ഷാ​ർ​ജ​യി​ൽ മ​ല​യാ​ളി​യെ കൊ​ന്നു മ​രു​ഭൂ​മി​യി​ൽ കു​ഴി​ച്ചു​മൂ​ടി; പി​ന്നി​ൽ പാ​ക്കി​സ്ഥാ​നി​ക​ൾ

ഷാ​ർ​ജ: യു​എ​ഇ​യി​ലെ ഷാ​ർ​ജ​യി​ൽ മ​ല​യാ​ളി​യെ പാ​ക്കി​സ്ഥാ​നി​ക​ൾ ചേ​ർ​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ന്നു മ​രു​ഭൂ​മി​യി​ൽ കു​ഴി​ച്ചു​മൂ​ടി. തി​രു​വ​ന​ന്ത​പു​രം മു​ട്ട​ട സ്വ​ദേ​ശി അ​നി​ൽ​കു​മാ​ർ വി​ൻ​സ​ന്‍റ് (60) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പാ​ക്കി​സ്ഥാ​ൻ പൗ​ര​ന്മാ​രെ ഷാ​ർ​ജ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ദു​ബാ​യി​യി​ലെ ടി ​സിം​ഗ് ട്രേ​ഡിം​ഗ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ 36 വ​ർ​ഷ​മാ​യി പി​ആ​ർ​ഒ ആ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു അ​നി​ൽ​കു​മാ​ർ. ഇ​തേ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​യ പാ​ക്ക് പൗ​ര​ന്മാ​രാ​ണ് പി​ടി​യി​ലാ​യി​രി​ക്കു​ന്ന​ത്. ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നി​ൽ​കു​മാ​ർ ഇ​രു​വ​രെ​യും ശാ​സി​ച്ചി​രു​ന്നു. ഇ​തി​ൽ പ്ര​കോ​പി​ത​രാ​യ ര​ണ്ടു​പേ​ർ ചേ​ർ​ന്ന് അ​നി​കു​മാ​റി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ശ്വാ​സം​മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം കു​ഴി​ച്ചു​മൂ​ടു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം മ​രു​ഭൂ​മി​യി​ൽ എ​ത്തി​ക്കാ​ൻ സ​ഹാ​യി​ച്ച മ​റ്റൊ​രു പാ​ക്ക് പൗ​ര​ൻ യു​എ​ഇ വി​ട്ട​താ​യാ​ണ് സൂ​ച​ന. ജ​നു​വ​രി ര​ണ്ടി​നാ​ണ് അ​നി​ലി​നെ കാ​ണാ​താ​കു​ന്ന​ത്. പി​ന്നാ​ലെ ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ളു​ക​ൾ അ​ഴി​ഞ്ഞ​ത്. കൊ​ന്നു കു​ഴി​ച്ചു​മൂ​ടി​യ മൃ​ത​ദേ​ഹം…

