കൊച്ചി: ശബരിമല തീര്ത്ഥാടനകാലത്ത് പമ്പാനദിയില് വസ്ത്രങ്ങള് ഉപേക്ഷിക്കുന്നത് തടയാന് തിരുവിതാംകൂര് ദേവസ്വം ബോര്ഡിന് കര്ശന നിര്ദേശം നല്കി കേരള ഹൈക്കോടതി. പമ്പാനദിയിലെ മലിനീകരണം തടയുന്നതിനായി ജസ്റ്റിസ് രാജ വിജയരാഘവന്, ജസ്റ്റിസ് കെ.വി. ജയകുമാര് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഉത്തരവിട്ടത്. പമ്പയില് വസ്ത്രങ്ങള് ഉപേക്ഷിക്കുന്നത് ഏതെങ്കിലും മതപരമായ ആചാരത്തിന്റെ ഭാഗമല്ലെന്നും വെറും അന്ധവിശ്വാസമാണെന്നും കോടതി നിരീക്ഷിച്ചു. നദിയില് വസ്ത്രങ്ങള് കുന്നുകൂടുന്നത് പമ്പയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുകയും ജലത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഇത് പരിസ്ഥിതിക്ക് ഗുരുതരമായ ആഘാതമുണ്ടാക്കുന്നു. തീര്ത്ഥാടകര് പമ്പയില് വസ്ത്രം ഉപേക്ഷിക്കുന്നത് തടയാന് ദേവസ്വം ബോര്ഡ് വിപുലമായ പ്രചാരണം നടത്തണം. കെഎസ്ആര്ടിസി ബസുകളിലും ക്യൂ കോംപ്ലക്സുകളിലും പമ്പയിലും വിവിധ ഭാഷകളില് അനൗണ്സ്മെന്റുകള് നല്കണം. വസ്ത്രങ്ങള് നിക്ഷേപിക്കാനായി പമ്പയില് ഓരോ 50 മീറ്ററിലും വലിയ ബിന്നുകള് സ്ഥാപിക്കണം. ഈ ബിന്നുകള് കൃത്യസമയത്ത് വൃത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വസ്ത്രം നദിയില്…
Read MoreCategory: Top News
വിനായക ദാമോദർ സതീശൻ… ഗോൾവാൾക്കറുടെ ചിത്രത്തിനു മുന്നിൽ നട്ടെല്ലു വളച്ച ആളിന്റെ പേര്; ഒരു സ്ഥാനം കണ്ടുകൊണ്ടുള്ള വെപ്രാളം; സതീശൻ അഹങ്കാരിയെന്ന് ശിവൻകുട്ടി
തിരുവനന്തപുരം: ഗോൾവാൾക്കറുടെ ചിത്രത്തിനു മുന്നിൽ നട്ടെല്ലു വളച്ച ആളിന്റെ പേര് ശിവൻകുട്ടിയെന്നല്ല, വി.ഡി. സതീശൻ അഥവാ വിനായക ദാമോദർ സതീശൻ എന്നാണ്. തന്നെ വിമർശിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ തിരിച്ചടിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആർഎസ്എസുമായി കൂട്ടിക്കെട്ടി ‘സംഘിക്കുട്ടി ’ എന്നാണ് സതീശൻ തന്നെക്കുറിച്ചു പറഞ്ഞത്. താൻ ആർഎസ്എസിനെതിരേ പോരാടുന്ന കാലത്ത് സതീശൻ വള്ളിനിക്കറുമിട്ട് സ്കൂളിൽ പഠിക്കുകയാണ്. അതുകൊണ്ട് അക്കാര്യമൊന്നും സതീശന് അറിയില്ലായിരിക്കാം. പ്രായമോ സ്ഥാനമോ നോക്കാതെ ആരെയും അധിക്ഷേപിക്കുന്ന അഹങ്കാരിയാണ് സതീശൻ. അച്ഛന്റെ പ്രായമുള്ളവരെ കുറിച്ചു പോലും ധിക്കാരം നിറഞ്ഞ തരംതാണ പദപ്രയോഗമാണ് സതീശൻ നടത്തുന്നത്. അടുത്തകാലത്ത് തിരുവനന്തപുരം നഗരത്തിൽ പ്രത്യക്ഷപ്പെട്ട ബോർഡുകളിൽ സതീശന്റെ ചിത്രത്തിനൊപ്പം എഴുതിയിരിക്കുന്നത് ‘അങ്ങുചെന്ന് പറഞ്ഞേക്ക്, ഞാൻ പേടിച്ചു പോയി’ എന്നാണ്. തിരിച്ചു പടം വയ്ക്കാനും അതിനു താഴെ അടിക്കുറിപ്പെഴുതാനുമുള്ള ഒരുപാട് സംഭവവികാസങ്ങളുണ്ട്. എൽഡിഎഫിന്റെ മാന്യതകൊണ്ട് അതു ചെയ്തിട്ടില്ല.…
