മോഡലുകളുടെ അപകടമരണം! തെളിവ് കായലിൽ; നിർണായക നീക്കത്തിനു പോലീസ്; പ്ര​തി​ക​ള്‍ എല്ലാവരും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതോടെ തെളിവ് ശേഖരിക്കാനാകാതെ പോലീസ്

കൊ​ച്ചി: മു​ന്‍ മി​സ് കേ​ര​ള​യ​ട​ക്കം മൂ​ന്നു പേ​ര്‍ കാ​റ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ള്‍​ക്കു ജാ​മ്യം ല​ഭി​ച്ച​തോ​ടെ തെ​ളി​വു​ക​ള്‍ വീ​ണ്ടെ​ടു​ക്കാ​നാ​വാ​തെ കു​ഴ​യു​ക​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം. ന​മ്പ​ര്‍ 18 ഹോ​ട്ട​ലു​ട​മ റോ​യി ജോ​സ​ഫ് വ​യ​ലാ​ട്ടും ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രും ഉ​ള്‍​പ്പെ​ടെ ആ​റു ജീ​വ​ന​ക്കാ​ര്‍​ക്ക് വ്യാ​ഴാ​ഴ്ച​യാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്. ഇ​തു പോ​ലീ​സി​നു തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്. തെളിവ് കായലിൽ? മോ​ഡ​ലു​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ പ​ങ്കെ​ടു​ത്ത ഡി​ജെ പാ​ര്‍​ട്ടി​യി​ലെ ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ങ്ങി​യ ഡി​സ്‌​ക് ഹോ​ട്ട​ലു​ട​മ​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഇ​ട​ക്കൊ​ച്ചി ക​ണ്ണ​ങ്ങാ​ട്ട് പാ​ല​ത്തി​ല്‍നി​ന്നു കാ​യ​ലി​ലെ​റി​ഞ്ഞു​വെ​ന്നു ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഹോ​ട്ട​ലി​ലെ ഒ​ന്നാം​നി​ല​യി​ലെ​യും ര​ണ്ടാം നി​ല​യി​ലെ​യും പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ലെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് റോ​യി​യും സം​ഘ​വും മാ​റ്റി​യി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ നി​ന്നു​ത​ന്നെ ഇ​വി​ടെ അ​സ്വാ​ഭാ​വി​ക​മാ​യ എ​ന്തെ​ങ്കി​ലും ന​ട​ന്നി​ട്ടു​ണ്ടാ​കാം എ​ന്ന നി​ഗ​മ​ന​ത്തി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ക​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം. യു​വ​തി​ക​ള​ട​ക്കം മ​രി​ച്ച​ത​റി​ഞ്ഞ റോ​യ് ഹോ​ട്ട​ലി​ലെ രാ​ത്രി ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ക്കാ​തി​രി​ക്കാ​ന്‍ ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഹോ​ട്ട​ലി​ലെ സി​സി​ടി​വി കാ​മ​റ​ക​ള്‍ ഓ​ഫ്…

Read More

തി​യ​റ്റ​റി​ല്‍ അ​മ്പ​ത് ശ​ത​മാ​നം പേ​ര്‍മതിയെന്ന് സർക്കാർ ; കൂ​ടു​ത​ല്‍ ആ​ളു​ക​ളെ കയറ്റി തി​യ​റ്റ​ർ ഉടമകൾ പണം തട്ടുന്നു; പോക്കറ്റ് നിറയാതെ നിർമാതാക്കൾ…

