കൊടുങ്ങല്ലൂർ: സ്കൂൾ വിദ്യാർഥികളെ ഹിപ്നോട്ടിസത്തിന് വിധേയരാക്കി അബോധാവസ്ഥയിലാക്കിയ സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിക്കും. ഒരാണ്‍കുട്ടിയും മൂന്നു പെണ്‍കുട്ടികളും അബോധാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. യൂട്യൂബ് നോക്കി ഹിപ്നോട്ടിസം പഠിച്ച് അത് വിദ്യാർഥികളിൽ പരീക്ഷിച്ച “കുട്ടിക്ക്’ ഉൾപ്പെടെ വിശദമായ ബോധവത്കരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. യൂട്യൂബ് നോക്കി ഹിപ്നോട്ടിസം പോലുള്ള അഭ്യാസങ്ങളും മറ്റും ചെയ്യല്ലേയെന്ന് രക്ഷിതാക്കളും അധ്യാപകരും വിദ്യാർഥികളോടു പറഞ്ഞിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥികളിൽ ഒരാളൊഴികെയെല്ലാവരെയും ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.പുല്ലൂറ്റ് വി.കെ. രാജൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലാണ് കേട്ടുകേൾവിയില്ലാത്ത ഹിപ്നോട്ടിസ അഭ്യാസം നടന്നത്. തലകുനിച്ചുനിർത്തി കഴുത്തിലെ ഏതോ ഞരന്പിൽ പിടിച്ചു വലിക്കുന്ന യൂ ട്യൂബ് ഹിപ്നോട്ടിസമായിരുന്നു കുട്ടികളിൽ പരീക്ഷിച്ചതെന്ന് പറയുന്നു. സ്കൂളിൽ ബോധമറ്റുവീണ കുട്ടികളെ അധ്യാപകരും പിടിഎ ഭാരവാഹികളും മറ്റും മുഖത്തു വെള്ളംതളിച്ച് വിളിച്ചുണർത്താൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടർന്ന് ഇവരെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടികൾക്ക് എന്താണ് സംഭവിച്ചതെന്ന് ആർക്കും…
Read MoreCategory: Top News
എന്തൊരുവിധിയിത്…; ജഡ്ജി നോക്കി നിൽക്കെ ഭർത്താവിന്റെ കഴുത്തിന് പിടിച്ച് ഭാര്യ; കോടതിമുറിയിലെ തോന്യാസത്തിന് കിട്ടിയത് എട്ടിന്റെ പണി
കോഴിക്കോട്: വിവാഹമോചന കേസിനെത്തിയ യുവതി ജഡ്ജി നോക്കി നിൽക്കെ ഭർത്താവിന്റെ കഴുത്തിന് പിടിച്ചു. നാടകീയ രംഗങ്ങൾ അരങ്ങേറിയത് കോഴിക്കോട് ജെഎഫ്സിഎം മൂന്നാം കോടതിൽ. വേർപിരിഞ്ഞ് കഴിയുന്ന യുവതിയും ഭര്‍ത്താവും കേസുമായി ബന്ധപ്പെട്ടാണ് കോടതിയില്‍ എത്തിയത്. കേസ് നടക്കുന്നതിനിടയില്‍ ഭര്‍ത്താവിനൊപ്പം കഴിയുന്ന കുട്ടികളെ കാണണമെന്നാവശ്യപ്പെട്ട് യുവതി ബഹളം വയ്ക്കുകയായിരുന്നു. മജിസ്ട്രേറ്റ് ഇടപെട്ട് ബഹളമുണ്ടാക്കരുതെന്ന് താക്കീത് ചെയ്തെങ്കിലും ഇത് വകവയ്ക്കാതെ ഇവര്‍ വീണ്ടും പ്രശ്നമുണ്ടാക്കുകയായിരുന്നു. ബഹളത്തിനിടയില്‍ ഭാര്യ ഭര്‍ത്താവിന്റെ കഴുത്തിന് പിടിക്കുകയായിരുന്നു. കോടതി മുറിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ യുവതിയെ പിടിച്ചുമാറ്റുകയായിരുന്നു. സംഭവത്തെ തുടർന്ന് മജിസ്ട്രേറ്റിന്റെ നിര്‍ദേശ പ്രകാരം കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും അന്യായമായി തടഞ്ഞുവെക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം യുവതിക്കെതിരേ പോലീസ് കേസെടുത്തു.
