കൊച്ചി: പിറന്നാൾ സമ്മാനമായി ബൈക്ക് വാങ്ങാൻ ഷോറൂമിലെത്തി അമ്മയെ ഷോറൂമിൽ നിർത്തിയതിന് ശേഷം ടെസ്റ്റ് ഡ്രൈവിന് പോയ യുവാവ് അപകടത്തിൽ മരിച്ചു. വരാപ്പുഴ മുട്ടിനകം കണ്ണാത്തറ വീട്ടിൽ നിധിൻ നാഥൻ (23) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ കടവന്ത്ര എളംകുളത്തുവച്ചാണ് അപകടമുണ്ടായത്. എളംകുളം ഭാഗത്തെത്തി യൂ ടേൺ എടുക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ പില്ലറിൽ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് റോഡിൽ കിടന്ന നിധിനെ അതുവഴി വന്ന എക്സൈസിന്റെ വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്. നിധിൻ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അച്ഛൻ : കാശിനാഥ് ദുരൈ, അമ്മ : ഷൈനി, സഹോദരി: നിഖിന.
Read MoreCategory: Top News
ഒന്നര വർഷത്തെ പ്രണയം: വിവാഹത്തിന് പിന്നാലെ 15-ാം നാൾ നവവധു ജീവനൊടുക്കി; 8 മാസങ്ങൾക്കുശേഷം ഭർത്താവ് അറസ്റ്റിൽ
കാട്ടാക്കട: പ്രണയവിവാഹത്തിന് പിന്നാലെ 15-ാം നാൾ നവവധു ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച കേസിൽ എട്ടുമാസത്തിന് ശേഷം ഭർത്താവ് അറസ്റ്റിൽ. തണ്ണിച്ചാംകുഴി സോന(22) മരിച്ച സംഭവത്തിൽ ഭർത്താവ് വിപിൻ(28) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരുടെയും വിവാഹം. തുടർന്ന് പതിനഞ്ചാം ദിവസം ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ചനിലയിൽ സോനയെ കാണപ്പെട്ടു. പിന്നാലെ അന്വേഷണത്തിൽ ഭർത്താവിന്റെ ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്നാണ് സോന മരിച്ചതെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. പ്രതിയെ ഡിവൈഎസ്പി സി.ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ജൂലൈയിലാണ് സോനയെ ഭർത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഓട്ടോ ഡ്രൈവറായ വിപിനും സോനയും ഒന്നര വർഷത്തോളം പ്രണയിച്ച ശേഷമായിരുന്നു വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നെങ്കിലും വിപിൻ സ്ത്രീധനത്തിന്റെ പേരിൽ സോനയെ മാനസികമായി ഉപദ്രവിച്ചിരുന്നു. ശാരീരികമായും മർദിച്ചു. ഇതിനെ തുടർന്നുള്ള നിരാശയും വിഷമവുമാണ് ആത്മഹത്യക്ക് കാരണമെന്നാണ്…
Read Moreഇരട്ടച്ചങ്കൻ… നവകേരള സദസിനായി മുഖ്യമന്ത്രിയുടെ പടം വച്ച് പോസ്റ്ററുകൾ അച്ചടിച്ചതിന് 9 കോടിയുടെ ചിലവ് ; കടംപറയാതെ മുഴുവൻ തുകയും അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: നവകേരള സദസിനായി പോസ്റ്ററുകളും ബ്രോഷറുകളും ക്ഷണക്കത്തുകളും അച്ചടിച്ച വകയിൽ സിആപ്റ്റിന് 9.16 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, ക്ഷേമനിധി പെൻഷൻ എന്നിവ മുടങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് നവകേരളസദസിനായി കോടികൾ ചെലവഴിക്കുന്നത്. നവകേരള സദസിനായി മുഖ്യമന്ത്രിയുടെ പടം വച്ച് 25.39 ലക്ഷം പോസ്റ്ററുകൾ അച്ചടിച്ചതിന് 2.75 കോടിയും 97.96 ലക്ഷം ബ്രോഷറുകൾ അച്ചടിച്ചതിന് 4.55 കോടി രൂപയും 1.01 ലക്ഷം ക്ഷണക്കത്തുകൾ അച്ചടിച്ച വകയിൽ 1.85 കോടി രൂപയുമാണ് സി ആപ്റ്റിന് അനുവദിച്ച് ഉത്തരവായത്. മുഖ്യമന്ത്രിയുടെ കാർഷിക മേഖലയിലെ മുഖാമുഖം പരിപാടിക്ക് 33 ലക്ഷം രൂപയും സർക്കാർ അനുവദിച്ചിരുന്നു. ഹോർട്ടികോർപ്പിന് പച്ചക്കറി വിറ്റവകയിൽ നൽകാനുള്ളത് കോടികള്‍ ആണ്. പമ്പിംഗ് സബ്സിഡി, വിള നാശ നഷ്ടപരിഹാരം എന്നീ ഇനങ്ങളിലും കോടികളുടെ കുടിശിക ഉള്ളപ്പോഴാണ് കാർഷിക മേഖലയിലെ മുഖാമുഖം പരിപാടിക്ക് 33 ലക്ഷം രൂപ…
Read Moreആ കാഴ്ചയില്‍ നടുങ്ങി പൂവരണി; ജീവനുതുല്യം സ്നേഹിച്ചു വളര്‍ത്തിയ മക്കളെ കൊലചെയ്യാന്‍ എങ്ങനെ മനസ് അനുവദിച്ചു; കടുംകൈ ചെയ്യാന്‍ ജെയ്സണെ പ്രേരിപ്പിച്ച സാഹചര്യം എന്തെന്നറിയാതെ ബന്ധുക്കൾ
പാലാ: ഇങ്ങനെയൊരു കടുംകൈ ചെയ്യാന്‍ കുടിലിപ്പറമ്പില്‍ ജെയ്സണെ പ്രേരിപ്പിച്ച സാഹചര്യം ആര്‍ക്കുമറിയില്ല. അഞ്ചു ജീവനുകളെ നശിപ്പിക്കാന്‍ പ്രേരിപ്പിച്ച കാരണമെന്ത്.ഭാര്യ മെരീനയുടെ മൂന്നാമത്തെ പ്രസവത്തിന് പാലാ സര്‍ക്കാര്‍ ആശുപത്രിയില്‍ പോകാന്‍ പലരും നിര്‍ദേശിച്ചപ്പോഴും സ്വകാര്യ ആശുപത്രിയിലേക്കാണ് പോയത്. ഇതില്‍ ഒരു ലക്ഷം രൂപ കടമുണ്ടായിരുന്നു. ഇതുകൂടാതെ പരിചയക്കാരില്‍നിന്നു വാങ്ങിയ ചെറിയ കടങ്ങളും. ദിവസം ആയിരം രൂപയായിരുന്നു വാന്‍ ഓടിച്ചുള്ള വരുമാനം. ഈ പണം അപ്പാടെ വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ ചെലവഴിക്കുന്ന രീതിയായിരുന്നു ജെയ്സണ്‍. മത്സ്യവും മാംസവും വീട്ടില്‍ പതിവായിരുന്നു. ഞായറാഴ്ചകളില്‍ ഇറച്ചിക്കടയില്‍ ജോലിക്കു പോയിരുന്നു. ഉരുളികുന്നത്ത് മുന്‍പ് കുടുംബത്തിന് കശാപ്പുകടയുണ്ടായിരുന്നു. ഉരുളികുന്നം കോളനിയിലെ വീട് കാലപ്പഴക്കത്തില്‍ ഇടിഞ്ഞുപൊളിഞ്ഞ നിലയിലാണ്. അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിനായി ഉരുളികുന്നം ഞണ്ടുപാറ സെന്റ് ജോര്‍ജ് പള്ളിയില്‍ എത്തിച്ചപ്പോള്‍. അമ്മയുടെ മരണശേഷമാണ് ജെയ്സൺ പൂവരണിയില്‍ മാസം അയ്യായിരം രൂപ മുടക്കില്‍ വാടകവീടെടുത്തത്. ഇവിടെ മെരീനയുടെയും…
Read Moreമനുഷ്യനാണു പ്രാധാന്യം നൽകേണ്ടത്; തെരുവു നായകൾ വലിയൊരു ഭീഷണിയായി മറുന്നെന്ന ബോധ്യം നായ സ്നേഹികൾക്ക് ഉണ്ടാകണമെന്ന് ഹൈക്കോടതി
