മലപ്പുറം: എംഡിഎംഎയുമായി നവവരന് പോലീസ് പിടിയിൽ. തവനൂർ പുത്തന്പുരയില് മുഹമ്മദ് ഷിബാനെയാണ് (26) തിരൂര് പോലീസ് അറസ്റ്റ് ചെയ്തത്. വീടിന്റെ മുകളിലെ നിലയിലെ മണിയറയിലാണ് ഇയാള് എംഡിഎംഎ. ഒളിപ്പിച്ചിരുന്നത്. തിരൂരിലെ പൊറ്റിലാത്തറയില് വച്ച് കാറില് നിന്നും എംഡിഎംഎ പിടികൂടിയിരുന്നു. തുടര്ന്നുള്ള അന്വേഷണത്തിലാണ് മുഹമ്മദ് ഷിബാന് ഉപയോഗത്തിനും വില്പ്പനയ്ക്കുമായി കൊണ്ടുവന്നതാണെന്നും ബാക്കിയുള്ള എംഡിഎംഎ ഇയാള് വിവാഹം കഴിച്ച നവവധുവിന്റെ വീട്ടില് സൂക്ഷിച്ചിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിച്ചത്. തുടര്ന്ന് വീട്ടിലെത്തി പോലീസ് എംഡിഎംഎ. കണ്ടെടുത്തു. കാറില് നിന്നും ഭാര്യവീട്ടില്നിന്നുമായി മൊത്തം 1.55 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഷിബാന് സ്വകാര്യ ആശുപത്രിയില് തെറാപ്പിസ്റ്റായി ജോലി ചെയ്തുവരികയാണ്.
Read MoreCategory: Top News
തേങ്ങയിടാനെത്തിയ അജേഷ് കയറിയത് വീടിനകത്തേക്ക്; വീട്ടമ്മയെ കടന്നു പിടിച്ച് പീഡിപ്പിക്കാൻ ശ്രമം; അലറിവിളിച്ച് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു; ഭയംവിട്ടുമാറാതെ കടയ്ക്കാവൂരിലെ വീട്ടമ്മ
കടയ്ക്കാവൂർ: വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. അയിലം സ്വദേശി അജേഷ് (45) ആണ് പിടിയിലായത്. ഒളിവിലായിരുന്ന പ്രതിയെ കടയ്ക്കാവൂർ നിലയ്ക്കാമുക്കിലെ ഒരു കോളനിയില്നിന്നാണ് പോലീസ് സംഘം കണ്ടെത്തിയത് ഫെബ്രുവരി 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയുടെ വീട്ടില് തേങ്ങയിടാനായി എത്തിയതായിരുന്നു അജേഷ്. വീട്ടില് മറ്റാരുമില്ലെന്ന് മനസിലാക്കിയ പ്രതി, വീട്ടമ്മ വീടിനുള്ളിലേക്ക് കയറിയ സമയം നോക്കി പിന്നാലെ എത്തുകയായിരുന്നു. വീടിന്റെ കതക് ഉള്ളില് നിന്നും കുറ്റിയിട്ട ശേഷം ഇയാള് വീട്ടമ്മയെ കടന്നുപിടിച്ചു. പ്രതിയുടെ പിടിയില് നിന്നും കുതറി മാറിയ വീട്ടമ്മ പുറത്തേക്കോടി രക്ഷപ്പെട്ടു. തുടർന്ന് അയല്വാസികളെ വിവരമറിയിക്കുകയും പോലീസില് പരാതി നല്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവില് പോയ പ്രതിക്കായി പോലീസ് തിരച്ചില് നടത്തിവരികയായിരുന്നു. വെഞ്ഞാറമൂട് എസ്എച്ച്ഒ ആസാദ് അബ്ദുല് കലാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. എസ്ഐ സജിത്ത്, ഗ്രേഡ് എസ്ഐ…
Read Moreഅമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മീ നാരായണ, എങ്ങും ദേവീസ്തുതികൾ മാത്രം… തലസ്ഥാന നഗരം ഭക്തിസാന്ദ്രം; ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് ഭക്തലക്ഷങ്ങൾ