Read Moreഎന്നെ അറിയുന്ന, ഞാനറിയുന്നയാളാണോ നിങ്ങൾ…; തന്നെ കാണാൻ വരുന്നവർ ആധാർ കാർഡ് കൊണ്ടുവരണമെന്ന് കങ്കണ റണാവത് എംപി
മാണ്ഡി: തന്നെ കാണാൻ വരുന്നവർ ആധാർ കാർഡ് കൊണ്ടുവരണം.ഒപ്പം എന്താവശ്യത്തിനാണ് വരുന്നതെന്ന് കടലാസിൽ എഴുതി കൊണ്ടുവരണമെന്ന് ബിജെപി എംപിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്. തന്റെ ലോക്സഭാ മണ്ഡലമായ ഹിമാചൽ പ്രദേശിലെ മാണ്ഡിയിലെ വോട്ടര്മാരാടായാണ് ഇങ്ങനെയൊരു കാര്യം കങ്കണ ആവശ്യപ്പെട്ടിരിക്കുന്നത്. വിനോദ സഞ്ചാരികൾ ധാരളം എത്തുന്ന സ്ഥലമാണ് ഹിമാചല്‍പ്രദേശ്. അതുകൊണ്ട് തന്നെ മാണ്ഡിയില്‍ നിന്നും വരുന്നവര്‍ ആധാര്‍ കാര്‍ഡ് കൈയില്‍ കരുതേണ്ടത് അത്യാവശ്യമാണ്. മണ്ഡലവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കത്തിൽ എഴുതണം. എന്നാല്‍ നിങ്ങൾക്ക് അസൗകര്യം നേരിടേണ്ടിവരില്ലെന്നും അവർ പറഞ്ഞു. വിനോദസഞ്ചാരികള്‍ ധാരാളമെത്തുന്നതിനാല്‍ സാധാരണക്കാര്‍ അസൗകര്യം നേരിടുന്നുണ്ടെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.
Read Moreമകന്റെ ഫോട്ടോ മാത്രമേ ഞങ്ങളുടെ പക്കലുള്ളൂ, സര്‍ക്കാര്‍ മകന് നല്കിയ കീര്‍ത്തി ചക്ര മരുമകൾ കൊണ്ടുപോയി; ആരോപണവുമായി അന്‍ഷുമാന്‍ സിംഗിന്റെ മാതാപിതാക്കൾ
ന്യൂഡൽഹി: വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിംഗിന്റെ ഭാര്യ സ്മൃതിക്കെതിരെ ആരോപണങ്ങളുമായി മാതാപിതാക്കള്‍. തങ്ങളുടെ മകന് സര്‍ക്കാര്‍ നല്കിയ കീര്‍ത്തി ചക്ര ഗുരുദാസ്പൂരിലെ വീട്ടിലേക്ക് സ്മൃതി കൊണ്ടുപോയെന്ന് അന്‍ഷുമാന്റെ മാതാപിതാക്കളായ രവി പ്രതാപ് സിംഗും മാതാവ് മഞ്ജുവും വ്യക്തമാക്കി. കീര്‍ത്തിചക്രയില്‍ ഒന്നു തൊടാന്‍ പോലുമായില്ല. അന്‍ഷുമാന്റെ ചിത്രങ്ങളുള്ള ആല്‍ബവും വസ്ത്രങ്ങളും സ്മൃതി കൊണ്ടുപോയി. ചുമരില്‍ തൂക്കിയിരിക്കുന്ന അന്‍ഷുമാന്റെ ചിത്രം മാത്രമേ തങ്ങളുടെ കൈയിലുള്ളതെന്നും ഒരു