ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വേ​ഷ​ത്തി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി യു​വ​തി​യെ പീ​ഡി​പ്പി​ച്ചു; അ​ക​ത്തു​ക​യ​റി​യ​ത് വീ​ട്ടി​ലെ ദോ​ഷം മാ​റ്റാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ; അ​നി​ലി​ന്‍റെ വേ​ഷം അ​ഴി​പ്പി​ച്ച് പോ​ലീ​സ്

മും​ബൈ:​ട്രാ​ൻ​സ്ജെ​ൻ​ഡ​ർ എ​ന്ന വ്യാ​ജേ​ന വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി യു​വ​തി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ. മും​ബൈ​യി​ലെ പൊ​വ​യ് മേ​ഖ​ല​യി​ൽ താ​നെ ഖാ​രേ​ഗാ​വ് സ്വ​ദേ​ശി​യാ​യ അ​നി​ൽ ശേ​ഷ്റാ​വു ഷി​ൻ​ഡെ (28) ആ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ദോ​ഷം മാ​റ്റാ​നെ​ന്ന വ്യാ​ജേ​ന​യാ​ണ് പ്ര​തി യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്.

കി​ട​പ്പു​മു​റി​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യ ഇ​യാ​ൾ യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും തു​ട​ർ​ന്ന് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് പൊ​വ​യ് പോ​ലീ​സ് പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ ഊ​ർ​ജ്ജി​ത​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

സാ​രി ധ​രി​ച്ച് ഓ​ട്ടോ​റി​ക്ഷ​യി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഇ​യാ​ളെ താ​നെ​യി​ലെ ഒ​രു ചേ​രി​യി​ൽ വെ​ച്ചാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ട്രാ​ൻ​സ്ജെ​ൻ​ഡ​റാ​ണെ​ന്ന് ന​ടി​ച്ചു വേ​ഷം​മാ​റി യാ​ച​ക​നാ​യും ഇ​യാ​ൾ പ​ല​യി​ട​ങ്ങ​ളി​ലും ക​റ​ങ്ങി​ന​ട​ന്നി​രു​ന്ന​താ​യി പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

ജ​ന​ങ്ങ​ൾ ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​പ​രി​ചി​ത​രെ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും വീ​ടു​ക​ൾ​ക്കു​ള്ളി​ൽ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്നും പോ​ലീ​സ് ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Related posts

Leave a Comment