തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പനയിൽ കഴിഞ്ഞ വർഷത്തെ റിക്കാർഡിനെ പിൻതള്ളി പുതിയ റിക്കാർഡിട്ട് ബെവ്കോ. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 826.38 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്ലെറ്റിലൂടെ വിറ്റുപോയത്. കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി രൂപ കൂടുതലാണിത്. ഉത്രാടദിനം മാത്രം 137 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷം ഇത് 126 കോടിയായിരുന്നു. ആറ് ഔട്ട്ലെറ്റുകളിലാണ് ഒരു കോടി രൂപയ്ക്ക് മുകളിൽ ഉത്രാടദിനത്തിൽ വില്പന നടന്നത്. ഉത്രാടദിന വില്പനയിൽ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഔട്ട്ലെറ്റാണ് മുന്നിൽ. 1.46 കോടി രൂപയുടെ മദ്യമാണ് ഇവിടെ മാറ്റം വിറ്റഴിച്ചത്. കൊല്ലം ജില്ലയിലെ തന്നെ ആശ്രാമം ഔട്ട്ലെറ്റാണ് രണ്ടാം സ്ഥാനത്ത്. 1.24 കോടി രൂപയുടെ മദ്യ വില്പനയാണ് ഇവിടെ മാത്രം നടന്നത്. മലപ്പുറം ജില്ലയിലെ എടപ്പാൾ ഔട്ട്ലെറ്റ് (1.11 കോടി), തൃശൂർ ജില്ലയിലെ ചാലക്കുടി ഔട്ട്ലൈറ്റ് (1.07 കോടി), ഇരിങ്ങാലക്കുട…
Read MoreCategory: Top News
തൃശൂരിലെ കസ്റ്റഡി മർദനത്തിൽ കർശന നടപടി ഉറപ്പ്; . മൃദുഭാവേ ദൃഢ കൃത്യ എന്ന ആപ്തവാക്യം സൂക്ഷിക്കണം; പോലീസ് സ്റ്റേഷനിൽ നല്ല സമീപനം ഉണ്ടാകണമെന്ന് ഡിജിപി
തിരുവനന്തപുരം: തൃശൂർ കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസുകാർ മർദിച്ച സംഭവത്തിൽ കടുത്ത നടപടി ഉണ്ടാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. കസ്റ്റഡി മർദനം ഒരു കാരണവശാലും അനുവദിക്കില്ലെന്നും സംഭവത്തിൽ കർശന നടപടി ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൃശ്യങ്ങൾ പുറത്തു വന്ന സാഹചര്യത്തിൽ കർശന പരിശോധന നടത്തും. വീഴ്ചയുണ്ടായാൽ കടുത്ത നടപടിയെടുക്കും. പോലീസ് സ്റ്റേഷനിൽ നല്ല സമീപനം ഉണ്ടാകണം. മൃദുഭാവേ ദൃഢ കൃത്യ എന്ന ആപ്തവാക്യം സൂക്ഷിക്കണമെന്നും ഡിജിപി . കസ്റ്റഡി മർദനം സംബന്ധിച്ച് തൃശൂർ ഡിഐജി ഹരിശങ്കർ ഡിജിപിക്കു റിപ്പോർട്ട് നൽകിയിരുന്നു. ക്രൂരമർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു നടപടി. പരാതി ഉയർന്ന അന്നു തന്നെ നടപടിയെടുത്തെന്നും കോടതി ഉത്തരവ് വന്ന ശേഷം തുടർനടപടി ആകാമെന്നുമാണ് റിപ്പോർട്ടിലുള്ളത്.
