തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം. ടിഎച്ച്എസ്എൽസി, ആർട് എച്ച്എസ്എസ് പരീക്ഷകൾക്കും ഇന്ന് തുടക്കമാകും. ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടക്കുക. രാവിലെ 9.30 മുതൽ 11.15 വരെയാണ് പരീക്ഷ നടക്കുന്നത്. കേരളം, ലക്ഷദ്വീപ്, ഗൾഫ് മേഖലകളിലായി 4,27,105 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. കേരളത്തിൽ 2955, ലക്ഷദ്വീപിൽ 9, ഗൾഫ് മേഖലകളിൽ 7 എന്നിങ്ങനെ ആകെ 2971 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. ഈ മാസം 25 വരെയാണ് പരീക്ഷ. ഏപ്രിൽ 3 മുതൽ 20 വരെ മൂല്യനിർണയം. മേയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. പരീക്ഷ, സുഗമമായി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ പൂർത്തിയായതായി മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. എല്ലാ കുട്ടികളും ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് മന്ത്രി ആശംസകളും നേർന്നു.
Read MoreCategory: Top News
റാഗിങ്ങിനെ ചൊല്ലിയുള്ള തർക്കം; കൊയിലാണ്ടിയിൽ എസ്എഫ്ഐ പ്രവർത്തകർ വിദ്യാർഥിയെ മർദിച്ചതായി പരാതി
കോഴിക്കോട്: കൊയിലാണ്ടിയിൽ എസ്എഫ്ഐ പ്രവർത്തകർ വിദ്യാർഥിയെ മർദിച്ചതായി പരാതി. കൊയിലാണ്ടി ആർഎസ്എം എസ്എൻഡിപി കോളജിലെ രണ്ടാം വർഷ ബിഎസ്സി കെമിസ്ട്രി വിദ്യാർഥി സി.ആർ അമലിനെയാണ് എസ്എഫ്ഐ പ്രവർത്തകർ സംഘം ചേർന്ന് മർദിച്ചത്. റാഗിങ്ങിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണ കാരണമെന്ന് അമൽ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും, ഒന്നാം വർഷ വിദ്യാർഥിയുമായ അനുനാഥ് എ.ആർന്റെ നേതൃത്വത്തിൽ ഇരുപത്തഞ്ചോളം എസ്എഫ്ഐ പ്രവർത്തകർ എത്തി തന്നെ ക്രൂരമായി മർദിക്കുകയായിരുന്നു എന്ന് അമൽ പറഞ്ഞു. കോളജിന് സമീപത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു മർദനം. അമലിന്റെ മൂക്കിന്റെ പാലത്തിൽ ചതവും വലത് കണ്ണിന് സമീപം പരിക്കുമുണ്ട്. മർദനത്തിൽ ഗുരുഗരമായി പരിക്കേറ്റ അമലിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. ബൈക്കിൽ നിന്നു വീണു പരിക്കേറ്റതെന്നാണ് ഇവർ ഡോക്ടര്‍മാരോട് പറഞ്ഞത്. തിരികെ വീട്ടിൽ എത്തിയ ശേഷം വീണ്ടും ആശുപത്രിയിൽ ചികിത്സ തേടേണ്ടതായി വന്നു.…
Read More‘സെക്യൂരിറ്റി സര്‍വീസല്ല ഡീനിന്റെ ജോലി, മരണവിവരം ബന്ധുക്കളെ അറിയിക്കാന്‍ ആവശ്യപ്പെട്ടത് ഞാന്‍; ഡീന്‍
പൂക്കോട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതികരണവുമായി സര്‍വകലാശാല ഡീന്‍ എം.കെ നാരായണന്. സിദ്ധാർഥന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചിരുന്നുവെന്നും, ഉടൻ തന്നെ താൻ ഹോസ്റ്റലിലെത്തി സിദ്ധാർഥനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. സിദ്ധാർഥന്റെ മരണവിവരം ഉടൻ തന്നെ വീട്ടുകാരെ അറിയിച്ചിരുന്നു. ഹോസ്റ്റലിൽ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്ന റിപ്പോർട്ടാണ് അസിസ്റ്റന്റ് വാർഡൻ നൽകിയതെന്നും പ്രശ്നങ്ങളുണ്ടായെന്ന് കുട്ടികളാരും പറഞ്ഞില്ലെന്നും ഡീന്‍ വ്യക്തമാക്കി. ക്രിമിനൽ കുറ്റം ചെയ്ത ആരെയും സംരക്ഷിച്ചിട്ടില്ലെന്നും, സർവകലാശാലക്ക് ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും എം.