കോ​ഴി​ക്കോ​ട്: തി​യ​റ്റ​റു​ക​ളി​ല്‍ അ​മ്പ​ത് ശ​ത​മാ​നം ആ​ളു​ക​ളെ മാ​ത്ര​മേ പ്ര​വേ​ശി​പ്പി​ക്കാ​വൂ എ​ന്ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ഒ​രു വി​ഭാ​ഗം തി​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍ കാ​റ്റി​ല്‍ പ​റ​ത്തി​യ​തോ​ടെ സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ വീ​ണ്ടു​വി​ചാ​ര​ത്തി​നൊ​രു​ങ്ങു​ന്നു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ര്‍​മാ​താ​ക്ക​ളും തി​യ​റ്റ​ര്‍ ഉ​ട​മ​ക​ളും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഉ​ള്ള​ത്. നി​ല​വി​ല്‍ തി​യ​റ്റ​റു​ക​ളി​ല്‍ ഓ​ടി കൊ​ണ്ടി​രി​ക്കു​ന്ന കു​റു​പ്പ് എ​ന്ന സി​നി​മ​യ്ക്ക് ഉള്‍​പ്പെ​ടെ അ​മ്പ​ത് ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളെ തി​യ​റ്റ​റി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്നു​ണ്ടെന്നു തി​യ​റ്റ​ര്‍ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യ്ക്ക് പ​രാ​തി ല​ഭി​ച്ചു. അ​തേ​സ​മ​യം ഇ​ത് ദി​നം പ്ര​തി​യു​ള്ള ക​ള​ക്ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ല്‍ കാ​ണി​ക്കു​ന്നു​മി​ല്ല. ഫ​ല​ത്തി​ല്‍ തി​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ പ​ണം വാ​രാ​നു​ള്ള ഉ​പാ​ധി​യാ​യി അ​മ്പ​ത് ശ​ത​മാ​നം വ​ര്‍​ധ​ന​വ് എ​ന്ന​ത് മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം. ഇ​തേ​തു​ട​ര്‍​ന്ന് തി​യ​റ്റ​റു​ക​ളി​ല്‍ സി​സി​ടി​വി ഫൂ​ട്ടേ​ജു​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഓ​രോ ഷോ ​ക​ഴി​യു​മ്പോ​ഴും ക​ള​ക്ഷ​ന്‍ ഡീ​റ്റ​യി​ല്‍​സ് അ​യ​ച്ചു​കൊ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും വി​ത​ര​ണ​ക്കാ​രും നി​ര്‍​മാ​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ പേ​ര്‍ സി​നി​മ കാ​ണു​ക​യും അ​മ്പ​ത് ശ​ത​മാ​നം ആ​ളു​ക​ളു​ടെ…

Read More

കട്ടപ്പുറം കയറിയ വണ്ടികൾക്ക് മോചനമില്ല..! 2800 ബ​സ് വെറുതെ കിടക്കുന്നു; കടത്തിൽ മുങ്ങുമ്പോഴും 250 എണ്ണം വാ​ട​ക​യ്ക്ക് എ​ടു​ക്കാനൊരുങ്ങി കെഎസ്ആർടിസി

ചാ​ത്ത​ന്നൂ​ർ: ​കെ​എ​സ്ആ​ർ​ടി​സി​യു​ടെ 2800 ബ​സു​ക​ൾ തു​രു​മ്പെ​ടു​ത്തു ന​ശി​ക്കു​മ്പോ​ൾ 250 ബ​സു​ക​ൾ കൂടി വാ​ട​ക​യ്ക്ക് എ​ടു​ക്കു​ന്നു. ഡ്രൈ​വ​റും ക​ണ്ട​ക്ട​റു​മി​ല്ലാ​തെ ഡ്രൈ​ലീ​സ് വ്യ​വ​സ്ഥ​യി​ൽ ബ​സു​ക​ൾ വാ​ട​ക​യ്ക്ക് എ​ടു​ക്കു​വാ​ൻ വേ​ണ്ടി മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ര​സ്യം സ​ല്കി​യി​ട്ടു​ണ്ട്. ടെൻഡർ വിളിച്ചു ബ​സ് ഉ​ട​മ​ക​ൾ​ക്കോ ക​ൺ​സോ​ർ​ഷ്യ​ങ്ങ​ൾ​ക്കോ പ്രൊ​വൈ​ഡ​ർ​മാ​ർ​ക്കോ ടെ​ൻ​ഡ​റി​ൽ പ​ങ്കെ​ടു​ക്കാം. ഏ​റ്റ​വും കു​റ​ഞ്ഞ​ത് 10 ബ​സു​ക​ളെ​ങ്കി​ലും ന​ല്ക​ണം.ന​ല്ല ക​ണ്ടീ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടി​രു​ന്ന 2,800 ബ​സു​ക​ളാ​ണ് വി​വി​ധ വ​ർ​ക്ക്ഷോ​പ്പു​ക​ളി​ലാ​യി കൂട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. ഇവ നന്നാക്കിയെടുക്കാൻ ശ്രമിക്കാതെയാണ് പുതിയവ വാടകയ്ക്ക് എടുക്കുന്നത്. ​കോ​വി​ഡി​ന്‍റെ മ​റ​വി​ൽ ഒ​തു​ക്കി​യി​ട്ടി​രി​ക്കു​ന്ന ഈ ​ബ​സു​ക​ൾ തു​രു​മ്പെ​ടുത്തു ന​ശി​ക്കു​ക​യാ​ണ്. സ്വ​ന്തം ബ​സു​ക​ൾ ന​ശി​ക്കാ​ൻ വേ​ണ്ടി കൂ​ട്ടി​യി​ട്ടി​ട്ടാ​ണ് വാ​ട​ക​യ്ക്ക് ബ​സ് എ​ടു​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.​ഈ മാ​സം 26 വ​രെ​യാ​ണ് ടെ​ൻ​ഡ​ർ സ്വീ​ക​രി​ക്കു​ന്ന​ത്. കാ​ല​ഹ​ര​ണ​പ്പെ​ട്ട സൂ​പ്പ​ർ ക്ലാ​സ് ബ​സു​ക​ൾ മാ​റ്റു​ന്ന​തി​നാ​യി ല​ക്ഷ്വ​റി ക്ലാ​സും പു​തി​യാ​യി ആ​രം​ഭി​ക്കു​ന്ന ഗ്രാ​മ​വ​ണ്ടി​ക്കു​മാ​യാ​ണ് ബ​സു​ക​ൾ വാ​ട​ക​യ്ക്ക് എ​ടു​ക്കു​ന്ന​തെ​ന്നാ​ണ് കോ​ർ​പ്പ​റേ​ഷ​ന്‍റെ വി​ശ​ദീ​ക​ര​ണം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 250 ബ​സു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ എ​ടു​ക്കു​ന്ന​ത്. പ്രീ​മി​യം…

