കൊച്ചി: ആലുവ ചെങ്ങമനാട് പതിനഞ്ചുകാരന്റെ മരണം ഓണ്‍ലൈന്‍ ഗെയിമിലെ ടാസ്കിന്റെ ഭാഗമാണെന്ന വെളിപ്പെടുത്തലിനു പിന്നാലെ ജീവനെടുക്കുന്ന കില്ലര്‍ ഗെയിമുകള്ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്. ഗെയിമിന് അടിമകളാകുന്ന കുട്ടികള്‍ ജീവന് ഇല്ലാതാക്കുന്ന പ്രവണതയിലേക്ക് എത്തുന്നുണ്ടെന്നും രക്ഷിതാക്കളുടെ അടിയന്തര ഇടപെടല്‍ വേണമെന്നും പോലീസ് മുന്നറിയിപ്പു നല്കുന്നു. വിവിധ പഠനങ്ങള്‍ പ്രകാരം നാലിനും പതിനഞ്ചിനും ഇടയ്ക്കു പ്രായമുള്ള കുട്ടികള്‍ ഒരു ദിവസം ശരാശരി ഒരുമണിക്കൂറിലധികം സമയം ഗെയിം കളിക്കുന്നതായാണു തെളിഞ്ഞിട്ടുള്ളത്. ഗെയിമുകളിലെ കഥാപാത്രങ്ങള്‍ ചെയ്യുന്ന കാര്യങ്ങൾ അനുകരിക്കാനുള്ള പ്രവണത ഇതോടെ വര്‍ധിക്കുന്നു. ഇതിനുപുറമേ വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മറുഭാഗത്തുനിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കാനും കുട്ടികള്‍ നിര്‍ബന്ധിതരാകുന്നു. ഇത്തരം സാഹചര്യങ്ങളിലാണു സ്വയം ജീവനൊടുക്കുന്ന സംഭവങ്ങളടക്കം നടക്കുന്നതെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു. ഗെയിം കളിയിലൂടെ സ്വകാര്യവിരങ്ങളും ചോരുന്നതായി പോലീസ് പറയുന്നു. ഹാക്കര്‍മാര്‍ക്ക് കളിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ ലഭിക്കാന്‍ ഗെയിം ഫോണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍…
Read MoreCategory: Top News
ഡിജിപി മുതൽ എസ്പിമാരിൽ വരെ മാറ്റം; പോലീസ് തലപ്പത്തെ അഴിച്ചുപണി ഈ മാസം അവസാനത്തോടെ
തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്തെ അഴിച്ചുപണി ഈ മാസം അവസാനത്തോടെയോ അടുത്ത മാസം ആദ്യവാരത്തോടെയോ വരും. ഡിജിപി തസ്തികയിലുള്ളവർ മുതൽ ജില്ലാ പോലീസ് മേധാവിമാരിൽ വരെ മാറ്റം വരും. സ്വയം വിരമിക്കലിനെത്തുടർന്ന് ടി.കെ. വിനോദ്കുമാർ ഡിജിപി പദവിയിലുള്ള വിജിലൻസ് ഡയറക്ടർസ്ഥാനം ഒഴിയുന്നതോടെയാണ് അടിമുടി മാറ്റം വരിക. ഇതിനു മുന്നോടിയായി എഡിജിപി തസ്തികയിലുള്ള യോഗേഷ് ഗുപ്തയ്ക്കു ഡിജിപിയായി സ്ഥാനക്കയറ്റം നൽകേണ്ടതുണ്ട്. യോഗേഷ് ഗുപ്ത ഡിജിപിയാകുന്പോൾ എഡിജിപി, ഐജി റാങ്കിലേക്കും ആനുപാതികമായ സ്ഥാനക്കയറ്റം വരും. സാധാരണയായി സ്ഥാനക്കയറ്റം മന്ത്രിസഭയിലെത്തിയാണു നടപ്പാക്കുന്നത്. സംസ്ഥാന പോലീസ് മേധാവി ഷെയ്ക് ദർബേഷ് സാഹിബ് വിരമിച്ചെങ്കിലും കാലാവധി നീട്ടിനൽകിയിരുന്നു. അതിനാൽ ദർബേഷ് സാഹിബിന്റെ സ്ഥാനത്തിൽ മാറ്റം വരില്ല. ഡിജിപി, എഡിജിപി റാങ്കിലുള്ളവർ വഹിക്കുന്ന തസ്തികകളായ ജയിൽ, ഫയർഫോഴ്സ്, ഇന്റലിജൻസ് മേധാവി സ്ഥാനങ്ങളിലും മനുഷ്യാവകാശ കമ്മീഷൻ ഇൻവെസ്റ്റിഗേറ്റിംഗ് ഡയറക്ടർ, ബിവറേജസ് കോർപറേഷൻ സിഎംഡി സ്ഥാനങ്ങളിലും അടക്കം മാറ്റം…
