കൊച്ചി: യുവതിയെ ബലാത്സംഗം ചെയ്ത് നിര്ബന്ധിച്ച് ഗര്ഭഛിദ്രം നടത്തിച്ചെന്ന കേസില് രാഹുല് മാങ്കൂട്ടത്തില് എംഎല്എയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഈ മാസം 21 വരെ അറസ്റ്റ് പാടില്ല. രാഹുല് മാങ്കൂട്ടത്തില് നല്കിയ മുന്കൂര് ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഉത്തരവ്. ഹര്ജിയില് പരാതിക്കാരിയെ കക്ഷി ചേര്ത്തു. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം മാത്രമാണ് തമ്മില് ഉണ്ടായതെന്നും നിര്ബന്ധിച്ച് ഗര്ഭഛിദ്രം നടത്തിയെന്നത് കെട്ടിച്ചമച്ച കഥയെന്നുമാണ് രാഹുല് മാങ്കൂട്ടത്തിലിന്റെ വാദം. ജാമ്യ ഹര്ജിയെ പ്രോസിക്യൂഷന് ശക്തമായി എതിര്ത്തു.ഗര്ഭഛിദ്രത്തിനായി രാഹുല് മാങ്കൂട്ടത്തില് എത്തിച്ച മരുന്ന് കഴിച്ച് യുവതി അതീവ ഗുരുതരാവസ്ഥയിലായെന്നും രാഹുലിന് ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. മൂന്കൂര് ജാമ്യ ഹര്ജിയില് തീരുമാനമെടുക്കുന്നതിന് മുമ്പ് തന്റെ ഭാഗം കൂടി കേള്ക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. കേസില് പരാതിക്കാരിയായ തനിക്ക് നേരെ വലിയ സൈബര് ആക്രമണം നടക്കുകയാണെന്നും ഹര്ജിയില് പറയുന്നു. കേസുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള് കോടതിയെ…
Read MoreCategory: Top News
എനിക്കും പെൺമക്കളുണ്ട്; പോക്സോ കേസ് പ്രതിക്ക് സഹതടവുകാരന്റെ മർദനം; അടിയേറ്റ് തങ്കപ്പന്റെ പല്ല് കൊഴിഞ്ഞുപോയി; ഒരച്ഛനെന്ന നിലയിലുള്ള രോഷം കൊണ്ട് ചെയ്തതെന്ന് തമ്പി
ജില്ലാ ജയിലിൽ ആലപ്പുഴ: ജില്ലാ ജയിലിൽ പോക്സോ കേസ് പ്രതിക്ക് സഹതടവുകാരന്റെ മർദനം. സംഭവത്തിൽ അടിപിടിക്കേസിലെ പ്രതിയായ റോണിക്കെതിരേ (40) സൗത്ത് പോലീസ് കേസെടുത്തു. പോക്സോ കേസ് പ്രതി തങ്കപ്പനാണ് (85) മർദനമേറ്റത്. പുതുവത്സരദിനത്തിലായിരുന്നു സംഭവം. ഇരുവരും കഴിഞ്ഞ 31നാണ് ജില്ലാ ജയിലിലെത്തിയത്. തങ്കപ്പൻ പോക്സോ കേസിലെ പ്രതിയാണെന്ന് റോണിക്ക് അറിയില്ലായിരുന്നു. ഇതറിഞ്ഞതോടെ തനിക്കും പെൺമക്കളുണ്ടെന്ന് പറഞ്ഞുകൊണ്ട് മർദിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ ജയിൽ ഉദ്യോഗസ്ഥരാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. ഒരച്ഛനെന്ന നിലയിലുള്ള രോഷം കൊണ്ട് മർദിച്ചതാണെന്നായിരുന്നു പ്രതി പോലീസിനോടു പറഞ്ഞത്. സംഭവത്തിൽ തങ്കപ്പന്റെ പല്ലുകൊഴിഞ്ഞു. കഴിഞ്ഞ 29നും