കണ്ണൂർ: സ്ഥാനാര്‍ഥി പട്ടികയില്‍ വനിതകളെ പരിഗണിച്ചില്ലെന്ന ഷമാ മുഹമ്മദിന്റെ വിമര്‍ശനത്തിനെതിരേ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. ഷമാ മുഹമ്മദ് പാര്‍ട്ടിയുടെ ആരുമല്ലെന്നും വിമര്‍ശനത്തെക്കുറിച്ച് അവരോട് തന്നെ ചോദിക്കണമെന്ന് കെ. സുധാകരന് പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ വനിതകളെ പരിഗണിച്ചില്ലെന്ന ഷമാ മുഹമ്മദിന്റെ വിമർശനത്തിനാണ് സുധാകരന് രൂക്ഷമായി പ്രതികരിച്ചത്. വനിതാ ബിൽ പാസായതിനുശേഷമുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി പട്ടികയിൽ ഒരു വനിത മാത്രമാണ് ഉള്ളത് എന്നത് സങ്കടകരമായ കാര്യമാണെന്നായിരുന്നു ഷമ പറഞ്ഞത്. രാഹുൽ ഗാന്ധി എപ്പോഴും സംസാരിക്കുന്നത് സ്ത്രീകൾക്ക് വേണ്ടിയാണ്. എന്നാല്‍ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സ്ത്രീകളെ അവഗണിച്ചു. സംവരണ സീറ്റ് ഇല്ലായിരുന്നെങ്കിൽ രമ്യാ ഹരിദാസിനെയും തഴഞ്ഞേനെയെന്നും ഷമ മുഹമ്മദ് വിമര്‍ശിച്ചു.
Read MoreCategory: Top News
സംസ്ഥാന ജീവനക്കാർക്ക് രണ്ടു ശതമാനം ക്ഷാമബത്ത; പെൻഷൻകാർക്കും ക്ഷാമാശ്വാസം
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബജറ്റിൽ പ്രഖ്യാപിച്ച രണ്ടു ഗഡു ക്ഷാമബത്ത നൽകാൻ സർക്കാർ തീരുമാനിച്ചു. നിലവിലുള്ള 21 ശതമാനം കുടിശികയിൽനിന്നാണ് രണ്ടു ശതമാനം നൽകുക. പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും രണ്ട് ശതമാനം ഉയർത്തും. ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത ഏഴിൽനിന്ന് ഒൻപതു ശതമാനമായി ഉയർത്തിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാർക്കും ഇതേനിരക്കിൽ ക്ഷാമ ബത്ത വർധിക്കും. കോളജ് അധ്യാപകർ, എൻജിനിയറിംഗ്- മെഡിക്കൽ കോളജ് തുടങ്ങിയവയിലെ അധ്യാപകരുടെ ക്ഷാമബത്ത 17 ശതമാനത്തിൽനിന്ന് 31 ശതമാനമായി ഉയർത്തി. വിരമിച്ച അധ്യാപകർക്കും ഇതേ നിരക്കിൽ ക്ഷാമാശ്വാസം ഉയരും. യുജിസി നിരക്ക് അനുസരിച്ചുള്ള ക്ഷാമബത്തയാണ് കോളജ് അധ്യാപകർക്ക് ബാധകമാകുക. ജൂഡീഷൽ ഓഫീസർമാരുടെ ക്ഷാമബത്ത 38 ശതമാനത്തിൽ നിന്ന് 46 ശതമാനമായി മാറും. വിരമിച്ച ഓഫീസർമാരുടെ ക്ഷാമാശ്വാസ നിരക്കും 46 ശതമാനമാക്കി. ഐഎഎസ്,ഐപിഎസ്, ഐഎഫ്എസ് ഉൾപ്പെടെ ഓൾ ഇന്ത്യ സർവീസ് ഓഫീസർമാർക്ക്…
Read Moreദൃശ്യം സിനിമയെ വെല്ലുന്ന ട്വിസ്റ്റ്: കട്ടപ്പന ഇരട്ടക്കൊലപാതകം; പ്രതിയെ തെളിവെടുപ്പിനെത്തിച്ചു; മൃതദേഹങ്ങള്‍ പുറത്തെടുക്കും
