തിരുവനന്തപുരം: ഇത് വെള്ളരിക്കാപ്പട്ടണമല്ല, സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഇതിനു മുന്‍പും മന്ത്രിമാര്‍ വിദേശയാത്ര നടത്തിയിട്ടുണ്ട്. സ്വന്തം പണം മുടക്കി വിദേശയാത്ര പോകാനുള്ള ആസ്തിയൊക്കെ മുഖ്യമന്ത്രി പിണറായി വിജയനുണ്ടെന്നും അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും മന്ത്രി വി. ശിവന്‍കുട്ടി. രാഷ്ട്രീയ രംഗത്തു പ്രവര്‍ത്തിക്കുന്നവരും ഔദ്യോഗിക സ്ഥാനങ്ങളിലിരിക്കുന്നവരും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര പോകാറുണ്ട്. ഭാരത് ജോഡോ യാത്ര കഴിഞ്ഞ ശേഷം ആരോടും പറയാതെ രാഹുല്‍ ഗാന്ധി കുറച്ചു ദിവസത്തേക്ക് വിദേശത്തേക്ക് പോയി. അതേക്കുറിച്ച് ഒരു ചര്‍ച്ചയും മാധ്യമങ്ങള്‍ നടത്തിയില്ല. സിപിഎമ്മുകാര്‍ മാത്രം സ്വന്തം കാശ് മുടക്കി വിദേശയാത്ര പോകാന്‍ പാടില്ല എന്നൊരു നിലപാടില്‍നിന്നു മാധ്യമങ്ങള്‍ പിന്തിരിയണം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഏഴ് മന്ത്രിമാര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കുവേണ്ടി പലതവണ വിദേശയാത്ര നടത്തി. ഇതൊന്നും പറയാതെ കേരളത്തിലെ ആദ്യത്തെ സംഭവം എന്ന നിലയിലാണ് മാധ്യമങ്ങള്‍ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രയെക്കുറിച്ച് ചര്‍ച്ച നടത്തുന്നതെന്നും ശിവന്‍കുട്ടി…
Read MoreCategory: Top News
കുട്ടിക്കാനത്ത് കാർ കൊക്കയിലേക്കു മറിഞ്ഞ് രണ്ടുപേർ മരിച്ചു; ചാറ്റൽ മഴയും അമിതവേഗതയും അപകടത്തിന് കാരണമായി; സാരമായി പരിക്കേറ്റ നാലുപേർ ആശുപത്രിയിൽ
പീരുമേട്: കൊട്ടാരക്കര – ഡിണ്ടിഗൽ ദേശീയപാതയിൽ കുട്ടിക്കാനം മുറിഞ്ഞപുഴയ്ക്കു സമീപം കടുവാപ്പാറയിൽ കാർ കൊക്കയിലേക്കു മറിഞ്ഞ് രണ്ടുപേർ മരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ കാർ 600 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ആറ്റിങ്ങൽ നാവായിക്കുളം വെട്ടുചിറ വെള്ളായിൽ സ്വദേശികളായ ഭദ്ര (18), സിന്ധു (45) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഷിബു (51), ഇയാളുടെ ഭാര്യ മഞ്ജു (43), മക്കളായ ഭാഗ്യ (13), ആദിദേവ്(20) എന്നിവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കു ശേഷം പാലാ മാർ സ്ലീവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടവിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും മറ്റ് വാഹന യാത്രികരുമാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് പെരുവന്താനം, പീരുമേട് സ്റ്റേഷനുകളിലെ പോലീസ്, ഹൈവേ പോലീസ്, ഫയർ ഫോഴ്സ് എന്നിവരും എത്തി രക്ഷാ പ്രവർത്തനം നടത്തി. കുട്ടിക്കാനത്തുനിന്നും മുണ്ടക്കയത്തേക്ക് പോകും വഴിയാണ്…
Read Moreകണ്ണിന് കാഴ്ചയില്ല, ഏക വരുമാനം ലോട്ടറി; മോഷ്ടിക്കാനെത്തിയ ലോട്ടറിക്കള്ളന്മാരെ പെന്‍കാമറയില്‍ കുടുക്കി റോസമ്മ