തിരുവനന്തപുരം: അനന്തപുരിയെ ഭക്തിസാന്ദ്രമാക്കി ആറ്റുകാല് പൊങ്കാല മഹോത്സവത്തിന് തുടക്കമായി. ക്ഷേത്ര ശ്രീകോവിലില് നിന്ന് പകര്ന്നെടുത്ത അഗ്നി പ്രത്യേകം തയാറാക്കിയ പണ്ടാര അടുപ്പിലേക്ക് മേല്ശാന്തി തെളിയിച്ചതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാനായി ഭക്തലക്ഷങ്ങളാണ് നഗരവീഥികളിൽ അടുപ്പുകൂട്ടി കാത്തിരിക്കുന്നത്. രാവിലെ 9:45ന് തോറ്റംപാട്ടിന്റെ അകമ്പടിയോടെ പൊങ്കാലയുടെ അടുപ്പുവെട്ട് ചടങ്ങുകൾ ആരംഭിച്ചു. നേരത്തെ തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ത്രീകൾ ഇഷ്ടിക നിരത്തി സ്ഥാനം ഉറപ്പിച്ചിരുന്നു. ഉച്ചയ്ക്ക് 2.15ന് ആണ് പൊങ്കാല നിവേദിക്കുന്നത്. ചന്ദ്രഗ്രഹണമായതിനാൽ ഉച്ച കഴിഞ്ഞ് 3.10 മുതൽ രാത്രി ഏഴ് വരെ ക്ഷേത്ര ദർശനം ഉണ്ടാകില്ല. രാത്രി 8.30 ന് കുത്തിയോട്ട ബാലന്മാരെ ചൂരൽക്കുത്ത് ചടങ്ങ് നടക്കും. തുടർന്ന് രാത്രി 10.45 ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയുടെ എഴുന്നള്ളത്തു പുറപ്പെടും. ആറ്റുകാൽ പൊങ്കാലയുടെ പശ്ചാത്തലത്തിൽ ഇന്ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും. സംസ്ഥാനത്ത്…
Read Moreതുണിക്കടയിലെ ട്രയൽ റൂമിലും ഫ്ളാറ്റിലുമെത്തിച്ച് പീഡനം; പതിനഞ്ചുകാരനെ അതിക്രമത്തിന് ഇരയാക്കിയത് അറുപതുകാരൻ; പ്രതി സമാനകേസിൽ മുൻപും പ്രതിയെന്ന് പോലീസ്
കോഴിക്കോട്: എലത്തൂരിൽ 15 വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി പിടിയില്. കോഴിക്കോട് കുണ്ടുപറമ്പ് സ്വദേശി ജെറാൾഡ് കൊറയ (60) ആണ് പിടിയിലായത്. എലത്തൂർ പോലീസാണ് ജെറാൾഡിനെ പിടികൂടിയത്. ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം. അമ്മയ്ക്കും മുത്തശ്ശിക്കും ഒപ്പം ബന്ധുവിന്റെ വീട്ടിൽ എത്തിയ കുട്ടിയെ പുതിയ വസ്ത്രം വാങ്ങി നൽകാമെന്ന പേരിൽ പ്രതി കൂട്ടിക്കൊണ്ട് പോയി. തുടർന്ന് തുണിക്കടയിലെ ട്രയൽ റൂമിലും പിന്നീട് ആളൊഴിഞ്ഞ ഫ്ലാറ്റിലും എത്തിച്ച് ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയെന്നാണ് കേസ്. പീഡനത്തിന് ഇരയായ കുട്ടി ഈ വിവരം അമ്മയെ അറിയിച്ചു. തുടർന്ന് ചൈൽഡ് ലൈനിൽ പരാതി നൽകി. ചൈൽഡ് ലൈൻ അധികൃതരുടെ നിർദേശ പ്രകാരം പളളുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവം നടന്നത് എലത്തൂർ സ്റ്റേഷന്റെ പരിധിയിലായതിനാൽ കേസ് അവിടേക്ക് കൈമാറുകയായിരുന്നു. കുട്ടിയെ കോഴിക്കോട് എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. റിമാൻഡിലായിരുന്ന…