ദേശീയ മാധ്യമത്തിന് നല്കിയ പ്രതികരണത്തില്‍ മാതാപിതാക്കള്‍ പറഞ്ഞു. സൈനികൻ മരിച്ചാൽ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകുന്നതിനുള്ള ഇന്ത്യൻ ആർമിയുടെ മാനദണ്ഡത്തിൽ (NOK) മാറ്റം വരുത്തണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. മരുമകൾ സ്മൃതി തങ്ങൾക്കൊപ്പമല്ല താമസിക്കുന്നതെന്നും മകന്റെ മരണശേഷം ഭൂരിഭാഗം ആനുകൂല്യങ്ങളും ലഭിച്ചതും മരുമകള്‍ക്കാണെന്നും രവി പ്രതാപ് സിംഗ് പറഞ്ഞു. ‘എൻഒകെയിൽ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡം ശരിയല്ല. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായും ഇക്കാര്യം സംസാരിച്ചു. അഞ്ച്…
Read Moreകലാമണ്ഡലത്തിൽ വിദ്യാർഥികൾക്ക് ഇനി ചിക്കൻ ബിരിയാണിയും; വിവാദങ്ങൾ അനാവശ്യമെന്ന് രജിസ്ട്രാർ
ചെറുതുരുത്തി: കേരള കലാമണ്ഡലത്തിൽ വിദ്യാർഥികൾക്കു മാംസാഹാരത്തിനു തുടക്കമിട്ട് ചിക്കൻ ബിരിയാണി വിളന്പി. വിഷയവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ അനാവശ്യമെന്നു കേരള കലാമണ്ഡലം രജിസ്ട്രാർ പി. രാജേഷ് കുമാർ പറഞ്ഞു. കലാമണ്ഡലത്തിൽ മാംസാഹാരങ്ങൾ വിളന്പരുതെന്ന ചട്ടമില്ല. കാലങ്ങളായി ഇവിടെ അധ്യാപകരുടെ ക്വാർട്ടേഴ്സിലും വിവിധ പരിപാടികൾക്കു വിദ്യാർഥികളും മാംസാഹാരം ഓർഡർ ചെയ്തു വരുത്താറുണ്ട്. കുട്ടികളിൽ പോഷകാഹാരക്കുറവ് കണ്ടെത്തിയതിനെതുടർന്നാണ് സ്ഥിരമായി മാംസാഹാരം നൽകാൻ തീരുമാനമെടുത്തത്. മാസത്തിൽ രണ്ടു തവണയെങ്കിലും ചിക്കൻ ബിരിയാണി നൽകാനാണ് ഉദ്ദേശിക്കുന്നത്. കലാമണ്ഡലത്തിൽ മാംസാഹാരം പാടില്ലെന്നതു ചിലരുടെ പിടിവാശിയാണ്. ഭക്ഷണസ്വാതന്ത്ര്യത്തിൽ ആർക്കും കൈ കടത്താനാവില്ല. രാവിലെ അഞ്ചുമുതൽ തുടങ്ങുന്ന പഠനമാണ് കലാമണ്ഡത്തിലേത്. വിദ്യാർഥികൾക്കു വലിയ ശാരീരിക അധ്വാനവും ഉള്ളതിനാൽ ആരോഗ്യകരമായ എന്തു ഭക്ഷണം നൽകുന്നതിലും തെറ്റില്ലെന്നും രജിസ്ട്രാർ പറഞ്ഞു.