ജില്ലാ ജയിലിൽ തടവുകാരനെ സഹതടവുകാരൻ മർദിച്ചിരുന്നു. ജില്ലാ ജയിലിലെ തടവുകാരനായ തമ്പിക്കുട്ടനാണ് (53) മർദനമേറ്റത്. ജയിലിൽ മൂത്രമൊഴിച്ചുവെന്ന വിരോധത്തിലാണ് സഹതടവുകാരനായ മണികണ്ഠൻ തമ്പിക്കുട്ടനെ മർദിച്ചത്. തന്റെ ദേഹം വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് ബാത്ത്റൂമിൽ എത്തിക്കുകയും തലയ്ക്ക് കൈകൊണ്ടും പ്ലാസ്റ്റിക്ക് ബക്കറ്റുപയോഗിച്ചും മർദിക്കുകയായിരുന്നു. ഈ…
Read Moreസ്കൂൾ വിട്ട് വീട്ടിലെത്തിയ മകൻ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന അമ്മയെ; അയൽക്കാരെ കൂട്ടിയെത്തിയപ്പോഴേക്കും ജീവൻ നഷ്ടമായി; നടുക്കുന്ന സംഭവം ഉപ്പുതറയിൽ
ഉപ്പുതറ: യുവതിയായ വീട്ടമ്മയെ രക്തംവാർന്ന് മരിച്ചനിലയിൽ വീടിനുള്ളിൽ കണ്ടെത്തി. ഉപ്പുതറ മത്തായിപ്പാറ എംസി കവലയ്ക്ക് സമീപം മലേക്കാവിൽ രതീഷിന്റെ (സുബിൻ ) ഭാര്യ രജനി (38) യാണ് മരിച്ചത്. ചൊവ്വാഴ്ച പകലാണ് സംഭവം. കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു. ഭർത്താവ് സുബിൻ ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം ആരംഭിച്ചു. സുബിനും ഭാര്യ രജനിയുമായി കുടുംബകലഹം പതിവായിരുന്നു. ഇതുസംബന്ധിച്ച് പലതവണ പോലീസിൽ കേസും ഉണ്ടായിട്ടുണ്ട്. ജനപ്രതിനിധികൾ ഇടപെട്ടും പ്രശ്നം പരിഹരിക്കാൻ ശ്രമം നടത്തിയിരുന്നു.തമ്മിൽ വഴക്കിട്ട ശേഷം പിണങ്ങി കുടുംബ വീട്ടിൽ പോയിരുന്ന രജനി ഒരു മാസം മുൻപാണ് തിരിച്ചെത്തിയത്. ഇതിനു ശേഷവും കലഹം പതിവായിരുന്നു. ഇവർക്ക് മൂന്നു മക്കളുണ്ട്. വളകോട് സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന ഇളയ മകൻചൊവ്വാഴ്ച നാലിന് വീട്ടിൽ വന്നപ്പോഴാണ് രജനി അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. പല തവണ വിളിച്ചിട്ടും പ്രതികരിക്കാതെ വന്നപ്പോൾ അയലത്തെ വീട്ടിലെത്തി വിവരം പറഞ്ഞു.…
Read Moreകാമുകിയെ സ്വന്തമാക്കാൻ വാഹനാപകടമുണ്ടാക്കി; പിന്നീടുള്ള യുവാവിന്റെ അഭിനയം പൊളിച്ചത് യുവതി തന്നെ; അപകടത്തിൽ യുവതിക്ക് പരിക്ക്
