കോഴിക്കോട്: പ്രധാനമന്ത്രി എത്ര തവണ വന്നാലും തൃശൂർ എടുക്കാൻ സാധിക്കില്ലന്ന് കെ. മുരളീധരൻ. ബിജെപി എങ്ങനെയൊക്കെ ശ്രമിച്ചാലും തൃശൂർ മണ്ഡലത്തിൽ ജയിക്കാൻ സാധിക്കില്ല. പ്രധാനമന്ത്രിക്ക് വേണമെങ്കിൽ തൃശൂരിൽ സ്ഥിരതാമസമാക്കാം, സ്ഥിരതാമസമാക്കിയാലും ബിജെപി തൃശൂരിൽ ജയിക്കില്ലെന്ന് മുരളീധരൻ പരിഹസിച്ചു. പ്രധാനമന്ത്രി വരുംതോറും യുഡിഎഫിന് വോട്ട് കൂടുകയേ ഉള്ളൂ. മുഖ്യമന്ത്രിയുമായി ഡീൽ ഉറപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. തങ്ങൾക്ക് അനുകൂലമായി പ്രവർത്തിച്ചില്ലെങ്കിൽ അനുഭവിക്കേണ്ടി വരുമെന്ന് ഓർമ്മിപ്പിക്കാനാണ് പ്രധാനമന്ത്രി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇഡിയെ ക്ഷണിച്ചുവരുത്തിയത് സിപിഎമ്മാണ്. കരുവന്നൂരിൽ സിപിഎം അഴിമതി നടത്തിയില്ലായിരുന്നുവെങ്കിൽ ഇഡി വരില്ലായിരുന്നു. മുഖ്യമന്ത്രി സംഘി തലവനായി. നരേന്ദ്രമോദിയുടെ കാർബൺ പതിപ്പായാണ് പിണറായി വിജയൻ സംസാരിക്കുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
Read MoreCategory: Top News
ലക്ഷദ്വീപിലേക്ക് ടിക്കറ്റില്ല; വോട്ട് ചെയ്യാന്‍ കഴിയുമോയെന്ന ആശങ്കയില്‍ ആയിരം ദ്വീപ് നിവാസികള്‍
കൊച്ചി: ടിക്കറ്റ് വിതരണം പൂര്‍ണമായും ഓണ്‍ലൈന്‍വഴി ആക്കിയതോടെ കൊച്ചിയില്‍ കുടുങ്ങി ആയിരത്തോളം ലക്ഷദ്വീപ് നിവാസികള്‍. പഠനത്തിനും ചികിത്സയ്ക്കും മറ്റുമായി കേരളത്തില്‍ വിവിധയിടങ്ങളില്‍ കഴിയുന്നവരാണ് നാട്ടിലേക്കു മടങ്ങാന്‍ കപ്പല്‍ യാത്രാടിക്കറ്റ് ലഭിക്കാതെ ദുരിതത്തിലായിരിക്കുന്നത്. ലക്ഷദ്വീപില്‍ 19ന് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ടിക്കറ്റ് ലഭിച്ചാല്‍ മാത്രമേ ഇവര്‍ക്കു നാട്ടിലേക്ക് മടങ്ങാനാകൂ. 19 വരെ ഷെഡ്യൂള്‍ ചെയ്ത കപ്പലുകളില്‍ 80 ശതമാനത്തോളം ടിക്കറ്റുകള്‍ ഓണ്‍ലൈനായി നല്‍കിക്കഴിഞ്ഞു. ശേഷിക്കുന്ന 20 ശതമാനത്തിനായി ആയിരത്തോളം ആളുകളാണ് അവസരം കാത്തിരിക്കുന്നത്. നാട്ടിലേക്കുള്ള യാത്ര സാധ്യമാകാതെ വന്നാല്‍ വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന ആശങ്കയിലാണിവര്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ കേരളത്തില്‍ കഴിയുന്നവര്‍ക്ക് നാട്ടിലെത്താന്‍ സൗകര്യമൊരുക്കണമെന്ന് വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ടിക്കറ്റ് കിട്ടാതെ കഴിയുന്നവരുടെ പട്ടികയും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ഇവര്‍ സമര്‍പ്പിച്ചിരുന്നു. ഒരു മാസത്തിനുള്ളില്‍ അനുകൂല നടപടിയുണ്ടാകണമെന്ന് ഹൈക്കോടതി ഉത്തരവിറക്കുകയും ചെയ്തു. കോടതി ഉത്തരവില്‍ പറഞ്ഞ സമയം ഇന്നു…