Read Moreഇന്ന് പൊന്നിന് ചിങ്ങമാസത്തിലെ തിരുവോണം… പൂക്കളമിടാം അണിഞ്ഞൊരുങ്ങാം… ഒരുമിച്ചിരുന്നുള്ള ഓണസദ്യ ഒരുമയുടെയും സ്നേഹത്തിന്റെയും രുചിഭേദം
കോട്ടയം: ഇന്ന് ഏവര്‍ക്കും പൊന്നിന് ചിങ്ങമാസത്തിലെ തിരുവോണം. ഓണപ്പുടവയണി ഞ്ഞും ഊഞ്ഞാലാടിയും അത്തപ്പൂക്കളമിട്ടും നാടും നഗരവും മാവേലിത്തമ്പുരാനെ സ്മരിച്ച് പൊന്നോണത്തെ വരവേല്‍ക്കും. വീട്ടുകാരൊന്നാകെ സ്നേഹക്കൂട്ടായ്മയില്‍ പൊന്നോണസദ്യ ഒരുക്കും. തുമ്പപ്പൂച്ചോറും പത്തിരുപതുകൂട്ടം രുചിക്കറികളും പഴവും പായസവും തൂശനിലയില്‍ വിളമ്പിയുണ്ണുന്നതിന്റെ കേരളത്തനിമ ഒന്നു വേറെയാണ്. നാട്ടിലും വീട്ടിലും പൂക്കള്‍ കുറഞ്ഞതോടെ കടകമ്പോളങ്ങളില്നിന്ന് ബന്തിയും ജമന്തിയും വാടാമുല്ലയും വാങ്ങിവേണം മനോഹരമായ പൂക്കളമൊരുക്കാന്. കുളിച്ചൊരുങ്ങി കസവ് നെയ്ത മുണ്ടും സാരിയും അണിയുമ്പോഴാണ് ഓണപ്രഭയുടെ പ്രതീതിയുണ്ടാകുക. അടുക്കളവട്ടത്തില്‍ ചിരിവര്ത്തമാനങ്ങളുമായിരുന്നാണ് അരിഞ്ഞും അരച്ചും പെറുക്കിയും ഓണസദ്യ ഒരുക്കുക. പ്രായഭേദമെന്യേ ഒരുമിച്ചിരുന്നുള്ള ഓണസദ്യ ഒരുമയുടെയും സ്നേഹത്തിന്റെയും രുചിഭേദമാണ്. ഉപ്പേരിയും ശര്‍ക്കരവരട്ടിയും പപ്പടവും പായസവും തിരുവോണത്തിന്റെ കേരളരുചിയാണ്.
Read Moreഫോർ ദ പീപ്പിൾ… കറുകച്ചാല്‍ ടൗണില്‍ ഗതാഗതം നിയന്ത്രിച്ചു താരമായത് ചന്പക്കര സ്വദേശി സുരേഷ്; നഗരം ഗതാഗതക്കുരുക്കിൽ വീട്ടുമുട്ടിയപ്പോൾ പോലീസുകാർക്ക് ഓണാഘോഷം
കറുകച്ചാല്‍: ഓണത്തിരക്കിൽ ആകെ കുരുങ്ങിയ കറുകച്ചാൽ ടൗണിൽ പോലീസ് എത്താതിരുന്നതോടെ ഗതാഗതം നിയന്ത്രിച്ചു വാർത്തകളിൽ നിറഞ്ഞ അജ്ഞാത യുവാവ് ചന്പക്കര സ്വദേശി സുരേഷ് ആണെന്നു തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസമാണ് കറുകച്ചാൽ ടൗൺ വൻ ഗതാഗതക്കുരുക്കിൽ വലഞ്ഞത്. വ്യാപാരികളും നാട്ടുകാരും പോലീസിനെ അറിയിച്ചെങ്കിലും ആരും എത്തിയില്ല. ഇതോടെ വഴിയാത്രക്കാരനായി കടന്നുപോയ സുരേഷ് ഗതാഗത നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. കറുകച്ചാല്‍ സെന്‍ട്രല്‍ ജംഗ്ഷനിലാണ് ഗതാഗതക്കുരുക്ക് രൂക്ഷം. ഷര്‍ട്ടും കൈലിയും ധരിച്ച് മണിക്കൂറുകളോളം ഗതാഗതം നിയന്ത്രിച്ച അദ്ദേഹത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിൽ വൈറലാണ്. സുരേഷിന്റെ മാതൃകാപരമായ പ്രവൃത്തിയില്‍ നാട്ടുകാര്‍ അഭിനന്ദിക്കുകയും നോട്ടുമാല ചാര്‍ത്തുകയും ചെയ്തിരുന്നു. മൂന്നു റോഡുകള്‍ വന്നു സംഗമിക്കുന്ന കറുകച്ചാല്‍ ടൗണില്‍ത്തന്നെയാണ് പോലീസ് സ്റ്റേഷനും. പോലീസ് സ്റ്റേഷനില്‍ ഓണാഘോഷമായിരുന്നെന്നും അതാണ് പോലീസുകാർ ഗതാഗതപ്രശ്നം കണ്ടില്ലെന്നു നടിച്ചതെന്നുമാണ് നാട്ടുകാരുടെ ആരോപണം.
