കൊട്ടാരക്കര: സംസ്ഥാന സർക്കാർ നടത്തിയ ഭരണഘടനാ സംരക്ഷണാചരണത്തിന്റെ ഭാഗമായി കൊട്ടാരക്കര നഗരസഭ സ്ഥാപിച്ച ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത ഫലകത്തിൽ കാക്കകളും പക്ഷികളും കാഷ്ഠിച്ച് വികൃതമാക്കി. കൊട്ടാരക്കര പോലീസ് സ്റ്റേഷന് എതിർവശത്ത് ദേശീയ പാതയോരത്തുതുള്ള മൂന്നു വിളക്കിന് സമീപമായാണ് മാർബിളിൽ നിർമിച്ച ഫലകം സ്ഥാപിച്ചിട്ടുള്ളത്. കാഷ്ഠം വീണ് വികൃതമായിട്ടും നഗരസഭാ അധികൃതർ ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. ഭരണഘടനയോടുള്ള അനാദരവായി ഇതിനെ അഭിഭാഷകരടക്കം ചൂണ്ടിക്കാട്ടുന്നു. പക്ഷി കാഷ്ഠം വീഴാതെ ഫലകത്തെ സംരക്ഷിക്കണമെന്നാണ് പൊതുജനാവശ്യം.
Read MoreCategory: Top News
തട്ടിപ്പിന്റെ പുതിയൊരു മുഖം; കൂടുതൽ തുക ഗൂഗിൾപേ വഴി അയച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടാൻ ശ്രമം; ആലുവയിലെ കച്ചവടക്കാരന്റെ പരാതിയിങ്ങനെ…
ആലുവ: കൂടുതൽ തുക ഗൂഗിൾ പേ വഴി അയച്ച് എന്ന് തെറ്റിദ്ധരിപ്പിച്ച് 37,000 രൂപ തട്ടിയെടുക്കാൻ നടത്തിയ ശ്രമം വ്യാപാരി വിഫലമാക്കി. ആലുവ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവർത്തിക്കുന്ന വിക്ടറീസ് ഏജൻസീസ് എന്ന സ്റ്റേഷനറി കടയിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. ഉടമ ടോമി മാഞ്ഞൂരാൻ പറയുന്നത് ഇങ്ങനെ: ഇന്നലെ വൈകുന്നേരം നാലോടെ ഇന്ത്യൻ നേവി ഓഫീസർ എന്ന് സ്വയം പരിചയപ്പെടുത്തി ഫോൺ കോൾ വന്നു. കുറച്ച് സാധനങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടു. ആറു മണി ആകുമ്പോൾ സ്റ്റാഫ് വന്ന് സാധനങ്ങൾ വാങ്ങുമെന്നും പറഞ്ഞു. കടയിൽ വന്നിരുന്ന സന്ദർശകയുടെ സഹായത്താലാണ് ഹിന്ദിയിൽ ആശയ വിനിമയം നടത്തിയത്. അതനുസരിച്ച് 20 നോട്ടുബുക്കുകൾ, 40 പേനകൾ, ചോക്കുകൾ തുടങ്ങിയവ പൊതിഞ്ഞുവച്ചു. തുക 4,190 എന്നറിയിച്ചതോടെ ഗൂഗിൾ പേ ചെയ്യാമെന്നും പരീക്ഷണാർത്ഥം ആദ്യം ഒരു രൂപ അടയ്ക്കാമെന്നും പറഞ്ഞു. ഒരു രൂപ ക്രെഡിറ്റ് ആയി.…
Read Moreഅരളിപ്പൂവ് ഇത്രയ്ക്കും വില്ലനോ; ഫോണ്‍ ചെയ്യുന്നതിനിടയില്‍ ചുവന്ന അരളിയുടെ പൂവ് കടിച്ചു; പിന്നാലെ യുവതി കുഴഞ്ഞ് വീണ് മരിച്ചു