Read Moreനല്ലവനായ ഉണ്ണി..! ഭരണമില്ലാതിരുന്ന കാലത്തും താൻ കോൺഗ്രസുകാരനാണെന്ന് തുറന്നു പറഞ്ഞു; അതിന്റെ സ്നേഹ പ്രകടനമായിരിക്കാമെന്ന് രമേഷ് പിഷാരടി
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന വാർത്തകൾ തള്ളാതെ സിനിമാ-ടെലിവിഷൻ താരം രമേഷ് പിഷാരടി. പാലക്കാട്ട് മത്സരിക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും സീറ്റില്ലെങ്കിൽ യാതൊരു പരാതിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പിഷാരടി. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തും ഉപതെരഞ്ഞെടുപ്പ് സമയങ്ങളിലും ഒക്കെ തന്റെ പേര് സ്ഥാനാർഥി പട്ടികയിൽ ഉയർന്നു കേട്ടിരുന്നു. കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ലാതെ തുടരുന്ന സമയത്തും താനൊരു കോൺഗ്രസുകാരനാണെന്ന് തുറന്നുപറഞ്ഞതിലുള്ള സ്നേഹപ്രകടനമായിരിക്കും അത്. ഇതുവരെ മത്സരിക്കണമെന്ന് നേതൃത്വം തന്നോട് ആവശ്യപ്പെട്ടില്ല. താൻ ഇക്കാര്യത്തിൽ നേതൃത്വത്തെ നിലപാട് അറിയിച്ചിട്ടുമില്ല. മത്സരിക്കണമെന്ന് പാർട്ടി നിർദ്ദേശിച്ചാൽ അനുസരിക്കുമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി. പാലക്കാട്ട് രമേഷ് പിഷാരടിയുടെ പേരിനാണ് പ്രഥമ പരിഗണനയെന്നും സ്ക്രീനിംഗ് കമ്മിറ്റിക്ക് നൽകിയ പട്ടികയിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയെന്നും വാർത്തകളുണ്ടായിരുന്നു. സ്ഥാനാർഥിത്വം ലഭിച്ചാൽ മത്സരിക്കുമെന്ന പിഷാരടിയുടെ…
Read Moreസ്നേഹത്തോടെ ജ്യൂസിൽ വിഷയം കലർത്തി നൽകി; മാന്നാറിൽ പിതാവ് വിഷം നൽകിയ പെണ്കുട്ടികളിൽ ഒരാൾ മരിച്ചു; കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത് സാമ്പത്തിക ബാധ്യത
ആലപ്പുഴ: പിതാവ് വിഷം നൽകിയ പെണ്കുട്ടികളിൽ ഒരാൾ മരിച്ചു. ശിവനന്ദന (12) ആണ് മരിച്ചത്. ഇളയ മകൾ ശിവ കീർത്തന ആശുപത്രിയിൽ തുടരുകയാണ്. സംഭവത്തിൽ മാന്നാർ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. ശിവനന്ദന ആറാം ക്ലാസിലും ശിവ കീർത്തന രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് രണ്ട് കുട്ടികൾക്കും വിഷം നൽകിയ ശേഷം പിതാവ് മനോജ് ജീവനൊടുക്കുകയായിരുന്നു. സ്കൂളില് നിന്ന് വിളിച്ചുകൊണ്ടുവരുന്ന വഴിയാണ് മനോജ് കുട്ടികൾക്ക് കാറിൽവച്ച് ജ്യൂസിൽ വിഷം കലർത്തി നൽകിയത്. സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.കാറിൽ അബോധാവസ്ഥയിൽ പാലത്തിനരികിൽ കിടക്കുന്നത് കണ്ട നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മനോജിന്റെ മരണം സ്ഥീരികരിച്ചിരുന്നു.
