തൃശൂര്‍: കലാമണ്ഡലം ജൂനിയര്‍ സത്യഭാമയുടെ അധിക്ഷേപ പരാമര്‍ശത്തിന് പിന്നാലെ ആര്‍എല്‍വി രാമകൃഷ്ണനെ പിന്തുണച്ച് തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി. കൊല്ലത്തെ കുടുംബക്ഷേത്രത്തില്‍ രാമകൃഷ്ണന് വേദി നല്‍കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ക്ഷേത്രത്തിലെ ഉത്സവപരിപാടിക്ക് മോഹിനിയാട്ടം അവതരിപ്പിക്കാന്‍ രാമകൃഷ്ണനെ ക്ഷണിക്കും. രാമകൃഷ്ണന് അന്ന് വരാന്‍ സാധിക്കുമെങ്കില്‍ അദ്ദേഹത്തിന്റെ പ്രതിഫലം നല്‍കിക്കൊണ്ട് അവിടെ കൊണ്ടുവരും. അധിക്ഷേപ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ താന്‍ കക്ഷി ചേരുന്നില്ല. സര്‍ക്കാരിനെതിരായ പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് വിവാദമുണ്ടാക്കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സത്യഭാമ വിവാദ പരാമർശം നടത്തിയത്. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്ക് കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകൾ. ”മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന ആൾക്കാർ. ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാൽ അകത്തിവച്ച് കളിക്കേണ്ട കലാരൂപമാണു മോഹിനിയാട്ടം. ഒരു പുരുഷൻ കാലും…
Read MoreCategory: Top News
സത്യഭാമയുടെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ നിയമനടപടി സ്വീകരിക്കും; കറുത്തവര്‍ക്കുവേണ്ടി താന്‍ ജയിലില്‍ പോകാന്‍ തയാറാണെന്ന് ആര്‍എല്‍വി രാമകൃഷ്ണന്
തൃശൂര്‍: കലാമണ്ഡലം ജൂനിയര്‍ സത്യഭാമയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരണവുമായി കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണന്. കലാകാരന്മാരെ മുഴുവന്‍ അപമാനിക്കുന്ന വാക്കുകളാണ് സത്യഭാമ പറഞ്ഞതെന്ന് രാമകൃഷ്ണന് പ്രതികരിച്ചു. തന്നെപ്പോലെ ഒരാള്‍ കലാമണ്ഡലത്തില്‍ മോഹനിയാട്ടം പഠിക്കാന്‍ ചെന്നത് സത്യഭാമയെപ്പോലുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കും. ഇവര്‍ മുമ്പും ഇത്തരം പരാമര്‍ശം നടത്തിയിട്ടുണ്ട്. ഇവർക്കെതിരേ നേരത്തേ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന് താന്‍ പരാതി നല്‍കിയിരുന്നു. തനിക്കെതിരായ പരാമര്‍ശത്തില്‍ സത്യഭാമയ്ക്കെതിരേ നിയമനടപടി സ്വീകരിക്കും. കറുത്തവര്‍ക്കുവേണ്ടി താന്‍ ജയിലില്‍ പോകാന്‍ തയാറാണെന്നും രാമകൃഷ്ണന് പറഞ്ഞു.
Read Moreസിപിഎമ്മിന് ഉമ്മൻചാണ്ടി മരിച്ചിട്ടും പകതീരുന്നില്ല; ബിജെപിയില്‍ ചേരുമെന്ന സിപിഎം പ്രചാരണത്തിനെതിരെ ചാണ്ടി ഉമ്മന്‍
കോട്ടയം: ബിജെപിയില്‍ ചേരുമെന്ന സിപിഎം പ്രചാരണത്തിനെതിരെ ചാണ്ടി ഉമ്മന്‍ എംഎല്‍എ. പിതാവിന്റെ കല്ലറയില്‍ നിന്ന് ജയ്ശ്രീറാം വിളി കേള്‍ക്കുന്നതായി സിപിഎം പ്രചരിപ്പിക്കുകയാണെന്നും കല്ലറയെ പോലും അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചാണ്ടി ഉമ്മന്‍. ഇപ്പോള്‍ നടക്കുന്നത് ചാണ്ടി ഉമ്മനെതിരെയുള്ള ആക്രമണമല്ല. പിതാവിനോടുള്ള സിപിഎമ്മിന്റെ പകയാണ്. പിതാവിനെ വെറുതെവിടണമെന്നും തന്നെ ആക്രമിച്ചോളുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ജീവിച്ചിരുന്നപ്പോള്‍ അപവാദം പറഞ്ഞ് കൊല്ലാതെ കൊന്നെന്നും മരിച്ചിട്ടും അദ്ദേഹത്തെ ആക്ഷേപിക്കാന്‍ ശ്രമിക്കുന്ന സിപിഎം കേരളത്തോട് മാപ്പ് പറയണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. മക്കള്‍ ബിജെപിയില്‍ പോയപ്പോള്‍ മുന്‍ മുഖ്യമന്ത്രിമാരായ കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കാനാണ് സിപിഎം ശ്രമിച്ചതെന്നും കോണ്‍ഗ്രസ് അങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് വിദൂര ചിന്തയില്‍ പോലും ബിജെപി എന്ന വിചാരം ഒരിക്കല്‍പോലും ഉണ്ടായിട്ടില്ലല്ലെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേർത്തു.
