അഹമ്മദാബാദ്: അജ്ഞാതൻ പാഴ്സലായി നൽകിയ ഇലക്ട്രോണിക് യന്ത്രം പൊട്ടിത്തെറിച്ച് അച്ഛനും മക്കളും മരിച്ചു. അപകടത്തിൽ രണ്ട് മക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. സബർകാന്ത ജില്ലയിൽ വേദഗ്രാമത്തിലെ ജിതു വൻസാരയും മകളുമാണു മരിച്ചത്. ഓട്ടോറിക്ഷയിലെത്തിയ അജ്ഞാതൻ നൽകിയിട്ട് പോയ പാഴ്സലിലുണ്ടായിരുന്ന യന്ത്രം പ്ലഗിൽ കുത്തി സ്വിച്ചിട്ടയുടൻ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് ജിതു സംഭവസ്ഥലത്ത് വച്ചും 11 വയസുള്ള മകൾ ആശുപത്രിയിൽ വച്ചും മരിച്ചു. മറ്റ് രണ്ട് മക്കളുടെ നില ഗുരുതരമാണ്. ഇത് വീട്ടുകാർ ഓർഡർ ചെയ്ത യന്ത്രമാണോ അതോ കൊലപാതകമാണോ എന്ന് പോലീസ് അന്വേഷിക്കുകയാണ്.
Read MoreCategory: Top News
വാക്സിന്റെ സുരക്ഷ കേന്ദ്ര ആഭ്യന്ത്രരമന്ത്രാലയം വിലയിരുത്തിയിട്ടുണ്ട്; കൊവാക്സിൻ സുരക്ഷിതമെന്ന് ഭാരത് ബയോടെക്ക്
ന്യൂഡല്‍ഹി: കൊവിഡ് വാക്സിനായ കൊവാക്സിൻ സുരക്ഷിതമെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്ക്. കൊവീഷീൽഡ് വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് ഭാരത് ബയോടെക്കിന്റെ പ്രതികരണം. ഇന്ത്യയിൽ ട്രയൽ നടത്തിയ ഒരേയൊരു കൊവിഡ് വാക്സിൻ കൊവാക്സിൻ ആണ്. സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകിയത്. വാക്സിന്റെ സുരക്ഷ കേന്ദ്ര ആഭ്യന്ത്രരമന്ത്രാലയം വിലയിരുത്തിയിട്ടുള്ളതാണെന്നും ഭാരത് ബയോടെക്ക് പറഞ്ഞു. നേരത്തേ കൊവീഷീൽഡ് വാക്സിന് ചെറിയ പാര്ശ്വഭലങ്ങള് ഉണ്ടായേക്കാം എന്ന് നിര്‍മാണ കമ്പനിയായ ആസ്ട്രസെന്‍ക്ക യുകെയിലെ കോടതിയിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബയോടെക്ക് വിശദീകരണവുമായി രംഗത്തെത്തിയത്.
Read Moreകനത്ത ചൂടിയിൽ വെന്തുരുകി കേരളം; മേയ് ആറ് വരെ വിദ്യാഭാസ സ്ഥാപനങ്ങള്‍ അടച്ചിടും; നാല് ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ചുട്ടുപൊള്ളുന്ന വെയിൽ. മേയ് ആറ് വരെ വിദ്യാഭാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഫ്രഫണല് കോളജുകൾ അടക്കമുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. മേയ് ആറിന് ശേഷം സംസ്ഥാനത്ത് വേനല്‍മഴ ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. അതുവരെ അതീവ ജാഗ്രത തുടരണമെന്നാണ് നിര്‍ദേശം. അവധിക്കാല സമ്മര്‍ ക്യാമ്പുകള്‍ നിര്‍ത്തിവയ്ക്കും. രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെ ക്ലാസുകള്‍ ഒഴിവാക്കണം. പകല്‍സമയത്തെ പരിശീലനവും ഡ്രില്ലും ഒഴിവാക്കാനും നിര്‍ദേശമുണ്ട്. മഴക്കാല പൂര്‍വ ശുചീകരണം തുടങ്ങാനും യോഗത്തില്‍ തീരുമാനമായി. അതേസമയം സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോഴിക്കോട്, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്. ആലപ്പുഴയില്‍ ഇന്നും വെള്ളിയാഴ്ചയും രാത്രി താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.
