വിവാഹ വേദിയിൽ വധുവും വരനും പരസ്പരം ചുംബിച്ചു; കുടുംബങ്ങൾ തമ്മിൽ പൊരിഞ്ഞ അടി; അഞ്ച് പേർ ആശുപത്രിയിൽ

മീ​റ​റ്റ്: ക​ല്യാ​ണ ച​ട​ങ്ങി​ൽ വ​ര​ന്‍റേ​യും വ​ധു​വി​ന്‍റേ​യും വീ​ട്ടു​കാ​ർ ത​മ്മി​ൽ പൊ​രി​ഞ്ഞ അ​ടി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ലാ​ണ് ക​ല്ല്യാ​ണ ദി​വ​സം ത​ന്നെ കു​ടും​ബ​ങ്ങ​ൾ ത​മ്മി​ൽ അ​ടി​യാ​യ​ത്. വി​വാ​ഹ ദി​വ​സം വേ​ദി​യി​ൽ നി​ന്ന് വ​ധു​വ​ര​ൻ​മാ​ർ പ​ര​സ്പ​രം ചും​ബി​ച്ച​താ​ണ് ഇ​രു കു​ടും​ബ​ങ്ങ​ളെ​യും ചൊ​ടി​പ്പി​ച്ച​ത്. ഹാ​പൂ​രി​ലെ അ​ശോ​ക് ന​ഗ​ർ പ്ര​ദേ​ശ​ത്തു വ​ച്ചാ​യി​രു​ന്നു വി​വാ​ഹം. ഒ​രു വേ​ദി​യി​ൽ ത​ന്നെ ര​ണ്ട് സ​ഹോ​ദ​രി​മാ​രു​ടെ​യും വി​വാ​ഹം ഒ​രു​മി​ച്ച് ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ച​ത്. അ​തി​ൽ ഇ​ള​യ സ​ഹോ​ദ​രി​യും വ​ര​നു​മാ​ണ് വി​വാ​ഹ വേ​ദി​യി​ൽ നി​ന്ന് പ​ര​സ്പ​രം ചും​ബി​ച്ച​ത്. ഇ​തി​ൽ പ്ര​കോ​പി​ത​രാ​യ വീ​ട്ടു​കാ​ർ ത​മ്മി​ലാ​ണ് അ​ടി​യാ​യ​ത്. ആ​ദ്യം വാ​ക്കു ത​ർ​ക്ക​ത്തി​ൽ തു​ട​ക്ക​മി​ട്ടെ​ങ്കി​ലും പി​ന്നീ​ട് അ​ടി​പി​ടി​യി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. അഞ്ച് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇ​തെ​ത്തു​ട​ർ​ന്ന് വി​വാ​ഹം മാ​റ്റി വ​ച്ചു.

Read More

കേ​ര​ള​ത്തി​ൽ പ്ര​ള​യ​മെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ; ഇ​ട​യ്ക്ക് ഇ​ങ്ങോ​ട്ട് വ​ന്നാ​ൽ പൂ​ർ​ണ ബോ​ധം പോ​കാ​തെ ര​ക്ഷ​പ്പെ​ടാ​മെ​ന്ന് വി. ​ശി​വ​ൻ​കു​ട്ടി; ഇ​ത് സി​നി​മ​യാ​ണെ​ന്ന് ആ​രെ​ങ്കി​ലും ഒ​ന്ന​റി​യി​ക്ക​ണേ​യെ​ന്ന് ആ​ര്യാ രാ​ജേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തെ ഇ​ല്ലാ​ത്ത പ്ര​ള​യ​ത്തി​ൽ മു​ക്കി കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. കേ​ര​ളം പ്ര​ള​യ​ത്തി​ൽ വ​ല​യു​ക​യാ​ണെ​ന്ന ത​ര​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത്. കേ​ര​ള​ത്തി​ലെ പ്ര​ള​യ​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന​റി​ഞ്ഞ​തി​ല്‍ അ​തി​യാ​യ ദുഃ​ഖ​മു​ണ്ട്. പ​രേ​ത​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ല്‍ പ​ങ്ക് ചേ​രു​ന്നു​വെ​ന്നും അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​വ​ര്‍ എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും പ്രാ​ര്‍​ത്ഥി​ക്കു​ന്നു എ​ന്നു​മാ​യി​രു​ന്നു രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട് മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ സൈ​ബ​റി​ട​ങ്ങ​ൾ ട്രോ​ളു​ക​ൾ കൊ​ണ്ട് ആ​റാ​ടി. പി​ന്നാ​ലെ അ​ദ്ദേ​ഹം പോ​സ്റ്റ് പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തെ പ​രി​ഹ​സി​ച്ച് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യും, തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​നും പ​ങ്കു​വ​ച്ച ഫേ​സ്ബു​ക്ക് പോ​സ്റ്റാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ‘ഇ​പ്പോ​ൾ ക​ണ്ട​ത് “2018” സി​നി​മ​യാ​ണ്…​തെ​രെ​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത​ല്ലാ​തെ ഇ​ട​യ്ക്ക് ഇ​ങ്ങോ​ട്ട് വ​ന്നാ​ൽ പൂ​ർ​ണ ബോ​ധം പോ​കാ​തെ ര​ക്ഷ​പ്പെ​ടാം..!’- എ​ന്നാ​ണ് ശി​വ​ൻ​കു​ട്ടി​ടെ പ​രി​ഹാ​സം. 2018 സി​നി​മ​യി​ലെ രം​ഗ​ത്തോ​ടൊ​പ്പം ‘ഇ​നി​യി​പ്പോ ഇ​തെ​ങ്ങാ​നും ക​ണ്ടീ​ട്ടാ​ണോ എ​ന്തോ…​ഇ​ത് സി​നി​മ​യാ​ണെ​ന്ന് ആ​രെ​ങ്കി​ലും…

