കണ്ണൂർ: ഏച്ചൂർ മാച്ചേരിയിലെ യുവാവിനെ തട്ടിക്കൊണ്ടുപോയി ഹണി ട്രാപ്പിൽപെടുത്തി പണം തട്ടാൻ ശ്രമിച്ച പതിനേഴുകാരി ഉൾപ്പെടെ നാലു പേരെ ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് സ്വദേശിയായ പതിനേഴുകാരി, കുശാൽ നഗർ സ്വദേശിനിയും കാഞ്ഞങ്ങാട് മൂളിയാറിൽ വാടകയ്ക്ക് താമസിക്കുന്ന സി. മൈമൂന (51), എ.കെ. അബ്ദുൾകലാം (52), ചട്ടഞ്ചാൽ സ്വദേശി ഇബ്രാഹിം സജ്മൽ അർഷാദ് (28) എന്നിവരെയാണു ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്ത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കാഞ്ഞങ്ങാടായിരുന്നു സംഭവം. പോലീസ് പറയുന്നത്: ഏച്ചൂർ മാച്ചേരി സ്വദേശിയായ യുവാവിനോട് 10 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു തട്ടിക്കൊണ്ടുപോയത്. സോഷ്യൽ മീഡിയ വഴി പരിചയത്തിലായ പെൺകുട്ടി യുവാവിനോട് കാഞ്ഞങ്ങാട്ടേക്കു വരാൻ ആവശ്യപ്പെടുകയായിരുന്നു. അവിടെയെത്തിയ യുവാവിനെ ഒരു വീട്ടിലെത്തിച്ച് 10 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഇയാളുടെ ഷർട്ട് അഴിച്ച് പെൺകുട്ടിക്കൊപ്പം ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി. പണമില്ലെങ്കിൽ സമാന വിലയുള്ള സ്വർണം വേണമെന്നാവശ്യപ്പെട്ടു. അവസാനം…
Read MoreCategory: Top News
മോർഫ് ചെയ്ത അശ്ലീലചിത്രങ്ങളും ഭീഷണികോളുകളും മെസേജുകളും; ലോൺ ആപ് ഭീഷണിയെത്തുടർന്ന് യുവാവ് ജീവനൊടുക്കി; മരണശേഷവും ഫോണിലേക്ക് ഭീഷണി സന്ദേശം
പാലക്കാട്: ലോണ് ആപ്പില് നിന്നുള്ള ഭീഷണിയെത്തുടര്ന്ന് യുവാവ് ആത്മഹത്യ ചെയ്തെന്നു പരാതി. ചിറ്റൂര് മേനോന്പാറ നല്ലുവീട്ടുചള്ളയില് പരേതനായ ശിവന്റെ മകന് എസ്. അജീഷ് (37) ആണ് കഴിഞ്ഞദിവസം തൂങ്ങിമരിച്ചത്. റൂബിക് മണി എന്ന ആപ്പിന്റെ പേരിലാണു ഭീഷണി വന്നതെന്നു കുടുംബം ആരോപിച്ചു. ലോണ് ആപ്പില് തിരിച്ചടവ് വൈകിയതോടെ അജീഷിന്റെ മോര്ഫ് ചെയ്ത ദൃശ്യങ്ങള് പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള് പറഞ്ഞു. തിരിച്ചടവ് വൈകിയതോടെ പല നമ്പറുകളില്നിന്നും