Read Moreകൊലകൊല്ലിയായി സഹകരണ ബാങ്കുകൾ; മകളുടെ വിവാഹത്തിനായി നിക്ഷേപിച്ച പണം തിരികെ ലഭിച്ചില്ല; മനോവിഷമത്തിൽ വിഷംകഴിച്ച ഗൃഹനാഥൻ മരിച്ചു
തിരുവനന്തപുരം: ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിൽ മനംനൊന്ത് വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. നെയ്യാറ്റിൻകര മരുതത്തൂര്‍ സ്വദേശി തോമസ് സാഗരം (55)ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. നെയ്യാറ്റിൻകര പെരുമ്പഴുതൂർ സർcoopസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച ചെയ്ത പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിൽ തോമസ് സാഗരം നിക്ഷേപിച്ച അഞ്ച് ലക്ഷം രൂപ തിരിച്ച് ചോദിച്ചിട്ട് നല്‍കിയിരുന്നില്ല. ഇതേതുടര്‍ന്ന് കടുത്ത മനോവിഷമത്തിലായിരുന്നു തോമസ്. മകളുടെ വിവാഹത്തിന് വേണ്ടിയാണ് തോമസ് പണം തിരികെ ചോദിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ 19നാണ് തോമസ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് മരണം.
Read Moreമദ്യപിച്ചെത്തി ക്രൂരമായ മർദനവും ചീത്തവിളിയും; സഹികെട്ട അമ്മ മകനെ വെട്ടിവീഴ്ത്തി; പരിക്കേറ്റ രാജേഷിനെ ആശുപത്രിയിലെത്തിച്ച് നാട്ടുകാർ
കോട്ടയം: മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു. കോട്ടയം കുറിച്ചി ഒന്നാം വാർഡ് കൈനാട്ട് വാല പത്തിൽക്കവല ഭാഗത്ത് തൊണ്ണൂറിൽച്ചിറ വീട്ടിൽ രാജേഷിനെയാണ് അമ്മ ഓമന വെട്ടിപ്പരിക്കേൽപ്പിച്ചത്. ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. വെട്ടേറ്റ രാജേഷ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രാജേഷ് മദ്യപിച്ച് വീട്ടിലെത്തി നിരന്തരം ബഹളമുണ്ടാക്കുകയും അമ്മയെ മർദിക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച വൈകിട്ടും വീട്ടിലെത്തിയ രാജേഷ് മദ്യപിച്ച് ബഹളമുണ്ടാക്കുകയും അമ്മയെ മർദിക്കുകയും ചെയ്തിരുന്നു. ഇതെത്തുടർന്നാണ് ഓമന രാജേഷിനെ വെട്ടിയതെന്നാണ് പോലീസ് പറയുന്നത്. വെട്ടേറ്റ രാജേഷിനെ ഓടിക്കൂടിയ നാട്ടുകാരാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
Read Moreരാഹുൽ ഗാന്ധി ഇറ്റലിയിലേക്ക് പോകട്ടെ; രാജ്യത്തിന്റെ ദുഷ്കരമായ സമയങ്ങളിലെല്ലാം നാടുവിട്ട് ഓടുന്നയാൾ; രൂക്ഷവിമർശനവുമായി യോഗി ആദ്യത്യനാഥ്
മുംബൈ: രാജ്യം ദുഷ്കരമായ സമയം നേരിടുമ്പോഴെല്ലാം രാഹുൽ ഗാന്ധി ഇറ്റലിയിലേക്ക് ഓടി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു യോഗി. “നിങ്ങൾ രാഹുൽ ഗാന്ധിയെ കണ്ടിട്ടുണ്ടാകും, രാജ്യം ദുഷ്കരമായ സമയങ്ങൾ നേരിടുമ്പോഴെല്ലാം, രാജ്യം വിട്ട് ആദ്യം ഓടുന്നത് അദ്ദേഹമാണ്, കോവിഡ് വന്നപ്പോൾ അദ്ദേഹം ഇറ്റലിയിലേക്ക് പോയി. ഒരു ഭൂകമ്പമോ വെള്ളപ്പൊക്കമോ മറ്റേതെങ്കിലും ദുരന്തമോ ഉണ്ടായപ്പോഴും അദ്ദേഹം ഇറ്റലിയിലേക്ക് പോയി. “രാഹുൽ ഗാന്ധി എന്തിനാണ് ഇവിടെ തെരഞ്ഞെടുപ്പിൽ സമയം കളയുന്നത്. താങ്കൾ ഇറ്റലിയിലേക്ക് പോകുക, ഇന്ത്യക്ക് പുറത്തായിരിക്കുമ്പോൾ അദ്ദേഹം എല്ലാവരെയും വിമർശിക്കുന്നു, ഇന്ത്യയിലായിരിക്കുമ്പോൾ, രാജ്യം തന്റെ പൂർവികർക്ക് പൈതൃകമായി ലഭിച്ചതുപോലെയാണ് അദ്ദേഹം പെരുമാറുന്നത്.- മുഖ്യമന്ത്രി യോഗി കൂട്ടിച്ചേർത്തു.