കോട്ടയം: “ഞാനൊരു ക്രിസ്ത്യാനിയാണ്, എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോകുന്ന വ്യക്തിയാണ്. ക്ഷമയുടെയും സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും പാഠമാണ് അവിടെനിന്നു ലഭിക്കുന്നത്. ലോകത്തിനു മുമ്പില്‍ ഞാന്‍ ദരിദ്രയാണെങ്കിലും ദൈവത്തിനു മുമ്പില്‍ സമ്പന്നയാണ്’’- തന്റെ കാഴ്ച പരിമിതി മുതലാക്കി ലോട്ടറി മോഷ്ടിച്ചവരോട് ക്ഷമിച്ചുകൊണ്ട് കളത്തിപ്പടി പള്ളിക്കുന്ന് സ്വദേശി റോസമ്മ സുഭാഷ് പറഞ്ഞ വാക്കുകളാണിത്. ലോട്ടറിക്കള്ളന്മാരെ പെന്‍കാമറയില്‍ കുടുക്കി താരമായതിനു പിന്നാലെ റോസമ്മയുടെ വാക്കുകളും വൈറലായി. കെകെ റോഡില്‍ കളത്തിപ്പടിക്കു സമീപം തട്ടില്‍ ലോട്ടറി വില്‍ക്കുകയാണ് റോസമ്മ. വില്‍പ്പന കഴിഞ്ഞ് പണവും ലോട്ടറിയുമായി ഒത്തുനോക്കുമ്പോള്‍ കണക്ക് പൊരുത്തപ്പെടാതെ വന്നതോടെയാണ് തട്ടിപ്പ് നേരിടുന്നതായി റോസമ്മയ്ക്ക് മനസിലായത്. കൂടുതല്‍ ലോട്ടറി എടുത്ത് എണ്ണം തെറ്റിച്ച് പറഞ്ഞും ടിക്കറ്റിന്റെ യഥാര്‍ഥ വില നല്‍കാതെയുമായിരുന്നു കാഴ്ചപരിമിതിയുള്ള റോസമ്മയെ പറ്റിച്ചിരുന്നത്. കാഴ്ചപരിമിതിയുണ്ടെങ്കിലും ഡയലോഗ് കേട്ട് ടിവി സീരിയല്‍ ആസ്വദിക്കുന്നയാളാണ് റോസമ്മ. സീരിയലില്‍ പെന്കാമറയെക്കുറിച്ച് പറയുന്നതു കേട്ട് റോസമ്മ ഇതുപയോഗിച്ച് കള്ളന്മാരെ…
Read Moreഅക്ഷയ തൃതീയ ഇന്ന്; വിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ച് സ്വര്‍ണവ്യാപാരികള്‍
കൊച്ചി: അക്ഷയതൃതീയ ദിനമായ ഇന്ന് ആഭരണവിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ച് സംസ്ഥാനത്തെ സ്വര്‍ണവ്യാപാരികള്‍. ഇന്ന് അഞ്ചു ലക്ഷത്തിലധികം കുടുംബങ്ങള്‍ സ്വര്‍ണം വാങ്ങാനെത്തിയേക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിപുലമായ ആഘോഷങ്ങളാണ് സ്വര്‍ണക്കടകളില്‍ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ഓണ വിപണിക്കുശേഷം സ്വര്‍ണത്തിന്റെ വ്യാപാരം ഏറ്റവും കൂടുതല്‍ നടക്കുന്നത് അക്ഷയതൃതീയ നാളിലാണ്. തിരക്ക് ഒഴിവാക്കാനായി ജ്വല്ലറികളില്‍ സ്വര്‍ണാഭരണങ്ങളുടെ ബുക്കിംഗ് നേരത്തേതന്നെ ആരംഭിച്ചിരുന്നു. സാധാരണ അക്ഷയതൃതീയയോടനുബന്ധിച്ച് 1,500 കിലോ സ്വര്‍ണാഭരണ വില്പനയാണു കേരളത്തില്‍ നടക്കാറുള്ളത്. സ്വര്‍ണ വിഗ്രഹം, സ്വര്‍ണ നാണയം എന്നിവയ്ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലക്ഷ്മി ലോക്കറ്റ്, ഗുരുവായൂരപ്പന് ലോക്കറ്റ് എന്നിവയ്ക്കും ഉയര്‍ന്ന ഡിമാന്‍ഡുണ്ട്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍, കോയിനുകള്‍ എന്നിവ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. ഇന്നലെ സ്വര്‍ണവില ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയും കുറഞ്ഞിട്ടുണ്ട്. ഇതോടെ ഗ്രാമിന് 6,615 രൂപയും…
