പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ പു​ക​വ​ലി; അ​ഞ്ച് മാ​സ​ത്തി​നി​ടെ പി​ഴ​ത്തു​ക​യാ​യി ല​ഭി​ച്ച​ത് 42.4 ല​ക്ഷം രൂ​പ

കൊ​ച്ചി: പൊ​തു​സ്ഥ​ല​ത്ത് പു​ക​വ​ലി​ച്ച​തി​നു പി​ടി​യി​ലാ​യ​വ​ർ ക​ഴി​ഞ്ഞ അ​ഞ്ചു മാ​സ​ത്തി​നി​ടെ സം​സ്ഥാ​ന ഖ​ജ​നാ​വി​ലേ​ക്കു പി​ഴ​യാ​യി ന​ല്‍​കി​യ​ത് 42.4 ല​ക്ഷം രൂ​പ. സി​ഗ​ര​റ്റ് ആ​ന്‍​ഡ് അ​ത​ര്‍ ടു​ബാ​ക്കോ പ്രോ​ഡ​ക്ട് ആ​ക്ട് വ​കു​പ്പ് 4 പ്ര​കാ​രം (സി​ഒ​ടി​പി​എ) പൊ​തു​സ്ഥ​ല​ത്ത് സി​ഗ​ര​റ്റ് വ​ലി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് പി​ഴ​യി​ന​ത്തി​ല്‍ മാ​ത്രം ല​ഭി​ച്ച തു​ക​യാ​ണി​ത്. ഈ ​വ​ര്‍​ഷം മേ​യ് വ​രെ 23,886 പേ​ര്‍​ക്കെ​തി​രേ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ പി​ഴ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. ഇ​വ​രി​ല്‍​നി​ന്ന് 42,43,900 രൂ​പ​യാ​ണ് പി​ഴ​യാ​യി ഈ​ടാ​ക്കി​യി​ട്ടു​ള്ള​ത്. അ​തേ​സ​മ​യം പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ പു​ക​വ​ലി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​രു​ന്ന​താ​യാ​ണ് പോ​ലീ​സി​ന്‍റെ ക​ണ​ക്കു​ക​ള്‍. വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ള്‍ സ്ഥി​തി​ചെ​യ്യു​ന്ന​തി​ന്‍റെ നൂ​റു മീ​റ്റ​ര്‍ ദൂ​ര​പ​രി​ധി​ക്കു​ള്ളി​ല്‍ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ല്പ​ന ന​ട​ത്തി​യ 58 പേ​ര്‍​ക്കെ​തി​രേ​യാ​ണ് ഈ ​വ​ര്‍​ഷം ഇ​തു​വ​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. ഇ​വ​രി​ല്‍​നി​ന്ന് 1,07,300 രൂ​പ പി​ഴ​യാ​യി ഈ​ടാ​ക്കി​യി​ട്ടു​ണ്ട്. ന​ട​പ​ടി​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കി​യ​തോ​ടെ മ​ല​യാ​ളി​ക​ള്‍​ക്കി​ട​യി​ലെ പൊ​തു​സ്ഥ​ല​ത്തെ പു​ക​വ​ലി കു​റ​ഞ്ഞെ​ങ്കി​ലും ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ലെ ഈ ​പ്ര​വ​ണ​ത​യ്ക്ക് കു​റ​വു വ​ന്നി​ട്ടി​ല്ല. ഒ​പ്പം പോ​ലീ​സ് നി​രീ​ക്ഷ​ണം ഇ​ല്ലാ​ത്ത…