പത്തനംതിട്ട: പ്രണയിനിയെ സ്വന്തമാക്കാന് വാഹനാപകടമുണ്ടാക്കി രക്ഷകനായെത്തിയ കാമുകനും സുഹൃത്തും കുടുങ്ങിയത് യുവതിയുടെയും പോലീസിന്റെയും സംശയത്തിൽ.കോന്നി മാമ്മൂട് സ്വദേശിയായ രാജിഭവനില് രഞ്ജിത്ത് രാജന് (24), കോന്നിതാഴം പയ്യനാമണ് സ്വദേശിയായ താഴത്ത്പറമ്പില് വീട്ടില് അജാസ് (19) എന്നിവരാണ് വധശ്രമക്കേസിൽ അറസ്റ്റിലായത്. ഒന്നാം പ്രതിയുടെ പ്രണയിനിയായിരുന്ന യുവതിയും യുവാവുമായി ചെറിയ പിണക്കത്തിലായിരുന്നു. ഈ പിണക്കം മാറ്റി യുവതിയുടെ പ്രീതി പിടിച്ചുപറ്റാനാണ് രഞ്ജിത് സുഹൃത്തായ അജാസുമായി കൂടിയാലോചന നടത്തിയത്. യുവതിയെ വാഹനാപകടത്തിൽപ്പെടുത്തിയ ശേഷം രക്ഷിക്കാൻ ഇടപെടുകയും അതുവഴി യുവതിയുടെ അനുകമ്പ പിടിച്ചുപറ്റുകയുമായിരുന്നു ലക്ഷ്യം. എന്നാൽ, ഇടിച്ച വാഹനം നിർത്താതെ കൊണ്ടുപോയതോടെയാണ് പദ്ധതി പാളിയത്. കഥ പൊളിഞ്ഞപ്പോൾ യുവതി നിർത്താതെ പോയ വാഹനത്തിനെതിരേ പരാതി നൽകിയതോടെ കാമുകനും കൂട്ടുകാരനും പെട്ടു. പോലീസിനും തോന്നിയ സംശയത്തിൽ അന്വേഷണം മുറുകി. വാഹനാപകടത്തില്പെടുത്തിയ ശേഷം അപകടസ്ഥലത്ത് രക്ഷകനായെത്തി യുവതിയുടെ കുടുംബത്തിന്റെ പ്രതീ പിടിച്ചുപറ്റി യുവതിയെ സ്വന്തമാക്കുന്നതിനു വേണ്ടി പ്രതികള്…
Read Moreഏഴുവർഷത്തെ പ്രണയം തകർന്നു, കാമുകിയായ ഓട്ടോ ഡ്രൈവറെ വെടിവെച്ച് കൊന്ന് കാമുകൻ; ഝാൻസിയുടെ നാട്ടിലെ ആദ്യ ഓട്ടോ ഡ്രൈവറുടെ മരണം വിശ്വസിക്കാനാവാതെ ഗ്രാമം
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഝാൻസിയിൽ വനിതാ ഓട്ടോഡ്രൈവറെ വെടിവെച്ചു കൊലപ്പെടുത്തിയത് ആണ്സുഹൃത്താണെന്ന് പോലീസ്. ഝാൻസിയിലെ ആദ്യ വനിതാ ഓട്ടോഡ്രൈവറായ അനിത ചൗധരിയെ (45) യാണു കഴിഞ്ഞദിവസം ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. പ്രണയബന്ധം തകർന്നതിന് ആണ്സുഹൃത്തായ മുകേഷ് ഝായാണു കൊലപാതകം നടത്തിയതെന്ന് പോലീസ് അറിയിച്ചു. ഝാൻസിയിലെ ഒരു സ്കൂളിനടുത്ത് മറിഞ്ഞുകിടക്കുന്ന ഓട്ടോയ്ക്കു സമീപമാണ് അനിതയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ ആഴത്തിലുള്ള മുറിവോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവം അപകടമരണമല്ലെന്നും കൊലപാതകമാണെന്നും കുടുംബം ആരോപിച്ചിരുന്നു. സ്വാതന്ത്ര്യസമരസേനാനി റാണി ലക്ഷ്മിഭായിയുടെ ജന്മനാടായ ഝാൻസിയിൽനിന്നുള്ള ആദ്യ വനിതാ ഓട്ടോഡ്രൈവറുടെ ദുരൂഹമരണം ദേശീയമാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. ഏഴു വർഷമായുണ്ടായിരുന്ന പ്രണയബന്ധം തകർന്നതിന് അനിതയെ മുകേഷ് വെടിവച്ചു കൊല്ലുകയായിരുന്നുവെന്നും തലയിൽ വെടിവച്ചതിനുശേഷം അപകടമരണമാണെന്നു വരുത്തിത്തീർക്കാൻ ഓട്ടോറിക്ഷ മറിച്ചിടുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. മുകേഷ് ഒളിവിലാണ്.