Read Moreഅജിത് പവാർ അന്തരിച്ചു; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും സംഘവും സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെടുകയായിരുന്നു; വിമാനത്തിലുണ്ടായിരുന്ന നാലുപേരുടെയും നില ഗുരുതരം
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ(66) അന്തരിച്ചു. ബരാമതിയിൽ വിമാനാപകടത്തെ തുടർന്നാണ് അജിത് പവാറിന്റെ അന്ത്യം. നാലുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. അടിയന്തര ലാൻഡിംഗിനിടെ വിമാനം അപകടത്തിൽപ്പെടുകയായിരുന്നു. അജിത് പവാർ ഉൾപ്പടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ വിമാനം പൂർണമായും തകർന്നുവെന്നാണ് വിവരം.
Read Moreകൊല്ലത്ത് കഞ്ചാവിന് കാവൽ മുന്തിയ ഇനത്തിൽപ്പെട്ട നായ; വീടിനുള്ളിൽ വടിവാളും തോക്കും; പ്രതി അനസ് ഒളിവിൽ; എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്ത് എക്സൈസ് സംഘം
കൊല്ലം: എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കരുനാഗപ്പള്ളി തഴവയിലെ വീട്ടിൽ നിന്ന് എംഡിഎംഎ , കഞ്ചാവ് എന്നിവ പിടികൂടി. കുലശേഖരപുരം കടത്തൂർ പനയറ പടീറ്റതിൽ അനസിന്റെ വാടക വീടിന്റെ പരിസരത്തുനിന്നാണ് 14.88 ഗ്രാം എംഡിഎംഎയും 1. 284 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തത്. വീട്ടിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ഒരു പിസ്റ്റൾ, ഒരു വാൾ, രണ്ട് മഴു എന്നിവയും കണ്ടെടുത്തു. അനസ് ഒളിവിലാണന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.പരിശോധന തടയുന്നതിനായി ഇയാൾ മുന്തിയ ഇനത്തിൽപ്പെട്ട മൂന്ന് നായ്ക്കളെ വീടിന് ചുറ്റും കെട്ടിയിട്ടിരിക്കുകയായിരുന്നു. ഇതിൽ ഒരു നായയെ കെട്ടിയിട്ടിരുന്ന ഷീറ്റിന്റെ അടിയിൽ ചാക്കിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവ് എക്സൈസ് സംഘം വളരെ പണിപ്പെട്ടാണ് കണ്ടെടുത്തത്. കരുനാഗപ്പള്ളി എക്സൈസ് എൻഫോഴ്സ്മെന്റ് ആൻ്ഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ എസ്.എസ്. ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിൽ റെയ്ഡ് നടത്തിയത്. എക്സൈസ് ഇൻസ്പെക്ടർ…
