ഗു​രു​വാ​യൂ​രി​ൽ ക​ല്യാ​ണ മേ​ള​ത്തി​ന് തു​ട​ക്കം: ഇ​ന്ന് ന​ട​ക്കേ​ണ്ട​ത് 350ലേ​റെ വി​വാ​ഹ​ങ്ങ​ള്‍; ഇ​ത്ര​യും വി​വാ​ഹ​ങ്ങ​ൾ ഒ​രു ദി​വ​സം ന​ട​ക്കു​ന്ന​ത് ഇ​താ​ദ്യമായി

ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ൽ ഇ​ന്ന് ക​ല്യാ​ണ തി​ര​ക്ക്. 356 വി​വാ​ഹ​ങ്ങ​ളാ​ണ് ഇ​ന്ന് ബു​ക്ക് ചെ​യ്തി​ട്ടു​ള്ള​ത്. രാ​വി​ലെ നാ​ല് മ​ണി​ക്ക് വി​വാ​ഹ​ങ്ങ​ൾ തു​ട​ങ്ങി. അ​തേ​സ​മ​യം ബു​ക്കിം​ഗ് തു​ട​രു​ന്നു​വെ​ന്നും 400 വി​വാ​ഹ​ങ്ങ​ൾ വ​രെ ന​ട​ത്താ​നു​ള്ള ക്ര​മീ​ക​ര​ണം ക്ഷേ​ത്ര​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും ദേ​വ​സ്വം ബോ​ർ​ഡ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 6 മ​ണ്ഡ​പ​ങ്ങ​ളി​ലാ​ണ് വി​വാ​ഹം ന​ട​ക്കു​ക. നി​ല​വി​ലു​ള്ള 4 മ​ണ്ഡ​പ​ങ്ങ​ൾ​ക്ക് പു​റ​മേ ര​ണ്ട് താ​ൽ​ക്കാ​ലി​ക ക​ല്യാ​ണ മ​ണ്ഡ​പ​ങ്ങ​ൾ കൂ​ടി സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പു​ല​ർ​ച്ചെ ആ​റ് വ​രെ 80 ഓ​ളം വി​വാ​ഹ​ങ്ങ​ൾ ന​ട​ന്നു. ഒ​രോ വി​വാ​ഹ സം​ഘ​ത്തി​നു​മൊ​പ്പം 4 ഫോ​ട്ടോ-​വീ​ഡി​യോ​ഗ്രാ​ഫ​ർ​മാ​ർ അ​ട​ക്കം 24 പേ​ർ​ക്ക് മ​ണ്ഡ​പ​ത്തി​ന​ടു​ത്തേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ക്ഷേ​ത്ര​ത്തി​ൽ 150 ഓ​ളം പോ​ലീ​സു​കാ​രെ​യും 100 ക്ഷേ​ത്രം ജീ​വ​ന​ക്കാ​രെ​യും സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ശ​യ​ന പ്ര​ദ​ക്ഷി​ണം , അ​ടി പ്ര​ദ​ക്ഷി​ണം എ​ന്നി​വ ഇ​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. 

Read More

സീ​നി​യേ​ഴ്സി​ന്‍റെ മു​ന്നി​ൽ ഷൂ​സും മു​ടി​മു​റി​ച്ചും വ​രു​ന്നോ​ടാ; കാ​വും​പ​ടി സി​എ​ച്ച്എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ക്രൂ​ര​മാ​യ റാ​ഗിം​ഗ്; പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി ആ​ശു​പ​ത്രി​യി​ൽ

