‘ഭൂ​മി ന​ശി​ക്കും, പ്ര​ള​യം വ​രും, പ​ര്‍​വത​ങ്ങ​ളാ​ണ് ര​ക്ഷ’; ന​വീ​ന്‍റെ ചാറ്റുകൾ പുറത്ത്; ഡോൺ ബോസ്കോയും നവീനും ഒരാൾ തന്നെയാണെന്ന സംശയത്തിൽ പോലീസ്

തി​രു​വ​ന​ന്ത​പു​രം: അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ല്‍ മ​ല​യാ​ളി​ക​ളാ​യ ദ​മ്പ​തി​ക​ളും യു​വ​തി​യും മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ലാ​പ്‌​ടോ​പ്പി​ന്‍റെ ഫോറ​ന്‍​സി​ക് പ​രി​ശോ​ധ​നാ​ഫ​ലം ഇ​ന്ന് ല​ഭി​ക്കും. മ​രി​ച്ച ന​വീ​ന്‍ തോ​മ​സി​ന്‍റെ കാ​റി​ൽ നി​ന്ന് ല​ഭി​ച്ച ലാ​പ്ടോ​പ്പി​ന്‍റെ പ​രി​ശോ​ധ​നാ​ഫ​ല​മാ​ണ് ഇ​ന്ന് ല​ഭി​ക്കു​ക. മ​രി​ച്ച ആ​ര്യ​യ്ക്ക് നി​ര​ന്ത​രം ല​ഭി​ച്ച ഇ ​മെ​യി​ല്‍ സ​ന്ദേ​ശ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ഗൂ​ഗി​ളും ഇ​ന്ന് പോ​ലീ​സി​ന് കൈ​മാ​റും.​ ആ​ര്യ​യ്ക്ക് സ്ഥി​ര​മാ​യി അ​ന്യ​ഗ്ര​ഹ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ള്‍ അ​യ​ച്ചി​രു​ന്ന ഡോ​ണ്‍ ബോ​സ്‌​കോ എ​ന്ന ഇ​മെ​യി​ല്‍ ഐ​ഡി ആ​രു​ടേ​താ​ണെ​ന്ന കാ​ര്യ​ത്തി​ൽ ഇ​ന്ന് ‍ വ്യ​ക്ത​ത ല​ഭി​ക്കു​മെ​ന്ന് പോ​ലീ​സ് ക​രു​തു​ന്നു. മ​രി​ച്ച ആ​ര്യ​യ്ക്ക് ഡോ​ണ്‍​ബോ​സ്‌​കോ എ​ന്ന ഐ​ഡി​യി​ല്‍​നി​ന്ന് ആ​രാ​ണ് മെ​യി​ല്‍ അ​യ​ച്ച​ത് എ​ന്ന വി​വ​ര​മാ​ണ് ഗൂ​ഗി​ള്‍ കൈ​മാ​റു​ന്ന​ത്. അ​തേ​സ​മ​യം മ​ല​യാ​ളി​ക​ളു​ടെ മ​ര​ണ​ത്തി​ല്‍ മു​ഖ്യ​സൂ​ത്ര​ധാ​ര​ന്‍ മ​രി​ച്ച ന​വീ​നാ​ണെ​ന്ന സം​ശ​യ​വും അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു​ണ്ട്. ഏ​ഴ് വ​ര്‍​ഷ​മാ​യി ന​വീ​ന്‍ കാ​ര്യ​ങ്ങ​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്നും വി​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​രു​ണാ​ച​ല്‍ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നു​മു​ള്ള സൂ​ച​ന​ക​ളാ​ണ് അ​ന്വേ​ഷ​ണ സം​ഘം ന​ൽ​കു​ന്ന​ത്.…