Read More

ക​ന​ത്ത മ​ഴ തു​ട​രു​ന്നു: മ​ധ്യ​കേ​ര​ള​ത്തി​ലും വ​ട​ക്ക​ൻ​കേ​ര​ള​ത്തി​ലും മ​ഴ ശ​ക്ത​മാ​കും; മു​ന്ന​റി​യി​പ്പു​മാ​യി കെ​എ​സ്ഇ​ബി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. ഇ​ന്ന​ലെ നി​ർ​ത്താ​തെ പെ​യ്ത മ​ഴ എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ മേ​ഖ​ല​ക​ളി​ൽ വെ​ള്ള​ക്കെ​ട്ടും ദു​ര​ത​വും വി​ത​ച്ചു. ‌മ​ധ്യ​കേ​ര​ള​ത്തി​ലും വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ല​യോ​ര മേ​ഖ​ല​ക​ളി​ലും ഇ​ന്നും മ​ഴ ശ​ക്ത​മാ​കാ​നാ​ണ് സാ​ധ്യ​ത. ഇ​ന്നും എ​ല്ലാ ജി​ല്ല​ക​ളി​ലും മ​ഴ​മു​ന്ന​റി​യി​പ്പു​ണ്ട്. ഏ​ഴ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് ആ​ണ്. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ആ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. മ​റ്റു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. അ​തേ​സ​മ​യം നാ​ളെ മു​ത​ൽ മ​ഴ​യു​ടെ ശ​ക്തി കു​റ​യും എ​ന്നാ​ണ് പ്ര​വ​ച​നം. മ​ഴ​ക്കൊ​പ്പം ശ​ക്ത​മാ​യ കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ളും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി നി​ർ​ദേ​ശി​ച്ചു. ക​ട​ലാ​ക്ര​മ​ണ​ത്തി​നു സാ​ധ്യ​ത; ജാ​ഗ്ര​താ നി​ർ​ദേ​ശം കേ​ര​ള തീ​ര​ത്ത് വി​ഴി​ഞ്ഞം മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും…

Read More

അ​വ​നെ​ന്‍റെ മ​ക​നെ കൊ​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്നും എ​നി​ക്കൊ​പ്പം എ​ന്‍റെ പൊ​ന്നു​മോ​ൻ ഉ​ണ്ടാ​കു​മാ​യി​രു​ന്നു;​പൂ​നെയിൽ 17കാരന്‍റെ ആഡംബര കാറിടിച്ച് മ​രി​ച്ച യു​വാ​വി​ന്‍റെ അ​മ്മ