കെ നാരായണന് കൂട്ടിചേർത്തു. ‘ഫെബ്രുവരി 18 നാണ് സിദ്ധാര്ഥന് ആത്മഹത്യ ചെയ്തത്. അന്ന് മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിക്ക് അസിസ്റ്റന്റ് വാര്ഡൻ കുട്ടികളെ കൊണ്ടുപോയിരിക്കുകയായിരുന്നു. അദ്ദേഹം കോഴിക്കോട് നിന്ന് വിളിച്ചുപറഞ്ഞാണ് ആത്മഹത്യാ ശ്രമം നടന്നെന്ന് അറിഞ്ഞത്. പത്ത് മിനിട്ടിൽ താൻ അവിടെയെത്തി. കുട്ടികൾ പോലീസിനെയും ആംബുലൻസിനെയും അറിയിച്ച് കാത്തിരിക്കുകയായിരുന്നു. വാതിൽ ചവിട്ടിപ്പൊളിച്ചാണ് അവര്‍…
Read Moreകേക്ക് കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത; 23 കാരൻ മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് ബന്ധുക്കൾ
തിരുവനന്തപുരം: വർക്കലയിൽ 23 കാരന്റെ മരണ കാരണം ഭക്ഷ്യവിഷബാധയെന്ന് ബന്ധുക്കൾ. വർക്കല ഇലകമൺ സ്വദേശി വിനുവാണ് ഇന്ന് രാവിലെ മരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു വിനു. 29-ന് കരവാരം ജംഗ്ഷനിലെ പലവ്യഞ്ജന കടയിൽ നിന്നു കേക്ക് വാങ്ങി കഴിച്ചതാണ് ഭക്ഷ്യവിഷബാധ ഉണ്ടാകാൻ കാരണമെന്ന് ബന്ധുക്കൾ പറയുന്നു. രാവിലെയോടെ കൂടുതല്‍ അവശനായ വിജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വിനുവിന്റെ അമ്മ കമല, സഹോദരങ്ങളായ വിനീത്, വിനീത എന്നിവരും സമാന ലക്ഷണങ്ങളോടെ ആശുപത്രിയിലാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു. വിനുവിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു.
Read Moreഅനുസരിച്ചോ ഇല്ലെങ്കിൽ പണി പാളും; മാലിന്യത്തിന് യൂസർ ഫീ ഇല്ലെങ്കിൽ തടവും പിഴയും; ബില്ലുകളിൽ ഗവർണർ ഒപ്പുവച്ചു
തിരുവനന്തപുരം: മാലിന്യത്തിന് യൂസർ ഫീ നൽകാത്ത വീടുകളുടെയും സ്ഥാപനങ്ങളുടെയും ഉടമകളിൽനിന്നു തദ്ദേശ സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കാൻ വ്യവസ്ഥ ചെയ്യുന്ന കേരള പഞ്ചായത്ത് രാജ്, മുൻസിപ്പാലിറ്റി ഭേദഗതി ബില്ലുകൾക്കു ഗവർണർ അംഗീകാരം നൽകി. കഴിഞ്ഞ നിയമസഭാ സമ്മേളനം അംഗീകരിച്ച ബില്ലുകളിൽ ഇന്നലെ മുംബൈയ്ക്കു പോകുന്നതിനു മുൻപ് ഗവർണർ ഒപ്പുവച്ചു. ഇതു സംബന്ധിച്ച ഓർഡിനൻസിന്റെ കാലാവധി മാർച്ച് ആറിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ബില്ലുകൾ ഗവർണർ അംഗീകരിച്ചത്. മാലിന്യശേഖരണത്തിന് യൂസർ ഫീ നൽകാത്ത വീടുകളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥരിൽനിന്നു തദ്ദേശ സ്ഥാപനങ്ങൾക്കു കനത്ത പിഴ ഈടാക്കാനുള്ള വ്യവസ്ഥകൾ അടങ്ങിയ ഭേദഗതി ബില്ലുകളാണ് അംഗീകരിച്ചത്. ഹരിതകർമസേനകൾക്കോ നിർദിഷ്ട ഏജൻസികൾക്കോ യൂസർ ഫീ നൽകിയില്ലെങ്കിൽ പ്രതിമാസ ഫീയുടെ 50% പിഴ ചുമത്താൻ ബില്ലിൽ വ്യവസ്ഥയുണ്ട്. വേർതിരിച്ച മാലിന്യം തദ്ദേശ സ്ഥാപനങ്ങൾക്കോ അംഗീകൃത ഏജൻസിക്കോ കൈമാറാതിരിക്കുകയോ നിശ്ചിത സ്ഥലത്തു നിക്ഷേപിക്കാതിരിക്കുകയോ ചെയ്താൽ 1000 മുതൽ 10,000 രൂപയാണു…