കൊച്ചി: തെരുവു നായകള്‍ സമൂഹത്തിന് വലിയ ഭീഷണിയായി മാറിയിരിക്കുകയാണന്നും മനുഷ്യനാണ് നായയേക്കാള്‍ പ്രാധാന്യം നല്‍കേണ്ടതെന്നും ഹൈക്കോടതി. നായ സ്നേഹികള്‍ മാധ്യമങ്ങളിലൂടെ അത് പ്രകടിപ്പിക്കുന്നതിന് പകരം തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് അവയുടെ സംരക്ഷണത്തിന് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് വ്യക്തമാക്കി. നായ ശല്യത്തിനെതിരേ കണ്ണൂര്‍ മുഴത്തടത്ത് വാര്‍ഡിലെ ടി.എം. ഇര്‍ഷാദ് അടക്കം താമസക്കാര്‍ നല്കിയ ഹർജിയാണ് കോടതി പരിഗണിച്ചത്. പരിക്കേറ്റ് കിടക്കുന്ന തെരുവുനായകളെ സംരക്ഷിക്കുന്ന രാജീവ് കൃഷ്ണന്റെ വീട്ടുവളപ്പില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ വളരുന്ന നായകളുണ്ടാക്കുന്ന ഭീഷണി ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. തെരുവു നായകളെ ഭയന്ന് വിദ്യാഥികള്‍ക്ക് സ്കൂളില്‍ പോകാന്‍ പറ്റാത്ത അവസ്ഥയുള്ളതായി കോടതി ചൂണ്ടിക്കാട്ടി. പ്രഭാതനടത്തം പോലും സാധ്യമല്ലാതായി. കുട്ടികളടക്കമുള്ളവരെ തെരുവു നായ ആക്രമിച്ചതിന്റെ മാധ്യമ വാര്‍ത്തകളും ദൃശ്യങ്ങളും വല്ലാതെ ഭയപ്പെടുത്തുന്നു. തെരുവു നായകളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുകയും അതൊരു വലിയ ഭീഷണിയായി മാറുകയുമാണ്. ഇതേക്കുറിച്ച് നായ…
Read More“സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ഇറങ്ങിപ്പോകൂ”; സാംസ്കാരിക കേരളമെന്നു പറയാൻ ലജ്ജ തോന്നുനെന്ന് താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
കോഴിക്കോട്: വന്യമൃഗങ്ങളിൽനിന്നു കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയുന്നില്ലെങ്കിൽ സർക്കാർ രാജിവച്ച് ഇറങ്ങിപ്പോകൂ എന്നു താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. കക്കയത്ത് ഏബ്രഹാം എന്ന കർഷകൻ കൃഷിയിടത്തിൽ വച്ച് കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരണമടഞ്ഞ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ബിഷപ്. മലയോരങ്ങളിലെല്ലാം ആന, കടുവ, കാട്ടുപോത്ത്, പുലി, കാട്ടുപന്നി തുടങ്ങിയ വന്യജീവികളുടെ ശല്യം അതിരൂക്ഷമായിരിക്കുകയാണ്. എങ്ങനെ ഈ പ്രദേശങ്ങളിലെ കുട്ടികളെ സ്കൂളിൽ പറഞ്ഞയയ്ക്കും? കൃഷിയിടത്തിൽ എന്തു ധൈര്യത്തിൽ ജോലി ചെയ്യാൻ കഴിയും?- ബിഷപ് ചോദിച്ചു. ഇത് സാംസ്കാരിക കേരളമെന്നു പറയാൻ ലജ്ജ തോന്നുകയാണ്. മനുഷ്യജീവനും സ്വത്തിനും സുരക്ഷ ഒരുക്കാൻ കഴിയും വിധം നിയമങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ തയാറാകാത്തത് പ്രതിഷേധാർഹമാണ്. തമിഴ്നാട് സർക്കാർ നിയമങ്ങളിൽ ഭേദഗതി വരുത്തിയതു കണ്ടില്ലെന്നു നടിക്കുകയാണ് കേരള സർക്കാർ. സർക്കാരിന്റെ അനാസ്ഥയ്ക്കെതിരേ ശക്തമായ പ്രതിഷേധം ഉയരും. കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലുവാനുള്ള അവകാശം കർഷകർക്ക്…
