ആലപ്പുഴ: വിവാഹാലോചന നിരസിച്ചതിനെ തുടര്‍ന്ന്. ചെന്നിത്തല കാരാഴ്മയില്‍ അഞ്ച് പേരെ വീട്ടില്‍ കയറി വെട്ടി പരിക്കേൽപിച്ചു. കാരാഴ്മ സ്വദേശി റാഷുദ്ദീന്‍, മകള്‍ സജിന എന്നിവരുടെ നില ഗുരുതരമാണ്. ഇവര്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. റാഷിദ്ദീന്റെ ഭാര്യ, മകന്, സഹോദരിയുടെ ഭര്‍ത്താവ് എന്നിവര്‍ക്കും വെട്ടേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തില്‍ പ്രതിയായ കാരാഴ്മ സ്വദേശി രഞ്ജിത്ത് രാജേന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി പത്തിനാണ് സംഭവം. വെട്ടുകത്തി ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി എത്തിയ പ്രതി കുടുംബാംഗങ്ങളെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. സജിനെയെയാണ് ആദ്യം ആക്രമിച്ചത്. ശബ്ദം കേട്ട് റാഷുദ്ദീന്‍ എത്തിയതോടെ ഇയാളെയും മാരകമായി പരിക്കേല്‍പ്പിച്ചു. പിന്നാലെ ഇത് തടയാന്‍ ശ്രമിച്ച മറ്റുള്ളവരെയും പ്രതി ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. സജിന വിവാഹാലോചന നിരസിച്ചതിനെ തുടര്‍ന്നാണ് അക്രമമെന്നാണ് സൂചന. സജിനയുടെ ആദ്യ ഭർത്താവ് മരിച്ചുപോയിരുന്നു. ഇതോടെ…
Read MoreCategory: Top News
പക്ഷിപ്പനി; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: ആലപ്പുഴയില്‍ രണ്ട് സ്ഥലങ്ങളിലെ താറാവുകളില്‍ പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ (എച്ച്5 എന്‍1) കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പക്ഷിപ്പനി പ്രതിരോധത്തിനായി എസ്ഒപി. പുറത്തിറക്കി. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാന്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കണം. രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും രണ്ടാഴ്ചക്കാലം പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തിന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ ഫീവര്‍ സര്‍വേ നടത്തുകയും പനിയുള്ളവരിലെ തൊണ്ടയിലെ സ്രവമെടുത്ത് പരിശോധിച്ച് പക്ഷിപ്പനിയല്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്യും. പക്ഷിപ്പനി ബാധിച്ച പക്ഷികളുമായി ഇടപെട്ടവര്‍ ക്വാറന്റൈന് കൃത്യമായി പാലിക്കണം. ഈ പ്രദേശത്തിന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തിപ്പെടുത്തും. ഏതെങ്കിലും പക്ഷികളെ ചത്തനിലയിൽ കണ്ടെത്തുന്ന സാഹചര്യത്തില്‍ അപ്പോള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യണം.…
Read Moreനിമിഷ പ്രിയയുടെ മോചനം; ഏറെ പ്രതീക്ഷയുമായി അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിച്ചു
കൊച്ചി: യെമന്‍ പൗരന് തലാല്‍ അബ്ദുള്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനിലേക്ക് യാത്ര തിരിച്ചു. വര്‍ഷങ്ങളായി യെമനില്‍ ബിസിനസ് നടത്തുന്ന സാമുവല്‍ ജെറോമിനൊപ്പമാണ് മേരി എന്ന പ്രേമകുമാരി യെമനിലേക്ക് പോകുന്നത്. യെമനിലേക്കു പോകാന്‍ അനുവാദം നല്കണമെന്നാവശ്യപ്പെട്ടു പ്രേമകുമാരി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സ്വന്തം ഉത്തരവാദിത്വത്തില്‍ അവിടേക്കു പോകാനുള്ള അനുവാദം വേണമെന്നായിരുന്നു ആവശ്യം. കഴിഞ്ഞ മാസം ആദ്യം യെമനിലെ ഏദന്വരെ എത്താനുള്ള യാത്രാനുമതി പ്രേമകുമാരിക്ക് ലഭിച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു യാത്രാനുമതി ലഭിച്ചത്. ഏഡനില്‍നിന്നു സനയിലേക്ക് റോഡ് മാര്‍ഗം യാത്ര ചെയ്യണമെങ്കില്‍ സനയില്‍നിന്നുള്ള അനുമതി ലഭിക്കണമായിരുന്നു. അതു ലഭിക്കാൻ വൈകിയതോടെയാണു യാത്ര മാറ്റിവയ്ക്കേണ്ടിവന്നത്. ഇന്ന് പുലര്‍ച്ചെ 5.30ന് നെടുമ്പാശേരിയില്‍നിന്ന് വിമാനമാര്‍ഗം മുബൈയിലെത്തും. അവിടെനിന്ന് വൈകുന്നേരം അഞ്ചിനാണ് യെമനിലേക്കുള്ള വിമാനം. യെമനില്‍നിന്ന് നിമിഷ പ്രിയയെ ജയിലില്‍…
Read Moreസംസ്ഥാനത്ത് ഉയർന്ന താപനിലയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ പകൽ താപനില ക്രമാതീതമായി വർധിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശരാശരിയിൽ നിന്നും രണ്ട് മുതൽ നാല് ഡിഗ്രി സെൽഷസ് വരെ ഉയർന്ന ചൂട് അനുഭവപ്പെടാനാണ് സാധ്യത. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ പകൽ താപനില 39 ഡിഗ്രി വരെയും ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി വരെയും എറണാകുളം, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി വരെയും താപനില ഉയർന്നേക്കും. ഇവിടങ്ങളിലെ മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത ചൂടിനൊപ്പം അസുഖകരമായ കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണം.