Read Moreവടക്കൻ കേരളത്തിൽ മഴ കനക്കും: മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; ആറ് ജില്ലകളിൽ ഇന്ന് അവധി
തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 24 മണിക്കൂറില്‍ 21 സെന്റിമീറ്ററിനു മുകളിലുള്ള അതിതീവ്ര മഴയ്ക്കാണ് സാധ്യത. മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കേരള തീരം മുതല്‍ ഗുജറാത്ത് തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ പാത്തിയും ശക്തമായ കാലവര്‍ഷക്കാറ്റുമാണ് കേരളത്തില്‍ കനത്ത മഴയ്ക്ക് ഇടയാക്കുന്നത്. വ്യാഴാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കേരള, കര്‍ണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പു നല്കി. ഇന്ന്…
Read Moreഡോ. വന്ദന ദാസിന്റെ വീട്ടിൽ സന്ദർശനം നടത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി; ഏത് ഘട്ടത്തിലും കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ നൽകിവരുന്ന വ്യക്തിയാണ് അദ്ദേഹമെന്ന് വന്ദനയുടെ അച്ഛൻ
കടുത്തുരുത്തി: കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഡോക്ടർ വന്ദന ദാസിന്റെ കടുത്തുരുത്തിയിലുള്ള വീട്ടിൽ സന്ദർശനം നടത്തി. രാവിലെ വീട്ടിലെത്തി വന്ദനയുടെ മാതാപിതാക്കളെ കണ്ടു. കേന്ദ്രമന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണിത്. ഏത് ഘട്ടത്തിലും കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ നൽകിവരുന്ന വ്യക്തിയാണ് സുരേഷ് ഗോപി എന്ന് വന്ദന ദാസിന്റെ അച്ഛൻ പറഞ്ഞു. മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർഥിനി ആയിരുന്ന ഡോ.വന്ദന, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്നതിനിടെയാണ് കൊലപാതകം. ചികിത്സക്കായി ആശുപത്രിയിൽ പോലീസെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു. കൊല്ലം നെടുമ്പന യുപി സ്കൂൾ അധ്യാപകനായിരുന്ന പ്രതി സന്ദീപിനെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തില്‍ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു.
