സെ​യി​ല്‍​സ്മാ​ന്‍റെ വാ​ച​ക​മ​ടി​യി​ല്‍ വീ​ണു; ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​ന്‍ വാ​ങ്ങി​യ ഉ​പ​ക​ര​ണം വ​യോ​ധി​ക​ന് വി​ന​യാ​യി; ര​ണ്ട് ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി ഇ​പ്പോ​ൾ വീ​ട്ടി​ൽ ചി​കി​ത്സ​യി​ൽ

ചേ​ര്‍​ത്ത​ല: വീ​ട്ടി​ലെ​ത്തി​യ സെ​യി​ല്‍​സ്മാ​ന്‍റെ വാ​ക്ക് വി​ശ്വ​സി​ച്ച് ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​നു​ള്ള ഉ​പ​ക​ര​ണം വാ​ങ്ങി​യ വ​യോ​ധി​ക​ന്‍ ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യി​ലാ​യി. നാ​ഡി​ക​ളെ ഉ​ണ​ര്‍​ത്തു​ന്ന​തെ​ന്ന പേ​രി​ലി​റ​ക്കി​യ വാം ​അ​പ്പ് മെ​ഷീ​ന്‍ വാ​ങ്ങി​യ ചേ​ര്‍​ത്ത​ല ചാ​ലി​ല്‍​നി​ക​ര്‍​ത്തി​ല്‍ കെ.​ഡി. നി​ശാ​ക​ര​നാ​ണ് കാ​ല്‍ മു​റി​ച്ചു​മാ​റ്റേ​ണ്ട അവസ്ഥയിൽ ആ​ശു​പ​ത്രി​യി​ലാ​യ​ത്. ശ​രീ​ര​ത്തി​ലെ നാ​ഡി​ക​ളെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന മെ​ഷീ​നാ​ണെ​ന്നാ​ണ് സെ​യി​ല്‍​സ്മാ​ന്‍ നി​ശാ​ക​ര​നെ പ​റ​ഞ്ഞു​വി​ശ്വ​സി​പ്പി​ച്ച​ത്. വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം. വൈ​ദ്യു​തി ഓ​ണ്‍ ആ​ക്കു​മ്പോ​ള്‍ ഉ​പ​ക​ര​ണം സ്വ​യം ചൂ​ടാ​കും. ശ​രീ​ര​ത്തി​ന്‍റെ ഏ​തു​ഭാ​ഗ​ത്തു​ള്ള നാ​ഡി​ക​ളാ​ണ് ഉ​ത്തേ​ജി​പ്പി​ക്കേ​ണ്ട​തെ​ങ്കി​ല്‍ അ​വി​ടെ ഈ ​ഉ​പ​ക​ര​ണം ചു​റ്റി​യ​തി​നു​ശേ​ഷം അ​തി​ലു​ള്ള വ​യ​ര്‍ വൈ​ദ്യു​തി​യി​ല്‍ ക​ണ​ക്ട് ചെ​യ്ത് സ്വി​ച്ച് ഓ​ണ്‍ ആ​ക്ക​ണം. ഇ​ങ്ങ​നെ കാ​ലി​ന്‍റെ ഭാ​ഗ​ത്തെ നാ​ഡി​യു​ടെ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​നാ​യി കാ​ലി​ല്‍ ഉ​പ​ക​ര​ണം ചു​റ്റി​യ​തി​നു​ശേ​ഷം വൈ​ദ്യു​തി​യു​ടെ സ്വി​ച്ച് ഓ​ണ്‍ ചെ​യ്തു. ആ​ദ്യം ചെ​റു​താ​യി ചൂ​ടാ​യ ഉ​പ​ക​ര​ണം, പെ​ട്ട​ന്ന് ഉ​യ​ര്‍​ന്ന ചൂ​ടി​ലെ​ത്തി. അ​തോ​ടെ കാ​ലി​ല്‍ ഗു​രു​ത​ര​മാ​യ പൊ​ള്ള​ലേ​റ്റു. തു​ട​ര്‍​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് ര​ണ്ടു…

