സ്വന്തം ലേഖകൻ കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പു തുടങ്ങിയത് ഇന്നും ഇന്നലെയും അല്ല്…ഒന്നര ദശാബ്ദം മുന്‍പേ തട്ടിപ്പിന്റെ അണിയറക്കളികൾ തുടങ്ങിയിരുന്നു. കുറച്ചെങ്കിലും പുറത്തുവന്നതു കൊല്ലങ്ങൾക്കിപ്പുറമാണെന്നു മാത്രം. കരുവന്നൂർ സാഹകരണ ബാങ്ക് ലാഭം കൊയ്ത വർഷമായിരുന്നു 2003. നേട്ടത്തിനു കാരണമായത് എറണാകുളം, തൃശൂർ ജില്ലകളിൽ ബാങ്ക് റബ്കോ കന്പനിയുടെ ഡീലർഷിപ്പ് ഏറ്റെടുത്തതായിരുന്നു. 2004ൽ കൊരുന്പിശേരി സ്വദേശി ബിജോയിയെ കമ്മീഷൻ ഏജന്റായി നിയമിച്ചു. ലാഭത്തിൽ എട്ടുശതമാനം ബിജോയിക്കും നാലു ശതമാനം ബാങ്കിനും എന്നായിരുന്നു ധാരണ. ഇവിടെയായിരുന്നു തട്ടിപ്പിന്റെ തുടക്കം. റബ്കോ വഴി കടകളിലേക്കു വിതരണം ചെയ്യുന്ന സാധനങ്ങളുടെ പണം ബാങ്കിൽ അടയ്ക്കാതെ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിച്ചായിരുന്നു തിരിമറി. തട്ടിപ്പിന്റെ തുടക്കത്തിലെ വഴിത്തിരിവ് 2005ലായിരുന്നു. ഇതിനു തിരികൊളുത്തിയത് ബാങ്കിന്റെ സിവിൽസ്റ്റേഷൻ എക്സ്റ്റൻഷൻ കൗണ്ടറിന്റെ മാനേജരും സിപിഎം ലോക്കൽ കമ്മിറ്റി മുൻ അംഗവുമായിരുന്ന എം.വി. സുരേഷും. റബ്കോ ബിസിനസുമായി ബന്ധപ്പെട്ടു ക്രമക്കേടുണ്ടെന്നു സിപിഎം…
Read MoreCategory: Top News
സംഗീതസംവിധായകനു നേരേ ലഹരിക്കടിമയായ യുവാക്കളുടെ ആക്രമണം; പണം ആവശ്യപ്പെട്ടപ്പോൾ ഇല്ലെന്ന് പറഞ്ഞ തന്നെ മർദിച്ചു; വടിവാളിന് വെട്ടാൻ ശ്രമം; സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം
വൈക്കം: സംഗീത സംവിധായകൻ ജയ്സണ്‍ ജെ. നായർക്കു നേരെ ലഹരിയ്ക്കടിമയായ യുവാക്കളുടെ ആക്രമണം. കഴുത്തിന് അടിയേറ്റ ജയ്സനെ വാൾ കൊണ്ടു വെട്ടി അപായപ്പെടുത്താനും ശ്രമിച്ചു.ചൊവ്വാഴ്ച രാത്രി 7.45ന് കല്ലറ വെച്ചൂർ റോഡിൽ ഇടയാഴത്തിനും കല്ലറയ്ക്കും ഇടയിലായിരുന്നു സംഭവം. 16-18 വയസ് പ്രായമുള്ള മൂന്നു ആണ്‍കുട്ടികളാണ് ആക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വയലാർ ശരത്ചന്ദ്രവർമയുടെ വീട്ടിൽ പുതിയ പാട്ട് ചിട്ടപ്പെടുത്തുന്ന ജോലി കഴിഞ്ഞ് വീട്ടിലേക്ക് തനിയെ കാറോടിച്ചു മടങ്ങുകയായിരുന്നു ജയ്സണ്‍. സുഹൃത്തിന്റെ ഫോണ്‍ വന്നപ്പോൾ ഇടയ്ക്ക് കാർ റോഡരികിൽ നിർത്തി സംസാരിച്ചു. ഇരുവശവും