Read More

മെഡിക്കൽ കോളജ് ആശുപത്രിയിൽ  യുവാവിന് സുരക്ഷാ ജീവനക്കാരുടെ മർദനം; ടെസ്റ്റ് റിസൾട്ട് കാണിക്കാനെന്നു പറഞ്ഞപ്പോൾ പാസ് കീറിയെറിഞ്ഞു; ​ അ​ന്വേ​ഷ​ണ​ത്തി​ന് ഉത്തരവിട്ട് മ​ന്ത്രി 

മെ​ഡി​ക്ക​ൽ​കോ​ള​ജ്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ബ​ന്ധു​വി​നെ കാ​ണാ​നെ​ത്തി​യ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ മ​ർ​ദി​ച്ച​താ​യി പ​രാ​തി. ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി അ​രു​ൺ ദേ​വി​ന് (28) ആ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11ന് ​ആ​ശു​പ​ത്രി​യി​ൽ ബ​ന്ധു​വി​നൊ​പ്പ​മെ​ത്തി​യ യു​വാ​വ് പ​ഴ​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് സ​മീ​പ​ത്തു​കൂ​ടി ഉ​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ തു​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു ജീ​വ​ന​ക്കാ​ർ ത​ട​ഞ്ഞ​ത്. ഇ​ക്കോ​ ടെ​സ്റ്റ് എ​ടു​ത്ത​ശേ​ഷം റി​സ​ൾ​ട്ട് കാ​ണി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് പോ​കു​ന്ന​തെ​ന്നും അ​ത്യാ​വ​ശ്യ​മാ​യ​തി​നാ​ൽ ര​ണ്ടു​പേ​രെ ക​ട​ത്തി​വി​ട​ണ​മെ​ന്നും യു​വാ​വ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ പ്ര​വേ​ശ​ന പാ​സ് കീ​റി​ക്ക​ള​ഞ്ഞ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വാ​വ് പ​റ​ഞ്ഞു. വി​ഷ്ണു, സ​തീ​ഷ് എ​ന്നീ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രാ​ണ് ത​ന്നെ ആ​ക്ര​മി​ച്ച​തെ​ന്ന് യു​വാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം യു​വാ​വ് ത​ങ്ങ​ളെ മ​ർ​ദി​ച്ചു​വെ​ന്ന് കാ​ട്ടി സു​ര​ക്ഷാ ജീ​വ​ന​ക്കാ​രും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ​മ​ന്ത്രി വീണാ…

Read More

കു​ഞ്ഞി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ന്ധ്ര​യി​ലേ​ക്ക്; വി​വാ​ദ ദ​ത്ത് കേ​സ് ഇ​ന്ന് കോ​ട​തി​യി​ല്‍; അ​നു​പ​മ​യ്ക്കും അ​ജി​ത്തി​നും ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​