Read Moreസിദ്ധാര്‍ഥന്റെ മൃതദേഹം പോലീസ് എത്തുന്നതിന് മുമ്പ് പ്രതികള്‍ അഴിച്ചുമാറ്റി; വിസിക്ക് വീഴ്ച ഉണ്ടായെന്നും കണ്ടെത്തല്‍
പൂക്കോട്: വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിദ്ധാര്‍ഥന്റെ മൃതദേഹം പോലീസ് എത്തുന്നതിനുമുമ്പ് അഴിച്ചു. ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം പ്രതികള്‍ തന്നെയാണ് അഴിച്ചതെന്നാണ് പോലീസ് റിപ്പോര്‍ട്ട്. മര്‍ദന വിവരം വീട്ടില്‍ അറിയിക്കാതിരിക്കാന്‍ സിദ്ധാര്‍ഥന്റെ ഫോണും പ്രതികള്‍ പിടിച്ചു വച്ചിരുന്നു. ഫോണ്‍ തിരികെ നല്‍കിയത് 18ന് രാവിലെയാണെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 16നും 17നും വീട്ടുകാര്‍ സിദ്ധാര്‍ഥനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. സഹപാഠികളിലൊരാളെ വിളിച്ചപ്പോള്‍ കുഴപ്പമൊന്നുമില്ലെന്നും സിദ്ധാര്ഥന് കിടക്കുകയാണെന്നും അറിയിച്ചു. ഈ സമയത്തെല്ലാം സിദ്ധാര്‍ഥന്റെ ഫോണ്‍ പ്രതികളുടെ കൈയിലായിരുന്നെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സിദ്ധാര്‍ഥന്റെ മരണം അന്വേഷിക്കുന്നതില്‍ സര്‍വകലാശാല വിസി എം.ആര്. ശശീന്ദ്രനാഥന് വീഴ്ച സംഭവിച്ചതായും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മരണവിവരം അറിഞ്ഞിട്ടും അക്കാര്യം അന്വേഷിക്കാന്‍ വിസി തയാറായില്ല. സിദ്ധാര്ഥന് മരിച്ച ദിവസം ഉച്ച മുതല്‍ വിസി കാമ്പസിലുണ്ടായിരുന്നു. ഫെബ്രുവരി 21നാണ്…
Read More‘മത്സരിക്കാം പക്ഷേ, കെപിസിസി അധ്യക്ഷസ്ഥാനം വിടില്ല’; നിലപാട് വ്യക്തമാക്കി കെ. സുധാകരൻ; വയനാട്ടിൽ മത്സരിക്കണമോയെന്ന് രാഹുലിന് തീരുമാനിക്കാം
തിരുവനന്തപുരം: കണ്ണൂർ ലോക്സഭ സീറ്റിൽ മത്സരിച്ചാലും കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് സ്ക്രീനിംഗ് കമ്മിറ്റിയിൽ നിലപാട് വ്യക്തമാക്കി കെ. സുധാകരൻ. സംസ്ഥാനത്തെ സീറ്റ് ചർച്ചയുമായി ബന്ധപ്പെട്ട നേതാക്കൾ അഭിപ്രായങ്ങൾ വ്യക്തമാക്കവെയാണ് സുധാകരനും തന്റെ നിലപാട് വ്യക്തമാക്കിയത്. സുധാകരനെ ലോക്സഭയിലേക്ക് വിട്ട് പകരം കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പുതിയ ആളിനെ കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പാർട്ടിയിൽ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സുധാകരൻ തന്റെ നിലപാട് സ്ക്രീനിംഗ് കമ്മിറ്റിയിൽ വ്യക്തമാക്കിയത്. സുനിൽ കനഗോലു തയാറാക്കിയ റിപ്പോർട്ടിൽ ചർച്ച വേണമെന്നാണ് സ്ക്രീനിംഗ് കമ്മിറ്റിയിൽ ഉയർന്ന് വന്ന പൊതുവികാരം. അതേസമയം വയനാട് ലോക്സഭ മണ്ഡലത്തിലെ സീറ്റിന്റെ കാര്യത്തിൽ തീരുമാനം രാഹുൽ ഗാന്ധിക്ക് വിട്ടു. ആലപ്പുഴയിൽ കെ.സി. വേണുഗോപാൽ മത്സരിക്കണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വേണുഗോപാൽ രാജ്യസഭയിൽ തുടരണമെന്നാണ് ഹൈക്കമാന്‍ഡിന്റെ അഭിപ്രായമെന്നാണ് ലഭിക്കുന്ന വിവരം.
