തൃശൂർ: ചെറുതുരുത്തി കേരള കലാമണ്ഡലത്തിൽ ഇന്ന് വൈകീട്ട് നടത്താൻ നിശ്ചയിച്ചിരുന്ന ഡോ.ആർ.എൽ.വി രാമകൃഷ്ണന്റെ നൃത്താവതരണം ചൊവ്വാഴ്ചത്തേക്ക് മാറ്റി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് രാമകൃഷ്ണൻ കലാമണ്ഡലത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കും. ഇന്ന് വൈകുന്നേരം ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടി കാരണമാണ് ചൊവ്വാഴ്ചയിലേക്ക് മാറ്റിയതെന്ന് അധികൃതർ അറിയിച്ചു. ആർ.എൽ.വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ പരാമർശങ്ങൾ വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് രാമകൃഷ്ണന് കലാമണ്ഡലത്തിൽ പരിപാടി അവതരിപ്പിക്കാൻ ക്ഷണം ലഭിച്ചിരിക്കുന്നത്. ക്ഷണം ആർഎൽവി രാമകൃഷ്ണൻ സ്വീകരിക്കുകയും ചെയ്തു. കലാമണ്ഡലം വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിലാണ് മോഹിനിയാട്ടം സംഘടിപ്പിക്കുന്നത്. ആദ്യമായാണ് തനിക്ക് ഇത്തരമൊരു അവസരം കിട്ടുന്നതെന്ന് ആർ.എൽ.വി രാമകൃഷ്ണൻ പറഞ്ഞു. കലാമണ്ഡലത്തിൽ ഗവേഷക വിദ്യാർത്ഥി കൂടിയായിരുന്നു രാമകൃഷ്ണൻ.
Read MoreCategory: Top News
എല്ലാവരിലും ഭയംമാത്രം… സിദ്ധാര്‍ഥനെ തുടര്‍ച്ചയായി എട്ടുമാസം റാഗ് ചെയ്തു; ഇക്കാലമത്രയും എസ്എഫ്ഐ നേതാവിന്റെ മുറിയിലെത്തി ഒപ്പിട്ടു; ആന്റി റാഗിംഗ് സ്ക്വാഡിന്റെ കണ്ടെത്തല്‍ ഞെട്ടിക്കുന്നത്
കോഴിക്കോട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ആള്‍ക്കൂട്ട വിചരണയെത്തുടര്ന്ന് ജീവനൊടുക്കിയ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥനെ തുടര്‍ച്ചയായി എട്ടുമാസം റാഗ് ചെയ്തതായി ആന്റി റാഗിംഗ് സ്ക്വാഡിന്റെ കണ്ടെത്തല്‍. സിദ്ധാര്ഥന് ഇക്കലമത്രയും കോളജ് യുണിയന്‍ പ്രസിഡന്റും എസ്എഫ്ഐ നേതാവുമായ കെ. അരുണിന്റെ ഹോസ്റ്റല്‍ മുറിയില്‍ രാവിലെയും വൈകുന്നേരവും എത്തി റിപ്പോര്‍ട്ട് ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒന്നാം വര്‍ഷത്തില്‍ വാഴ്സിറ്റിക്കു പുറത്താണ് സിദ്ധാര്ഥന് താമസിച്ചിരുന്നത്. രണ്ടാം വര്‍ഷമായപ്പോഴാണ് വാഴ്സിറ്റിയുടെ ഹോസ്റ്റലിലേക്കു താമസംമാറ്റിയത്. അന്നുമതല്‍ തന്റെ മുറിയിലെത്തി രാവിലെയും വൈകുന്നേരവും റിപ്പോര്‍ട്ട് ചെയ്യാന്‍ അരുണ്‍ നിര്‍ദേശിച്ചിരുന്നു. ഭയം കാരണം സിദ്ധാര്ഥന് അതനുസരിച്ചു. എല്ലാ ദിവസവും മുറിയിലെത്തി ഒപ്പിട്ടിരുന്നതായാണ് കണ്ടെത്തല്‍. അരുണിന്റെ മുറയില്വച്ചു പലതവണ നഗ്നനാക്കി റാഗ് ചെയ്തിട്ടുണ്ടെന്ന് സിദ്ധാര്ഥന് പറഞ്ഞതായി സഹപാഠികള്‍ സ്ക്വാഡിനു മൊഴി നല്‍കിയിട്ടുണ്ട്. പിറന്നാള്‍ ദിനത്തില്‍ ഇരുമ്പുതൂണില്‍ കെട്ടിയിട്ട് പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും മൊഴിയുണ്ട്. കാമ്പസില്‍ ഹീറോ ആയിരുന്ന…