Read More

കാ​ൽ​ന​ട​ക്കാ​ര​നേ​യും സൈ​ക്കി​ളു​കാ​ര​നേ​യും ര​ക്ഷി​ക്കാ​ൻ ബൈ​ക്ക് വെ​ട്ടി​ച്ചു; സു​ദേ​വും കു​ടും​ബ​വും ബൈ​ക്കു​മാ​യി മ​റി​ഞ്ഞ​ത് ടോ​റ​സി​ന​ടി​യി​ലേ​ക്ക്; ദ​മ്പ​തി​ക​ൾ​ക്കും മ​ക​നും ദാ​രു​ണാ​ന്ത്യം

അ​ന്പ​ല​പ്പു​ഴ: സൈ​ക്കി​ള്‍ യാ​ത്രി​ക​നെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ലോ​റി​യി​ലി​ടി​ച്ച് ദ​ന്പ​തി​ക​ളും മ​ക​നും മ​രി​ച്ചു. ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പു​റ​ക്കാ​ട് പു​ന്ത​ല ഇ​ല്ലി​ച്ചി​റ റോ​ഡി​ല്‍ ക​ള​ത്തി​പ്പ​റ​മ്പ് സു​ദേ​വ് (43), ഭാ​ര്യ വി​നീ​ത (36), മ​ക​ന്‍ ആ​ദി എ​സ്. ദേ​വ് (12) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. സൈ​ക്കി​ള്‍ യാ​ത്രി​ക​ന്‍ പു​ന്ന​പ്ര പു​തു​വ​ല്‍ പ്ര​കാ​ശ​ന്‍ (50), കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര​ന്‍ പു​റ​ക്കാ​ട് പു​തു​വ​ല്‍ മ​ണി​യ​ന്‍ (65) എ​ന്നി​വ​ര്‍​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. പ്ര​കാ​ശ​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ആ​റോ​ടെ ദേ​ശീ​യ​പാ​ത​യി​ല്‍ പു​റ​ക്കാ​ട് എ​സ്എ​ന്‍​എം​എ​ച്ച്എ​സ്എ​സി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. സു​ദേ​വും കു​ടും​ബ​വും ബൈ​ക്കി​ൽ അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്ര​ദ​ര്‍​ശ​ന​ത്തി​നു പോ​കു​ക​യാ​യി​രു​ന്നു. പു​ന്ന​പ്ര സ്വ​ദേ​ശി​യും മ​ത്സ്യ​വി​ല്പ​ന​ക്കാ​ര​നു​മാ​യ പ്ര​കാ​ശ​ന്‍റെ സൈ​ക്കി​ളി​ല്‍ ത​ട്ടി ബൈ​ക്ക് റോ​ഡി​ലേ​ക്കു വീ​ണ​പ്പോ​ള്‍ എ​തി​രേ വ​ന്ന ടോ​റ​സ് ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ദേ​ശീ​യ​പാ​ത മു​റി​ച്ചു​ക​ട​ക്കു​ക​യാ​യി​രു​ന്ന കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര​നെ ക​ണ്ട് വെ​ട്ടി​ച്ചു മാ​റ്റു​ന്ന​തി​നി​ടെ സൈ​ക്കി​ള്‍ സു​ദേ​വും കു​ടും​ബ​വും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ന് മു​ന്നി​ലേ​ക്കു വ​ന്നു. സൈ​ക്കി​ള്‍ യാ​ത്രി​ക​നെ…