പൂ​നെ: അ​വ​നെ​ന്‍റെ മ​ക​നെ കൊ​ന്നു, ഇ​നി​യൊ​രി​ക്ക​ലും എ​നി​ക്ക് എ​ന്‍റെ മ​ക​നെ കാ​ണാ​നാ​കി​ല്ല’. തേ​ങ്ങ​ലോ​ടെ ക​ല്യാ​ണി ന​ഗ​ർ ഏ​രി​യ​യി​ൽ 17കാ​ര​ന്‍റെ ആ​ഡം​ബ​ര കാ​ർ ഇ​ടി​ച്ച് മ​രി​ച്ച ഐ​ടി ജീ​വ​ന​ക്കാ​ര​ന്‍ അ​നീ​ഷ് അ​വാ​ധി​യ​യു​ടെ അ​മ്മ സ​വി​ത. മ​ക​ന്‍റെ വേ​ർ​പാ​ട് മ​ന​സാ​ൽ ഉ​ൾ​ക്കൊ​ള്ളു​ന്ന​തി​നു സാ​ധി​ക്കാ​തെ വി​ങ്ങു​ന്ന ഹൃ​ദ​യ​ത്തോ​ടെ നീ​തി​ക്ക് വേ​ണ്ടി പോ​രാ​ടാ​നൊ​രു​ങ്ങി സ​വി​ത.  ‘‘ആ ​കു​ട്ടി​യു​ടെ തെ​റ്റാ​ണ്. വേ​ണ​മെ​ങ്കി​ൽ കൊ​ല​പാ​ത​ക​മെ​ന്നും വി​ളി​ക്കാം. അ​വ​ൻ ഇ​ങ്ങ​നെ ചെ​യ്തി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ആ​രും മ​രി​ക്കി​ല്ലാ​യി​രു​ന്നു. അ​വ​ന്‍റെ കു​ടും​ബം ജാ​ഗ്ര​ത പു​ല​ർ​ത്തി​യി​രു​ന്നെ​ങ്കി​ൽ ഇ​ന്ന് എ​ന്നോ​ടൊ​പ്പം എ​ന്‍റെ മ​ക​ൻ ജീ​വ​നോ​ടെ​യു​ണ്ടാ​കു​മാ​യി​രു​ന്നു.17​കാ​ര​നെ ര​ക്ഷി​ക്കാ​ൻ അ​വ​ന്‍റെ കു​ടും​ബം പ​ര​മാ​വ​ധി ശ്ര​മി​ച്ചു. അ​വ​ർ പ​ണ​വും സ്വാ​ധീ​ന​വു​മു​ള്ള​വ​രാ​ണ്. ന​ഷ്ടം ഞ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ്’’ എ​ന്നും അ​മ്മ വി​ല​പി​ച്ചു. പു​നെ​യി​ലെ ക​ല്യാ​ണി ന​ഗ​ർ പ്ര​ദേ​ശ​ത്ത് ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് 17 വ​യ​സു​കാ​ര​ന്‍ ഓ​ടി​ച്ച ആ​ഡം​ബ​ര കാ​ര്‍ അ​പ​ക​ട​ത്തി​ലാ​യ​ത്. കൂ​ട്ടു​കാ​ർ​ക്കൊ​പ്പം പ്ല​സ്ടു പാ​സാ​യ​ത് ആ​ഘോ​ഷി​ക്കു​ക​യാ​യി​രു​ന്നു വി​ദ്യാ​ർ​ഥി. ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ശോ​ഷം ബാ​റില്‍​ നി​ന്നും…

Read More

ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രുടെ ജീവിതം ഡോ​ക്യു​മെ​ന്‍റ​റിയാക്കും; സജി ചെറിയാൻ