ഇ​രി​ട്ടി: തി​ല്ല​ങ്കേ​രി കാ​വും​പ​ടി സി​എ​ച്ച്എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജൂ​ണി​യ​ർ വി​ദ്യാ​ർ​ഥി​യെ റാ​ഗ് ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ 15 സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ ആ​ന്‍റി റാ​ഗിം​ഗ് നി​യ​മ പ്ര​കാ​രം കേ​സെ​ടു​ത്തു. തി​ല്ല​ങ്കേ​രി വ​ട​ക്കേ​ക്ക​ര മു​ഹ​മ്മ​ദ് ഷാ​നി​ഫി​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ ദി​വ​സം ഷൂ ​ധ​രി​ച്ച​തി​നും ത​ല​മു​ടി മു​റി​ച്ച​തും ഷ​ർ​ട്ടി​ന്‍റെ ബ​ട്ട​ൻ ഇ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ ചോ​ദ്യം ചെ​യ്യു​ക​യും മ​ർ​ദി​ച്ചു​മെ​ന്നാ​ണ് പ​രാ​തി. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ ഷാ​നി​ഫി​നെ പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ർ​ദ​ന​മേ​റ്റ വി​ദ്യാ​ർ​ഥി പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജാ​യ എ.​ സ​ന്തോ​ഷി​ന് ന​ൽ​കി​യ പ​രാ​തി ഇ​ദ്ദേ​ഹം പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. മു​ഴ​ക്കു​ന്ന് പോ​ലീ​സ് ഷാ​നി​ഫി​ന്‍റെ മൊ​ഴി​യെ​ടു​ത്തു. കേ​സെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളെ സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. റാ​ഗിം​ഗി​ന്‍റെ പേ​രി​ൽ പ​ല​പ്പോ​ഴും പ്ല​സ് വ​ൺ, പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ ചേ​രി തി​രി​ഞ്ഞു​ള്ള ഏ​റ്റു​മു​ട്ട​ലും സ്കൂ​ളി​ലും പ​രി​സ​ത്തും പ​തി​വാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ളി​ൽ നി​ന്നാ​രം​ഭി​ച്ച സം​ഘ​ർ​ഷം…

Read More

മു​ള​കു​പൊ​ടി എ​റി​ഞ്ഞ​ശേ​ഷം വ​ടി​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു, കൈ ​തി​രി​ച്ചൊ​ടി​ച്ചു; ​ഇ​രു​പ​ത്തി​നാ​ലു​കാ​രി​യാ​യ ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​രി​ക്ക് ക്രൂ​ര​മ​ർ​ദ​നം; പ​രാ​തി ന​ൽ​കി​യി​ട്ടും പോ​ലീ​സ് ബു​ദ്ധി​മു​ട്ടി​ച്ചെ​ന്ന് യു​വ​തി

ക​ണ്ണൂ​ർ: ബ​സി​ൽ ക​യ​റി​യ​പ്പോ​ൾ ഡ്രൈ​വ​റു​ടെ വ​ക ചീ​ത്ത​വി​ളി​യും ഭീ​ഷ​ണി​യും… ഡ്രൈ​വ​റു​ടെ കൂ​ട്ടാ​ളി​ക​ളു​ടെ ദേ​ഹോ​പ​ദ്ര​വം ഏ​ല്പി​ക്ക​ൽ…​പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ…​പ​രാ​തി​യു​മാ​യി പ​രി​യാ​രം, പ​യ്യ​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ചെ​ന്ന​പ്പോ​ൾ പോ​ലീ​സു​കാ​ർ അ​ങ്ങോ​ടും ഇ​ങ്ങോ​ട്ടും ഇ​ട്ട് ഓ​ടി​ക്കു​ന്നു…​ഒ​ടു​വി​ൽ വീ​ടു ക​യ​റി ആ​ക്ര​മി​ച്ച​പ്പോ​ൾ പ​രി​യാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു. പി​ലാ​ത്ത​റ കു​റ്റൂ​രി​ൽ ലോ​ട്ട​റി വി​ല്പ​ന​ക്കാ​രി​യാ​യ 24 കാ​രി​യാ​യ അ​തി​യ​ട​ത്തെ കൊ​യി​ലേ​രി​യ​ൻ വീ​ട്ടി​ൽ കെ. ​ദ​നി​ല​ക്കാ​ണ് മു​ക​ളി​ൽ പ​റ​ഞ്ഞ ദു​ര​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ബ​സ് ഡ്രൈ​വ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ വി​രോ​ധ​ത്തി​ൽ ദ​നി​ല​യെ മൂ​ന്നം​ഗ​സം​ഘം വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മാ​ത്ര​മാ​ണ് നി​ല​വി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ദ​നി​ലപ​റ​യു​ന്ന​തി​ങ്ങ​നെ-കു​റ്റൂ​ർ ഇ​രൂ​ൾ ബീ​വ​റേ​ജി​നു സ​മീ​പം ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തി വ​രു​ന്ന ത​ന്നെ പ​യ്യ​ന്നൂ​ർ-​വെ​ള്ളോ​റ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ശ്രീ​നി​ധി ബ​സി​ലെ ഡ്രൈ​വ​ർ ശ്രീ​കാ​ന്ത് ഓ​ഗ​സ്റ്റ് 10ന് ​പ​യ്യ​ന്നൂ​രി​ൽ നി​ന്ന് ബ​സി​ന​ക​ത്ത് വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചീ​ത്ത വി​ളി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന്…