Read More

കോ​ട​തി​യി​ൽ​നി​ന്നു തി​രി​ച്ച​ടി​യു​ണ്ടാ​കു​മോ​യെ​ന്നു ഭ​യ​ത്താൽ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ത്ത​ര​വ് ഇ​റ​ക്കി​; അ​നി​ത ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ഐ​സി​യു പീ​ഡ​ന​ക്കേ​സി​ൽ അ​തി​ജീ​വി​ത​യ് ക്കൊ​പ്പം നി​ന്ന സീ​നി​യ​ർ ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ പി.​ബി. അ​നി​ത മെ​ഡി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​റു​ടെ (ഡി​എം​ഇ) ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ, സീ​നി​യ​ർ ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പി.​ബി. അ​നി​ത ര​ജി​സ്റ്റ​റി​ൽ ഒ​പ്പ് രേ​ഖ​പ്പെ​ടു​ത്തി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. യു​ഡി​എ​ഫും വി​വി​ധ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​നി​ത​യെ ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​പ്പി​ക്കാ​ൻ ശ​നി​യാ​ഴ്ച രാ​ത്രി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ ഉ​ത്ത​ര​വി​റ​ക്കു​ക​യാ​യി​രു​ന്നു. അ​നി​ത​യു​ടെ സ്ഥ​ലം മാ​റ്റം റ​ദ്ദാ​ക്കി​യ കോ​ട​തി വി​ധി​ക്കെ​തി​രേ വെ​ള്ളി​യാ​ഴ്ച സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ റി​വ്യൂ പെ​റ്റീ​ഷ​ന്‍റെ അ​ന്തി​മ വി​ധി​ക്ക​നു​സ​രി​ച്ചാ​യി​രി​ക്കും ഇ​പ്പോ​ഴ​ത്തെ നി​യ​മ​ന​മെ​ന്നു ശ​നി​യാ​ഴ്ച​ത്തെ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. താ​ത്കാ​ലി​ക​മാ​യി നി​യ​മ​ന ഉ​ത്ത​ര​വ് ന​ൽ​കി​യെ​ങ്കി​ലും അ​നി​ത​യോ​ട് ആ​രോ​ഗ്യ​വ​കു​പ്പി​നു പ്ര​തി​കാ​ര​ബു​ദ്ധി​യാ​ണു​ള്ള​തെ​ന്ന് ഉ​ത്ത​ര​വി​ൽ​നി​ന്നു വ്യ​ക്ത​മാ​ണ്. ഐ​സി​യു പീ​ഡ​ന​ക്കേ​സി​ൽ മേ​ൽ​നോ​ട്ട​വീ​ഴ്ച​യു​ണ്ടാ​യെ​ന്നാ​രോ​പി​ച്ച് അ​നി​ത​യ്ക്ക് കോ​ഴി​ക്കോ​ട്ട്…

Read More

ഫേ​സ്ബു​ക്കി​ലെ നാ​ലു​വ​ർ​ഷ​ത്തെ പ​രി​ച​യം പ​ര​സ്പ​രം കാ​ണ​ണ​മെ​ന്ന മോ​ഹ​ത്തി​ലേ​ക്ക്; കൂ​ടി​ക്കാ​ഴ്ച​യി​ൽ ത​ന്നെ മ​യ​ക്കി കി​ട​ത്തി ന​ഗ്ന ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി; ഭീ​ഷ​ണി​പ്പെ​ടു​ത്തി ല​ക്ഷ​ങ്ങ​ൾ ത​ട്ടി; പ​രാ​തി​യു​മാ​യി യു​വ​തി

നാ​ഗ്പു​ർ: പ​ര​സ്പ​രം കാ​ണാ​തെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ന​ലു​വ​ർ​ഷ​ത്തെ പ​രി​ച​യം. ഒ​ടു​വി​ൽ കാ​ണാ​ൻ ഇ​രു​വ​രും തി​രു​മാ​നി​ച്ചു. ക​ണ്ട് ക​ഴി​ഞ്ഞു പെ​ൺ​കു​ട്ടി​ക്ക് യു​വാ​വ് കൊ​ടു​ത്ത​ത് എ​ട്ടി​ന്‍റെ പ​ണി. ‌മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പൂ​രി​ലാ​ണ് സം​ഭ​വം. എ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​സ്ഥ​നെ​ന്ന വ്യാ​ജേ​ന സൗ​ഹൃ​ദം സ്ഥാ​പി​ച്ച് യു​വാ​വ് പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യും ന​ഗ്ന ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യു​മാ​യാ​ണ് യു​വ​തി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. 36കാ​രി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ്, ശ്യാം ​സു​പ​ത്ക​ർ എ​ന്ന​യാ​ൾ​ക്കെ​തി​രെ ബ​ലാ​ത്സം​ഗം, പ​ണം ത​ട്ടി​യെ​ടു​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ​ക്ക് കേ​സെ​ടു​ത്തു. ശ്യാം ​വ​ർ​മ എ​ന്ന പേ​രി​ൽ വ്യാ​ജ പ്രൊ​ഫൈ​ൽ ഉ​ണ്ടാ​ക്കി​യ പ്ര​തി​യെ നാ​ല് വ​ർ​ഷം മു​മ്പ് ഫേ​സ്ബു​ക്കി​ൽ കൂ​ടി​യാ​ണ് പ​രി​ച​യ​പ്പെ​ട്ട​തെ​ന്ന് യു​വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. താ​നൊ​രു ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്നും താ​ൻ നാ​ഗ്പൂ​രി​ലാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്നും ഇ​യാ​ൾ അ​വ​കാ​ശ​പ്പെ​ട്ടു. ഒ​ടു​വി​ൽ ക​ണ്ടു​മു​ട്ടാ​ൻ ഇ​രു​വ​രും തീ​രു​മാ​നി​ച്ചു. കൂ​ടി​ക്കാ​ഴ്ച​യ്ക്കി​ടെ, സു​പ​ത്ക​ർ യു​വ​തി​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ല​ർ​ത്തി​യ പാ​നീ​യം ന​ൽ​കി, അ​വ​ളെ ബോ​ധ​ര​ഹി​ത​യാ​ക്കി.…