ആലപ്പുഴ: ചുവന്ന അരളിയുടെ പൂവ് കടിച്ചു പിന്നാലെ കുഴഞ്ഞു വീണു. ഫോണ്‍ ചെയ്യുന്നതിനിടയില്‍ ചുവന്ന അരളിയുടെ പൂവ് കടിച്ച യുവതിയ്ക്ക് ദാരുണാന്ത്യം. പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രൻ- അനിത ദമ്പതികളുടെ മകള്‍ സൂര്യ സുരേന്ദ്രനാണ് (24) മരിച്ചത്. യുകെയില്‍ പോകാന്‍വേണ്ടി നെടുമ്പാശേരി വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ ചെയ്യുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയും തുടര്‍ ചികിത്സയ്ക്കിടയില്‍ പെണ്‍കുട്ടി മരണമടയുകയും ചെയ്യുകയായിരുന്നു. ഫോണ്‍ ചെയ്യുന്നതിനിടയില്‍ ചുവന്ന അരളിയുടെ പൂവ് കടിച്ചതായി ചികിത്സിച്ച ഡോക്ടര്‍മാരോട് കുട്ടി പറഞ്ഞിരുന്നു. ഇത് മരണ കാരണമായേക്കാമെന്ന ഡോക്ടറന്മാര് സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് പോലീസ് അസ്വാഭിവിക മരണത്തിനു കേസെടുത്തത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൃദയ സ്തംഭനം മൂലമാണ് മരണമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആന്തരികാവയവ പരിശോധന ഫലം വന്നശേഷമേ മരണകാരണം സ്ഥിരീകരിക്കാന്‍ പറ്റുകയുള്ളൂവെന്നും പോലീസ് പറഞ്ഞു. പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ ഒരു പോലെ മികവു പുലര്‍ത്തിയിരുന്ന സൂര്യ നാട്ടുകാര്‍ക്കും അയല്‍വാസികള്‍ക്കും ഒരുപോലെ പ്രിയങ്കരിയായിരുന്നു. പൊയ്യക്കര…
Read Moreനാട്ടിലും വീട്ടിലും പ്രിയങ്കരിയായവൾ; ജോലിനേടി കുടുംബത്തിന് തണലാകണമെന്ന ആഗ്രഹം ബാക്കിയായി; വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ് മരിച്ച സൂര്യയുടെ വേര്‍പാട് പള്ളിപ്പാട് ഗ്രാമത്തെ കണ്ണീരിലാഴ്ത്തി
ഹരിപ്പാട്: യുകെയില്‍ പോകാന്‍ വേണ്ടി നെടുമ്പാശേരി വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ ചെയ്യുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയും തുടര്‍ ചികിത്സയ്ക്കിടയില്‍ മരണത്തിനു കീഴടങ്ങുകയും ചെയ്ത പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രൻ- അനിത ദമ്പതികളുടെ മകള്‍ സൂര്യ സുരേന്ദ്രന്റെ (24) ആകസ്മിക വേര്‍പാട് പള്ളിപ്പാട് ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ ഒരു പോലെ മികവു പുലര്‍ത്തിയിരുന്ന സൂര്യ നാട്ടുകാര്‍ക്കും അയല്‍വാസികള്‍ക്കും ഒരുപോലെ പ്രിയങ്കരിയായിരുന്നു. പൊയ്യക്കര ജംഗ്ഷനില്‍ പിതാവ് നടത്തുന്ന ബേക്കറിയില്‍ ഒഴിവു സമയങ്ങളിലെത്തിസഹായിക്കാറുണ്ടായിരുന്ന സൂര്യയുടെ പെട്ടെന്നുള്ള വേര്‍പാട് നാട്ടുകാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നതായിരുന്നില്ല. ഇടപെടുന്ന എല്ലാവര്ക്കും