തിരുവനന്തപുരം: യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കെതിരെ തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു . നെയ്യാറ്റിന്‍കര കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് കാട്ടിയാണ് കോവളം പോലീസില്‍ യുവതി പരാതി നല്‍കിയത്. ബലാത്സംഗം, വധശ്രമം അടക്കമുള്ള കുറ്റങ്ങളാണ് എല്‍ദോസിനെതിരെ ചുമത്തിയിരിക്കുന്നത്. എല്‍ദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും കേസില്‍ പ്രതികളാണ്. പരാതിക്കാരിയായ യുവതിയെ എംഎല്‍എ ഒന്നിലേറെ തവണ പീഡിപ്പിച്ചെന്ന് കുറ്റപത്രത്തില്‍ പറയുന്നു.അടിമലത്തുറയിലെ റിസോര്‍ട്ടില്‍ വെച്ചാണ് ആദ്യം പീഡനം നടന്നത്. 2022 ജൂലൈ നാലിനായിരുന്നു ആദ്യ സംഭവം. പിന്നീട് തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വച്ച് പീഡനം നടന്നു. കോവളം ഗസ്റ്റ് ഹൗസില്‍നിന്ന് മടങ്ങുന്ന വഴി കൊക്കയിലേക്ക് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ എംഎല്‍എക്കെതിരേ വധശ്രമവും ചുമത്തിയിട്ടുണ്ട്.
Read MoreCategory: Top News
പ്രണയം എതിർത്ത പിതാവിനെ കഴുത്തറുത്ത് കൊന്നു; ഭക്ഷണത്തിൽ വിഷം കലർത്തി മയക്കി കൊലപ്പെടുത്തിയത് പതിനേഴുകാരിയായ മകൾ
ലക്നോ: പ്രണയം എതിര്‍ത്ത പിതാവിനെ കാമുകന്റെ സഹായത്തോടെ പതിനേഴുകാരി കൊലപ്പെടുത്തി. അക്രമത്തിനിരയായ സഹോദരന് ആശുപത്രിയില്‍. മകളുടെ ക്രൂരകൃത്യത്തിന് ഇരയായി മരിച്ചത് അമ്പതുകാരനായ വില്ലേജ് ഡെവലപ്മെന്റ് ഓഫീസർ. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയിലാണ് നടനിനെ നടുക്കിയ സംഭവം നടന്നത്. കഴിഞ്ഞദിവസമാണ് പെണ്‍കുട്ടിയുടെ പ്രണയം കുടുംബം അറിഞ്ഞത്. ഇതോടെ പിതാവ് കുട്ടിയെ ശകാരിക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയുമുണ്ടായി. ഇതില്‍ പ്രകോപിതയായ പെണ്‍കുട്ടി കാമുകന്റെ സഹായത്തോടെ കുടുംബത്തെ മുഴുവന്‍ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി പെണ്‍കുട്ടി ഭക്ഷണത്തില്‍ വിഷം കലര്‍ത്തി. കുടുംബാംഗങ്ങള്‍ അബോധാവസ്ഥയിലായപ്പോള്‍ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ശേഷം ബ്ലേഡ് ഉപയോഗിച്ച് പിതാവിന്റെ കഴുത്തറുത്തു. പിന്നീട് ചുറ്റിക കൊണ്ട് സഹോദരനെ ആക്രമിച്ചു. എന്നാല്‍ ഇയാളുടെ നിലവിളി ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി. പിന്നീട് വിവരം പോലീസിനെ അറിയിച്ചു. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിതാവ് ചൊവ്വാഴ്ചയോടെ മരിച്ചു. സഹോദരന് ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പ്രഥമദൃഷ്ട്യാ…
Read Moreജൂൺ 4ന് എല്ലാം തീരുമാനമാകും..! ഒന്നാം തീയതി മലയാളിക്ക് ക്യൂ നിന്ന് മദ്യം വാങ്ങാൻ സാധിക്കുമോ; ഡ്രൈ ഡേ ഒഴിവാക്കാൻ സമ്മർദവുമായി ബാറുടമകൾ
തിരുവനന്തപുരം: മദ്യശാലകൾ ഒന്നാം തീയതി അടച്ചിടുന്നത് ഒഴിവാക്കാൻ സർക്കാരിനുമേൽ സമ്മർദവുമായി ബാറുടമകൾ. ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കി ബാറുകളും ബിവറേജസ് കോർപറേഷൻ ഔട്ട് ലെറ്റുകളും തുറന്നു പ്രവർത്തിപ്പിക്കാൻ ആവശ്യമായ ഭേദഗതി മദ്യനയത്തിൽ വരുത്തണമെന്നാണ് ബാറുടമകളുടെ ആവശ്യം. ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപു മുതൽ സർക്കാരിനുമേൽ ബാറുടമകളുടെ സമ്മർദം തുടങ്ങിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പു ഫലം വന്ന ശേഷം ഇക്കാര്യത്തിൽ തീരുമാനം അറിയിക്കാമെന്നാണ് സർക്കാർ പ്രതിനിധികൾ ബാറുടമകളെ അറിയിച്ചതെന്നാണു സൂചന. ഇടതുമുന്നണിയിൽ ചർച്ച ചെയ്തശേഷം നയതീരുമാനം എടുത്ത് അറിയിക്കാമെന്നാണു നിർദേശം. ഒന്നാം തീയതി മദ്യവിൽപ്പനശാലകൾ തുറക്കുന്നതിൽ ബിവറേജസ് കോർപറേഷനും എതിർപ്പുണ്ട്. അവധിദിനമായ ഒന്നാം തീയതിയാണ് മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട കണക്കുകൾ തീർപ്പാക്കുന്നത്. മദ്യശാല തുറന്നാൽ, ഔട്ട്ലെറ്റുകളിൽനിന്നുള്ള മദ്യവില്പന അടക്കം നടക്കുന്നതിനാൽ കണക്കുകളിൽ അന്തിമതീരുമാനം എടുക്കാൻ വൈകുമെന്നാണ് ബിവറേജസ് കോർപറേഷൻ അധികൃതരുടെ നിലപാട്. ഒന്നാംതീയതി മദ്യശാലകൾ തുറന്നാൽ മദ്യവില്പനയിലൂടെ നികുതി ഇനത്തിൽ കൂടുതൽ…
Read Moreതെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണം; തദ്ദേശവാര്‍ഡ് പുനര്‍വിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വാര്‍ഡ് പുനര്‍വിഭജനം സംബന്ധിച്ച ഓര്‍ഡിനന്‍സ് മടക്കി ഗവര്‍ണര്‍. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നത് ചൂണ്ടിക്കാണ്ടിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി. ഓര്‍ഡിനന്‍സിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. തിങ്കളാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ വാര്‍ഡുകളിലും ഒരു വാര്‍ഡ് അധികമായി പുനര്‍വിഭജനം നടത്താനുള്ള ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ തീരുമാനിച്ചത്. ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ച ശേഷം വെള്ളിയാഴ്ച മന്ത്രിസഭാ യോഗം ചേര്‍ന്ന് ജൂണ്‍ 10 മുതല്‍ നിയമസഭാ സമ്മേളനം വിളിക്കാനായിരുന്നു നീക്കം. എന്നാല്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ സഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാനും സര്‍ക്കാരിന് കഴിയില്ല. സഭാസമ്മേളനം വിളിക്കാന്‍ തീരുമാനിച്ചാല്‍ ഓര്‍ഡിനന്‍സിന് പകരം ബില്ല് കൊണ്ടുവരേണ്ടി വരും. ഈ സാഹചര്യത്തില്‍ അടിയന്തരമായി ഓര്‍ഡിനന്‍സിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
Read Moreപത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചയാൾ മലയാളം സംസാരിക്കുന്ന കുടക് സ്വദേശി; പ്രതിയുടെ പേരിൽ മുമ്പും പോക്സോ കേസ്; ഫോറൻസിക് ഫലത്തിനായി കാത്ത് പോലീസ്
കാഞ്ഞങ്ങാട്: ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും സ്വർണാഭരണം മോഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതി നേരത്തെയും പോക്സോ കേസിലുൾപ്പെട്ടയാൾ. ഇയാൾ കസ്റ്റഡിയിലായതായാണ് സൂചന. കാസർഗോഡ് ജില്ലയിലെ തന്നെ മേൽപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് തന്റെ ബന്ധുവായ പെൺകുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ആദൂർ വനത്തിലെത്തിച്ച് പീഡിപ്പിച്ചതിനായിരുന്നു കേസ്. ഈ കേസിൽ ഇയാൾ അറസ്റ്റിലായി നാലുമാസം ജയിലിലും കഴിഞ്ഞിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഭാര്യവീട്ടിൽ താമസമാക്കിയത്. ആരുമായും അധികം സംസാരിക്കുന്ന പ്രകൃതക്കാരനല്ലാത്ത ഇയാളുടെ തൊഴിലെന്താണെന്നും വരുമാനമാർഗമെന്താണെന്നും നാട്ടുകാർക്കറിയില്ല.കർണാടകയിലെ കുടക് സ്വദേശിയാണെങ്കിലും മലയാളം നന്നായി സംസാരിക്കും. 14 വർഷം മുമ്പാണ് കാഞ്ഞങ്ങാട്ടെത്തി വിവാഹം കഴിച്ചത്. മേൽപറമ്പിലെ കേസിൽ പ്രതിയായത് അതിനു ശേഷമാണ്. കാഞ്ഞങ്ങാട്ടെ പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിന് രണ്ടുദിവസം മുമ്പ് സമീപത്തുള്ള മറ്റൊരു വീട്ടിൽ കയറി സ്ത്രീയുടെ…