Read More

ആ​ർ​എ​സ്എ​സു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ധാ​ര​ണ​യു​ണ്ടാ​ക്കി: പു​ന​ർ​ജ​നി കേ​സി​ൽ സ​തീ​ശ​ന് ര​ക്ഷ​പ്പെ​ടാൻ ബി​ജെ​പി​യു​ടെ സ​ഹാ​യം ആ​വ​ശ്യ​മാ​യി​രു​ന്നു; പി.​വി. അ​ൻ​വ​ർ

മ​ല​പ്പു​റം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ. ആ​ർ​എ​സ്എ​സു​മാ​യി വി.​ഡി. സ​തീ​ശ​ൻ ധാ​ര​ണ​യു​ണ്ടാ​ക്കി​യെ​ന്ന് അ​ൻ​വ​ർ വ്യ​ക്ത​മാ​ക്കി. തൃ​ശൂ​രി​ൽ സു​രേ​ഷ്ഗോ​പി​യെ ജ​യി​പ്പി​ക്കാ​മെ​ന്നാ​യി​രു​ന്നു ധാ​ര​ണ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പു​ന​ർ​ജ​നി കേ​സി​ൽ നി​ന്ന് സ​തീ​ശ​ന് ര​ക്ഷ​പ്പെ​ടു​ന്ന​തി​നു വേ​ണ്ടി ബി​ജെ​പി​യു​ടെ സ​ഹാ​യം ആ​വ​ശ്യ​മാ​യി​രു​ന്നു. കേ​സി​ൽ ഇ​ഡി അ​ന്വേ​ഷ​ണം ഒ​ഴി​വാ​ക്കാ​നാ​ണ് സ​തീ​ശ​ൻ ആ​ർ​എ​സ്എ​സു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കി​യ​തെ​ന്ന് പി.​വി. അ​ൻ​വ​ർ ആ​രോ​പി​ച്ചു. മ​ല​പ്പു​റ​ത്ത് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Read More

വീ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ; പൂ​ട്ട് ത​ക​ർ​ത്ത് പു​തി​യ പൂ​ട്ടി​ട്ട് വീ​ട് ജ​പ്തി ചെ​യ്ത് കേ​ര​ള ബാ​ങ്ക്; ഇ​നി എ​വി​ടെ അ​ന്തി​യു​റ​ങ്ങു​മെ​ന്ന​റി​യാ​തെ രാ​ജേ​ന്ദ്ര​നും കു​ടും​ബ​വും