Read More

തിരുവല്ലത്ത് ഷഹാന ആത്മഹത്യ ചെയ്ത സംഭവം: ഒരു മാസത്തിന് ശേഷം ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: ഭ​ർ​തൃ ഗൃ​ഹ​ത്തി​ലെ പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് തി​രു​വ​ല്ല​ത്ത് ഷ​ഹാ​ന ഷാ​ജി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ മൂ​ന്നു പേ​ർ പി​ടി​യി​ൽ. ഭ​ർ​ത്താ​വ് നൗ​ഫ​ൽ, ഭ​ർ​ത്താ​വി​ന്‍റെ അ​ച്ഛ​ൻ സ​ജിം, ഭ​ർ​തൃ മാ​താ​വ് സു​നി​ത എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ലെ പീ​ഡ​ന​ത്തെ തു​ട​ർ​ന്നാ​ണ് ഷ​ഹാ​ന ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. പ്ര​തി​ക​ൾ ഒ​രു മാ​സ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്നു. പോ​ത്ത​ൻ​കോ​ട് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ഷ​ഹാ​ന​യു​ടെ ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ത്താ​യി​രു​ന്നു അ​ന്വേ​ഷ​ണം. 2020 ലാ​യി​രു​ന്നു നൗ​ഫ​ലി​ന്‍റേ​യും ഷ​ഹാ​ന​യു​ടേ​യും​വി​വാ​ഹം. വീ​ട്ടു​കാ​രു​ടെ സ​മ്മ​ത​ത്തോ​ടെ​യാ​ണ് വി​വാ​ഹം ന​ട​ന്ന​ത്. എ​ന്നാ​ൽ വി​വാ​ഹ ശേ​ഷം യു​വ​തി​യു​ടെ ക​ടും​ബ​ത്തി​ന് സാ​മ്പ​ത്തി​ക സ്ഥി​തി കു​റ​വാ​ണെ​ന്ന് പ​റ​ഞ്ഞ് നി​ര​ന്ത​രം ഭ​തൃ​മാ​താ​വും ബ​ന്ധു​ക്ക​ളും ഷ​ഹാ​ന​യെ പ​രി​ഹ​സി​ക്കു​ക​യും വ​ഴ​ക്കി​ടു​ക​യും ചെ​യ്തു. ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടു​കാ​ർ ഷ​ഹാ​ന​യെ ത​ള​ർ​ത്തി. ഇ​തോ​ടെ ഷ​ഹാ​ന സ്വ​ന്തം വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ്റി. ഇ​തി​നി​ടെ ത​ന്‍റെ സ​ഹോ​ദ​ര​ന്‍റെ മ​ക​ന്‍റെ ജ​ന്മ​ദി​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു കൂ​ട്ടി​കൊ​ണ്ടു പോ​കാ​നാ​യി നൗ​ഫ​ൽ…

Read More