Read Moreഭക്തരെ പ്രിവിലേജ്ഡ് ക്ലാസായി തിരിക്കാനുള്ള നടപടി അംഗീകരിക്കില്ല;ജാതിമതഭേദമന്യേ എല്ലാവരും അയ്യപ്പന്റെ സന്നിധിയില്‍ ഒരുപോലെ; മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ആചാരലംഘനം നടത്തിയതിനു മുഖ്യമന്ത്രി പിണറായി വിജയന് വിശ്വാസികളോടു മാപ്പു പറയണമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അത് ചെയ്യാതെ ശബരിമലയില്‍ സര്‍ക്കാര്‍ നടത്തുന്ന ആഗോള അയ്യപ്പ സംഗമം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയ നാടകമാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം തിരുത്തിയാണ് പിണറായി സര്‍ക്കാര്‍ യുവതി പ്രവേശനത്തിന് വഴിയൊരുക്കിയത്. ഇതിലൂടെ കേരളത്തിലെ മുഖ്യമന്ത്രി വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുകയും ശബരിമലയെ കലാപ കലുഷിതമാക്കുകയും ചെയ്തു. ശബരിമലയില്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് കയറ്റണമെന്ന് വാശിപിടിച്ചത് മുഖ്യമന്ത്രിയാണ്. ഈ തെറ്റിന് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം. തിരുത്തിയ സത്യവാങ്മൂലം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ശബരിമലയില്‍ വരുന്ന ഭക്തരെ പ്രിവിലേജ്ഡ് ക്ലാസ് എന്ന് തരം തിരിക്കാനുള്ള നടപടി അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു. ജാതിമതഭേദമന്യേ എല്ലാവരും അയ്യപ്പന്റെ സന്നിധിയില്‍ ഒരുപോലെയാണ്. അവിടെ ജാതിയോ മതമോ പ്രിവിലേജോ…
Read Moreസംഭരിച്ച നെല്ലിന്റെ വില ഓണാവധിക്കുശേഷം കൊടുത്തു തീർക്കും: ജി.ആർ. അനിൽ
തിരുവനന്തപുരം: നെല്ല് സംഭരണ പദ്ധതി പ്രകാരം കേരളത്തിലെ കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വില പൂർണമായും കൊടുത്തു തീർക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ. 2024-25 സംഭരണ വർഷത്തിൽ 2,07,143 കർഷരിൽ നിന്നായി ആകെ സംഭരിച്ച നെല്ലിന്റെ വിലയായ 1,645 കോടി രൂപയിൽ 1,399 കോടി രൂപയും നൽകിയിട്ടുണ്ട്. 10,568 കർഷകർക്കായി 246 കോടി രൂപയാണ് നൽകാൻ ശേഷിക്കുന്നത്. സംസ്ഥാന സർക്കാർ നൽകുന്ന പ്രോത്സാഹന ബോണസ് ഇനത്തിൽ വകയിരുത്തിയ തുകയിൽനിന്ന് ഏറ്റവും ഒടുവിലായി 113 കോടി രൂപ കൂടി അനുവദിച്ചെങ്കിലും കേന്ദ്ര സർക്കാർ എംഎസ്പി ഇനത്തിലുള്ള തുക അനുവദിക്കാത്തതിനാലാണ് അവശേഷിക്കുന്ന കർഷകർക്ക് സംഭരണ വില കൊടുക്കുന്നതിന് കാലതാമസം നേരിട്ടത്. സപ്ലൈകോ മാനേജിംഗ് ഡയറക്ടർ നാല് ദിവസമായി ഡൽഹിയിൽ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുമായി നേരിൽ കണ്ട് നടത്തിയ ശ്രമങ്ങൾക്കൊടുവിൽ ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലെ…