Read Moreകുടുംബത്തിൽ നിന്നും ഒരാൾ മാത്രം; പിതാവ് നേരത്തെ പറഞ്ഞുവെച്ച കാര്യം; അച്ചു ഉമ്മനും മറിയ ഉമ്മനും മത്സരിച്ചേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് ചാണ്ടി ഉമ്മൻ
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മക്കളായ അച്ചു ഉമ്മനും മറിയ ഉമ്മനും മത്സരിച്ചേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. താൽപര്യമില്ല എന്നാണ് ഇവർ രണ്ടുപേരും പറഞ്ഞിട്ടുള്ളതെന്നും, വീട്ടിൽ നിന്ന് ഞാൻ മാത്രം മതിയെന്നാണ് പിതാവും പറഞ്ഞിട്ടുള്ളതെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. പാർട്ടിക്ക് തീരുമാനിക്കാമെന്നും പക്ഷേ ഒരാളെ കാണുകയുള്ളൂവെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. ‘ഇതൊരു വാർത്ത മാധ്യമസൃഷ്ടിയാണ്. മാധ്യമങ്ങളിലേ ഇക്കാര്യം കണ്ടിട്ടുള്ളൂ. രണ്ടാമത്തെ സഹോദരിയുടെ പേരും കേൾക്കുന്നുണ്ട്. താൽപര്യമില്ല എന്നാണ് ഇവർ രണ്ടുപേരും എന്നോട് പറഞ്ഞിട്ടുള്ളത്. വീട്ടിൽ നിന്ന് ഞാൻ മാത്രം മതിയെന്നാണ് പിതാവും പറഞ്ഞിട്ടുള്ളത്. അതേ എനിക്കറിയൂ. ഇന്നലെ ഒരാളുടെ പേര്, ഇന്ന് മറ്റൊരാളുടെ പേര് എന്ന നിലയിൽ ഇറങ്ങിയാൽ ഞാനെന്ത് ചെയ്യും. കോൺഗ്രസുകാർ എത്രയോ പേരുണ്ട്. പാർട്ടിക്ക് തീരുമാനിക്കാം, പക്ഷേ ഒരാളെ കാണുകയുള്ളൂ.’ -ചാണ്ടി ഉമ്മൻ പ്രതികരിച്ചു. നേരത്തെ,…
Read Moreവള്ളസദ്യ ആദ്യം നിവേദിക്കേണ്ടത് മന്ത്രി വാസവനല്ലായിരുന്നു; ഒരു പിടിപ്പണം, ഒരുപറ അരിയുടെനിവേദ്യം, 10 പറയുടെ സദ്യ വിളമ്പൽ; ആചാരലംഘനത്തിന് പ്രായശ്ചിത്തം
പത്തനംതിട്ട: ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയ്ക്കിടെ ആചാരലംഘനം നടന്നുവെന്ന കണ്ടെത്തലിൽ പ്രായശ്ചിത്തം ചെയ്യാൻ ക്ഷേത്ര ഉപദേശക സമിതിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുമതി നൽകി. ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യ ഭഗവാന് നിവേദിക്കും മുമ്പ് ദേവസ്വംമന്ത്രി വി.എൻ. വാസവന് വിളമ്പിയതാണ് വൻ വിവാദമായത്. മന്ത്രിക്ക് ആദ്യം സദ്യ വിളമ്പിയ സംഭവം ആചാരലംഘനമാണെന്ന് കാട്ടി ക്ഷേത്രം തന്ത്രി ദേവസ്വം ബോർഡിന് കത്ത് നൽകിയതോടെയാണ് ഇത് ചർച്ചയായത്. പരിഹാരക്രിയ വേണമെന്നും ക്ഷേത്രം തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് കത്തിൽ ആവശ്യപ്പെട്ടിരുന്നു. വള്ളസദ്യയുടെ നടത്തിപ്പുകാരായ പള്ളിയോട സേവാസംഘം പ്രതിനിധികൾ, ക്ഷേത്രോപദേശക സമിതി അംഗങ്ങൾ, ഭരണ ചുമതലയിലുള്ള ദേവസ്വം ഉദ്യോഗസ്ഥരുൾപ്പെടെ പരിഹാരക്രിയ ചെയ്യണമെന്നായിരുന്നു നിർദേശം. ഇതിനാണ് ഇപ്പോൾ ദേവസ്വംബോർഡ് അനുമതി നൽകിയിരിക്കുന്നത്. തന്ത്രിയുടെ സമയം നിശ്ചയിച്ച് പ്രായശ്ചിത്ത കർമങ്ങൾ ഉടൻ നടത്തുമെന്ന് ആറന്മുള ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ അറിയിച്ചു. പ്രായശ്ചിത്ത വിധിയനുസരിച്ച് ക്ഷേത്ര…
Read Moreമോദിക്കായി തെരഞ്ഞെടുപ്പ് കമ്മീഷന് ചട്ടുകമായി പ്രവര്ത്തിച്ചു; എസ്ഐആറിലൂടെ ലക്ഷ്യമിടുന്നത് ജനങ്ങളുടെ വോട്ടവകാശം നിഷേധിക്കലെന്ന് ബിനോയ് വിശ്വം
കട്ടപ്പന: എസ്ഐആറിന്റെ മറവില് നരേന്ദ്ര മോദിക്കായി ചട്ടുകമായി പ്രവര്ത്തിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.സിപിഐ ജില്ലാ പ്രവര്ത്തക കണ്വന്ഷന് ടൗണ്ഹാളില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തങ്ങള്ക്ക് ലഭിക്കില്ലെന്ന് ഉറപ്പുള്ള വോട്ടുകള് ഇല്ലാതാക്കാനാണ് മോദിയും ബിജെപി സര്ക്കാരും ശ്രമിക്കുന്നത്.എല്ലാവരേയും വോട്ട് ചെയ്യിപ്പിക്കണം എന്നു പറയുമെങ്കിലും പരമാവധി ആളുകളെ വോട്ടര്പട്ടികയില്നിന്ന് പുറത്താക്കി വോട്ടവകാശം നിഷേധിക്കുകയാണ് എസ്ഐആര് ലക്ഷ്യമിടുന്നത്. ഇതിനു മുന്നില് മുട്ടുകുത്താന് പാടില്ല. പത്തുവര്ഷത്തിനുള്ളില് കാര്ഷികം, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന വികസനം തുടങ്ങി എല്ലാ മേഖലകളിലും സംസ്ഥാനത്ത് വന് മുന്നേറ്റമാണ് എല്ഡിഎഫ് സര്ക്കാര് സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സക്രട്ടറി കെ. സലിംകുമാര് അധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി വി.ആര്. ശശി, ടി. ജെ. ആഞ്ചലോസ്, എം.വൈ. ഔസേഫ്, സി.യു. ജോയി, ജോസ് ഫിലിപ്പ്, ഇ.എസ്. ബിജിമോള്, ജയ മധു, എം.കെ.…
Read Moreവ്യവസ്ഥകള് ഇരുമ്പുലക്കയല്ല; പിണറായി വിജയൻ വീണ്ടും മത്സരിക്കും; അബോർട്ട് ചെയ്യാൻ പോകുന്ന കുഞ്ഞിന്റെ ജാതകം പോലെ കോൺഗ്രസ് ഛിന്നഭിന്നമാകുമെന്ന് എ.കെ. ബാലൻ