Read More

‘ലി​വിം​ഗ് ടു​ഗ​ത​ര്‍’; ഭാ​ര്യാ-​ഭ​ര്‍​ത്താ​വെ​ന്ന നി​ര്‍​വ​ച​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ലി​വിം​ഗ് ടു​ഗ​ത​ര്‍ ബ​ന്ധ​ങ്ങ​ളി​ലു​ള്ള​വ​രെ ഭാ​ര്യാ-​ഭ​ര്‍​ത്താ​വെ​ന്ന നി​ര്‍​വ​ച​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി. ലി​വിം​ഗ് ടു​ഗ​ത​ര്‍ ബ​ന്ധ​ത്തി​ലു​ള്ള സ്ത്രീ, ​ഭ​ര്‍​ത്താ​വും ഭ​ര്‍​ത്താ​വി​ന്‍റെ ബ​ന്ധു​ക്ക​ളും പീ​ഡി​പ്പി​ച്ചെ​ന്ന രീ​തി​യി​ല്‍ ന​ല്‍​കു​ന്ന പ​രാ​തി​യി​ല്‍ ഐ​പി​സി 498 എ ​പ്ര​കാ​രം കേ​സെ​ടു​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് ജ​സ്റ്റീ​സ് ബ​ദ​റു​ദ്ദീ​ന്‍റെ ഉ​ത്ത​ര​വ്. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ഡോ​ക്ട​ര്‍​ക്കെ​തി​രേ കൂ​ടെ ജീ​വി​ച്ച യു​വ​തി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കൊ​യി​ലാ​ണ്ടി പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് റ​ദ്ദാ​ക്കി​യാ​ണു കോ​ട​തി നി​ര്‍​ദേ​ശം.

Read More

നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ത്തി​യ​ത് ജാ​ർ​ഖ​ണ്ഡി​ലേ​ക്ക് കൊ​ണ്ടു​പോ​ക​വേ; ല​ക്ഷം വാ​ങ്ങി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​റ്റു

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ത്തി​യ​ത് പ​രീ​ക്ഷ​യ്ക്ക് വേ​ണ്ടി ജാ​ർ​ഖ​ണ്ഡി​ലെ സ്കൂ​ളി​ലേ​ക്ക് കൊ​ണ്ടു പോ​കും വ​ഴി​യാ​ണെ​ന്നാ​ണ് സി​ബി​ഐ ക​ണ്ടെ​ത്ത​ൽ. ചോ​ർ​ത്തി​യ പ​രീ​ക്ഷാ പേ​പ്പ​റു​ക​ൾ 50 ല​ക്ഷം വ​രെ വാ​ങ്ങി ബി​ഹാ​റി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ത്തി​ച്ചു. പ​രീ​ക്ഷാ പേ​പ്പ​ർ ചോ​ർ​ന്ന വി​ഷ​യം വ്യ​ക്ത​മാ​യി​രു​ന്നി​ട്ടും സ്കൂ​ൾ അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം സ​മ​യ​ത്ത് എ​ൻ​ടി​എ​യെ അ​റി​യി​ച്ചി​ല്ല. വി​വ​രം അ​റി​ഞ്ഞ ശേ​ഷം എ​ൻ​ടി​എ​യും തെ​ളി​വു​ക​ൾ മ​റ​ച്ചു വ​ച്ചെ​ന്നാ​ണ് സി​ബി​ഐ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അ​തേസ​മ​യം, നീ​റ്റ് പ​രീ​ക്ഷ വി​വാ​ദ​ത്തി​ൽ സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക തീ​രു​മാ​നം ഇ​ന്നു​ണ്ടാ​കും. പു​നഃ​പ​രീ​ക്ഷ സം​ബ​ന്ധി​ച്ച് ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഇ​ന്ന് തീ​രു​മാ​നം എ​ടു​ക്കും. ചി​ല​യി​ട​ങ്ങ​ളി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന ക്ര​മ​ക്കേ​ടാ​ണ് ന​ട​ന്ന​തെ​ന്നും പ​രീ​ക്ഷ​യു​ടെ പ​രി​ശു​ദ്ധി​യെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും പ​രീ​ക്ഷ ഫ​ലം റ​ദ്ദാ​ക്കേ​ണ്ട​ത് ഇ​ല്ലെ​ന്നു​മാ​ണ് എ​ൻ​ടി​എ കോ​ട​തി​യി​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Read More

വി​ഴി​ഞ്ഞം യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കു​ഞ്ഞാ​ണ്; ഉ​മ്മ​ൻ​ചാ​ണ്ടി എ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ച്ഛാ​ശ​ക്തി​യു​ടെ പ്ര​തീ​ക​മാ​ണ് അത്; വി. ഡി. സതീശൻ