Read More

തി​രു​ത്താ​ൻ ശ്ര​മി​ച്ചി​ട്ടും മ​ക​ൻ ന​ന്നാ​യി​ല്ല; വി​നീ​ഷി​ന് സി​പി​എ​മ്മു​മാ​യോ പോ​ഷ​ക സം​ഘ​ട​ന​യു​മാ​യോ ബ​ന്ധ​മി​ല്ല; ബോം​ബ് നി​ർ​മി​ച്ച​ത് വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ത്തി​നാ​യി​രി​ക്കു​മെ​ന്ന് പി​താ​വ് നാ​ണു

ക​ണ്ണൂ​ര്‍: പാ​നൂ​രി​ലെ ബോംബ് സ്ഫോ​ട​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ വി​നീ​ഷി​ന് സി​പി​എ​മ്മു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് അ​ച്ഛ​ൻ നാ​ണു. സി​പി​എ​മ്മു​മാ​യോ പോ​ഷ​ക സം​ഘ​ട​ന​ക​ളു​മാ​യോ മ​ക​ന് ബ​ന്ധ​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​എം മു​ളി​യാ​ത്തോ​ട് ബ്രാ​ഞ്ച് അം​ഗ​മാ​ണ് നാ​ണു. വി​നീ​ഷി​ന് പാ​ർ​ട്ടി അം​ഗ​ത്വം  ഉ​ണ്ടാ​യി​രു​ന്നി​ല്ല. മ​ക​ൻ തെ​റ്റാ​യ വ​ഴി​യി​ൽ പോ​യ​പ്പോ​ൾ പ​ല ത​വ​ണ പാ​ർ​ട്ടി​യും താ​നും ഉ​പ​ദേ​ശി​ച്ചു.​ബോം​ബ് നി​ർ​മാ​ണം പാ​ർ​ട്ടി​യു​ടെ അ​റി​വോ​ടെ​യ​ല്ല ന​ട​ന്ന​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​വ​നും അ​വ​നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രും വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ള്‍​ക്കാ​യി ചെ​യ്ത​താ​ണി​ത്. പ​ല​പ്രാ​വ​ശ്യം ഇ​തി​നെ എ​തി​ര്‍​ത്ത് പ​റ​ഞ്ഞ​താ​ണ്. വ​ഴ​ങ്ങാ​താ​യ​തോ​ടെ ആ​റു മാ​സം മു​മ്പ് പാ​ര്‍​ട്ടി പ​ര​സ്യ​മാ​യി ത​ള്ളി പ​റ​ഞ്ഞ​താ​ണെ​ന്നും നാ​ണു പ​റ​ഞ്ഞു.