Read More”അമ്മാതിരി പണിയായിപ്പോയ് സാറേ”… ഈസ്റ്റര്‍ സീസണില്‍ റേഷന്‍ കടകളില്‍ എത്തിയത് പുഴു അരിച്ച പച്ചരി; ചാക്ക് പൊട്ടിക്കാൻ പറ്റാത്ത അവസ്ഥയെന്ന് റേഷൻ കടക്കാർ
ആലപ്പുഴ: റേഷന്‍ വിതരണം വീണ്ടും പ്രതിസന്ധിയില്‍. ഈസ്റ്റര്‍ കാലത്ത് വിതരണത്തിന് എത്തിയത് പുഴു നുരയ്ക്കുന്നതും കട്ടകെട്ടിയതുമായ പച്ചരി. സെര്‍വര്‍ തകരാറും ഇ-പോസ് യന്ത്രത്തിന്റെ മെല്ലെപ്പോക്കും റേഷന്‍ വ്യാപാരമേഖലയെ വല്ലാതെ വലയ്ക്കുന്നതിനിടയിലാണ് വിതരണത്തിന് പുഴുനുരയ്ക്കുന്ന പച്ചരികൂടി എത്തിച്ചേര്‍ന്നിരിക്കുന്നത്. ചാക്ക് പൊട്ടിക്കുമ്പോഴെ പുഴു നുരച്ച് പൊന്തുകയാണ്. ചില ചാക്കുകളില്‍നിന്നു ദുര്‍ഗന്ധവും വമിക്കുന്നുണ്ട്. എന്തു ചെയ്യുമെന്നറിയാത്ത അവസ്ഥയാണെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു. പുഴുവരിച്ച അരിയെ ചൊല്ലി റേഷന്‍ വ്യാപാരികളും കാര്‍ഡുടമകളും തമ്മില്‍ റേഷന്‍ കടകള്‍ക്കുമുമ്പില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുന്നതും പതിവ് കാഴ്ചകളാണ്. എല്ലാ വിഭാഗം കാര്‍ഡുടമകള്‍ക്കും വിതരണം ചെയ്യുന്നതിനുള്ള അരിയിലാണ് പുഴു കലര്‍ന്നിരിക്കുന്നത്. റേഷന്‍ കടകളില്‍ എത്തിയിരിക്കുന്ന നാല്‍പ്പതും അമ്പതും ചാക്കുകളില്‍ പുഴു നുരയ്ക്കുന്ന അരിയാണെന്നാണ് റേഷന്‍ വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. പരാതി പറയുന്ന വ്യാപാരികളുടെ കടകള്‍ കേന്ദ്രീകരിച്ച് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനാല്‍ ആക്ഷേപം ഉന്നയിക്കാനും റേഷന്‍ വ്യാപാരികള്‍ക്ക് ബുദ്ധിമുട്ട് നേരിടുകയാണ്. കഴിഞ്ഞ കുറേ…
Read Moreമാഹി വേശ്യകളുടെ കേന്ദ്രം, ഗുണ്ടകളും റൗഡികളും കൂത്താടിയ സ്ഥലം; സ്ത്രീ സമൂഹത്തെ അപമാനിച്ച് ബിജെപി നേതാവ് പി.സി. ജോർജ്
മാഹി: സ്ത്രീ സമൂഹത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്നാരോപിച്ച് ബിജെപി നേതാവ് പി.സി. ജോർജിനെതിരെ മാഹി പോലീസ് വിവിധ വകുപ്പുകളിൽ കേസെടുത്തു.153 എ, 67 ഐടി ആക്ട്, 125 ആർപി ആക്ട് എന്നിവ അനുസരിച്ചാണ് കേസ്. കോഴിക്കോട് എൻഡിഎ സ്ഥാനാർഥി എം.ടി. രമേശിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പി.സിയുടെ വിവാദ പരാമർശം. മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നുവെന്നും ഗുണ്ടകളും റൗഡികളും കൂത്താടിയിരുന്ന സ്ഥലമായിരുന്നുവെന്നുമാണ് ജോർജിന്റെ പരാമർശം. സിപിഎം മാഹി ലോക്കൽ സെക്രട്ടറി കെ.പി. സുനിൽകുമാർ ഉൾപ്പെടെ മാഹിയിലെ വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളൂം നൽകിയ പരാതിയെത്തുടർന്നാണ് കേസെടുത്തത്.