Read Moreസിദ്ധാർഥന്റെ മരണം: സിബിഐ അന്വേഷണം ആരംഭിച്ചു
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണത്തിൽ സിബിഐ അന്വേഷണം തുടങ്ങി. ഡൽഹി യൂണിറ്റിൽനിന്നുള്ള എസ്പിയും രണ്ട് ഡിവൈഎസ്പിമാരും ഇൻസ്പെക്ടറും അടങ്ങുന്നതാണ് സിബിഐ സംഘം. ഇവർ ജില്ലാ പോലീസ് മേധാവി ടി. നാരായണൻ, കൽപ്പറ്റ ഡിവൈഎസ്പി ടി.എൻ. സജീവൻ എന്നിവരുമായി കൂടിയാലോചന നടത്തി കേസിന്റെ പ്രാഥമിക വിവരശേഖരണം നടത്തി. അടുത്തദിവസം രണ്ട് ഉദ്യോഗസ്ഥർ കൂടി സംഘത്തിൽ ചേരും. ലോക്കൽ പോലീസ് കൈമാറിയ രേഖകളുടെ പരിശോധന സിബിഐ സംഘം നടത്തിവരികയാണ്. മൊഴി നൽകുന്നതിന് ഹാജരാകണമെന്ന് പോലീസ് മുഖേന സിദ്ധാർഥന്റെ പിതാവ് ടി. ജയപ്രകാശിനു നിർദേശം നൽകിയിട്ടുണ്ട്. ജയപ്രകാശിന്റെ ഹർജിയിൽ ഹൈക്കോടതി ഉത്തരവായതനുസരിച്ചാണ് സിബിഐ അടിയന്തര സ്വഭാവത്തോടെ കേസ് അന്വേഷണം തുടങ്ങിയത്. അന്വേഷണം വൈകുന്നത് പ്രതികൾക്കു നേട്ടമാകുമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. സിദ്ധാർഥന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ലോക്കൽ പോലീസ്…
Read Moreകോൺഗ്രസിന്റെ പ്രകടന പത്രികയെ പരിഹസിച്ച് മോദി; സ്വാതന്ത്ര്യസമര കാലത്തെ ചിന്താഗതിയുമായി രക്ഷപെടാൻ കഴിയുമോ
ന്യൂഡൽഹി: കോൺഗ്രസിന്റെ പ്രകടന പത്രികയ്ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്ര നിർമാണത്തിനുള്ള ഒരു നിർദേശവും കോൺഗ്രസിന് സ്വന്തമായില്ല. ഈ പ്രകടനപത്രികയുമായി രക്ഷപ്പെടാൻ കോൺഗ്രസിനാകില്ലെന്നും മോദി പരിഹസിച്ചു. മുസ്ലീം ലീഗിന്റെ വിചാരധാരകൾ നിറഞ്ഞതാണ് കോൺഗ്രസ് പ്രകടന പത്രിക. സ്വാതന്ത്ര്യ സമര കാലത്ത് ലീഗിൽ നിലനിന്നിരുന്ന ചിന്താഗതിയാണ് പ്രതിഫലിക്കുന്നത്. ബാക്കി ഭാഗം ഇടതുപക്ഷത്തിന്റെ നിലപാടുകളാണെന്നും മോദി പറഞ്ഞു. അഖിലേഷ് യാദവിന്റെയും രാഹുൽ ഗാന്ധിയുടെയും കൂട്ടുകെട്ടിനെയും പ്രധാനമന്ത്രി പരിഹസിച്ചു. ചെക്കന്മാരുടെ പടം പണ്ടേ പൊട്ടിയതാണ്. പൊട്ടിയ പടം വീണ്ടും റിലീസ് ചെയ്യുകയാണെന്നുമായിരുന്നു മോദിയുടെ പരിഹാസം.