Read More

വ​ന്ന​വ​ഴി മ​റ​ക്ക​രു​തെ​ന്ന് മ​ന്ത്രി, ഒ​രി​ക്ക​ലും മ​റ​ക്കി​ല്ലെ​ന്ന് ന​വ്യ​യും… സെ​ലി​ബ്രി​റ്റി​ക​ൾ പ​ണം വാ​ങ്ങാ​തെ ക​ലോ​ത്സ​വ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് മ​ന്ത്രി; കിടിലൻ മറുപടികൊടുത്ത് ന​വ്യാ നാ​യ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ക​​​ലോ​​​ത്സ​​​വ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത് ഇ​​​പ്പോ​​​ൾ സെ​​​ലി​​​ബ്രി​​​റ്റി​​​ക​​​ളാ​​​യ​​​വ​​​ർ യു​​​വ​​​ജ​​​നോ​​​ത്സ​​​വ​​​ങ്ങ​​​ൾ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യാ​​​ൻ പ​​​ണം വാ​​​ങ്ങ​​​രു​​​തെ​​​ന്ന് മ​​​ന്ത്രി വി.​​​ശി​​​വ​​​ൻ കു​​​ട്ടി. കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല യു​​​വ​​​ജ​​​നോ​​​ത്സ​​​വം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്ക​​​വെ​​​യാ​​​ണ് മ​​​ന്ത്രി ന​​​ടി ന​​​വ്യ നാ​​​യ​​​രെ വേ​​​ദി​​​യി​​​ൽ ഇ​​​രു​​​ത്തി ഇ​​​ത്ത​​​ര​​​ത്തി​​​ൽ പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ​​​ത്. മ​​​ന്ത്രി​​​യു​​​ടെ പ്ര​​​സം​​​ഗം ന​​​ട​​​ക്കു​​​ന്പോ​​​ൾ ത​​​ന്നെ ന​​​വ്യ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ലു​​​ള്ള ത​​​ന്‍റെ അ​​​സ്വ​​​സ്ഥ​​​ത പ്ര​​​ക​​​ട​​​മാ​​​ക്കു​​​ന്ന​​​ത് കാ​​​ണാ​​​മാ​​​യി​​​രു​​​ന്നു.സി​​​ൻ​​​ഡി​​​ക്കേ​​​റ്റ് അം​​​ഗം ഷി​​​ജു​​​ഖാ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രോ​​​ട് ഇ​​​ക്കാ​​​ര്യം വേ​​​ദി​​​യി​​​ലി​​​രു​​​ന്നു സം​​​സാ​​​രി​​​ക്കു​​​ന്ന​​​തും കാ​​​ണാ​​​മാ​​​യി​​​രു​​​ന്നു. മ​​​ന്ത്രി​​​യു​​​ടെ പ്ര​​​സം​​​ഗ​​​ത്തി​​​നു ശേ​​​ഷം പ്ര​​​സം​​​ഗി​​​ക്കാ​​​നാ​​​യി സം​​​ഘാ​​​ട​​​ക​​​ർ ന​​​വ്യ നാ​​​യ​​​രെ ക്ഷ​​​ണി​​​ച്ചു. മ​​​ന്ത്രി​​​യെ തി​​​രു​​​ത്തി​​​ക്കൊ​​​ണ്ടാ​​​യി​​​രു​​​ന്നു ന​​​വ്യ​​​യു​​​ടെ പ്ര​​​സം​​​ഗം തു​​​ട​​​ങ്ങി​​​യ​​​തു ത​​​ന്നെ. താ​​​ൻ ഒ​​​രു രൂ​​​പ​​​പോ​​​ലും വാ​​​ങ്ങാ​​​തെ​​​യാ​​​ണ് ഈ ​​​പ​​​രി​​​പാ​​​ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യാ​​​ൻ എ​​​ത്തി​​​യ​​​തെ​​​ന്നും ന​​​വ്യ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. വ​​​ന്നവ​​​ഴി ഒ​​​രി​​​ക്ക​​​ലും മ​​​റ​​​ക്കി​​​ല്ലെ​​​ന്നും ന​​​വ്യ പ​​​രാ​​​മ​​​ർ​​​ശി​​​ച്ചു.

