ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ൽ; മൂ​ന്ന് ജി​ല്ല​ക​ളി​ലെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​രോ​ധ​നാ​ജ്ഞ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കു​ന്ന ഇ​ന്ന് മൂ​ന്ന് ജി​ല്ല​ക​ളി​ലെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ല്‍ നി​രോ​ധ​നാ​ജ്ഞ. കൊ​ല്ലം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ലാ​ണ് നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ച്ച​ത്. കൊ​ല്ലം ജി​ല്ല​യി​ല്‍ വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കു​ന്ന ത​ങ്ക​ശേ​രി സെ​ന്‍റ് അ​ലോ​ഷ്യ​സ് സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. നി​രോ​ധ​നാ​ജ്ഞ പ്ര​കാ​രം പൊ​തു​യോ​ഗ​മോ അ​ഞ്ചു​പേ​രി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ കൂ​ട്ടം കൂ​ടാ​നോ പാ​ടി​ല്ല. രാ​വി​ലെ അ​ഞ്ച് മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ച് വ​രെ​യാ​ണ് നി​രോ​ധ​ന​ജ്ഞ. അ​ടി​യ​ന്ത​ര വൈ​ദ്യ സ​ഹാ​യം, നി​യ​മ പാ​ല​നം, അ​ഗ്‌​നി സു​ര​ക്ഷ, സ​ര്‍​ക്കാ​ര്‍ പ്ര​വ​ര്‍​ത്തി​ക​ള്‍ എ​ന്നി​വ​യ്ക്ക് അ​നു​മ​തി ഉ​ണ്ട്. കോ​ഴി​ക്കോ​ട്, വ​ട​ക​ര ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ങ്ങ​ളു​ടെ വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കു​ന്ന വെ​ള്ളി​മാ​ടു​കു​ന്ന് ജെ​ഡി​ടി ഗ്രൂ​പ്പ് ഓ​ഫ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍​സ് പ​രി​ധി​യി​ലും കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ 11, 15 വാ​ര്‍​ഡു​ക​ളു​ടെ പ​രി​ധി​യി​ലും ക​ള​ക്ട​ര്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. വ​യ​നാ​ട് ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന തി​രു​വ​മ്പാ​ടി​യി​ലെ വോ​ട്ടെ​ണ്ണു​ന്ന താ​മ​ര​ശേ​രി കോ​ര​ങ്ങാ​ട് സെ​ന്‍റ്…

Read More

അമിതാവേശത്തിൽ ബിജെപി ; തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വരും മു​മ്പു​ത​ന്നെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​നു​ള്ള ഒ​രു​ക്കത്തിൽ രാഷ്ട്രപതിഭവൻ

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വ​രു​ന്ന​തി​ന് മു​മ്പു​ത​ന്നെ അ​ടു​ത്ത സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ രാ​ഷ്‌​ട്ര​പ​തി ഭ​വ​നി​ൽ ആ​രം​ഭി​ച്ചു. സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് ന​ട​ക്കു​ന്ന ദി​വ​സം രാ​ഷ്‌​ട്ര​പ​തി ഭ​വ​ൻ അ​ല​ങ്ക​രി​ക്കു​ന്ന​ത് ആ​വ​ശ്യ​മാ​യ പു​ഷ്പ​ങ്ങ​ളും ചെ​ടി​ക​ളും സ​പ്ലൈ ചെ​യ്യു​ന്ന​തി​നു​ള്ള ടെ​ണ്ട​ർ ക്ഷ​ണി​ച്ചു. ഏ​ക​ദേ​ശം 21.97 ല​ക്ഷം രൂ​പ​യു​ടെ പു​ഷ്പ​ങ്ങ​ളും ചെ​ടി​ക​ളു​മാ​ണ് അ​ല​ങ്കാ​ര​ത്തി​ന് ആ​വ​ശ്യ​മാ​യി വ​രു​ന്ന​ത്. സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് രാ​ഷ്‌​ട്ര​പ​തി ഭ​വ​ന് പു​റ​ത്തു​ന​ട​ത്താ​ൻ നേ​ര​ത്തെ ആ​ലോ​ചി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഡ​ൽ​ഹി​യി​ലെ കാ​ലാ​വ​സ്ഥ ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​തി​നു വൈ​കി​ട്ട് സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് ന​ട​ത്താ​നാ​ണ് ഇ​പ്പോ​ഴ​ത്തെ ആ​ലോ​ച​ന. അ​തേ​സ​മ​യം, ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യും അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന് ഉ​റ​പ്പി​ച്ച ബി​ജെ​പി സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് ന​ട​ക്കു​ന്ന ദി​വ​സം ഡ​ൽ​ഹി​യി​ൽ രാ​ഷ്ട്രീ​യ​ച​ട​ങ്ങ് കൂ​ടി സം​ഘ​ടി​പ്പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. ക​ർ​ത്ത​വ്യ​പ​ഥി​ലോ ഭാ​ര​ത് മ​ണ്ഡ​പ​ത്തി​ലോ ആ​യി​രി​ക്കും രാ​ഷ്ട്രീ​യ ച​ട​ങ്ങ്. സൗ​ണ്ട് ആ​ൻ​ഡ് ലൈ​റ്റ് ഷോ ​ഉ​ൾ​പ്പെ​ടെ ന​ട​ത്താ​ൻ ബി​ജെ​പി ആ​ലോ​ചി​ക്കു​ന്നു​ണ്ട്.…

Read More

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം വ​രാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം;  ശു​ഭ​പ്ര​തീ​ക്ഷ​യി​ൽ ഇ​ട​തും വ​ല​തും; എ​ക്സി​റ്റ് പോ​ൾ ന​ൽ​കി​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ എ​ൻ​ഡി​എ

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യം ഉ​റ്റ് നോ​ക്കു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം വ​രാ​ൻ ഒ​രു നാ​ൾ ബാ​ക്കി​നി​ൽ​ക്കെ സം​സ്ഥാ​ന​ത്ത് വി​ജ​യ​പ്ര​തീ​ക്ഷ​യി​ൽ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും. എ​ക്സി​റ്റ് പോ​ളു​ക​ൾ ന​ൽ​കി​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് എ​ൻ​ഡി​എ.അ​തേ​സ​മ​യം ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ ന​ട​ത്തി​യ എ​ക്സി​റ്റ് പോ​ൾ ഫ​ല​പ്ര​വ​ച​ന​ങ്ങ​ളി​ൽ യു​ഡി​എ​ഫി​നും ബി​ജെ​പി​ക്കും നേ​ട്ടം ഉ​ണ്ടാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന പ്ര​വ​ച​ന​ങ്ങ​ൾ കേ​ര​ള​ത്തി​ലെ ഭ​ര​ണ​മു​ന്ന​ണി​യാ​യ എ​ൽ​ഡി​എ​ഫി​നെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു​മു​ണ്ട്. പ​തി​നൊ​ന്ന് സീ​റ്റു​ക​ൾ വ​രെ ല​ഭി​ക്കു​മെ​ന്ന ക​ണ​ക്ക് കൂ​ട്ട​ലി​ലാ​ണ് സി​പി​എം നേ​തൃ​ത്വം. എ​ന്നാ​ൽ എ​ക്സി​റ്റ് പോ​ളു​ക​ൾ എ​ൽ​ഡി​എ​ഫി​ന് ല​ഭി​ക്കാ​വു​ന്ന സീ​റ്റു​ക​ൾ സീ​റോ മു​ത​ൽ മൂ​ന്ന് വ​രെ​യെ​ന്നാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​ന​ങ്ങ​ളെ എ​ൽ​ഡി​എ​ഫ് ത​ള്ളി​ക്ക​ള​യു​ക​യാ​ണ്. കേ​ര​ള​ത്തി​ൽനി​ന്നു ലോ​ക്സ​ഭ​യി​ലേ​ക്ക് ആ​ദ്യ​മാ​യി ബി​ജെ​പി അ​ക്കൗ​ണ്ട് തു​റ​ക്കു​മെ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​പ്ര​വ​ച​ന​ങ്ങ​ളി​ൽ ബി​ജെ​പി അ​ണി​ക​ളും നേ​താ​ക്ക​ളും വ​ൻ പ്ര​തീ​ക്ഷ​യാ​ണ് ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. മൂ​ന്ന് സീ​റ്റ് വ​രെ കേ​ര​ള​ത്തി​ൽ നി​ന്നും ബി​ജെ​പി​ക്ക് ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ചി​ല ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ൾ ന​ട​ത്തി​യ എ​ക്സി​റ്റ് പോ​ളു​ക​ൾ പ്ര​വ​ചി​ച്ചി​രു​ന്നു. ബി​ജെ​പി…

