പൂ​രാ​വേ​ശ​ത്തി​ൽ തൃ​ശൂ​ർ; പൂ​ര​ങ്ങ​ളു​ടെ പൂ​ര​മാ​യ തൃ​ശൂ​ർ പൂ​രം ഇ​ന്ന്

തൃ​ശൂ​ര്‍: ഒ​രു വ​ര്‍​ഷം കാ​ത്തി​രു​ന്ന സ്വ​പ്‌​നം ഇ​താ തൃ​ശൂ​രി​ല്‍ വി​രി​യു​ക​യാ​ണ്. തേ​ക്കി​ന്‍​കാ​ട് മൈ​താ​ന​ത്തും രാ​ജ​വീ​ഥി​യി​ലും ഇ​ന്ന് ആ​ന​ക​ള്‍​ക്കും മേ​ള​ങ്ങ​ള്‍​ക്കു​മൊ​പ്പം പു​രു​ഷാ​രം നി​റ​യും. കൊ​ട്ടും​കു​ര​വ​യു​മാ​യി നെ​യ്ത​ല​ക്കാ​വ് ഭ​ഗ​വ​തി​യു​ടെ തി​ട​മ്പേ​റ്റി​യ എ​റ​ണാ​കു​ളം ശി​വ​കു​മാ​ര്‍ അ​ട​ഞ്ഞു​കി​ട​ന്ന തെ​ക്കേ​ഗോ​പു​ര​വാ​തി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ തു​റ​ന്ന​തോ​ടെ പൂ​ര വി​ളം​ബ​ര​മാ​യി. ക​ണ്ണ​ട​ച്ചാ​ലും മാ​യാ​ത്ത വ​ര്‍​ണ​ങ്ങ​ളു​ടെ, കാ​തി​ല്‍ കൊ​ട്ടി​ക്ക​യ​റു​ന്ന ച​ടു​ല​താ​ള​ങ്ങ​ളു​ടെ നി​റ​വി​ലേ​ക്കു നാ​ടും ന​ഗ​ര​വും ഉ​ണ​ർ​ന്നു​ക​ഴി​ഞ്ഞു. ഇ​ന്നു മ​ഹാ​പൂ​രം. രാ​വി​ലെ മ​ഞ്ഞും വെ​യി​ലും കൊ​ള്ളാ​തെ ക​ണി​മം​ഗ​ലം ശാ​സ്താ​വ് തെ​ക്കേ​ഗോ​പു​ര​ന​ട തു​റ​ക്കു​ന്ന​തോ​ടെ ഇ​ര​വു പ​ക​ലാ​ക്കു​ന്ന ജ​ന​സാ​ഗ​ര​മാ​യി പൂ​ര​ന​ഗ​രി മാ​റും. മ​ഠ​ത്തി​ല്‍​വ​ര​വും പാ​റ​മേ​ക്കാ​വി​ന്‍റെ എ​ഴു​ന്ന​ള്ളി​പ്പും ഇ​ല​ഞ്ഞി​ത്ത​റ​മേ​ള​വും തി​രു​വ​മ്പാ​ടി​യു​ടെ മേ​ള​വും തെ​ക്കോ​ട്ടി​റ​ക്ക​വും കാ​ണാ​ന്‍ ഇ​ക്കു​റി റി​ക്കാ​ര്‍​ഡ് ജ​നം എ​ത്തു​മെ​ന്നാ​ണു പോ​ലീ​സി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ല്‍. വ​ന്‍ പോ​ലീ​സ് സം​ഘ​മാ​ണ് ഇ​ന്ന​ലെ​മു​ത​ല്‍ ന​ഗ​ര​ത്തി​ലെ മു​ക്കി​ലും മൂ​ല​യി​ലും കാ​വ​ല്‍ നി​ല്‍​ക്കു​ന്ന​ത്. വൈ​കു​ന്നേ​രം കു​ട​മാ​റ്റ​ത്തി​നു​ശേ​ഷം രാ​ത്രി​യി​ല്‍ എ​ഴു​ന്ന​ള്ളി​പ്പു​ക​ളു​ടെ ആ​വ​ര്‍​ത്ത​നം. നാ​ളെ ഉ​ച്ച​യോ​ടെ ശ്രീ​മൂ​ല​സ്ഥാ​ന​ത്ത് ഉ​പ​ചാ​രം​ചൊ​ല്ലി പി​രി​യു​ന്ന​തു​വ​രെ ന​ഗ​ര​ത്തി​ന്‍റെ മു​ക്കി​ലും മൂ​ല​യി​ലും…