ഭീഷണികോളുകളും മെസേജുകളും വരാന് തുടങ്ങി. ജോലിസ്ഥലത്തു വരും, ബന്ധുക്കളെ അറിയിക്കും, അശ്ലീലദൃശ്യങ്ങള് പ്രചരിപ്പിക്കും തുടങ്ങിയ സന്ദേശങ്ങളാണ് അജീഷിനു വന്നത്. ഇതില് ഭയന്ന അജീഷ് തിങ്കളാഴ്ച ജീവനൊടുക്കുകയായിരുന്നുവെന്നു സഹോദരന് സുജീഷ് പറഞ്ഞു. എല്ലാ ആഴ്ചയും ആയിരം രൂപവച്ച് അടയ്ക്കണമെന്ന നിബന്ധനയിലാണ് അജീഷ് 6,000 രൂപ ലോണെടുത്തത്. തിരിച്ചടവ് വൈകി. മാത്രമല്ല അജീഷിന്റെ ഫോണിലെ കോണ്ടാക്ടുകള് മുഴുവനും അവര് എടുത്തിരുന്നു. ഇതിന്റെ സ്ക്രീന് ഷോട്ട്…
Read Moreഒന്ന് തിരിഞ്ഞ് നോക്കാമായിരുന്നില്ലേ! എല്ലാവർക്കും മോദി കൈകൊടുത്തപ്പോൾ ഞാൻ അവിടെത്തന്നെ നിന്നതെന്തുകൊണ്ട്; വിശദീകരണവുമായി ആർ. ശ്രീലേഖ
തിരുവനന്തപുരം: പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന യോഗത്തിൽ വേദിയിലുണ്ടായിരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടുത്തേക്ക് പോകാതിരുന്നതിൽ വിശദീകരണവുമായി നഗരസഭാ കൗൺസിലർ ആർ. ശ്രീലേഖ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് പ്രതികരണം. ‘പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് വന്നപ്പോൾ വേദിയിൽ തനിക്കിരിപ്പിടം ലഭിച്ചത് ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷന്മാരിൽ ഒരാളായത് കൊണ്ടാണ്. എനിക്ക് രാഷ്ട്രീയം പുതിയതാണ്. 33 വർഷം ചെയ്തതും പരിചയിച്ചതും പോലീസ് ഉദ്യോഗസ്ഥയായാണ്. വളരെയധികം വിവിഐപി ഡ്യൂട്ടി ചെയ്ത തനിക്ക് അച്ചടക്കം വളരെ പ്രധാനപ്പെട്ട കാര്യമാണ്. പ്രധാനമന്ത്രി വേദിയിലേക്ക് വരുമ്പോൾ തനിക്ക് ലഭിച്ച സ്ഥാനത്ത് തന്നെ ഇരിക്കുക എന്നതാണ് താൻ ചെയ്യേണ്ടതെന്നാണ് ധരിച്ചിരുന്നത്. അടുത്തേക്ക് ക്ഷണിച്ചാലല്ലാതെ പോകരുതെന്ന പരിശീലനം തനിക്ക് ലഭിച്ചത് കൊണ്ടായിരിക്കാം ഞാനെന്റെ സ്ഥാനത്ത് മാത്രം ഇരുന്നത്. വിവിഐപി എൻട്രൻസ് വഴി വന്ന അദ്ദേഹം അതുവഴി തിരികെ പോകുമ്പോൾ താൻ ആ വഴി പോകുന്നത് ശരിയല്ലല്ലോ എന്ന് കരുതിയാണ് താൻ അവിടെ…