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി യു​ഡി​എ​ഫി​ന്‍റെ കു​ഞ്ഞാ​ണെ​ന്നും അ​ത് യാ​ഥാ​ര്‍​ഥ്യ​മാ​ക്കി​യ​ത് ഉ​മ്മ​ന്‍ ചാ​ണ്ടി​യാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി. ​ഡി. സ​തീ​ശ​ൻ. അ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി​യേ​യും യു​ഡി​എ​ഫി​നേ​യും അ​പ​ഹ​സി​ച്ച​വ​ർ ഇ​ന്ന് വി​ഴി​ഞ്ഞം പ​ദ്ധ​തി​യു​ടെ ക്രെ​ഡി​റ്റ് എ​ടു​ക്കു​ന്നു എ​ന്ന് സ​തീ​ശ​ൻ ആ​രോ​പി​ച്ചു. എ​ന്തൊ​രു ഇ​ര​ട്ട​ത്താ​പ്പാ​ണ് ഇ​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. വി​ഴി​ഞ്ഞം യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​യാ​ണ്. ഉ​മ്മ​ൻ​ചാ​ണ്ടി എ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ച്ഛാ​ശ​ക്തി​യു​ടെ പ്ര​തീ​ക​മാ​ണ് വി​ഴി​ഞ്ഞം തു​റ​മു​ഖം എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… വി​ഴി​ഞ്ഞ​ത്ത് ആ​ദ്യ ച​ര​ക്കു​ക​പ്പ​ൽ എ​ത്തി. പു​തു ച​രി​ത്രം പി​റ​ന്നു. 2015 ഡി​സം​ബ​ർ 5 ന് ​ത​റ​ക്ക​ല്ലി​ട്ട പ​ദ്ധ​തി. പൂ​ർ​ണ തോ​തി​ൽ ച​ര​ക്കു നീ​ക്കം ന​ട​ക്കു​ന്ന ത​ര​ത്തി​ൽ ട്ര​യ​ൽ റ​ണ്ണും നാ​ളെ തു​ട​ങ്ങും. നി​റ​ഞ്ഞ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വു​മാ​ണ്. കാ​ര​ണം വി​ഴി​ഞ്ഞം യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​യാ​ണ്. ഉ​മ്മ​ൻ​ചാ​ണ്ടി…

Read More

അ​ശ്ലീ​ല ഫേ​സ്ബു​ക്ക് പേ​ജു​ക​ളി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വെ​ച്ചു; മു​ൻ എ​സ്എ​ഫ്ഐ നേ​താ​വി​നെ​തി​രേ 9 പെൺകുട്ടികൾ കൂടി പരാതി നൽകി

കൊ​ച്ചി: അ​ശ്ലീ​ല ഫേ​സ്ബു​ക്ക് പേ​ജു​ക​ളി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച മു​ൻ എ​സ്എ​ഫ്ഐ നേ​താ​വി​നെ​തി​രേ കൂ​ട്ട പ​രാ​തി. കാ​ല​ടി ശ്രീ ​ശ​ങ്ക​ര കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​യ രോ​ഹി​തി​നെ​തി​രേ ആ​ണ് വീ​ണ്ടും പ​രാ​തി​യു​മാ​യി കൂ​ടു​ത​ൽ പെ​ൺ​കു​ട്ടി​ക​ൾ എ​ത്തി​യ​ത്. ഇ​തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യും ഉ​ൾ​പ്പെ​ടു​ന്നു. സ​മീ​പ കാ​ല​ത്ത് ഇ​യാ​ൾ കോ​ള​ജി​ൽ നി​ര​ന്ത​രം വ​രു​മാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നി​ല്ലെ​ങ്കി​ലും ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി കാ​മ്പ​സി​ൽ പ​തി​വാ​യി എ​ത്തി​യി​രു​ന്ന രോ​ഹി​ത് വി​ദ്യാ​ർ​ഥി​നി​ക​ളു​മാ​യി ന​ല്ല രീ​തി​യി​ലു​ള്ള സൗ​ഹൃ​ദം വ​ള​ർ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന്, അ​വ​രു​ടെ സോ​ഷ്യ​ൽ മീ​ഡി​യ അ​കൗ​ണ്ടു​ക​ളി​ൽ നി​ന്ന് എ​ടു​ത്ത ചി​ത്ര​ങ്ങ​ൾ അ​പ​കീ​ർ​ത്തി​ക​ര​മാ​യ അ​ടി​ക്കു​റി​പ്പു​ക​ളോ​ടെ അ​ശ്ലീ​ല ഗ്രൂ​പ്പു​ക​ളി​ൽ ഷെ​യ​ർ ചെ​യ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി‍​യി​ൽ ഇ​യാ​ൾ​ക്കെ​തി​രേ കാ​ല​ടി പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ക്കു​ക​യും​ചെ​യ്തി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് കൂ​ടു​ത​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