Read Moreഅമീബയും ഫംഗസും ബാധിച്ച വിദ്യാർഥിയെ രക്ഷപ്പെടുത്തി തിരുവനന്തപുരം മെഡി. കോളജ്: മൂന്ന് മാസത്തെ ചികിത്സയ്ക്കുശേഷം 17കാരൻ ആശുപത്രി വിട്ടു
തിരുവനന്തപുരം: അപൂർവ അമീബിക് മസ്തിഷ്കജ്വരവും ആസ്പർ ഗില്ലസ് ഫ്ളേവസ് (Asper gillus flavus) ഫംഗസ് മസ്തിഷ്ക അണുബാധയും ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന 17 വയസുകാരനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. ലോകത്തുതന്നെ വളരെ അപൂർവമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഈ രണ്ട് മസ്തിഷ്ക അണുബാധയും ഒരുമിച്ച് ബാധിച്ച ഒരാൾ രക്ഷപ്പെടുന്നത് ഇതാദ്യമായാണ്. ഗുരുതരമായ അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് ബാധിച്ച് മൂന്നു മാസത്തോളം ചികിത്സയിലായിരുന്ന കൊല്ലം ശൂരനാട് സ്വദേശിയായ വിദ്യാർഥിയെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പൂർണ ആരോഗ്യത്തോടെ ഡിസ്ചാർജ് ചെയ്തത്. തുടർപരിശോധനയ്ക്ക് എത്തിയപ്പോഴും പൂർണ ആരോഗ്യവാനായിരുന്നു. മികച്ച ചികിത്സയും പരിചരണവും ഒരുക്കി കുട്ടിയെ രക്ഷിച്ചെടുത്ത മെഡിക്കൽ കോളജിലെ മുഴുവൻ ടീമിനെയും, രോഗം കൃത്യസമയത്ത് കണ്ടുപിടിച്ച ആലപ്പുഴ മെഡിക്കൽ കോളജിലെ ടീമിനെയും ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. മൂന്നു മാസങ്ങൾക്കു മുമ്പ് കുളത്തിൽ മുങ്ങിക്കുളിച്ച കുട്ടിക്ക് ഒരാഴ്ച കഴിഞ്ഞപ്പോൾ മസ്തിഷ്കജ്വരം ഉണ്ടാകുകയും തുടർന്ന് ബോധക്ഷയവും…
Read Moreരാജ്യത്ത് ഇന്റർനെറ്റ് വരിക്കാരുടെ എണ്ണം 100 കോടി കടന്നു
പരവൂർ (കൊല്ലം): രാജ്യത്ത് ഇൻ്റർനെറ്റ് വരിക്കാരുടെ എണ്ണം 100 കോടി കടന്നു. 2025 മാർച്ചിൽ 96.91 കോടിയായിരുന്ന ഇന്ത്യയിലെ ഇൻ്റർനെറ്റ് വരിക്കാരുടെ എണ്ണം 2025 ജൂൺ അവസാനത്തോടെയാണ് 3.48 ശതമാനം വർധിച്ച് 100 .28 കോടി ആയത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ (ട്രായ്) കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. മാത്രമല്ല ഈ 100 കോടിയിലധികം വരിക്കാരിൽ 4.47 കോടി ആൾക്കാർക്ക് ഫിക്സഡ് വയേർഡ് ഇൻ്റർനെറ്റ് കണക്ഷനുകളും 95.81 കോടി പേർക്ക് വയർലെസ് കണക്ഷനുകളുമാണുള്ളത്. മൊത്തം വരിക്കാരിൽ 2.31 കോടി പേർ നാരോബാൻഡ് കണക്ഷനുകൾ ഉള്ളവരാണ്. 97.97 കോടി പേർ ബ്രോഡ്ബാൻഡ് വരിക്കാരുമാണ്. റിപ്പോർട്ടിൻ പ്രകാരം നഗര പ്രദേശങ്ങളിലെ ഇൻ്റർനെറ്റ് വരിക്കാരുടെ എണ്ണം 57.94 കോടിയാണ്. ഗ്രാമീണ മേഖലയിൽ 42.33 കോടി വരിക്കാരുമുണ്ട്. ഓരോ വരിക്കാരൻ്റെയും ശരാശരി വയർലെസ് ഡേറ്റ ഉപയോഗം 24.01…