Read More

നായകൻ വീണ്ടും വരാ… ആവേശം കൊഴുപ്പിക്കാൻ പ്ര​ധാ​ന​മ​ന്ത്രി വീ​ണ്ടും കേ​ര​ള​ത്തി​ലേ​ക്ക്; 15 ന് ​കു​ന്നം​കു​ള​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും

തൃ​ശൂ​ര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തും.  ഈ മാസം 15ന് തൃശ്ശൂർ കുന്നംകുളത്താണ് പ്രധാനമന്ത്രി എത്തുക. കു​ന്നം​കു​ള​ത്ത് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മോ​ദി പ​ങ്കെ​ടു​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​പ്പ് ന​ൽ​കി​യ​താ​യാ​ണ് വി​വ​രം. ആ​ല​ത്തൂ​ര്‍ മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യ കു​ന്നം​കു​ള​ത്ത് 15 ന് ​രാ​വി​ലെ 11 ന് ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗ​ത്തി​ലാ​യി​രി​ക്കും ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ക്കു​ക. നേ​ര​ത്തെ കരു​വ​ന്നൂ​ർ ത​ട്ടി​പ്പ് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യ​മാ​ക്കി ഉ​യ​ർ​ത്തി​ക്കാ​ട്ടാ​നും പ്ര​ധാ​ന​മ​ന്ത്രി​യെ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ​ത്തി​ക്കാ​നും സം​സ്ഥാ​ന ബി​ജെ​പി ശ്രം​മ ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ക​രു​വ​ന്നൂ​ര്‍ ആ​വ​ശ്യ​ത്തി​ല്‍ പി​എം​ഒ മ​റു​പ​ടി ന​ല്‍​കി​യി​ല്ല. ഇ​രി​ങ്ങാ​ല​ക്കു​ട​യ്ക്ക് പ​ക​രം കു​ന്നം​കു​ള​ത്തെ യോ​ഗ​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യ​താ​യി ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. ക​രു​വ​ന്നൂ​ര്‍ ത​ട്ടി​പ്പ് കേ​സ് കേ​ര​ള​ത്തി​ല്‍ സി​പി​എ​മ്മി​നെ​തി​രെ ആ​യു​ധ​മാ​ക്കാ​നാ​ണ് ബി​ജെ​പി നീ​ക്കം. ത​ട്ടി​പ്പി​നെ​തി​രെ പ്ര​തി​പ​ക്ഷം പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്ന ത​ര​ത്തി​ല്‍ കോ​ൺ​ഗ്ര​സി​നെ​തി​രെ​യും ബി​ജെ​പി വി​ഷ​യം ഉ​പ​യോ​ഗി​ക്കും.

Read More

സ­​ജി മ­​ഞ്ഞ­​ക്ക­​ട­​മ്പി­​ലി­​ന്‍റെ രാ­​ജി­; മു​ന്ന­​ണി പ്ര­​വ­​ര്‍­​ത്ത­​ക­​രി​ല്‍ ആ­​ശ­​യ­​ക്കു­​ഴ­​പ്പ­​മു­​ണ്ടാ­​ക്കി­​; പി.​ ജെ. ​ജോ­​സ­​ഫി​നെ അ­​തൃ­​പ്­​തി അ­​റി­​യി­​ച്ച് കോ​ണ്‍­​ഗ്ര­​സ് നേ­​തൃ​ത്വം