Read Moreപൊതുജനത്തിനു സഹികെട്ടു : കഞ്ചാവും മയക്കുമരുന്നും തേടി ഭായ് കോളനിയിലേക്ക് എത്തുന്നവർക്ക് അടി കിട്ടും; നാലു ഭാഷകളിൽ ബോർഡ് വെയ്ക്കാനൊരുങ്ങി നാട്ടുകാർ
പെരുമ്പാവൂർ: കഞ്ചാവ്, മയക്കുമരുന്ന് എന്നിവയ്ക്കായി വന്നാൽ തല്ലും എന്ന ബോർഡ് വയ്ക്കേണ്ട ഗതികേടിലേക്ക് എത്തിയിരിക്കുകയാണ് പെരുമ്പാവൂർ കണ്ടന്തറയിലെ ഇതരസംസ്ഥാന തൊഴിലാളികൾ അധിവസിക്കുന്ന ഭായ് കോളനിയിലുള്ളവർ. പട്ടാപകൽ പോലും കഞ്ചാവ്, ഹെറോയിൻ ഉൾപ്പെടെയുള്ള മാരക ലഹരി വസ്തുക്കൾ പരസ്യമായി കുത്തിവയ്ക്കുന്നതും വലിക്കുന്നതും സ്ഥിരം കാഴ്ചയായി മാറിയതോടെയാണ് നാട്ടുകാർക്ക് ഇത്തരത്തിലുള്ള ബോർഡ് സ്ഥാപിക്കേണ്ടി വന്നത്. പെരുമ്പാവൂർ കണ്ടന്തറയ്ക്ക് സമീപത്തെ ഭായ് കോളനി എന്നറിയപ്പെടുന്ന ഇതരസംസ്ഥാനക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് ഇത്തരത്തിലുള്ള ബോർഡ് നാട്ടുകാരുടെ കൂട്ടായ്മയിൽ ആരംഭിച്ച ലഹരി വിരുദ്ധ സമിതി സ്ഥാപിച്ചത്. ഇതരസംസ്ഥാനക്കാരെ കൂടാതെ മലയാളികളും ഇവിടെ വന്ന് പോകുന്നവരിൽ ഉൾപ്പെടുന്നുണ്ട്. മലയാളത്തിൽ സ്ഥാപിച്ച ബോർഡ് കൂടാതെ ഹിന്ദി, ബംഗ്ലാ, ആസാമീസ് ഭാഷകളിലും ബോർഡുകൾ സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ. ജില്ലയിൽ തന്നെ അല്ലെങ്കിൽ സംസ്ഥാനത്ത് തന്നെ ഇത്രയധികം ഇതരസംസ്ഥാനക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശമെന്ന് ഭായ് കോളനിയെ വിശേഷിപ്പിക്കാം. ഇവിടെ ലഹരി വസ്തുക്കളുടെ ഉപയോഗ…
Read Moreപോറ്റി കവറിൽ തന്നത് ഈന്തപ്പഴം; സഹോദരിയുടെ വീട്ടിൽ പോയിട്ടുണ്ട്; പോറ്റിയെ കണ്ടത് എംപിയായ ശേഷം; പത്രക്കാർക്ക് മുന്നിൽ ചില ഓർമകൾ കുടഞ്ഞിട്ട് അടൂർ പ്രകാശ്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ നേരെത്തെ അറിയില്ലായിരുന്നുവെന്ന് യുഡിഎഫ് കൺവീനർ അടൂർപ്രകാശ്. 