കി​ഫ്ബി മ​സാ​ല ബോ​ണ്ട് കേ​സ്; തലയൂരി ഐസക്; ‘എ​നി​ക്കു മാ​ത്ര​മാ​യി ഉ​ത്ത​ര​വാ​ദി​ത്വമി​ല്ല’; ഇഡി​ക്ക് മ​റു​പ​ടി​യു​മാ​യി തോ​മ​സ് ഐ​സ​ക്

കൊ​ച്ചി: കി​ഫ്ബി മ​സാ​ല ബോ​ണ്ട് കേ​സി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് (ഇ​ഡി) മ​റു​പ​ടി ന​ല്‍​കി മു​ന്‍ ധ​ന​മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്. മ​സാ​ല ബോ​ണ്ട് ഇ​റ​ക്കി​യ​തി​ല്‍ ത​നി​ക്ക് മാ​ത്ര​മാ​യി ഉ​ത്ത​ര​വാ​ദി​ത്വമി​ല്ലെ​ന്നും തീ​രു​മാ​ന​മെ​ടു​ത്ത​ത് മു​ഖ്യ​മ​ന്ത്രി ചെ​യ​ര്‍​മാ​നാ​യ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡാ​ണെ​ന്നു​മാ​ണു ഐ​സ​ക്കി​ന്‍റെ മ​റു​പ​ടി​യി​ലു​ള്ള​ത്. കേ​സി​ല്‍ ഇ​ന്ന​ലെ ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി തോ​മ​സ് ഐ​സ​ക്കി​ന് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കി​ല്ലെ​ന്ന് അ​ദ്ദേ​ഹം ഇ​ഡി​യെ അ​റി​യി​ച്ചു. പ​ക​രം ഏ​ഴു പേ​ജു​ള്ള മ​റു​പ​ടി ന​ൽ​കി. ഈ ​മ​റു​പ​ടി​യി​ലാ​ണ് ത​നി​ക്ക് ഔ​ദ്യോ​ഗി​ക ഉ​ത്ത​ര​വാ​ദി​ത്വം മാ​ത്ര​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ലു​ള്ള​തെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന​ത്. ‘കി​ഫ്ബി മ​സാ​ല​ബോ​ണ്ടി​ല്‍ ത​നി​ക്ക് പ്ര​ത്യേ​ക​മാ​യി ഒ​രു ഉ​ത്ത​ര​വാ​ദി​ത്വ​വു​മി​ല്ല. ധ​ന​മ​ന്ത്രി എ​ന്ന നി​ല​യി​ലു​ള്ള‍ കാ​ര്യ​ങ്ങ​ൾ മാ​ത്ര​മാ​ണ് താ​ൻ ചെ​യ്ത​ത്. മ​റ്റു തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്ത​ത് മു​ഖ്യ​മ​ന്ത്രി ഡ​യ​റ​ക്ട​റാ​യി​ട്ടു​ള്ള ബോ​ര്‍​ഡാ​ണ്. കി​ഫ്ബി രൂ​പ​വ​ത്ക​രി​ച്ച​തു​മു​ത​ല്‍ 17 അം​ഗ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് ഉ​ണ്ട്. എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളും എ​ടു​ക്കു​ന്ന​ത് കൂ​ട്ടാ​യി​ട്ടാ​ണ്. ധ​ന​മ​ന്ത്രി എ​ന്ന ഔ​ദ്യോ​ഗി​ക ഉ​ത്ത​ര​വാ​ദി​ത്വ​മ​ല്ലാ​തെ…