  തി​രു​വ​ന​ന്ത​പു​രം: അ​മ്മ​യ​റി​യാ​തെ കു​ഞ്ഞി​നെ ദ​ത്ത് ന​ല്കി​യ കേ​സ് തി​രു​വ​ന​ന്ത​പു​രം കു​ടും​ബ കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും. കു​ഞ്ഞി​നെ അ​ഞ്ചു ദി​വ​സ​ത്തി​ന​കം ഹാ​ജ​രാ​ക്കാ​ൻ ശി​ശു​ക്ഷേ​മ സ​മി​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി കോ​ട​തി​യെ അ​റി​യി​ക്കും. ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശം അം​ഗീ​ക​രി​ച്ച​താ​യി ശി​ശു​ക്ഷേ​മ സ​മി​തി​യും കോ​ട​തി​യെ അ​റി​യി​ക്കും. കു​ഞ്ഞി​ന്‍റെ അ​മ്മ​യാ​യ അ​നു​പ​മ​യു​ടെ പ​രാ​തി​യി​ൽ വ്യ​ക്ത​ത വ​രു​ത്താ​ൻ ഡി​എ​ൻ​എ ടെ​സ്റ്റ് ന​ട​ത്ത​ണ​മെ​ന്നു നേ​ര​ത്തെ കോ​ട​തി ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തേ​സ​മ​യം, കോ​ട​തി​യു​ടെ അ​നു​വാ​ദ​ത്തോ​ടെ കു​ഞ്ഞി​നെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ മൂ​ന്നു പൊ​ലീ​സു​കാ​രും ശി​ശു​ക്ഷേ​മ​സ​മി​തി​യി​ലെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​യു​മ​ട​ങ്ങു​ന്ന സം​ഘം ആ​ന്ധ്ര​യി​ലേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്. കു​ഞ്ഞി​നെ എ​ത്തി​ക്കു​ന്ന​തി​നു പി​ന്നാ​ലെ അ​നു​പ​മ​യു​ടേ​യും അ​ജി​ത്തി​ന്‍റെ​യും ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യും രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ര്‍ ഫോ​ര്‍ ബ​യോ​ടെ​ക്നോ​ള​ജി​യി​ല്‍ ന​ട​ത്തും. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​കു​ന്ന​തു​വ​രെ കു​ട്ടി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫീ​സ​റു​ടെ കീ​ഴി​ല്‍ സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷ​ണ​യി​ലാ​യി​രി​ക്കും.

Read More

ജ​ന​ങ്ങ​ളെ പ​റ്റി​ച്ചു ഒ​രു പ​ര​സ്യം ചെ​യ്ത​താ​ണോ ഇ​വ​രി​ൽ കാ​ണു​ന്ന മേ​ന്മ? കെ​പി​എ​സി ല​ളി​ത ചി​കി​ല്‍​സാ ചി​ല​വ് സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത​തി​നെ​തി​രേ വി​മ​ര്‍​ശ​വു​മാ​യി ഈ​വ ശ​ങ്ക​ര്‍

