കാഞ്ഞങ്ങാട്: ഒരു കുടുംബത്തിലെ മൂന്നുപേരെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിനു സമീപം സയന്റിഫിക് വാച്ച് വര്‍ക്സ് എന്ന പേരില്‍ വര്‍ഷങ്ങളായി വാച്ച് റിപ്പയറിംഗ് കട നടത്തുന്ന സൂര്യപ്രകാശ് (55), ഭാര്യ ഗീത (48), സൂര്യപ്രകാശിന്റെ അമ്മ ലീല (90) എന്നിവരെയാണ് റെയില്‍വേ സ്റ്റേഷന് സമീപമുള്ള വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗീതയെയും ലീലയെയും കിടപ്പുമുറിയില്‍ കട്ടിലില്‍ മരിച്ച നിലയിലും സൂര്യപ്രകാശിനെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. അമ്മയെയും ഭാര്യയെയും വിഷം നല്കി കൊലപ്പെടുത്തിയശേഷം സൂര്യപ്രകാശ് തൂങ്ങിമരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ഇന്ന് രാവിലെ സൂര്യപ്രകാശ് എറണാകുളത്ത് ജോലിചെയ്യുന്ന മകന് അജയിനെ വിളിച്ച് അമ്മയും വല്യമ്മയും പോയി, ഞാനും പോകുന്നു എന്ന് പറഞ്ഞിരുന്നതായി പറയുന്നു. പരിഭ്രാന്തനായ അജയ് ഒരു സുഹൃത്തിനെ വിളിച്ച് പെട്ടെന്ന് വീട്ടിലേക്കു പോകാന്‍ ആവശ്യപ്പെട്ടു. ഇയാള്‍ വീട്ടിലെത്തിയപ്പോഴാണ്…
Read MoreCategory: Top News
പുൽപ്പള്ളിയിൽ ആളിക്കത്തി ജനരോക്ഷം; കടുവ കൊന്ന പശുവിന്റെ ജഡം വനംവകുപ്പിന്റെ ജീപ്പിനു മുകളിൽ കെട്ടിവച്ചു; ഉദ്യോഗസ്ഥർക്കു നേരെ കൈയേറ്റവുമായി പ്രതിഷേധക്കാർ
പുല്‍പ്പള്ളി(വയനാട്): ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ ഇന്നലെ രാവിലെ കാട്ടാന ആക്രമണത്തില്‍ മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന് പാക്കം വെള്ളച്ചാലില്‍ പോളിന്റെ മൃതദേഹവുമായി പുല്‍പ്പള്ളി ബസ് സ്റ്റാന്‍ഡില്‍ ജനകീയ പ്രതിഷേധം. പോളിന്റെ കുടുംബത്തിനു നല്കുന്ന സമാശ്വാസധനത്തിന്റെതടക്കം കാര്യങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഉറപ്പ് ആവശ്യപ്പെട്ടാണ് മൃതദേഹം ബസ് സ്റ്റാന്‍ഡില്‍ മേശപ്പുറത്ത് വച്ച് പ്രതിഷേധിക്കുന്നത്. നൂറുകണക്കിനാളുകളാണ് ബസ് സ്റ്റാന്‍ഡില്‍ തടിച്ചുകൂടിയത്. എംഎല്‍എമാരായ ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണന് എന്നിവരടക്കം ജനപ്രതിനിധികള്‍ സ്ഥലത്തുണ്ട്. പോളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ സമാശ്വാധന ധനം ഉള്‍പ്പെടെ ആവശ്യങ്ങളാണ് ജനക്കൂട്ടം ഉന്നയിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ ഒന്നരയോടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി പോളിന്റെ മൃതദേഹം രാവിലെ എഴോടെയാണ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്. രാവിലെ 9.45നാണ് ആംബുലന്‍സില്‍ മൃതദേഹം പുല്‍പ്പള്ളിയില്‍ എത്തിച്ചത്. മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ സ്തേഫാനോസ് മൃതദേഹത്തെ അനുഗമിച്ചിരുന്നു.…