Read Moreതോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി ഒഴുക്കില്‍പ്പെട്ടു; രക്ഷാപ്രവർത്തനത്തിന് എൻഡിആർഎഫ് സംഘം
തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നന്പർ പ്ലാറ്റ്ഫോമിന് അടിയിലൂടെ ഒഴുകുന്ന ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യാനിറങ്ങിയ ശുചീകരണത്തൊഴിലാളിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. മാരായമുട്ടം വടകര സ്വദേശി ജോയ്(45)യെയാണ് കാണാതായത്. ഇദ്ദേഹത്തിനായുള്ള തിരച്ചിൽ തുടരുന്നു. എൻ ഡി ആർ എഫ് സംഘം രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തോട്ടിലെ മാലിന്യങ്ങള്‍ വൃത്തിയാക്കാന്‍ ഇറങ്ങിയതായിരുന്നു ഇയാൾ. കഴിഞ്ഞ ദിവസം കനത്ത മഴപെയ്തതിനാല്‍ തോട്ടില്‍ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നു. രാവിലെ ശുചീകരണത്തിനിറങ്ങിയ ജോയി പതിനൊന്നോടെയാണ് ഒഴുക്കില്‍പ്പെട്ടത്. തോട് വൃത്തിയാക്കാന്‍ റെയില്‍വേ കോണ്‍ട്രാക്ട് എടുത്തയാളുടെ തൊഴിലാളിയാണ് ജോയ്. ശുചീകരണത്തിനായി മറ്റു നാലുപേരും ഉണ്ടായിരുന്നു. എന്നാല്‍, ഒഴുക്ക് ശക്തമായതോടെ ഇവര്‍ തോട്ടില്‍നിന്നു കയറി. ജോയിയോടു കയറാന്‍ ആവശ്യപ്പെട്ടെങ്കിലും ജോലി തുടരുകയായിരുന്നു. പൊടുന്നനെ ഒഴുക്കിൽപ്പെട്ട ഇയാളെ കാണാതായി. കൂടെയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അടിയൊഴുക്കുള്ളതിനാല്‍ സാധിച്ചില്ല. അഗ്നിരക്ഷാ സേനയും സ്കൂബ ടീമും ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും തോട്ടില്‍ മാലിന്യങ്ങള്‍…
Read Moreറോഡിൽ കാൽ തെന്നി വീണു: പിന്നാലെ വന്ന വാഹനങ്ങൾ നിർത്താതെ കയറിയിറങ്ങി വയോധികന് ദാരുണാന്ത്യം; സംഭവത്തിൽ രണ്ട് വാഹനങ്ങൾ കസ്റ്റഡിയിൽ
കണ്ണൂർ: കണ്ണൂർ ഇരിട്ടിയിൽ കാൽ തെന്നി റോഡിലേക്ക് വീണ വഴിയാത്രക്കാരന് മേൽ കയറിയിറങ്ങിയ രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയില്‍. ആറളം സ്വദേശിയുടെ ഓട്ടോയും അഞ്ചരക്കണ്ടി സ്വദേശിയുടെ കാറുമാണ് കസ്റ്റഡിയിലെടുത്തത്. സിസിടിവി ക്യാമറകളുടെ സഹായത്തോടെ വാഹനങ്ങളെ തിരിച്ചറിഞ്ഞുവെന്ന് ഇരിട്ടി പോലീസ് വ്യക്തമാക്കി. ബുധനാഴ്ചയാണ് ഇരിട്ടി – മട്ടന്നൂർ റോഡിൽവച്ച് ഇടുക്കി വാളറ സ്വദേശിയായ ഗോപാലൻ വാഹനം ശരീരത്തിൽ കയറിയിറങ്ങി മരിച്ചത്. ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന ഗോപാലൻ പെട്ടെന്ന് കാൽ തെറ്റി റോഡിലേക്ക് വീഴുകയായിരുന്നു. തൊട്ടുപിന്നാലെ എത്തിയ വാഹനം ഇയാളെ ഇടിച്ചിട്ടു നിർത്താതെ പോയി. പിറകെ എത്തിയ മറ്റൊരു വാഹനവും ദേഹത്ത് കൂടെ കയറി ഇറങ്ങി. ഈ സമയത്ത് ഇതുവഴി മറ്റ് ഇരുചക്ര വാഹനങ്ങൾ എത്തിയെങ്കിലും ആരും വാഹനം നിർത്തിയില്ല. പിന്നീട് വന്ന വാഹനങ്ങളുടെ ഡ്രൈവർമാരാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഗോപാലൻ വെള്ളിയാഴ്ചയാണ് മരിച്ചത്.