Read More

സ്വയം വിജയമുറപ്പിച്ച് സുരേഷ് ഗോപി; എതിർ സ്ഥാനാർഥി ആരെന്ന് തന്‍റെ വിഷയമല്ലെന്ന് താരം

തൃ​ശൂ​ർ: കെ. ​മു​ര​ളീ​ധ​ര​ൻ തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യാ​കു​ന്നു​വെ​ന്ന വാ​ർ​ത്ത​യോ​ട് പ്ര​തി​ക​രി​ച്ച് സു​രേ​ഷ് ഗോ​പി. എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി ആ​രെ​ന്ന​ത് ത​ന്‍റെ വി​ഷ​യ​മ​ല്ല, സ്ഥാ​നാ​ർ​ഥി​ത്വം മാ​റ്റി​യാ​ലും ആ​ര് ജ​യി​ക്ക​ണ​മെ​ന്ന് ജ​നം തീ​രു​മാ​നി​ക്കു​മെ​ന്ന് സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. ബി​ജെ​പി വി​ജ​യി​ക്കും എ​ന്നാ​ണ് അ​ദ്ദേ​ഹം ആ​വ​ര്‍​ത്തി​ക്കു​ന്ന​ത്. തൃ​ശൂ​രി​ല്‍ ടി. ​എ​ൻ. പ്ര​താ​പ​നെ മാ​റ്റി കെ. ​മു​ര​ളീ​ധ​ര​നെ മ​ത്സ​രി​പ്പി​ക്കാ​നു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ തീ​രു​മാ​ന​ത്തി​ല്‍, സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മാ​റി​വ​രു​മെ​ന്നും അ​തി​ന് അ​തി​ന്‍റേ​താ​യ കാ​ര​ണം ഉ​ണ്ടാ​കു​മെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. സ്ഥാ​നാ​ർ​ഥി​യെ മാ​റ്റു​ന്ന​ത് അ​വ​രു​ടെ കാ​ര്യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അതേ സമയം, ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ഇ​ന്ന് രാ​വി​ലെ പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കെ അ​പ്ര​തീ​ക്ഷി​ത മാ​റ്റ​ത്തി​നാ​ണ് കോ​ണ്‍​ഗ്ര​സ് ഒ​രു​ങ്ങു​ന്ന​ത്. തൃ​ശൂ​രി​ൽ സി​റ്റിം​ഗ് എം​പി​ ടി.​എ​ൻ. പ്ര​താ​പ​ന് പകരം കെ. ​മു​ര​ളീ​ധ​ര​നെ മ​ത്സ​രി​പ്പി​ക്കാ​നാണ് കോ​ണ്‍​ഗ്ര​സ് നീക്കം. കെ. ​മു​ര​ളീ​ധ​ര​ന്‍റെ സീ​റ്റാ​യി​രു​ന്ന വ​ട​ക​ര​യി​ല്‍ മു​ര​ളീ​ധ​ര​ന് പ​ക​രം ഷാ​ഫി പ​റ​മ്പി​ലാ​യി​രി​ക്കും മ​ത്സ​രി​ക്കു​ക. ഇ​ക്കാ​ര്യ​വും…

Read More

ആ​രോ​ഗ്യ​മു​ള്ള ശ​രീ​ര​വും ആ​രോ​ഗ്യ​മു​ള്ള മ​ന​സും സ്ത്രീ​ക​ൾ​ക്കു​ണ്ടാ​വ​ണം; സ്ത്രീധ​നം കൊ​ടു​ക്കു​ന്ന​വ​രേ​യും വാ​ങ്ങു​ന്ന​വ​രേ​യും ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്

  തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ധ​നം കൊ​ടു​ക്കു​ന്ന​വ​രേ​യും വാ​ങ്ങു​ന്ന​വ​രേ​യും ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. സ്ത്രീ​ധ​ന​ത്തി​നെ​തി​രെ സ്ത്രീ ​സ​മൂ​ഹം ഒ​ന്നി​ച്ച് നി​ല കൊ​ള്ള​ണം. എ​ല്ലാ​വ​രും വി​ചാ​രി​ച്ചാ​ൽ ന​മു​ക്ക​ത് സാ​ധ്യ​മാ​ക്കാ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​നാ​ച​ര​ണം സം​സ്ഥാ​ന​ത​ല പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും വ​നി​താ ര​ത്ന പു​ര​സ്‌​കാ​ര വി​ത​ര​ണ​വും നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സ്ത്രീ ​സൗ​ഹൃ​ദ ന​വ കേ​ര​ള​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​രോ​ഗ്യ​മു​ള്ള ശ​രീ​ര​വും ആ​രോ​ഗ്യ​മു​ള്ള മ​ന​സും സ്ത്രീ​ക​ൾ​ക്കു​ണ്ടാ​വ​ണം. സ്ത്രീ​ക​ളി​ലെ വി​ള​ർ​ച്ച ക​ണ്ടെ​ത്തി ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി വി​വ കേ​ര​ളം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി. സ്ത​നാ​ർ​ബു​ദം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഈ ​വ​ർ​ഷം പു​തി​യൊ​രു കാ​മ്പ​യി​ൻ ആ​രം​ഭി​ക്കു​ന്ന​താ​ണ്. ആ​രം​ഭ​ത്തി​ൽ ത​ന്നെ ക​ണ്ടെ​ത്തി​യാ​ൽ പൂ​ർ​ണ​മാ​യും ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ് സ്ത​നാ​ർ​ബു​ദം. സ്ത​നാ​ർ​ബു​ദം ബാ​ധി​ച്ച​വ​രെ നേ​ര​ത്തെ ക​ണ്ടെ​ത്തി ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ കാ​ൻ​സ​ർ സെ​ന്‍റ​റു​ക​ൾ​ക്കും പ്ര​ധാ​ന മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്കും പു​റ​മേ ജി​ല്ലാ, താ​ലൂ​ക്ക് ത​ല ആ​ശു​പ​ത്രി​ക​ളി​ൽ കൂ​ടി മാ​മോ​ഗ്രാം മെ​ഷീ​നു​ക​ൾ സ്ഥാ​പി​ച്ചു വ​രു​ന്നു.…

Read More

വ​നി​താദി​ന​ത്തി​ൽ കേ​ന്ദ്ര​ത്തി​ൽ നി​ന്നും സ​മ്മാ​നം; പാ​ച​ക​വാ​ത​ക വി​ല 100 രൂ​പ കു​റ​ച്ചു

ന്യൂഡ​ൽ​ഹി: രാ​ജ്യ​ത്ത് എ​ൽ​പി​ജി ഗ്യാ​സ് സി​ല​ണ്ട​റി​ന് നൂ​റ് രൂ​പ കു​റ​യ്ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ഇത് വ​നി​താദി​ന സ​മ്മാ​ന​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി എ​ക്‌​സി​ല്‍ കു​റി​ച്ചു. ഇ​ന്ന​ലെ ഗ്യാ​സ് സി​ലി​ണ്ട​റി​ന് 300 രൂ​പ വീ​ത​മു​ള്ള സ​ബ്സി​ഡി തു​ട​രാ​ൻ കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഉ​ജ്ജ്വ​ല യോ​ജ​ന ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള സ​ബ്സി​ഡി 2025 വ​രെ തു​ട​രാ​നാ​ണ് ഇ​ന്ന​ലെ ചേ​ർ​ന്ന കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ച​ത്. ദാ​രി​ദ്യ രേ​ഖ​ക്ക് താ​ഴേ​യു​ള്ള സ്ത്രീ​ക​ൾ​ക്ക് എ​ൽ പി ​ജി സി​ലി​ണ്ട​ർ ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ് ഉ​ജ്ജ്വ​ല യോ​ജ​ന. ഇ​തി​നൊ​പ്പം ത​ന്നെ ദേ​ശീ​യ ‘എ ​ഐ’ മി​ഷ​ൻ ആ​രം​ഭി​ക്കാ​നും കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. 10000 കോ​ടി രൂ​പ പ​ദ്ധ​തി​ക്കാ​യി നീ​ക്കി​വ​യ്ക്കാ​നും കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു.  