പ്രിയങ്കരിയായിരുന്നു സൂര്യ. ബിഎസ്സി നഴ്സിംഗ് പാസായി യുകെയില്‍ ജോലി നേടണമെന്നും കുടുംബത്തിന് താങ്ങാകണമെന്നും സൂര്യയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അതിനായി പരിശ്രമിക്കുകയും ആഗ്രഹം സാധിച്ചതിന്റെയും സന്തോഷത്തില്‍ ഉത്സാഹവതിയായി ബന്ധുക്കളോടും അയല്‍ക്കാരോടും കൈവീശി യാത്ര പറഞ്ഞുപോയ തങ്ങളുടെ സൂര്യയുടെ വിറങ്ങലിച്ച ശരീരം വീട്ടിലെത്തിയപ്പോള്‍ മാതാപിതാക്കളും ബന്ധുക്കളും അലമുറയിട്ട…
Read Moreഅമ്മയാണ് സഹോദരിയാണ് മകളാണെന്നത് ഓർക്കണം… തനിക്കെതിരേ സൈബർ ആക്രമണം നടക്കുന്നതായി മേയർ ആര്യാ രാജേന്ദ്രന്റെ പരാതി
തിരുവനന്തപുരം: സമൂഹമാധ്യമത്തിലൂടെ തനിക്കെതിരേ സൈബർ ആക്രമണം. പോലീസിൽ പരാതി നൽകി മേയർ ആര്യാ രാജേന്ദ്രൻ. തന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളിലാണ് സൈബര്‍ ആക്രമണം നടക്കുന്നതായി പരാതി. പോലീസ് മേധാവിക്കും മ്യൂസിയം പോലീസിനുമാണ് പരാതി നൽകിയത്. പോസ്റ്റുകള്‍ക്കു താഴെ അശ്ലീല കമന്റുകളാണ് നിറയുന്നതെന്ന് പരാതിയില്‍ പറയുന്നു. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുമായുള്ള പ്രശ്നങ്ങള്‍ക്ക് പിന്നാലെയാണ് ആര്യയ്ക്ക് നേരെ സൈബര്‍ ആക്രമണം. സംഭവത്തിൽ മേയർക്കെതിരേ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നതിനിടെയാണ് ആര്യയുടെ സൈബർ ആക്രമണ പരാതി.
Read Moreഉന്നതര്‍ക്ക് വഴങ്ങിയാൽ പണവും പരീക്ഷയിൽ ഉയർന്ന മാർക്കും; വിദ്യാർഥിനികളെ വഴിതെറ്റിക്കാൻ ശ്രമിച്ച അധ്യാപികയ്ക്ക് തടവ് ശിക്ഷ
ചെന്നൈ: കോളജ് വിദ്യാർഥിനികളോട് ഉന്നതർക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട വനിത പ്രഫസര്‍ക്ക് തടവ് ശിക്ഷ. തമിഴ്നാട്ടിലെ ശ്രീവില്ലിപൂത്തുരിനടുത്തുള്ള അറുപ്പുകോട്ടയിലെ സ്വകാര്യ കോളജിൽ അസിസ്റ്റന്റ് പ്രഫസർ ആയിരുന്ന നിർമല ദേവിയെയാണ് കോടതി ശിക്ഷിച്ചത്. 10 വർഷം തടവ് ശിക്ഷയാണ് ഇവർക്ക് ലഭിച്ചത്. ഇതിനു പറമെ 2,45,000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. ആറ് വർഷത്തോളം നീണ്ട വിചാരണക്കൊടുവിലാണ് കോടതി ശിക്ഷ വിധിച്ചത്. ഉന്നതര്‍ക്ക് വഴങ്ങിയാൽ പണവും പരീക്ഷയിൽ ഉയർന്ന മാർക്കും ലഭിക്കുമെന്നാണ് ഇവർ വിദ്യാർഥിനികളോട് പറഞ്ഞത്. ഇതിന്റെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. തുടർന്ന് ഇവർക്കെതിരേ നാല് വിദ്യാർഥിനികൾ നൽകിയ പരാതിയിലാണ് അന്വേഷണം നടത്തി ശിക്ഷ വിധിച്ചത്.