മു​ഹ​മ്മ: വീ​ട്ടു​കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യ​വേ വീ​ട് ജ​പ്തി ചെ​യ്ത​താ​യി പ​രാ​തി. മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് 18-ാം വാ​ര്‍​ഡ് പു​ളി​ക്ക​ല്‍ രാ​ജേ​ന്ദ്ര​പ്ര​സാ​ദി​ന്‍റെ വീ​ടും പ​റ​മ്പു​മാ​ണ് കേ​ര​ള ബാ​ങ്ക് ജ​പ്തി ചെ​യ്ത​ത്. രാ​ജേ​ന്ദ്ര​പ്ര​സാ​ദി​ന്‍റെ മ​ക​ന്‍ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സയി​ലാ​ണ്. ആ​ദ്യം മു​ഹ​മ്മ ക​മ്യൂണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍ററി​ലാ​ണ് ചി​കി​ത്സതേ​ടി​യ​ത്. രോ​ഗം മൂ​ര്‍​ച്ഛി​ച്ച​തി​നെത്തുട​ര്‍​ന്നാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. തു​ട​ര്‍​ന്ന് രാ​ജേ​ന്ദ്ര​പ്ര​സാ​ദും കുടും​ബാം​ഗ​ങ്ങ​ളും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ക​ഴി​യു​മ്പോ​ഴാ​ണ് കേ​ര​ള ബാ​ങ്ക് വീ​ട് ജ​പ്തി ചെ​യ്ത​ത്. പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്തുക​യ​റി പു​തി​യ പൂ​ട്ടി​ട്ട് പൂ​ട്ടു​ക​യാ​യി​രു​ന്നു. ഇ​തി​നാ​ല്‍ ഉ​ടു​വ​സ്ത്രം പോ​ലും വീ​ട്ടി​ല്‍നി​ന്ന് എ​ടു​ക്കാ​നാ​വ​ത്ത സ്ഥി​തി​യു​ണ്ടാ​യെ​ന്ന് രാ​ജേ​ന്ദ്ര​പ്ര​സാ​ദ് പ​റ​യു​ന്നു. ഉ​പ​ജീ​വ​ന മാ​ര്‍​ഗ​മാ​യു​ള്ള സോ​ഡാ നി​ര്‍​മാ​ണ യൂ​ണി​റ്റും വീ​ടി​നോ​ടു ചേ​ര്‍​ന്നാ​ണ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. ഇ​തും തു​റ​ക്കാ​നാ​വാ​ത്ത സ്ഥി​തി വ​ന്ന​ത് തൊ​ഴി​ലി​നും ത​ട​സ​മാ​യി. ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് ഡി​സ്ചാ​ര്‍​ജ് ആ​യാ​ല്‍ എ​വി​ടെ അ​ന്തി​യു​റ​ങ്ങും എ​ന്ന ചോ​ദ്യ​മാ​ണ് കു​ടും​ബ​ത്തെ വ​ല​യ്ക്കു​ന്ന​ത്. 2012…

Read More

 മ​റു​നാ​ട​ന്‍ മ​ല​യാ​ളി​ക​ള്‍​ക്ക് നാ​ട്ടി​ലെ​ത്തി ഓ​ണ​മു​ണ്ണാ​ൻ ‘ന​ല്ലോ​ണം’ കാ​ശു മു​ട​ക്ക​ണം;  ഓ​ണ​ത്തോ​ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ടി​ക്ക​റ്റ് നി​ര​ക്ക് 2,500 മു​ത​ല്‍ 4,200 രൂ​പ വ​രെ