പാടമുള്ള ആളൊഴിഞ്ഞ പ്രദേശമായിരുന്നു. ഫോണ്‍ വിളിച്ചുകൊണ്ടിരുന്നപ്പോൾ മൂന്നു പേർ കാറിനരികിലെത്തി. ഇതിൽ ഒരാൾ ഗ്ലാസിൽ തട്ടി വിളിച്ചിട്ട് ഇവിടെ അപകടം നടക്കുന്ന വളവാണെന്നും കാർ മാറ്റിയിടണമെന്നും അവർ ആവശ്യപ്പെട്ടു. കാർ 100 മീറ്റർ മാറ്റി മുൻപോട്ടു മാറ്റിയിട്ടപ്പോൾ മൂന്നുപേരിൽ മറ്റൊരാൾ വീണ്ടും കാറിനുസമീപമെത്തി പണം…
Read Moreനെടുമ്പാശേരിയിൽ നിന്ന് 213 യാത്രക്കാരുമായി പറന്നുയർന്ന ഷാർജ വിമാനം തിരിച്ചിറക്കി; യഥാസമയം വിമാനം തിരിച്ചിറിക്കിയതിനാൽ ഒഴിവായത് വൻ ദുരന്തം
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽനിന്നും പറന്നുയർന്ന വിമാനം സാങ്കേതിക തകരാർ മൂലം ഏതാനും മിനറ്റുകൾക്കുള്ളിൽ തിരിച്ചിറക്കി. ഇന്ന് പുലർച്ചെ 4.27ന് പുറപ്പെട്ട എയർ അറേബ്യ വിമാനമാണ് സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കിയത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും ഷാർജയിലേയ്ക്ക് പുറപ്പെട്ട വിമാനമായിരുന്നു ഇത്. യഥാസമയം പൈലറ്റ് വിമാനത്തിന്റെ സങ്കേതിക തകരാർ കണ്ടത്തിയതുമൂലം വിമാനം യഥാസമയം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കാനായി. യഥാസമയം വിമാനം തിരിച്ചിറിക്കിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത് വിമാനത്തിൽ 213 യാത്രക്കാരാണ് ഉണ്ടായത്. ഷാർജയിലേയ്ക്ക് പോകേണ്ട യാത്രക്കാരെ മറ്റരു വിമാനത്തിൽ യാത്രയാക്കുന്നതിന് സംവിധാനം ഒരുക്കുമെന്ന് എയർ അറേബ്യ അധികൃതർ അറിയിച്ചു.
Read Moreഅത്തം കറുത്താൽ ഓണം വെളുക്കും; പഴമൊഴി സത്യമായി, അത്തത്തിൽ തോരാതെ പെയ്ത് കർക്കടക മഴ;ഇനി പത്താം നാൾ പൊന്നോണം…
കോട്ടയം: പഞ്ഞക്കർക്കിടത്തെ പടികടത്തിവിട്ട് പ്രതീക്ഷയുടെ പുതുവർഷത്തെ വരവേൽക്കുന്ന ഓണനാളുകൾ വരവായി. എന്നാൽ കർക്കിടകം തലയ്ക്കു മുകളിൽ ദുരിതമായ് പെയ്തുതിമിർക്കുമ്പോൾ തന്നെ ഇത്തവണ ഓണമിങ്ങെത്തിക്കഴിഞ്ഞു. പ്രളയമായും കോവിഡായും ഇനിയും വിട്ടുമാറാതെ ദുരിതം വല്ലാതങ്ങ് ചേർത്തുകൂട്ടിപ്പിടിച്ചിരിക്കുന്നതിന്റെ തനിയാവർത്തനം, അല്ലാതെന്ത് പറയാൻ. ഇന്നും നാളെയുമായി അത്തം. അതും കർക്കിടകത്തിൽ. ഇനിയും അഞ്ചു നാൾ കഴിഞ്ഞാൽ മാത്രമേ ചിങ്ങം പിറക്കൂ. അത്തം പത്തിനു പൊന്നോണമെന്ന പതിവും ഇക്കുറി തെറ്റുകയാണ്. അത്തം തുടങ്ങി ഒൻപതാം നാളാണ് ഓണമെത്തുന്നത്. ചിങ്ങത്തിലെ തിരുവോണം ഓഗസ്റ്റ് 21 നാണ്. സാധാരണനിലയിൽ ഇന്നാണ് അത്തമായി വരേണ്ടത്. 