Read More

അ​ടി​ച്ചു​മാ​റ്റി, ഇ​നി ര​ണ്ടെ​ണ്ണം അ​ടി​ച്ച് കി​ട​ന്നു​റ​ങ്ങാം! മോ​ഷ​ണ​ത്തി​ന് ശേ​ഷം മ​ദ്യ​പി​ച്ച് എ​സി​യി​ൽ കി​ട​ന്നു​റ​ങ്ങി ക​ള്ള​ൻ; ഉ​ണ​ർ​ന്ന​പ്പോ​ൾ മു​ന്നി​ൽ പോ​ലീ​സ്

ലക്നോ: മോ​ഷ്ടി​ക്കാ​നാ​യി എ​ത്തു​ന്ന ക​ള്ള​ന്മാ​ർ ര​ക്ഷ​പ്പെ​ടാ​നു​ള്ള വ​ഴി​യും ക​ണ്ടു​പി​ടി​ച്ചി​ട്ടാ​ണ് രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്. എ​ന്നാ​ൽ എ​പ്പോ​ഴും ഈ ​ക​ള്ള​ത്ത​ര​ങ്ങ​ൾ അ​വ​രെ ര​ക്ഷി​ക്കില്ല. ചി​ല​പ്പോ​ൾ ക​ള്ള​ന്മാ​രു​ടെ മ​ണ്ട​ത്ത​ര​ങ്ങ​ൾ ത​ന്നെ അ​വ​രെ വെ​ട്ടി​ലാ​ക്കും. അ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന​ത്. ഒ​രു ഡോ​ക്ട​റി​ന്‍റെ വീ​ട്ടി​ൽ മോ​ഷ്ടി​ക്കാ​നാ​യെ​ത്തി​യ ക​ള്ള​ൻ മോ​ഷ​ണ​മെ​ല്ലാം ന​ട​ത്തി മ​ട​ങ്ങാ​നൊ​രു​ങ്ങി​യ​പ്പോ​ൾ എ​സി​യു​ടെ ത​ണു​പ്പി​ൽ ചെറുതായൊന്ന് മയങ്ങാൻ തീരുമാനിച്ചു. ഉ​റ​ക്കം എ​ഴു​നേ​റ്റ​തോ പോ​ലീ​സി​ന്‍റെ കാ​വ​ലി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നോ​വി​ലാ​ണ് സം​ഭ​വം. വാ​ര​ണാ​സി​യി​ൽ ജോ​ലി ചെ​യ്യു​ന്ന സു​നി​ൽ പാ​ണ്ഡ്യ എ​ന്ന ഡോ​ക്ട​റു​ടെ വീ​ട്ടി​ലാ​ണ് ക​ള്ള​ൻ ക​യ​റി​യ​ത്. വാ​ര​ണാ​സി​യി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നാ​ൽ തന്നെ ഡോ​ക്ട​റു​ടെ വീ​ട് പൂ​ട്ടി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ വീ​ടി​ന്‍റെ വാ​തി​ൽ തു​റ​ന്ന് കി​ട​ക്കു​ന്ന​തും സാ​ധ​ന​ങ്ങ​ൾ വ​ലി​ച്ച് വാ​രി​യി​ട്ടി​രി​ക്കു​ന്ന​തും ക​ണ്ട് അ​യ​ൽ​വാ​സി​ക​ളാ​ണ് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്. പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തു​മ്പോ​ൾ കാ​ണു​ന്ന​താ​വ​ട്ടെ മോ​ഷ​ണം ന​ട​ത്തി സു​ഖ​മാ​യി കി​ട​ന്നു​റ​ങ്ങു​ന്ന ക​ള്ള​നെ​യാ​ണ്. അ​ല​മാ​ര ത​ക​ർ​ത്തു, പ​ണ​വും മ​റ്റു സാ​ധ​ന​ങ്ങ​ളും…