Read More

വി​വാ​ഹ​മോ​ചി​ത​യാ​യ മു​സ്‌​ലിം സ്ത്രീ​ക്ക് ജീ​വ​നാം​ശം അ​വ​കാ​ശ​പ്പെ​ടാം; ഉ​ത്ത​ര​വുമായി​ സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: വി​വാ​ഹ​മോ​ചി​ത​യാ​യ മു​സ്‌​ലിം സ്ത്രീ​ക്ക് ഭ​ർ​ത്താ​വി​ൽ​നി​ന്നു ജീ​വ​നാം​ശം ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ന്ന് സു​പ്രീം​കോ​ട​തി. ക്രി​മി​ന​ൽ ന​ട​പ​ടി​ച്ച​ട്ട​ത്തി​ലെ 125-ാം വ​കു​പ്പ് പ്ര​കാ​രം ജീ​വ​നാം​ശ​ത്തി​നാ​യി കേ​സ് ന​ൽ​കാ​മെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ ബി.​വി. നാ​ഗ​ര​ത്ന, അ​ഗ​സ്റ്റി​ൻ ജോ​ർ​ജ് മ​സീ​ഹ് എ​ന്നി​വ​രു​ടെ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. മു​സ്‌​ലിം സ്ത്രീ​ക​ളു​ടെ വി​വാ​ഹ​മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 1986 ലെ ​നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജീ​വ​നാം​ശം നി​ശ്ച​യി​ക്ക​ണ​മെ​ന്ന വാ​ദം കോ​ട​തി ത​ള്ളി. ജീ​വ​നാം​ശം തേ​ടു​ന്ന​ത്, മ​തം നോ​ക്കാ​തെ വി​വാ​ഹി​ത​രാ​യ എ​ല്ലാ സ്ത്രീ​ക​ൾ​ക്കു​മു​ള്ള അ​വ​കാ​ശ​മാ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. തെ​ലു​ങ്കാ​ന ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്തു മു​ഹ​മ്മ​ദ് അ​ബ്ദു​ൾ സ​മ​ദ് എ​ന്ന യു​വാ​വ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് നി​ർ​ണാ​യ​ക ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. യു​വാ​വി​ന്‍റെ ഭാ​ര്യ​ക്ക് 10,000 രൂ​പ പ്ര​തി​മാ​സം ജീ​വ​നാം​ശം ന​ൽ​കാ​നാ​യി​രു​ന്നു തെ​ലു​ങ്കാ​ന ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. മു​സ്‌​ലിം സ്ത്രീ​ക​ളു​ടെ വി​വാ​ഹ​മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 1986ലെ ​നി​യ​മ​പ്ര​കാ​രം വി​വാ​ഹ​മോ​ചി​ത​യാ​യ ത​ന്‍റെ മു​ൻ ഭാ​ര്യ​ക്ക് ക്രി​മി​ന​ൽ ന​ട​പ​ടി​ച്ച​ട്ട​ത്തി​ലെ 125-ാം വ​കു​പ്പു പ്ര​കാ​രം ജീ​വ​നാം​ശ​ത്തി​ന്…

Read More

മ​റി​യ​ക്കു​ട്ടി​ക്ക് വീ​ടൊ​രു​ങ്ങി; 650 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള്ള സ്വ​പ്ന ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം നാ​ളെ

