സം​ശ​യ രോ​ഗം; വേ​ർ​പി​രി​ഞ്ഞ് ക​ഴി​ഞ്ഞി​രു​ന്ന ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ക്കാ​ൻ ശ്ര​മം; ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ  യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും പെ​ട്രോ​ളൊ​ഴി​ച്ച് കത്തിച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ൽ. തി​ങ്ക​ള്‍​ക്ക​രി​കം കു​ഴ​വി​യോ​ട് ക​ട​മാ​ന്‍​കോ​ട് സു​ജി​ത് ഭ​വ​നം വീ​ട്ടി​ല്‍ കെ. ​സു​ജി​താ​ണ് ( 34)കു​ള​ത്തു​പ്പു​ഴ​യി​ല്‍ നി​ന്നും അ​റ​സ്റ്റി​ലാ​യ​ത്. ഭാ​ര്യ രേ​ഷ്മ​യെ​യും (27) കു​ട്ടി​ക​ളെ​യു​മാ​ണ് ഇ‍​യാ​ൾ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. മ​റ്റൊ​രാ​ളു​മാ​യി യു​വ​തി​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്താ​ല്‍ ര​ണ്ട് വ​ര്‍​ഷ​മാ​യി വേ​ര്‍​പി​രി​ഞ്ഞു താ​മ​സി​ക്കു​ക​യാ​ണ് ഇ​രു​വ​രും. യു​വ​തി​യും മ​ക്ക​ളും താ​മ​സി​ക്കു​ന്ന അ​രു​വാ​പ്പു​ലം തോ​പ്പി​ല്‍ മി​ച്ച​ഭൂ​മി​യി​ലെ ര​തീ​ഷ് ഭ​വ​നം വീ​ട്ടി​ല്‍ 24ന് ​രാ​ത്രി 9.30നെ​ത്തി​യ സു​ജി​ത് ക​ത​ക് തു​റ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. യു​വ​തി ഭ​യ​ന്നു വാ​തി​ല്‍ തു​റ​ന്നി​ല്ല.ഈ ​വി​രോ​ധം കാ​ര​ണം പി​റ്റേ​ന്ന് പു​ല​ര്‍​ച്ചെ ഒ​ന്നി​ന് വീ​ണ്ടു​മെ​ത്തി​യ ഇ​യാ​ള്‍ മു​റ്റ​ത്തു​കി​ട​ന്ന മ​ണ്‍​വെ​ട്ടി കൊ​ണ്ട് അ​ടു​ക്ക​ള​വാ​തി​ല്‍ പൊ​ളി​ച്ച് ഉ​ള്ളി​ല്‍ ക​ട​ന്നു. കൈ​വ​ശം ചു​റ്റി​ക​യും ലൈ​റ്റ​റും പ്ലാ​സ്റ്റി​ക് കു​പ്പി​യി​ല്‍ പെ​ട്രോ​ളും ക​രു​തി​യി​രു​ന്നു. ചു​റ്റി​ക കൊ​ണ്ട് ജ​ന​ലി​ന്‍റെ ഗ്ലാ​സ് അ​ടി​ച്ചു​പൊ​ട്ടി​ക്കു​ക​യും ചെ​യ്തു. രേ​ഷ്മ​യും മ​ക്ക​ളും ഉ​റ​ങ്ങി​ക്കി​ട​ന്ന മു​റി​യി​ല്‍ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന്…

Read More

ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റും; മ​ഴ​ക്കോ​ട്ടു ധ​രി​ച്ചു പാ​ട​ശേ​ഖ ബ​ണ്ടി​ലൂ​ടെ ന​ട​ന്ന ജ​ല​ഗ​താ​ഗ​ത​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ന് തോ​ട്ടി​ൽ വീ​ണ് ദാ​രു​ണാ​ന്ത്യം; ദു​ഖം താ​ങ്ങാ​നാ​വാ​തെ നാ​ട്ടു​കാ​ർ