കോ​​ട്ട​​യം: മ​​റു​​നാ​​ട​​ന്‍ മ​​ല​​യാ​​ളി​​ക​​ള്‍​ക്കു ഓ​​ണ​​ത്തി​​ന്‍റെ പ​​തി​​വു​​ക​​ള്‍ ഇ​​ത്ത​​വ​​ണ​​യും തെ​​റ്റി​​ല്ല. വി​​വി​​ധ നാ​​ടു​​ക​​ളി​​ല്‍ നി​​ന്നു വീ​​ട്ടി​​ലെ​​ത്തി ഓ​​ണ​​മു​​ണ്ണാ​​ന്‍ ന​​ല്ലോ​​ണം കാ​​ശ് മു​​ട​​ക്ക​​ണം. എ​​ല്ലാ വ​​ര്‍​ഷ​​വും ഇ​​തു പ​​തി​​വാ​​ണെ​​ങ്കി​​ലും ഇ​​ട​​പെ​​ട​​ലു​​ക​​ളൊ​​ന്നും അ​​ധി​​കൃ​​ത​​രു​​ടെ ഭാ​​ഗ​​ത്തു​നി​​ന്നു​​ണ്ടാ​​കാ​​ത്ത​​തി​​ല്‍ മ​​റു​​നാ​​ട​​ന്‍ മ​​ല​​യാ​​ളി​​ക​​ള്‍ അ​​സ്വ​​സ്ഥ​​രാ​​ണ്. ബം​​ഗ​​ളൂ​രു, ചെ​​ന്നൈ, മം​​ഗ​​ലാ​​പു​​രം, മും​​ബൈ, ഹൈ​​ദ​​രാ​​ബാ​​ദ് തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ല്‍​നി​​ന്ന് എ​​ത്തു​​ന്ന​​വ​​രാ​​ണ് വ​​രു​​മാ​​ന​​ത്തി​​ന്‍റെ ന​​ല്ലൊ​​രു പ​​ങ്ക് ഓ​​ണ​​യാ​​ത്ര​​യ്ക്കു നീ​​ക്കി​​വ​​യ്ക്കേ​​ണ്ടി വ​​രു​​ന്ന​​ത്. ഇ​​ന്നും നാ​​ളെ​​യു​​മാ​​യി ബം​​ഗ​​ളൂ​​രു​​വി​​ല്‍​നി​​ന്നു കോ​​ട്ട​​യ​​ത്തേ​​ക്കു സ്വ​​കാ​​ര്യ ബ​​സു​​ക​​ളി​​ല്‍ 1899 രൂ​​പ വ​​രെ​​യാ​​ണ് നി​​ര​​ക്ക്. കെ​​എ​​സ്ആ​​ര്‍​ടി ബ​​സി​​ല്‍ 1,212 രൂ​​പ വ​​രെ​​യു​​മാ​​ണ് നി​​ര​​ക്ക്. മൂ​​ന്നു കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സു​​ക​​ളാ​​ണ് ഈ ​​ദി​​വ​​സ​​ങ്ങ​​ളി​​ല്‍ സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന​​തെ​​ങ്കി​​ല്‍ ബം​​ഗ​​ളൂ​രു​​വി​​ല്‍​നി​​ന്നു കോ​​ട്ട​​യം വ​​ഴി ക​​ട​​ന്നു പോ​​കു​​ന്ന​​ത് ഇ​​രു​​പ​​തോ​​ളം സ്വ​​കാ​​ര്യ ക​​രാ​​ര്‍ ബ​​സു​​ക​​ളാ​​ണ്. എ​​ല്ലാ ബ​​സു​​ക​​ളി​​ലും ആ​​വ​​ശ്യ​​ത്തി​​നു സീ​​റ്റു​​ക​​ള്‍ കാ​​ലി​​യു​​മു​​ണ്ട്. നി​​ര​​ക്കും തി​​ര​​ക്കു​​മൊ​​ക്കെ ഓ​​ണം അ​​ടു​​ക്കു​​മ്പോ​​ഴേ​​ക്കും മാ​​റും. 13ന് ​​ബം​​ഗ​​ളൂ​​രു​​വി​​ല്‍നി​​ന്നു കോ​​ട്ട​​യ​​ത്തേ​​ക്ക് അ​​ഞ്ചി​​ലേ​​റെ കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സു​​ക​​ള്‍ ഉ​​ണ്ടെ​​ങ്കി​​ലും ഒ​​ന്നി​​ല്‍ പോ​​ലും…