Read More

‘പെൺയുഗം’; ഫ​യ​ർ ആ​ൻ​ഡ് റ​സ്‌​ക്യു സ​ർ​വീ​സി​ൽ ആ​ദ്യ​മാ​യി വ​നി​താ ഓ​ഫീ​സ​ർ​മാ​ർ; ച​​​രി​​​ത്ര​​​ത്തി​​​ലെ സു​​​വ​​​ർ​​​ണ നി​​​മി​​​ഷ​​​മെന്ന് മു​​​ഖ്യ​​​മ​​​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് ഫ​​​യ​​​ർ ആ​​​ൻ​​​ഡ് റെ​​​സ്‌​​​ക്യു ആ​​​ദ്യ വ​​​നി​​​താ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ നി​​​യ​​​മ​​​ന​​​വും പാ​​​സിം​​​ഗ് ഔ​​​ട്ട് പ​​​രേ​​​ഡും. ച​​​രി​​​ത്ര​​​ത്തി​​​ലെ സു​​​വ​​​ർ​​​ണ നി​​​മി​​​ഷ​​​മാ​​​ണെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. പേ​​​രൂ​​​ർ​​​ക്ക​​​ട എ​​​സ്എ​​​പി ക്യാ​​​മ്പി​​​ൽ 82 വ​​​നി​​​ത​​​ക​​​ള​​​ട​​​ങ്ങു​​​ന്ന ആ​​​ദ്യബാ​​​ച്ചി​​​ന്‍റെ പാ​​​സിം​​​ഗ് ഔ​​​ട്ട് പ​​​രേ​​​ഡി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ഭി​​​വാ​​​ദ്യം സ്വീ​​​ക​​​രി​​​ച്ചു. സാ​​​ർ​​​വ​​​ദേ​​​ശീയ വ​​​നി​​​താ​​​ദി​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ത്ത​​​ന്നെ വ​​​നി​​​ത​​​ക​​​ളു​​​ടെ പാ​​​സിം​​​ഗ് ഔ​​​ട്ട് പ​​​രേ​​​ഡ് സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത് കൂ​​​ടു​​​ത​​​ൽ ആ​​​ഹ്ലാ​​​ദ​​​ക​​​ര​​​മാ​​​ണെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു. എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രാ​​​ണ് സേ​​​ന​​​യി​​​ലേ​​​ക്ക് സ്ത്രീ​​​ക​​​ളെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്. ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ​​​ത്തി​​​ലെ​​​ന്നപോ​​​ലെ സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷി​​​ത​​​ത്വ​​​ത്തി​​​നും വ​​​ലി​​​യ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മാ​​​ണ് ഓ​​​രോ​​​രു​​​ത്ത​​​ർ​​​ക്കും നി​​​ർ​​​വ​​​ഹി​​​ക്കാ​​​നു​​​ള്ള​​​ത്. മി​​​ക​​​ച്ച അ​​​ക്കാ​​​ദ​​​മി യോ​​​ഗ്യ​​​ത ഉ​​​ള്ള​​​വ​​​രാ​​​ണ് ഓ​​​രോ​​​രു​​​ത്ത​​​രും. നാ​​​ലു​​​പേ​​​ർ ബി​​​ടെ​​​ക് യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​രും 26 പേ​​​ർ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ളു​​​മാ​​​ണ്. 50 പേ​​​ർ ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ളും ര​​​ണ്ടു​​​പേ​​​ർ ഡി​​​പ്ലോ​​​മാ യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​രു​​​മാ​​​ണ്. സ​​​മ​​​ഗ്ര​​​മാ​​​യ ഒ​​​രു വ​​​ർ​​​ഷ​​​ത്തെ പ​​​രി​​​ശീ​​​ല​​​നമാ​​​ണ് സേ​​​നാം​​​ഗ​​​ങ്ങ​​​ൾ​​​ക്കു ല​​​ഭി​​​ച്ച​​​തെന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Read More

വീ​ര്യം കു​റ​ഞ്ഞ മ​ദ്യം; സം​സ്ഥാ​ന​ത്ത് ആ​ദ്യ​മെ​ത്തു​ക ‘ബ​ക്കാ​ർ​ഡി’; ക​ശു​വ​ണ്ടി​യി​ൽ നി​ന്ന് വീ​ര്യം കു​റ​ഞ്ഞ മ​ദ്യം നി​ർ​മി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​മാ​യി ജ​വാ​ൻ നി​ർ​മാ​താ​ക്ക​ൾ