Read Moreപൂതക്കുളത്തെ ഇരട്ടക്കൊലപാതകം; ഭാര്യയുമായി ചേർന്നെടുത്ത തീരുമാനം; ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് സാമ്പത്തിക പ്രതിസന്ധി;കുറ്റം സമ്മതിച്ച് ശ്രീജു
ചാത്തന്നൂർ: ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയും മകന്റെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിക്കുകയും പിന്നീട് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തത് ഭാര്യയുമായി ചേർന്നെടുത്ത തീരുമാനമാണെന്ന് പ്രതി ശ്രീജു (സുജിത്ത്) പോലീസിനോട് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായും പരവൂർ ഇൻസ്പെക്ടർ ജെ. എസ്. പ്രവീൺ അറിയിച്ചു. പരവൂര്‍ പൂതക്കുളം കൃഷിഭവനു സമീപം ചൊവ്വാഴ്ചയാണ് സംഭവം. പൂതക്കുളം വേപ്പിൻ മൂട് തെങ്ങിൽ വീട്ടിൽപ്രീത(39), മകൾ ശ്രീനന്ദ(14) എന്നിവരാണ് മരിച്ചത്. പതിനേഴുകാരനായ മകൻ ശ്രീരാഗ് ഗുരുതരാവസ്ഥയില്‍ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോലീസ് നിരീക്ഷണത്തിൽ ചികിത്സയില്‍ കഴിഞ്ഞിരുന്ന ശ്രീജുവിനെ ബുധനാഴ്ച വൈകിട്ട് ഡിസ്ചാർജ് ചെയ്തതോടെ പോലീസ് കസ്റ്റഡിയിലെടുത്തു. പരവൂരിലെ പോലീസ് സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തിയശേഷമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പത്തുമണിയോടെ തന്നെ കൂട്ട ആത്മഹത്യയ്ക്കുള്ള തയാറെടുപ്പുകൾ തുടങ്ങി. സാമ്പത്തിക പ്രതിസന്ധിയാണ് കൂട്ട ആത്മഹത്യയ്ക്ക്…
Read Moreഹയർസെക്കൻഡറി ഫലം പ്രഖ്യാപിച്ചു: 78.69 ശതമാനം വിജയം, മുൻവർഷത്തേക്കാൾ കുറവ്; 9242 പേർക്ക് ഫുള്‍ എ പ്ലസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കൻഡറി പരീക്ഷാഫലം മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. 3,74,755 പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതിൽ 2,94,888 പേർ ഉന്നതവിദ്യാഭ്യാസത്തിനു യോഗ്യത നേടി. 78.69 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം ഇത് 82.9 ശതമാനമായിരുന്നു. മുൻവർഷത്തേക്കാൾ 4.26 ശതമാനത്തിന്റെ കുറവാണുണ്ടായത്. സയൻസ് വിഭാഗത്തിൽ 84.84 ശതമാനം, ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 67.09 ശതമാനം, കൊമേഴ്സ് വിഭാഗത്തിൽ 76.11 ശതമാനം എന്നിങ്ങനെയാണ് വിജയം. 39,242 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എപ്ലസ് കരസ്ഥമാക്കി. കഴിഞ്ഞവർഷം ഇത് 33,815 ആയിരുന്നു. 63 സ്കൂളുകൾ 100 ശതമാനം വിജയം കരസ്ഥമാക്കി. ഇതിൽ ഏഴു സർക്കാർ സ്കൂളുകളുമുണ്ട്. 84.12 ശതമാനം വിജയവുമായി എറണാകുളം ജില്ലയാണ് മുന്നിൽ. അതേസമയം, 72.13 ശതമാനം വിജയം നേടിയ വയനാടാണ് ഏറ്റവും പിന്നിൽ. അതേസമയം, വിഎച്ച്എസ്ഇ പരീക്ഷയില്‍ 71.42 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 78.39 ശതമാനമായിരുന്നു വിജയം. 6.97 ശതമാനത്തിന്റെ…
Read Moreഎയർ ഇന്ത്യ എക്സ്പ്രസിൽ സമരം തുടരുന്നു; മിന്നൽ പണിമുടക്കിന് കൂട്ടപ്പിരിച്ചുവിടൽ; 30 പേർക്കു പിരിച്ചുവിടൽ നോട്ടീസ്
നെടുമ്പാശേരി: എയർ ഇന്ത്യ എക്സ്പ്രസിൽ തുടർച്ചയായ രണ്ടാം ദിവസവും തുടരുന്ന സീനിയർ കാബിൻ ക്രൂ ജീവനക്കാരുടെ സമരത്തിൽ കടുത്ത നടപടി തുടങ്ങി കമ്പനി. മുന്നറിയിപ്പില്ലാതെ ജോലിക്കു ഹാജരാകാതിരുന്ന 30 ജീവനക്കാർക്കു പിരിച്ചുവിടൽ നോട്ടീസ് നൽകി. കേരള സെക്റ്ററിൽ ആറ് ജീവനക്കാർക്കാണു നോട്ടീസ്. ന്യായമായ കാരണമില്ലാതെയാണു ജോലിയിൽനിന്നു വിട്ടുനിൽക്കുന്നതെന്നും നൂറിലധികം പേർ ഒരുമിച്ചു മെഡിക്കൽ ലീവ് എടുത്തതിനു പിന്നിൽ ആസൂത്രിതമായ തീരുമാനം ഉണ്ടെന്നും പിരിച്ചുവിടൽ നോട്ടീസിൽ കമ്പനി ചൂണ്ടിക്കാട്ടി. സമരം സംബന്ധിച്ച് ഇന്നു വൈകിട്ട് നാലിന് ചർച്ച നടക്കും. ജീവനക്കാരുടെ മിന്നൽ സമരത്തെത്തുടർന്ന് 90ലധികം വിമാനങ്ങൾ ഇന്നലെ റദ്ദാക്കേണ്ടി വന്നിരുന്നു. ഇന്നു കണ്ണൂരില്‍നിന്നുള്ള നാലും തിരുവനന്തപുരത്തുനിന്നുള്ള രണ്ടും സര്‍വീസുകള്‍ റദ്ദാക്കി. യുഎഇയില്‍നിന്നുള്ള സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. രാജ്യവ്യാപകമായി 65ലധികം സർവീസുകൾ ഇന്നു റദ്ദാക്കേണ്ടി വരുമെന്നാണു സൂചന. വരും ദിവസങ്ങളിലും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ തടസപ്പെട്ടേക്കുമെന്നാണു വിവരം. അതേസമയം മിന്നൽ…
Read Moreവെസ്റ്റ് നൈൽ പനി: പാലക്കാട് ഒരാളുടെ ജീവനെടുത്തു; പടർന്നേക്കുമെന്ന് ആരോഗ്യവകുപ്പ്
കോഴിക്കോട്: കനത്തജാഗ്രതാ നിര്‍ദേശം തുടരുമ്പോഴും വെസ്റ്റ് നൈല്‍ പനി സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടാനുള്ള സാഹചര്യമുണ്ടെന്ന് ആരോഗ്യവകുപ്പ്. കോഴിക്കോട്ടും മലപ്പുറത്തും പത്തു പേര്‍ക്കു സ്ഥിരീകരിച്ച പനി ഇന്നലെ പാലക്കാട്ട് ഒരാളുടെ ജീവനെടുത്തു. വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചത് ജാഗ്രത തുടരേണ്ടതിലെ ആവശ്യകതയാണു വ്യക്തമാക്കുന്നത്. പാലക്കാട് കാഞ്ഞിക്കുളം സ്വദേശി സുകുമാരനാണ് (65) മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മേയ് അഞ്ചിനു വീട്ടിൽവച്ച് ഛർദ്ദിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. പിന്നീടാണ് വെസ്റ്റ് നൈൽ പനിയാണെന്നു സ്ഥിരീകരിച്ചത്. പ്രദേശത്തെ വീടുകളില്‍ ആരോഗ്യവകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തി. ഉറവിടം പരിശോധിച്ചു വരികയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കോഴിക്കോട് , മലപ്പുറം ജില്ലകളിലായി പത്ത് പേര്‍ക്കായിരുന്നു ആദ്യഘട്ടത്തില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചിരുന്നത്. ഇതില്‍ മലപ്പുറം സ്വദേശികള്‍ പുര്‍ണമായും സുഖം പ്രാപിച്ചു. കോഴിക്കോട് ജില്ലയില്‍ അഞ്ച് പേര്‍ക്ക്…
