ചി​കി​ത്സ വൈ​കി​യ​തി​നെ തു​ട​ര്‍​ന്ന് യു​വാ​വ് മ​രി​ച്ചെ​ന്ന ആ​രോ​പ​ണം: അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ്; അ​ന്വേ​ഷ​ണം തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: വി​ള​പ്പി​ല്‍​ശാ​ല സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ വൈ​കി​യ​തി​നെ തു​ട​ർ​ന്ന് യു​വാ​വ് മ​രി​ച്ച ആ​രോ​പ​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ്. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് ബി​സ്മീ​ർ മ​രി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ടു​ത്ത ശ്വാ​സ​ത​ട​സ​ത്തെ തു​ട​ര്‍​ന്ന് എ​ത്തി​ച്ച ബി​സ്മി​റി​നെ പ്രാ​ഥ​മി​ക ചി​കി​ല്‍​സ പോ​ലും ന​ല്‍​കാ​തെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് അ​യ​ച്ചു​വെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​ക്ഷേ​പം. പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രി​ക​യു​ള്ളൂ. പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് വ​ന്ന ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങാ​നാ​ണ് പൊ​ലീ​സി​ന്‍റെ തീ​രു​മാ​നം. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്, യു​വ​മോ​ർ​ച്ച സം​ഘ​ട​ന​ക​ൾ. വി​ള​പ്പി​ല്‍​ശാ​ല സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് ഇ​രു സം​ഘ​ട​ന​ക​ളും പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കും.

Read More

പ്ര​സം​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ ദേ​ഹാ​സ്വ​സ്ഥ്യം: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക്കി​ടെ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ കു​ഴ​ഞ്ഞു​വീ​ണു

ക​ണ്ണൂ​ർ: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക്കി​ടെ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ കു​ഴ​ഞ്ഞു​വീ​ണു. അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. പ്ര​സം​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ ദേ​ഹാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​ര്‍ ജി​ല്ലാ ക​ള​ക്ട​റും ക​മ്മീ​ഷ​ണ​റും മ​റ്റ് ഉ​ദ്യ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് മ​ന്ത്രി​യെ താ​ങ്ങി​യെ​ടു​ത്ത​ത്. അ​ല്‍​പ​സ​മ​യം മ​ന്ത്രി അ​ബോ​ധാ​വ​സ്ഥി​ല്‍ ആ​യി​രു​ന്നു. കു​ഴ​പ്പ​മൊ​ന്നു​മി​ല്ലെ​ന്ന് പ​റ​ഞ്ഞ മ​ന്ത്രി, ന​ട​ന്നാ​ണ് ആം​ബു​ല​ൻ​സി​ൽ ക​യ​റി​യ​ത്.

Read More

77-ാം റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​​നാ​​​​ഘോ​​​​ഷ നി​​​​റ​​​​വി​​​​ൽ രാജ്യം: സുരക്ഷ ശക്തം