Read More

ക​മ​ല​ക്ക​ണ്ണി​യ​മ്മ  യാ​ത്ര​യാ​യി; അ​റി​വി​ന്‍റെ അ​ക്ഷ​ര​വെ​ളി​ച്ച​വും നു​ക​ര്‍​ന്ന് 110-ാം വ​യ​സി​ല്‍; ക​മ്പ​ത്തു​നി​ന്ന് അ​ച്ഛ​നോ​ടൊ​പ്പം ഇ​ടു​ക്കി​യി​ലെ​ത്തി​യ​ത് പ​തി​ന​ഞ്ചാം വ​യ​സി​ൽ

നെ​ടു​ങ്ക​ണ്ടം: അ​റി​വി​ന്‍റെ അ​ക്ഷ​രവെ​ളി​ച്ച​വും നു​ക​ര്‍​ന്ന് 110-ാം വ​യ​സി​ല്‍ ക​മ​ല​ക്ക​ണ്ണി​യ​മ്മ യാ​ത്ര​യാ​യി. വാ​ര്‍​ധ​ക്യ​ത്തി​ന്‍റെ അ​വ​ശ​ത​ക​ള്‍​ക്കി​ട​യി​ലും പാ​ട്ടും നൃ​ത്ത​വുമൊക്കെ​യാ​യി എ​പ്പോ​ഴും സ​ജീ​വ​മാ​യി​രു​ന്ന ഈ ​ക​ര്‍​ഷ​കത്തൊ​ഴി​ലാ​ളി ഇ​ന്ന​ലെ​ വി​ട​പ​റ​ഞ്ഞു. 108-ാം വ​യ​സി​ല്‍ സാ​ക്ഷ​ര​ത നേ​ടി വ​ണ്ട​ന്‍​മേ​ട് സ്വ​ദേ​ശി​യാ​യ ക​മ​ല​ക്ക​ണ്ണി​യ​മ്മ വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ച്ചു. സി​നി​മാ​ക്ക​ഥപോ​ലെ സം​ഭ​വബ​ഹു​ല​മാ​യി​രു​ന്നു ക​മ​ല​ക്ക​ണ്ണി​യ​മ്മ​യു​ടെ ജീ​വി​തം. അ​ച്ഛ​ന്‍ വേ​ട്ട​യ്യ​ന്‍ ക​ങ്കാ​ണി​ക്കൊ​പ്പം ത​മി​ഴ്നാ​ട്ടി​ലെ ക​മ്പ​ത്തുനി​ന്ന് 15 -ാം വ​യ​സി​ലാ​ണ് ഇ​ടു​ക്കി​യി​ലെ​ത്തി താ​മ​സം ആ​രം​ഭി​ച്ച​ത്. ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്താ​യി​രു​ന്നു ഇ​ത്. തേ​യി​ലക്കൊ ളു​ന്ത് നു​ള്ളു​ന്ന ജോ​ലി​യാ​യി​രു​ന്നു ആ​ദ്യം. ബ്രി​ട്ടീ​ഷു​കാ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നി​ര​വ​ധി തോ​ട്ട​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്തു. അ​ച്ഛ​ന്‍ റി​ട്ട​യ​ര്‍ ആ​യ​തോ​ടെ ഭ​ര്‍​ത്താ​വ് ശ​ങ്ക​റി​നൊ​പ്പം ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ല്‍ ജോ​ലി​ക്ക് പോ​യി​ത്തു​ട​ങ്ങി. ഇ​ടു​ക്കി​യി​ലെ സാ​ധാ​ര​ണ തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ള്‍ നേ​രി​ടു​ന്ന എ​ല്ലാ പ്ര​തി​സ​ന്ധി​കളെയും അ​തി​ജീ​വി​ച്ചാ​യി​രു​ന്നു ക​മ​ല​ക്ക​ണ്ണി​യ​മ്മ​യു​ടേ​യും ജീ​വി​തം. നാ​ട​ന്‍ പാ​ട്ടു​ക​ളും ത​ന​ത് നൃ​ത്ത ശൈ​ലി​ക​ളു​മൊ​ക്കെ​യാ​യി ജീ​വി​തം എ​പ്പോ​ഴും ആ​ഘോ​ഷ​മാ​ക്കാ​ന്‍ ഈ ​അ​മ്മ ശ്ര​മി​ച്ചി​രു​ന്നു. സ്വ​ന്തം പേ​രെ​ങ്കി​ലും എ​ഴു​താ​ന്‍ സാ​ധി​ക്ക​ണ​മെ​ന്ന അ​തി​യാ​യ…

Read More

കാ​റ്റി​ൽ പെ​രു​ന്തേ​നീ​ച്ച​ക്കൂ​ട്ടം ഇ​ള​കി; ക​ണ്ണി​ൽ​ക​ണ്ട​വ​രെ​യെ​ല്ലാം പി​ന്നാ​ലെ​യെ​ത്തി കു​ത്തി; വ​ള​ർ​ത്തു​കു​തി​ര​യെ കു​ത്തി​ക്കൊ​ന്നു; മു​ത​ല​ക്കോ​ടി​നെ തേ​നീ​ച്ച​ക​ൾ വി​റ​പ്പി​ച്ച​ത് മ​ണി​ക്കൂ​റു​ക​ളോ​ളം