ഇടുക്കി: കട്ടപ്പനയിലെ ഇരട്ടക്കൊലപാതക കേസിലെ പ്രതി നിതീഷിനെ പോലീസ് തെളിവെടുപ്പിനെത്തിച്ചു. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയുമായി തെളിവെടുപ്പിനെത്തിയത്. ഫോറന്‍സിക് സംഘവും പോലീസ് സര്‍ജനും ഇവര്‍ക്കൊപ്പമുണ്ട്. വിജയനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് കരുതിയ മുറിയുടെ തറപൊളിച്ച് പോലീസ് പരിശോധന നടത്തും. കേസില്‍ വിജയന്റെ ഭാര്യ സുമയെയും മകന് വിഷ്ണുവിനെയും പോലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സംഭവം. ചുറ്റിക കൊണ്ട് തലക്കടിച്ചാണ് വിജയനെ കൊലപ്പെടുത്തിയതെന്നാണ് എഫ്ഐആർ. അതേസമയം നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിലും പോലീസ് പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും. 2016ല്‍ കട്ടപ്പന സാഗര ജംഗ്ഷനിലുള്ള വീട്ടില്‍ താമസിക്കുമ്പോഴാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി തൊഴുത്തിൽ കുഴിച്ചുമൂടിയത്. കേസില്‍ മരിച്ച വിജയനും ഇയാളുടെ മകന് വിഷ്ണുവിനും പങ്കുണ്ട്. വിജയന്റെ മകളുടെയും നിതീഷിന്റെയും കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. അവിവാഹിതയായ യുവതി അമ്മയാകുന്നതിന്റെ നാണക്കേട് ഭയന്നായിരുന്നു കൊലപാതകം.
Read More2014ന് മുമ്പ് രാജ്യത്തെ അന്തരീക്ഷം ഇരുണ്ട യുഗം പോലെയായിരുന്നു: യോഗി ആദിത്യനാഥ്
ലക്നോ: 2014ന് മുമ്പ് രാജ്യത്തെ അന്തരീക്ഷം അവിശ്വാസവും അഴിമതികളും അരാജകത്വവും നിറഞ്ഞ ഒരു “ഇരുണ്ട യുഗം’ പോലെയായിരുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എന്നാൽ ഇന്ന് സുരക്ഷിതത്വവും ഉറപ്പും നൽകുന്ന സംസ്കാരം പ്രോത്സാഹിപ്പിക്കപ്പെടുന്ന സമ്പദ്വ്യവസ്ഥ അഭിവൃദ്ധി പ്രാപിക്കുന്ന പുതിയ ഇന്ത്യയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ചന്ദൗലിയിൽ 743 കോടി രൂപയുടെ 78 വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും തിരിച്ചെത്തുമെന്നും ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ ശക്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. 2014ൽ മോദി അധികാരമേറ്റതിന് മുമ്പും ശേഷവുമുള്ള രാജ്യത്തിന്റെ പുരോഗതിയെ അദ്ദേഹം താരതമ്യം ചെയ്തു. 2014ന് മുമ്പ് ഇന്ത്യക്കാരോടുള്ള ആദരവ് കുറഞ്ഞു കുംഭകോണങ്ങളുടെയും അരാജകത്വത്തിന്റെയും ഒരു ചരട് ഉണ്ടായിരുന്നു. ഇന്ത്യയിൽ നക്സലിസവും തീവ്രവാദവും നിലനിന്നിരുന്നു. പക്ഷേ, ഇന്ന് നിങ്ങൾ കാണുന്ന ഇന്ത്യ ഒരു പുതിയ ഇന്ത്യയാണ്.…
Read Moreആഭിചാരം, ഇരട്ടക്കൊലപാതകം? ദുരൂഹത നീക്കാന്‍ പോലീസ്; വീടിന്റെ തറ കുഴിച്ച് പരിശോധിക്കും; നിഷ്ഠൂര കൊലപാതകമെന്ന് സംശയം
ഇടുക്കി: ആഭിചാരത്തിന്റെ മറവില്‍ ഇരട്ടക്കൊലപാതകം നടന്നുവോ എന്നതടക്കമുള്ള കേസിലെ ദുരൂഹതകള്‍ നീക്കാന്‍ പോലീസ് വിശദമായ അന്വേഷണം നടത്തും. കട്ടപ്പന കാഞ്ചിയാര്‍ കക്കാട്ടുകടയിലെ വീടു കേന്ദ്രീകരിച്ച് ആഭിചാരവും ഇതിന്റെ മറവില്‍ നവജാത ശിശുവിനെയും വയോധികനെയും കൊലപ്പെടുത്തിയെന്ന സംശയമാണ് ഉയര്‍ന്നിരിക്കുന്നത്. പോലീസ് കാവലിലുള്ള വീടിന്റെ അടിത്തറ കുഴിച്ച് പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വഴിത്തിരിവായത് മോഷണക്കേസിലെ അറസ്റ്റ്കഴിഞ്ഞ ദിവസം കട്ടപ്പനയിലെ വര്‍ക്ക്ഷോപ്പില്‍ നടന്ന മോഷണക്കേസുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തെകുറിച്ചുള്ള ചില സൂചനകള്‍ ലഭിച്ചത്. മോഷണശ്രമത്തിനിടയില്‍ കാഞ്ചിയാര്‍ കക്കാട്ടുകട നെല്ലാനിക്കല്‍ വിഷ്ണു വിജയന് (29) , സുഹൃത്തും ആഭിചാര ക്രിയകള്‍ ചെയ്യുന്നയാളുമായ പുത്തന്‍പുരയ്ക്കല്‍ നിതീഷ് (രാജേഷ് -21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ നിതീഷ് പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. മോഷണശ്രമത്തിനിടെ പരിക്കേറ്റ വിഷ്ണു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ഇവരെ…
Read Moreസിദ്ധാര്‍ഥന്റെ മരണം; കേസന്വേഷണം സിബിഐക്ക് വിട്ടു; കുടുംബം മുഖ്യമന്ത്രിയെ കണ്ടതിനു പിന്നാലെ ഉത്തരവിറക്കി
തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിന്റെ കേസന്വേഷണം സിബിഐയ്ക്ക് വിട്ടു. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. കുടുംബത്തിന്റെ ആവശ്യപ്രകാരമാണു നടപടി. കേസ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധാർഥന്റെ കുടുംബത്തെ അറിയിച്ചു. സിദ്ധാർഥന്റെ പിതാവും അമ്മാവനും മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഏറെ ദുഃഖമുണ്ടാക്കിയ സംഭവമാണ് സിദ്ധാര്‍ഥന്റെ മരണമെന്നും അച്ഛന് ജയപ്രകാശന്‍ തന്നെ വന്ന് കണ്ടിരുന്നെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇപ്പോള്‍ നടക്കുന്ന അന്വേഷണം കുറ്റമറ്റതാണെങ്കിലും കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് കേസ് സിബിഐക്ക് വിടുകയാണെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 18നാണ് സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ സിദ്ധാര്‍ഥനെ കണ്ടെത്തിയിരുന്നത്. എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആള്‍ക്കൂട്ട വിചാരണയും കൊടിയ മര്‍ദനവും ഏറ്റാണ് സിദ്ധാര്ഥന് ജീവനൊടുക്കിയത്.