Read More1000 അടച്ച് കോടതി പിരിയും വരെ അവിടെ നിന്നോ; ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഷാഫി പറമ്പിൽ എംപിക്ക് പിഴയും തടവും
പാലക്കാട്: ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഷാഫി പറമ്പിൽ എംപിക്ക് പിഴയും തടവും വിധിച്ച് കോടതി. 1000 രൂപ പിഴയും കോടതി പിരിയും വരെയുള്ള തടവുമാണ് വിധിച്ചിരിക്കുന്നത്. വൈകുന്നേരം അഞ്ച് വരെ ഷാഫി കോടതിയിൽ തുടരണം. പാലക്കാട് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഷാഫിക്ക് ശിക്ഷ വിധിച്ചത്. 2022 ജൂൺ 24 ന് പാലക്കാട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. കേസിൽ ഷാഫി ഇന്ന് കോടതിയിൽ ഹാജരായിരുന്നു. നിരന്തരം കോടതിയിൽ എത്താത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. വയനാട്ടിൽ രാഹുൽഗാന്ധിയുടെ എംപി ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ തല്ലിതകർത്തതിൽ പ്രതിഷേധിച്ചായിരുന്നു ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ നാൽപതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചന്ദ്രനഗറിൽ ചെമ്പലോട് പാലത്തിന് സമീപം ദേശീയപാത ഉപരോധിച്ചത്. അന്ന് യൂത്ത് കോൺഗ്രസിന്റെ ഭാഗമായിരുന്ന പി. സരിൻ കേസിൽ…
Read Moreവിവാഹ സല്ക്കാരത്തിനു മുൻപ് ചെറിയൊരെണ്ണം വീശിയാലോ ;ഡ്യൂട്ടിയിലാണെന്ന് നോക്കിയില്ല; സ്റ്റേഷന് മുന്നിൽ പരസ്യമായി മദ്യപിച്ചു; പോലീസുകാർക്ക് എട്ടിന്റെ പണി
തിരുവനന്തപുരം: കഴക്കൂട്ടം പോലീസ് സ്റ്റേഷന് മുന്നില് പാര്ക്ക് ചെയ്ത വാഹനത്തില് ഇരുന്ന് മദ്യപിച്ച പോലീസ് ഉദ്യോഗസ്ഥര്ക്ക് സസ്പെന്ഷന്. ആറ് പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. ഗ്രേഡ് എസ്ഐ ബിനു, സിപിഒമാരായ അരുണ്, രതീഷ്, അഖില്രാജ്, അരുണ് എം. എസ്, മനോജ് കുമാര് എന്നിവരെയാണ് സസ്പെന്ഡ് ചെയ്തത്. പോലീസുകാർക്ക് നല്ല നടപ്പ് പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്. പോലീസുകാർ മദ്യപിച്ചതു ഡ്യൂട്ടി സമയത്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കഴക്കൂട്ടം പോലീസ് സ്റ്റേഷന് തൊട്ടുമുന്നിലെ റോഡരികില് നിര്ത്തിയിട്ട വാഹനത്തിലായിരുന്നു പോലീസുകാരുടെ കൂട്ട മദ്യപാനം. സംഭവത്തിന്റെ ദൃശ്യങ്ങള് ഉള്പ്പടെ സാമൂഹിക മാധ്യമങ്ങളില് വ്യാപകമായി പ്രചരിച്ചിരുന്നു. ആറുപേരും കഴക്കൂട്ടം സ്റ്റേഷനിൽ നിന്നുള്ളവരാണ്. വിവാഹ സല്ക്കാരത്തിനു പോകുന്നതിനു മുന്നോടിയായി ആയിരുന്നു മദ്യപാനം. വാഹനമോടിക്കുന്ന സിപിഒ അടക്കമുള്ളവര് മദ്യപിക്കുന്നത് ദൃശ്യത്തില് വ്യക്തമാണ്.