ക​ണ്ണൂ​ർ: ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ലെ വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​വി​ല്പ​ന ആ​രം​ഭി​ക്കാ​ൻ നീ​ക്കം ഊ​ർ​ജി​ത​മാ​ക്കി സ​ർ​ക്കാ​ർ. ഇ​തി​നുള്ള ന​ട​പ​ടി​ക​ൾ സജീവമാ​ക്കി മ​ദ്യക്ക​മ്പ​നി​ക​ളും. ജി​എ​സ്ടി ക​മ്മീ​ഷ​ണ​ര്‍ പു​തി​യ നി​കു​തി നി​ര​ക്ക് ശി​പാ​ര്‍​ശ ചെ​യ്ത​തി​ന് പി​ന്നാ​ലെ മ​ദ്യക്ക​മ്പ​നി​ക​ളും വി​ല്പ​ന നി​കു​തി സം​ബ​ന്ധി​ച്ച പ്ര​പ്പോ​സ​ല്‍ അ​യ​ച്ചു തു​ട​ങ്ങി. വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​വി​ല്പ​ന​യ്ക്ക് ആ​ദ്യം സ​ർ​ക്കാ​രി​ന് പ്ര​പ്പോ​സ​ല്‍ അ​യ​ച്ചി​രി​ക്കു​ന്ന​ത് ബ​ക്കാ​ർ​ഡി ഇ​ന്ത്യ ലി​മി​റ്റ​ഡ് എ​ന്ന മ​ദ്യക്ക​മ്പ​നി​യാ​ണ്. ബ​ക്കാ​ർ​ഡി സ​മീ​പി​ച്ച വി​വ​രം അ​റി​ഞ്ഞ് കേ​ര​ള​ത്തി​ലെ​യും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും മ​ദ്യ​ക്ക​മ്പ​നി​ക​ൾ പ്ര​പ്പോ​സ​ൽ അ​യ്ക്കാ​ൻ ക​രു​ക്ക​ൾ നീ​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യ്ക്ക് മ​ദ്യം വി​ത​ര​ണം ചെ​യ്യു​ന്ന ട്രാ​വ​ൻ​കൂ​ർ ഷു​ഗ​ർ ആ​ൻ​ഡ് കെ​മി​ക്ക​ൽ​സ് (ജ​വാ​ൻ നി​ർ​മാ​താ​ക്ക​ൾ) ക​ശു​വ​ണ്ടി​യി​ൽനി​ന്ന് വീ​ര്യം കു​റ​ഞ്ഞ മ​ദ്യം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​മാ​സം നാ​ലി​നാ​ണ് ബ​ക്കാ​ർ​ഡി സ​ർ​ക്കാ​രി​ന് പ്ര​പ്പോ​സ​ല്‍ ഇ-​ഫ​യ​ലാ​യി സ​മ​ർ​പ്പി​ച്ചത്. നി​ല​വി​ലു​ള്ള മ​ദ്യ​ത്തി​ന് ഒ​രു ഫു​ള്‍ ബോ​ട്ടി​ല്‍ 400…

Read More

കരുണാകരന്‍റെ മകൾ കാ​ണി​ച്ച​ത് പാ​ര​മ്പ​ര്യ സ്വ​ഭാ​വം; പ​ത്മ​ജ​യു​ടെ വ​ര​വി​ൽ ബി​ജെ​പി​ക്ക് ഒ​രു ഗു​ണ​വു​മി​ല്ല; ​ബി​ഡി​ജെ​എ​സും ബി​ജെ​പി​യും ഒ​രു കു​ടും​ബ​മെ​ന്ന് വെ​ള്ളാ​പ്പ​ള്ളി