തൊ​ടു​പു​ഴ: മു​ത​ല​ക്കോ​ടം പ​ഴു​ക്കാ​ക്കു​ള​ത്ത് പെ​രു​ന്തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് ഒ​ട്ടേ​റെ പേ​ർ​ക്ക് പ​രി​ക്ക്. സ്കൂ​ൾ വി​ദ്യാ​ർ​ഥി ഉ​ൾ​പ്പെ​ടെ ആ​റു പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ൽ​സ തേ​ടി. പെ​രു​ന്തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ വ​ള​ർ​ത്തുകു​തി​ര ച​ത്തു. ഇ​ന്നു രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ സ്കു​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സ്കൂ​ൾ ബ​സ് ക​ട​ന്നുപോ​യ​തി​നു പി​ന്നാ​ലെ​യാ​ണ് പെ​രു​ന്തേ​നീ​ച്ച​ക്കൂ​ട് ഇ​ള​കി​യ​ത്. സം​ഭ​വ​ത്തി​നു തൊ​ട്ടു മു​മ്പ് സ്കൂ​ൾ ബ​സ് ക​ട​ന്നു പോ​യ​തി​നാ​ൽ വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. പ​ഴു​ക്കാ​ക്കു​ളം ആ​ക്ക​പ്പ​ടി​ക്ക​ൽ ചാ​ക്കോ പൈ​ലി, മ​ക​ൻ ജി​ന്‍റോ, ഓ​ലേ​ട​ത്തി​ൽ ജോ​ഷി മാ​ണി, ചാ​ല​മ​റ്റ​ത്തി​ൽ ഇ.​ടി.​രാ​ജ​ൻ, സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ ക​ണി​യാം​മൂ​ഴി​യി​ൽ അ​ക്ഷ​യ് സു​രേ​ഷ്, ഷി​ജു തോ​മ​സ് എ​ന്നി​വ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ൽ​സ തേ​ടി​യ​ത്. തൃ​ക്ക​ണ​ശേ​രി​ൽ മ​ത്ത​ൻ എ​ന്ന​യാ​ളെ​യും തേ​നീ​ച്ച ആ​ക്ര​മി​ച്ചു. ചാ​ക്കോ പൈ​ലി​യും അ​ക്ഷ​യ് സു​രേ​ഷും മു​ത​ല​ക്കോ​ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ആ​ൾ താ​മ​സ​മി​ല്ലാ​ത്ത പു​ര​യി​ട​ത്തി​ലെ പെ​രു​ന്തേ​നീ​ച്ച​ക്കൂ​ടാ​ണ് രാ​വി​ലെ ഭീ​ക​രാ​ന്ത​രീ​ഷം…

Read More

ഭ­​രി­​ക്കു​ന്ന­​ത് ഞ­​ങ്ങ­​ളു­​ടെ പാ​ര്‍­​ട്ടി­​യാ​ണ്, വി­​വ­​രാ­​വ­​കാ­​ശം പി​ന്‍­​വ­​ലി­​ച്ചി­​ല്ലെ­​ങ്കി​ല്‍ കാ​സ​ര്‍­​ഗോ­​ട്ടേ­​യ്­​ക്ക് പ​റ​പ്പി​ക്കും; പ­​ബ്ലി­​ക് പ്രോ­​സി­​ക്യൂ­​ട്ട​ര്‍ അ­​നീ­​ഷ­​യു­​ടെ ഡ­​യ­​റി­​ക്കു­​റി­​പ്പ് പു­​റ​ത്ത്