മ​ങ്കൊ​മ്പ്: ജ​ല​ഗ​താ​ഗ​തവ​കു​പ്പ് ജീ​വ​ന​ക്കാ​ര​ൻ വെ​ള്ള​ത്തി​ൽ വീ​ണു മ​രി​ച്ചു. കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡ് കു​റ്റി​ക്കാ​ട്ടു​ചി​റ മു​ള​മ​റ്റം ഓ​മ​ന​ക്കു​ട്ട​നാ(55)ണു ​മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു 12.30ന് ക​ന​കാ​ശേ​രി പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പു​റം​ബ​ണ്ടി​ലെ കാ​ർ​ഗി​ൽ ബോ​ട്ടു​ജെ​ട്ടി​ക്കു സ​മീ​പ​ത്താ​ണ് സം​ഭ​വം. പു​റം​ബ​ണ്ടി​ലൂ​ടെ ന​ട​ന്നു​നീ​ങ്ങു​ന്ന​തി​നി​ടെ ശ​ക്ത​മാ​യ കാ​റ്റി​ൽ സ​മീ​പ​ത്തെ പ​ന​യ്ക്ക​ൽ തോ​ട്ടി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ന​ല്ല മ​ഴ​യു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ഓ​മ​ന​ക്കു​ട്ട​ൻ മ​ഴ​ക്കോ​ട്ടു ധ​രി​ച്ചി​രു​ന്നു. ഇ​യാ​ൾ വെള്ളത്തി​ലേ​ക്കു വീ​ഴു​ന്ന​തു തോ​ടി​നു മ​റു​ക​ര​യി​ൽനി​ന്നി​രു​ന്ന​യാ​ളു​ക​ൾ ക​ണ്ടി​രു​ന്നു. ഇ​വ​ർ ഇ​ക്ക​രെ​യെ​ത്തി ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഓ​മ​ന​ക്കു​ട്ട​ൻ വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ണി​രു​ന്നു. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ചു ആ​ല​പ്പു​ഴ​യി​ൽനി​ന്നും ഫ​യ​ർ​ഫോ​ഴ്‌​സ് സം​ഘ​മെ​ത്തി​യാ​ണ് ക​ര​യ്‌​ക്കെ​ടു​ത്ത​ത്. തു​ട​ർ​ന്ന ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​. ഭാ​ര്യ: ച​ന്ദ്ര​ലേ​ഖ.

Read More

യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ കെ​എ​സ്ആ​ർ​ടി​സി​ക്ക് ഏ​റെ പ്രാ​ധാ​ന്യം; ഡ്രൈ​വിം​ഗി​നി​ടെ ഫോ​ണി​ൽ സം​സാ​രി​ച്ച സ്വി​ഫ്റ്റ് ഡ്രൈ​വ​ർ​ക്കു സ​സ്പെ​ന്‌​ഷ​ൻ

ചാ​ത്ത​ന്നൂ​ർ: ഡ്രൈ​വിം​ഗി​നി​ടെ ഫോ​ൺ സം​ഭാ​ഷ​ണം ന​ട​ത്തി​യ കെ- ​സ്വി​ഫ്റ്റ് ബ​സി​ലെ ഡ്രൈ​വ​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ഡി​പ്പോ​യി​ൽ​നി​ന്നും 24ന് ​സു​ൽ​ത്താ​ൻ​ബ​ത്തേ​രി​യി​ലേ​ക്ക് സ​ർ​വീ​സ് പോ​യ സി​ഫ്റ്റ് സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സ് 25നു ​രാ​വി​ലെ താ​മ​ര​ശേ​രി ചു​രം ക​യ​റു​മ്പോ​ൾ ബ​സി​ലെ ഡ്രൈ​വ​ർ ഫോ​ണി​ൽ സം​സാ​രി​ച്ചു​കൊ​ണ്ട് അ​പ​ക​ട​ക​ര​മാം​വി​ധം ഡ്രൈ​വ് ചെ​യ്ത​ത് ഒ​രു യാ​ത്ര​ക്കാ​ര​ൻ മൊ​ബൈ​ൽ ഫോ​ണി​ൽ വീ​ഡി​യോ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​എ​സ്ആ​ർ​ടി​സി വി​ജി​ല​ൻ​സ് വി​ഭാ​ഗം അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ഗു​രു​ത​ര​മാ​യ കൃ​ത്യ​വി​ലോ​പ​മെ​ന്നു ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ യൂ​ണി​റ്റി​ലെ സ്വി​ഫ്റ്റ് ഡ്രൈ​വ​റാ​യ ജെ. ​ജ​യേ​ഷി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ കെ​എ​സ്ആ​ർ​ടി​സി​ക്ക് ഏ​റെ പ്രാ​ധാ​ന്യ​മേ​റി​യ​താ​ണ്. ഇ​നി​യും നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പ്ര​വൃ​ത്തി​ക​ൾ ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന പ​ക്ഷം കു​റ്റ​ക്കാ​ർ​ക്കെ​തി​രേ അ​തി​ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സി​എം​ഡി മു​ന്ന​റി​യി​പ്പു ന​ല്കി.