Read More

ശശിയെ ത​ലോ​ടി ചേ​ർ​ത്തു നി​ർ​ത്തി, അ​ൻ​വ​റി​ന് ക​ടു​ത്ത വി​മ​ർ​ശ​നം; സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റും കൈ​വി​ട്ടു; അ​ൻ​വ​റി​ന്‍റെ പ​രാ​തി ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കു​റി​ച്ച് മാ​ത്ര​മെ​ന്ന് ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: നി​ല​ന്പൂ​ർ എം​എ​ൽ​എ പി.​വി. അ​ൻ​വ​റി​നെ ത​ള്ളാ​നും കൊ​ള്ളാ​നും വ​യ്യാ​തെ സി​പി​എം. മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി പി. ​ശ​ശി​ക്കെ​തി​രേ​യും ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്കു​മാ​റി​നെ​തി​രേ​യും അ​ൻ​വ​ർ പാ​ർ​ട്ടി​ക്കു ന​ൽ​കി​യ പ​രാ​തി ഇ​ന്ന​ലെ ചേ​ർ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് ച​ർ​ച്ച ചെ​യ്തെ​ങ്കി​ലും തീ​രു​മാ​ന​മൊ​ന്നും കൈ​ക്കൊ​ണ്ടി​ല്ല. വി​വാ​ദ​ങ്ങ​ളി​ൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ല​ഭി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ വി​ശ​ദീ​ക​രി​ച്ചു. വ​ഴി​വി​ട്ട ഒ​രു സ​ഹാ​യ​വും പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ശ​ശി​ക്കെ​തി​രേ​യു​ള്ള അ​ൻ​വ​റി​ന്‍റെ പ​രാ​തി​യി​ൽ ത​ത്കാ​ലം ന​ട​പ​ടി​യൊ​ന്നും വേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് ഇ​ന്ന​ലെ ചേ​ർ​ന്ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം എ​ത്തി​യ​ത്. പ​ര​സ്യ​വി​മ​ർ​ശ​ന​ത്തി​ലൂ​ടെ സ​ർ​ക്കാ​രി​നെ​യും പാ​ർ​ട്ടി​യെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന നി​ല​പാ​ടാ​ണു ഭ​ര​ണ​ക​ക്ഷി എം​എ​ൽ​എ​യാ​യ അ​ൻ​വ​ർ ന​ട​ത്തി​യ​തെ​ന്നാ​യി​രു​ന്നു സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ വി​ല​യി​രു​ത്ത​ൽ. പ​രാ​തി​യു​ണ്ടെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി​യെ​യും പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യെ​യും അ​റി​യി​ക്കാ​മാ​യി​രു​ന്നു. അ​തി​നു​പ​ക​രം പ്ര​തി​പ​ക്ഷ​ത്തി​ന്…