ന്യൂ​​​​ഡ​​​​ല്‍​ഹി: രാ​​​​ജ്യം 77-ാം റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​​നാ​​​​ഘോ​​​​ഷ നി​​​​റ​​​​വി​​​​ൽ. ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ക​​​​ര്‍​ത്ത​​​​വ്യ​​​​പ​​​​ഥി​​​​ല്‍ ഇ​​​​ന്നു രാ​​​​വി​​​​ലെ ന​​​​ട​​​​ക്കു​​​​ന്ന പ​​​​രേ​​​​ഡ് രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ ശ​​​​ക്തി വി​​​​ളി​​​​ച്ചോ​​​​തു​​​​ന്ന​​​​താ​​​​യി​​​​രി​​​​ക്കും. റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​​നം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് ക​​​​ന​​​​ത്ത സു​​​​ര​​​​ക്ഷ​​​​യി​​​​ലാ​​​​ണ് രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​നം. ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​രി​​​​ൽ തു​​​​ട​​​​രു​​​​ന്ന ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലു​​​​ക​​​​ളു​​​​ടെ​​​​യും ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം പ​​​​ഞ്ചാ​​​​ബി​​​​ൽ ട്രെ​​​​യി​​​​ൻ ക​​​​ട​​​​ന്നു​​​​പോ​​​​ക​​​​വേ റെ​​​​യി​​​​ൽ​​​​വേ ട്രാ​​​​ക്കി​​​​ലു​​​​ണ്ടാ​​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ന്‍റെ​​​​യു​​​​മൊ​​​​ക്കെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ രാ​​​​ജ്യ​​​​മെ​​​​ങ്ങും ക​​​​ന​​​​ത്ത സു​​​​ര​​​​ക്ഷ​​​​യാ​​​​ണ് ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സൈ​​​​നി​​​​ക​​​​ശ​​​​ക്തി വി​​​​ളി​​​​ച്ചോ​​​​തു​​​​ന്ന പ​​​​രേ​​​​ഡി​​​​ൽ ഇ​​​താ​​​ദ്യ​​​മാ​​​യി ക​​​ര​​​സേ​​​ന​​​യു​​​ടെ ആ​​​നി​​​മ​​​ൽ കോ​​​ണ്ടി​​​ജെ​​​ന്‍റ് പ​​​ങ്കെ​​​ടു​​​ക്കും. റി​​​മൗ​​​ണ്ട് ആ​​​ൻ​​​ഡ് വെ​​​റ്റ​​​റി​​​ന​​​റി കോ​​​ർ​​​പ്സി​​​ലെ ക്യാ​​​പ്റ്റ​​​ൻ ഹ​​​ർ​​​ഷി​​​ത രാ​​​ഘ​​​വ് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന പ​​​രേ​​​ഡി​​​ൽ കോ​​​ണ്ടി​​​ജെ​​​ന്‍റി​​​ലെ പ​​​​രു​​​​ന്തു​​​​ക​​​​ളും വി​​​​വി​​​​ധ മൃ​​​​ഗ​​​​ങ്ങ​​​​ളും അ​​​​ണി​​​​നി​​​​ര​​​​ക്കും. പ​​​രേ​​​ഡി​​​ല്‍ പ്ര​​​ദ​​​ര്‍ശി​​​പ്പി​​​ക്കു​​​ന്ന പ്ര​​​തി​​​രോ​​​ധ ആ​​​യു​​​ധ​​​ങ്ങ​​​ളി​​​ല്‍ ബ്ര​​​ഹ്‌​​​മോ​​​സ്, ആ​​​കാ​​​ശ് മി​​​സൈ​​​ല്‍ സം​​​വി​​​ധാ​​​നം, മീ​​​ഡി​​​യം റേ​​​ഞ്ച് സ​​​ര്‍ഫേ​​​സ് ടു ​​​എ​​​യ​​​ര്‍ മി​​​സൈ​​​ല്‍ സം​​​വി​​​ധാ​​​നം, അ​​​ഡ്വാ​​​ന്‍സ്ഡ് ടോ​​​വ്ഡ് ആ​​​ര്‍ട്ടി​​​ല​​​റി ഗ​​​ണ്‍ സി​​​സ്റ്റം , ധ​​​നു​​​ഷ് പീ​​​ര​​​ങ്കി തോ​​​ക്ക്, ശ​​​ക്തി​​​ബാ​​​ന്‍, ചി​​​ല ഡ്രോ​​​ണു​​​ക​​​ളു​​​ടെ സ്റ്റാ​​​റ്റി​​​ക് ഡി​​​സ്‌​​​പ്ലേ…

Read More

നെ​യ്യാ​റ്റി​ൻ​ക​ര ഒ​ന്ന​ര വ​യ​സു​കാ​ര​ന്‍റെ കൊ​ല​പാ​ത​കം: ഭാ​ര്യ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​തി​നി​ടെ കു​ട്ടി ക​ര​ഞ്ഞ​തോ​ടെ കു​ഞ്ഞി​ന്‍റെ അ​ടി​വ​യ​റ്റി​ൽ ഇ​ടി​ച്ചു; പി​താ​വ് അ​മി​ത​മാ​യ സെ​ക്സി​ന് അ​ടി​മ