Read More

ജ​യി​ലിലെ ശു​ചി​മു​റി​യി​ല്‍ അ​ഫാ​ന്‍റെ ആ​ത്മ​ഹ​ത്യാ​ശ്ര​മ​ത്തി​ൽ ദു​രൂ​ഹ​ത; അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് പ​രാ​തി ന​ല്‍​കു​മെ​ന്നു അ​ഭി​ഭാ​ഷ​ക​ന്‍

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട് കൂ​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി അ​ഫാ​ന്‍ ജ​യി​ലി​ല്‍ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് അ​ഭി​ഭാ​ഷ​ക​ന്‍ സ​ജു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് പ​രാ​തി ന​ല്‍​കു​മെ​ന്നും അ​ഭി​ഭാ​ഷ​ക​ന്‍ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന അ​ഫാ​നെ സ​ന്ദ​ർ​ശി​ച്ച​തി​നു പി​ന്നാ​ലെ മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു സ​ജു. അ​തേ​സ​മ​യം, അ​ഫാ​ന്‍റെ ആ​ത്മ​ഹ​ത്യാ​ശ്ര​മ​ത്തി​ല്‍ ജ​യി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് വീ​ഴ്ച​യി​ല്ലെ​ന്നാ​ണ് പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ല്‍ സൂ​പ്ര​ണ്ടി​ന്‍റെ റി​പ്പോ​ര്‍​ട്ട്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ യു​ടി ബ്ലോ​ക്കി​ലെ ശു​ചി​മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

Read More

അ​ൻ​വ​റി​നു വ​ഴ​ങ്ങി​യി​ല്ല; നി​ല​ന്പൂ​രി​ൽ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് സ്ഥാ​നാ​ർ​ഥി​യാ​കും

മ​ല​പ്പു​റം: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കും. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള പ്ര​ഖ്യാ​പ​നം കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് ഉ​ട​ൻ ന​ട​ത്തും. ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എ​ന്ന ഒ​റ്റ​പേ​ര് ഹൈ​ക്ക​മാ​ൻ​ഡി​ന് കൈ​മാ​റാ​നാ​ണ് കെ​പി​സി​സി​യു​ടെ നീ​ക്കം. അ​ൻ​വ​റി​ന്‍റെ വി​ല​പേ​ശ​ലി​ന് വ​ഴ​ങ്ങേ​ണ്ടെ​ന്നു കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​ജോ​യി​യു​മാ​യി കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ച​ർ​ച്ച ന​ട​ത്തി തീ​രു​മാ​നം അ​റി​യി​ച്ചെ​ന്നാ​ണ് സൂ​ച​ന. പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക്ക് പൂ​ർ​ണ​പി​ന്തു​ണ ന​ൽ​കു​മെ​ന്ന് ജോ​യി ഉ​റ​പ്പ് ന​ൽ​കി. വി.​എ​സ്.​ജോ​യി​ക്ക് ഇ​നി​യും മ​ത്സ​രി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടെ​ന്ന കാ​ര്യം കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം പ​രി​ഗ​ണി​ച്ചു. മി​ക​ച്ച ഡി​സി​സി അ​ധ്യ​ക്ഷ​നാ​യ ജോ​യി​യെ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​കോ​പ​നം ന​ട​ത്ത​ട്ടെ​യെ​ന്ന ആ​വ​ശ്യ​വും പാ​ർ​ട്ടി​യി​ൽ ശ​ക്ത​മാ​ണ്. മ​ണ്ഡ​ല​ത്തി​ലെ ചി​ല സ​മ​വാ​ക്യ​ങ്ങ​ൾ ഷൗ​ക്ക​ത്തി​ന് ആ​നു​കൂ​ല​മാ​ണെ​ന്നാ​ണ് കെ​പി​സി​സി​യു​ടെ വി​ല​യി​രു​ത്ത​ൽ. 2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് നി​ല​മ്പൂ​രി​ൽ മ​ത്സ​രി​ച്ചി​രു​ന്ന​വെ​ങ്കി​ലും പി.​വി.​അ​ൻ​വ​റി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച അ​ൻ​വ​ർ 11504 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് അ​ന്ന് വി​ജ​യി​ച്ച​ത്.