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​മ​പെ​ൻ​ഷ​ൻ ല​ഭി​ക്കാ​ത്ത​തി​നെ​തി​രേ പ​ര​സ്യ​മാ​യി പ്ര​തി​ഷേ​ധി​ച്ച​തി​ന്‍റെ പേ​രി​ൽ സി​പി​എം അ​ധി​ക്ഷേ​പി​ച്ച ഇ​രു​ന്നൂ​റേ​ക്ക​ർ സ്വ​ദേ​ശി മ​റി​യ​ക്കു​ട്ടി​ക്കു​ട്ടി​ക്ക് കെ​പി​സി​സി വാ​ഗ്ദാ​നം ചെ​യ്ത വീ​ട് ഒ​രു​ങ്ങി. നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് അ​ടി​മാ​ലി​യി​ലെ പു​തി​യ വീ​ട്ടി​ൽ താ​ക്കോ​ൽ​ദാ​ന ക​ർ​മം കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എം​പി നി​ർ​വ​ഹി​ക്കും. കെ​പി​സി​സി​യു​ടെ ‘ആ​യി​രം വീ​ട് പ​ദ്ധ​തി’​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ക്കു​ന്ന 1118-ാമ​ത്തെ വീ​ടാ​ണ് മ​റി​യ​ക്കു​ട്ടി​യു​ടേ​തെ​ന്നു കെ​പി​സി​സി ജ​ന​റ​ൽ ടി.​യു. രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. സ​ജീ​ന്ദ്ര​നെ​യാ​ണ് വീ​ടി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു കെ​പി​സി​സി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. സ്വ​ന്ത​മാ​യി ഭൂ​മി​യി​ല്ലാ​ത്ത​തി​നാ​ൽ മ​റി​യ​ക്കു​ട്ടി​യു​ടെ മ​ക​ളു​ടെ ഭ​ർ​ത്താ​വി​ന്‍റെ വീ​ടു​നി​ന്ന സ്ഥ​ല​ത്താ​ണ് 650 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള്ള വീ​ട് നി​ർ​മി​ച്ച​ത്. മ​റി​യ​ക്കു​ട്ടി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ആ​ഗ്ര​ഹ​ത്തി​നും അ​ഭി​പ്രാ​യ​ത്തി​നും അ​നു​സ​രി​ച്ചാ​ണ് വീ​ടി​ന്‍റെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​യ​തെ​ന്നും ഇ​തു​വ​രെ 12 ല​ക്ഷ​ത്തോ​ളം രൂ​പ വീ​ടു നി​ർ​മാ​ണ​ത്തി​നാ​യി ചെ​ല​വാ​യെ​ന്നും വി.​പി. സ​ജീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Read More

മ​ല​ബാ​റി​ലെ പ്ല​സ് വ​ണ്‍ താ​ത്കാ​ലി​ക ബാ​ച്ച്; നി​യ​മ​സ​ഭ​യി​ൽ പ്ര​ഖ്യാ​പ​നം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: മ​ല​ബാ​റി​ൽ പ്ല​സ് വ​ണ്‍ താ​ത്കാ​ലി​ക ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​ന്ന് നി​യ​മ​സ​ഭ​യി​ൽ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും. ശൂ​ന്യ​വേ​ള​യ്ക്കു ശേ​ഷം പൊ​തു​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ച​ട്ടം 300 പ്ര​കാ​രം പ്ര​ത്യേ​ക പ്ര​സ്താ​വ​ന ന​ട​ത്തും. മ​ല​ബാ​റി​ൽ പ്ര​ത്യേ​കി​ച്ചു മ​ല​പ്പു​റം ജി​ല്ല​യി​ൽ പ്ല​സ് വ​ണ്ണി​നു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ്ര​വേ​ശ​നം ല​ഭി​ക്കാ​തെ ക​ടു​ത്ത പ്ര​തി​സ​ന്ധി നി​ല​നി​ൽ​ക്കു​ന്ന​താ​യി വ്യാ​പ​ക​പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. പ്ര​തി​പ​ക്ഷ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ ഇ​തി​ന്‍റെ പേ​രി​ൽ പ്ര​ക്ഷോ​ഭ​വും ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​ക്കാ​ര്യം പ​ഠി​ക്കാ​ൻ ര​ണ്ടം​ഗ ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചു. 135 താ​ത്കാ​ലി​ക ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്കാ​നാ​ണ് ഇ​വ​രു​ടെ ശി​പാ​ർ​ശ.