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര ഒ​ന്ന​ര വ​യ​സു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പി​താ​വ് ഷി​ജി​നെ​തി​രേ ഗു​രു​ത​ര ക​ണ്ടെ​ത്ത​ലു​ക​ൾ. ഭാ​ര്യ​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട​പ്പോ​ൾ കു​ഞ്ഞ് ക​ര​ഞ്ഞ​താ​ണ് കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ സെ​ക്സി​നു അ​ടി​മ​യാ​ണെ​ന്നും സെ​ക്സ് ചാ​റ്റി​നാ​യി പ​ല ആ​പ്പു​ക​ളും ഇ​യാ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്നും ക​ണ്ടെ​ത്തി. ഷി​ജി​ന്‍റെ ഭാ​ര്യ കൃ​ഷ്ണ​പ്രി​യ​യു​ടെ ര​ഹ​സ്യ​മൊ​ഴി​യാ​ണ് കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. പ​ല സ​ത്രീ​ക​ളു​മാ​യു​ള്ള ശാ​രീ​രി​ക ബ​ന്ധ​ത്തി​നും, സെ​ക്സ് ചാ​റ്റി​നും താ​ൻ ത​ട​സം നി​ന്ന​തി​ന്‍റെ പ​ക​യും ഷി​ജി​ൻ കു​ഞ്ഞി​നോ​ട് തീ​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. കു​ഞ്ഞി​നോ​ട് ഷി​ജി​ൻ ത​രി​മ്പ് സ്നേ​ഹം പോ​ലും കാ​ട്ടി​യി​രു​ന്നി​ല്ലെ​ന്നാ​ണ് കൃ​ഷ്ണ​പ്രി​യ പ​റ​യു​ന്ന​ത്. ഒ​പ്പം കി​ട​ത്തു​മ്പോ​ഴ​ല്ലൊം പു​തു​പ്പ് കൊ​ണ്ട് കു​ഞ്ഞി​ന്‍റെ മു​ഖം മൂ​ടും. ഇ​ങ്ങ​നെ ഉ​പ​ദ്ര​വി​ക്കു​മെ​ന്ന് ക​രു​തി​യി​ല്ലെ​ന്നും നി​ര​ന്ത​ര പീ​ഡ​ന​മാ​ണ് താ​നും കു​ഞ്ഞും ഷി​ജി​ന്‍റെ വീ​ട്ടി​ൽ നേ​രി​ട്ട​തെ​ന്നും കൃ​ഷ്ണ​പ്രി​യ പ​റ​ഞ്ഞു. ഷി​ജി​ന്റെ മൊ​ബൈ​ലി​ൽ കു​ട്ടി​യു​ടേ​താ​യി ഉ​ള്ള​ത് കൈ ​ഒ​ടി​ഞ്ഞ​പ്പോ​ഴു​ള്ള ഒ​രു പ​ഴ​യ ചി​ത്രം മാ​ത്ര​മാ​ണെ​ന്നും…

Read More

രാ​ഷ്ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ലു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു; വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള മെ​ഡ​ൽ എ​സ്‍​പി ഷാ​ന​വാ​സി​ന്

ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ഷ്ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ലു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ധീ​ര​ത​യ്ക്കു​ള്ള പോ​ലീ​സി​ന് മെ​ഡ​ലി​ന് ഡ​ൽ​ഹി പോ​ലീ​സി​ലെ മ​ല​യാ​ളി ഉ​ദ്യോ​ഗ​സ്ഥ​നും കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യു​മാ​യ എ​സ്ഐ ആ​ർ.​എ​സ്. ഷി​ബു അ​ർ​ഹ​നാ​യി. കേ​ര​ള പോ​ലീ​സി​ൽ നി​ന്ന് എ​സ്പി ഷാ​ന​വാ​സ് അ​ബ്ദു​ൾ സാ​ഹി​ബി​ന് വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള മെ​ഡ​ൽ ല​ഭി​ച്ചു. കേ​ര​ള ഫ​യ​ർ സ​ർ​വീ​സി​ൽ നി​ന്ന് എം. ​രാ​ജേ​ന്ദ്ര​നാ​ഥി​ന് വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള മെ​ഡ​ലും ല​ഭി​ച്ചു. സ്തു​ത്യ​ര്‍​ഹ സേ​വ​ന​ത്തി​ന് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പ​ത്ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മെ​ഡ​ലി​ന് അ​ർ​ഹ​രാ​യി. കേ​ര​ള ഫ​യ​ര്‍​ഫോ​ഴ്സി​ലെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ജ​യി​ൽ വ​കു​പ്പി​ലെ നാ​ലു ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും സ്തു​ത്യ​ര്‍​ഹ സേ​വ​ന​ത്തി​നു​ള്ള മെ​ഡ​ൽ ല​ഭി​ച്ചു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഐ.​ബി. റാ​ണി, കെ.​വി. ശ്രീ​ജേ​ഷ് എ​ന്നി​വ​ർ​ക്ക് വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള മെ​ഡ​ൽ ല​ഭി​ച്ചു.