കെ​പി​എ​സി ല​ളി​ത ചി​കി​ല്‍​സാ ചി​ല​വ് സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത​തി​നെ​തി​രേ വി​മ​ര്‍​ശ​വു​മാ​യി എ​ഴു​ത്തു​കാ​രി​യാ​യ ഈ​വ ശ​ങ്ക​ര്‍. 450 ഓ​ളം സി​നി​മ​ക​ളി​ല്‍ ന​ല്ല വേ​ഷ​ങ്ങ​ള്‍ ചെ​യ്ത് മോ​ശ​മ​ല്ലാ​ത്ത പ്ര​തി​ഫ​ല​വും വാ​ങ്ങി​യ ന​ടി​യു​ടെ ചി​കി​ത്സ ചി​ല​വ് ഖ​ജ​നാ​വി​ലെ പ​ണം എ​ടു​ത്ത് സ​ര്‍​ക്കാ​ര്‍ ന​ട​ത്തേ​ണ്ട ആ​വ​ശ്യം എ​ന്താ​ണെ​ന്ന് ഈ​വ ചോ​ദി​ക്കു​ന്നു. നി​ര​വ​ധി പേ​രാ​ണ് പോ​സ്റ്റ് ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ക​ര​ൾ രോ​ഗം ബാ​ധി​ച്ചു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ് കെ​പി​എ​സി ല​ളി​ത. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ഇ​ദ്ദേ​ഹം ന​ല്ലൊ​രു അ​ഭി​നേ​ത്രി​യാ​ണ്,അ​സു​ഖം ഭേ​ദ​മാ​യി ജീ​വി​ത​ത്തി​ലേ​ക്ക് എ​ത്ര​യും പെ​ട്ട​ന്ന് തി​രി​ച്ചു വ​രാ​ൻ ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ത്ഥി​ക്കു​ന്നു.. പ​ക്ഷെ ഇ​വ​രു​ടെ ചി​കി​ത്സ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​തി​ന്റെ പൊ​രു​ൾ മ​ന​സി​ലാ​യി​ട്ടി​ല്ല.ഇ​ത്ര​യും വ​ർ​ഷ​ങ്ങ​ൾ സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചി​ട്ടും ഇ​വ​ർ​ക്ക് ചി​കി​ൽ​സി​ക്കാ​ൻ കാ​ശി​ല്ലേ??? മ​ക​ൻ ന​ട​നും സം​വി​ധാ​യ​ക​നു​മാ​ണ്,മാ​ത്ര​മ​ല്ല, മ​ക​നും മ​ക​ളും സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യു​ള്ള​വ​രാ​ണ്.​പി​ന്നെ എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​സ​ഹാ​യം govtment ന​ൽ​കു​ന്ന​ത്. സി​നി​മ ക്കാ​രു​ടെ സം​ഘ​ട​ന യാ​യ അ​മ്മ​യോ അ​ല്ലെ​ങ്കി​ൽ…

Read More

ര​ക്ത​ജ​ന്യ രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ ക്ഷേ​മ വ​കു​പ്പ്; കേ​ര​ള​ത്തി​ലു​ള്ള​വ​ർ​ സഹായം ലഭിക്കാൻ രജിസ്റ്റർ ചെയ്യേണ്ടതിനെക്കുറിച്ചറിയാം…

കോ​ഴി​ക്കോ​ട്: ത​ല​സീ​മി​യ, ഹീ​മോ​ഫീ​ലി​യ,സി​ക്കി​ൾ സെ​ൽ അ​നീ​മി​യ മാ​ര​ക അ​പൂ​ർ​വ രോ​ഗം ബാ​ധി​ച്ച​വ​ർ​ക്ക് ചി​കി​ത്സ ന​ൽ​കാ​ൻ കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ ക്ഷേ​മ വ​കു​പ്പ്. ദേ​ശീ​യ അ​പൂ​ർ​വ രോ​ഗ​ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് എ​ട്ട് മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​പൂ​ർ​വ​രോ​ഗ ചി​കി​സ​ക്കും പ്ര​തി​രോ​ധ​ത്തി​നും അ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ൽ മ​തി​യാ​വു​മെ​ന്നാ​ണ് (അ​പൂ​ർ​വ രോ​ഗ​വി​ഭാ​ഗം) അ​ണ്ട​ർ സെ​ക്ര​ട്ട​റി മ​നീ​ഷ് രാ​ജ് കേ​ര​ള ബ്ല​ഡ് പേ​ഷ്യ​ന്‍റ്സ് പ്രൊ​ട്ട​ക്ഷ​ൻ കൗ​ൺ​സി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ ക​ൺ​വീ​ന​ർ ക​രീം കാ​ര​ശേ​രി​ക്ക് ന​ൽ​കി​യ ഉ​ത്ത​ര​വി​ൽ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.‌ 2021ലെ ​ദേ​ശീ​യ അ​പൂ​ർ​വ രോ​ഗ പ​ദ്ധ​തി പ്ര​കാ​രം ക്രൗ​ഡ് ഫ​ണ്ടി​ംഗിനും വ​ള​ണ്ട​റി ഡോ​ണേ​ഷ​നും പ്ര​ത്യേ​ക ഡി​ജി​റ്റ​ൽ പോ​ർ​ട്ട​ൽ രൂ​പ​ക​ല്പ​ന ചെ​യ്തു ലോ​ഞ്ച് ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു​ണ്ട്. അ​പൂ​ർ​വ രോ​ഗ ചി​കി​ത്സ​യ്ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭി​ക്കാ​ൻ രോ​ഗി​ക​ൾ​ക്ക് ഏ​റ്റ​വും അ​ടു​ത്ത മി​ക​വി​ന്‍റെ കേ​ന്ദ്ര​ത്തി​ലെ പോ​ർ​ട്ട​ലി​ൽ റ​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണെ​ന്നാ​ണ് ഉ​ത്ത​ര​വി​ൽ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ട്ട് മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളു​ടേ​യും അ​തി​ലെ നോ​ഡ​ൽ…