12 വ്യാഴാഴ്ച (കർക്കടകം 27) ഉത്രം നക്ഷത്രം ആറു നാഴികയും 29 വിനാഴികയുമുള്ളതിനാൽ ഉത്രമായാണ് കണക്കാക്കുന്നത്. രാവിലെ 8.58 മുതൽ 13ന് രാവിലെ 8.20 വരെ അത്തമായതിനാൽ ചിലരെങ്കിലും പന്ത്രണ്ടിന് അത്തമായി കണക്കാക്കി ഓണാഘോഷം ആരംഭിക്കും. 13ന് അത്തം നാല് നാഴികയും 16…
Read Moreവാഹനം ‘കുട്ടപ്പനാ’ക്കുന്ന കടകള്‍ ഇഷ്ടം പോലെ! നമ്പര്‍ പ്ലേറ്റുകള്‍ മുതല്‍ കളര്‍ വരെ ‘ന്യൂ ജൻ’ രീതിയില്‍ അടിച്ച് ഇഷ്ട പേരുപോലും നല്‍കും; ഉദ്യോഗസ്ഥര്‍ക്ക് ഒന്നും ചെയ്യാനാവില്ല
കോഴിക്കോട്: യുട്യൂബര്‍മാരായ ‘ഇ ബുള്‍ജെറ്റ്’ സഹോദരങ്ങളെ മോട്ടോര്‍വാഹനവകുപ്പ് പൊക്കിയ സംഭവവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കൊഴുക്കുമ്പോഴും വാഹനങ്ങള്‍ പുതുക്കിക്കൊടുക്കുന്ന കടകള്‍ ഇപ്പോഴും നഗര, ഗ്രാമവ്യത്യാസമില്ലാതെ സജീവം. നിയമാനുസൃതമായ ആക്സസറീസ് വില്‍ക്കുന്നതിനെക്കാള്‍ കൂടുതല്‍ കടകള്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ആളുകള്‍ ആഗ്രഹിക്കുന്നരീതിയില്‍ വാഹനങ്ങള്‍ മോടിപിടിപ്പിച്ച് ‘ കുട്ടപ്പനാക്കുന്ന’ കടകളില്‍ പരിശോധന നടത്താനോ തുടര്‍ നടപടികള്‍ സ്വീകരിക്കാനോ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. നമ്പര്‍ പ്ലേറ്റുകള്‍ മുതല്‍ കളര്‍ വരെ ‘ന്യൂ ജൻ’ രീതിയില്‍ അടിച്ച് ഇഷ്ട പേരുപോലും നല്‍കിയാണ് പലരും വാഹനങ്ങള്‍ നിരത്തിലിറക്കുന്നത്. ഇതിനുള്ള മോഡിഫിക്കേഷന് സാമഗ്രികള്‍ ജിഎസ്ടി ഉള്‍പ്പെടെ അടച്ചാണ് ഇതരസംസ്ഥാനങ്ങളില്‍നിന്നു വാങ്ങുന്നതെന്ന ന്യായമാണ് കടയുടമകള്‍ പറയുന്നത്. വണ്ടി വലിച്ചുനീട്ടുക, വലിപ്പം കുറയ്ക്കുക, ഉയരം വര്‍ധിപ്പിക്കുക, വീതിയേറിയ ടയര്‍, ഉയര്‍ന്ന അലോയ്വീലുകള്, ഗിയര്‍ നോബുകള്‍, ഓഡിയോ സംവിധാനം, ഉയര്‍ന്ന ശബ്ദമുള്ള ഹോണ്‍ എന്നിവയും ബൈക്കുകളില്‍ ഹാന്‍ഡില്‍,…
Read Moreപതിനാലും, പതിനാറും വയസുള്ള പെൺകുട്ടികളെ… കൊടും ക്രൂരത..! സഹോദരിമാരെ ബലാത്സംഗം ചെയ്തശേഷം വിഷം കുടിപ്പിച്ച് കൊന്നു