Read Moreകുട്ടികളുടെ ഒന്നാം ക്ലാസ് പ്രായം: ആശങ്കയിൽ മാതാപിതാക്കൾ; സിബിഎസ്ഇ സ്കൂളുകൾക്കും ആശയക്കുഴപ്പം
കോട്ടയം: കുട്ടികളെ ഒന്നാം ക്ലാസിൽ പ്രവേശിപ്പിക്കുന്നതിൽ പ്രായം സംബന്ധിച്ചു നിലനിൽക്കുന്ന ആശയക്കുഴപ്പം മാതാപിതാക്കളെയും സ്കൂൾ അധികൃതരെയും വലയ്ക്കുന്നു. ദേശീയ വിദ്യാഭ്യാസ നിയമപ്രകാരം ആറു വയസ് പൂർത്തിയായ കുട്ടികളെ വേണം ഒന്നാം ക്ലാസിൽ പ്രവേശിപ്പിക്കാനെന്നാണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോടു നിർദേശിച്ചിരിക്കുന്നത്. എന്നാൽ, കേരളം അടക്കം ചുരുക്കം ചില സംസ്ഥാനങ്ങൾ ഈ നിർദേശം ഇപ്പോൾ നടപ്പാക്കുന്നില്ല എന്ന നിലപാടിലാണ്. കേരളത്തിൽ അഞ്ചു വയസ് പൂർത്തിയായവരെ ഒന്നാം ക്ലാസിൽ പ്രവേശിപ്പിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ സിബിഎസ്ഇ സ്കൂളുകളിലേക്കു പ്രവേശനം എങ്ങനെ നടത്തണമെന്നതിൽ സ്കൂൾ അധികൃതരും മാതാപിതാക്കളും ആശയക്കുഴപ്പത്തിലാണ്. പല സിബിഎസ്ഇ സ്കൂളുകളും ഇക്കാര്യം ചർച്ച ചെയ്യാനായി മാതാപിതാക്കളുടെ യോഗം വിളിച്ചിരുന്നു. ഇപ്പോൾ യുകെജി പിന്നിടുന്ന ആറു വയസ് പൂർത്തിയാകാത്ത കുട്ടികൾക്ക് ഒന്നാം ക്ലാസ് പ്രവേശനം നൽകണോയെന്നതിൽ പല സ്കൂളുകൾക്കും വ്യക്തതയില്ല. കേരളത്തിലെ സിബിഎസ്ഇ സ്കൂളുകൾ കേരള…
Read Moreരാഹുൽ ഗാന്ധിയെ കൊഞ്ഞനം കുത്തിയത് അരോചകം; മോദിയെ സുഖിപ്പിക്കാൻ പിണറായി ഇത്രത്തോളം തരം താഴാൻ പാടില്ലായിരുന്നു; രമേശ് ചെന്നിത്തല
കോഴിക്കോട്: വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ അധിക്ഷേപ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മോദിയെ സുഖിപ്പിക്കാൻ പിണറായി ഇത്രത്തോളം തരം താഴാൻ പാടില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പിണറായിക്ക് ഇത് എന്ത് സംഭവിച്ചു എന്ന് ചെന്നിത്തല ചോദിച്ചു. രാഹുൽ ഗാന്ധിക്കെതിരേ പിണറായി വിജയൻ നടത്തിയ അധിക്ഷേപം മാപ്പ് ആർഹിക്കാത്ത കുറ്റമാണ്. ഇതിന് മറുപടി അർഹിക്കുന്നില്ലന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരേ സംസാരിച്ച് ബിജെപിയുടെയും മോദിയുടെയും കൈയടി നേടാൻ ശ്രമിക്കുന്ന പിണറായി താൻ ഇരിക്കുന്ന പദവിയെ മറക്കരുതായിരുന്നു എന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കൊഞ്ഞനം കുത്തൽ അരോചകമായിപ്പോയി. വളരെ അരോചകവും വിചിത്രവുമായിരുന്ന കളിയാക്കൽ പരാമർശം പിൻവലിച്ച് പിണറായി നിരുപാധികം മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Read Moreഒടുവില്‍ കണ്ണുതുറന്ന് റെയില്‍വേ; മാവേലി എക്സ്പ്രസിൽ അധിക ജനറല്‍ കോച്ച് അനുവദിച്ചു
