അ​ഞ്ചു​ദി​വ​സം തു​ട​ർ​ച്ച​യാ​യ പീ​ഡ​നം; പ​തി​ന​ഞ്ചു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​ത് സു​ഹൃ​ത്ത്; പ​തി​നേ​ഴു​കാ​ര​ന് 20 വ​ർ​ഷം ക​ഠി​ന ത​ട​വ് വി​ധി​ച്ച് കോ​ട​തി

കോ​ട്ട: പ​തി​ന​ഞ്ചു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ പ​തി​നേ​ഴു​കാ​ര​ന് 20 വ​ർ​ഷം ക​ഠി​ന ത​ട​വ്. 6000 രൂ​പ പി​ഴ​യും അ​ട​യ്ക്ക​ണം. കോ​ട്ട​യി​ലെ പ്ര​ത്യേ​ക പോ​ക്സോ കോ​ട​തി​യാ​ണു വി​ധി പ്ര​ഖ്യാ​പി​ച്ച​ത്.

രാ​ജ​സ്ഥാ​നി​ൽ 2024 സെ​പ്റ്റം​ബ​റി​ലാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് ക്രൂ​ര​മാ​യ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. നാ​ലു വ​ർ​ഷ​ത്തോ​ളം പെ​ൺ​കു​ട്ടി​യെ പ​രി​ച​യ​മു​ണ്ടാ​യി​രു​ന്ന ആ​ളാ​ണു പ്ര​തി. ഇ​യാ​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണു പെ​ൺ​കു​ട്ടി 2024 സെ​പ്റ്റം​ബ​ർ 16 അ​ർ​ധ​രാ​ത്രി​ക്ക് വീ​ടു​വി​ട്ടി​റ​ങ്ങി​യ​ത്.

മു​ത്ത​ശ്ശി​യു​ടെ വീ​ട്ടി​ലേ​ക്കു പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ്ര​തി അ​ഞ്ചു ദി​വ​സം തു​ട​ർ​ച്ച​യാ​യി ബ​ലാ​ത്സം​ഗം ചെ​യ്തു. പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

Related posts

Leave a Comment