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള സി​നി​മാ​രം​ഗ​ത്തെ പ്ര​മു​ഖ​രെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍. തൈ​ക്കാ​ട് ഭാ​ര​ത് ഭ​വ​ന്‍ ഈ​യി​ടെ അ​ന്ത​രി​ച്ച ച​ല​ച്ചി​ത്ര​രം​ഗ​ത്തെ പ്ര​മു​ഖ​ര്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ശ്ര​ദ്ധാ​ഞ്ജ​ലി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ലെ പ്ര​ഗ​ത്ഭ​രാ​യ വ്യ​ക്തി​ക​ൾ ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ഡോ​ക്യു​മെ​ന്‍റ​റി​ക​ൾ ത​യാ​റാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ഗ്രാ​മ​ങ്ങ​ളി​ല്‍ ച​ല​ച്ചി​ത്ര​പ്ര​വ​ര്‍​ത്ത​ക​രെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​താ​വും പു​തി​യ പ​ദ്ധ​തി​യെ​ന്നും സ​ജി ചെ​റി​യാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ഗാ​ന​ര​ച​യി​താ​വ് ജി.​കെ പ​ള്ള​ത്ത്, സം​വി​ധാ​യ​ക​ന്‍ ഹ​രി​കു​മാ​ര്‍, ടി. ​ക​ന​ക​ല​ത, സം​വി​ധാ​യ​ക​നും ഛായാ​ഗ്രാ​ഹ​ക​നു​മാ​യ സം​ഗീ​ത് ശി​വ​ന്‍, തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ബി​ജു വ​ട്ട​പ്പാ​റ എ​ന്നി​വ​ര്‍​ക്കാ​യാ​ണ് അ​നു​സ്മ​ര​ണം ഒ​രു​ക്കി​യ​ത്. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി, തി​രു​വ​ന​ന്ത​പു​രം ഫി​ലിം ഫ്ര​റ്റേ​ര്‍​ണി​റ്റി എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഭാ​ര​ത് ഭ​വ​ന്‍ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്.

Read More

വീണയുടെ വിരട്ട്; സ​​​​ർ​​​​ക്കാ​​​​ർ ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ സ്വ​​​​കാ​​​​ര്യ പ്രാ​​​​ക്ടീ​​​​സ് ന​​​​ട​​​​ത്തി​​​​യാ​​​​ൽ ക​​​​ർ​​​​ശ​​​​ന​​​​ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ​​​​ർ​​​​ക്കാ​​​​ർ ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ സ്വ​​​​കാ​​​​ര്യ പ്രാ​​​​ക്ടീ​​​​സ് ന​​​​ട​​​​ത്തി​​​​യാ​​​​ൽ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് ആരോഗ്യമ​​​​ന്ത്രി വീ​​​​ണാ ജോ​​​​ർ​​​​ജ്. ആ​​​​ല​​​​പ്പു​​​​ഴ മെ​​​​ഡി​​​​ക്ക​​​​ൽ കേ​​​​ളജ് ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ സ്വ​​​​കാ​​​​ര്യ പ്രാ​​​​ക്ടീ​​​​സിം​​​​ഗി​​​​നെ സം​​​​ബ​​​​ന്ധി​​​​ച്ച പ​​​​രാ​​​​തി​​​​യി​​​​ലും ചി​​​​കി​​​​ത്സാ പി​​​​ഴ​​​​വി​​​​ലും വി​​​​ശ​​​​ദ​​​​മാ​​​​യ റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ ഇ​​​​ന്ന​​​​ലെ ചേ​​​​ർ​​​​ന്ന ഉ​​​​ന്ന​​​​ത​​​​ത​​​​ല യോ​​​​ഗ​​​​ത്തി​​​​ൽ മ​​​​ന്ത്രി നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി. ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു വീ​​​​ഴ്ചയു​​​​ണ്ടാ​​​​വാ​​​​ൻ പാ​​​​ടി​​​​ല്ല. രോ​​​​ഗി​​​​ക​​​​ളോ​​​​ട് ഇ​​​​ട​​​​പെ​​​​ടു​​​​ന്പോ​​​​ൾ എ​​​​ല്ലാക്കാ​​​​ര്യ​​​​ങ്ങ​​​​ളും ശ്ര​​​​ദ്ധി​​​​ച്ചു കൈ​​​​കാ​​​​ര്യം ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നും മ​​​​ന്ത്രി നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി. കോ​​​​ഴി​​​​ക്കോ​​​​ട് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ കു​​​​ട്ടി​​​​ക്ക് അ​​​​വ​​​​യ​​​​വം മാ​​​​റി ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​​ട​​​​ത്തി​​​​യ​​​​തു വ​​​​ലി​​​​യ വി​​​​വാ​​​​ദ​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ന്ന​​​​ലെ മ​​​​ന്ത്രി ഉ​​​​ന്ന​​​​ത​​​​ത​​​​ല യോ​​​​ഗം വി​​​​ളി​​​​ച്ച​​​​ത്. കോ​​​​ഴി​​​​ക്കോ​​​​ട്, ആ​​​​ല​​​​പ്പു​​​​ഴ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളു​​​​ടെ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ​​​​മാ​​​​ർ, ആ​​​​ശു​​​​പ​​​​ത്രി സൂ​​​​പ്ര​​​​ണ്ടു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ർ യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു. രോ​​​​ഗി​​​​ക​​​​ളു​​​​ടെ ചി​​​​കി​​​​ത്സാ രേ​​​​ഖ​​​​ക​​​​ളും മ​​​​രു​​​​ന്നു കു​​​​റി​​​​പ്പ​​​​ടി​​​​ക​​​​ളും ഡി​​​​ജി​​​​റ്റ​​​​ലാ​​​​ക്ക​​​​ണം. ആ​​​​ല​​​​പ്പു​​​​ഴ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​നെ​​​​തി​​​​രേ ഉ​​​​യ​​​​ർ​​​​ന്ന പ​​​​രാ​​​​തി​​​​ക​​​​ളി​​​​ൽ ഡി​​​​എം​​​​ഒ റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നും യോ​​​​ഗ​​​​ത്തി​​​​ൽ മ​​​​ന്ത്രി നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.