കോഴിക്കോട്: മാവേലി എക്സ്പ്രസിലെ യാത്രക്കാരുടെ ദുരിതത്തില്‍ ഒടുവില്‍ കണ്ണുതുറന്ന് റെയില്‍വേ. സംസ്ഥാനത്തു നൂറുകണക്കിനു യാത്രക്കാര്‍ ആശ്രയിക്കുന്ന മാവേലി എക്സ്പ്രസിന് ഒരു ജനറല്‍ കോച്ചുകൂടി അനുവദിക്കും. എപ്രില്‍ 22 മുതല്‍ മെയ് ആറുവരെയാണ് ട്രെയിന്‍ നമ്പര്‍ 16603 മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്സ്പ്രസിന് അഡീഷണല്‍ കോച്ച് അനുവദിച്ചത്. ട്രെയിന്‍ നമ്പര്‍ 16604 തിരുവന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ മാവേലി എക്സ്പ്രസിന് ഏപ്രില്‍ 23 മുതല്‍ മെയ് എഴുവരെയാണ് അഡീഷണല്‍ കോച്ച് അനുവദിക്കുക. മാവേലി എക്സ് പ്രസിലെ ദുരിത യാത്രയെക്കുറിച്ച് ‘രാഷ്ട്രദീപിക’ കഴിഞ്ഞ ചൊവ്വാഴ്ച വാര്‍ത്ത നല്‍കിയിരുന്നു. തിരക്കുള്ള സമയങ്ങളില്‍ എസികോച്ചുകള് കൂടുതല്‍ അനുവദിക്കാന്‍ റെയില്‍വേ തയാറാകുമ്പോഴും ജനറല്‍ കോച്ചുകളെ അവഗണിക്കുന്ന റെയില്‍വേയുടെ സമീപനം യാത്രക്കാര്‍ക്കിടയിലും വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. കാല് കുത്താന്‍ പോലും ഇടമില്ലാത്ത ട്രെയിന്‍ യാത്രാ മധ്യേ മണിക്കൂറുകളോളം പിടിച്ചിടുന്നതും യാത്രക്കാരെ ഏറെ ദുരിതത്തിലാക്കിയിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് യാത്രാദുരിതത്തിനു…
Read Moreതൂങ്ങാനുള്ള കയർ ഫാനിൽ ഇട്ടു നൽകി; ഞാൻ മരിച്ച ശേഷം ചേട്ടനും മരിക്കണം; മദ്യലഹരിയിൽ സുനിൽ തൂങ്ങിയില്ല; വെച്ചുച്ചിറയിലെ ആത്മഹത്യയ്ക്ക് പിന്നിൽ അവിഹിതം…
വെച്ചൂച്ചിറ: യുവതി ജീവനൊടുക്കിയ കേസില്‍ പ്രേരണാക്കുറ്റത്തിന് ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുക്കുട്ടുതറ സന്തോഷ് കവലയില്‍ കാവുങ്കല്‍ സൗമ്യ (35) ജീവനൊടുക്കിയ സംഭവത്തിലാണ് ഭര്‍ത്താവ് സുനില്‍ കുമാര്‍ (40) അറസ്റ്റിലായത്. ബുധനാഴ്ച രാവിലെയാണ് വീടിനുള്ളിലെ കിടപ്പുമുറിയില്‍ സൗമ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏകമകന് സായി സൗമ്യയുടെ വീട്ടിലായിരുന്നു. മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് എരുമേലി തെക്ക് എലിവാലിക്കര തൈപ്പുരയിടത്തില്‍ ശശി പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്. കുടുംബബന്ധത്തിലെ അസ്വാരസ്യങ്ങൾ കാരണം ഇരുവരും ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നെന്നും ഭാര്യക്കു കുരുക്കിട്ടു നൽകിയശേഷം സുനിൽ മാറിക്കളഞ്ഞുവെന്നുമാണ് പോലീസ് നിഗമനം.മദ്യലഹരിയില്‍ ഉറങ്ങിപ്പോയ സുനില്‍ പിറ്റേന്നു രാവിലെ സൗമ്യ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. വിശദമായ ചോദ്യം ചെയ്യലില്‍ സുനില്‍ സംഭവിച്ച കാര്യങ്ങളെല്ലാം പോലീസിനോടു പറഞ്ഞു. സുനിലിന്റെ സുഹൃത്തായ യുവാവിന്റെ ഭാര്യ ഇയാൾക്കെതിരേ എരുമേലി പോലീസിൽ നൽകിയ…