Read Moreപെൺകുട്ടികളുടെ സിനിമാഭ്രമം മുതലെടുത്ത് നഗ്നതപകർത്തും; അവസരത്തിനായി പിന്നീട് വിളിച്ചാൽ ഭീഷണിപ്പെടുത്തൽ; കൊല്ലത്തെ മുഹമ്മദ് ഹാരിസിനിത് സ്ഥിരം പരിപാടിയെന്ന് പോലീസ്
കായംകുളം: സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നത വീഡിയോയിൽ പകർത്തി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലം ജില്ലയിൽ മുണ്ടയ്ക്കൽ വില്ലേജിൽ കൊല്ലം മുനിസിപ്പൽ കോർപറേഷൻ 22-ാം വാർഡിൽ വൈ നഗറിൽ ബദരിയ മൻസിലിൽനിന്നും കൊല്ലം ശക്തികുളങ്ങര കാവനാട് ഐക്യ നഗറിൽ വീട് നമ്പർ 141 ൽ താമസിച്ചു വരുന്ന മുഹമ്മദ് ഹാരിസ് (36) ആണ് കായംകുളം പോലീസിന്റെ പിടിയിലായത്. ആദ്യം ഇയാൾ സ്കൂളുകളിലെ അധ്യാപകരുടെ ഫോൺ നമ്പർ കൈക്കലാക്കി സിനിമാ നിർമാതാവാണെന്നു പറഞ്ഞ് ബ്രോഷർ അയച്ചു നൽകും. പിന്നീട് അഭിനയിക്കാൻ താത്പര്യമുള്ള പെൺകുട്ടികളുടെ ഓഡിഷൻ നടത്താനാണെന്ന് പറഞ്ഞ് അധ്യാപകരെ കബളിപ്പിച്ച് അവരിൽനിന്നു കൗശലപൂർവം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മൊബൈൽ നമ്പർ കരസ്ഥമാക്കും. എന്നിട്ട് പെൺകുട്ടികളുടെ മൊബൈൽ നമ്പറിലേക്ക് വിളിച്ച് സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടോയെന്ന് ചോദിക്കുകയും സിനിമയിൽ അഭിനയിക്കാൻ…
Read Moreനവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്ന് എറിഞ്ഞ് കൊന്ന കേസ്; പ്രതിയായ യുവതിയെ ‘അതിജീവിത’യാക്കിയ കമ്മീഷണറുടെ പരാമര്‍ശത്തില്‍ റിപ്പോര്‍ട്ട് തേടി ബാലാവകാശ കമ്മീഷന്
കൊച്ചി: നവജാത ശിശുവിനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം ബഹുനില ഫ്ലാറ്റില്‍നിന്നു പുറത്തേക്കെറിഞ്ഞ കേസില്‍ പ്രതിയായ യുവതിയെ ‘അതിജീവിത’ എന്നു പരാമര്‍ശിച്ച കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ പരാമര്‍ശത്തില്‍ റിപ്പോര്‍ട്ട് തേടി ബാലാവകാശ കമ്മീഷന്. കമ്മീഷണര്‍ എസ്. ശ്യാംസുന്ദറിന്റെ ഈ പരാമര്‍ശത്തെക്കുറിച്ച് അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. പൊതുപ്രവര്ത്തകന് ജോമോന് പുത്തന്‍പുരയ്ക്കലിന്റെ പരാതിയിലാണു നടപടി. കഴിഞ്ഞ മൂന്നിനു രാവിലെയാണ് വീട്ടില്‍ വച്ച് രഹസ്യമായി യുവതി പ്രസവിച്ചത്. പ്രസവത്തിനു പിന്നാലെ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഫ്ലാറ്റില്‍നിന്നു താഴേക്ക് വലിച്ചെറിയുകയായിരുന്നു. കേസില്‍ അറസ്റ്റിലായ യുവതി റിമാന്‍ഡിലാണ്. നിലവില്‍ ആശുപത്രി ചികിത്സയിലാണിവര്‍. സംഭവം നടന്നതിനു പിന്നാലെ സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു പ്രതികരിക്കുന്നതിനിടെയായിരുന്നു കമ്മീഷണര്‍ യുവതിയെ അതിജീവിത എന്നു വിശേഷിപ്പിച്ചത്.
Read More