Read More

സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മ​ഴ തു​ട​രു​ന്നു; അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത; കാ​റ്റി​ൽ വ്യാ​പ​ക​നാ​ശ​ന​ഷ്ടം; തി​രു​വ​ന​ന്ത​പു​ര​ത്തെ താ​ഴ്ന്ന​പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം​ക​യ​റി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​ മ​ഴ തു​ട​രു​ന്നു. അ​തി​തീ​വ്ര​ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. . പ​തി​നൊ​ന്ന് ജി​ല്ല​ക​ളി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വാ​മ​ന​പു​രം, ക​ര​മ​ന​യാ​ര്‍ ഉ​ള്‍​പ്പെ​ടെ വി​വി​ധ ന​ദി​ക​ളി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ വി​വി​ധ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ ക​ട​ല്‍​ത്തിര​മാ​ല​ക​ളും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, ക​ണ്ണൂ​ര്‍, വ​യ​നാ​ട്, കാ​സ​ര്‍​കോ​ട് എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി സം​സ്ഥാ​ന​ത്ത് മ​ഴ​യും കാ​റ്റും ശ​ക്ത​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് സം​ഭ​വി​ച്ച​ത്. മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണ​തി​നെ തു​ട​ര്‍​ന്ന് വൈ​ദ്യു​തി ലൈ​നു​ക​ള്‍ പൊ​ട്ടിവീ​ഴു​ക​യും ദേ​ശീ​യ​പാ​ത​ക​ളി​ലെ ഉ​ള്‍​പ്പെ​ടെ റോ​ഡു​ക​ളി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ താ​ഴ്ന്നപ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളംക​യ​റിതി​രു​വ​ന​ന്ത​പു​രം: ഇ​ന്ന​ലെ രാ​ത്രി​യി​ല്‍ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ല്‍ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ​യും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി. മ​ര​ങ്ങ​ള്‍ ഒ​ടി​ഞ്ഞ് വൈ​ദ്യു​തി ലൈ​നു​ക​ളി​ല്‍…

Read More

ഇ​ഡി​ക്കെ​തി​രാ​യ അ​ഴി​മ​തി മ​റ​യ്ക്കാ​ന്‍ വേ​ട​നെ ക​രു​വാ​ക്കു​ന്നു; നാ​ണം​കെ​ട്ട അ​ഴി​മ​തി​യു​ടെ ന​ട​ത്തി​പ്പു​കാ​രാ​യി ഇ​ഡി മാ​റി​യെ​ന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ര്‍

ചു​ങ്ക​പ്പാ​റ: എ​ന്‍​ഫോ​ഴ്‌​സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നെ​തി​രാ​യ അ​ഴി​മ​തി മ​റ​യ്ക്കാ​ന്‍ വേ​ട​നെ ക​രു​വാ​ക്കു​ന്നു​വെ​ന്ന് സി​പി​ഐ ദേ​ശീ​യ കൗ​ണ്‍​സി​ലം​ഗ​വും നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റു​മാ​യ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍. സി​പി​ഐ എ​ഴു​മ​റ്റൂ​ര്‍ മ​ണ്ഡ​ലം സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ഴി​മ​തി​ക്കെ​തി​രേ അ​വ​സാ​ന വാ​ക്കാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന എ​ന്‍​ഫോ​ഴ്‌​സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​ഴി​മ​തി​ക്കാ​രു​ടെ കൂ​ടാ​ര​മാ​ണെ​ന്ന് തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണ്. നാ​ണം​കെ​ട്ട അ​ഴി​മ​തി​യു​ടെ ന​ട​ത്തി​പ്പു​കാ​രാ​യി ഇ​ഡി​യു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ട​നി​ല​ക്കാ​രും മാ​റു​ന്ന​താ​ണ് രാ​ജ്യം ക​ണ്ടു​വ​രു​ന്ന​ത്. രാ​ജ്യ​ത്ത് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ദ​ളി​ത​ര്‍​ക്കെ​തി​രാ​യ വേ​ട്ട എ​ല്ലാ സീ​മ​ക​ളും ലം​ഘി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ചി​റ്റ​യം ചൂ​ണ്ടി​ക്കാ​ട്ടി. കെ.​എ. ത​ന്‍​സീ​ര്‍, ഏ​ബ്ര​ഹാം തോ​മ​സ്, സി.​കെ. ജോ​മോ​ന്‍, ഷാ​ലി​മാ ന​വാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​സീ​ഡി​യം സ​മ്മേ​ള​ന ന​ട​പ​ടി​ക​ള്‍ നി​യ​ന്ത്രി​ച്ചു. സം​സ്ഥാ​ന കൗ​ണ്‍​സി​ലം​ഗ​ങ്ങ​ളാ​യ ഡി. ​സ​ജി, മു​ണ്ട​പ്പ​ള്ളി തോ​മ​സ്, പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ, ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വം​ഗം എം.​പി. മ​ണി​യ​മ്മ, എ​ഴു​മ​റ്റൂ​ര്‍ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ. ​സ​തീ​ഷ്, അ​സി. സെ​ക്ര​ട്ട​റി അ​നീ​ഷ്…