Read More

‘പാ​ഠ​മി​ല്ലെങ്കി​ൽ പാ​ട​ത്തേ​ക്കി​ല്ല, എ​ന്‍റെ കു​ഞ്ഞു​ങ്ങ​ളെ പ​ഠി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ ഈ ​ക​ണ്ണാ​യ പാ​ട​ങ്ങ​ളി​ലെ​ല്ലാം മു​ട്ടി​പ്പു​ല്ല് കി​ളി​ർ​പ്പി​ക്കും’; ന​വോ​ഥാ​ന നാ​യ​ക​നെ ഓ​ർ​ക്കാ​തെ​യെ​ന്ത് പ്ര​വേ​ശ​നോ​ത്സ​വം; പഞ്ചമി സെൽഫി പോയിന്‍റുമായി വിദ്യാർഥികൾ

തി​രു​വ​ന​ന്ത​പു​രം: സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം നി​ഷി​ധ​മാ​യ കാ​ല​ത്ത് എ​ല്ലാ ജാ​തി​ക്കാ​ർ​ക്കും ഏ​ത് വ​ഴി​യി​ലും സ​ഞ്ച​രി​ക്കാ​ൻ ന​ട​ത്തി​യ വി​ല്ലു​വ​ണ്ടി യാ​ത്ര​യു​ടെ തു​ട​ര്‍​ച്ച​യാ​ണ് വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് അ​യ്യ​ങ്കാ​ളി ന​ട​ത്തി​യ സ​മ​ര​മെ​ന്ന് അ​ക്ഷ​രാ​ർ​ഥ​ത്ത​ൽ പ​റ​യാം. പാ​ഠ​മി​ല്ലെ​ങ്കി​ൽ പാ​ട​ത്തേ​ക്കി​ല്ല​ന്ന് പ​റ​ഞ്ഞ് പ​ഞ്ച​മി​യു​ടെ കൈ​പി​ടി​ച്ച് സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ വ​ന്ന ആ ​ന​വോ​ഥാ​ന നാ​യ​ക​നെ മ​റ​ന്ന് എ​ന്ത് പ്ര​വേ​ശ​നോ​ത്സ​വം. ‘എ​ന്‍റെ കു​ഞ്ഞു​ങ്ങ​ളെ പ​ഠി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ലെങ്കി​ൽ ഈ ​ക​ണ്ണാ​യ പാ​ട​ങ്ങ​ളി​ലെ​ല്ലാം മു​ട്ടി​പ്പു​ല്ല് കി​ളി​ർ​പ്പി​ക്കും’ എ​ന്ന് ഘോ​ര​പ്ര​സം​ഗം ന​ട​ത്തി​യ ധീ​ര നാ​യ​ക​നെ ഓ​ർ​മി​ച്ച് സെ​ൽ​ഫി പോ​യി​ന്‍റ് ത​യാ​റാ​ക്കി​യി​രി​ക്കു​ക​യാ​ണ് തൈ​ക്കാ​ട് ഗ​വ.​മോ​ഡ​ൽ എ​ൽ​പി സ​കൂ​ൾ അ​ധി​കൃ​ത​ർ. പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ നി​ന്ന് ച​രി​ത്ര​ത്തി​ന്‍റെ ഏ​ടു​ക​ൾ കീ​റി​മാ​റ്റ​പ്പെ​ടു​ന്പോ​ൾ മാ​റ്റ​ത്തി​ന്‍റെ ശം​ഖൊ​ലി മു​ഴ​ങ്ങ​ട്ടെ ഈ ​സെ​ൽ​ഫി പോ​യി​ന്‍റി​ലൂ​ടെ. ന​മ്മു​ടെ കു​ട്ടി​ക​ൾ ച​രി​ത്ര​മ​റി​ഞ്ഞ് വ​ള​ര​ട്ടെ. പ​ഠ​നം നി​ഷേ​ധി​ച്ച താ​ഴ്ന്ന കു​ല​ത്തി​ൽ പി​റ​ന്ന പ​ഞ്ച​മി​യെ സ്കൂ​ളി​ൽ ചേ​ർ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി അ​വ​ളു​ടെ കൈ​യും പി​ടി​ച്ച് മ​ഹാ​ത്മ അ​യ്യ​ങ്കാ​ളി സ്കൂ​ളി​ന്‍റെ മു​റ്റ​ത്ത് വ​ന്നു. എ​ന്നാ​ൽ താ​ഴ്ന്ന…