Read Moreപുട്ടാലു പ്രവീണിനെ എല്ലാവർക്കും ഭയം; യുവാവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊല്ലാൻ ശ്രമം; മുങ്ങിയ പ്രതിയെ വലയിലാക്കി അയർക്കുന്നം പോലീസ്
അയര്‍ക്കുന്നം: യുവാവിനെ വീട്ടില്‍കയറി ആക്രമിച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മണര്‍കാട് കുറ്റിയേകുന്ന് ഭാഗത്ത് കിഴക്കേതില്‍ പ്രവീണ്‍ പി. രാജുവി (പുട്ടാലു-31) നെയാണ് അയര്‍ക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് 12നു വൈകുന്നേരം 5.30നാണ് അയര്‍ക്കുന്നം സ്വദേശിയായ യുവാവിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനെ ബിയര്‍ കുപ്പിയും ഹെല്‍മെറ്റും ഉപയോഗിച്ച് മര്‍ദിക്കുകയും വലിച്ചിഴച്ച് വണ്ടിയില്‍ കയറ്റി മറ്റൊരു വീട്ടിലെത്തിച്ച് വീണ്ടും ഇല്ലിമുള, ഹെല്‍മെറ്റ്, കസേര തുടങ്ങിയ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പ്രവീണിന് യുവാവിനോട് മുന്വൈര്യാഗമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് യുവാവിനെ ആക്രമിച്ചത്. തുടര്‍ന്ന് ഇവര്‍ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെത്തുടര്‍ന്ന് അയര്‍ക്കുന്നം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തെരച്ചിലിനൊടുവില്‍ മുഖ്യപ്രതിയായ ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാള്‍ മണര്‍കാട്, കോട്ടയം ഈസ്റ്റ്, പാമ്പാടി, പാലാ, വൈക്കം, റാന്നി,…
Read Moreഇതൊരു ധൂർത്താണോ..! പട്ടിണിയിലും മുണ്ടുമുറുക്കി പതിനേഴ് ലക്ഷത്തിന്റെ മുഖാമുഖം പരിപാടിയുമായി മന്ത്രി ആർ. ബിന്ദു
കണ്ണൂർ: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു കോഴിക്കോട് വിദ്യാർഥികളുമായി നടത്തുന്ന സർക്കാർതല മുഖാമുഖം പരിപാടിയുടെ പന്തൽ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ തയാറാക്കുന്നതിനു ചിലവ് ലക്ഷങ്ങൾ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണു കടന്ന പോകുന്നതെന്ന് ധനമന്ത്രി തന്നെ ആവർത്തിച്ചു പറയുമ്പോഴും സർക്കാരിന്റെ ധൂർത്തിനു കുറവില്ല. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ 18ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുമായാണ് മന്ത്രി സംവദിക്കുന്നത്. പന്തൽ ഉൾപ്പെടെയുള്ളവ ഒരുക്കുന്നതിനായാണ് ലക്ഷങ്ങൾ പൊടിക്കുന്നത്. പന്തലിന് 18 ശതമാനം ജിഎസ്ടി ഉൾപ്പെടെ 17,03,490 രൂപയാണ് എസ്റ്റിമേറ്റ്. കൂടാതെ ആർച്ച്, ട്രാൻസ്പോർട്ടേഷൻ എന്നിവയുടെ ചെലവിനായി ഒരു ലക്ഷവുമാണ്. തുക അനുവദിക്കണമെന്ന് കാണിച്ച് കോളജ് വിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച ശിപാർശയ്ക്കാണ് സർക്കാർ ഭരണാനുമതി നൽകിയിരിക്കുന്നത്. തുക സ്റ്റുഡന്റ് സപ്പോർട്ട് വെൽഫെയർ ആൻഡ് ഔട്ട് റീച്ച് എന്ന ശീർഷകത്തിൽ വഹിക്കേണ്ടതാണ് എന്നു സൂചിപ്പിച്ചു കൊണ്ടാണ്…