Read More

ലോ​ക്സ​ഭ​യി​ലേ​ക്കു​ള്ള ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ആ​രം​ഭി​ച്ചു; 21 സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ജ​ന​വി​ധി ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി: ഏ​ഴ് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ​തി​നെ​ട്ടാം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. 21 സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും 102 സീ​റ്റു​ക​ളി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പാ​ണ് ന​ട​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ലെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും ല​ക്ഷ​ദ്വീ​പ്, പു​തു​ച്ചേ​രി, ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പി ലെ ​മ​ണ്ഡ​ല​ങ്ങ​ളി​ലും  വോ​ട്ടെ​ടു​പ്പ് പുരോഗമിക്കുകയാണ്. അ​രു​ണാ​ച​ൽ​പ്ര​ദേ​ശ്- 2, ആ​സാം- 5 , ബി​ഹാ​ർ- 4, ഛത്തീ​സ്ഗ​ഡ്- 1, ല​ക്ഷ​ദ്വീ​പ്- 1, മ​ധ്യ​പ്ര​ദേ​ശ്- 6, മ​ഹാ​രാ​ഷ്‌​ട്ര-5, മേ​ഘാ​ല​യ- 2, മി​സോ​റം- 1, നാ​ഗാ​ലാ​ൻ​ഡ്- 1, പു​തു​ച്ചേ​രി- 1, രാ​ജ​സ്ഥാ​ൻ- 12, സി​ക്കിം-1 , ത​മി​ഴ്നാ​ട്- 39, ത്രി​പു​ര-1, ഉ​ത്ത​ർ​പ്ര​ദേ​ശ്-5, പ​ശ്ചി​മ​ബം​ഗാ​ൾ- 3 എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഇ​ന്നു വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഛത്തീ​സ്ഗ​ഡി​ലെ മാ​വോ​യി​സ്റ്റ് ശ​ക്തി​കേ​ന്ദ്ര മ​ണ്ഡ​ല​മാ​യ ബ​സ്ത​റി​ൽ ഇ​ന്നു ന​ട​ക്കു​ന്ന വോ​ട്ടെ​ടു​പ്പി​നാ​യി ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വോ​ട്ടെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്കാ​ൻ മാ​വോ​യി​സ്റ്റു​ക​ൾ ആ​ഹ്വാ​നം ന​ൽ​കി​യി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ പോ​ളിം​ഗ് കു​റ​ഞ്ഞേ​ക്കു​മെ​ന്ന ആ​ശ​ങ്ക അ​ധി​കൃ​ത​ർ​ക്കു​ണ്ട്. ക​ഴി​ഞ്ഞ 16നു​ണ്ടാ​യ…

Read More

മ​ണി​പ്പു​ര്‍ ക​ലാ​പം; മോ​ദി​യു​ടെ മൗ​നം മ​തേ​ത​ര​ത്വ​ത്തി​ന് ഭീ​ഷ​ണി​യെ​ന്നു രാ​ഹു​ല്‍ ഗാ​ന്ധി