Read More

പ​ഠി​ക്കാ​ൻ സ​ർ​ക്കാ​രും… എ​ന്‍​ട്ര​ന്‍​സ് കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ളി​ലെ അ​മി​ത ഫീ​സ്; പൊ​തു​ന​യം രൂ​പീ​ക​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് എ​ന്‍​ട്ര​ന്‍​സ് കോ​ച്ചിം​ഗ് ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ന​യം രൂ​പീ​ക​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍. പ​ല സ്ഥാ​പ​ന​ങ്ങ​ളും അ​മി​ത​ഫീ​സും പ​ല നി​ര​ക്കും വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍​നി​ന്ന് ഈ​ടാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു മേ​ഖ​ല​യി​ല്‍ പൊ​തു​ന​യം രൂ​പീ​ക​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ മു​ന്‍​കൈ​യെ​ടു​ക്കു​ന്ന​ത്. അ​മി​ത​ഫീ​സ് ഈ​ടാ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള​ട​ക്കം ഭൂ​രി​ഭാ​ഗം കോ​ച്ചിം​ഗ് സ്ഥാ​പ​ന​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​ര​മി​ല്ലാ​തെ​യാ​ണു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു. ഈ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി പൊ​തു​മാ​ന​ദ​ണ്ഡ​ങ്ങ​ളോ ഏ​കീ​ക​രി​ച്ച മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളോ നി​ല​വി​ലി​ല്ല. സം​സ്ഥാ​ന​ത്തെ പ​ല കു​ട്ടി​ക​ളും ഓ​പ്പ​ണ്‍ സ്‌​കൂ​ളി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ നേ​ടി ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​രി​ശീ​ല​നം നേ​ടു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു. അ​ണ്‍ എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ള്‍ ഭീ​മ​മാ​യ ഫീ​സ് കു​ട്ടി​ക​ളി​ല്‍​നി​ന്ന് ഈ​ടാ​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്തു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഭീ​മ​മാ​യ ഫീ​സ് ഈ​ടാ​ക്കി​യാ​ണ് പ​ല സ്‌​കൂ​ളു​ക​ളും പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന​ത്. ഇ​തി​ല്‍ പ​ല​തും അം​ഗീ​കാ​രം ഇ​ല്ലാ​ത്ത​വ​യാ​ണ്. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഏ​കീ​കൃ​ത​മാ​യി ഒ​രു ഫീ​സ് ഘ​ട​ന രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ ന​യ​പ​ര​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ണ്ടി​ട്ടു​ണ്ട്. ഫീ​സ് നി​ര്‍​ണ​യം,…