Read Moreകാറിൽ നിന്ന് വാളുമായി ചാടിയിറങ്ങുന്ന സംഘം, സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ആലുവ ഗുണ്ടാ ആക്രമണത്തിൽ നാല് പേർ കസ്റ്റഡിയിൽ
കൊച്ചി: ആലുവാ ഗുണ്ടാ ആക്രമണത്തിൽ നാല് പേർ കസ്റ്റഡിയില്‍. സ്വരാജ്, സുനീര്‍, ഫൈസല്‍, കബീർ എന്നിവരാണ് പിടിയിലായത്. ഇവരിൽ മൂന്നുപേർക്ക് അക്രമത്തിൽ നേരിട്ട് പങ്കുണ്ടെന്നും അക്രമം ആസൂത്രണം ചെയ്തത് കബീർ ആണെന്നും പോലീസ് പറഞ്ഞു. ആലുവ ശ്രീമൂലനഗരത്തിൽ ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് നാടിനെ നടുക്കിയ ആക്രമണമുണ്ടായത്. മുന്‍ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പി. സുലൈമാനാണ് വെട്ടേറ്റത്. ചുറ്റികകൊണ്ട് ഗുണ്ടാ സംഘം സുലൈമാന്റെ തലയ്ക്കടിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുലൈമാൻ വെന്റിലേറ്ററിൽ തുടരുകയാണ്. സുലൈമാനോടൊപ്പം ഉണ്ടായിരുന്ന മറ്റ് നാല് പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് ദിവസങ്ങൾക്ക് മുൻപ് വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയാണ് ആക്രമണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Read Moreഅരികൊമ്പൻ കേരളം വിട്ടിട്ട് ഒരു വർഷം; കോതയാറിൽ പിടിയാനകളോടൊപ്പം മേഞ്ഞുനടക്കുന്നു; അരുമൈമകൻ ആരോഗ്യം വീണ്ടെടുത്ത് സുഖമായിരിക്കുന്നുവെന്ന് തമിഴ്നാട് ഉദ്യോഗസ്ഥർ
കാട്ടാക്കട : തമിഴ്നാട്ടിലെ കോതയാർ വനത്തിൽ വാസം തുടരുന്ന അരികൊമ്പൻ സുരക്ഷിതനെന്ന് വനം വകുപ്പ്. പുതിയ ആനക്കൂട്ടത്തിനൊപ്പം അരിക്കൊമ്പൻ പൂർണ ആരോഗ്യവാനായി ഇരിക്കുന്നുവെന്നാണ് തമിഴ്നാട് വനംവകുപ്പിന്റെ വിശദീകരണം. മാത്രമല്ല പിടിയാനകളോടൊപ്പം കൂട്ടുകൂടിയെന്നും അവർ വിലയിരുത്തുന്നു. കളക്കാട് മുണ്ടെൻതുറൈ വന്യജീവി സങ്കേതം വരുന്ന കോതയാർ കാട്ടിലാണ് ആനയെ തുറന്നു വിട്ടത്. ഇടുക്കി ചിന്നക്കനാലിൽ നിന്ന് അരികൊമ്പനെ കോതയാറിലെത്തിച്ചത്. ചിന്നക്കനാൽ മേഖലയിൽ പതിവായി റേഷൻ കട തകർത്ത് അരി ഭക്ഷിച്ച കൊമ്പന് നാട്ടുകാരിട്ട പേരാണ് അരിക്കൊമ്പൻ. മേഖലയിൽ 180 കെട്ടിടങ്ങൾ അരിക്കൊമ്പൻ തകർത്തു. ഒട്ടേറെ പേർ കൊമ്പന്റെ ആക്രമണത്തിൽ മരിച്ചതോടെ അരിക്കൊമ്പൻ മലയാളികൾക്കിടയിൽ കുപ്രസിദ്ധനായി. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് ആനയെ മയക്കുവെടി വച്ച് പിടികൂടാൻ സർക്കാർ ഉത്തരവിറക്കിയത്. മൃഗസ്നേഹികളുടെ ശക്തമായ പ്രതിഷേധത്തിനിടയിൽ കേരളം അന്നുവരെ കണ്ടിട്ടില്ലത്തൊരു ദൗത്യവുമായി വനംവകുപ്പ് സംഘം ചിന്നക്കാനാലിലെത്തി. മൂന്ന് ദിവസത്തെ പരിശ്രമത്തിനുശേഷം കഴിഞ്ഞ ഏപ്രിൽ 29ന്…