Read Moreധാതുക്കളുടെ വേർതിരിക്കലിന് 1,500 കോടിയുടെ പദ്ധതിക്ക് അംഗീകാരം
ന്യൂഡൽഹി: രാജ്യത്തെ ബാറ്ററി, ഇ-മാലിന്യങ്ങളുടെ പുനരുപയോഗത്തിലൂടെ നിർണായക ധാതുക്കൾ വേർതിരിച്ചെടുക്കുന്നതിനുള്ള ശേഷി വികസിപ്പിക്കുന്നതിനുള്ള 1,500 കോടി രൂപയുടെ പ്രോത്സാഹനപദ്ധതിക്ക് കേന്ദ്രമന്ത്രിസഭ ഇന്നലെ അംഗീകാരം നൽകി. ഇ-മാലിന്യങ്ങൾ, ലിഥിയം അയണ്‍ ബാറ്ററി മാലിന്യം, മറ്റു സ്ക്രാപ്പുകൾ, കാലാവധി കഴിഞ്ഞ വാഹനങ്ങളിലെ കാറ്റലറ്റിക് കണ്‍വർട്ടറുകൾ എന്നിവയുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കാൻ പദ്ധതി സഹായകമാകും. 2025-26 സാന്പത്തികവർഷം മുതൽ 2031 സാന്പത്തികവർഷം വരെ ആറു വർഷമാണ് പദ്ധതിയുടെ കാലാവധി. നിർണായക ധാതുക്കളുടെ ആഭ്യന്തരശേഷി, വിതരണശൃംഖലയുടെ പ്രതിരോധശേഷി എന്നിവയ്ക്കായുള്ള നാഷണൽ ക്രിട്ടിക്കൽ മിനറൽ മിഷന്റെ (എൻസിഎംഎം) ഭാഗമാണു പദ്ധതി. സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെയുള്ള റീസൈക്ലിംഗ് യൂണിറ്റുകൾക്കും നിലവിലുള്ളവയുടെ ശേഷി വികസനം, ആധുനികവത്കരണം, വൈവിധ്യവത്കരണം എന്നിവയ്ക്കെല്ലാം പദ്ധതി ബാധകമാകും. പ്ലാന്റ്, യന്ത്രങ്ങൾ, ഉപകരണങ്ങൾ, അനുബന്ധ കാര്യങ്ങൾ എന്നിവയ്ക്കു 20 ശതമാനം മൂലധനസബ്സിഡി ലഭിക്കും. പിന്നീട് കുറഞ്ഞ സബ്സിഡി തുടരും. വലിയ സ്ഥാപനങ്ങൾക്ക് 50 കോടി രൂപയും ചെറുകിട…
Read More‘എന്റെ പൊന്നേ…’; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു; പവന് 78,440 രൂപ; മലയാളികളുടെ വിവാഹ സങ്കല്പങ്ങള്ക്ക് മങ്ങലേല്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,805 രൂപയും പവന് 78,440 രൂപയായി സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ വര്‍ധിച്ച് 8,050 രൂപയായി. അന്താരാഷ്ട്ര വില ട്രോയ് ഔണ്‍സിന് 3531 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.08 ലും ആണ്. ഒരു കിലോ 24 കാരറ്റ് സ്വര്‍ണത്തിന് ബാങ്ക് നിരക്ക് ഒരു കോടി മൂന്നു ലക്ഷം രൂപയായിട്ടുണ്ട്. ഒരു പവന് സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ നിലവില്‍ 85,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. ഒരു ഗ്രാം സ്വര്‍ണത്തിന് 10,700 രൂപയാകും.ഇക്കഴിഞ്ഞ ഓഗസ്റ്റ് 22 ന് ഒരു ഗ്രാം സ്വര്‍ണത്തിന് 9,215 രൂപയായിരുന്നു. 12 ദിവസത്തിനുള്ളില്‍ വില 9,805 രൂപയിലേക്ക് എത്തി. ഭൗമരാഷ്ട്ര സംഘര്‍ഷങ്ങള്‍,…
Read More