കൊ​ല്ലം: ജീ­​വ­​നൊ­​ടു​ക്കി­​യ അ​സി​സ്റ്റ​ന്‍റ് പ­​ബ്ലി­​ക് പ്രോ­​സി­​ക്യൂ­​ട്ട​ര്‍ അ­​നീ­​ഷ­​യു­​ടെ ഡ­​യ­​റി­​ക്കു­​റി­​പ്പ് പു­​റ​ത്ത്. മ­​റ്റൊ­​രു എ­​പി­​പി­​ക്കെ­​തി​രാ­​യ വി­​വ­​രാ­​വ­​കാ­​ശം പി​ന്‍­​വ­​ലി­​ക്ക­​ണ­​മെ­​ന്ന് പ​റ­​ഞ്ഞ് അ­​ഭി­​ഭാ­​ഷ­​ക​ന്‍ ഭീ­​ഷ­​ണി­​പ്പെ­​ടു­​ത്തി­​യെ­​ന്ന് ഡ­​യ­​റി­​ക്കു­​റി­​പ്പ്. ഭ­​രി­​ക്കു​ന്ന­​ത് ഞ­​ങ്ങ­​ളു­​ടെ പാ​ര്‍­​ട്ടി­​യാ​ണ്. വി­​വ­​രാ­​വ­​കാ­​ശം പി​ന്‍­​വ­​ലി­​ച്ചി­​ല്ലെ­​ങ്കി​ല്‍ കാ​സ​ര്‍­​ഗോ­​ട്ടേ­​യ്­​ക്ക് സ്ഥ­​ലം­​മാ­​റ്റും. ജി​ല്ല­​യി­​ലെ പ്ര​ധാ­​ന അ­​ഭി­​ഭാ­​ഷ­​ക­​നാ­​ണ് ഭീ­​ഷ­​ണി­​പ്പെ­​ടു­​ത്തി­​യ­​തെ­​ന്ന് ഡ­​യ­​റി­​ക്കു­​റി­​പ്പി​ല്‍ പ­​റ­​യു​ന്നു. പ​ര​വൂ​ർ മു​ൻ​സി​ഫ് കോ​ട​തി അ​സി. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യി​രു​ന്നു ജീ​വ​നൊ​ടു​ക്കി​യ അ​നീ​ഷ. സ­​ഹ­​പ്ര­​വ​ര്‍­​ത്ത­​ക​ര്‍ കൃ­​ത്യ­​മാ­​യി ജോ­​ലി­​ക്ക് ഹാ­​ജ­​രാ­​കാ­​തി­​രു­​ന്ന­​താ­​ണ് പ്ര­​ശ്‌­​ന­​ങ്ങ­​ളു­​ടെ തു­​ട­​ക്ക­​മെ­​ന്ന് പോ­​ലീ­​സി­​ന് ല­​ഭി​ച്ച 50 പേ­​ജു­​ള്ള ഡ­​യ­​റി­​ക്കു­​റി­​പ്പി​ല്‍ പ­​റ­​യു​ന്നു. ­ പ​ല­​പ്പോ​ഴും സ­​ഹ­​പ്ര­​വ​ര്‍­​ത്ത­​ക​ര്‍­​ക്ക് വേ­​ണ്ടി അ­​നീ­​ഷയാ​ണ് കോ­​ട­​തി­​യി​ല്‍ ഹാ­​ജ­​രാ­​യി­​രു­​ന്ന​ത്. അ­​വ­​ധി­​യെ­​ടു­​ക്കാ­​തെ­​യാ­​ണ് ഇ­​വ​ര്‍ ജോ­​ലി­​ക്ക് എ­​ത്താ­​തി­​രു­​ന്ന­​ത്. സ­​ഹ­​പ്ര­​വ​ര്‍­​ത്ത­​ക​ര്‍ എ­​ത്ര­​നാ​ള്‍ ജോ­​ലി­​ക്ക് ഹാ­​ജ­​രാ­​യെ­​ന്ന് അ­​റി­​യാ­​നാ­​ണ് മ­​റ്റൊ­​രു അ­​ഭി­​ഭാ­​ഷ­​ക​ന്‍ വ­​ഴി അ­​നീ­​ഷ വി­​വ­​രാ­​വ­​കാ­​ശം ന​ല്‍­​കി­​യ­​ത്. ഇ­​ത് പി​ന്‍­​വ­​ലി­​ക്ക­​ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെ­​ട്ടാ­​യി­​രു­​ന്നു ഭീ­​ഷ­​ണി. ജോ­​ലി ചെ­​യ്യാ​ന്‍ സ­​മ്മ­​തി­​ക്കി­​ല്ലെ­​ന്ന ഭീ​ഷ­​ണി മാ­​ന­​സി­​ക­​മാ­​യി ത­​ള​ര്‍­​ത്തി­​യെ​ന്നും ഡ­​യ­​റി­​ക്കു­​റി­​പ്പി­​ലു​ണ്ട്.