Read More

ജ​ന​ങ്ങ​ളോ​ട് അ​ടു​ത്തി​ട​പ​ഴ​കു​ന്ന സ​ർ​ക്കാ​രി​ന്‍റെ പോ​ലീ​സി​നെ സൂ​ക്ഷ്മ​ത​യോ​ടെ നോ​ക്കി​ക്കാ​ണും; പോ​ലീ​സി​നു​ണ്ടാ​കേ​ണ്ട ഗു​ണ​ത്തെ​ക്കു​റി​ച്ച് ഓ​ർ​മി​പ്പി​ച്ച് പി​ണ​റാ​യി വി​ജ​യ​ൻ

‌‌തൃ​ശൂ​ർ: പൊ​തു​ജ​ന​ങ്ങ​ളോ​ട് ഏ​റ്റ​വും അ​ടു​ത്ത് ഇ​ട​പ​ഴ​കു​ന്ന സ​ർ​ക്കാ​ർ സം​വി​ധാ​ന​മെ​ന്ന നി​ല​യി​ൽ സൂ​ക്ഷ്മ​ത​യോ​ടെ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന വി​ഭാ​ഗ​മാ​ണു പോ​ലീ​സ്. ആ​രൊ​ക്കെ​യാ​യി കൂ​ട്ടു​കൂ​ട​ണ​മെ​ന്നും കൂ​ട്ടു​കൂ​ട​രു​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ തീ​രു​മാ​നി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സു​താ​ര്യ​മാ​യ പ്ര​വ​ർ​ത്ത​ന​മാ​യി​രി​ക്ക​ണം ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​കേ​ണ്ട​ത്. എ​ന്താ​ണ് ചെ​യ്യേ​ണ്ട​തെ​ന്നും എ​ന്താ​ണ് ചെ​യ്യേ​ണ്ടാ​ത്ത​തു​മെ​ന്ന തി​രി​ച്ച​റി​വ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ണ്ടാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. തൃ​ശൂ​രി​ലെ കേ​ര​ള പോ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ ന​ട​ന്ന പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡി​ൽ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ചു പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ​യാ​ണ്, അ​ടു​ത്തി​ടെ​യു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളെ പ​രോ​ക്ഷ​മാ​യി പ​രാ​മ​ർ​ശി​ച്ചു മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മ​ർ​ശ​നം. പോ​ലീ​സി​ൽ വ​നി​ത​ക​ളു​ടെ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കാ​ൻ ബോ​ധ​പൂ​ർ​വ​മാ​യ ഇ​ട​പെ​ട​ലാ​ണു സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത്. സ്ത്രീ​ക​ളു​ടെ പ്ര​ത്യേ​ക റി​ക്രൂ​ട്ടിം​ഗ് യാ​ഥാ​ർ​ഥ്യ​മാ​ക്കി പ്ര​ത്യേ​ക സ്ത്രീ ​ബ​റ്റാ​ലി​യ​ൻ രൂ​പ​വ​ത്ക​രി​ച്ച​ത് അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 1308 വ​നി​ത​ക​ൾ​ക്കാ​ണ് ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് നി​യ​മ​നം ന​ൽ​കി​യ​ത്. ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് 1113 വ​നി​ത​ക​ളെ പോ​ലീ​സി​ന്‍റെ ഭാ​ഗ​മാ​ക്കി. ലിം​ഗ​സ​മ​ത്വ​ത്തി​ന്‍റെ ആ​ശ​യം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് കേ​ര​ള പോ​ലീ​സി​ലേ​ക്കു…