കോ​ട്ട​യം: മ​ണി​പ്പു​ര്‍ ഒ​രു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി ക​ത്തി​യെ​രി​യു​മ്പോ​ഴും ഒ​ട്ടേ​റെ ഹ​ത​ഭാ​ഗ്യ​ര്‍ കൊ​ല​ചെ​യ്യ​പ്പെ​ടു​മ്പോ​ഴും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ ​സം​സ്ഥാ​നം സ​ന്ദ​ര്‍​ശി​ക്കു​ക​യോ വം​ശീ​യ പ്ര​ശ്‌​ന​ത്തി​നു പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക​യോ ചെ​യ്യാ​ത്ത​ത് രാ​ജ്യ​ത്തെ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളോ​ടു കാ​ണി​ക്കു​ന്ന ക​ടു​ത്ത അ​പ​രാ​ധ​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തി​നു ക​ര്‍​ക്ക​ശ​മാ​യ നി​ര്‍​ദേ​ശം മോ​ദി ന​ല്‍​കി​യാ​ല്‍ മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ല്‍ മ​ണി​പ്പു​രി​ല്‍ സ​മാ​ധാ​നം ക​ളി​യാ​ടും. രാ​ജ്യം ഭ​യാ​ന​ക​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലൂ​ടെ​യാ​ണു ക​ട​ന്നു​പോ​കു​ന്ന​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ര്‍​ഥം കോ​ട്ട​യ​ത്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ല്‍ ഗാ​ന്ധി. കേ​ര​ള​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ന​രേ​ന്ദ്ര മോ​ദി​യും ത​മ്മി​ലെ അ​ടു​പ്പ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ട്. പി​ണ​റാ​യി വി​ജ​യ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ആ​രോ​പ​ണ​ങ്ങ​ള്‍ വേ​ണ്ട​വി​ധ​ത്തി​ല്‍ അ​ന്വേ​ഷി​ക്കാ​തി​രി​ക്കു​ന്ന​ത് ദു​രൂ​ഹ​മാ​ണ്. മ​റ്റു പാ​ര്‍​ട്ടി​ക​ള്‍ ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി​മാ​രെ ജ​യി​ലി​ല​ട​യ്ക്കു​ക​യും ഭ​ര​ണ​ത്തി​നു കൂ​ച്ചു​വി​ല​ങ്ങി​ടു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. എ​ന്നാ​ല്‍ കേ​ര​ള​ത്തി​ല്‍ ഇ​തൊ​ന്നും കാ​ണു​ന്നി​ല്ല. ബി​ജെ​പി​ക്കെ​തി​രേ 24 മ​ണി​ക്കൂ​റും യു​ദ്ധം ന​ട​ത്തു​ന്ന​യാ​ളാ​ണ്…

Read More

മാ​സ​പ്പ​ടി കേ​സ്; ശശിധരൻ കർത്തയുടെ വീട്ടിൽ നിന്ന് നി​ര്‍​ണാ​യ​ക രേ​ഖ​ക​ള്‍; ചോദ്യംചെയ്യൽ തുടരുന്നു