Read Moreരാഷ്ട്രീയ കേരളം ആകാംക്ഷയിൽ തന്നെ; ശരി തരൂർ സിപിഎമ്മിനു കൈ കൊടുക്കുമോ; ഇന്നത്തെ കോൺഗ്രസ് യോഗത്തിലും പങ്കെടുക്കില്ലെന്ന് സൂചന
തിരുവനന്തപുരം: കോൺഗ്രസുമായി പരിഭവം തുടർന്ന് ശശി തരൂർ. ഇന്നു നടക്കുന്ന കോൺഗ്രസ് പാർലമെന്ററി നയ രൂപീകരണ യോഗത്തിലും തരൂർ പങ്കെടുത്തേക്കില്ലെന്നാണ് സൂചന. പങ്കെടുക്കാനായി തരൂരിനു പാർട്ടി നേതൃത്വം കത്ത് നൽകിയിരുന്നു. എന്നാൽ, തരൂർ യോഗത്തിൽ പങ്കെടുക്കില്ലെന്നും ബുധനാഴ്ച നടക്കാനിരുന്ന രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയ്ക്കും ഇതുവരെ സന്നദ്ധത അറിയിച്ചിട്ടില്ലെന്നുമാണ് പുറത്തുവരുന്ന വിവരം. ദുബായിയിൽനിന്നു ഇന്നു ഡൽഹിയിൽ തിരിച്ചെത്തുന്ന തരൂരിന്റെ പരിപാടികളിലുള്ളത് ബുധനാഴ്ച പങ്കെടുക്കേണ്ട പുസ്തക പ്രകാശന ചടങ്ങ് മാത്രമാണ്. അതേസമയം, തരൂർ സിപിഎമ്മിനു കൈ കൊടുക്കുമോ എന്ന കാര്യത്തിൽ ആകാംക്ഷ തുടരുകയാണ്. കൊച്ചിയിലെ മഹാ പഞ്ചായത്ത് യോഗത്തിൽ രാഹുൽ അവഗണിച്ചതിൽ തരൂര് കടുത്ത അതൃപ്തിയിൽ തുടരുകയാണ് തരൂർ. എന്നാൽ, തരൂരിന്റെ അതൃപ്തി പരിഹരിക്കണമെന്ന് അഭിപ്രായമുള്ള സംസ്ഥാനത്തെ കോണ്ഗ്രസ് നേതാക്കള് തരൂര് സിപിഎമ്മിനൊപ്പം പോകില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നുമുണ്ട്. എല്ലാ ഭിന്നതയും മാറ്റിവച്ച് വയനാട് ക്യാമ്പിലെത്തിയ ശശി തരൂര് നിയമസഭാ തെരഞ്ഞെടുപ്പിൽ…
Read Moreശനിയെ ഞങ്ങൾക്ക് വേണം… ആഴ്ചയിൽ പ്രവൃത്തിദിനം അഞ്ചു ദിവസമാക്കണം; ബാങ്ക് ജീവനക്കാർ പണിമുടക്കിലേക്ക്; 40 മിനിറ്റ് അധികം ജോലി ചെയ്യാൻ തയാറെന്ന് സംഘടനകൾ
തിരുവനന്തപുരം:അഖിലേന്ത്യാ പണിമുടക്കിൽ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം തടസപ്പെട്ടു. ആഴ്ചയിൽ പ്രവൃത്തിദിനം അഞ്ചു ദിവസമാക്കണം എന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് പണിമുടക്കുന്നത്. ജീവനക്കാരുടെ ഒൻപതു സംഘടനകളുടെ കൂട്ടായ്മയാണ് യുഎഫ്ബിയു. ജനുവരി 23ന് ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ബാങ്ക് ജീവനക്കാർക്ക് അവധിയാണ്. ഇത് എല്ലാ ശനിയും ആക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഇതിനായി ദിവസവും 40 മിനിറ്റ് അധികം ജോലി ചെയ്യാമെന്നും സംഘടനകൾ അറിയിച്ചിരുന്നു. 24ന് ശനിയും 25ന് ഞായറും അവധിയായിരുന്നു. 26ന് റിപ്പബ്ലിക് ദിന അവധി. ഇന്ന് പണിമുടക്കും ചേർത്ത് നാല് ദിവസമാണ് ബാങ്കുകൾ അടഞ്ഞു കിടക്കുന്നത്.