Read More

ആ​ർ​എ​സ്എ​സ് നേ​താ​വി​നെ ക​ണ്ടു; കൂ​ടെ​പോ​യ​ത് സ​ഹ​പാ​ഠി​യു​ടെ ക്ഷ​ണ​പ്ര​കാ​രം; സ്വ​കാ​ര്യ സ​ന്ദ​ർ​ശ​നം മാ​ത്രം; കൂ​ടി​ക്കാ​ഴ്ച സ​മ്മ​തി​ച്ച് എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ആ​ർ​എ​സ്എ​സ് നേ​താ​വ് ദ​ത്താ​ത്രേ​യ ഹൊ​സ​ബ​ല​യെ ക​ണ്ടെ​ന്ന് സ​മ്മ​തി​ച്ച് എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്കു​മാ​ർ. സ്വ​കാ​ര്യ സ​ന്ദ​ർ​ശ​നം ആ​യി​രു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് എ​ഡി​ജി​പി വി​ശ​ദീ​ക​ര​ണം ന​ൽ​കി. സ​ഹ​പാ​ഠി​യു​ടെ ക്ഷ​ണ​പ്ര​കാ​രം കൂ​ടെ പോ​യ​താ​ണ​ന്നും എ​ഡി​ജി​പി വി​ശ​ദീ​ക​ര​ണ​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. പാ​റേ​മേ​ക്കാ​വ് വി​ദ്യാ മ​ന്ദി​റി​ൽ ആ​ർ​എ​സ്എ​സ് ക്യാ​ന്പി​നി​ടെ​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. 2023 മേ​യി​ലാ​ണ് ദ​ത്താ​ത്രേ​യ എ​ഡി​ജി​പി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ആ​ർ​എ​സ്എ​സ് നേ​താ​വി​ന്‍റെ കാ​റി​ലാ​ണ് എ​ഡി​ജി​പി എ​ത്തി​യ​തെ​ന്നും സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ആ​ര്‍​എ​സ്എ​സ് ദേ​ശീ​യ നേ​താ​വാ​യ ദ​ത്താ​ത്രേ​യ ഹൊ​സ​ബ​ലേ​യെ കാ​ണാ​ന്‍ മു​ഖ്യ​മ​ന്ത്രി എ​ഡി​ജി​പി അ​ജി​ത് കു​മാ​റി​നെ അ​യ​ച്ചെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ആ​രോ​പി​ച്ചി​രു​ന്നു. പൂ​രം ക​ല​ക്കാ​നാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച എ​ന്നാ​യി​രു​ന്നു സ​തീ​ശ​ന്‍റെ ആ​രോ​പ​ണം. ഹൊ​സ​ബ​ലേ​യു​മാ​യി എ​ഡി​ജി​പി പാ​റ​മേ​ക്കാ​വി​ല്‍​വ​ച്ച് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. തൃ​ശൂ​രി​ലെ ആ​ര്‍​എ​സ്എ​സ് ക്യാ​മ്പി​നി​ടെ ഇ​വ​ര്‍ ഒ​രു മ​ണി​ക്കൂ​ര്‍ ച​ര്‍​ച്ച ന​ട​ത്തി. ഇ​താ​ണ് പൂ​രം ക​ല​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞി​രു​ന്നു. പൂ​ര​ത്തി​ന് ക​മ്മീ​ഷ​ണ​ര്‍ അ​ഴി​ഞ്ഞാ​ടി​യ​പ്പോ​ള്‍…

Read More

അ​പ​രി​ചി​ത​രു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് ​സയ​നൈ​ഡ് ക​ല​ർ​ത്തി​യ ജ്യൂസ് നൽകി കൊ​ല​പ്പെ​ടു​ത്തും, പി​ന്നാ​ലെ മോ​ഷ​ണം; വ​നി​താ സീ​രി​യ​ൽ കി​ല്ല​ർ​മാ​ർ പി​ടി​യി​ൽ