Read More

ര​ണ്ട് വ​യ​സു​കാ​ര​നെ ട്രെ​യി​നി​ല്‍ ഉ​പേ​ക്ഷി​ച്ച സം​ഭ​വം; അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്: ആ​സൂ​ത്രി​ത​മാ​യി ഉ​പേ​ക്ഷി​ച്ച​താ​ണെ​ന്ന് പ്രാഥമിക നിഗമനം

കൊ​ച്ചി: പൂ​നെ – എ​റ​ണാ​കു​ളം എ​ക്സ്പ്ര​സി​ൽ ര​ണ്ടു വ​യ​സു​കാ​ര​നെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. കു​ഞ്ഞ് ചി​ല മ​ല​യാ​ളം വാ​ക്കു​ക​ൾ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും കു​ട്ടി മ​ല​യാ​ളി​യാ​ണോ​യെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ പ​തി​നേ​ഴി​ന് പൂ​നെ – എ​റ​ണാ​കു​ളം എ​ക്സ്പ്ര​സി​ലാ​ണ് കു​ഞ്ഞി​നെ ഉ​പേ​ക്ഷി​പ്പി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. തൃ​ശൂ​രി​നും ആ​ലു​വ​യ്ക്കും ഇ​ട​യി​ല്‍ കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച് മാ​താ​പി​താ​ക്ക​ള്‍ ക​ട​ന്നു ക​ള​ഞ്ഞി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണ് അ​നു​മാ​നം. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. കു​ട്ടി​യെ കാ​ണാ​താ​യ​തു സം​ബ​ന്ധി​ച്ച് എ​വി​ടെ​യും പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ കു​ട്ടി​യെ ആ​സൂ​ത്രി​ത​മാ​യി ഉ​പേ​ക്ഷി​ച്ച​താ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

Read More

‘ഗ​ണേ​ഷി​ന് മ​റ​വി ഒ​രു സൗ​ക​ര്യ​മാ​യി​രി​ക്കാം, ഇ​വി​ടെ തെ​ളി​വു​ക​ൾ ഉ​ണ്ട്’, കു​ടും​ബം ത​ക​രാ​തി​രി​ക്കാ​ൻ ഉ​മ്മ​ൻ ചാ​ണ്ടി ഇ​ട​പെ​ട്ട​ത് ഏ​റ്റ​വും ന​ന്നാ​യി അ​റി​യു​ന്ന​യാ​ൾ താ​നെ​ന്ന് ഷി​ബു ബേ​ബി ജോ​ൺ