Read Moreതൊട്ടാൽ പൊള്ളും: ചുട്ടുപൊള്ളി പച്ചക്കറികളും; വേനൽ ചൂടിൽ പച്ചക്കറിക്ക് തീ വില
തിരുവന്തപുരം: ചുട്ടുപൊള്ളുന്ന വേനലായതോടെ പച്ചക്കറികളിൽ പലതിനും വില ഉയർന്നു. തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നുമുള്ള പച്ചക്കറി വരവ് കുറഞ്ഞതാണ് കാരണം. 60 രൂപ മുതൽ 80 രൂപ വരെ വിലയുണ്ടായിരുന്ന നാരങ്ങ 160 ൽ എത്തി. ബീൻസിന് കിലോയ്ക്ക് 100 രൂപ കൂടി. 70 രൂപ മുതൽ 80 രൂപ വരെ വിലയുണ്ടായിരുന്ന ബീൻസിനാണ് ഇപ്പോൾ ഒറ്റയടിക്ക് 100 രൂപ കൂടിയത്. നാടൻ പാവയ്ക്കയുടെ വിലയും ഇരട്ടിയായി. 50 രൂപ വില ഉണ്ടായിരുന്ന ഒരു കിലോ ചെറിയ ഉള്ളിക്ക് വില 65 മുതൽ 70 വരെയാണ്. പൈനാപ്പിളിന്റെ വില 50ൽ നിന്ന് 80ലെത്തി. വെളുത്തുള്ളിയുടെ വിലയും കുതിച്ചുയർന്നിരിക്കുകയാണ്. അതേസമയം പച്ചക്കറി വാങ്ങുമ്പോൾ വെറുതെ കിട്ടിക്കൊണ്ടിരുന്ന കറിവേപ്പില കിലോയ്ക്ക് 70 രൂപ നിരക്കിലാണ് മൊത്തവിലക്കാരുടെ കൈയിൽ നിന്ന് ചെറുകിടക്കാർ വാങ്ങുന്നത്. ഇതര സംസ്ഥാനത്ത് നിന്നുള്ള പച്ചക്കറിയുടെ വരവ് നിന്നാൽ…
Read Moreവിലകൂടിയ സ്മാർട്ട് ഫോൺ വാങ്ങണം: സീരിയിൽ അനുകരിച്ച് പതിമൂന്നുകാരന്റെ മോഷണം; ഫ്ലാറ്റിൽ നിന്ന് കവർന്നത് 10 ലക്ഷത്തിന്റെ സ്വർണം
സൂറത്ത്: സ്മാർട്ട് ഫോൺ വാങ്ങിക്കുന്നതിനായി 10 ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ച് പതിമൂന്നുകാരൻ. തന്റെ പ്രിയപ്പെട്ട ടിവി സീരിയലായ സിഐഡിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കുട്ടി മോഷണം നടത്തിയത്. മൊബൈൽ ഫോൺ വാങ്ങി ടിവി സീരിയൽ കാണുക എന്നതായിരുന്നു കുട്ടിയുടെ ലക്ഷ്യം. ഏപ്രിൽ 26 ന് ആണ് മോഷണം നടന്നത്. തന്റെ ബന്ധുവിനൊപ്പം താമസിക്കാനാണ് പിപ്ലോഡിലെ ആഡംബര ഫ്ലാറ്റിൽ പതിമൂന്നുകാരൻ എത്തിയത്. എന്നാൽ കുട്ടി പ്രിയങ്ക കോത്താരിയുടെ ഫ്ലാറ്റിൽ കയറി സ്വർണവും പണവും മോഷ്ടിക്കുകയായിരുന്നു. ബന്ധുവിന്റെ ഫ്ലാറ്റിലെ ശൗചാലയത്തിന്റെ വെന്റിലേഷൻ ഇളക്കി മാറ്റി പൈപ്പ് വഴി കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് കുട്ടി ഊർന്നിറങ്ങിയാണ് മോഷണം നടത്തിയത്. ശാസ്ത്രീയ അന്വേഷണത്തിൽ ഒരു കുട്ടിയാണ് പ്രതി എന്ന് പോലീസിന് വ്യക്തമായി. 6.40 ലക്ഷം വിലവരുന്ന സ്വർണ ബ്രേസ്ലെറ്റുകൾ, 2.08 ലക്ഷം രൂപയുടെ സ്വർണ മാല, 52000 രൂപയുടെ സ്വർണ മോതിരം,…
Read Moreപാട്ടിനും ഡാന്‍സിനുമുള്ള വേദിയല്ല ഹിന്ദു വിവാഹം: ആചാരങ്ങൾ പാലിച്ചില്ലെങ്കിൽ സാധുതയില്ല; സുപ്രീം കോടതി