Read Moreവീണ്ടും മഴ: കാലവര്‍ഷം ശക്തിപ്പെട്ടു; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമായി. സംസ്ഥാനത്ത് ഇന്നലെ വ്യാപകമായി മഴ പെയ്തു. അടുത്ത നാലു ദിവസംകൂടി വ്യാപക മഴ തുടരുമെന്നും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വടക്കന്‍ കേരളത്തില്‍ അഞ്ച് ജില്ലകളില്‍ വിവിധ ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നുമുതല്‍ ചൊവ്വാഴ്ച വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ചൊവ്വാഴ്ച വരെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ 24 മണിക്കൂറില്‍ 20 സെന്റിമീറ്റര്‍ വരെയുള്ള തീവ്രമഴയ്ക്കാണു സാധ്യത. അതിനാല്‍ ഇവിടങ്ങളിലെ പ്രളയസാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന…
Read Moreപിഎസ് സി കോഴ ആരോപണം ; ‘റിയല്‍ എസ്റ്റേറ്റാക്കി’ സിപിഎം ഒതുക്കും; യുവനേതാവിനെതിരായ നടപടി മയപ്പെടുത്തുമെന്നു സൂചന
കോഴിക്കോട്: പിഎസ് സി കോഴ വിവാദവുമായി ബന്ധപ്പെട്ട് സിപിഎം ടൗണ്‍ ഏരിയാ കമ്മിറ്റി അംഗമായ യുവനേതാവ് പ്രമോദ് കോട്ടൂളിക്കെതിരായ നടപടി ചര്‍ച്ചചെയ്യാന്‍ സിപിഎം ജില്ലാ കമ്മിറ്റിയും സെക്രട്ടേറിയറ്റും ഇന്ന് ചേരും. നടപടി വിശദീകരിക്കുന്നതിനായി ഉച്ചയ്ക്കുശേഷം ടൗൺ ഏരിയ കമ്മിറ്റിയും ചേരും. ആരോപണവിധേയനായ പ്രമോദ് കോട്ടൂളി കഴിഞ്ഞ ദിവസം പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിരുന്നു. പിഎസ്സി അംഗത്വം ശരിയാക്കിതരാമെന്ന് പറഞ്ഞ് കോഴവാങ്ങിയെന്ന ഡോക്ടര്‍ ദമ്പതികളുടെ ആരോപണം പാര്‍ട്ടി ഇടപെട്ട് ഒതുക്കിത്തീര്‍ത്ത സാഹചര്യത്തില്‍ പ്രമോദിനെതിരേ കടുത്ത നടപടി ഉണ്ടാകാനിടയില്ലെന്നാണു സൂചന. ‘റിയല്‍ എസ്റ്റേറ്റ്’ ബന്ധങ്ങളുടെ പേരില്‍ നടന്ന പണമിടപാട് എന്നാക്കിമാറ്റാണ് ശ്രമം നടക്കുന്നത്. പാര്‍ട്ടിയിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രമോദിനെതിരേ കടുത്ത നടപടി എടുത്താല്‍ അത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നു നേതൃത്വം കരുതുന്നു. കോഴയായി വാങ്ങിയ 22 ലക്ഷം തിരികെക്കൊടുത്ത് പരാതി ഇനി പൊതുസമൂഹത്തിലെത്തില്ലെന്ന് പാര്‍ട്ടി ഉറപ്പാക്കികഴിഞ്ഞു. വിഷയത്തില്‍ പാര്‍ട്ടി…
Read Moreയൂ ട്യൂബ് നോക്കി ഹിപ്നോട്ടിസം; തലകുനിച്ചുനിർത്തി ഞരമ്പിൽ പിടിച്ചു വലിക്കും; പരീക്ഷണത്തിൽ ഏർപ്പെട്ട വിദ്യാർഥികൾ ബോധംകെട്ടു; കുട്ടികൾ പറഞ്ഞതുകേട്ട് ഞെട്ടി അധ്യാപകർ