Read Moreതീക്കൊള്ളികൊണ്ട് തലചൊറിയുന്നത് തുടർന്നാൽ ദുഖിക്കേണ്ടിവരും; ബിജെപി പ്രവർത്തകരെ ആക്രമിച്ച സിപിഎം പ്രവർത്തകരെ വെല്ലുവിളിച്ച് ശോഭാ സുരേന്ദ്രൻ
ഹരിപ്പാട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നടത്തിയ മുന്നേറ്റത്തിൽ വിറളിപിടിച്ച സിപിഎം ഗുണ്ടകൾ പോലീസ് സംരക്ഷണയിൽ ബിജെപി പ്രവർത്തകർക്കെതിരേ ആക്രമണം അഴിച്ചുവിടാൻ നോക്കിയാൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ശോഭാ സുരേന്ദ്രൻ. ബിജെപി ഹരിപ്പാട് മണ്ഡലം ജനറൽ സെക്രട്ടറി സുമേഷ്, ഭാര്യയും ബിജെപി കുമാരപുരം പഞ്ചായത്ത് സമിതി പ്രസിഡന്റുമായ രാജി സുമേഷ് എന്നിവർക്കെതിരേ നടന്ന സിപിഎം ആക്രമണത്തിൽ പ്രതിഷേധിച്ച് കുമാരപുരത്തുവച്ച് നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ. അക്രമികൾക്ക് പരോക്ഷ പിന്തുണ നൽകുകയും ഇരകൾക്കെതിരേ നിയമനടപടി സ്വീകരിക്കുകയും ചെയ്യുന്ന കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംവിധാനം, തീക്കൊള്ളികൊണ്ട് തലചൊറിയുന്നത് തുടർന്നാൽ ദുഃഖിക്കേണ്ടിവരുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. സുമേഷിനെയും രാജിയെയും കൈയേറ്റം ചെയ്യുകയും വീടും ഉപജീവനമാർഗമായ വാഹനവും അടിച്ചുതകർക്കുകയും ചെയ്ത സിപിഎം – ഡിവൈഎഫ്ഐ അക്രമികളെ സംരക്ഷിക്കാതെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ പോലീസ് ശ്രമിക്കാത്ത പക്ഷം അതിശക്തമായ…
Read Moreഅമ്മയോട് അപമര്യാദയായി പെരുമാറി; ഓട്ടോഡ്രൈവറെ പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ
കോഴിക്കോട്: ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ. വെള്ളയിൽ സ്വദേശി ധനീഷാണ് (33) പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച പുലർച്ചെയാണ് ഓട്ടോ ഡ്രൈവറായ ശ്രീകാന്ത്(47) വെട്ടേറ്റ് മരിച്ചത്. ധനീഷിന്റെ അമ്മയോട് ശ്രീകാന്ത് അപമര്യാദയായി പെരുമാറിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ രാത്രി മണിക്കൂറുകളോളം നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇന്ന് പുലര്‍ച്ചെയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ ശ്രീകാന്തിനെ പിന്തുടര്ന്നുവരികയായിരുന്നുവെന്നും ശ്രീകാന്ത് മദ്യലഹരിയിലാണെന്ന് മനസിലാക്കിയാണ് കൊല നടത്തിയെതെന്നും പ്രതി പോലീസിന് മൊഴി നല്കി. നേരത്തേ പരിചയക്കാരാണ് ധനീഷും ശ്രീകാന്തും. സംഭവം നടന്ന പണിക്കര്‍ റോഡിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. ഇതില്‍ പുലര്‍ച്ചെ സംശയാസ്പദമായ സാഹചര്യത്തില്‍ സ്കൂട്ടര്‍ യാത്രക്കാരന് പോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പണിക്കർ റോഡിൽ വച്ചാണ് കൊലപാതകം നടന്നത്. ശ്രീകാന്തും…
Read More