Read More

ആ​യി​രം ബ​സ് വാ​ങ്ങാ​ൻ കെ​എ​സ്ആ​ർ​ടി​സി; ഇ​ത്ര​യ​ധി​കം ബ​സു​ക​ൾ ഒ​രു​മി​ച്ചു വാ​ങ്ങു​ന്ന​ത് എ​ട്ടു​വ​ർ​ഷ​ത്തി​ന് ശേ​ഷം

ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി​ക്കാ​യി ആ​യി​രം ബ​സു​ക​ൾ വാ​ങ്ങാ​ൻ ശ്ര​മം തു​ട​ങ്ങി. ഇ​തി​നു വാ​യ്പ കി​ട്ടു​ന്ന​തി​നാ​യി സി​എം​ഡി പ്ര​മോ​ജ് ശ​ങ്ക​ർ എ​സ്ബി​ഐ​യു​മാ​യി പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ൾ ന​ട​ത്തി. കെ​എ​സ്ആ​ർ​ടി​സി​യു​ടെ സി​ബി​ൽ സ്കോ​ർ ഏ​റ്റ​വും താ​ഴേ​ത്ത​ട്ടാ​യ ഡി ​ഗ്രേ​ഡി​ലാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ സി ​ആ​യ​തോ​ടെ​യാ​ണ് വാ​യ്പ​യെ​ടു​ത്ത് ബ​സ് വാ​ങ്ങാ​ൻ നീ​ക്കം തു​ട​ങ്ങി​യ​ത്. എ​ട്ടു​വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് ഇ​ത്ര​യ​ധി​കം ബ​സു​ക​ൾ ഒ​രു​മി​ച്ചു വാ​ങ്ങു​ന്ന​ത്. സെ​റ്റി​ൽ​മെ​ന്‍റി​നു ശേ​ഷം ബാ​ങ്ക് ക​ൺ​സോ​ർ​ഷ്യ​ത്തി​ന് 3,100 കോ​ടി​യാ​യി​രു​ന്നു കെ​എ​സ്ആ​ർ​ടി​സി​യു​ടെ ക​ടം. ഇ​ത് മാ​സം​തോ​റും 30 കോ​ടി വീ​തം അ​ട​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​ന​കം 1,000 കോ​ടി അ​ട​ച്ചു​ക​ഴി​ഞ്ഞു. ഇ​തി​ൽ 800 കോ​ടി പ​ലി​ശ​യും 200 കോ​ടി ക​ട​ത്തി​ലും അ​ഡ്ജ​സ്റ്റ് ചെ​യ്ത് ഇ​പ്പോ​ൾ ക​ടം 2900 കോ​ടി​യാ​യി. തി​രി​ച്ച​ട​വ് കൃ​ത്യ​മാ​യ​തോ​ടെ​യാ​ണ് ഡി ​ഗ്രേ​ഡി​ൽ​നി​ന്നു സി ​ഗ്രേ​ഡി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ട​ത്. വാ​യ്പ ല​ഭി​ക്കു​ന്ന​തി​ന് അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ലി​ന്‍റെ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് ഹാ​ജ​രാ​ക്ക​ണം. 2022-23 വ​ർ​ഷ​ത്തെ ഓ​ഡി​റ്റ് ത​യാ​റാ​ക്കി എ​ജി​ക്ക് സ​മ​ർ​പ്പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.…