Read Moreനിങ്ങളുടെ വിശ്വാസം അവർക്ക് സമ്പാദ്യം… ശ്മശാനത്തിലെ ചിതയിൽ സ്വർണം തെരയുന്നവർ; പാമ്പാടി ഐവർമഠം പോലീസ് നിരീക്ഷണത്തിൽ
തിരുവില്വാമല: പാമ്പാടി ഐവർമഠം ശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്കരിച്ചശേഷം ഉണ്ടാകുന്ന ചാരത്തിലും അവശിഷ്ടങ്ങളിലും സ്വർണം തേടിയെത്തുന്ന ഇതരസംസ്ഥാന സംഘങ്ങളെ പോലീസ് നരീക്ഷിക്കുന്നു. ഹിന്ദുമതാചാരപ്രകാരം സംസ്കരിക്കുമ്പോൾ കൂട്ടത്തിൽ സ്വർണവും അടക്കം ചെയ്യാറുണ്ട്. ഒരു തരി മുതൽ വലിയ അളവിൽ വരെ സ്വർണം ഇത്തരത്തിൽ സംസ്കരിക്കുമ്പോൾ കൂടെ വയ്ക്കാറുണ്ട്. ഇക്കാര്യം അറിയുന്ന സംഘങ്ങളാണ് ശ്മശാനത്തിൽ എത്തി ചിതയണഞ്ഞ ശേഷം ചാരുവും അസ്ഥിക്കഷ്ണങ്ങളും വലിച്ചുവാരി സ്വർണം തപ്പുന്നത്. ഇത് കാലങ്ങളായി ശ്മശാനങ്ങളിൽ നടക്കുന്ന സംഭവമാണെങ്കിലും ഇപ്പോൾ ഇതൊരു വലിയബിസിനസായി മാറിയിട്ടുണ്ടെന്നു പറയുന്നു. മൃതദേഹം ദഹിപ്പിച്ചശേഷം അസ്ഥി പെറുക്കുന്നതിനും സഞ്ചയനത്തിനുമെത്തുന്ന ഉറ്റവർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചിതാഭസ്മവും അസ്ഥികളും വലിച്ചുവാരിയിട്ട നിലയിലാണു കാണാൻ സാധിക്കുന്നത്. ചിതയിൽനിന്ന് അസ്ഥി കിട്ടാൻ പലപ്പോഴും പെടാപ്പാട് ഉണ്ടാവുകയും ചെയ്യാറുണ്ട്. സംസ്കാരം കഴിഞ്ഞ് ചിതയുടെ ചൂടാറും മുമ്പ് തന്നെ മരിച്ച ആളുടെ പേര് എഴുതി അടയാളമായി വയ്ക്കുന്ന കുറ്റി വരെ പിഴുതു…
Read Moreപിന്നീട് പറയാൻ ചിലത് ബാക്കിവച്ച്…. ബോംബ് നിർമാണത്തിൽ പങ്കെടുത്ത ചിലർ ശൈലജയ്ക്കൊപ്പം നിൽക്കുന്ന ചിത്രം വൈറൽ; പ്രചരിക്കുന്ന ചിത്രത്തെക്കുറിച്ച് സ്ഥാനാർഥിക്ക് പറയാനുള്ളത്…
കണ്ണൂർ: പാനൂർ ബോംബ് സ്ഫോടനത്തിൽ ഉൾപ്പെട്ടവരുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് വടകര ലോക്സഭാ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജ. ബോംബ് സ്ഫോടന സംഭവത്തിലെ ചിലർ കെ.കെ. ശൈലജയ്ക്കൊപ്പം നില്ക്കുന്ന ഫോട്ടോ നവ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അവർ. പരിപാടികൾക്ക് പോകുമ്പോൾ പലരും കൂടെ നിന്ന് ഫോട്ടോ എടുക്കാറുണ്ട്. അത്തരത്തിലുള്ള ഒരു ഫോട്ടോ മാത്രമാണത്. അതുപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഢശ്രമമാണ് നടത്തുന്നത്. യുഡിഎഫിന് മറ്റൊന്നും പറയാൻ ഇല്ലാത്തതിനാലാണ് ഈ വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. പാനൂരി ലെ ബോംബ് നിർമാണ സംഘത്തിന് സിപിഎമ്മിനേക്കാൾ മറ്റു പലരുമായുമാണ് ബന്ധം. അത് എന്താണെന്ന് ഇപ്പോൾ പറയുന്നില്ലെന്നും കെ.കെ. ശൈലജ പറഞ്ഞു.