കൊ​ല്ലം: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​ക്കെ​തി​രാ​യ മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ബു ബേ​ബി​ജോ​ൺ. ഗ​ണേ​ഷി​ന്‍റെ കൈ​യി​ലു​ള്ള​തെ​ന്താ​ണെ​ന്നു പ​റ​യ​ട്ടെ, മ​റ​വി ഒ​രു സൗ​ക​ര്യ​മാ​ണെ​ങ്കി​ലും ഇ​വി​ടെ തെ​ളി​വു​ക​ൾ ഉ​ണ്ടെ​ന്ന് ഷി​ബു ബേ​ബി ജോ​ൺ പ​റ​ഞ്ഞു. മ​ന്ത്രി​സ​ഭ​യി​ലെ അം​ഗം എ​ന്ന​തി​ലു​പ​രി മ​ക​നെ​പ്പോ​ലെ ക​ണ്ടാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി ഗ​ണേ​ഷ് കു​മാ​റി​നു വേ​ണ്ടി ഇ​ട​പെ​ട്ട​ത്. എ​ന്താ​ണു സം​ഭ​വി​ച്ച​തെ​ന്നു മ​ല​യാ​ളി​ക്കു ബോ​ധ്യ​മു​ണ്ട്. ഗ​ണേ​ഷി​ന്‍റെ കു​ടും​ബം ത​ക​രാ​തി​രി​ക്കാ​ൻ വേ​ണ്ടി ആ ​മ​നു​ഷ്യ​ൻ പ​രി​ശ്ര​മി​ച്ച​ത് അ​റി​യാ​വു​ന്ന​യാ​ൾ താ​നാ​ണെ​ന്നും ഷി​ബു ബേ​ബി ജോ​ൺ പ​റ​ഞ്ഞു. എ​ന്നാ​ൽ, കു​ടും​ബം ത​ക​ർ​ത്ത​ത് ഉ​മ്മ​ൻ ചാ​ണ്ടി​യാ​ണെ​ന്നാ​ണു ഗ​ണേ​ഷ് കു​മാ​ർ ഇ​പ്പോ​ൾ പ​റ​യു​ന്ന​ത്. എ​റ​ണാ​കു​ളം ഗ​സ്റ്റ് ഹൗ​സി​ലെ ഒ​രു കൂ​ടി​ക്കാ​ഴ്ച​യാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യെ സം​ശ​യ മു​ന​യി​ലാ​ക്കി​യ​ത്. അ​തി​നു കാ​ര​ണം ബി​ജു രാ​ധാ​കൃ​ഷ്ണ​ൻ അ​വി​ടെ വ​ന്ന് ഒ​രു വ്യ​ക്തി​യു​ടെ പേ​ര് പ​റ​ഞ്ഞ​താ​ണ്. ആ ​പേ​രു പു​റ​ത്തു പ​റ​യാ​തി​രു​ന്ന​താ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ…

Read More

ഇ​നി അ​ച്ഛ​നെ പ​ഠി​പ്പി​ക്കും പോ​ലീ​സ്…! അ​മ്പ​തു​വ​രെ എ​ഴു​താ​ൻ നാ​ല​ര​വ​യ​സു​കാ​രി​ പ​ഠി​ച്ചി​ല്ല; ച​പ്പാ​ത്തി കോ​ലു​പ​യോ​ഗി​ച്ചു​ള്ള മ​ർ​ദ​ന​ത്തി​ൽ കു​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം

ച​ണ്ഡീ​ഗ​ഡ്: ഒ​ന്നു മു​ത​ൽ 50 വ​രെ​യു​ള്ള സം​ഖ്യ​ക​ൾ എ​ഴു​താ​ൻ ക​ഴി​യാ​ത്ത​തി​ന് നാ​ല​ര വ​യ​സു​കാ​രി​യെ പി​താ​വ് ച​പ്പാ​ത്തി കോ​ലു​പ​യോ​ഗി​ച്ച് മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ഫ​രീ​ദാ​ബാ​ദി​ൽ ജാ​ഡ്‌​സെ​ന്‍റ​ടാ​ലി​യി​ൽ വാ​ട​ക വീ​ട്ടി​ൽ ക​ഴി​യു​ന്ന കൃ​ഷ്ണ ജെ​സ്വാ​ൾ (31) ആ​ണ് മ​ക​ൾ വ​ൻ​ഷി​ക​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൃ​ഷ്ണ​യെ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബു​ധ​നാ​ഴ്ച​യാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. വ​ൻ​ഷി​ക​യെ സ്കൂ​ളി​ൽ ചേ​ർ​ക്കാ​ത്തി​നാ​ൽ കൃ​ഷ്ണ ജെ​സ്വാ​ളാ​ണ് പ​ഠി​പ്പി​ച്ചി​രു​ന്ന​ത്. കു​ട്ടി​യെ പ​ഠി​പ്പി​ക്കു​ന്ന​തി​നി​ടെ ഒ​ന്ന് മു​ത​ൽ 50 വ​രെ​യു​ള്ള സം​ഖ്യ​ക​ൾ എ​ഴു​താ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും വാ​ൻ​ഷി​ക​യ്ക്ക് ശ​രി​യാ​യി എ​ഴു​താ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ച​പ്പാ​ത്തി കോ​ൽ ഉ​പ​യോ​ഗി​ച്ച് അ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ഇ​യാ​ൾ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ട്ടി ക​ളി​ക്കു​ന്ന​തി​നി​ടെ വീ​ണ് പ​രി​ക്കേ​റ്റ​താ​ണെ​ന്നാ​ണ് ഇ​യാ​ൾ ഭാ​ര്യ ര​ഞ്ചി​ത​യോ​ടും ഡോ​ക്ട​ർ​മാ​രോ​ടും പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ സം​ഭ​വം ന​ട​ക്കു​മ്പോ​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന വ​ൻ​ഷി​ക​യു​ടെ ഏ​ഴ് വ​യ​സു​ള്ള സ​ഹോ​ദ​ര​ൻ കൃ​ഷ്ണ വ​ൻ​ഷി​ക​യെ മ​ർ​ദി​ച്ച വി​വ​രം ര​ഞ്ചി​ത​യോ​ട്…