കോ​ട്ട​യം: സ­​ജി മ­​ഞ്ഞ­​ക്ക­​ട­​മ്പി­​ലി­​ന്‍റെ രാ­​ജി­​യി​ല്‍ കോ​ണ്‍­​ഗ്ര­​സ് നേ­​തൃ­​ത്വ­​ത്തി­​ന് ക­​ടു­​ത്ത അ­​തൃ­​പ്­​തി. സ­​ജി­​യു­​ടെ രാ­​ജി മു​ന്ന­​ണി പ്ര­​വ­​ര്‍­​ത്ത­​ക­​രി​ല്‍ ആ­​ശ­​യ­​ക്കു­​ഴ­​പ്പ­​മു­​ണ്ടാ­​ക്കി­​യെ­​ന്നാ­​ണ് കോ​ണ്‍­​ഗ്ര­​സി­​ന്‍റെ വി­​ല­​യി­​രു­​ത്ത​ല്‍. സം­​ഭ­​വ­​ത്തി​ല്‍ കോ​ണ്‍­​ഗ്ര­​സ് നേ­​തൃ​ത്വം പി.​ജെ.​ജോ­​സ­​ഫി­​നെ നേ­​രി­​ട്ട് അ­​തൃ­​പ്­​തി അ­​റി­​യി​ച്ചു. പ​റ­​ഞ്ഞു തീ​ര്‍­​ക്കാ­​മാ­​യി­​രു­​ന്ന പ്ര­​ശ്‌­​നം പാ​ര്‍­​ട്ടി നേ­​തൃ​ത്വം വ­​ഷ­​ളാ­​ക്കി­​യെ­​ന്നാ­​ണ് വി­​മ­​ര്‍­​ശ­​നം. സ­​ജി പാ​ര്‍­​ട്ടി വി­​ട്ട് പു­​റ​ത്തു­​പോ­​കു­​ന്ന സാ­​ഹ­​ച​ര്യം ഒ­​ഴി­​വാ­​ക്കു­​ന്ന­​തി​ല്‍ കേരള കോണഅ്ഗ്രസിന് വീ­​ഴ്­​ച­​യു­​ണ്ടാ­​യി. മു­​ന്ന­​ണി­​യു­​ടെ വി­​ജ­​യ­​സാ­​ധ്യ​ത­​യെ ബാ­​ധി­​ക്കാ­​തെ ത­​ന്നെ പ്ര­​ശ്‌­​നം പ­​രി­​ഹ­​രി­​ക്കാ­​നും കോ​ണ്‍­​ഗ്ര­​സ് നി​ര്‍­​ദേ­​ശം ന​ല്‍​കി. ഫ്രാ​ൻ​സി​സ് ജോ​ർ​ജി​ന്‍റെ ര​ണ്ട് അ​പ​ര​ന്മാ​രു​ടെ പ​ത്രി​ക കൂ​ടി ത​ള്ളി​യ​തോ​ടെ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫി​ന് അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​ണെ​ന്നാ​യി​രു​ന്നു മു​ന്ന​ണി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ .ഇ​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി യു­​ഡി­​എ­​ഫ് കോ­​ട്ട­​യം ജി​ല്ലാ ചെ­​യ​ര്‍­​മാ​ന്‍ സ­​ജി മ­​ഞ്ഞ­​ക്ക­​ട­­​ന്പി​ൽ സ്ഥാ­​നം രാ­​ജി­​വ­​ച്ച​ത്. കേ­​ര​ള കോ​ണ്‍­​ഗ്ര­​സ് ജി​ല്ലാ പ്ര­​സി­​ഡ​ന്‍റ് സ്ഥാ­​ന​വും രാ​ജി​വ​ച്ചി​രു​ന്നു. തെ­​ര­​ഞ്ഞെ­​ടു­​പ്പ് പ്ര­​വ​ര്‍­​ത്ത­​ന­​ങ്ങ­​ളി​ല്‍­​നി­​ന്ന് മോ​ന്‍­​സ് ജോ​സ­​ഫ് എം​എ​ല്‍­​എ ത­​ന്നെ ബോ­​ധ­​പൂ​ര്‍­​വം മാ­​റ്റി­​നി​ര്‍­​ത്തു­​ക­​യാ­​ണെ­​ന്ന പ​രാ​തി ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു രാ​ജി. എ​ന്നാ​ൽ സ​ജി ഉ​ന്ന​യി​ച്ച…

Read More

പ്രധാനമന്ത്രി എത്ര തവണ വന്നാലും തൃശൂർ എടുക്കാൻ സാധിക്കില്ല; മു​ഖ്യ​മ​ന്ത്രി​യു​മാ​യി ഡീ​ൽ ഉ​റ​പ്പി​ക്കാ​നാ​ണ് മോദി​യു​ടെ സ​ന്ദ​ർ​ശ​നം; മു​ഖ്യ​മ​ന്ത്രി സം​ഘി ത​ല​വ​നാ​യി മാറി; കെ. മുരളീധരൻ