Read Moreസംസ്ഥാനത്ത് 2,77,49,159 വോട്ടർമാർ; ആകെ വോട്ടർമാരിൽ 1.43 കോടി സ്ത്രീകൾ; കന്നിവോട്ടവകാശം രേഖപ്പെടുത്താൻ 5,34,394 പേർ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടികയിൽ 2,77,49,159 വോട്ടർമാർ. ജനുവരി 22ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽനിന്ന് 6,49,833 വോട്ടർമാരുടെ വർധനവുണ്ടായി. അതേസമയം, വോട്ടർ പട്ടിക ശുദ്ധീകരണത്തിൽ 2,01,417 പേർ ഒഴിവായി. പട്ടികയിലുള്ള 18-19 പ്രായക്കാരായ കന്നിവോട്ടർമാർ 5,34,394 പേരാണ്. ആകെ വോട്ടർമാരിൽ 1.43 കോടി സ്ത്രീകളും 1.34 കോടി പുരുഷന്മാരുമാണ്. സ്ത്രീ വോട്ടർമാരിൽ 3,36,770 പേരുടെയും പുരുഷ വോട്ടർമാരിൽ 3,13,005 പേരുടെയും വർധനയുണ്ട്. ആകെ ഭിന്നലിംഗ വോട്ടർമാർ-367. സ്ത്രീ-പുരുഷ അനുപാതം 1,000: 1,068. കൂടുതൽ വോട്ടർമാരുള്ള ജില്ല മലപ്പുറമാണ്- 33,93,884. കുറവ് വയനാട്ടിലും- 6,35,930. ആകെ പ്രവാസി വോട്ടർമാർ-89,839. പ്രവാസി വോട്ടർമാർ കൂടുതലുള്ള ജില്ല- കോഴിക്കോട്-35,793. 80 വയസിന് മുകളിലു ള്ള 6,27,045 വോട്ടർമാരുണ്ട്. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിയാതെ പോയവർക്ക് മാർച്ച് 25 വരെ അപേക്ഷ സമർപ്പിക്കാൻ അവസരം നൽകിയിരുന്നു. വോട്ടർ പട്ടിക…
Read Moreപാർട്ടിഗ്രാമത്തിൽ നിർമാണത്തിനിടെ ബോംബ് പൊട്ടി; ചിന്നിച്ചിതറി സിപിഎം പ്രവർത്തകൻ; മൂന്ന് പേർക്ക് പരിക്ക്; മരിച്ചയാളേയും പരിക്കേറ്റയൊരാളേയും തള്ളിപ്പറഞ്ഞ് സിപിഎം
തലശേരി: നിർമാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ബോംബുണ്ടാക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. മൂന്നു പേർക്കു ഗുരുതരമായി പരിക്കേറ്റു. പാനൂരിലെ സിപിഎം പാർട്ടി ഗ്രാമമായ ചെണ്ടയാട് മൂളിയാത്തോട്ടാണു സംഭവം. ചെണ്ടയാട് കാട്ടിന്റവിട ഷെറിൻ (31) ആണ് മരിച്ചത്. പരിക്കേറ്റ ചെണ്ടയാട് വലിയപറന്പത്ത് വിനീഷി (39)നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പുത്തൂർ കല്ലായിന്റവിട അശ്വന്ത് (33), കുന്നോത്ത് പറന്പ് ചിറക്കരാങ്ങിൻമേൽ വിനോദ് (31) എന്നിവരെ തലശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഉഗ്രസ്ഫോടന ശേഷിയുള്ള സ്റ്റീൽ ബോംബാണ് പൊട്ടിയതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ പുലർച്ചെ ഒന്നോടെയായിരുന്നു സ്ഫോടനം. സംഭവസ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തിട്ടുണ്ട്. ഇവിടെനിന്നു ബോംബുകൾ നിർമിച്ച് കടത്തിയതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സ്ഫോടനത്തിൽ വിനീഷിന്റെ ഇരുകൈകളും അറ്റ നിലയിലാണ്. വിനോദിന്റെ കണ്ണുകൾക്കാണ് പരിക്ക്. മരിച്ച ഷെറിന്റെ മുഖത്തും കണ്ണിനും വയറിനുമായിരുന്നു പരിക്കേറ്റത്. ഷെറിനെയും വിനീഷിനെയും…