Read Moreആരോഗ്യമേഖല തന്ത്രികൾ പൊട്ടിയ വീണപോലെ… ചികിത്സയ്ക്ക് എത്തുന്ന എല്ലാവരേയും പരിശോധിക്കാൻ ഒരു ഡോക്ടർ; കാത്തുനിൽക്കേണ്ടിവരുന്നത് മണിക്കൂറുകൾ
കരിമണ്ണൂർ: പകർച്ചവ്യാധികൾ പടരുന്പോഴും പല ആശുപത്രികളിലും ആവശ്യത്തിനു ഡോക്ടർമാർ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. കരിമണ്ണൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ ആകെയുള്ളത് ഒരു സ്ഥിരം ഡോക്ടർ മാത്രമാണ്. ദിവസവും നൂറുകണക്കിനു രോഗികളാണ് ഇവിടെ ചികിത്സയ്ക്കെത്തുന്നത്. ഇവിടെ രണ്ടു ഡോക്ടർമാരുടെ സ്ഥിരം തസ്തികയാണുള്ളത്. ഇതിൽ ഒരാൾ നീണ്ട അവധിയിലാണ്. കൂടാതെ ആരോഗ്യ ദൗത്യം പദ്ധതിയിൽ നിയമിച്ച ഒരു ഡോക്ടറും കരിമണ്ണുർ പഞ്ചായത്ത് നിയമിച്ച ഡോക്ടറും ഉൾപ്പെടെ നാലു ഡോക്ടർമാർ മുന്‍പ് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഒരു ഡോക്ടർ മാത്രമാണ് ഇവിടെ സേവനത്തിനുള്ളത്. ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് ഡോക്ടറെ കാണണമെങ്കിൽ മണിക്കൂറുകൾ കാത്തുനിൽക്കണം. മുന്നൂറിനു മുകളിൽ രോഗികളാണ് ആശുപത്രിയിൽ ദിനംപ്രതി ചികിത്സ തേടിയെത്തുന്നത്. കരിമണ്ണൂർ, കോടിക്കുളം, ഉടുന്പന്നൂർ, വണ്ണപ്പുറം,ആലക്കോട് പഞ്ചായത്തിൽനിന്നുള്ളവർ കരിമണ്ണൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയെത്തുന്നുണ്ട്. സാന്പത്തിക പ്രതിസന്ധിമൂലം പഞ്ചായത്ത് നിയമിച്ച ഡോക്ടർക്ക് ശന്പളം കൊടുക്കാത്തതിനെ ത്തുടർന്ന് ജോലി ഉപേക്ഷിച്ചുപോയി. എൻഎച്ച്എം പദ്ധതിയിൽ മാനവ…
Read Moreഒടുക്കം ഭാര്യതന്നെ വേണ്ടിവന്നു ഒരുതാങ്ങായി..! ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന ബസില്‍നിന്ന് ചാടി; വീഴ്ചയിൽ കാൽഒടിഞ്ഞ യുവാവിനെ ആശുപത്രിയിലെത്തിച്ചത് ഭാര്യ
കോട്ടയം: ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍നിന്ന് ചാടിയ യുവാവിന് ഗുരുതര പരിക്ക്. വൈക്കം ഇടയാഴം സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു തിങ്കളാഴ്ച വൈകുന്നേരം 4.30നാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നാട്ടകത്തിന് സമീപമെത്തിയപ്പോളാണ് ദമ്പതികള്‍ തമ്മിലുള്ള വാക്കുതര്‍ക്കം രൂക്ഷമായത്. ഇതോടെ നാട്ടകം മറിയപ്പള്ളി ഭാഗത്തുവച്ച് ബസില്‍നിന്ന് ഇറങ്ങണമെന്ന് യുവാവ് ആവശ്യപ്പെട്ടു. എന്നാല്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഇറക്കാമെന്ന് ബസ് ജീവനക്കാര്‍ അറിയിച്ചു. ഇതിനിടെ ഇയാള്‍ ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടുകയായിരുന്നു. പിന്നാലെ ഡ്രൈവര്‍ ബസ് നിര്‍ത്തി. 108 ആംബുലന്‍സ് വിളിച്ചുവരുത്തി ഭാര്യതന്നെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഇടത് കാലിന് ഒടിവുണ്ടെന്നും ഇയാള്‍ തീവ്രപരിചരണവിഭാഗത്തില്‍ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Read Moreപ്രതിപക്ഷം വർഗീയ-ജാതി രാഷ്ട്രീയം കളിക്കുന്നു, മതേതരത്വം തകർക്കാൻ ശ്രമിക്കുന്നു; നരേന്ദ്ര മോദി
ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികൾ വർഗീയ-ജാതി രാഷ്ട്രീയം കളിക്കുകയാണെന്നും രാജ്യത്തെ മതേതരത്വം തകർക്കാൻ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. പ്രതിപക്ഷം തനിക്കുമേല്‍ വർഗീയ മുദ്രകുത്താൻ ശ്രമിക്കുകയാണ്. ഭരണത്തിൽ താൻ വിവേചനം കാണിച്ചിട്ടില്ല- ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോദി പറഞ്ഞു. സബ് കാ സാത് സബ്കാ വികാസ് എന്ന ആശയത്തിൽ ഗ്രാമങ്ങളിലെ കുടുംബങ്ങളിൽ വികസനം എത്തിച്ചു. ഇതിൽ വിവേചനം ഒന്നും കാണിച്ചിട്ടില്ല. പാവപ്പെട്ടവർക്ക് ധാന്യവും പച്ചക്കറിയും വിതരണം ചെയ്തു. ഇതിലും തരംതിരിവ് കാണിച്ചില്ല. എന്നാൽ, പ്രതിപക്ഷ പാർട്ടികൾ എസ്സി, എസ്ടി, ഒബിസി കാർഡ് ഇറക്കിയാണ് വോട്ടുപിടിക്കുന്നത്. വോട്ട് ജിഹാദിനാണ് അവർ ശ്രമിക്കുന്നത്. മതേതരത്വത്തിന്റെ മറവിൽ വർഗീയ കാർഡ് ഇറക്കിയാണ് പ്രതിപക്ഷത്തിന്റെ നീക്കം-പ്രധാനമന്ത്രി പറഞ്ഞു. എൻഡിഎയ്ക്കു 400 സീറ്റ് ലഭിച്ചാൽ ഭരണഘടന മാറ്റിയെഴുതുമെന്ന വ്യാജപ്രചാരണം നടത്തുന്നു. 2019 മുതൽ 2024 വരെ നാനൂറു സീറ്റിനു മുകളിൽ എൻഡിഎയ്ക്ക് ഉണ്ട്.…
Read Moreകോവാക്സിന്റെ പാർശ്വഫലങ്ങൾ; ബനാറസ് യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട് തള്ളി ഐസിഎംആർ
ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിൻ കോവാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ പഠനറിപ്പോർട്ട് ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) തള്ളി. വാക്സിനെടുത്ത മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങൾ ഉണ്ടെന്നാണ് യൂണിവേഴ്സിറ്റിയുടെ ഗവേഷണ റിപ്പോർട്ട്. എന്നാൽ, കൃത്യമായി രൂപകൽപന ചെയ്യാതെയാണ് ഗവേഷണം നടത്തിയതെന്നും ഐസിഎംആറിനെ തെറ്റായാണ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നതെന്നും ഡയറക്ടർ ജനറൽ രാജീവ് ബഹൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ച ജേർണലിന്റെ എഡിറ്റർക്കെഴുതിയ കത്തിൽ വ്യക്തമാക്കി. ഐസിഎംആറുമായി ബന്ധപ്പെട്ട പരാമർശം റിപ്പോർട്ടിൽനിന്നു നീക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് കോവാക്സിന്റെ പാർശ്വഫലങ്ങൾ സംബന്ധിച്ച് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി നടത്തിയ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. വാക്സിനെടുത്ത മൂന്നിലൊരാൾക്കു പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് ഗവേഷണ റിപ്പോർട്ടിൽ പറയുന്നത്. വാക്സിനെടുത്ത 926 പേരെ ഒരു വർഷത്തോളം നിരീക്ഷിച്ചാണ് ഗവേഷണം നടത്തിയത്. ഇതിൽ 50 ശതമാനം പേർക്കും അണുബാധ ഉണ്ടായെന്നാണ് കണ്ടെത്തൽ. ശ്വാസകോശാണുബാധ, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങൾ, ഹൃദയാഘാതം, ചർമരോഗങ്ങൾ തുടങ്ങിയവ റിപ്പോർട്ട്…
Read Moreഅതിതീവ്ര മഴ തുടരും: മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ 20 സെന്റിമീറ്ററിനു മുകളിലുള്ള അതിശക്തമായ മഴയ്ക്കാണ് സാധ്യത. കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്നും പത്തനംതിട്ട ജില്ലയിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെടുന്ന പക്ഷം സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിത്താമസിക്കാൻ തയാറാകണമെന്നും സംസ്ഥാന ദുരന്തനിവാരണ അഥോറ്റി അറിയിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രാനിയന്ത്രണം തുടരും. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലയോരമേഖലയിലൂടെയുള്ള രാത്രികാല യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും ദുരന്തനിവാരണ അഥോറിറ്റി അഭ്യർഥിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെയും…
Read More