Read Moreമദ്യ ലഹരിയിൽ യുവാവിന്റെ പരാക്രമം; കാർ നിർത്താൻ ആവശ്യപ്പെട്ട പോലീസുകാരനെ ഇടിച്ചു തെറിപ്പിച്ചു; ബോണറ്റിലേക്ക് വീണ പോലീസുകാരനേയും കൊണ്ട് കാർ വേഗത്തിൽ ഓടിച്ച് യുവാവ്
ഹൈദരാബാദ്: മദ്യലഹരിയിൽ പോലീസിസുകാരനു നേരെ കാർ ഓടിച്ചു കയറ്റിയ യുവാവ് പിടിയിൽ. ഗച്ചിബൗളിൽ നർസിംഗി സ്വദേശി ജി. തരുൺ (24) ആണ് പരാക്രമം നടത്തിയത് മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ച തരുൺ, നാക്രാംഗുഡയിൽ വച്ച് മറ്റൊരു കാറുമായി കൂട്ടിയിടിച്ചിരുന്നു. നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുവെങ്കിലും ഇയാൾ കാറുമായി മുന്നോട്ട് പോയി. ഈ സമയം വഴിയരികിൽ നിന്ന നരസിംഹലു എന്ന പോലീസ് ഉദ്യോഗസ്ഥൻ കാർ നിർത്താൻ ആവശ്യപ്പെട്ടു. വേഗത കുറച്ച് കാർ പെട്ടെന്ന് വേഗത കൂട്ടി അദ്ദേഹത്തെ ഇടിക്കാൻ ശ്രമിച്ചു. കാറിടിക്കാതിരിക്കാൻ നരസിംഹലു ബോണറ്റിൽ ചാടി കയറി. തുടർന്ന് അദ്ദേഹത്തെ ബോണറ്റിൽ കിടത്തികൊണ്ട് അപകടകരമായ രീതിയിൽ തരുൺ 800 മീറ്ററോളം കാറോടിച്ചു. വഴിയരികിൽ ഉണ്ടായിരുന്നവരും ബൈക്ക് യാത്രികരും ചേർന്ന് കാർ തടഞ്ഞു നിർത്തിയ ശേഷം തരുണിനെ പോലീസിനെ ഏൽപ്പിച്ചു. നരസിംഹലു നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. മദ്യപിച്ച്…
Read Moreകറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികൾ നാട്ടിലേക്ക്; പാലക്കാട് സ്വദേശി കൃഷ്ണദാസും കുടുംബവുമാണ് കുടുങ്ങിയത്
തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ഫലമായി പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികൾ നാട്ടിലേക്ക് മടങ്ങുന്നു. പാലക്കാട് കൊടുമ്പ് സ്വദേശി കൃഷ്ണദാസ് നാഗലൂർ, ഭാര്യ ഡോ. രശ്മി മേനോന്, മകള് സ്മൃതി മേനോന് (മൂന്ന്) എന്നിവരാണ് കറാച്ചിയിലുള്ളത്. ഇവര് പാക്കിസ്ഥാനില് നിന്നും വിമാനമാര്ഗം ഇന്ന് ഉച്ചയോടെ ശ്രീലങ്കയിലെ കൊളംബോയിലെത്തും. തുടർന്ന് അര്ധരാത്രി 12.30 ന് ശ്രീലങ്കന് എയര്വേയ്സ് വിമാനത്തില് ഡൽഹിയിലേക്ക് തിരിക്കുന്ന ഇവർ ചൊവ്വാഴ്ച പുലര്ച്ചെയുള്ള എയര് ഇന്ത്യാ വിമാനത്തില് കൊച്ചിയിലെത്തുമെന്നാണ് അധികൃതര് അറിയിക്കുന്നത്. അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്നും ഷാർജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയര് അറേബ്യ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവർ. സംഘര്ഷത്തെ തുടർന്ന് വിമാനം പാത മാറ്റുകയും കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയുമായിരുന്നു. മലയാളികള് ഉള്പ്പെടെയുള്ള എട്ട് ഇന്ത്യന് പൗരന്മാരാണ് കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയത്. തുടർന്ന് നോർക്ക് റൂട്ട്സും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഇടപെട്ടാണ്…