Read Moreരാഷ്ട്രീയപ്രവർത്തനത്തിനിടെ പ്രണയംമൊട്ടിട്ടു; പിന്നീട് ഡിവൈഎഫ്ഐ നേതാവിൽ നിന്ന് നേരിട്ടത് കൊടിയമർദനം; മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത് പെൺകുട്ടി
മങ്കൊമ്പ്: വിവാഹനിശ്ചയം കഴിഞ്ഞ പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവായ പ്രതിശ്രുതവരൻ അറസ്റ്റിൽ. ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗവും കാവാലം രണ്ടരപ്പറ തിലകന്റെ മകൾ ആതിര തിലക് (25) മരിച്ച സംഭവത്തിൽ കാവാലം പത്തിൽച്ചിറ അനന്തുവാ (26) ണ് അറസ്റ്റിലായത്. ആത്മഹത്യ പ്രേരണാക്കുറ്റത്തിനാണ് കൈനടി പോലീസ് കേസെടുത്തിരിക്കുന്നത്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നതിനെത്തുടർന്ന രണ്ടു വർഷം മുൻപ് ഇവരുടെ മോതിരം മാറ്റച്ചടങ്ങ് നടത്തിയിരുന്നു. സംഭവ ദിവസമായ കഴിഞ്ഞ ജനുവരി അഞ്ചിന് അനന്തു ആതിരയുടെ വീട്ടിലെത്തിയിരുന്നു. മുറിയിൽ വച്ച് പ്രതി ആതിരയുമായി വഴക്കിടുകയും തുടർന്ന് ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതിലുള്ള മനോവിഷമത്തിൽ യുവതി ആത്മഹത്യചെയ്യുകയായിരുന്നുവെന്നാണ് കൈനടി പോലീസ് പറയുന്നത്. കുറ്റാരോപിതനായ അനന്തുവിനെതിരേ കേസെടുക്കുകയോ, അറസ്റ്റ് ചെയ്യുകയോ ചെയ്യാത്തതിൽ പ്രതിഷേധിച്ചു കോൺഗ്രസും പിന്നീട് ബിജെപിയും സമരങ്ങളുമായി രംഗത്തുവന്നിരുന്നു. കൈനടി പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ എ.ജെ. ജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണത്തിനൊടുവിൽ…
Read Moreഗുണ്ടാനേതാവിന് പെണ്ണ് വേണം; ആൾമാറാട്ടം നടത്തി യുവാവിനെ വാഴ്ത്തിപ്പാടി സിപിഎം ഏരിയ കമ്മറ്റി അംഗം; കൊച്ചുനേതാവ് പണ്ടേ പാർട്ടിയിലെ പ്രശ്നക്കാരൻ
തിരുവല്ല: ലോക്കല്‍ സെക്രട്ടറിയുടെ പേരില്‍ ആള്‍മാറാട്ടം നടത്തി ഗുണ്ടാനേതാവിന്റെ വിവാഹ ആലോചനയ്ക്ക് ഇടനില നിന്നുവെന്ന പരാതിയില്‍ ഏരിയ കമ്മിറ്റി അംഗത്തിനെതിരേ സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചു. തിരുവല്ല ഏരിയാ കമ്മിറ്റി അംഗമായ കൊച്ചു പ്രകാശ് ബാബുവിനെതിരേയാണു പരാതി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വൈക്കത്തില്ലം സ്വദേശിയായ യുവാവിന്റെ വിവാഹത്തിന് നെടുമ്പ്രം ലോക്കല്‍ സെക്രട്ടറിയായ വിനയചന്ദ്രന്റെ പേരില്‍ പ്രകാശ് ബാബു ആള്‍മാറാട്ടം നടത്തിയെന്നാണ് പരാതി. കഴിഞ്ഞ എട്ടിന് അമ്പലപ്പുഴ സ്വദേശിനിയുമായി യുവാവിന്റെ വിവാഹം തീരുമാനിച്ചിരുന്നു. ഇതിനിടെ തിരുവല്ല സ്വദേശിയായ ഒരു ബന്ധു മുഖേന യുവാവിന്റെ ക്രിമിനല്‍ പശ്ചാത്തലം മനസിലാക്കിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നു പിന്മാറി. ഇതേത്തുടര്‍ന്ന് പ്രകാശ് ബാബു, വിനയചന്ദ്രന് എന്ന പേരില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി യുവാവിനെ സംബന്ധിച്ചു നിങ്ങള്‍ക്കു ലഭിച്ച വിവരം തെറ്റാണെന്നും വ്യക്തി വൈരാഗ്യം മൂലം പറഞ്ഞു തെറ്റിധരിപ്പിച്ചതാണെന്നും ബന്ധുക്കളോട് പറഞ്ഞു. തന്റെ പേരില്‍…
Read Moreതാമസിച്ചിരുന്നത് വിലകൂടിയവീട്ടിൽ; സാമ്പത്തിക ബാധ്യതകളില്ല; മലയാളി കുടുംബത്തിന്റെ മരണകാരണം കണ്ടെത്താനാവാതെ അമേരിക്കൻ പോലീസ്
കൊല്ലം: യുഎസിലെ കാലിഫോർണിയയിൽ കൊല്ലം സ്വദേശികളായ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് സാൻ മറ്റെയോ പോലീസ്. പട്ടത്താനം വികാസ് നഗർ സ്റ്റേഹയിൽ ആനന്ദ് ഹെൻട്രി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ മക്കൾ നോഹ, നെയ്ഥൻ (നാല് ) എന്നിവരുടെ മരണം സംബന്ധിച്ചാണ് പോലീസ് കൂടുതൽ സ്ഥിരീകരണം നടത്തിയിട്ടുള്ളത്. തിങ്കളാഴ്ചയാണ് ഇവരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് കൊലപാതകം നടന്നുവെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ആനന്ദ് ജീവനൊടുക്കുകയായിരുന്നു വെന്നും പോലീസ് കൃത്യമായി സ്ഥിരീകരിക്കുന്നു. ഭാര്യ ആലീസിനെ നിരവധി തവണ വെടിവച്ച് മരണം ഉറപ്പാക്കിയ ശേഷം ആനന്ദ് സ്വയം നെറ്റിയിൽ നിറയൊഴിച്ച് ജീവനൊടുക്കുകയായിരുന്നു എന്നാണ് സാൻമെറ്റോ പോലീസിന്റെ ഡിറ്റക്ടീവ് വിഭാഗം കണ്ടെത്തിയിട്ടുള്ളത്. ആനന്ദിന് തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നു എന്നും…
Read Moreനിയമം മനുഷ്യന്റെ നന്മയ്ക്കുവേണ്ടിയായിരിക്കണം; ആരാധനാലയങ്ങളിലെ ശബ്ദനിയന്ത്രണം ക്ഷേത്രകലാകാരൻമാരുടെ ജോലി നഷ്ടമാകുന്ന അവസ്ഥയെന്ന് വെള്ളാപ്പള്ളി
ചേര്‍ത്തല: രാത്രികാലത്ത് ശബ്ദനിയന്ത്രണത്തിന്റെ പേരില്‍ പോലീസ് ആരാധനാലയങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുള്ള ഇളവുകളനുവദിക്കണമെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു. നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. എന്നാല്‍, ഇതുനടപ്പാക്കുന്നതു മനുഷ്യന്റെ നന്മയ്ക്കുവേണ്ടിയായിരിക്കണം. നിലവിലെ സാഹചര്യങ്ങള്‍ മനസിലാക്കിയുള്ള ഇളവുകളാണ് വേണ്ടത്. ഇക്കാര്യത്തില്‍ ഭരണനേതൃത്വവും രാഷ്ട്രീയ നേതൃത്വവും ഇടപെടലുകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ക്ഷേത്ര ജീവനക്കാരുടെയും കാലകാരന്മാരുടെയും തൊഴില്‍ നഷ്ടമാകുന്ന സ്ഥിതിയാണ്. ഇക്കാര്യങ്ങള്‍ മനസിലാക്കിയുള്ള തുടര്‍നപടികളാണ് പ്രതീക്ഷിക്കുന്നത്. ആരാധാനാലയങ്ങള്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു പ്രാധാന്യം നല്‍കണമെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