Read More

സ്‌​കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി; ഫ​ണ്ട് 15ന​കം ന​ല്‍​കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍

കൊ​ച്ചി: സ്‌​കൂ​ളു​ക​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജൂ​ണി​ല്‍ ന​ല്‍​കേ​ണ്ട ഫ​ണ്ട് ഈ ​മാ​സം 15ന​കം ന​ല്‍​കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു. പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍ സ്വ​ന്തം പ​ണം ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കേ​ര​ള പ്ര​ദേ​ശ് സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ അ​ട​ക്കം ന​ല്‍​കി​യി​ട്ടു​ള്ള ഹ​ര്‍​ജി​യി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഈ ​വി​ശ​ദീ​ക​ര​ണം രേ​ഖ​പ്പെ​ടു​ത്തി​യ ജ​സ്റ്റീ​സ് സി​യാ​ദ് റ​ഹ്മാ​ന്‍ ഹ​ര്‍​ജി വീ​ണ്ടും 15ന് ​പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.

Read More

‘മു​ടി​യി​ൽ കു​ത്തി​പ്പി​ടി​ച്ച് ന​ടു​റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ചു, അ​ടി​വ​യ​റ്റി​ൽ അ​ടി​ച്ചു, നി​വ​ർ​ന്ന് നി​ൽ​ക്കാ​ൻ​ പോ​ലും സാ​ധി​ക്കു​ന്നി​ല്ല; മ​ർ​ദ​ന​മേ​റ്റ 19കാ​രി

ആ​ല​പ്പു​ഴ: സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍ മ​ർ​ദിച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച് 19കാ​രി. താ​നും സ​ഹോ​ദ​ര​ങ്ങ​ളും നേ​രി​ട്ട​ത് ക്രൂ​ര​മ​ർ​ദ​ന​മാ​ണെ​ന്നും, ത​ന്‍റെ ത​ല​യ്ക്ക് കു​ത്തി​പ്പി​ടി​ച്ച് റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​യ്ക്കു​ക​യും കു​നി​ച്ച് നി​ർ​ത്തി അ​ടി​ക്കു​ക​യും ചെ​യ്തെ​ന്ന് പെ​ൺ​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി. സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച്ത​ന്നെ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചി​രു​ന്നു എ​ന്നും എ​ന്നാ​ൽ പോ​ലീ​സ് എ​ത്താ​ൻ ഒ​രു​പാ​ട് സ​മ​യം വൈ​കി​യെ​ന്നും ത​ന്‍റെ മൊ​ഴി എ​ടു​ക്കാ​ൻ താ​മ​സി​ച്ചു എ​ന്നും പെ​ൺ​കു​ട്ടി ആ​രോ​പി​ച്ചു. തൈ​ക്കാ​ട്ടു​ശേരി മ​ണി​യാ​തൃ​ക്ക​ൽ ജം​ഗ്ഷ​നി​ൽ താ​മ​സി​ക്കു​ന്ന വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രേ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സിപിഎം പ്രവർത്തകന്‍റെ അ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ ഷൈ​ജു​വും സ​ഹോ​ദ​ര​നും ചേ​ർ​ന്ന് പെ​ൺ​കു​ട്ടി​യേ​യും ത​ന്‍റെ ര​ണ്ട് ഇ​ള​യ സ​ഹോ​ദ​ങ്ങ​ളെ​യും ന​ടു​റോ​ഡി​ലി​ട്ട് മ​ർ​ദി​ച്ചെ​ന്ന് കാ​ണി​ച്ച് 19കാ​രി പൂ​ച്ചാ​ക്ക​ൽ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ ഷൈ​ജു​വി​നും സ​ഹോ​ദ​ര​നു​മെ​തി​രേ പോ​ലീ​സ് പ​ട്ടി​ക​ജാ​തി പ​ട്ടി​ക വ​ർ​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മം ഉ​ൾ​പ്പ​ടെ…

Read More