Read Moreകടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം; മൽസ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക
തിരുവനന്തപുരം: അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ആണ് ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് പ്രവചനം. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. അതേസമയം കേരള തീരത്തും തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി…
Read Moreആ ചിത്രം ബണ്ടിചോറിന്റേതല്ല!; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന്റേതെന്ന് തെറ്റിദ്ധരിച്ച ചിത്രം ഇൻഡോ-ടിബറ്റൻ ബോർഡറിലെ സേനാ ഉദ്യോഗസ്ഥന്റേതെന്ന് പോലീസ്
അമ്പലപ്പുഴ: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന്റേതെന്ന് തെറ്റിദ്ധരിച്ച ചിത്രം ഇൻഡോ ടിബറ്റൻ ബോർഡലിലെ സേനാ ഉദ്യോഗസ്ഥന്റേതെന്നു പോലീസ് കണ്ടെത്തി. ബണ്ടിച്ചോറിന്റെ രൂപസാദൃശ്യമുള്ള ഇദ്ദേഹം മാവേലിക്കര സ്വദേശിയാണ്. ഇതോടെ ജനത്തിന്റെ ഭീതി വിട്ടൊഴിഞ്ഞു. പോലീസിന്റെ തലവേദനയും. കഴിഞ്ഞ ദിവസമാണ് നീർക്കുന്നത്തെ ബാറിൽ നിന്നു ബണ്ടി ച്ചോറിന്റേതെന്നു തോന്നിക്കുന്നയാൾ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. ബാറില്‍ നിന്ന് മദ്യപിച്ചശേഷം യുവാക്കളോടൊപ്പം സംസാരിക്കുകയും കൈയില്‍ ഉണ്ടായിരുന്ന പഴ്സ് കാണിക്കുകയും ചെയ്ത ദൃശ്യമാണ് പോലീസിന് ലഭിച്ചത്. സമീപത്തുണ്ടായിരുന്ന മറ്റ് യുവാക്കള്‍ക്ക് സംശയം തോന്നിയതോടെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് എത്തി സിസിടിവി പരിശോധിക്കുന്നത്. അന്വേഷണത്തില്‍ ഇയാള്‍ ജയില്‍ മോചിതനായെന്ന വിവരം പോലീസിന് കിട്ടിയതോടെ ജില്ലയുടെ നാനാഭാഗത്തും വലവിരിക്കുകയും ജനത്തിന് സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പും നൽകിയിരുന്നു. കൂടാതെ വണ്ടാനത്തും സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളിലും പോലീസ് പരിശോധനയും നടത്തിയിരുന്നു.
Read Moreപക്ഷിപ്പനി; ആശങ്കയായി പുതിയ ഇനം വൈറസ്!
കോഴിക്കോട്: 2014 മുതൽ കേരളത്തിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പക്ഷിപ്പനി മറ്റു പക്ഷി വർഗങ്ങളിലേക്കു പകരുന്നതും മനുഷ്യരിലേക്കു പകരാൻ സാധ്യതയുള്ളതും ആശങ്കയുളവാക്കുന്നു. ഇത്തവണ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പക്ഷിപ്പനിക്കു കാരണം പുതിയ ഇനം വൈറസാണെന്ന പരിശോധനാ ഫലങ്ങളും ആരോഗ്യവകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്. 2014 ൽ കേരളത്തിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത് കോഴികളിലും താറാവുകളിലും മാത്രമാണ്. 2024 ആയപ്പോഴേക്കും കാടക്കോഴി, കാക്ക, കൊക്ക് വർഗത്തിൽപ്പെട്ട എഗ്രെറ്റ്, കൈറ്റ്, പീഹെൻ, പ്രാവ് എന്നീ പക്ഷികളിലും പക്ഷിപ്പനി ബാധിച്ചതായാണ് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിൽനിന്നു ലഭിച്ച പരിശോധനാ ഫലം. അതിനിടെയാണ് കഴിഞ്ഞമാസം പശ്ചിമ ബംഗാളിൽ നാലുവയസുള്ള ബാലന് പക്ഷിപ്പനി ബാധിച്ചതായ വാർത്തകൾ പുറത്തുവന്നത്. കേരളത്തിൽ ഇതുവരെ മനുഷ്യരിലോ സസ്തനികളിലോ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ജനിതക സാമ്യമുള്ള പക്ഷിപ്പനി വൈറസുകൾ മനുഷ്യരെയും ബാധിക്കുന്നവയാണെന്നും വളരെ പെട്ടെന്ന് ജനിതക…
Read Moreഇനി ആശ്വാസക്കാലം; നവകേരള ബസ് വീണ്ടും യാത്ര തുടങ്ങി; 4എട്ടു റിസർവേഷൻ ടിക്കറ്റ് മാത്രം!