Read More

പ്ര​ണ​യം പൊ​ട്ടി​യി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ…!കാമുകി ഒറ്റി; ജീ​വ​ന​ക്കാ​ര​ന്‍റെ വീ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത​ത് ഒ​രു ക​ട തു​ട​ങ്ങാ​നു​ള്ള സാ​ധ​ന​ങ്ങ​ൾ; ത​ല​ശേ​രി​യി​ലെ ക​ട​ക​ളി​ലെ കൂ​ടു​ത​ൽ ത​ട്ടി​പ്പ് പു​റ​ത്ത്

ന​വാ​സ് മേ​ത്ത​ർ ത​ല​ശേ​രി: ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ ന​ട​ത്തി വ​ന്ന വ​ൻ ത​ട്ടി​പ്പു​ക​ൾ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. വി​ശ്വ​സ്ത​നാ​യ ഒ​രു ജീ​വ​ന​ക്കാ​ര​ന്‍റെ വീ​ട്ടി​ൽ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ട ഉ​ട​മ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ജോ​ലി ചെ​യ്യു​ന്ന മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ നി​ന്നും ജീ​വ​ന​ക്കാ​ര​ൻ ക​ട​ത്തി​യ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വി​ല വ​രു​ന്ന സാ​ധ​ന​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. ജീ​വ​ന​ക്കാ​ര​ന്‍റെ കാ​മു​കി ക​ട ഉ​ട​മ​ക്ക് ന​ൽ​കി​യ ര​ഹ​സ്യ സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് വ​ൻ ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ന​ട്ടെ​ല്ല് ഒ​ടി​ക്കു​ന്ന കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ൾ രാ​ഷ്‌​ട്ര ദീ​പി​ക പു​റ​ത്ത് വി​ട്ട​തോ​ടെ​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ കൂ​ടു​ത​ൽ വ്യാ​പാ​രി​ക​ൾ ത​ങ്ങ​ളു​ടെ ദു​ര​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു കൊ​ണ്ട് രം​ഗ​ത്തു​വ​ന്നി​ട്ടു​ള്ള​ത്. ത​ല​ശേ​രി പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ മൊ​ത്ത ക​ച്ച​വ​ട സ്ഥാ​പ​ന​ത്തി​ൽ നി​ന്നും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വി​ല വ​രു​ന്ന ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളാ​ണ് ജീ​വ​ന​ക്കാ​ര​ൻ വീ​ട്ടി​ലേ​ക്ക് ക​ട​ത്തി പു​റ​ത്ത്…

Read More

മു​ന്‍ മി​സ് കേ​ര​ള​യു​ടെ മ​ര​ണം! ഹോ​ട്ട​ലു​ട​മ ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ മ​ദ്യം ന​ൽ​കി​യെ​ന്നു പോ​ലീ​സ്; കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ല്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