Read More

യു​വ​തി​യെ ആ​ൺ​സു​ഹൃ​ത്ത് കു​ത്തി​ക്കൊ​ന്നു; വി​വാ​ഹ ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ യു​വ​തി കാ​മു​ക​നൊ​പ്പം താ​മ​സി​ച്ചു വ​രു​ക​യാ​യി​രു​ന്നു; മ​ക്ക​ൾ​ക്ക് നേ​രെ​യും ആ​ക്ര​മ​ണം

ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി​യി​ൽ യു​വ​തി​യെ ആ​ൺ‌​സു​ഹൃ​ത്ത് കു​ത്തി​ക്കൊ​ന്നു. അ​പ്പ​പ്പാ​റ​യി​ലെ വാ​കേ​രി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഇ​ട​യൂ​ർ​ക്കു​ന്ന് സ്വ​ദേ​ശി പ്ര​വീ​ണ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​ക്ര​മ​ണ​ത്തി​ൽ യു​വ​തി​യു​ടെ ഒ​രു കു​ട്ടി​യു​ടെ ചെ​വി​ക്ക് പ​രി​ക്കേ​റ്റു. മ​റ്റൊ​രു കു​ട്ടി​യെ കാ​ണാ​നി​ല്ല. ഈ ​കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം പ​ങ്കാ​ളി​യാ​യ ഗി​രീ​ഷ് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​ർ വാ​കേ​രി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണം ക​ണ്ട് പേ​ടി​ച്ച് കു​ട്ടി എ​വി​ടേ​ക്കെ​ങ്കി​ലും മാ​റി​യ​താ​കാം എ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. ആ​ദ്യ വി​വാ​ഹ​ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി​യ പ്ര​വീ​ണ ഇ​തി​നു​ശേ​ഷം ഗി​രീ​ഷി​നൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ 14 വ​യ​സു​കാ​രി മാ​ന​ന്ത​വാ​ടി​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Read More

“നീ ​എ​ന്തു​കൊ​ണ്ട് മ​രി​ക്കു​ന്നി​ല്ലാ’; ഭ​ര്‍​ത്യ​കു​ടും​ബ​ത്തി​ല്‍ നി​ന്നു​ള്ള മാ​ന​സി​ക പീ​ഡ​നം; വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച ശേ​ഷം യു​വ​തി ജീ​വ​നൊ​ടു​ക്കി