ഹൈ​ദ​രാ​ബാ​ദ്: ആന്ധ്രപ്രദേശിൽ മോ​ഷ​ണ​വും കൊ​ല​പാ​ത​ക​വും ന​ട​ത്തു​ന്ന സീ​രി​യ​ൽ കി​ല്ലേ​ഴ്സാ​യ നാ​ല് സ്ത്രീ​ക​ൾ പി​ടി​യി​ൽ. തെ​നാ​ലി ജി​ല്ല കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മു​ന​ഗ​പ്പ ര​ജ​നി, മ​ഡി​യാ​ല വെ​ങ്കി​ടേ​ശ്വ​രി, ഗു​ൽ​റ ര​മ​ണ​മ്മ എ​ന്നി​വ​രെ​യാ​ണ് ആ​ന്ധ്രാ​പ്ര​ദേ​ശ് പോ​ലീ​സ് വ്യാ​ഴാ​ഴ്ച അ​റ​സ്റ്റ് ചെ​യ്ത​ത്. അ​പ​രി​ചി​ത​രു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച​തി​ന് പി​ന്നാ​ലെ സ്വ​ർ​ണ​വും പ​ണ​വും മ​റ്റ് വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളും മോ​ഷ്ടി​ക്കാ​ൻ സ​യ​നൈ​ഡ് ക​ല​ർ​ത്തി​യ പാ​നീ​യ​ങ്ങ​ൾ ന​ൽ​കി കൊ​ല​പ്പെ​ടു​ത്തുന്നതാണ് ഇ​വ​രു​ടെ രീ​തി. ഇ​ര​ക​ൾ സ​യ​നൈ​ഡ് ക​ല​ർ​ന്ന പാ​നീ​യ​ങ്ങ​ൾ ക​ഴി​ച്ച് മ​രി​ച്ച് ക​ഴി​ഞ്ഞാ​ൽ ഇ​വ​ർ വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ മോ​ഷ്ടി​ക്കും. മൂ​ന്ന് സ്ത്രീ​ക​ൾ മൂ​ന്ന് സ്ത്രീ​ക​ള​ട​ക്കം നാ​ല് പേ​രെ ഇ​വ​ർ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. സ​യ​നൈ​ഡും മ​റ്റ് തെ​ളി​വു​ക​ളും ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. സ​യ​നൈ​ഡ് ഇ​വ​ർ​ക്ക് ന​ൽ​കി​യ ഒ​രാ​ളെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​വ​ർ കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ഇനി പഞ്ഞമില്ലാതെ ഓ​ണം ആഘോഷിക്കാം; സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കും അ​ധ്യാ​പ​ക​ർ​ക്കും നാ​ലാ​യി​രം രൂ​പ ബോ​ണ​സ്

തി​രു​വ​ന​ന്ത​പു​രം: ഓ​ണം പ്ര​മാ​ണി​ച്ച് സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കും അ​ധ്യാ​പ​ക​ർ​ക്കും 4000 രൂ​പ ബോ​ണ​സ് അ​നു​വ​ദി​ക്കും. ബോ​ണ​സി​ന് അ​ര്‍​ഹ​ത​യി​ല്ലാ​ത്ത​വ​ര്‍​ക്ക് ഉ​ത്സ​വ​ബ​ത്ത​യാ​യി 2,750 രൂ​പ​യും ന​ൽ​കു​മെ​ന്ന് ധ​ന​കാ​ര്യ മ​ന്ത്രി കെ. ​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു. സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​ർ​ക്കും പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ​ക്കും പ്ര​ത്യേ​ക ഉ​ത്സ​വ​ബ​ത്ത​യാ​യി 1,000 രൂ​പ ന​ൽ​കും. സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും ഓ​ണം അ​ഡ്വാ​ൻ​സാ​യി 20,000 രൂ​പ അ​നു​വ​ദി​ക്കും. പാ​ർ​ട്ട്‌ ടൈം, ​ക​ണ്ടി​ൻ​ജ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു ജീ​വ​ന​ക്കാ​ർ​ക്ക് അ​ഡ്വാ​ൻ​സ് 6000 രൂ​പ​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഉ​ത്സ​വ​ബ​ത്ത ല​ഭി​ച്ച ക​രാ​ർ,സ്കീം ​തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കും അ​തേ നി​ര​ക്കി​ൽ ഈ ​വ​ർ​ഷ​വും ഉ​ത്സ​വ​ബ​ത്ത ല​ഭി​ക്കും. 13 ല​ക്ഷ​ത്തി​ല​ധി​കം വ​രു​ന്ന ജീ​വ​ന​ക്കാ​രി​ലേ​ക്കും തൊ​ഴി​ലാ​ളി​ക​ളി​ലേ​ക്കു​മാ​ണ് ഓ​ണം പ്ര​മാ​ണി​ച്ചു​ള്ള പ്ര​ത്യേ​ക സ​ഹാ​യം എ​ത്തു​ക

Read More