കൊ​ച്ചി: മാ​സ​പ്പ​ടിക്കേസി​ല്‍ നി​ര്‍​ണാ​യ​ക രേ​ഖ​ക​ള്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റിന്‍റെ (​ഇ​ഡി)​ കൈ​യി​ൽ ലഭിച്ചതായി സൂ​ച​ന. കൊ​ച്ചി​ന്‍ മി​ന​റ​ല്‍​സ് ആ​ന്‍​ഡ് റൂ​ട്ടൈ​ല്‍ (​സി​എം​ആ​ര്‍​എ​ല്‍) മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ എ​സ്.​എ​ന്‍. ശ​ശി​ധ​ര​ന്‍ ക​ര്‍​ത്ത​യു​ടെ ആ​ലു​വ​യി​ലെ വീ​ട്ടി​ല്‍നി​ന്ന് ഇ​ഡി​ക്ക് നി​ര്‍​ണാ​യ​ക രേ​ഖ​ക​ള്‍ ല​ഭി​ച്ച​താ​യാ​ണ് വി​വ​രം. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ര​ണ്ടു ത​വ​ണ ഇ​ഡി ശ​ശി​ധ​ര​ന്‍ ക​ര്‍​ത്ത​യ്ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യെ​ങ്കി​ലും അ​ദ്ദേഹം ഹാ​ജ​രാ​യി​രു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ഡി ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ആ​ലു​വ പ​റ​വൂ​ര്‍ ക​വ​ല​യി​ലെ “ശ്രീ​വ​ത്സം’ വീ​ട്ടി​ലെ​ത്തി ശ​ശി​ധ​ര​ന്‍ ക​ര്‍​ത്ത​യെ ചോ​ദ്യം ചെ​യ്ത​ത്. ഇ​ഡി​യു​ടെ ചോ​ദ്യം ചെ​യ്യ​ലി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശ​ശി​ധ​ര​ന്‍ ക​ര്‍​ത്ത സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി നാ​ളെ ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് ഇ​ഡി​യു​ടെ അ​പ്ര​തീ​ക്ഷി​ത നീ​ക്കം.ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ക​ര്‍​ത്ത​യെ ചോ​ദ്യം ചെ​യ്ത​ത്. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രു​ത്താ​നാ​ണ് ചോ​ദ്യം ചെ​യ്യ​ലെ​ന്നാ​ണ് ഇ​ഡി വ്യ​ക്ത​മാ​ക്കി​യ​ത്. ചോ​ദ്യം ചെ​യ്യ​ലിനിടെ വീട്ടിൽനിന്നു നി​ര്‍​ണാ​യ​ക രേ​ഖ​ക​ള്‍ കസ്റ്റഡിയിലെടുത്തെന്നാണു പുറത്തുവരുന്ന വിവരം. ചോ​ദ്യം…

Read More

ക​ട​മ്പ​ക​ട​ന്ന് എ​ങ്ങോ​ട്ട്… എ​ല്ലാ​പാ​ർ​ട്ടി​ക്കാ​രും ത​ന്നെ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്; സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ല്‍ നാ​ളെ രാ​ഷ്‌​ട്രീ​യ നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്കും

കോ​​ട്ട​​യം: യു​​ഡി​​എ​​ഫ് ജി​​ല്ലാ ചെ​​യ​​ര്‍​മാ​​ന്‍, കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​ന​​ങ്ങ​​ള്‍ രാ​​ജി​​വ​​ച്ച സ​​ജി മ​​ഞ്ഞ​​ക്ക​​ട​​മ്പി​​ല്‍ രാ​​ഷ്ട്രീ​​യ നി​​ല​​പാ​​ട് നാ​​ളെ പ്ര​​ഖ്യാ​​പി​​ക്കും. നാ​​ളെ രാ​​വി​​ലെ 10.30നു ​​കോ​​ട്ട​​യം ദ​​ര്‍​ശ​​ന ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ നേ​​തൃ​​യോ​​ഗം വി​​ളി​​ച്ചു​​ചേ​​ര്‍​ത്താ​​ണ് രാ​​ഷ്ട്രീ​​യ നി​​ല​​പാ​​ട് പ്ര​​ഖ്യാ​​പി​​ക്കു​​ന്ന​​തെ​​ന്ന് സ​​ജി മ​​ഞ്ഞ​​ക്ക​​ട​​മ്പി​​ല്‍ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ അ​​റി​​യി​​ച്ചു. വി​​വി​​ധ ത​​ര​​ത്തി​​ലു​​ള്ള ച​​ര്‍​ച്ച​​ക​​ളും കൂ​​ടി​​യാ​​ലോ​​ച​​ന​​ക​​ളും ന​​ട​​ന്നു​​വ​​രി​​ക​​യാ​​ണ്. തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ഏ​​തു സ്ഥാ​​നാ​​ര്‍​ഥി​​യെ പി​​ന്തു​​ണ​​യ്ക്ക​​ണ​​മെ​​ന്നും വോ​​ട്ടു ചെ​​യ്യ​​ണ​​മെ​​ന്നു​​മു​​ള്ള കാ​​ര്യ​​വും യോ​​ഗ​​ത്തി​​ല്‍ ച​​ര്‍​ച്ച ചെ​​യ്യും. ത​​ന്‍റെ നി​​ല​​പാ​​ടു​​ക​​ളു​​മാ​​യി യോ​​ജി​​പ്പു​​ള്ള ആ​​ളു​​ക​​ള്‍ സ​​മ്മേ​​ള​​ന​​ത്തി​​ലു​​ണ്ടാ​​കും. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​നെ പി​​ള​​ര്‍​ത്താ​​നോ വി​​ഭാ​​ഗീ​​യ​​ത സൃ​​ഷ്ടി​​ക്കാ​​നോ അ​​ല്ല നേ​​തൃ​​യോ​​ഗ​​മെ​​ന്നും സ​​ജി മ​​ഞ്ഞ​​ക്ക​​ട​​മ്പി​​ല്‍ പ​​റ​​ഞ്ഞു. രാ​​ജി​​ക്കു​​ശേ​​ഷം എ​​ല്ലാ രാ​​ഷ്ട്രീ​​യ പാ​​ര്‍​ട്ടി​​ക​​ളി​​ല്‍​നി​​ന്നും ആ​​ളു​​ക​​ള്‍ വി​​ളി​​ക്കു​​ക​​യും അ​​നു​​കൂ​​ല​​മാ​​യി സം​​സാ​​രി​​ക്കു​​ക​​യും പാ​​ര്‍​ട്ടി​​ക​​ളി​​ലേ​​ക്ക് ക്ഷ​​ണി​​ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്. സ​​ജി മ​​ഞ്ഞ​​ക്ക​​ട​​മ്പി​​ലി​​നു പി​​ന്നാ​​ലെ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ല്‍​നി​​ന്നു രാ​​ജി​​വ​​ച്ച പ്ര​​സാ​​ദ് ഉ​​രു​​ളി​​കു​​ന്ന​​വും പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു.