Read Moreപ്രണയാഭ്യര്‍ഥന നിരസിച്ചു; കോളജ് കാമ്പസിലെത്തി വിദ്യാര്‍ഥിനിയെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി; പ്രതി ഫയാസിൻ പോലീസ് പിടിയിൽ
ബംഗളൂരു: കോളജ് കാമ്പസിനുള്ളില്‍ വിദ്യാര്‍ഥിനിയെ സുഹൃത്ത് കുത്തി കൊലപ്പെടുത്തി. ഹുബ്ബള്ളിയിലെ ബിവിബി കോളജ് ഒന്നാം വര്‍ഷ മാസ്റ്റേഴ്സ് ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വിദ്യാര്‍ഥിനി നേഹ ഹിരേമത്ത് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി ഫയാസിനെ (23) പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം 4.30ഓടെയാണ് സംഭവം. മുഖംമൂടി ധരിച്ച് കോളജിലെത്തിയ ഫയാസ് നേഹയെ കത്തികൊണ്ട് പലതവണ കുത്തുകയായിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് കോളജ് അധികൃതരും മറ്റ് വിദ്യാര്‍ഥികളും ചേര്‍ന്ന് നേഹയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഫയാസ് നേഹയെ കത്തി കൊണ്ട് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇയാള്‍ക്കെതിരേ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
Read Moreകള്ളനെന്ന് ആരോപിച്ച് ജയിലിലാക്കി; ചെയ്യാത്ത കുറ്റത്തിന് നേരിട്ടത് കൊടിയ പീഡനം; കേസിലെ വിധിവരും മുമ്പ് വിധിക്ക് മുമ്പിൽ കീഴടങ്ങി രതീഷ്
കൊല്ലം: കള്ളനെന്നാരോപിച്ച് ജയിൽ ശിക്ഷയ്ക്ക് വിധേയനായ പ്രതി ജീവനൊടുക്കി. അഗസ്ത്യക്കോട് സ്വദേശി രതീഷ് ഭവനിൽ രതീഷ് (38) ആണ് മരിച്ചത്. വർഷങ്ങൾക്കു ശേഷം ഇയാൾക്കു മേൽ ആരോപിക്കപ്പെട്ട കേസിലെ പ്രതിയെ പോലീസ് പിടികൂടിയിരുന്നു. പോലീസിന്റെ ഭാഗത്തു നിന്ന് കടുത്ത ശാരീരിക ഉപദ്രവം രതീഷ് നേരിട്ടിരുന്നു. കേസിന്റെ ആവശ്യങ്ങൾക്കായ് പണം ചെലവഴിച്ച് സാമ്പത്തികമായി ഇയാൾ തകർന്നിരുന്നതായും കുടുംബം ആരോപിക്കുന്നു. 2014 ൽ ആണ് ഇയാൾക്കെതിരെയുള്ള കേസിനാസ്പദമായ സംഭവം നടക്കുന്നത്. അഞ്ചൽ ടൗണിലെ മെഡിക്കൽ സ്റ്റോറിൽ നടന്ന മോഷണമാണ് ഇയാൾക്കു മേൽ ആരോപിക്കപ്പെട്ടത്. ടൗണിൽ ഓട്ടോ ഓടിച്ചിരുന്ന രതീഷ് ആണ് പ്രതിയെന്ന് ആരോപിച്ച് പോലീസ് ഇയാളെ അറസ്റ്റുചെയ്ത് നടപടി സ്വീകരിക്കുകയായിരുന്നു. തുടർന്ന് ഇയാൾക്കെതിരേ തെളിവുകൾ ഉണ്ടാക്കി കോടതിയിൽ ഹാജരാക്കിയിരുന്നു. പിന്നീട് മാസങ്ങളോളം റിമാൻഡിലും കഴിയേണ്ടിവന്നു. കടുത്ത മർദനമാണ് പോലീസ് കസ്റ്റഡിയിൽ ഇയാൾക്ക് ഏൽക്കേണ്ടി വന്നത്.
Read More