സോനിപ്പത്ത്: ഹരിയാനയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നു. സോനിപ്പത്തിലെ കുണ്ഡ്ലി ഗ്രാമത്തിലാണ് സംഭവം. പതിനാലും, പതിനാറും വയസുള്ള പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്. അമ്മയെ ബന്ദിയാക്കിയായിരുന്നു ക്രൂരകൃത്യം. കുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്തശേഷം വിഷം വായില്‍ ഒഴിച്ചുകൊടുത്താണ് കൊലപ്പെടുത്തിയത്. സംഭവം പുറത്തു പറയരുതെന്നും, പാമ്പ് കടിച്ചതാണെന്ന് പറയണമെന്നും പ്രതികൾ അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read Moreഇങ്ങനെ ഊറ്റരുത്..! വിമാനത്താവളങ്ങളിൽ പ്രവാസികളെ പിഴിയുന്നു ! റാപിഡ് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 2,490രൂപ; ലാബുകളിൽ ആർടിപിസിആർ നിരക്ക് 500രൂപ മാത്രം
കൊച്ചി: വിദേശത്തേക്കു മടങ്ങുന്ന പ്രവാസികളുടെ പോക്കറ്റ് കാലിയാക്കി നെടുമ്പാശേരി വിമാനത്താവളത്തിലെ റാപിഡ് ആര്‍ടിപിസിആര്‍ പരിശോധന. 2,490 രൂപയാണ് യുഎഇയിലേക്കടക്കം മടങ്ങുന്ന പ്രവാസികളുടെ കൈയിൽനിന്നും കോവിഡ് ടെസ്റ്റിന്റെ പേരിൽ ഈടാക്കുന്നത്. പുറത്ത് സ്വകാര്യ ലബുകളിലടക്കം 500 രൂപക്ക് ആര്‍ടിപിസി ആര് പരിശോധനകള്‍ നടക്കുമ്പോഴാണ് പ്രവാസികളെ ഊറ്റുന്ന നടപടിയുമായി കരാര്‍ നേടിയിട്ടുള്ള സ്ഥാപനം മുന്നോട്ട് പോകുന്നത്. പരിശോധനയ്ക്ക് സര്‍ക്കാര്‍ നിരക്ക് നിശ്ചയിച്ചിട്ടില്ലാത്തതിനാലാണ് ഈ കൊള്ള നടക്കുന്നത്. വിദേശത്തേക്ക് മടങ്ങേണ്ടത് അത്യാവശ്യമായതിനാല്‍ അവസാന നിമിഷം തര്‍ക്കിക്കാന്‍ ആരും നില്‍ക്കാറില്ല. ഇത് മുതലാക്കിയാണ് തോന്നിയപടി നിരക്ക് ഈടാക്കുന്നത്. ഇതു തടയാന്‍ സംസ്ഥാന സര്‍ക്കാരോ അധികൃതരോ യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. കഴിഞ്ഞ ആറിനാണ് യുഎഇയിലേക്ക് ഇന്ത്യയില്‍നിന്ന് യാത്രാനുമതി നല്‍കിയത്. വിമാനം പുറപ്പെടുന്നതിനു 48 മണിക്കൂര്‍ മുൻപ് എടുത്ത ആര്‍ടിപിസിആര്‍ പരിശോധനയാണ് ആദ്യ നിബന്ധന. അതിന്റെ നെഗീറ്റിവ് സര്‍ട്ടിഫിക്കറ്റ് സഹിതം വിമാനത്താവളത്തില്‍ എത്തണം.…
Read Moreബീവറേജിനെ തോൽപ്പിക്കാനാവില്ല മക്കളെ; നാലുതരം സൽട്ടിഫിക്കറ്റില്ലേ മടങ്ങിക്കോളൂ..! ബീവറേജിനു മുന്നിൽ നിന്നൊരു വിലാപം; ജാങ്കോ ഞാൻ പെട്ടു… എന്റെ കൈയിൽ സർട്ടിഫിക്കറ്റില്ലടാ.. !!