Read More

400 സീറ്റ് നേടുമെന്ന ബിജെപിയുടെ പ്രവചനം; വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നി​ല്ലെ​ങ്കി​ൽ ബി​ജെ​പി 180 സീ​റ്റി​ല​ധി​കം നേ​ടി​ല്ലെ​ന്ന് പ്രി​യ​ങ്ക

ല​ക്നോ: വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ തി​രി​മ​റി ന​ട​ക്കാ​തെ രാ​ജ്യ​ത്ത് നീ​തി​പൂ​ര്‍​ണ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക​യാ​ണെ​ങ്കി​ല്‍ ബി​ജെ​പി​ക്ക് 180 സീ​റ്റി​ല്‍ അ​ധി​കം നേ​ടാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. 400 സീ​റ്റി​ല്‍ അ​ധി​കം നേ​ടു​മെ​ന്ന ബി​ജെ​പി​യു​ടെ അ​വ​കാ​ശ​വാ​ദ​ത്തെ പ്രി​യ​ങ്ക ചോ​ദ്യം​ചെ​യ്തു. എ​ന്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 400-ല്‍ ​അ​ധി​കം സീ​റ്റ് നേ​ടു​മെ​ന്ന് അ​വ​ര്‍ പ​റ​യു​ന്ന​ത്? അ​വ​ര്‍ ജോ​ത്സ്യ​ന്മാ​രാ​ണോ എ​ന്നും പ്രി​യ​ങ്ക ചോ​ദി​ച്ചു. ഒ​ന്നു​കി​ല്‍ അ​വ​ര്‍ നേ​ര​ത്തെ​ത​ന്നെ എ​ന്തെ​ങ്കി​ലും ചെ​യ്തി​ട്ടു​ണ്ടാ​ക​ണം. അ​തു​കൊ​ണ്ടാ​കാം നാ​നൂ​റി​ല്‍ അ​ധി​കം സീ​റ്റ് നേ​ടു​മെ​ന്ന് പ​റ​യു​ന്ന​ത്. അ​ല്ലാ​ത്ത​പ​ക്ഷം, എ​ങ്ങ​നെ​യാ​ണ് നാ​നൂ​റ് സീ​റ്റ് നേ​ടു​മെ​ന്ന് അ​വ​ര്‍​ക്ക് പ​റ​യാ​ന്‍ ക​ഴി​യു​മെ​ന്നും പ്രി​യ​ങ്ക ചോ​ദി​ച്ചു. ക്ര​മ​ക്കേ​ട് ന​ട​ന്നി​ല്ലെ​ങ്കി​ൽ 180-ല്‍ ​കു​റ​വ് സീ​റ്റു​ക​ളേ അ​വ​ര്‍​ക്ക് നേ​ടാ​നാ​കൂ​വെ​ന്നും പ്രി​യ​ങ്ക കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ചുവപ്പിനെ തുടച്ചുമാറ്റി ഇനി ”കാ​വി ദ​ർ​ശ​ൻ”… ഡി​ഡി ന്യൂ​സി​ന്‍റെ ലോ​ഗോ ഇ​നി കാ​വി നി​റ​ത്തി​ൽ