കോ​ഴി​ക്കോ​ട്: പ്ര​ധാ​ന​മ​ന്ത്രി എ​ത്ര ത​വ​ണ വ​ന്നാ​ലും തൃ​ശൂ​ർ എ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ല​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ. ബി​ജെ​പി എ​ങ്ങ​നെ​യൊ​ക്കെ ശ്ര​മി​ച്ചാ​ലും തൃ​ശൂ​ർ മ​ണ്ഡ​ല​ത്തി​ൽ ജ​യി​ക്കാ​ൻ സാ​ധി​ക്കി​ല്ല​. പ്ര​ധാ​ന​മ​ന്ത്രി​ക്ക് വേ​ണ​മെ​ങ്കി​ൽ തൃ​ശൂ​രി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കാം, സ്ഥി​ര​താ​മ​സ​മാ​ക്കി​യാ​ലും ബി​ജെ​പി തൃ​ശൂ​രി​ൽ ജ​യി​ക്കി​ല്ലെ​ന്ന് മു​ര​ളീ​ധ​ര​ൻ പ​രി​ഹ​സി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി വ​രും​തോ​റും യു​ഡി​എ​ഫി​ന് വോ​ട്ട് കൂ​ടു​ക​യേ ഉ​ള്ളൂ. മു​ഖ്യ​മ​ന്ത്രി​യു​മാ​യി ഡീ​ൽ ഉ​റ​പ്പി​ക്കാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം. ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​മെ​ന്ന് ഓ​ർ​മ്മി​പ്പി​ക്കാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ഡി​യെ ക്ഷ​ണി​ച്ചു​വ​രു​ത്തി​യ​ത് സി​പി​എ​മ്മാ​ണ്. ക​രു​വ​ന്നൂ​രി​ൽ സി​പി​എം അ​ഴി​മ​തി ന​ട​ത്തി​യി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​ഡി വ​രി​ല്ലാ​യി​രു​ന്നു.​ മു​ഖ്യ​മ​ന്ത്രി സം​ഘി ത​ല​വ​നാ​യി. ന​രേ​ന്ദ്ര​മോ​ദി​യു​ടെ കാ​ർ​ബ​ൺ പ​തി​പ്പാ​യാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ സം​സാ​രി​ക്കു​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

Read More

ല​ക്ഷ​ദ്വീ​പി​ലേ​ക്ക് ടി​ക്ക​റ്റി​ല്ല; വോ​ട്ട്‌ ചെ​യ്യാ​ന്‍ ക​ഴി​യു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ല്‍ ആ​യി​രം ദ്വീ​പ് നി​വാ​സി​ക​ള്‍