Read Moreആര്‍എല്‍വി രാമകൃഷ്ണന് കലാമണ്ഡലത്തില്‍ നൃത്തം ചെയ്യാൻ ക്ഷണം; മോഹിനിയാട്ടം അവതരിപ്പിക്കും
തൃശൂര്‍: നര്ത്തകന് ആര്‍എല്‍വി രാമകൃഷ്ണനെ നൃത്താവതരണത്തിന് ക്ഷണിച്ച് കേരള കലാമണ്ഡലം. ക്ഷണം സ്വീകരിച്ച രാമകൃഷ്ണന് കലാമണ്ഡലത്തിന്റെ കൂത്തമ്പലത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കും. ഇന്ന് വൈകീട്ട് അഞ്ചിനാണ് പരിപാടി. രാമകൃഷ്ണനെതിരേ കലാമണ്ഡലം സത്യഭാമ അധിക്ഷേപ പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് മോഹിനിയാട്ടം അവതരിപ്പിക്കാന്‍ കലാമണ്ഡലത്തില്‍ നിന്ന് അദ്ദേഹത്തിന് ക്ഷണം ലഭിച്ചത്. ആദ്യമായാണ് തനിക്ക് ഇത്തരമൊരു അവസരം കിട്ടുന്നതെന്ന് രാമകൃഷ്ണന് പറഞ്ഞു. കലാമണ്ഡലത്തില്‍ ഗവേഷക വിദ്യാര്‍ഥി കൂടിയായിരുന്നു രാമകൃഷ്ണന്. അതേസമയം നൃത്താവതരണത്തിന് നേരത്തെ സുരേഷ് ഗോപി ക്ഷണിച്ചെങ്കിലും രാമകൃഷ്ണന് ഇത് നിരസിച്ചിരുന്നു. തനിക്ക് അന്നേ ദിവസം തിരക്കുണ്ടെന്ന് കാട്ടിയായിരുന്നു ക്ഷണം നിരസിച്ചത്.
Read Moreമനോജ് കുമാറിന്റെ സ്ഥിരംപരിപാടി; വീട് വാങ്ങാനെന്ന വ്യാജേനയെത്തി യുവതികളെ കടന്നുപിടിക്കും; ഇത്തവണ പണിപാളി; മനോജ് കുമാറിനെ അകത്താക്കി പോലീസ്
കാട്ടാക്കട : വീട് വാങ്ങാനെന്ന വ്യാജേന എത്തി ലൈംഗികാതിക്രമം നടത്തിയ ആളെ പിടികൂടി. തിരുവല്ലം കിഴകേവിള പുത്തൻ വീട്ടിൽ മനോജ് കുമാറിനെ (44 ) യാണ് വിളപ്പിൽശാല പോലീസ് പിടികൂടിയത്. വിളപ്പിൽ പേയാട് കാവിൻപുറം ഭാഗത്തു വീട് വാങ്ങാൻ എന്ന വ്യാജേന എത്തിയ മനോജ് കുമാർ വീട്ടിൽ മറ്റാരും ഇല്ലായെന്ന് മനസിലാക്കിയതിനുശേഷം യുവതിയെ ലൈംഗിക ഉദ്ദേശത്തൊടെ കടന്നു പിടിച്ചു. തുടർന്ന് അവിടെ നിന്നും രക്ഷപ്പെട്ട യുവതി വിവരം നാട്ടുകാരെ അറിയിച്ചു. തുടർന്ന് വിളപ്പിൽശാല പോലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾ വീട് വിൽക്കാനുള്ള സ്ഥലത്ത് എത്തി ലൈംഗികാതിക്രമങ്ങൾ കാട്ടുന്നയാളാണെന്ന് പോലീസ് പറയുന്നു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. കൂടുതൽ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ പരാതിയുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്.കാട്ടാക്കട ഡിവൈഎസ്പി സി.ജയകുമാറിന്റെ നിർദേശനുസരണം വിളപ്പിൽശാല പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
Read Moreസാക്ഷികളെ സ്വാധീനിക്കരുത്, ചോറ്റാനിക്കര പോലിസ് സ്റ്റേഷന് പരിധിയില്‍ കയറരുത്; നിയമസഹായം തേടിയെത്തിയ യുവതിയെ പിഡീപ്പിച്ച കേസിൽ അഡ്വ. പി.ജി. മനുവിന് ജാമ്യം
കൊച്ചി: നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ മുന്‍ ഗവ. പ്ലീഡര്‍ പി.ജി. മനുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസില്‍ അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം സമര്‍പിച്ച സാഹചര്യത്തിലാണ് ജാമ്യം. എല്ലാ മാസവും ആദ്യ ശനിയാഴ്ച മൂന്നുമണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനല്ലാതെ ചോറ്റാനിക്കര പോലിസ് സ്റ്റേഷന് പരിധിയില്‍ കയറുകയോ ഇരയെ കാണാനോ സംസാരിക്കാനോ ശ്രമിക്കരുത്. സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. ചോറ്റാനിക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം തേടി മനു നല്കിയ ഹരജിയിലാണ് ജസ്റ്റിസ് സോഫി തോമസിന്റെ ഉത്തരവ്.