ന്യൂ​ഡ​ൽ​ഹി: പ്ര​സാ​ർ ഭാ​ര​തി​യു​ടെ കീ​ഴി​ലു​ള്ള ദേ​ശീ​യ വാ​ർ​ത്താ ചാ​ന​ലാ​യ ഡി​ഡി ന്യൂ​സി​ന്‍റെ ലോ​ഗോ ഇ​നി കാ​വി നി​റ​ത്തി​ൽ. ചു​വ​പ്പു നി​റ​ത്തി​ലു​ള്ള ലോ​ഗോ മാ​റ്റി​യാ​ണു കാ​വി നി​റ​ത്തി​ലു​ള്ള ലോ​ഗോ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ന്യൂ​സ് എ​ന്ന ഹി​ന്ദി​യി​ലു​ള്ള എ​ഴു​ത്തും കാ​വി നി​റ​ത്തി​ലാ​ണ്. ദൂ​ര​ദ​ര്‍​ശ​ൻ ഇം​ഗ്ലീ​ഷ്, ഹി​ന്ദി വാ​ര്‍​ത്താ ചാ​ന​ലു​ക​ളു​ടെ ലോ​ഗോ​യി​ലാ​ണ് നി​റം​മാ​റ്റം വ​ന്നി​രി​ക്കു​ന്ന​ത്. പു​തി​യ നി​റ​ത്തി​ലു​ള്ള ലോ​ഗോ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ലാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. മോ​ദി സ​ർ​ക്കാ​റി​ന് അ​നു​കൂ​ല​മാ​യ വാ​ര്‍​ത്ത​ക​ളും പ​രി​പാ​ടി​ക​ളും മാ​ത്ര​മാ​ണ് സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​തെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം നി​ല​നി​ല്‍​ക്കെ​യാ​ണ് ലോ​ഗോ​യു​ടെ നി​റ​ത്തി​ലും മാ​റ്റം വ​രു​ന്ന​ത്.

Read More

പാ​യ്ക്ക​റ്റ് പൊ​റോ​ട്ട​യ്ക്ക് അ​ധി​ക ജി​എ​സ്ടി വാ​ങ്ങ​രു​ത്; 18 ശ​ത​മാ​നം ജി​എ​സ്ടി ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​നം റ​ദ്ദാ​ക്കി