Read Moreസ്ഥിരം മോഷണം പെട്രോൾ പമ്പിൽ; മോഷ്ടിച്ചു കിട്ടിയ മദ്യംകുടിച്ച് പൂസായി; അവിനാശിന്റെ കള്ളത്തരം പൊളിച്ച് ഓട്ടോ ഡ്രൈവൽമാർ
കോഴിക്കോട്: നിരവധി പെട്രോൾ പമ്പ് കവർച്ചക്കേസുകളിൽ പ്രതിയായ മോഷ്ടാവ് പോലീസ് പിടിയിൽ. കോഴിക്കോട് കുന്നമംഗലം സ്വദേശി അവിനാഷ് (48) ആണ് എറണാകുളത്ത് നിന്നും പിടിയിലായത്. മുനമ്പത്ത് മോഷണം നടത്തി മാല്യങ്കര വഴി തിരിച്ചു പോകവേ മോഷണം മുതലിൽ പെട്ട മദ്യം സേവിച്ച് പൂസായ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പുലർച്ചെ പള്ളിപ്പുറം മുനമ്പം ഭാഗത്ത് മോഷണത്തിനിറങ്ങിയ പ്രതി മുനമ്പം അങ്ങാടിയിലെ ആരാധന ഹോട്ടലിൽ നിന്ന് 400 രൂപയും സമീപത്തുള്ള പെട്രോൾ പമ്പിൽ നിന്ന് 25,000 രൂപയും കവർന്നിരുന്നു. മോഷണത്തിനിടെ ഹോട്ടലിൽ നിന്നും കവർന്ന മദ്യം കുടിച്ച ശേഷമാണ് മോഷ്ടാവ് സ്ഥലംവിട്ടത്. മാല്യങ്കര ഭാഗത്ത് വച്ച് സംശയാസ്പദമായി കണ്ട ഇയാളെ ഓട്ടോറിക്ഷ ഡ്രൈവർ ഷൈബു, വാർഡ് മെമ്പർ ബിൻഷാദ്, പ്രദേശവാസി വിഷ്ണു എന്നിവർ ചേർന്ന് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ പ്രതിയുടെ കൈയിൽ പണം കണ്ടെതിനെ തുടർന്ന് സംശയം തോന്നിയ…
Read Moreയുവതിയും സുഹൃത്തും നടുറോഡിൽ ഏറ്റുമുട്ടി; പെൺകുട്ടിയുടെ അടികൊണ്ട് വീണ് യുവാവ്; പ്രോത്സാഹിപ്പിച്ച് കാണികളും; നടുക്കുന്ന കാഴ്ച തലസ്ഥാനത്ത്
തിരുവനന്തപുരം: മാനവീയം വീഥിയിൽ യുവതിയും ആൺസുഹൃത്തും ഏറ്റുമുട്ടി. ശനിയാഴ്ച രാത്രിയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. യുവാവ് പെൺകുട്ടിയുടെ അടികൊണ്ട് വീണതോടെ എഴുന്നേറ്റ് ഇടിക്കെടായെന്ന് സമീപത്തുള്ളവർ പറയുന്നതടക്കം ദൃശ്യങ്ങളിലുണ്ട്. ഒപ്പം നിൽക്കുന്നവർ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും യുവതി അതിനനുസരിച്ച് മർദിക്കുന്നതും കാണാം. തിരുവനന്തപുരം സ്വദേശിയായ ഹോട്ടൽ ജീവനക്കാരിയും സുഹൃത്തും തമ്മിലാണ് തർക്കമുണ്ടായത്. സംഭവത്തിന് പിന്നാലെ പോലീസ് ഇവരോട് കാര്യങ്ങൾ അന്വേഷിച്ചെങ്കിലും തമാശയ്ക്ക് ചെയ്താണെന്നാണ് മറുപടി നൽകിയത്. അതേസമയം ലഹരി ഉപയോഗിച്ച് പൊതു സ്ഥലത്ത് തമ്മിൽ തല്ലിയ ഇരുവരുടെയും പേരിൽ കേസെടുക്കാനാണ് പോലീസ് തീരുമാനം. ഇരുവർക്കുമെതിരെ കേസെടുക്കുമെന്ന് മ്യൂസിയം പോലീസ് അറിയിച്ചു.
Read More