സ്വന്തം ലേഖകൻഅയ്യന്തോൾ: രാവിലെ തന്നെ രണ്ടെണ്ണം വീശിയിട്ട് ജോലിക്ക് പോകാമെന്ന് കരുതി ബീവറേജിന് മുന്നിലെത്തിയപ്പോൾ കക്ഷി അന്പരന്നു. ആളും വരിയുമില്ലാതെ ബീവറേജ് ദേ കാലിയായി കിടക്കുന്നു. ദെന്താത് എല്ലാവരും കുടി നിർത്ത്യോ എന്ന് സംശയിച്ച് വേഗം സാധനം വാങ്ങാൻ ഓടിചെന്നപ്പോൾ ബീവറേജിലെ ചങ്ങാതി തടഞ്ഞു നിർത്തി. പിന്നെ കുറേ ചോദ്യങ്ങള്‍……… രണ്ടു ഡോസ് വാക്സിനെടുത്തിട്ടുണ്ടോ…..രണ്ടാഴ്ചക്ക് മുന്‍പ് ഒരു ഡോസ് വാക്സിനെടുത്തിട്ടുണ്ടോ…72 മണിക്കൂർ മുൻപ് ആർടിപിസിആർ ടെസ്റ്റ് നടത്തിയതിന്റെ സർട്ടിഫിക്കറ്റുണ്ടോ…ഒരു മാസം മുൻപ് കോവിഡ് പോസിറ്റീവായതിന്റെ സർട്ടിഫിക്കറ്റുണ്ടോ…. എല്ലാറ്റിനും കക്ഷി ഇല്ല ഇല്ല ഇല്ല എന്നുത്തരം നൽകിയപ്പോൾ ബീവറേജിലെ ആൾ പറഞ്ഞു മടങ്ങിപൊയ്ക്കൊള്ളാൻ. സർക്കാരിന്റെ നിർദ്ദേശപ്രകാരം മദ്യം വാങ്ങാനെത്തുന്നവർക്ക് ഈ പറഞ്ഞ സർട്ടിഫിക്കറ്റുകളിലൊരെണ്ണം നിർബന്ധമാക്കിയിട്ടുണ്ടെന്നും. ഇതു കേട്ടതോടെ രണ്ടെണ്ണം അടിക്കാതെ തന്നെ കക്ഷി നിലത്തിരുന്നു….തലയിൽ കയ്യും വെച്ച്….ബീവറേജിലെ ക്യൂവിനേക്കാളും തിരക്കല്ലേ സാറേ വാക്സിനെടുക്കാൻ… ആ ടെസ്റ്റെടുക്കാൻ…
Read Moreകണ്ണീരും കിനാവും മാത്രം ബാക്കി..! വാഗ്ദാനം ചെയ്തത് മഞ്ജുവാര്യരുടെ അമ്മ വേഷം; ചോദിച്ചത് അമ്പതിനായിരം, നഷ്ടപ്പെട്ടത് 25000; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
കോഴിക്കോട്: മലയാള സിനിമയിൽ വേഷം നൽകാമെന്ന് പറഞ്ഞ് ജൂണിയര്‍ ആർട്ടിസ്റ്റുകളെ പറ്റിക്കുന്ന സംഘം സജീവം. കോഴിക്കോട് ജില്ലയിലെ മുക്കം മണാശേരി സ്വദേശിയായ നളിനി എന്ന ജൂണിയര്‍ ആർട്ടിസ്റ്റിനെയാണ് തട്ടിപ്പുസംഘം വലയിലാക്കിയത്. കണ്ണീരും കിനാവും എന്നാണ് സിനിമയുടെ പേരായി പറഞ്ഞിരുന്നത്. പ്രധാന കഥാപാത്രങ്ങളായി ഉണ്ണി മുകുന്ദനും മഞ്ജു വാര്യരും. ഈ സിനിമയിൽ അഭിനയിപ്പിക്കാം എന്നുപറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. മഞ്ജു വാര്യരുടെ അമ്മ വേഷമായിരുന്നു വാഗ്ദാനം. അമ്പതിനായിരം രൂപയാണ് ആദ്യം ചോദിച്ചത്. 