Read Moreവിടവാങ്ങിയ മകന്റെ ജീവൻതുടിക്കുന്ന കൈകളിലേക്ക് അച്ഛന്റെ പിറന്നാള്‍ സമ്മാനം; ഒരു തേങ്ങലോടെ അരികിൽ അമ്മയും; സാരംഗിന്റെ മാതാപിതാക്കൾക്ക് കേക്ക് മുറിച്ച് നൽകി ഷിഫിൻ
കൊച്ചി: മരണമടഞ്ഞ മകന്റെ ജീവൻ തുടിക്കുന്ന കൈകളിലേക്ക് അച്ഛന് ബിനേഷ് പിറന്നാള്‍ സമ്മാനമായി ഫുട്ബോള്‍ നല്കിയപ്പോള് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അടക്കം കണ്ടുനിന്നവരുടെയെല്ലാം കണ്ണുകള്‍ ഈറനണിഞ്ഞു. വാഹനാപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി സാരംഗിന്റെ കൈകള്‍ മരണാനന്തര അവയവദാനത്തിലൂടെ സ്വീകരിച്ച പറവൂര്‍ സ്വദേശി ഷിഫിനെ ആദ്യമായി കാണാനെത്തിയതായിരുന്നു സാരംഗിന്റെ മാതാപിതാക്കള്‍. വരുമ്പോള്‍ ആ കൈകളിലേക്ക് കൊടുക്കാന്‍ മകന് പ്രിയപ്പെട്ട ഫുട്ബോള്‍ കൂടെ കരുതാനും അവര്‍ മറന്നില്ല. ചടങ്ങ് നടക്കുന്ന ഹാളിലേക്ക് ഷിഫിന് വന്നതോടെ ആ കുടുംബത്തിന്റെ ശ്രദ്ധ മുഴുവന്‍ ആ കൈകളിലേക്കായിരുന്നു. മാസങ്ങള്‍ക്കു മുമ്പ് വിട വാങ്ങിയ ആ മകന്റെ കൈകളില്‍ വീണ്ടും തൊടാനും തലോടാനും കഴിഞ്ഞതിന്റെ സന്തോഷം പിടിച്ചടക്കാന്‍ കഴിയാത്ത വിതുമ്പലായി മാറി ആ അച്ഛന്. തുടര്‍ന്ന് ഷെഫിന് പിറന്നാള്‍ കേക്ക് മുറിച്ച് സാരംഗിന്റെ മാതാപിതാക്കള്‍ക്ക് നല്കി. തനിക്ക് പുതിയൊരു ജീവിതം…
Read Moreമോണ്സണ് മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുകേസ്: കെ. സുധാകരന് രണ്ടാം പ്രതി; ക്രൈംബ്രാഞ്ച് സുധാകരനെ നേരത്തെ ഏഴ് മണിക്കൂർ ചോദ്യം ചെയ്തിരുന്നു
കൊച്ചി: മോണ്സണ് മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് രണ്ടാംപ്രതി. ക്രൈംബ്രാഞ്ച് എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആദ്യഘട്ട കുറ്റപത്രമാണ് കോടതിയില്‍ ഹാജരാക്കിയത്. മോണ്‍സനൊപ്പം തട്ടിപ്പിന് കൂട്ടുനിന്നുവെന്നും മോണ്സണ് വ്യാജ ഡോക്ടറാണെന്ന് അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്നുമാണ് കുറ്റപത്രത്തിലുള്ളത്. മോണ്സണ് മാവുങ്കലാണ് കേസിലെ ഒന്നാം പ്രതി. മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എബിന് എബ്രഹാമാണ് മൂന്നാം പ്രതി. കഴിഞ്ഞ മേയ് മാസത്തില്‍ സുധാകരനെ ക്രൈംബ്രാഞ്ച് സംഘം ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയായിരുന്നു. മോണ്സണ് പണം നല്കാനെത്തിയപ്പോള് മോണ്‍സണൊപ്പം സുധാകരനുണ്ടായിരുന്നതായി പരാതിക്കാര്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. തുടര്‍ന്ന് സുധാകരനും മോണ്‍സണുമായുള്ള ചിത്രങ്ങളും പുറത്തുവന്നു. ഇതിന് പിന്നാലെ നടന്ന അന്വേഷണത്തിനൊടുവിലാണ് സുധാകരനെ പ്രതിചേര്‍ത്തത്. തൃശൂര്‍ സ്വദേശി 25 ലക്ഷം രൂപ മോണ്സണ് നല്കുമ്പോള് സുധാകരന് അവിടെ ഉണ്ടായിരുന്നതായും ആരോപണമുയര്‍ന്നിരുന്നു. താന്‍ മോണ്‍സന്റെ…