2019ൽ ആറ്റിങ്ങൽ എംപിയായതിന് ശേഷമാണ് ആദ്യമായി പോറ്റി എന്നെ വന്ന് കണ്ടത്. ശബരിമലയിലെ അന്നദാനത്തിൽ പങ്കെടുക്കണമെന്ന് പറഞ്ഞ് ക്ഷണിച്ചു. അന്നദാനത്തിൽ പങ്കെടുക്കുകയും ചെയ്തു. അതുവരെ പോറ്റി ആരാണെന്നോ, കൊള്ളക്കാരനോ ആണെന്ന് അന്ന് അറിയില്ലായിരുന്നു. പോറ്റിയുടെ പിതാവ് മരിച്ച ശേഷം പാർട്ടി പ്രവർത്തകർ പറഞ്ഞതിനനുസരിച്ച് പോയിരുന്നു. വെഞ്ഞാറംമൂട്ടിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിലും പോയിട്ടുണ്ട്. കെപിസിസിയുടെ ജനറൽ സെക്രട്ടറി രമണി.പി. നായർക്കൊപ്പമാണ് അന്ന് വീട്ടിൽ പോയത്. പോറ്റി ബംഗളൂരൂവിൽ വച്ച് കവറിൽ തന്നത് ഈന്തപ്പഴം ആയിരുന്നു. അപ്പോൾ തന്നെ അവിടെയുള്ള ആളുകൾക്ക് കൊടുത്തു. ബംഗളൂരൂവിൽ ഉണ്ടെന്ന് അറിഞ്ഞാണ് പോറ്റി കാണാനെത്തിയത്. പോറ്റിയുടെ സഹോദരിയുടെ മകളുടെ ചടങ്ങിന്റെ ക്ഷണപത്രമാണ് അന്ന് കൈമാറിയതെന്നാണ് ഓർമ്മയെന്നും അടൂർ പ്രകാശ് പറഞ്ഞു. പോറ്റിക്കൊപ്പം സോണിയ ഗാന്ധിയെ കാണാൻ…
Read Moreചൂടുതാങ്ങാനാവാതെ വെള്ളിമൂങ്ങകൾ കുഞ്ഞങ്ങളെ ഉപേക്ഷിക്കുന്നു; തീറ്റകിട്ടാതെ കുഞ്ഞുങ്ങൾ നിലത്തു വീഴുന്ന അവസ്ഥ; പാറമ്പുഴയിലെ വനംവകുപ്പ് ഓഫീസിൽ 15ഓളം കുഞ്ഞുങ്ങൾ
കോട്ടയം: ആളൊഴിഞ്ഞ മുറികളിലും തടിപ്പുരയുടെ മച്ചുകളിലും വെള്ളിമൂങ്ങ മുട്ടയിട്ട് അടയിരിക്കുകയും വിരിയിക്കുകയും ചെയ്യുന്ന മാസമാണിത്. ചൂടു കൂടുതലായതോടെ തള്ളമൂങ്ങയ്ക്കു വേണ്ടവിധം പരിചരണം നല്കാനാകുന്നില്ല. വെള്ളവും തീറ്റയും കിട്ടാതെ കുഞ്ഞുങ്ങള് വലയുന്നുമുണ്ട്. ഇത്തരത്തില് കൂടുവിട്ട് കുഞ്ഞുങ്ങള് നിലംപൊത്തുകയോ തള്ളക്കിളികള് ഉപേക്ഷിക്കുകയോ ചെയ്യുക പതിവായിരിക്കുന്നു. ജില്ലയില് പലയിടങ്ങളിലായി പതിനഞ്ചോളം വെള്ളിമൂങ്ങാക്കുഞ്ഞുങ്ങളെയാണ് സമീപദിവസങ്ങളില് വനപാലകര്ക്ക് കിട്ടിയത്. പാറമ്പുഴയിലെ വനംവകുപ്പ് സ്പെഷല് ഇന്വെസ്റ്റിഗേഷന് ആന്ഡ് പ്രൊട്ടക്ഷന് ഓഫീസ് ഇതോടകം എട്ട് കുഞ്ഞുങ്ങളുടെ പരിപാലനം ഏറ്റെടുത്തു വളര്ത്തി പറത്തിവിട്ടു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ സംരക്ഷണപ്പട്ടികയില് നാലാം സ്ഥാനത്തായിരുന്ന വെള്ളിമൂങ്ങയെ ഈയിടെ ഒന്നാം സ്ഥാനത്തേക്ക് മാറ്റിയതോടെ വെള്ളിമൂങ്ങ വിവിഐപിയായി. വ്യക്തികള്ക്ക് പിടിക്കാനോ വളര്ത്താനോ അനുവാദമില്ലാത്ത സംരക്ഷിത പട്ടികയിലുള്ള ജീവിയാണ് വെള്ളിമൂങ്ങ.