കൊ​ച്ചി: മു​ന്‍ മി​സ് കേ​ര​ള​യ​ട​ക്കം മൂ​ന്ന് പേ​ര്‍ കാ​റ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ ഫോ​ർ​ട്ടു​കൊ​ച്ചി​യി​ലെ ന​ന്പ​ർ 18 ഹോ​ട്ട​ലു​ട​മ റോ​യ് ജോ​സ​ഫ് വ​യ​ലാ​ട്ട് മ​രി​ച്ച​വ​ര്‍​ക്കും സു​ഹൃ​ത്തു​ക്ക​ള്‍​ക്കും ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ മ​ദ്യം ന​ല്‍​കി​യെ​ന്നു പോ​ലീ​സ്. മ​യ​ക്കു​മ​രു​ന്ന് കൈ​മാ​റി​യെ​ന്നു സംശയവുമുണ്ട്. ഇ​ന്ന​ലെ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. കേ​സി​ലെ ഒ​ന്നാം​പ്ര​തി​യും അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട കാ​റി​ന്‍റെ ഡ്രൈ​വ​റു​മാ​യ അ​ബ്ദു​ള്‍ റ​ഹ്മാ​നും മ​രി​ച്ച​വ​ര്‍​ക്കും ഹോ​ട്ട​ലി​ലെ ഒ​ന്നോ, ര​ണ്ടോ നി​ല​ക​ളി​ല്‍ വ​ച്ചോ പാ​ര്‍​ക്കിം​ഗ് സ്ഥ​ലം, ഡി​ജെ പാ​ര്‍​ട്ടി ന​ട​ന്ന പ്ര​ധാ​ന ഹാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വ​ച്ചോ ഹോ​ട്ട​ലു​ട​മ റോ​യി മ​യ​ക്കു​മ​രു​ന്ന് കൈ​മാ​റി​യി​രി​ക്കാ​മെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. യു​വ​തി​ക​ള​ട​ക്കം മ​രി​ച്ച​ത​റി​ഞ്ഞ റോ​യ് ഹോ​ട്ട​ലി​ലെ രാ​ത്രി ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ക്കാ​തി​രി​ക്കാ​ന്‍ ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഹോ​ട്ട​ലി​ലെ സി​സി​ടി​വി കാ​മ​റ​ക​ള്‍ ഓ​ഫ് ചെ​യ്യു​ക​യും റോ​യി​യും മ​രി​ച്ച​വ​രും ഉ​ള്‍​പ്പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പ​തി​ഞ്ഞ കാ​മ​റ ഏ​തെ​ന്ന് മ​ന​സി​ലാ​ക്കി​യ​ശേ​ഷം അ​ത് ന​ശി​പ്പി​ക്കു​ക​യു​മാ​ണ് ചെ​യ്ത​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍…

Read More

കു​ത്തിതിരുകി… സ്വകാര്യ ബസുകളിൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ പ്ര​ഖ്യാ​പ​ന​ത്തി​ൽ മാ​ത്രം; വിദ്യാർഥികളോട് ഇപ്പോഴും അവഗണ…

ഷൊ​ർ​ണൂ​ർ:​ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ പ്ര​ഖ്യാ​പ​ന​ത്തി​ൽ മാ​ത്രം. കു​ത്തിത്തിര​ക്കി ബ​സ് യാ​ത്ര. കോ​വി​ഡാ​ന​ന്ത​രം സ്വ​കാ​ര്യ ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ള​രെ കു​റ​വാ​യി​രു​ന്നു. എ​ന്നാ​ൽ സ​മീ​പ​കാ​ല​ത്താ​യി ഇ​തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​ന്നി​ട്ടു​ണ്ട്. ബ​സു​ക​ളി​ൽ കു​ത്തിതി​ര​ക്കി​യാ​ണ് ഇ​പ്പോൾ യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ക്കു​ന്ന​ത്. ഇ​തി​ൽ രോ​ഗ​ബാ​ധി​ത​രും ഉ​ണ്ടാ​യെ​ന്ന് വ​രും. സ്കൂ​ളു​ക​ളും, കോ​ളേ​ജു​ക​ളും തു​റ​ന്ന​തോ​ടു​കൂ​ടി​യാ​ണ് ബ​സു​ക​ളി​ലും മ​റ്റും തി​ര​ക്ക് വ​ർ​ദ്ധി​ച്ച​ത്. ഒ​രു കോ​വി​ഡ്സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ​യാ​ണ് ബ​സു​ക​ളി​ലെ യാ​ത്ര​ക​ൾ. മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ളു​ക​ൾ വ്യാ​പ​ക​മാ​യി പു​റ​ത്തി​റ​ങ്ങാ​നും തു​ട​ങ്ങി​യി​ട്ടു​ണ്ട്.ഇ​വ​രാ​രും ത​ന്നെ യാ​ത്ര​ക​ൾ​ക്ക​വസാ​നം സാ​നി​റ്റൈ​സ​ർ പോ​ലു​ള്ള​വ ഉ​പ​യോ​ഗി​ക്കു​ന്നു​മി​ല്ല. മാ​സ്ക്കു​ക​ൾ പേ​രി​ന് വേ​ണ്ടി മാ​ത്ര​മാ​ണ് പ​ല​രും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പ​ഴ​യ രീ​തി​യി​ൽ വി​ദ്യാ​ർ​ത്ഥി​ക​ളെ ക​യ​റ്റാ​തി​രി​ക്കാ​ൻ സ്വ​കാ​ര്യ ബ​സു​കാ​ർ പ​ര​മാ​വ​ധി ശ്ര​മി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

Read More