കൊ​ച്ചി: പ​കു​തി വേ​വി​ച്ച് പാ​യ്ക്ക​റ്റി​ലാ​ക്കി​യ പൊ​റോ​ട്ട​യ്ക്ക് അ​ഞ്ച് ശ​ത​മാ​ന​ത്തി​ല​ധി​കം ജി​എ​സ്ടി വാ​ങ്ങ​രു​തെ​ന്ന് ഹൈ​ക്കോ​ട​തി. പാ​യ്ക്ക​റ്റ് പൊ​റോ​ട്ട​യ്ക്ക് 18 ശ​ത​മാ​നം ജി​എ​സ്ടി ചു​മ​ത്തി​യ ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് മോ​ഡേ​ണ്‍ ഫു​ഡ് എ​ന്‍റ​ർ​പ്രൈ​സ​സ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ജ​സ്റ്റീ​സ് ദി​നേ​ശ് കു​മാ​ര്‍ സിം​ഗി​ന്‍റെ ഉ​ത്ത​ര​വ്. 18 ശ​ത​മാ​നം ജി​എ​സ്ടി ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​നം കോ​ട​തി റ​ദ്ദാ​ക്കി. ക്ലാ​സി​ക് മ​ല​ബാ​ര്‍ പൊ​റോ​ട്ട​യ്ക്കും ഓ​ള്‍ വീ​റ്റ് മ​ല​ബാ​ര്‍ പൊ​റോ​ട്ട​യ്ക്കും ജി​എ​സ്ടി ആ​ക്ട് പ്ര​കാ​രം 18 ശ​ത​മാ​നം നി​കു​തി ചു​മ​ത്തി​യാ​യി​രു​ന്നു കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്. ജി​എ​സ്ടി അ​പ്പ​ലേ​റ്റ് അ​ഥോ​റി​റ്റി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി ത​ള്ളി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പൊ​റോ​ട്ട റൊ​ട്ടി​യാ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്ന​ത​ട​ക്കം വി​ല​യി​രു​ത്തി​യാ​യി​രു​ന്നു 18 ശ​ത​മാ​നം ജി​എ​സ്ടി ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​നം അ​പ്പ​ലേ​റ്റ് അ​ഥോ​റി​റ്റി നേ​ര​ത്തേ ശ​രി​വ​ച്ച​ത്. ധാ​ന്യ​പ്പൊ​ടി​കൊ​ണ്ടു​ണ്ടാ​ക്കു​ന്ന പൊ​റോ​ട്ട, റൊ​ട്ടി ഇ​ന​ത്തി​ല്‍ വ​രു​ന്ന ഉ​ത്പ​ന്ന​മാ​യ​തി​നാ​ല്‍ അ​ഞ്ച് ശ​ത​മാ​നം ജി​എ​സ്ടി മാ​ത്ര​മേ ബാ​ധ​ക​മാ​വൂ എ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​ക്കാ​രു​ടെ വാ​ദം. അ​തേ​സ​മ​യം, ച​പ്പാ​ത്തി​ക്കും…

Read More

പി​ണ​റാ​യി​യെ ജ​യി​ലി​ല​ട​യ്ക്ക​ണ​മെ​ന്ന് പ​റ​യു​ന്ന​ത് രാ​ഹു​ലി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പ്; കോ​ൺ​ഗ്ര​സി​നോ ക​മ്മ്യൂ​ണി​സ്റ്റിനോ വോ​ട്ട് ന​ൽ​കി​യാ​ൽ കേ​ന്ദ്ര​ത്തി​ൽ മി​ക​ച്ച സ​ർ​ക്കാ​രു​ണ്ടാ​കി​ല്ല; പ്ര​ധാ​ന​മ​ന്ത്രി

അ​ഗ​ർ​ത്ത​ല: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്ന് അദ്ദേഹം പറഞ്ഞു. ത്രി​പു​ര​യി​ലെ ബി​ജെ​പി റാ​ലി​യി​ലാ​യി​രു​ന്നു മോ​ദി​യു​ടെ വി​മ​ർ​ശ​നം. ഡ​ൽ​ഹി​യി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രേ കു​റ്റം പ​റ​യു​ന്ന രാ​ഹു​ൽ, കേ​ര​ള മു​ഖ്യ​മ​ന്ത്രി​യെ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ജ​യി​ലി​ല​ട​യ്ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന് മോ​ദി പ​രി​ഹ​സി​ച്ചു. പു​റ​ത്ത് അ​ത്ത​ര​ക്കാ​രെ കൊ​ട്ടാ​ര​ത്തി​ലേ​ക്ക് അ​യ​ക്കു​മെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. ഇ​തേ കോ​ൺ​ഗ്ര​സും രാ​ഹു​ൽ ഗാ​ന്ധി​യും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ എ​ന്തെ​ങ്കി​ലും ന​ട​പ​ടി തു​ട​ങ്ങി​യാ​ൽ മോ​ദി തെ​റ്റ് ചെ​യ്തെ​ന്ന് പ​റ​യു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. അ​ഴി​മ​തി​ക്കാ​രെ ര​ക്ഷി​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ് ഇ​ത് പ​റ​യു​ന്ന​ത്. അ​ഴി​മ​തി​ക്കാ​രെ ആ​രെ​യും വെ​റു​തെ​വി​ടി​ല്ല. കോ​ൺ​ഗ്ര​സി​നോ ക​മ്മ്യൂ​ണി​സ്റ്റു​കാ​ർ​ക്കോ വോ​ട്ട് ന​ൽ​കി​യാ​ൽ കേ​ന്ദ്ര​ത്തി​ൽ മി​ക​ച്ച സ​ർ​ക്കാ​രു​ണ്ടാ​കി​ല്ലെ​ന്നും മോ​ദി കൂട്ടിച്ചേർത്തു.