Read Moreഅവൾ അവരുടെ മകൾ തന്നെ; പോലീസിന്റെ സംശയം തെറ്റായിരുന്നെന്ന് ഡിഎൻഎ ഫലം; നാടോടി ബാലികയെ അച്ഛനമ്മമാർക്കൊപ്പം വിടും
തിരുവനന്തപുരം: പേട്ടയിൽനിന്ന് തട്ടിക്കൊണ്ടുപോയ രണ്ടുവയസുകാരി നാടോടിബാലികയെ മാതാപിതാക്കൾക്ക് തിരികെ നൽകും. കുട്ടിയുടെ ഡിഎൻഎ ഫലം പോലീസിന് ലഭിച്ചു. കുട്ടി ബിഹാർ സ്വദേശികളുടേത് തന്നെയെന്ന് വ്യക്തമായതിനു പിന്നാലെയാണ് കുട്ടിയെ തിരികെ നൽകാൻ തീരുമാനിച്ചത്. മാതാപിതാക്കളുടെ മൊഴിയിൽ വൈരുധ്യം തോന്നിയതിനെ തുടർന്നാണ് പോലീസ് ഡിഎൻഎ പരിശോധന നടത്തിയത്. പരിശോധനാ ഭലം ലഭിക്കുംവരേ സിഡബ്ല്യുസിയുടെ സംരക്ഷണയിലാണ് രണ്ടു വയസുകാരിയും സഹോദരങ്ങളും കഴിയുന്നത്. കുട്ടിയെ കൈമാറുന്നതിനായി വിട്ടുനൽകണമെന്നാവശ്യപ്പെട്ട് സിഡബ്ല്യൂസിക്ക് പോലീസ് കത്തു നൽകി. പ്രതിയെ പിടികൂടിയ സാഹചര്യത്തിലാണ് പോലീസ് കത്തു നൽകിയത്. തിരുവനന്തപുരം നാവായിക്കുളം സ്വദേശിയായ പ്രതി ഹസൻ ഞായറാഴ്ച രാവിലെ കൊല്ലത്ത് നിന്നാണ് പിടിയിലായത്. ഇയാൾ പോക്സോ കേസ് പ്രതിയാണ്.
Read Moreമൃതദേഹം കൊണ്ടുപോയത് തന്റെയും മകന്റെയും അനുമതിയോടെ; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൃതദേഹത്തെ അനാദരിച്ചെന്ന പരാതിയില്ല; ഇന്ദിരയുടെ ഭര്‍ത്താവ്
ഇടുക്കി: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൃതദേഹത്തെ അനാദരിച്ചെന്ന പരാതിയില്ലെന്ന് ഇടുക്കി നേര്യമംഗലത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണൻ. തന്റെയും മകന്റെയും സമ്മതത്തോടെയാണ് മൃതദേഹം കൊണ്ടുപോയത്. പ്രതിഷേധം ഉണ്ടായതുകൊണ്ടാണ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹവുമായി കോതമംഗലത്ത് നടത്തിയ പ്രതിഷേധം കുടുംബത്തിന്റെ അനുമതിയോടെയല്ലെന്ന് നേരത്തേ ഇന്ദിരയുടെ സഹോദരന് സുരേഷ് ആരോപണം ഉന്നയിച്ചിരുന്നു. വിഷയം രാഷ്ട്രീയവത്ക്കരിച്ചതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ദിരയുടെ ഭര്‍ത്താവ് വിശദീകരണവുമായി രംഗത്തെത്തിയത്. അതേസമയം, ഇന്ദിരയുടെ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തെ തുടർന്ന് എറണാകുളും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും മാത്യു കുഴൽനാടൻ എംഎൽഎയേയും പോലീസ് അറസ്റ്റ് ചെയ്തു. കോതമംഗലത്തെ സമരപ്പന്തലിൽ നിന്നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. കാട്ടാന ആക്രണത്തിൽ ഇന്ദിര മരിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ കണ്ടാലറിയാവുന്ന 30 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.ആശുപത്രിയിൽ അക്രമണം നടത്തി,…
Read More