Read Moreബംഗളൂരു കഫേ സ്ഫോടനത്തിൽ തീവ്രവാദബന്ധം?2022ലെ മംഗളൂരു സ്ഫോടനത്തിനു സമാനം; സ്ഫോടക വസ്തു ഉണ്ടായിരുന്നത് ടിഫിൻ ക്യാരിയറിൽ; അന്വേഷിക്കാൻ എൻഐഎ
ബംഗളൂരു: ബംഗളൂരുവിലെ രാമേശ്വരം കഫെയിലെ സ്ഫോടനത്തിൽ തീവ്രവാദബന്ധം ശക്തിപ്പെടുന്നു. സ്ഫോടനം ടൈമർ ഉപയോഗിച്ച് നിയന്ത്രിച്ചെന്നു സൂചന ലഭിച്ചിട്ടുണ്ട്. ടൈമറിന്റെ ചില അവശിഷ്ടങ്ങൾ കഫേയിൽ സ്ഫോടനം നടന്ന സ്ഥലത്തുനിന്നു കണ്ടെത്തിയതാണു സംശയത്തിനു കാരണം. 2022 നവംബർ 19നു നടന്ന മംഗളൂരു സ്ഫോടനത്തിനു സമാനമാണു ബംഗളൂരു കഫേയിലെ സ്ഫോടനമെന്ന സംശയവും ഉയർന്നിട്ടുണ്ട്. സ്ഫോടക വസ്തു ഉണ്ടായിരുന്നത് ടിഫിൻ ക്യാരിയറിലാണ്. മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ വച്ച കുക്കർ ബോംബായിരുന്നു പൊട്ടിത്തെറിച്ചത്. ബംഗളൂരു സ്ഫോടനത്തിൽ തീവ്രവാദ ബന്ധം സംശയിക്കുന്നതിനാൽ എൻഐഎയും ഐബിയും അന്വേഷിക്കും. സംഭവത്തിൽ കസ്റ്റഡിയിലുള്ള ആളെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയാണ്. യുഎപിഎ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഫെയിലെ സ്ഫോടനത്തിനു ശക്തി കുറഞ്ഞ ഐഇഡിയാണ് ഉപയോഗിച്ചതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. അമോണിയം നൈട്രേറ്റ് ഉപയോഗിച്ച് നിർമിച്ച ബോംബ് എന്ത് ഉപയോഗിച്ചാണു പ്രവർത്തിപ്പിച്ചതെന്നു വ്യക്തമായിട്ടില്ല. ഹോട്ടലിലെ സിസിടിവി പരിശോധിച്ചപ്പോൾ ഉച്ചയ്ക്ക് 11.45 ഓടെ അജ്ഞാതനായ ഒരാൾ ഹോട്ടലിൽ ഒരു…
Read Moreഈശ്വരനെ വനത്തിൽ കണ്ടു, കത്തിയെടുത്തപ്പോൾ നെഞ്ചിൽ വെടിവച്ചുകൊന്നു; രണ്ടു വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റിൽ; കൊലയ്ക്ക് മുൻവൈരാഗ്യം കാരണമായെന്ന് ബന്ധുക്കൾ
കുമളി: തമിഴ്നാട്ടിൽ കർഷകൻ വെടിയേറ്റു മരിച്ച സംഭവത്തിൽ രണ്ടു തമിഴ്നാട് വനം ജീവനക്കാരെ തമിഴ്നാട് പോലീസ് വ്യാഴാഴ്ച രാത്രി പതിനൊന്നോടെ അറസ്റ്റ് ചെയ്തു. ഗൂഡല്ലൂർ ഫോറസ്റ്റർ തിരുമുരുകൻ – (32), കുമളി സ്വദേശി ഗാർഡ് ജോർജ്കുട്ടി (ബെന്നി -55) എന്നിവരാണ് അറസ്റ്റിലായത്. ഗൂഡല്ലൂർ സ്വദേശി ഈശ്വരൻ (55) ഗൂഡല്ലൂരിന് സമീപം വണ്ണാത്തിപ്പാറ വനമേഖലയിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ തമിഴ്നാട് ഹൈക്കോടതി