കൊടുങ്ങല്ലൂർ: സ്കൂൾ വിദ്യാർഥികളെ ഹിപ്നോട്ടിസത്തിന് വിധേയരാക്കി അബോധാവസ്ഥയിലാക്കിയ സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിക്കും. ഒരാണ്‍കുട്ടിയും മൂന്നു പെണ്‍കുട്ടികളും അബോധാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. യൂട്യൂബ് നോക്കി ഹിപ്നോട്ടിസം പഠിച്ച് അത് വിദ്യാർഥികളിൽ പരീക്ഷിച്ച “കുട്ടിക്ക്’ ഉൾപ്പെടെ വിശദമായ ബോധവത്കരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. യൂട്യൂബ് നോക്കി ഹിപ്നോട്ടിസം പോലുള്ള അഭ്യാസങ്ങളും മറ്റും ചെയ്യല്ലേയെന്ന് രക്ഷിതാക്കളും അധ്യാപകരും വിദ്യാർഥികളോടു പറഞ്ഞിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥികളിൽ ഒരാളൊഴികെയെല്ലാവരെയും ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.പുല്ലൂറ്റ് വി.കെ. രാജൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലാണ് കേട്ടുകേൾവിയില്ലാത്ത ഹിപ്നോട്ടിസ അഭ്യാസം നടന്നത്. തലകുനിച്ചുനിർത്തി കഴുത്തിലെ ഏതോ ഞരന്പിൽ പിടിച്ചു വലിക്കുന്ന യൂ ട്യൂബ് ഹിപ്നോട്ടിസമായിരുന്നു കുട്ടികളിൽ പരീക്ഷിച്ചതെന്ന് പറയുന്നു. സ്കൂളിൽ ബോധമറ്റുവീണ കുട്ടികളെ അധ്യാപകരും പിടിഎ ഭാരവാഹികളും മറ്റും മുഖത്തു വെള്ളംതളിച്ച് വിളിച്ചുണർത്താൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടർന്ന് ഇവരെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടികൾക്ക് എന്താണ് സംഭവിച്ചതെന്ന് ആർക്കും…
Read Moreഎന്തൊരുവിധിയിത്…; ജഡ്ജി നോക്കി നിൽക്കെ ഭർത്താവിന്റെ കഴുത്തിന് പിടിച്ച് ഭാര്യ; കോടതിമുറിയിലെ തോന്യാസത്തിന് കിട്ടിയത് എട്ടിന്റെ പണി
കോഴിക്കോട്: വിവാഹമോചന കേസിനെത്തിയ യുവതി ജഡ്ജി നോക്കി നിൽക്കെ ഭർത്താവിന്റെ കഴുത്തിന് പിടിച്ചു. നാടകീയ രംഗങ്ങൾ അരങ്ങേറിയത് കോഴിക്കോട് ജെഎഫ്സിഎം മൂന്നാം കോടതിൽ. വേർപിരിഞ്ഞ് കഴിയുന്ന യുവതിയും ഭര്‍ത്താവും കേസുമായി ബന്ധപ്പെട്ടാണ് കോടതിയില്‍ എത്തിയത്. കേസ് നടക്കുന്നതിനിടയില്‍ ഭര്‍ത്താവിനൊപ്പം കഴിയുന്ന കുട്ടികളെ കാണണമെന്നാവശ്യപ്പെട്ട് യുവതി ബഹളം വയ്ക്കുകയായിരുന്നു. മജിസ്ട്രേറ്റ് ഇടപെട്ട് ബഹളമുണ്ടാക്കരുതെന്ന് താക്കീത് ചെയ്തെങ്കിലും ഇത് വകവയ്ക്കാതെ ഇവര്‍ വീണ്ടും പ്രശ്നമുണ്ടാക്കുകയായിരുന്നു. ബഹളത്തിനിടയില്‍ ഭാര്യ ഭര്‍ത്താവിന്റെ കഴുത്തിന് പിടിക്കുകയായിരുന്നു. കോടതി മുറിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ യുവതിയെ പിടിച്ചുമാറ്റുകയായിരുന്നു. സംഭവത്തെ തുടർന്ന് മജിസ്ട്രേറ്റിന്റെ നിര്‍ദേശ പ്രകാരം കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും അന്യായമായി തടഞ്ഞുവെക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം യുവതിക്കെതിരേ പോലീസ് കേസെടുത്തു.
Read More