ല​ക്നോ: അ​മ്മാ​യി​യ​മ്മ​യു​ടെ​യും നാ​ത്തൂ​ന്‍റെ​യും ചേ​ർ​ന്നു​ള്ള മാ​ന​സി​ക പീ​ഡ​നം താ​ങ്ങാ​നാ​വു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​കാ​ട്ടി യു​വ​തി വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച ശേ​ഷം ജീ​വ​നൊ​ടു​ക്കി. നാ​ല് മാ​സം മു​ന്‍​പ് വി​വാ​ഹി​ത​യാ​യ യു​വ​തി​യാ​ണ് മ​രി​ച്ച​ത്. ഉ​ത്ത​ര്‍ പ്ര​ദേ​ശി​ലെ മൊ​റാ​ദാ​ബാ​ദ് സ്വ​ദേ​ശി​യാ​യ സ​മ്രീ​ന്‍ ജ​വാ​ന്‍(23) ആ​ണ് മ​രി​ച്ച​ത്. ബം​ഗ​ളൂ​രു​വി​ല്‍ വെ​ല്‍​ഡ​റാ​യി ജോ​ലി ചെ​യ്യു​ന്ന ത​ന്‍റെ ഭ​ര്‍​ത്താ​വും ഭ​ര്‍​ത്യ​പി​താ​വും ഭ​ര്‍​ത്യ​സ​ഹോ​ദ​രി​യും ചേ​ര്‍​ന്നാ​ണ് ത​ന്നെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി വി​ട്ട​തെ​ന്ന് യു​വ​തി വി​ഡി​യോ​യി​ല്‍ പ​റ​യു​ന്നു. ഗ​ര്‍​ഭം അ​ല​സി​യ​തി​ന് ശേ​ഷം താ​ന്‍ ബു​ദ്ധി​മു​ട്ടു​ക​യാ​ണെ​ന്ന് സ​മ്രീ​ന്‍ വി​ഡി​യോ​യി​ല്‍ പ​റ​യു​ന്നു. ഭ​ക്ഷ​ണ​ശീ​ലം ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​സാ​ര​കാ​ര്യ​ങ്ങ​ളു​ടെ പേ​രി​ല്‍ ഭ​ര്‍​തൃ​വീ​ട്ടു​കാ​ര്‍ ത​ന്നെ പ​തി​വാ​യി ഉ​പ​ദ്ര​വി​ച്ചി​രു​ന്നു​വെ​ന്നും ത​ന്‍റെ മു​റി​യി​ലേ​ക്കു​ള്ള വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച​താ​യും സ​മ്രീ​ന്‍ വി​ഡി​യോ​യി​ല്‍ പ​റ​യു​ന്നു. “എ​ന്‍റെ മ​ര​ണ​ത്തി​ന് എ​ന്‍റെ ഭ​ര്‍​ത്താ​വി​ന്‍റെ ബ​ന്ധു​ക്ക​ളാ​ണ് ഉ​ത്ത​ര​വാ​ദി​ക​ള്‍. എ​ന്‍റെ ഭ​ര്‍​ത്താ​വും ഭാ​ഗി​ക​മാ​യി ഉ​ത്ത​ര​വാ​ദി​യാ​ണ്. അ​യാ​ള്‍​ക്ക് എ​ന്നെ മ​ന​സ്സി​ലാ​കു​ന്നി​ല്ല. എ​ല്ലാം എ​ന്‍റെ തെ​റ്റാ​ണെ​ന്നാ​ണ് അ​യാ​ള്‍ ക​രു​തു​ന്ന​ത്. അ​ച്ഛ​നും സ​ഹോ​ദ​രി​യും പ​റ​ഞ്ഞു കൊ​ടു​ക്കു​ന്ന​താ​ണ് അ​യാ​ൾ…

Read More

ദ​ളി​ത് യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി നാ​ടു വി​ട്ടു: 15 വ​ർ​ഷ​ത്തി​നു ശേ​ഷം പ്ര​തി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ പൂ​ർ​ത്തി​യാ​കാ​ത്ത ദ​ളി​ത് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി നാ​ടു​വി​ട്ട കേ​സി​ലെ പ്ര​തി വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം വ​ഴ​യി​ല സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ൻ നാ​യ​ർ (44) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 2010ൽ ​നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. 15 വ​ർ​ഷ​മാ​യി കേ​ര​ള​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ ഇ​യാ​ൾ ഒ​ളി​വി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ട​യി​ൽ വീ​ട്ടു​കാ​രു​മാ​യി നി​ര​ന്ത​രം ഫോ​ണി​ലൂ​ടെ ബ​ന്ധ​പ്പെ​ടാ​റു​ണ്ടാ​യി​രു​ന്നു. ഈ ​വി​വ​രം മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി കൂ​ടാ​ൻ വ​ഴി തെ​ളി​ഞ്ഞ​ത്. ഏ​റ്റ​വും ഒ​ടു​വി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണം ന​ട​ത്തി​യ​പ്പോ​ൾ മ​ണി​ക​ണ്ഠ​ൻ നാ​യ​ർ മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ വേ​ഷം മാ​റി ക​ഴി​യു​ക​യാ​ണെ​ന്ന് വി​വ​രം ല​ഭി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ ​മേ​ഖ​ല​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ പി​ന്നീ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.      

Read More