Read Moreഎന്തൊരു ക്രൂരത; ഒരുമിച്ചു മരിക്കാൻ അവർ തീരുമാനിച്ച് കഴുത്തിൽ കയറിട്ടു; യുവതിയുടെ സ്റ്റൂൾ തട്ടിമാറ്റിയ ശേഷം യുവാവ് പിൻമാറി; വൈശാഖിന്റെ തിരക്കഥ പൊളിച്ച് പോലീസ്
കോഴിക്കോട്: എലത്തൂരിൽ ഒരുമിച്ച് ജീവനൊടുക്കാൻ പെൺസുഹൃത്തിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ. ആത്മഹത്യ ചെയ്യാൻ ഇരുവരും കഴുത്തിൽ കുരുക്കിട്ട ശേഷം യുവതിയുടെ സ്റ്റൂൾ യുവാവ് തട്ടി മാറ്റുകയായിരുന്നു. വൈശാഖൻ എന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തിയത്. വൈശാഖന്റെ സ്ഥാപനത്തിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ ആണെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, പോലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. പിന്നീട് പോലീസ് വെശാഖനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Read Moreകമലേശ്വരത്തെ യുവതിയുടെയും മാതാവിന്റെയും മരണം: ഉണ്ണികൃഷ്ണന് താൽപര്യം ആൺസുഹൃത്തുക്കളെ; പല ഗേ ഗ്രൂപ്പിലും അംഗം; ആറു വര്ഷത്തിനിടെ ഗ്രീമയുടെ വീട്ടില് പോയത് ഒരു ദിവസം മാത്രം
തിരുവനന്തപുരം: കമലേശ്വരത്ത് യുവതിയും മാതാവും വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തില് നിര്ണായ വെളിപ്പെടുത്തലുമായി പോലീസ്. പ്രതിയായ ഉണ്ണിക്കൃഷ്ണന് ആണ് സുഹൃത്തുക്കളോട് ആയിരുന്നു താൽപര്യം. ഇയാൾ പല ഗേ ഗ്രൂപ്പിലും അംഗമായിരുന്നുവെന്നും പോലീസ് കണ്ടെത്തി. ആണുങ്ങള്ക്കൊപ്പം യാത്ര പോകാനും സമയം പങ്കിടാനും താമസിക്കാനുമാണ് ഉണ്ണിക്കൃഷ്ണന് താല്പര്യം കാണിച്ചിരുന്നതെന്നും പോലീസ് പറയുന്നു. ഉണ്ണിക്കൃഷ്ണന്റെ മൊബൈല് ഫോണ് പരിശോധിച്ചതില് നിന്നാണ് നിര്ണായക വിവരങ്ങള് പോലീസിന് ലഭിച്ചത്. ആറു വര്ഷത്തിനിടെ ഗ്രീമയുടെ വീട്ടില് ഉണ്ണിക്കൃഷ്ണന് പോയത് ഒരു ദിവസം മാത്രമാണ്. ഇവര് തമ്മില് ഒന്നിച്ച് കഴിഞ്ഞത് 54 ദിവസം മാത്രവുമാണ്. പിഎച്ച്ഡി പരീക്ഷയില് ശ്രദ്ധ കേന്ദ്രീകരിക്കാന് കുടുംബാംഗങ്ങളുമായി ഇടപഴകാത്തതാണ് നല്ലതെന്ന് വിശ്വസിപ്പിച്ച് ബോധപൂര്വം അകലം പാലിച്ചിരുന്നു. കമലേശ്വരം സ്വദേശികളായ എസ്.എല്. സജിത (54), മകള് ഗ്രീമ എസ്. രാജ് (30) എന്നിവരെ ബുധനാഴ്ചയാണ് വീട്ടില് മരിച്ച നിലയില് കണ്ടെത്തിയത്. ഉണ്ണികൃഷ്ണന് തന്നോടുള്ള അവഗണയാണ്…
Read More