പാലക്കാട്: വ്യവസ്ഥകള് ഇരുമ്പുലക്കയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും മുതിര്ന്ന സിപിഎം നേതാവ് എ.കെ. ബാലൻ. സിപിഎമ്മിലെ രണ്ട് ടേം വ്യവസ്ഥ അനിവാര്യ ഘട്ടങ്ങളിൽ മാറ്റുമെന്നും പിണറായി മത്സരിക്കുന്നത് എൽഡിഎഫിന് ഗുണം ചെയ്യുമെന്നും ബാലൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുന്നയാൾ അടുത്ത മുഖ്യമന്ത്രിയാകുമെന്നും ബാലൻ വ്യക്തമാക്കി. രണ്ടാം പിണറായി സര്ക്കാര് അത്ഭുതങ്ങള് കാണിച്ച സര്ക്കാരാണ്. അതിനാൽ തന്നെ എൽഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്നും ബാലൻ അവകാശപ്പെട്ടു. അടുത്ത തെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഛിന്നഭിന്നമാകും. അബോർട്ട് ചെയ്യാൻ പോകുന്ന കുഞ്ഞിന്റെ ജാതകം ഇപ്പോൾത്തന്നെ നിശ്ചയിക്കേണ്ട കാര്യമില്ലല്ലോയെന്നും ബാലൻ പറഞ്ഞു. ഫലം വരുമ്പോൾ കോൺഗ്രസ് പൂർണമായി അബോർട്ട് ചെയ്യപ്പെടും. യുഡിഎഫിന്റെ 100ലധികം സീറ്റെന്ന മോഹം മലർ പൊടിക്കാരന്റെ സ്വപ്നമാണെന്നും ബാലൻ പരിഹസിച്ചു. വെള്ളാപ്പള്ളി നടേശൻ ന്യൂനപക്ഷത്തെ അധിക്ഷേപിച്ചിട്ടില്ല. ലീഗിനെയാണ് വെളളാപ്പള്ളി വിമർശിക്കുന്നത്. അതിൽ എന്താണ്…
Read Moreവെറും യുഡിഎഫ് അല്ല, ടീം യുഡിഎഫ്… 100ൽ അധികം സീറ്റുകളോടെ അധികാരത്തിലെത്തും; മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിന് ഉത്തരം നൽകി വി.ഡി. സതീശൻ
സുൽത്താൻ ബത്തേരി: നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഇടതുപക്ഷത്തിന്റെ സഹയാത്രികര് യുഡിഎഫ് പ്ലാറ്റ്ഫോമിലെത്തുമെന്ന് വി.ഡി. സതീശൻ എൽഡിഎഫ് സർക്കാരിനെ താഴെയിറക്കാൻ യുഡിഎഫിനേക്കാള് ആഗ്രഹിക്കുന്നത് കേരളത്തിലെ ജനങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് തർക്കമുണ്ടെന്ന പ്രചരണം സിപിഎം തന്ത്രമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തിന്റെ പ്രതിപക്ഷം അടുത്ത തെരഞ്ഞെടുപ്പിൽ 100ൽ അധികം സീറ്റുകളോടെ അധികാരത്തിലെത്തും. യുഡിഎഫ് അടിത്തറ ശക്തിപ്പെടുത്താൻ കഴിയുമെന്ന ആത്മവിശ്വാസമുള്ളതുകൊണ്ടാണ് 100 സീറ്റ് എന്ന ലക്ഷ്യം മുന്നോട്ടുവച്ചതെന്നും അദേഹം വ്യക്തമാക്കി. വയനാട്ടിൽ നടക്കുന്ന കോണ്ഗ്രസ് നേതൃക്യാമ്പ് ലക്ഷ്യ-2026 സമാപനത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ഇത് വെറും യുഡിഎഫ് അല്ലെന്നും ടീം യുഡിഎഫ് ആണെന്നും കേരളം കണ്ട ഏറ്റവും മികച്ച പൊളിറ്റിക്കൽ പ്ലാറ്റ്ഫോം ഉയരുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിലെത്തിയാൽ കേരളത്തിന്റെ നികുതി വരുമാനം വർധിപ്പിക്കും. നികുതി കൊള്ള നടത്തുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും.…
Read More