Read Moreകാട്ടുപന്നിയെ വെറുതേ കളയണ്ടന്നുവച്ച് ഇറച്ചിയാക്കി കറിവച്ചു; ആസ്വദിച്ച് കഴിച്ചപ്പോഴേക്കും ഫോറസ്റ്റുകാരെത്തി എല്ലാം കൊണ്ടുപോയി
കോഴിക്കോട്: കാട്ടുപന്നിയെ കൊന്ന് പാകം ചെയ്ത് കഴിക്കുകയും വില്പന നടത്താന്‍ ശ്രമിക്കുകയും ചെയ്ത രണ്ട് പേർ പിടിയിൽ. തിരുവമ്പാടി പുല്ലൂരാമ്പാറ കാട്ടുപാലത്ത് സിറാജുദ്ദീന്(46), കൊടുവള്ളി വാവാട് കൈതക്കുന്നുമല്‍ ഭരതന്(67) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഒരാള്‍ കൂടി പിടിയിലാവാനുണ്ട്. ഇയാളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. കൊടുവള്ളി മാനിപുരം ഭാഗത്ത് വച്ച് ഇവര്‍ കാട്ടുപന്നിയെ രാത്രി പിടികൂടുകയായിരുന്നു. തുടര്‍ന്ന് പന്നിയെ കൊല്ലുകയും ഇറച്ചി പാകം ചെയ്ത് കഴിക്കുകയും ചെയ്തു. ഭരതന്റെ വീട്ടില്‍ നിന്ന് ഇറച്ചി പാകം ചെയ്ത പാത്രങ്ങളും വില്പനക്കായി കരുതിയ ബാക്കി വന്ന പന്നിയിറച്ചിയും പിടികൂടിയിട്ടുണ്ട്.
Read Moreപത്മജയുടെ കൈകളിൽ താമരയെത്തിച്ചത് ലോക്നാഥ് ബെഹ്റ; പത്മജ പ്രചാരണ രംഗത്തിറങ്ങിയാല്‍ കോണ്‍ഗ്രസിന് ജോലി എളുപ്പമായെന്ന് മുരളീധരന്
കോഴിക്കോട്: പത്മജ വേണുഗോപാലിനെ ബിജെപിയില്‍ എത്തിക്കാന്‍ ചരടുവലിച്ചത് മുന്‍ ഡിജിപിയും കൊച്ചി മെട്രോ എംഡിയുമായ ലോക്നാഥ് ബെഹ്റയെന്ന് കെ. മുരളീധരന്. നേമത്ത് സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടതിന്റെ പക ബിജെപിക്ക് തന്നോടുണ്ട്. പത്മജയെ പാളയത്തിലെത്തിച്ചതു വഴി ആ കണക്ക് തീര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു ബെഹ്റയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും നല്ല ബന്ധമാണുള്ളത്. കൊച്ചി സിറ്റി പോലീസ് കമീഷണറായിരുന്ന കാലം മുതല്‍ തന്റെ കുടുംബവുമായി ബെഹ്റയ്ക്ക് ബന്ധമുണ്ട്. അക്കാലത്ത് കെ. കരുണാകരനായിരുന്നു മുഖ്യമന്ത്രി. ഈ ബന്ധം ബിജെപിക്കാര്‍ ഉപയോഗിച്ച് കാണുമെന്നും മുരളീധരന് പറഞ്ഞു. ബിജെപിയില്‍ പോകുന്നുവെന്ന വാര്‍ത്താ കണ്ടയുടന്‍ തന്നെ പത്മജയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. ബിജെപിയില്‍ പോകുന്നില്ലെന്ന ഫേസ്ബുക്ക് കണ്ടപ്പോഴും വിളിച്ചു. പിന്നീട് സംശയിച്ച പോലെ തന്നെ സംഭവിച്ചു. എന്നാല്‍ പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ പോയതുകൊണ്ട് പാർട്ടിക്ക് നഷ്ടമൊന്നുമില്ല.…
Read Moreകോൺഗ്രസ് പാർട്ടിക്ക് ഒരു നേതാവില്ല; ചേര കടിച്ചാല്‍ മതിയല്ലോ അത്താഴം മുടങ്ങാൻ; ബിജെപി ആസ്ഥാനത്തിരുന്ന് പത്മജ അഴിച്ചുവിട്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ
തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയത് കെ.കരുണാകരനെ അപമാനിക്കുന്നിടത്തു നിൽക്കാനില്ലെന്നു ഉറപ്പിച്ചെന്ന് പത്മജ വേണുഗോപാൽ. കുറച്ചുകാലമായി മോദിജിയുടെ രീതികൾ പഠിച്ചപ്പോൾ ഒരു കാര്യം മനസിലായി. ഏതു പാർട്ടിക്കും ശക്തനായ ഒരു നേതാവ് വേണം. ഇന്ന് കോൺഗ്രസ് പാർട്ടിക്ക് ഇല്ലാത്തതും അതാണ്. താൻ ഇങ്ങനെയൊരു തീരുമാനമെടുക്കുമെന്ന് ആരും കരുതിയില്ല, അളമുട്ടിയാല്‍ ചേരയും കടിക്കുമെന്നാണല്ലോ. താൻ പാമ്പൊന്നുമല്ല വെറും ചേരയാണ്, പക്ഷേ ചേര കടിച്ചാല്‍ മതിയല്ലോ അത്താഴം മുടങ്ങാനെന്നും പത്മജ പറഞ്ഞു. ഡൽഹിയിൽ നിന്ന് കേരളത്തിലെത്തിയതിനു പിന്നാലെ ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് കോൺഗ്രസിനെതിരെ പത്മജ രൂക്ഷവിമർശനം നടത്തിയത്. എന്തുകൊണ്ട് ബിജെപി എന്ന് പലരും ചോദിച്ചു. എന്ത് പ്രയാസമുണ്ടെങ്കിലും പാർട്ടിയിൽ ഉറച്ചുനിൽക്കുന്ന ആളായിരുന്നു താൻ. വല്ലാത്ത വേദനയായിരുന്നു പോകുമ്പോൾ. ഒരു മാസം മുമ്പ് എഐസിസി ആസ്ഥാനത്തു ചെന്നപ്പോൾ ആരെയാണു കാണേണ്ടതെന്ന് ആലോചിച്ചു. ആരുമില്ല. സോണിയ ഗാന്ധി ഇപ്പോൾ ആരെയും കാണുന്നില്ല. രാഹുൽ…
Read Moreസിനിമയിലെപോലെ അപ്രതീക്ഷിത ട്വിസ്റ്റ്; തൃശൂരിലേക്ക് കെ. മുരളീധരനെത്തുന്നു; കോൺഗ്രസ് ക്യാമ്പ് ആവേശത്തിൽ
തൃശൂർ: സിനിമയുടെ ക്ലൈമാക്സിലെ അപ്രതീക്ഷിത ട്വിസ്റ്റ് പോലെയാണ് തൃശൂർ ലോക്സഭ മണ്ഡലത്തിലേക്ക് കോൺഗ്രസ് സ്ഥാനാർഥിയായി കെ. മുരളീധരൻ എത്തുന്നത്. ലീഡർ കെ. കരുണാകരന്റെ മകൻ തൃശൂരിലേക്ക് പോരാട്ടത്തിനെത്തുന്നു എന്ന പുതിയ തീരുമാനം തൃശൂരിലെ കോൺഗ്രസ് ക്യാമ്പിൽ ആവേശം ഉണർത്തിയിട്ടുണ്ട്. സിറ്റിംഗ് എംപി ടി.എൻ. പ്രതാപൻ തന്നെയാകും തൃശൂരിൽ ഇക്കുറിയും മത്സരിക്കുക എന്ന് ഉറപ്പായിരുന്നുവെങ്കിലും തൃശൂരിൽ പ്രതാപന് ജയ സാധ്യത കുറവായിരുന്നു എന്നാണ് കോൺഗ്രസ് സ്ഥാനാർഥികളുടെ സാധ്യത വിലയിരുത്തിയ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധനായ സുനിൽ കനഗോലുവിന്റെ റിപ്പോർട്ട്. പ്രതാപന്റെ ജനസമ്മതി തൃശൂരിൽ കുറഞ്ഞു എന്നായിരുന്നു ഈ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നത്. പ്രതാപനു പകരം മറ്റാരെയെങ്കിലും മത്സരിപ്പിക്കണമെന്ന് റിപ്പോർട്ടിൽ ശിപാർശയുണ്ടായിരുന്നെങ്കിലും പ്രതാപൻതന്നെ മത്സരിക്കട്ടെ എന്ന നിലപാടിൽ ആയിരുന്നു നേതൃത്വം. എന്നാൽ അതിനിടെയാണ് പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോയതും കാര്യങ്ങൾ മാറിമറിഞ്ഞതും. ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്നും മാറുന്ന പ്രതാപന് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ…
Read More