ആ​ല​പ്പു​ഴ: പ​ത്മ​ജ കാ​ണി​ച്ച​ത് പാ​ര​മ്പ​ര്യ സ്വ​ഭാ​വം. പ​ത്മ​ജ​യു​ടെ വ​ര​വി​ൽ ബി​ജെ​പി​ക്ക് അം​ഗ​ത്വ ഫീ​സ് ല​ഭി​ക്കു​ക​യ​ല്ലാ​തെ അ​ല്ലാ​തെ മ​റ്റൊ​രു ഗു​ണ​വു​മു​ണ്ടാ​കി​ല്ലെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. പി​താ​വ് ക​രു​ണാ​ക​ര​നും പാ​ർ​ട്ടി വി​ട്ട് പോ​യി​ട്ടു​ണ്ട്. കെ. ​മു​ര​ളീ​ധ​ര​ൻ ബ​ന്ധം ഉ​പേ​ക്ഷി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​ത് ക​ട​ന്ന ക​യ്യാ​യി​പ്പോ​യി. അ​തേ​സ​മ‍​യം, ബി​ഡി​ജെ​എ​സ് സീ​റ്റു​ക​ളി​ൽ മാ​റ്റം ഉ​ണ്ടാ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. ബി​ഡി​ജെ​എ​സും ബി​ജെ​പി​യും ഒ​രു കു​ടും​ബ​മാ​ണ്. കു​ടും​ബ​ത്തി​ൽ ചി​ല അ​ഡ്ജ​സ്റ്റ്മെ​ന്‍റു​ക​ൾ സ്വാ​ഭാ​വി​ക​മാ​യി ഉ​ണ്ടാ​കും. രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ കാ​ണാ​ൻ എ​ത്തി​യ​ത് സൗ​ഹൃ​ദ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണെ​ന്നും തു​ഷാ​ർ വ്യ​ക്ത​മാ​ക്കി.

Read More

പ­​ത്മ​ജ­​യെ​ക്കൊ​ണ്ട് ബി​ജെ​പി​ക്ക് ഒ​രു ഗു­​ണ​വും ഉ​ണ്ടാ​കി​ല്ല; അ​ച്ഛ​ന്‍റെ ആ​ത്മാ​വ് പൊ​റു​ക്കി​ല്ല; പത്മജയുമായുള്ള ത​ന്‍റെ എ​ല്ലാ ബ​ന്ധ​വും അ​വ​സാ​നി​ച്ചെ​ന്ന് കെ ​മു​ര​ളീ​ധ​ര​ൻ

കോ​ഴി​ക്കോ​ട്: പ­​ത്മ­​ജ­​യു­​ടെ ബി­​ജെ­​പി പ്ര­​വേ­​ശം ദൗ​ര്‍­​ഭാ­​ഗ്യ­​ക­​ര­​മെ­​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​മു­​ര­​ളീ​ധ­​ര​ന്‍. പ­​ത്മ​ജ­​യെ പാ​ര്‍­​ട്ടി­​യി​ല്‍ ചേ​ര്‍­​ത്ത​തു­​കൊ­​ണ്ട് കാ​ല്‍­​കാ­​ശി­​ന്‍റെ ഗു­​ണം ബി­​ജെ­​പി­​ക്കു­​ണ്ടാ­​കി​ല്ല. കോ​ണ്‍­​ഗ്ര­​സ് എ​ല്ലാ­​ക്കാ­​ല​ത്തും പ­​ത്മ­​ജ­​യ്­​ക്ക് മു­​ന്തി­​യ പ­​രി­​ഗ­​ണ­​ന­​യാ­​ണ് കൊ­​ടു­​ത്തി­​ട്ടു­​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ­​ത്മ​ജ­​യെ വ­​ള​ര്‍­​ത്തി വ­​ലു­​താ­​ക്കി​യ­​ത് കോ​ണ്‍­​ഗ്ര­​സ് പാ​ര്‍­​ട്ടി­​യാ​ണ്. വി­​ജ­​യ­​സാ­​ധ്യ­​ത­​യു­​ള്ള സീ­​റ്റു­​ക­​ളാ​ണ് എ­​പ്പോ­​ഴും ന​ല്‍­​കി­​യ​ത്. തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ ചി­​ല​ര്‍ കാ­​ല് വാ­­​രാ​ന്‍ നോ­​ക്കി­​യെ­​ന്നാ­​ണ് ആ­​രോ­​പ​ണം. ഏ­​തെ­​ങ്കി​ലും ചി­​ല വ്യ­​ക്തി­​ക​ള്‍ കാ­​ലു­​വാ­​രി­​യാ​ല്‍ തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ തോ​ല്‍­​ക്കു­​മോ­​യെ­​ന്ന് മു­​ര­​ളീ­​ധ​ന്‍ ചോ­​ദി­​ച്ചു. കേ​ര​ള​ത്തി​ൽ എ​ല്ലാ സ്ഥ­​ല​ത്തും ബി­​ജെ­​പി മൂ​ന്നാം സ്ഥാ­​ന­​ത്തേ­​ക്ക് ത­​ള്ള­​പ്പെ­​ടും. അ­​തി­​ന് യു­​ഡി​എ­​ഫ് ഒ­​റ്റ­​ക്കെ­​ട്ടാ­​യി പ്ര­​വ​ര്‍­​ത്തി­​ക്കു­​മെ​ന്നും മു­​ര­​ളീ­​ധ­​ര​ന്‍ കൂ­​ട്ടി­​ച്ചേ​ര്‍​ത്തു. വ​ർ​ഗീ​യ​ത​യോ​ട് ഒ​രി​ക്ക​ലും സ​ന്ധി ചെ​യ്യാ​തി​രു​ന്ന ആ​ളാ​ണ് കെ.​ക​രു​ണാ​ക​ര​ൻ. അ​ച്ഛ​ന്‍റെ ആ​ത്മാ​വ് പ​ത്മ​ജ​യോ​ട് പൊ​റു​ക്കി​ല്ല. പ​ത്മ​ജ​യു​മാ​യു​ള്ള ത​ന്‍റെ എ​ല്ലാ ബ​ന്ധ​വും അ​വ​സാ​നി​ച്ചു. പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ വ​ട​ക​ര​യി​ൽ താ​ൻ ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്നും മു​ര­​ളീ­​ധ­​ര​ന്‍ പ്ര​തി​ക​രി​ച്ചു.