Read Moreകടുത്ത ആശങ്കയാണ് സാർ; വർധിച്ചു വരുന്ന വന്യജീവി ആക്രമണം; പ്രധാനമന്ത്രിക്ക് കത്തെഴുതി ഷോൺ ജോർജ്
കോട്ടയം: വർധിച്ചുവരുന്ന വന്യജീവി ആക്രമണത്തിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി ഷോൺ ജോർജ്. വന്യജീവി ആക്രമണം ഭയന്നു കർഷകർ കൃഷി അവസാനിപ്പിക്കുകയാണ്. കഴിഞ്ഞ എട്ടു വർഷത്തിനിടെ 909 മനുഷ്യജീവനുകളാണ് വന്യജീവി ആക്രമണങ്ങളിൽ പൊലിഞ്ഞത്. 60,000 ആക്രമണങ്ങളിൽ 7,492 പേർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ, പരിക്കുകൾക്കും മരണങ്ങൾക്കുമുള്ള നഷ്ടപരിഹാരം തുച്ഛമാണ്. തുക ലഭിക്കുന്നതിനു കാലതാമസം നേരിടേണ്ടി വരുന്നതും വെല്ലുവിളിയാണ്. കാലാവസ്ഥാ വ്യതിയാനവും വന്യജീവി ആക്രമണവും കർഷകർക്കു നിരാശയാണ് നൽകുന്നത്. മലയോര മേഖലയിലെ ജനങ്ങളെ രക്ഷിക്കുന്നതിനും മനുഷ്യജീവനും അവരുടെ സ്വത്തുക്കളും കൃഷിഭൂമികളും സംരക്ഷിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും ഷോൺ ജോർജ് കത്തിൽ ചൂണ്ടിക്കാട്ടി.
Read Moreസർക്കാരിനെതിരേ ആരോപണം ഉന്നയിക്കുന്നവർ കോടതിയിൽ പോകട്ടെ; ഒരു വണ്ടിയിൽ യാത്ര ചെയ്ത് ഭക്ഷണം കഴിക്കുന്നതാണോ ധൂർത്തെന്ന് മന്ത്രി സജി ചെറിയാൻ
അമ്പലപ്പുഴ: സർക്കാരിനെതിരേ ആരോപണം ഉന്നയിക്കുന്നവർ കോടതിയിൽ പോകണമെന്ന് മന്ത്രി സജി ചെറിയാൻ. പറവൂരിൽ ട്വയിൻ ഫാക്ടറി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആരോപണങ്ങൾ ഉന്നയിക്കുന്നവർ ഉന്നയിച്ചേച്ച് പോകുകയാണ്. ഈ ആരോപണങ്ങൾ അന്തരീക്ഷത്തിൽ കിടക്കുകയാണ്. ആരോപണങ്ങൾ ഉന്നയിക്കുന്നവർ തെളിവുമായി കോടതിയിൽ കേസ് കൊടുക്കണം. ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ. വ്യക്തിപരമായും ആരോപണം ഉന്നയിക്കുകയാണ്. നല്ല പ്രവർത്തനം നടത്തുന്ന സർക്കാരിനെ മാധ്യമങ്ങളും നവ മാധ്യമങ്ങളും ബോധപർവം ആക്ഷേപിക്കുകയാണ്. കേന്ദ്രത്തിൽനിന്ന് കിട്ടാനുള്ളത് കിട്ടാത്തതുകൊണ്ടാണ് പെൻഷൻ വിതരണം മുടങ്ങിയത്. എന്ത് ധൂർത്താണ് ഇവിടെ നടന്നത്. ഒരു വണ്ടിയിൽ യാത്ര ചെയ്തതും എവിടെയെങ്കിലും കയറി ഭക്ഷണം കഴിക്കുന്നതുമാണോ ധൂർത്ത്. സപ്ലൈക്കോ ഉത്പന്നങ്ങൾക്ക് 10 ശതമാനം സബ്സിഡി കുടുതൽ കൊടുത്തപ്പോൾ അതിനും പിണറായി സർക്ക രിന് കിടക്കപ്പൊറുതിയില്ലാതായി. മൊത്തം സബ്സിഡി ഏകീകരിക്കുകയാണ് സർക്കാർ ചെയ്തതെന്നും മന്ത്രി പറഞ്ഞു.
Read More