Read Moreകുടുംബത്തിന്റെ മതം മാത്രം പോര; കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യുമ്പോൾ മാതാപിതാക്കളുടെ മതവും രേഖപ്പെടുത്തണം
ന്യൂഡൽഹി: കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യുന്പോൾ മാതാപിതാക്കളുടെ മതവും പ്രത്യേകം രേഖപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മാതൃകാ ചട്ടങ്ങളിലാണ് അച്ഛന്റെയും അമ്മയുടെയും മതം പ്രത്യേകം രേഖപ്പെടുത്തണമെന്ന നിർദേശം ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ കുടുംബത്തിന്റെ മതം മാത്രമായിരുന്നു ജനനം രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ജനന സർട്ടിഫിക്കറ്റിൽ കുട്ടിയുടെ മതം രേഖപ്പെടുത്തേണ്ട കോളം അച്ഛന്റെ മതം, അമ്മയുടെ മതം എന്നിവ രേഖപ്പെടുത്തുന്നതിന് ആവശ്യമായ രീതിയിൽ വിപുലീകരിക്കും. ദത്തെടുക്കുന്ന കുട്ടിയുടെ സർട്ടിഫിക്കറ്റിലും ഇതേ മാറ്റങ്ങൾ വരുത്തും. 2023 ഓഗസ്റ്റ് 11ന് ഭേദഗതി ചെയ്ത ജനന- മരണ രജിസ്ട്രേഷൻ നിയമപ്രകാരം ജനന- മരണ കണക്കുകൾ ദേശീയതലത്തിലായിരിക്കും കണക്കാക്കുക. ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ), ഇലക്ടറൽ റോൾസ്, ആധാർ നന്പർ, റേഷൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, സ്വത്ത് രജിസ്ട്രേഷൻ തുടങ്ങിയ രേഖകൾ അപ്ഡേറ്റ് ചെയ്യാനും ഇത് ഉപയോഗിക്കും. ജനനം, മരണം, ദത്തെടുക്കൽ, ഗർഭാവസ്ഥയിലോ…
Read Moreയുഡിഎഫിന് ആശ്വാസം; ഫ്രാൻസിസ് ജോർജിന്റെ അപരൻമാരുടെ പത്രിക തള്ളി; കോടതിയെ സമീപിക്കുമെന്ന് അപരൻമാർ
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ച ഫ്രാൻസിസ് ജോർജിന്റെ അപരൻമാരുടെ പത്രിക തള്ളി. പത്രികകളുമായി ബന്ധപ്പെട്ട യുഡിഎഫ് വാദങ്ങൾ വരണാധികാരി അംഗീകരിക്കുകയായിരുന്നു. ഫ്രാൻസിസ് ജോർജ്, ഫ്രാൻസിസ് ഇ.ജോർജ് എന്നിവരുടെ പത്രികകളാണ് തള്ളിയത്. സിപിഎം പാറത്തോട് ലോക്കൽ കമ്മിറ്റി അംഗം ഫ്രാൻസിസ് ജോര്‍ജും കേരളാ കോൺഗ്രസ്(എം) ജില്ലാ കമ്മിറ്റിയംഗം ഫ്രാൻസിസ് ജോര്‍ജുമാണ് പത്രിക സമര്‍പ്പിച്ചത്. അപരന്മാരുടെ പത്രികയിൽ പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമായി ഇട്ടതാണ് എന്നായിരുന്നു യുഡിഎഫിന്റെ പരാതി. പത്രിക പൂർണമായും പൂരിപ്പിച്ചിട്ടില്ലെന്നും പരാതിയിലുണ്ടായിരുന്നു. തുടര്‍ന്ന് പത്രികയിൽ ഒപ്പിട്ടവരെ നേരിട്ട് ഹാജരാക്കാൻ അപരന്മാർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകുകയായിരുന്നു.
Read More