Read More

അബ്ദുൽ റഹീമിന്‍റെ മോചനവും യാചകയാത്രയും സിനിമയാക്കും; ബോബി ചെമ്മണ്ണൂർ

കോ​ഴി​ക്കോ​ട് : സൗ​ദി​യി​ൽ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് സ്വ​ദേ​ശി അ​ബ്ദു​ൽ റ​ഹീ​മി​ന്‍റെ മോ​ച​ന​ത്തി​ന് പ​ണം ക​ണ്ടെ​ത്തു​ന്ന​തി​നു വേ​ണ്ടി ന​ട​ത്തി​യ യാ​ച​ക​യാ​ത്ര​യും അ​യാ​ളു​ടെ ജീ​വി​ത​വും സി​നി​മ ആ​ക്കു​മെ​ന്ന് ബോ​ബി ചെ​മ്മ​ണ്ണൂ​ർ. ജാ​തി​യും മ​ത​വും നോ​ക്കാ​തെ എ​ല്ലാ മ​ല​യാ​ളി​ക​ളും ഐ​ക്യ​ത്തോ​ടെ റ​ഹീ​മി​ന്‍റെ മോ​ച​ന​ത്തി​നാ​യ് പ​രി​ശ്ര​മി​ച്ചു. അ​ത് ലോ​ക​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​ണ്. ലോ​ക​ത്തി​ന് മു​ന്നി​ലേ​ക്ക് മ​ല​യാ​ളി​ക​ളു​ടെ ന​ന്മ എ​ത്തി​ക്കു​ന്ന​തി​നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​തെ​ന്ന് ബോ​ബി ചെ​മ്മ​ണ്ണൂ​ർ പ​റ​ഞ്ഞു. ഇ​ത് സം​ബ​ന്ധി​ച്ച് സം​വി​ധാ​യ​ക​ൻ ബ്ല​സി​യു​മാ​യി സം​സാ​രി​ച്ചു. പോ​സി​റ്റീ​വ് മ​റു​പ​ടി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ക്ക​ൽ നി​ന്നും ല​ഭി​ച്ച​തെ​ന്നും ബോ​ബി അ​റി​യി​ച്ചു. ഒ​രി​ക്ക​ലും ചി​ത്ര​ത്തെ ബി​സി​ന​സ്‌ ആ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. സി​നി​മ​യി​ൽ നി​ന്നും കി​ട്ടു​ന്ന ലാ​ഭം ബോ​ച്ചേ ചാ​രി​റ്റ​ബ​ൾ ട്ര​സ്റ്റി​ന്‍റെ സ​ഹാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​നി​യോ​ഗി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സ്പോ​ണ്‍​സ​റു​ടെ മ​ക​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​ര​നാ​യെ​ന്ന കു​റ്റ​ത്തി​ന് ക​ഴി​ഞ്ഞ 18 വ​ര്‍​ഷ​മാ​യി അ​ബ്ദു​ൽ റ​ഹീം സൗ​ദി​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണ്. ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ…

Read More