Read More

എ​ട്ടാ​യി​യു​ടെ ഒ​രു സ്നേ​ഹം… ഭാ​ര്യ വീ​ട്ടി​ൽ ഇ​റ​ങ്ങി​യ​പ്പോ​ൾ വൈ​കി; വി​മാ​നം വൈ​കി​പ്പി​ക്കാ​ൻ ഭ​ർ​ത്താ​വി​ന്‍റെ വ​ക ബോം​ബ് ഭീ​ഷ​ണി; പി​ന്നീ​ട് സം​ഭ​വി​ച്ച​ത്…

ബം​ഗു​ളൂ​രു: ബം​ഗു​ളൂ​രു​വി​ൽ വി​മാ​നം വൈ​കി​പ്പി​ക്കാ​ൻ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കി​യ ആ​ൾ അ​റ​സ്റ്റി​ൽ. ആ​കാ​ശ എ​യ​റി​ന് നേ​രെ​യാ​ണ് ബോം​ബ് ഭീ​ഷ​ണി​യു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ബം​ഗു​ളൂ​രു​വി​ലെ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ വി​ലാ​സ് ബ​ക​ഡെ(42)​യെ ബം​ഗു​ളൂ​രു​വി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​താ​യി മും​ബൈ പോ​ലീ​സ് അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി 24ന് ​വൈ​കു​ന്നേ​രം മും​ബൈ​യി​ൽ നി​ന്ന് ബം​ഗു​ളൂ​രു​വി​ലേ​ക്ക് വ​രാ​ൻ ഇ​യാ​ളു​ടെ ഭാ​ര്യ ആ​കാ​ശ എ​യ​റി​ൽ ടി​ക്ക​റ്റെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ ഇ​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്താ​ൻ വൈ​കി. ഭാ​ര്യ ഇ​ക്കാ​ര്യം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ബ​ക്ക​ഡെ ആ​കാ​ശ എ​യ​റി​ന്‍റെ ക​സ്റ്റ​മ​ർ കെ​യ​ർ സ​ർ​വീ​സി​ലേ​ക്ക് വി​ളി​ച്ച് വി​മാ​നം അ​ൽ​പ്പ​സ​മ​യം വൈ​കി​പ്പി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു. എ​ന്നാ​ൽ ഇ​ത് സാ​ധ്യ​മ​ല്ലെ​ന്ന് അ​റി​യി​ച്ച​പ്പോ​ൾ വി​മാ​ന​ത്തി​ൽ ബോം​ബു​ണ്ടെ​ന്ന് ഇ​യാ​ൾ ഭീ​ഷ​ണി​മു​ഴ​ക്കു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും സം​ശ​യ​ക​ര​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന്, ഇ​യാ​ൾ​ക്കെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും മൊ​ബൈ​ൽ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. കോ​ട​തി പ്ര​തി​യെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ്…

Read More