Read Moreപിഴയ്ക്കുന്നതെവിടെ..! അടയ്ക്കാത്തോട്ടിലെ കടുവയെ മയക്കുവെടിവച്ച് പിടിച്ചു; കൂട്ടിലാക്കി ഉണരാനുള്ള മരുന്നും നൽകി; പക്ഷേ ഒരിക്കലും ഉണരാത്ത മരണത്തിലേക്ക് ചാഞ്ഞ് കടുവ
കേളകം: അടയ്ക്കാത്തോട്ടിൽ ജനവാസ കേന്ദ്രത്തിൽ ആഴ്ചകളോളം ജനങ്ങളെ പരിഭ്രാന്തിയിലാക്കിയ കടുവയെ വനംവകുപ്പ് മയക്കുവെടിവച്ച് പിടികൂടി കൂട്ടിലാക്കിയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ ചത്തു. കണ്ണവം ഫോറസ്റ്റ് ഓഫീസിൽ നിരീക്ഷണത്തിലിരിക്കേ രാത്രിയാണ് കടുവ ചത്തത്. ഇന്നലെ ഉച്ചയോടെ കരിയംകാപ്പിലെ റബർതോട്ടത്തിൽ കണ്ടെത്തിയ കടുവയെ വനപാലകസംഘം വളഞ്ഞ് മയക്കുവെടിവച്ച് കൂട്ടിലടയ്ക്കുകയായിരുന്നു. കരിയംകാപ്പിൽ പൊട്ടനാനി സണ്ണിയുടെ കൃഷിയിടത്തിനു സമീപം തോട്ടിൽനിന്നാണ് കടുവയെ വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടിയത്. തുടർന്ന് കൂട്ടിലാക്കിയ കടുവയെ കണ്ണത്തെ ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് എത്തിച്ചു. വെറ്ററിനറി ഡോക്ടർമാർ അടങ്ങുന്ന വിദഗ്ധസംഘം കടുവയെ പരിശോധിച്ച ശേഷം നെയ്യാർ ടൈഗർ റിസർവിലേക്ക് മാറ്റാനായിരുന്നു തീരുമാനം. എന്നാൽ തുടയിലും നെഞ്ചിലുമുണ്ടായിരുന്ന പരിക്കുകളുടെ ഗുരുതരാവസ്ഥമൂലം കടുവ നിരീക്ഷത്തിനിടെ ചാകുകയായിരുന്നു. കടുവയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.മൃഗസംരക്ഷണ വകുപ്പിലെ ഡോ. അരുൺ സത്യൻ, ഡോ. ആർ. രാജ് തുടങ്ങിയവരടങ്ങിയ സംഘമാണ് കടുവയെ മയക്കുവെടി വച്ചത്. ശരീരത്തിലേറ്റ പരിക്കുകൾ കൊണ്ടാകാം…
Read Moreഅലറിക്കരഞ്ഞ് മുറിഞ്ഞ കഴുത്തുമായി അവൾ അയൽ വീട്ടിൽ ഓടിയെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല; മരുമകളുടെ കഴുത്തറത്ത ശേഷം ഭര്‍തൃപിതാവ് തൂങ്ങിമരിച്ചു
പറവൂര്‍: മകന്റെ ഭാര്യയെ കഴുത്തറത്തു കൊലപ്പെടുത്തിയ ശേഷം ഭര്‍തൃപിതാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ചു. വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളി വീട്ടില്‍ സിനോജിന്റെ ഭാര്യ ഷാനുവിനെ (34) കൊലപ്പെടുത്തിയ ശേഷം സിനോജിന്റെ പിതാവ് സെബാസ്റ്റ്യനാണ് (66) തൂങ്ങിമരിച്ചത്. ഇന്നലെ രാവിലെ 10.45നാണു സംഭവം. സെബാസ്റ്റ്യന്‍ കത്തികൊണ്ടു കഴുത്തറത്തപ്പോള് ഷാനു ചോരയില്‍ കുളിച്ച് സമീപത്തെ വീട്ടിലെത്തി. എന്നാല്‍ യാതൊന്നും സംസാരിക്കാനാകാതെ കുഴഞ്ഞുവീണു. അബോധാവസ്ഥയിലായ ഷാനുവിനെ അയല്‍വാസികള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ആംബുലന്‍സില്‍ കയറ്റിയെങ്കിലും യാത്ര തുടങ്ങും മുമ്പുതന്നെ മരിച്ചു. പിന്നീട് അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി വാതില്‍ പൊളിച്ച് വീടിനകത്തു കയറി നോക്കിയപ്പോഴാണു സെബാസ്റ്റ്യനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടക്കുന്പോൾ വീട്ടില്‍ ഷാനുവും സെബാസ്റ്റ്യനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫാക്ടിൽ കരാര്‍ ജീവനക്കാരനായ സിനോജ് രാവിലെ ഏഴിന് ജോലിക്കും ഇവരുടെ അഞ്ച് വയസുള്ള ഇരട്ടക്കുട്ടികളായ ഇമയും ഇവാനും സ്കൂളിലും പോയിരുന്നു. സെബാസ്റ്റ്യന്റെ ഭാര്യ…
Read Moreദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ; സത്യഭാമയിൽനിന്നുയർന്നത് ഉള്ളിലൊളിപ്പിച്ചിട്ടും ദഹിക്കാതെ കിടന്ന വർണവ്യവസ്ഥയുടെ പുളിച്ചുതികട്ടലാവാം….
മികച്ച നർത്തകനായ ആർ.എൽ.വി. രാമകൃഷ്ണനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത്, മനുഷ്യത്വത്തോടുള്ള കൂറിന്റെ ഭാഗമായിട്ടാണ്. മോഹിനിയാട്ടം കലാകാരിയായ കലാമണ്ഡലം സത്യഭാമയിൽനിന്നു നിറത്തിന്റെയും ശരീരാക്ഷേപത്തിന്റെയും പേരിൽ അദ്ദേഹത്തിനു സഹിക്കേണ്ടിവന്ന അപമാനം കേരളത്തിനാകെ അപമാനമായിരിക്കുന്നു. രാമകൃഷ്ണനു കാക്കയുടെ നിറമാണെന്നും കണ്ടാൽ പെറ്റ തള്ളപോലും സഹിക്കില്ലെന്നും അടക്കമുള്ള മനുഷ്യവിരുദ്ധ പരാമർശങ്ങളെ, സത്യഭാമ എത്രവലിയ കലാകാരിയാണെങ്കിലും, വച്ചുപൊറുപ്പിക്കാൻ പരിഷ്കൃതസമൂഹത്തിനു ബാധ്യതയില്ല. ഉള്ളിലൊളിപ്പിച്ചിട്ടും ദഹിക്കാതെ കിടന്ന വർണവ്യവസ്ഥയുടെ പുളിച്ചുതികട്ടലാവാം സത്യഭാമയിൽനിന്നുയർന്നത്; ആ ദുർഗന്ധത്തെ ആസ്വദിക്കാതിരുന്നാൽ മാത്രം പോരാ, ചികിത്സയും ഉറപ്പാക്കണം. കാഴ്ചകൊണ്ടും കെട്ടുകാഴ്ചകൾകൊണ്ടും മാത്രം ഒരാളുടെ മഹത്വം വിലയിരുത്താനാവില്ലെന്നതിന്റെ തെളിവായിരിക്കുന്നു സത്യഭാമയുടെ പരാമർശങ്ങൾ: “”മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ കണ്ടാല്‍ കാക്കയുടെ നിറം. കാല് അകത്തിവച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുന്നത്ര അരോചകം വേറെയില്ല. ആണ്പിള്ളേര് മോഹിനിയാട്ടം കളിക്കുന്നെങ്കിൽ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍പിള്ളേരില്‍ നല്ല…
Read More