Read More

ഇ​ഴ​ച്ചി​ലി​ന് സ്പീ​ഡ് കു​റ​ഞ്ഞോ​ന്നൊ​രു സം​ശ​യം; ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ച​ക്ര​ക്ക​സേ​ര​യി​ൽ പെ​രു​മ്പാ​മ്പ്; സു​ര​ക്ഷി​ത​മാ​യി പി​ടി​ച്ച് വ​നം​വ​കു​പ്പി​ന് കൈ​മാ​റി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ

കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ളെ കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ച​ക്ര​ക്ക​സേ​ര​യി​ൽ പെ​രു​മ്പാ​മ്പ്. ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ ഡ്യൂ​ട്ടി​ക്കെ​ത്തി​യ ന​ഴ്സാ​ണ് ച​ക്ര​ക്ക​സേ​ര​യി​ൽ പെ​രു​മ്പാ​മ്പി​നെ ക​ണ്ട​ത്. ആ​ശു​പ​ത്രി​യി​ൽ ആ​ർ​ദ്രം പ​ദ്ധ​തി​ക്കു കീ​ഴി​ൽ നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​നു​ള്ളി​ലാ​യി​രു​ന്നു സം​ഭ​വം. ആ​ശു​പ​ത്രി​യി​ലെ ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​ര​ൻ ചെ​മ്മ​ട്ടം​വ​യ​ൽ സ്വ​ദേ​ശി അ​രു​ൺ​കു​മാ​ർ പാ​മ്പി​നെ സു​ര​ക്ഷി​ത​മാ​യി പി​ടി​കൂ​ടി വ​നം​വ​കു​പ്പി​ന് കൈ​മാ​റി. ആ​ശു​പ​ത്രി​യു​ടെ പു​തി​യ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ പെ​രു​മ്പാ​മ്പ് എ​ത്ത​പ്പെ​ട്ട​തെ​ങ്ങ​നെ​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

Read More

ഇ​നി സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ കി​ട​ക്കെ​ട്ടെ…​ശ​ങ്ക​ർ​ദാ​സി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ പ​രി​ശോ​ധി​ച്ചു; ആ​ശു​പ​ത്രി​യി​ൽ കി​ട​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് മെ​ഡി​ക്ക​ൽ ബോ​ർ​ഡ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ റി​മാ​ന്‍​ഡി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന കെ.​പി.​ശ​ങ്ക​ർ​ദാ​സി​നെ പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി. മെ​ഡി​ക്ക​ൽ ബോ​ര്‍​ഡി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ഇ​യാ​ളെ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​ത്. ക​ഴി​ഞ്ഞ 17നാ​ണ് ശ​ങ്ക​ർ​ദാ​സി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെ​ട്ടെ​ന്നും ഇ​നി ആ​ശു​പ​ത്രി​യി​ൽ തു​ട​രേ​ണ്ട​തി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി മെ​ഡി​ക്ക​ൽ ബോ​ര്‍​ഡ് റി​പ്പോ​ര്‍​ട്ട് ന​ൽ​കി​യ​തോ​ടെ​യാ​ണ് ജ​യി​ലി​ലേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത്. ശ​ങ്ക​ർ​ദാ​സി​നെ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​ത് സം​ബ​ന്ധി​ച്ച് 27 ന് ​കോ​ട​തി​ക്ക് റി​പ്പോ​ർ​ട്ട്‌ ന​ൽ​കും. ശ​ങ്ക​ർ​ദാ​സി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി വി​ല​യി​രു​ത്തി റി​പ്പോ​ര്‍​ട്ട് ന​ൽ​കാ​ൻ ജ​യി​ൽ സൂ​പ്ര​ണ്ടി​ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ൽ​കി​യി​രു​ന്നു.

Read More