Read More

ല​ഹ​രി​യെ അ​ക​റ്റി നി​ർ​ത്താം; സ്കൂ​ൾ പ​രി​സ​ര​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി എ​ക്സൈ​സ് വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ൾ പ​രി​സ​ര​ത്ത് ല​ഹ​രി​ക്കെ​തി​രേ പ​ഴു​ത​ട​ച്ച നി​രീ​ക്ഷ​ണ-​പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ എ​ക്സൈ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി എ​ക്സൈ​സ് മ​ന്ത്രി എം.​ബി.​രാ​ജേ​ഷ് . സ്കൂ​ൾ പ​രി​സ​ര​ത്തു​നി​ന്ന് ല​ഹ​രി മാ​ഫി​യ​യെ അ​ക​റ്റി​നി​ർ​ത്താ​ൻ ആ​വ​ശ്യ​മാ​യ വി​വി​ധ ന​ട​പ​ടി​ക​ളാ​ണ് എ​ക്സൈ​സ് സ്വീ​ക​രി​ച്ച​ത്. അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലു​ട​നീ​ളം പ്ര​വ​ർ​ത്ത​നം തു​ട​രു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ഇ​തോ​ടൊ​പ്പം ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന റീ​ജ​ണ​ൽ ജ്യൂ​ഡീ​ഷ​ൽ കൊ​ളോ​ക്യം നി​ർ​ദേ​ശി​ച്ച സ്റ്റാ​ൻ​ഡേ​ർ​ഡ് ഓ​പ്പ​റേ​റ്റിം​ഗ് പ്രൊ​സീ​ജ്യ​ർ എ​ക്സൈ​സ് സേ​ന ത​യാ​റാ​ക്കി ന​ൽ​കി​യി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സം, വ​നി​താ ശി​ശു​വി​ക​സ​നം, സാ​മൂ​ഹ്യ നീ​തി, പോ​ലീ​സ്, മെ​ഡി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് എ​ന്നി​വ​ർ​ക്കൊ​പ്പം ഈ ​എ​സ്ഒ​പി ന​ട​പ്പി​ലാ​ക്കാ​നാ​വ​ശ്യ​മാ​യ നേ​തൃ​പ​ര​മാ​യ ഇ​ട​പെ​ട​ൽ എ​ക്സൈ​സ് വ​കു​പ്പി​ൽ​നി​ന്നു​മു​ണ്ടാ​വു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​കു​ട്ടി​ക​ൾ മ​യ​ക്കു​മ​രു​ന്നി​ന്‍റെ കെ​ണി​യി​ൽ പെ​ട്ടു​പോ​കാ​തി​രി​ക്കാ​നു​ള്ള ജാ​ഗ്ര​ത പൊ​തു​സ​മൂ​ഹ​മാ​കെ പു​ല​ർ​ത്ത​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു. അ​ധ്യാ​പ​ക​ർ, പി ​ടി എ, ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ, വി​വി​ധ ക്ല​ബ്ബു​ക​ൾ,…

Read More

കേറി വാ മക്കളേ… 39,94,944 കു​​​ട്ടി​​​ക​​​ള്‍ ഇ​​​ന്ന് സ്‌​​​കൂ​​​ളി​​​ലേ​​​ക്ക്: ഒ​​​ന്നാം ക്ലാ​​​സി​​​ലേ​​​ക്ക് 2,44,646 കു​​​രു​​​ന്നു​​​ക​​​ള്‍; സം​​​സ്ഥാ​​​ന​​​ത​​​ല പ്ര​​​വേ​​​ശ​​​നോ​​​ത്സ​​​വം എ​​​ള​​​മ​​​ക്ക​​​ര​​​യി​​​ല്‍