കൊ​ച്ചി: ടി​ക്ക​റ്റ് വി​ത​ര​ണം പൂ​ര്‍​ണ​മാ​യും ഓ​ണ്‍​ലൈ​ന്‍​വ​ഴി ആ​ക്കി​യ​തോ​ടെ കൊ​ച്ചി​യി​ല്‍ കു​ടു​ങ്ങി ആ​യി​ര​ത്തോ​ളം ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ള്‍. പ​ഠ​ന​ത്തി​നും ചി​കി​ത്സ​യ്ക്കും മ​റ്റു​മാ​യി കേ​ര​ള​ത്തി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ക​ഴി​യു​ന്ന​വ​രാ​ണ് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ന്‍ ക​പ്പ​ല്‍ യാ​ത്രാ​ടി​ക്ക​റ്റ് ല​ഭി​ക്കാ​തെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. ല​ക്ഷ​ദ്വീ​പി​ല്‍ 19ന് ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ക​യാ​ണ്. ടി​ക്ക​റ്റ് ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ ഇ​വ​ര്‍​ക്കു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​കൂ. 19 വ​രെ ഷെ​ഡ്യൂ​ള്‍ ചെ​യ്ത ക​പ്പ​ലു​ക​ളി​ല്‍ 80 ശ​ത​മാ​ന​ത്തോ​ളം ടി​ക്ക​റ്റു​ക​ള്‍ ഓ​ണ്‍​ലൈ​നാ​യി ന​ല്‍​കി​ക്ക​ഴി​ഞ്ഞു. ശേ​ഷി​ക്കു​ന്ന 20 ശ​ത​മാ​ന​ത്തി​നാ​യി ആ​യി​ര​ത്തോ​ളം ആ​ളു​ക​ളാ​ണ് അ​വ​സ​രം കാ​ത്തി​രി​ക്കു​ന്ന​ത്. നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര സാ​ധ്യ​മാ​കാ​തെ വ​ന്നാ​ല്‍ വോ​ട്ട്‌ ചെ​യ്യാ​ന്‍ ക​ഴി​യി​ല്ലെ​ന്ന ആ​ശ​ങ്ക​യി​ലാ​ണി​വ​ര്‍. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍​ത്ത​ന്നെ കേ​ര​ള​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് നാ​ട്ടി​ലെ​ത്താ​ന്‍ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് വി​വി​ധ രാ​ഷ്‌​ട്രീ​യ​പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ടി​ക്ക​റ്റ് കി​ട്ടാ​തെ ക​ഴി​യു​ന്ന​വ​രു​ടെ പ​ട്ടി​ക​യും ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന് ഇ​വ​ര്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ അ​നു​കൂ​ല ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​റ​ക്കു​ക​യും ചെ​യ്തു. കോ​ട​തി ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞ സ​മ​യം ഇ​ന്നു…

Read More

സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണം: സി​ബി​ഐ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

ക​ൽ​പ്പ​റ്റ: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജ് വി​ദ്യാ​ർ​ഥി ജെ.​എ​സ്. സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഡ​ൽ​ഹി യൂ​ണി​റ്റി​ൽ​നി​ന്നു​ള്ള എ​സ്പി​യും ര​ണ്ട് ഡി​വൈ​എ​സ്പി​മാ​രും ഇ​ൻ​സ്പെ​ക്ട​റും അ​ട​ങ്ങു​ന്ന​താ​ണ് സി​ബി​ഐ സം​ഘം. ഇ​വ​ർ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ടി. ​നാ​രാ​യ​ണ​ൻ, ക​ൽ​പ്പ​റ്റ ഡി​വൈ​എ​സ്പി ടി.​എ​ൻ. സ​ജീ​വ​ൻ എ​ന്നി​വ​രു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി കേ​സി​ന്‍റെ പ്രാ​ഥ​മി​ക വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി. അ​ടു​ത്ത​ദി​വ​സം ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ടി സം​ഘ​ത്തി​ൽ ചേ​രും. ലോ​ക്ക​ൽ പോ​ലീ​സ് കൈ​മാ​റി​യ രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന സി​ബി​ഐ സം​ഘം ന​ട​ത്തി​വ​രി​ക​യാ​ണ്. മൊ​ഴി ന​ൽ​കു​ന്ന​തി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് പോ​ലീ​സ് മു​ഖേ​ന സി​ദ്ധാ​ർ​ഥ​ന്‍റെ പി​താ​വ് ടി. ​ജ​യ​പ്ര​കാ​ശി​നു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ജ​യ​പ്ര​കാ​ശി​ന്‍റെ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വാ​യ​ത​നു​സ​രി​ച്ചാ​ണ് സി​ബി​ഐ അ​ടി​യ​ന്ത​ര സ്വ​ഭാ​വ​ത്തോ​ടെ കേ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. അ​ന്വേ​ഷ​ണം വൈ​കു​ന്ന​ത് പ്ര​തി​ക​ൾ​ക്കു നേ​ട്ട​മാ​കു​മെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചി​രു​ന്നു. സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​ക്ക​ൽ പോ​ലീ​സ്…

Read More