Read Moreചിറകടിക്കാതെ നിലംപൊത്തി ശബരി വിമാനത്താവളം; പെട്ടുപോയത് 300 കുടുംബങ്ങള്; സ്ഥലം വിൽക്കാനോ ഇഷ്ടപ്പെട്ട കൃഷിചെയ്യാനോ സാധിക്കാത്ത അവസ്ഥ
കോട്ടയം: ചിറകടിക്കാതെ നിലംപൊത്തിയ ശബരി വിമാനത്താവളം പദ്ധതിയുടെ ഇരകളായത് എരുമേലി തെക്ക് വില്ലേജില് ഒഴക്കനാട് വാര്ഡില്പ്പെട്ട 300 കര്ഷകര്. മൂന്നു കി.മീ. റണ്വേയും സൂചനാ ലൈറ്റുകളും നിര്മിക്കാന് ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് 307 ഏക്കര് സ്വകാര്യ ഭൂമി ഏറ്റെടുക്കാന് 2023ലാണ് തീരുമാനമായത്. വില്ലേജ് രേഖകള് പ്രകാരം റവന്യു വകുപ്പ് അക്കൊല്ലം ഭൂമി അളന്നുതിരിച്ചു. സ്ഥലം ഏറ്റെടുക്കലിനു മുന്നോടിയായി മൂന്നു മാസം മുന്പ് വീണ്ടും സര്വേ നടത്തി. ഇതില് രണ്ടു സെന്റ് മുതല് മൂന്നേക്കര് വരെ സ്ഥലം വിട്ടുകൊടുക്കേണ്ടവരുണ്ടായിരുന്നു. എയര്പോര്ട്ട് വരും എന്ന ഉറപ്പില് ഇവര് ദീര്ഘകാല വിളകൾ കൃഷി നടത്തുകയോ സ്ഥലം വില്ക്കുകയോ കെട്ടിടങ്ങള് നിര്മിക്കുകയോ ചെയ്തില്ല. ഉത്പാദനക്ഷമമായ ഒരു കാര്യങ്ങളും ചെയ്യാതെവന്നതോടെ ഭീമമായ സാമ്പത്തിക നഷ്ടമാണ് ഇവര്ക്കുണ്ടാകുക. പലരും വീടുകള് പെയിന്റ് ചെയ്യാനോ റബര് ഉള്പ്പെടെ മരങ്ങള് വയ്ക്കാനോ താത്പര്യപ്പെട്ടില്ല. ഏറെപ്പേരും വാഴ, കൈത തുടങ്ങിയ…
Read Moreസർട്ടിഫിക്കറ്റിന്റെ ആവശ്യമനുസരിച്ച് കൈക്കൂലിയുടെ തുകയും കൂടും; 1000 മുതൽ 25000 രൂപ വരെ വാങ്ങിയിരുന്നു; വില്ലേജ് ഓഫീസിർ വിഷ്ണുവിനെക്കുറിച്ച് നിരവധി പരാതി
പൊൻകുന്നം: ഇളങ്ങുളം വില്ലേജ് ഓഫീസറെ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസിൽവച്ച് വിജിലൻസ് സംഘം പിടികൂടി. ചിറക്കടവ് ഉറുമ്പിൽ ഒ.എൻ.എസ്. വിഷ്ണു (48) വിനെയാണ് കോട്ടയം വിജിലൻസ് യൂണിറ്റ് അറസ്റ്റ് ചെയ്തത്. ചിറക്കടവ് സ്വദേശിയായ വിഷ്ണു ഇളങ്ങുളം എസ്എൻഡിപി ജംഗ്ഷനിൽ വാടകവീട്ടിലാണ് താമസം. വസ്തുവിന്റെ പോക്കുവരവ് ചെയ്തുകൊടുക്കുന്നതിന് പ്രദേശവാസിയിൽനിന്ന് രണ്ടായിരം രൂപ കൈപ്പറ്റുന്നതിനിടെയാണ് ഇന്നലെ ഉച്ചയ്ക്ക് അറസ്റ്റ് ചെയ്തത്. ആയിരം രൂപ ഇതേ വ്യക്തിയിൽനിന്ന് വില്ലേജ് ഓഫീസർ മുന്പ് കൈപ്പറ്റിയിരുന്നു. ബാക്കി പണം ആവശ്യപ്പെട്ടപ്പോൾ വിജിലൻസിനെ അറിയിക്കുകയായിരുന്നു. വിജിലൻസ് സംഘം നൽകിയ നാല് 500 രൂപ നോട്ടാണ് കൈക്കൂലിയായി കൈമാറിയത്. ഇതേസമയംതന്നെ സംഘം ഓഫീസിലെത്തി വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് പാന്സിന്റെ പോക്കറ്റിൽനിന്ന് പണം കണ്ടെടുത്തു. പരിശോധനകൾ പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തി. ഇളങ്ങുളം വില്ലേജ് ഓഫീസില് ഒന്നര വര്ഷമായി ഓഫീസറായ വിഷ്ണു ഓഫീസില് ആവശ്യങ്ങള്ക്കെത്തുന്നവരോടെല്ലാം നിരക്ക് വച്ച് പണം വാങ്ങിയിരുന്നുവെന്ന് പരാതിയുണ്ട്.…