25,000 രൂപ പല ഘട്ടങ്ങളിലായി നൽകി. അങ്ങനെ ഒരു സിനിമയേ ഇല്ലെന്ന് മനസിലാക്കിയപ്പോഴേക്കും വൈകിയിരുന്നു. ഇടുക്കി സ്വദേശികളായ സിബി, മേരിക്കുട്ടി എന്നിവരടക്കം അഞ്ചുപേർക്കെതിരെ മുക്കം പോലീസിൽ പരാതി നൽകിയിരിക്കുകയാണ് നളിനി. ഇടുക്കി കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പുസംഘം പ്രവര്‍ത്തിച്ചിരുന്നതെന്നാണ് ആക്ഷേപം.
Read Moreആരെങ്കിലും ജാമ്യത്തിലെടുക്കാന്‍ വരുമോ ആവോ ? മുഖ്യമന്ത്രിക്ക് ഫോണിലൂടെ ഭീഷണി; ഫോണിലൂടെ അസഭ്യം പറഞ്ഞതിന് മുന്‍പും ഇയാൾക്കെതിരേ കേസ്
വൈക്കം: മുഖ്യമന്ത്രിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പോലിസ് പിടികൂടിയ കോട്ടയം തിരുവഞ്ചൂർ ചിറയിൽ അനിൽ സണ്ണി(41) യെ ത്രിപ്പുണിത്തുറ പോലിസ് തിരുവനന്തപുരം മ്യൂസിയം പോലിസിനു കൈമാറി. ഇന്നലെ രാത്രി തിരുവനന്തപുരം മ്യൂസിയം പോലിസ് ത്രിപ്പുണിത്തുറ പോലിസ് സ്റ്റേഷനിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷമാണ് ഇയാളെ തിരുവനന്തപുരത്തേക്കു കൊണ്ടുപോയത്. തിരുവഞ്ചൂരിലെ ഇടത്തരം കുടുംബത്തിലെ അംഗമായ അനിൽ സണ്ണി അവിവാഹിതനാണ്. മനോനില തകരാറിലായ ഇയാൾ മദ്യപിച്ചാൽ കൂടുതൽ പ്രശ്നക്കാരനാകാറുണ്ടെന്ന് പോലിസ് പറഞ്ഞു. ഫോണിലൂടെ അസഭ്യം പറഞ്ഞതിനും ഭീഷണിപ്പെടുത്തിയതിനും ഇതിനു മുന്‍പും ഇയാൾക്കെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്. ഏതാനും മാസങ്ങൾക്കു മുന്‍പ് ബസിനു കുറുകെ ബൈക്ക് നിർത്തി ബസ് സർവീസ് തടസപ്പെടുത്താൻ ശ്രമിച്ചതും ഇയാളായിരുന്നെന്ന് പോലിസ് പറഞ്ഞു. മനോനില തകരാറിലായ ആളായതിനാൽ ബന്ധുക്കൾ ആരെങ്കിലുമെത്തിയാൽ ഇയാൾക്ക് ജാമ്യം ലഭിക്കുമെന്നും പോലിസ് പറഞ്ഞു. മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ ആളുടെ ഫോണിന്റെ ടവർ ലൊക്കേഷൻ വൈക്കമാണെന്ന് സൈബർ…
Read More