കോഴിക്കോട്: യാത്രക്കാരില്ലാത്തതിനാൽ നിർത്തിവച്ച സംസ്ഥാന സർക്കാരിന്റെ നവകേരള ബസ് ഇടവേളയ്ക്കുശേഷം വീണ്ടും യാത്ര തുടങ്ങി. എന്നാൽ, സർവീസ് പുനഃരാരംഭിച്ചപ്പോഴും ആഡംബര ബസിൽ യാത്ര ചെയ്യാൻ ആളില്ലാ ത്ത അവസ്ഥയാണ്. ഇന്നു രാവിലെ ബംഗളൂരുവിലേക്കു യാത്ര തിരിച്ച ബസിൽ എട്ടു റിസർവേഷൻ ടിക്കറ്റുകൾ മാത്രം.ഗരുഡ പ്രീമിയം എന്ന പേരിൽ കോഴിക്കോട്- ബംഗളൂരു റൂട്ടിൽ കൊട്ടിഘോഷിച്ച് സർവീസ് തുടങ്ങിയ ഈ ബസ് സർവീസ് കെഎസ്ആർടിസിക്ക് മുതൽക്കൂട്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ബുക്കിംഗ് ലഭിക്കാത്തതിനാൽ സർവീസ് നഷ്ടത്തിലാണ്. വ്യാപക പ്രചാരണം ലഭിച്ചതോടെ ആദ്യ ദിവസങ്ങളിൽ നവകേരള ബസിൽ യാത്ര ചെയ്യാൻ യാത്രക്കാരുടെ തിരക്കുണ്ടായിരുന്നു. ടാക്സ് അടക്കം 1,171 രൂപയാണ് ബസിന്റെ ടിക്കറ്റ് നിരക്ക്. എസി ബസുകൾക്കുള്ള അഞ്ച് ശതമാനം ആഡംബരനികുതിയും യാത്രക്കാർ നൽകണം. ദിവസവും പുലർച്ചെ നാലിന് കോഴിക്കോട് നിന്നു തിരിച്ച് 11.35ന് ബംഗളൂരുവിൽ എത്തുകയും ഉച്ചയ്ക്ക് 2.30ന് ബംഗളൂരുവിൽനിന്ന് തിരിച്ച് രാത്രി…
Read Moreപൊതുസ്ഥലങ്ങളിലെ പുകവലി; അഞ്ച് മാസത്തിനിടെ പിഴത്തുകയായി ലഭിച്ചത് 42.4 ലക്ഷം രൂപ
കൊച്ചി: പൊതുസ്ഥലത്ത് പുകവലിച്ചതിനു പിടിയിലായവർ കഴിഞ്ഞ അഞ്ചു മാസത്തിനിടെ സംസ്ഥാന ഖജനാവിലേക്കു പിഴയായി നല്‍കിയത് 42.4 ലക്ഷം രൂപ. സിഗരറ്റ് ആന്‍ഡ് അതര്‍ ടുബാക്കോ പ്രോഡക്ട് ആക്ട് വകുപ്പ് 4 പ്രകാരം (സിഒടിപിഎ) പൊതുസ്ഥലത്ത് സിഗരറ്റ് വലിച്ചതിനെത്തുടര്‍ന്ന് പിഴയിനത്തില്‍ മാത്രം ലഭിച്ച തുകയാണിത്. ഈ വര്‍ഷം മേയ് വരെ 23,886 പേര്‍ക്കെതിരേയാണ് ഇത്തരത്തില്‍ പിഴ ചുമത്തിയിട്ടുള്ളത്. ഇവരില്‍നിന്ന് 42,43,900 രൂപയാണ് പിഴയായി ഈടാക്കിയിട്ടുള്ളത്. അതേസമയം പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് പോലീസിന്റെ കണക്കുകള്‍. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്നതിന്റെ നൂറു മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ പുകയില ഉത്പന്നങ്ങള്‍ വില്പന നടത്തിയ 58 പേര്‍ക്കെതിരേയാണ് ഈ വര്‍ഷം ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരില്‍നിന്ന് 1,07,300 രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്. നടപടികള്‍ കര്‍ശനമാക്കിയതോടെ മലയാളികള്‍ക്കിടയിലെ പൊതുസ്ഥലത്തെ പുകവലി കുറഞ്ഞെങ്കിലും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ ഈ പ്രവണതയ്ക്ക് കുറവു വന്നിട്ടില്ല. ഒപ്പം പോലീസ് നിരീക്ഷണം ഇല്ലാത്ത…
Read More