Read Moreജയരാജൻ പാവം, ബിജെപി ബന്ധത്തിനായി പിണറായി ഉപയോഗിക്കുകയാണ്; രാജീവ് ചന്ദ്രശേഖറുമായി ഇ.പി.ക്ക് ബിസിനസ് ബന്ധമുണ്ടെന്ന് ആവർത്തിച്ച് വി.ഡി. സതീശൻ
തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറുമായി ഇ.പി. ജയരാജന് ബസിനസ് ബന്ധമുണ്ടെന്ന ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന് ഇ.പി. തന്നെ അംഗീകരിച്ചിട്ടുണ്ടെന്ന് സതീശൻ ചൂണ്ടിക്കാട്ടി. ജയരാജൻ പാവമാണെന്നും ബിജെപി ബന്ധത്തിനായി പിണറായി ഉപയോഗിക്കുകയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ഭാര്യയ്ക്ക് ഓഹരിയുണ്ടെന്ന് ഇ.പി. ജയരാജൻ തന്നെ സമ്മതിച്ചിട്ടുണ്ട്. വൈദേകം റിസോർട്ടിൽ പങ്കാളിത്തമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ കൈവശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വ്യാജ ചിത്രം ആരെങ്കിലും പ്രചരിപ്പിച്ചെങ്കിൽ കേസെടുക്കാം. തന്റെ പക്കലുള്ള ചിത്രങ്ങൾ ഒറിജിനലാണെന്നും സതീശൻ വ്യക്തമാക്കി. വൈദേകം റിസോർട്ടിൽ രാജീവ് ചന്ദ്രശേഖറിന് പങ്കാളിത്തമുണ്ടായത് ഈഡി റെയ്ഡിന് ശേഷമാണ് പ്രതിപക്ഷനേതാവ് പറഞ്ഞു.
Read More‘കാക്കയുടെ നിറം, മോഹിനിയാട്ടത്തിന് കൊള്ളില്ല’; ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തി കലാമണ്ഡലം സത്യഭാമ
തൃശൂർ: നർത്തകനും അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണന് നേരെ ജാതി അധിക്ഷേപം നടത്തി കലാമണ്ഡലം ജൂനിയർ സത്യഭാമ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സത്യഭാമ വിവാദ പരാമർശം നടത്തിയത്. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്ക് കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകൾ. ”മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന ആൾക്കാർ. ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാൽ അകത്തിവച്ച് കളിക്കേണ്ട കലാരൂപമാണു മോഹിനിയാട്ടം. ഒരു പുരുഷൻ കാലും കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുന്നയത്രേം അരോചകമായിട്ട് ഒന്നുമില്ല. എന്റെ അഭിപ്രായത്തിൽ മോഹിനിയാട്ടം ഒക്കെ ആൺപിള്ളേർ കളിക്കണമെങ്കിൽ അതുപോലെ സൗന്ദര്യമുണ്ടാകണം. ആൺപിള്ളേരിലും നല്ല സൗന്ദര്യമുള്ളവരുണ്ട്. ഇവനെ കണ്ടു കഴിഞ്ഞാൽ പെറ്റ തള്ള പോലും സഹിക്കില്ല’’– സത്യഭാമ അഭിമുഖത്തിൽ പറയുന്നു. സമൂഹമാധ്യമങ്ങളിലുൾപ്പെടെ ഈ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നുവന്നത് . നിരവധിപേരാണ് രാമകൃഷ്ണന് പിന്തുണയുമായെത്തിത്. ഇതോടെ…
Read Moreപണം തന്നാൽ പണി തരാം; വിദേശരാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനംചെയ്ത് പണം തട്ടി; കലാഭവൻ സോബി ജോർജ് അറസ്റ്റിൽ
വയനാട്: വിദേശരാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ കലാഭവന്‍ സോബി ജോര്‍ജ് അറസ്റ്റില്‍. കൊല്ലത്തുവച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. പുല്‍പ്പള്ളി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി. മൂന്നു വർഷം മുമ്പാണ് വിദേശ രാജ്യത്ത് ജോലി വാഗ്ദാനംചെയ്ത് പുൽപ്പള്ളി സ്വദേശിനിയിൽനിന്ന് മൂന്നു ലക്ഷം രൂപ തട്ടിയത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി സമാന പരാതിയില്‍ ഇരുപത് കേസുകളും ഇയാളുടെ പേരിലുണ്ട്. നിരവധി ചെക്ക് കേസുകളിലും സോബി പ്രതിയാണ്. വയനാട്ടില്‍ ആറ് കേസുകളടക്കം സംസ്ഥാനത്ത് 26 കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളതെന്ന് പോലീസ് പറഞ്ഞു. വയനാട്ടില്‍ നിന്ന് മാത്രം 25 ലക്ഷം രൂപ ഇയാള്‍ തട്ടിയതായാണ് നിഗമനം. ഇയാള്‍ സഞ്ചരിച്ചിരുന്ന ബെന്‍സ് കാറും കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. അതേസമയം, ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യസാക്ഷിയായി രംഗത്തുവന്നതോടെയാണ് ഇയാൾ മാധ്യമവാർത്തകളിൽ ഇടംപിടിച്ചത്. പിന്നീട് അന്വേഷണ സംഘം ഇയാളുടെ മൊഴികളും വെളിപ്പെടുത്തലുകളും…
Read Moreനിഷേധിച്ച് നിഷേധിച്ച് ഒടുവിലൊരിഷ്ടം… ഡൽഹി വഴി രാജേന്ദ്രനും ബിജെപിയിലേക്ക്? പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽ ഡൽഹി: എസ്. രാജേന്ദ്രൻ ബിജെപിയിലേക്ക് നീങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. ഡൽഹിയിലെത്തിയ രാജേന്ദ്രൻ ബിജെപിയുടെ കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട്. രാജേന്ദ്രൻ ഡൽഹിയിൽ തന്നെ തുടരുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ, എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ.രാജയെ തോൽപിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണു രാജേന്ദ്രനെ സിപിഎമ്മിൽനിന്നു സസ്പെൻഡ് ചെയ്തത്. പിന്നീട് പാർട്ടി അംഗത്വം പുതുക്കാൻ അദ്ദേഹം തയാറായിരുന്നില്ല. നേരത്തെ, ബിജെപിയുടെ ചെന്നൈയിൽ നിന്നുള്ള ദേശീയനേതാവും പ്രാദേശിക നേതാക്കളും രാജേന്ദ്രനെ കഴിഞ്ഞ മാസം ഇക്കാനഗറിലെ വീട്ടിൽ വന്നു കണ്ടു ചർച്ച നടത്തിയിരുന്നു. എന്നാൽ ബിജെപിയിലേക്ക് പോകുന്നെന്ന ആരോപണം നിഷേധിച്ച രാജേന്ദ്രൻ കഴിഞ്ഞ ദിവസം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജിന്റെ ദേവികുളം മണ്ഡലം കണ്‍വന്‍ഷനില്‍ പങ്കെടുത്തിരുന്നു. മണ്ഡലംതല പ്രചാരണത്തിന്റെ രക്ഷാധികാരിയായി എസ്.രാജേന്ദ്രനെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മുതിര്‍ന്ന സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലായിരുന്നു കണ്‍വെന്‍ഷനില്‍ രാജേന്ദ്രൻ പങ്കെടുത്തത്. ഇതോടെയാണ് ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക്…
Read Moreകള്ളക്കേസിൽ കുടുക്കി, 72 ദിവസത്തെ ജയിൽ വാസം; തോറ്റ് കൊടുക്കാൻ തയാറല്ല ഷീല സണ്ണി; പത്ത് ലക്ഷം നഷ്ടപരിഹാരം വേണം, ഹര്‍ജി ഹൈക്കോടതിയില്‍
കൊച്ചി: 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണി നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് ദേവന് രാമചന്ദ്രന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജിയില്‍ ചീഫ് സെക്രട്ടറിയും സംസ്ഥാന എക്സൈസ് വകുപ്പും ഇന്ന് നിലപാട് അറിയിക്കും. ഷീല സണ്ണി 72 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നത് ഗൗരവതരമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. തനിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല. എന്നിട്ടും മയക്കുമരുന്ന് കേസില്‍ ജയിലില്‍ കഴിയേണ്ടി വന്നുവെന്നുമാണ് ഷീല സണ്ണിയുടെ വാദം. വ്യാജ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചാലക്കുടി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ നിയമ വിരുദ്ധമായി കേസില്‍ പ്രതി ചേര്‍ത്തു. യഥാര്‍ഥ സംഭവവും എക്സൈസ് മഹസറും തമ്മില്‍ ബന്ധമില്ലെന്ന് തെളിഞ്ഞു. കുറ്റകൃത്യം രജിസ്റ്റര്‍ ചെയ്തതില്‍ ഉള്‍പ്പടെ പിഴവുണ്ടെന്നും പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നുമാണ് ഷീല സണ്ണിയുടെ ഹര്‍ജിയിലെ ആവശ്യം. കഴിഞ്ഞവർഷം…