Read More

റി​ക്കാ​ർ​ഡ് ലാ​ഭ​വി​ഹി​തം പ്ര​ഖ്യാ​പി​ച്ച് റി​സ​ർ​വ് ബാ​ങ്ക് ; കേ​ന്ദ്ര​ത്തി​ന് 2.11 ല​ക്ഷം കോ​ടി രൂ​പ കൈ​മാ​റും

മും​ബൈ: 2023-24 സാമ്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് 2.11 ല​ക്ഷം കോ​ടി രൂ​പ​യു​ടെ റി​ക്കാ​ർ​ഡ് ലാ​ഭ​വി​ഹി​തം പ്ര​ഖ്യാ​പി​ച്ച് റി​സ​ർ​വ് ബാ​ങ്ക്. ഇ​ന്ന​ലെ മും​ബൈ​യി​ൽ ഗ​വ​ർ​ണ​ർ ശ​ക്തി​കാ​ന്ത ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന റി​സ​ർ​വ് ബാ​ങ്ക് സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്‌​ട​ർ​മാ​രു​ടെ 608-ാമ​ത് യോ​ഗ​ത്തി​ലാ​ണ് ലാ​ഭ​വി​ഹി​തം പ്ര​ഖ്യാ​പി​ച്ച​ത്. മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ 140 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണി​ത്. 2022-23 വ​ർ​ഷ​ത്തി​ൽ റി​സ​ർ​വ് ബാ​ങ്കി​ൽ​നി​ന്ന് കേ​ന്ദ്ര​ത്തി​ന് 87,416 കോ​ടി രൂ​പ​യാ​ണു ലാ​ഭ​വി​ഹി​തം ല​ഭി​ച്ച​ത്. 2023-24ൽ ​ഒ​രു ല​ക്ഷം കോ​ടി രൂ​പ​യാ​യി​രി​ക്കും ലാ​ഭ​വി​ഹി​ത​മെ​ന്നാ​യി​രു​ന്നു സൂ​ച​ന​ക​ൾ. എ​ന്നാ​ൽ പ്ര​തീ​ക്ഷി​ച്ച​തി​ലും ര​ണ്ടി​ര​ട്ടി തു​ക​യാ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ലാ​ഭ​വി​ഹി​ത​മാ​യി ന​ൽ​കാ​ൻ റി​സ​ർ​വ് ബാ​ങ്ക് തീ​രു​മാ​നി​ച്ച​ത്. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി ഉ​യ​ർ​ന്ന നി​ര​ക്കി​ലു​ള്ള അ​ടി​സ്ഥാ​ന പ​ലി​ശ നി​ര​ക്കു​ക​ളും ഉ‍​യ​ർ​ന്ന വി​ദേ​ശ​നാ​ണ​യ നി​ര​ക്കു​ക​ളും മി​ക​ച്ച വ​രു​മാ​നം നേ​ടാ​ൻ റി​സ​ർ​വ് ബാ​ങ്കി​നു സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ട്. ഇ​താ​ണ് റി​സ​ർ​വ് ബാ​ങ്കി​നെ കേ​ന്ദ്ര​ത്തി​ന് കൂ​ടു​ത​ൽ ലാ​ഭം നേ​ടാ​ൻ പ്രാ​പ്ത​മാ​ക്കി​യ​ത്. ഈ ​മി​ച്ച കൈ​മാ​റ്റം സ​ർ​ക്കാ​രി​ന്‍റെ…

Read More

പ​തി​ന​ഞ്ചു​കാ​ര​നെ ക​ണ്ടെ​ത്താ​ന്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ള്‍

തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ലെ ചു​മ​ത്ര​യി​ല്‍​നി​ന്നു ര​ണ്ടാ​ഴ്ച മു​ന്പ് കാ​ണാ​താ​യ പ​തി​ന​ഞ്ചു​കാ​ര​നെ ക​ണ്ടെ​ത്താ​ന്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി വീ​ട്ടു​കാ​ര്‍. എ​സ്എ​സ്എ​ല്‍​സി ഫ​ലം അ​റി​യു​ന്ന​തി​ന്‍റെ ത​ലേ ദി​വ​സ​മാ​യ ക​ഴി​ഞ്ഞ ഏ​ഴി​ന് ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് ചു​മ​ത്ര പ​ന്നി​ത്ത​ട​ത്തി​ല്‍ ഷ്വാൻ ജെ​യിം​സ് (ല​ല്ലു -15) വീ​ടു​വി​ട്ട് ഇ​റ​ങ്ങി​യ​ത്. ഞാ​ന്‍ പോ​വു​ക​യാ​ണ് എ​ന്നും എ​ന്നെ ആ​രും അ​ന്വേ​ഷി​ക്ക​രു​ത് എ​ന്നും ക​ത്തെ​ഴു​ത​വ​ച്ച ശേ​ഷ​മാ​ണ് ല​ല്ലു വീ​ടു വി​ട്ട​തെ​ന്ന് പ​റ​യു​ന്നു. തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ലെ മു​ന്‍ കൗ​ണ്‍​സി​ല​റാ​യ മു​ത്ത​ശി കെ.​കെ. സാ​റാ​മ്മ​യ്ക്ക് ഒ​പ്പ​മാ​ണ് കു​ട്ടി ക​ഴി​ഞ്ഞി​രു​ന്ന​ത്. കു​ട്ടി​യു​ടെ ര​ണ്ടാം വ​യ​സി​ല്‍ മാ​താ​വ് മ​രി​ച്ചു. പി​താ​വ് ജെ​യിം​സ് ജോ​ലി സം​ബ​ന്ധ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് താ​മ​സം. കു​ട്ടി​യെ കാ​ണാ​താ​യ ദി​വ​സം ത​ന്നെ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും നാ​ലാം ദി​വ​സ​മാ​ണ് പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ച​തെ​ന്നും സാ​റാ​മ്മ പ​റ​യു​ന്നു. അ​തി​ല്‍​നി​ന്നും കു​ട്ടി ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം ന​ട​ന്ന് മ​ല്ല​പ്പ​ള്ളി-​തി​രു​വ​ല്ല റോ​ഡി​ല്‍ എ​ത്തി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍​ഡി​ല്‍…

Read More

പാർട്ടി പത്രം വരുത്തിയില്ല, ഡി​ടി​പി​സി കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും കു​ടും​ബ​ശ്രീ ഹോ​ട്ട​ൽ സം​രം​ഭ​ക​രെ ഇ​റ​ക്കി വി​ട്ടു

പ​ത്ത​നം​തി​ട്ട: പാ​ര്‍​ട്ടി പ​ത്രം വ​രു​ത്തു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ഡി​ടി​പി​സി കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും കു​ടും​ബ​ശ്രീ ഹോ​ട്ട​ൽ സം​രം​ഭ​ക​രെ ഇ​റ​ക്കി വി​ട്ട​താ​യി പ​രാ​തി. പ​ത്ത​നം​തി​ട്ട മ​ല​യാ​ല​പ്പു​ഴ​യി​ലാ​ണ് സം​ഭ​വം. നി​ല​വി​ലു​ള്ള സം​രം​ഭ​ക​രെ ഒ​ഴി​വാ​ക്കി പു​തി​യ ആ​ളു​ക​ള്‍​ക്ക് ക​രാ​ര്‍ ന​ല്‍​കി​യെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ഡി​ടി​പി​സി രം​ഗ​ത്തെ​ത്തി. പ​ത്ത് വ​ര്‍​ഷ​മാ​യി ഒ​രേ ആ​ളു​ക​ള്‍​ക്ക് ക​രാ​ര്‍ ന​ല്‍​കു​ന്ന​തി​ലെ ഓ​ഡി​റ്റി​ൽ പ്ര​ശ്‌​നം ഉ​ണ്ടാ​യെ​ന്നും നി​യ​മ​പ​ര​മാ​യി ടെ​ന്‍​ഡ​ര്‍ വി​ളി​ച്ച് മ​റ്റ് ആ​ളു​ക​ള്‍​ക്ക് ക​രാ​ര്‍ ന​ല്‍​കി​യ​താ​ണെ​ന്നും ഡി​ടി​പി​സി പ​റ​ഞ്ഞു. പി​ന്നാ​ലെ എ​സി ഉ​ള്‍​പ്പെ​ടെ​യു​ള്ള കെ​ട്ടി​ട​ത്തി​ലെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ തു​ശ്ച​മാ​യ വി​ല​യ്ക്ക് വി​റ്റ് കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും സം​രം​ഭ​ക​ര്‍ ഇ​റ​ങ്ങി.

Read More