കൊ​ച്ചി: മ​ധ്യ​വേ​ന​ല്‍ അ​വ​ധി​ക്കു​ശേ​ഷം സം​സ്ഥാ​ന​ത്ത് ഇ​ന്ന് ക്ലാ​സു​ക​ള്‍ ആം​ഭി​ക്കും. പ്രീ​പ്രൈ​മ​റി ത​ലം മു​ത​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വ​രെ​യു​ള്ള 39,94,944 കു​ട്ടി​ക​ളാ​ണ് ഇ​ന്നു സ്‌​കൂ​ളു​ക​ളി​ലെ​ത്തു​ന്ന​ത്. 2,44,646 കു​രു​ന്നു​ക​ളാ​ണ് ഇ​ന്ന് ഒ​ന്നാം ക്ലാ​സി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് എ​റ​ണാ​കു​ള​ത്ത് ന​ട​ക്കും. എ​ള​മ​ക്ക​ര ജി​എ​ച്ച്എ​സ്എ​സി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി, മ​റ്റു മ​ന്ത്രി​മാ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ക​ലാ-​സാം​സ്‌​കാ​രി​ക- വി​ദ്യാ​ഭ്യാ​സ പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. ജി​ല്ലാ​ത​ല, ബ്ലോ​ക്ക് ത​ല പ്ര​വേ​ശ​നോ​ത്സ​വ​ങ്ങ​ളും അ​ത​ത് സ്ഥ​ല​ങ്ങ​ളി​ല്‍ ന​ട​ക്കും. സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളി​ല്‍ പു​തു​ക്കി​യ പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ വി​ത​ര​ണം പൂ​ര്‍​ത്തി​യാ​യി​വ​രി​ക​യാ​ണ്. യൂ​ണി​ഫോം വി​ത​ര​ണം അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ഒ​ന്നാം വ​ര്‍​ഷ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക്ലാ​സു​ക​ള്‍ ഈ ​മാ​സം 24ന് ​ആ​രം​ഭി​ക്കും. സം​സ്ഥാ​ന​ത്തെ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ഒ​ട്ടാ​കെ 45,000 ക്ലാ​സ് മു​റി​ക​ള്‍ ഹൈ​ടെ​ക് സം​വി​ധാ​ന​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. 20,266…

Read More

ഇന്ത്യയിൽ ആദ്യമായി എല്ലാ അധ്യാപകർക്കും എഐ സഹായത്തോടെ പരിശീലനം നൽകും, പോ​ക്സോ നി​യ​മ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പക​ർ​ക്കും അ​വ​ബോ​ധം ന​ൽ​കും; വി. ശിവൻകുട്ടി

തി​രു​വന​ന്ത​പു​രം: എ​ല്ലാ അ​ധ്യാ​പ​ക​ർ​ക്കും ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രി​ശീ​ല​നം ന​ൽ​കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. പു​തി​യ പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി കാ​യി​ക തൊ​ഴി​ൽ പ​രി​ശീ​ല​ന രീ​തി​ക​ൾ അ​ധ്യാ​പ​ക​ർ​ക്ക് ന​ൽ​കു​മെ​ന്നും പോ​ക്സോ നി​യ​മ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പക​ർ​ക്കും അ​വ​ബോ​ധം ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ്മാ​ർ​ട്ട്‌ ക്ലാ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​ക്കും. എ​ല്ലാ ര​ക്ഷി​താ​ക്ക​ളും പി​ടി​എ അം​ഗ​ത്വം നി​ർ​ബ​ന്ധ​മാ​യും ചെ​യ്യ​ണ​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. അ​തേ​സ​മ​യം, സ്കൂ​ൾ പി​ടി​എ​യ്ക്കെ​തി​രേ​യും മ​ന്ത്രി പ്ര​തി​ക​രി​ച്ചു. പി​ടി​എ എ​ന്ന​ത് സ്കൂ​ൾ ഭ​ര​ണ സ​മി​തി​യാ​യി കാ​ണ​രു​ത്. ജ​നാ​ധി​പ​ത്യ​പ​ര​മാ​യി വേ​ണം പി​ടി​എ​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി​ടി​എ ഫ​ണ്ട് എ​ന്ന പേ​രി​ൽ ഭീ​മ​മാ​യ തു​ക പി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടു. ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത കാ​ര്യ​മാ​ണെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് പി​ടി​എ ഫ​ണ്ട് എ​ന്ന പേ​രി​ൽ സ്കൂ​ളു​ക​ളി​ൽ വ​ൻ തു​ക ഈ​ടാ​ക്കു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ല. സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച ചെ​റി​യ തു​ക​യെ…

Read More