Read Moreവി.ഡി. സതീശൻ അശ്ലീല വീഡിയോ ഇറക്കുന്നതിൽ മിടുക്കനാണ്; ഭാര്യക്കെതിരേ പ്രചരിക്കുന്ന ഫോട്ടോയ്ക്ക് പിന്നിൽ സതീശനെന്ന് ഇ.പി. ജയരാജൻ
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അശ്ലീല വീഡിയോ ഇറക്കുന്നതിൽ മിടുക്കനാണെന്നും തന്റെ ഭാര്യക്കെതിരേ പ്രചരിക്കുന്ന ഫോട്ടോക്ക് പിന്നിൽ സതീശനാണെന്നും എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർഥിക്കെതിരേയും അശ്ലീല വീഡിയോ ഇറക്കിയിരുന്നു. ബിജെപിയുമായി സതീശൻ ചർച്ച നടത്തിയിട്ടുണ്ടെന്നും സതീശന്റേത് വൃത്തികെട്ട രാഷ്ട്രീയമാണെന്നും ഇ.പി. ജയരാജൻ ആരോപിച്ചു. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. പുനർജനിയുടെ പേരിൽ പിരിച്ച പണം വി.ഡി. സതീശൻ എന്ത് ചെയ്തെന്ന് പറയണം. ഒരു വീടും സതീശൻ നിർമിച്ച് നൽകിയില്ല. കേരളത്തിൽ എൽഡിഎഫിന് അനുകൂലമായ തരംഗമാണ്. 20 ലോക്സഭ മണ്ഡലങ്ങളിലും എൽഡിഎഫ് സ്ഥാനാർഥികൾ സജീവമായി രംഗത്തുണ്ട്. ബിജെപി സർക്കാരിന്റെ ഭരണം അവസാനിപ്പിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. മതധ്രുവീകരണത്തിനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിനെ ജനങ്ങൾ ഒറ്റക്കെട്ടായി പരാജയപ്പെടുത്തുമെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
Read Moreവിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട ഫോട്ടോകൾ അയച്ചു നൽകി; മോചനത്തിന് 30 ലക്ഷം വേണമെന്നു പിതാവിനു സന്ദേശം
ജയ്പുർ: രാജസ്ഥാനിലെ കോട്ടയില്‍ നീറ്റ് കോച്ചിംഗിന് പഠിക്കുന്ന വിദ്യാര്‍ഥിനിയെ ഒരുസംഘം തട്ടിക്കൊണ്ടുപോയി 30 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ ശിവപുരി സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ കയറില്‍ കെട്ടിയിട്ട ഫോട്ടോകൾ അയച്ച സംഘം മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ മകളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായി പിതാവിന്റെ പരാതിയില്‍ പറയുന്നു. കോട്ടയിലെ വിജ്ഞാന് നഗറിലെ ഒരു കോച്ചിംഗ് സെന്ററിലാണ് പെണ്‍കുട്ടി പഠിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിന് അടുത്തുള്ള ഒരു വാടകമുറിയിലായിരുന്നു താമസം. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം മൂന്നു മണിയോടെയാണ് പിതാവിന്റെ ഫോണിലേക്ക് മകളെ കെട്ടിയിട്ടിരിക്കുന്ന ഫോട്ടോകളും ഭീഷണിസന്ദേശവും ലഭിച്ചത്. പണം കൈമാറാനുള്ള അക്കൗണ്ട് നമ്പറും അയച്ചു. ഉടന്‍തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നുവെന്നു പിതാവ് പറഞ്ഞു. പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനും പ്രതികളെ പിടികൂടാനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്നു കോട്ട എസ്പി അമൃത ദുഹാന്‍ പറഞ്ഞു. വിദ്യാര്‍ഥിനിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20,000 രൂപ പാരിതോഷികം നല്‍കുമെന്നും എസ്പി അറിയിച്ചു.
Read More