ന്യൂഡൽഹി: ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇല്ലാതെ നടക്കുന്ന ഹിന്ദു വിവാഹങ്ങൾ സാധുവാകില്ലെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. പാട്ടും ഡാൻസും ഭക്ഷണവുമെല്ലാമാണ് ഹിന്ദു വിവാഹം എന്ന് കരുതരുതെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ബി.വി. നാഗരത്ന, അഗസ്റ്റിൻ ജോർജ് മഹീസുവും അടങ്ങുന്ന ബെഞ്ചിന്റെതാണ് നിരീക്ഷണം. കോടതി രണ്ട് പൈലറ്റുമാരുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് ഇക്കാര്യം പരാമർശിച്ചത്. ഇവരുടെ വിവാഹം ചടങ്ങുകളൊന്നും നടത്താതെ ആയിരുന്നു. ഇന്ത്യൻ സമൂഹം വലിയ മൂല്യമുള്ള പദവി നൽകുന്ന ദിവ്യകർമമാണ് വിവാഹം എന്നും അത് വിശുദ്ധമാണെന്നും കോടതി പറഞ്ഞു. പാട്ടിനും ഡാന്‍സിനുമുള്ള വേദിയല്ല വിവാഹം. സ്ത്രീധനം ആവശ്യപ്പെടാനും നല്‍കാനും അതുവഴി സമൂഹത്തില്‍ കുറ്റകൃത്യങ്ങളിലേക്ക് നയിക്കാനുള്ള കാര്യവുമല്ല. ഹിന്ദു വിവാഹ നിയമത്തില്‍ പറയുന്നത് അനുസരിച്ചുള്ള ചടങ്ങുകളൊന്നുമില്ലാതെ വിവാഹം നടത്തി ഭാര്യാഭർത്യ പദവി സ്വീകരിക്കുന്നതിനോട് വിയോജിപ്പാണെന്നും കോടതി പറഞ്ഞു. ഒരു വാണിജ്യ ഇടപാടല്ല വിവാഹം. ആജീവനാന്ത കാലത്തേക്ക് ഉഭയസമ്മതത്തോടേയും അന്തസ്സ്…
Read Moreഡ്രൈവർ ലൈംഗിക ചേഷ്ടകാട്ടിയോ, എംഎൽഎ ബസിനുള്ളിൽ കയറിയോ? കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് കാണാനില്ല; ദുരൂഹമെന്ന് യദു, അന്വേഷിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിലെ നിർണായക തെളിവായ ബസിലെ മെമ്മറി കാർഡ് കാണാനില്ലെന്ന് പോലീസ്. കെഎസ്ആർടിസി ബസിനുളളിലെ സിസിസിടി കാമറയിൽ ഒരു ദൃശ്യവുമില്ലെന്ന് പരിശോധനയിൽ വ്യക്തമായി. മൂന്ന് കാമറകളാണ് ബസിലുണ്ടായിരുന്നത്. കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങൾ ശേഖരിക്കാന്‍ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പോലീസ് കെഎസ്ആർടിസിക്ക് കത്ത് നല്‍കിയിരുന്നു. തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് ഇന്ന് തിരിച്ചെത്തിയ ശേഷം പരിശോധിച്ചപ്പോഴാണ് മെമ്മറി കാർഡ് നഷ്ടമായതായി കണ്ടെത്തിയത്. മെമ്മറി കാർഡ് മാറ്റിയതായി സംശയിക്കുന്നുവെന്നും പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ഡ്രൈവര്‍ യദു പറഞ്ഞു. തൃശൂരില്‍ നിന്നും വാഹനം പുറപ്പെട്ടത് മുതല്‍ സിസിടിവി ക്യാമറ പ്രവര്‍ത്തിച്ചിരുന്നു. സ്ക്രീനിൽ ദൃശ്യങ്ങള്‍ തെളിഞ്ഞു വന്നിരുന്നു. റിക്കാര്‍ഡിംഗ് എന്ന് കാണിച്ചിരുന്നു. ദൃശ്യങ്ങള്‍ മനഃപൂര്‍വം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് മെമ്മറി കാര്‍ഡ് കാണാതായതിന് പിന്നില്‍. തന്റെ നിരപരാധിത്വം കൂടുതല്‍ തെളിയാൻ ദൃശ്യങ്ങള്‍ പുറത്തു…
Read More