മധുര ബെഞ്ചിന്റെ നിർദേശത്തെത്തുടർന്നാണ് ഗൂഡല്ലൂരിലെ ക്വാർട്ടേഴ്സിൽനിന്ന് ഇവരെ അറസ്റ്റുചെയ്തത്. കഴിഞ്ഞ ഒക്ടോബർ 28ന് രാത്രിയാണ് ഈശ്വരൻ വനപാലകരുടെ സർവീസ് റിവോൾവറിൽ നിന്നു വെടിയേറ്റ് സംഭവ സ്ഥലത്തു തന്നെ മരിച്ചത്. വനത്തിൽ പരിശോധനയ്ക്കിടെ ഈശ്വരൻ ഉദ്യോഗസ്ഥരെ കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഫോറസ്റ്റർ തിരുമുരുകൻ ഈശ്വരന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുകയായിരുന്നു. മരിച്ച ഈശ്വരനോട് ഉദ്യോഗസ്ഥർക്ക് മുൻ വൈരാഗ്യമുണ്ടായിരുന്നതായി ആരോപിച്ച് ബന്ധുക്കൾ കോടതിയെ സമീപിക്കുകയായിരുന്നു. വനമേഖലയോടു ചേർന്ന് മരിച്ച ഈശ്വരന് കൃഷിഭൂമിയുണ്ട്.…
Read Moreലജ്ജയില്ലേ നിങ്ങൾക്ക്..? ഗവർണർ നിങ്ങളെ വിളിക്കുന്ന “ക്രിമിനൽ” എന്ന വിശേഷണം അന്വർഥമാണെന്ന് എസ്എഫ്ഐ വീണ്ടും തെളിയിച്ചു
വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലാ കാമ്പസിൽ നടന്നതെന്തെന്ന് കേരളം ഏതാണ്ട് വ്യക്തമായിത്തന്നെ മനസിലാക്കിക്കഴിഞ്ഞു. സിദ്ധാർഥൻ എന്ന വിദ്യാർഥി ആത്മഹത്യ ചെയ്തതാണോ അതോ കെട്ടിത്തൂക്കിക്കൊന്നതാണോ എന്നു മാത്രമേ ഇനി വെളിപ്പെടാനുള്ളൂ. ആത്മഹത്യയാണെങ്കിൽത്തന്നെ അത് ക്രൂരപീഡനത്തിന്റെ ഫലമായുണ്ടായ മരണമെന്ന നിലയിൽ കൊലപാതകംതന്നെയാണ്. എസ്എഫ്ഐ എന്ന ക്രിമിനൽ സംഘത്തിന്റെ നിഷ്ഠുര ചെയ്തികൾക്കൊണ്ടു മലയാളികളുടെ തല പാതാളത്തോളം താണിരിക്കുന്നു. മനഃസാക്ഷിയെന്ന വികാരമുള്ള ഏതൊരാളുടെയും ഉള്ളുപിടയുന്ന ക്രൂരകൊലപാതകത്തിന്റെ വാർത്ത പക്ഷേ കേരളത്തിന്റെ സാംസ്കാരിക നായകരെന്നു മേനിനടിക്കുന്ന വരേണ്യവർഗം അറിഞ്ഞതായിപ്പോലും ഭാവിച്ചിട്ടില്ല. സിപിഎം പ്രതിസ്ഥാനത്തുള്ള അതിക്രമങ്ങളോട് നിങ്ങൾ പതിവായി കാട്ടുന്ന ഭീരുത്വം നിറഞ്ഞ നിസംഗത ഇവിടെയും നിങ്ങൾ ആവർത്തിക്കുന്നു. ലജ്ജയില്ലേ നിങ്ങൾക്ക്? കേരളത്തിലെന്നല്ല, പലസ്തീനിലടക്കം ലോകത്തെവിടെയും മനുഷ്യാവകാശം ധ്വംസിക്കപ്പെടാൻ അനുവദിക്കാത്ത സമരസംഘടനയാണല്ലോ ഇപ്പോൾ ആർഷോ നയിക്കുന്ന കേരളത്തിലെ എസ്എഫ്ഐ. കഴിഞ്ഞവർഷം ജൂണിൽ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ ഒരു വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തപ്പോൾ…
Read More