Read Moreതള്ളേ പൊളപ്പൻ വാഗ്ദാനം… കമിതാക്കൾക്ക് സർക്കാർ ബസിൽ സൗജന്യമായി സഞ്ചരിക്കാം; തെരഞ്ഞെടുപ്പ് വാഗ്ദാനം പരാമർശിച്ച് കെ.ടി. രാജേന്ദ്ര ബാലാജി
ചെന്നൈ: അണ്ണാ ഡിഎംകെ അധികാരത്തിലെത്തിയാൽ കമിതാക്കൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്രയെന്ന് മുൻ മന്ത്രി കെ.ടി. രാജേന്ദ്ര ബാലാജി. ബസുകളിൽ പുരുഷന്മാർക്കും സൗജന്യ യാത്രയെന്ന അണ്ണാ ഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം പരാമർശിച്ചാണ് രാജേന്ദ്ര ബാലാജിയുടെ പ്രസ്താവന. പുരുഷന്മാർക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര നിലവിൽ വരുന്നതോടെ ഭർത്താക്കന്മാർക്ക് ഭാര്യമാരോടൊത്തും യുവാക്കൾക്ക് തങ്ങളുടെ കമിതാക്കൾക്കൊപ്പവും ചെലവില്ലാതെ യാത്ര ചെയ്യാൻ അവസരം ലഭിക്കുമെന്നാണ് വിശദീകരണം. സ്ത്രീകൾക്ക് മാത്രം യാത്ര സൗജന്യമാക്കിയതിലൂടെ ഡിഎംകെ കുടുംബങ്ങളെ വിഭജിച്ചെന്ന് രാജേന്ദ്ര ബാലാജി ആരോപിച്ചു. സ്ത്രീകൾ സൗജന്യമായി ബസുകളിൽ യാത്ര ചെയ്യുമ്പോൾ പുരുഷന്മാർ പണം കൊടുത്ത് മറ്റു ബസുകളിൽ പോകേണ്ട അവസ്ഥയാണെന്നും മുൻ മന്ത്രി പറഞ്ഞു.
Read Moreഒന്നര വയസുകാരൻ മകനെ കൊന്ന ശരണ്യയ്ക്ക് ജീവപര്യന്തം തടവും പിഴയും; കാമുകനൊപ്പം ജീവിക്കാൻ തടസമായ മകനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്നു
തളിപ്പറമ്പ്: കാമുകനൊപ്പം ജീവിക്കാനായി പിഞ്ചുകുഞ്ഞിനെ കടൽ ഭീത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ പ്രതിയായ അമ്മ തയ്യില് കൊടുവള്ളി ഹൗസില് ശരണ്യയ്ക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പിഴത്തുക ശരണ്യയുടെ ഭർത്താവ് പ്രണവിനു നൽകണം. തളിപ്പറമ്പ് അഡീഷണൽ സെഷന്സ് ജഡ്ജി കെ.എന്. പ്രശാന്താണ് ശിക്ഷാ വിധി പ്രസ്താവിച്ചത്. ശരണ്യ കുറ്റക്കാരിയാണെന്ന് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. രണ്ടാം പ്രതിയായ ശരണ്യയുടെ കാമുകന് നിധിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടിരുന്നു. 2020 ഫെബ്രുവരി 17ന് പുലര്ച്ചെ 2.45 നായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നര വയസുകാരനായ വിയാനെ കൊന്ന് കുറ്റം ഭര്ത്താവിന്റെ മേല് ചുമത്തി കാമുകനൊപ്പം ജീവിക്കാന് വേണ്ടിയായിരുന്നു ക്രൂരകൃത്യം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തിയത്. ശിക്ഷ സംബന്ധിച്ച് ബുധനാഴ്ച നടന്ന വാദത്തിൽ പബ്ലിക് പ്രോസിക്യൂട്ടർ യു. രമേശൻ കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മയ്ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ…
Read More