Read More

അ​യോ​ധ്യ​യി​ൽ കു​ടി​കൊ​ണ്ട് ശ്രീ​രാ​മ​ൻ: ല​ക്ഷ്മ​ണ​നും ഹ​നു​മാ​നു​മൊ​പ്പം ഭ​ക്ത​ർ ഓ​ർ​ക്കു​ന്ന​ത് രാം​ല​ല്ല​യു​ടെ മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ളെ; അ​തീ​വ സ​ന്തോ​ഷ​ത്തി​ൽ കു​ടും​ബം

അ​യോ​ധ്യ: രാ​മ​ക്ഷേ​ത്ര​ത്തി​ല്‍ ഇ​ന്നു പ്ര​തി​ഷ്ഠ ന​ട​ന്നപ്പോൾ ശ്രീ​രാ​മ​ഭ​ക്ത​ര്‍ ല​ക്ഷ്മ​ണ​നും ഹ​നു​മാ​നു​മൊ​പ്പം ആ​ദ​ര​വോ​ടെ ഓ​ര്‍​മി​ക്കു​ന്ന രാ​മ​ന്‍റെ മൂ​ന്നു സു​ഹൃ​ത്തു​ക്ക​ള്‍ കൂ​ടി​യു​ണ്ട്. എ​ണ്‍​പ​തു​ക​ളു​ടെ അ​വ​സാ​ന​ത്തി​ലാ​ണ് രാ​മ​ജ​ന്മ​ഭൂ​മി കേ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്കു വ​രു​ന്ന​ത്. ബാ​ല​നാ​യ രാം​ല​ല്ല​യു​ടെ സു​ഹൃ​ത്താ​യി 1989 മു​ത​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​രു​ന്ന​ത് റി​ട്ട. ഹൈ​ക്കോ​ട​തി ജ​ഡ്ജി ദി​യോ​ഗി ന​ന്ദ​ന്‍ അ​ഗ​ര്‍​വാ​ളാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തെ പി​ന്നീ​ട് വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് വൈ​സ് ചെ​യ​ര്‍​മാ​നാ​ക്കി. ശി​ശു​വാ​യ രാം​ല​ല്ല​യു​ടെ സു​ഹൃ​ത്ത് എ​ന്ന വി​ലാ​സ​ത്തി​ലാ​ണ് ഇ​ദ്ദേ​ഹം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​രു​ന്ന​ത്. അ​ഗ​ര്‍​വാ​ളി​ന്‍റെ മ​ര​ണ​ശേ​ഷം ബ​നാ​റ​സ് ഹി​ന്ദു യൂ​ണി​വേ​ഴ്‌​സി​റ്റി പ്ര​ഫ​സ​റാ​യി​രു​ന്നു ഠാ​ക്കൂ​ര്‍ പ്ര​സാ​ദ് ശ​ര്‍​മ ദൗ​ത്യം ഏ​റ്റെ​ടു​ത്തു. പി​ന്നീ​ട് 2010 ല്‍ ​ത്രി​ലോ​ക് നാ​ഥ് പാ​ണ്ഡെ കേ​സി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തു. 2019 ല്‍ ​രാം​ല​ല്ല​യാ​ണ് അ​യോ​ധ്യ ഭൂ​മി​യു​ടെ അ​വ​കാ​ശി​യെ​ന്ന് സു​പ്രീം​കോ​ട​തി വി​ധി​ച്ചു. അ​ന്ന് 75 വ​യ​സു​ള്ള ത്രി​ലോ​ക് നാ​ഥ് പാ​ണ്ഡെ സു​പ്രീം​കോ​ട​തി വി​ധി വ​രു​ന്ന​തി​ന്‍റെ ദി​വ​സ​ങ്ങ​ള്‍​ക്കു​മു​മ്പ് നി​രാ​ഹാ​രം ആ​രം​ഭി​ച്ചി​രു​ന്നു. വി​ധി അ​നു​കൂ​ല​മാ​യ​തോ​ടെ…

Read More

അയോധ്യയിൽ രാമമന്ത്ര ധ്വനിയിൽ പ്രാണപ്രതിഷ്ഠ പൂർണം; നേതൃത്വം നൽകി പ്രധാനമന്ത്രി; ചടങ്ങിന് സാക്ഷികളായി ഏഴായിരത്തോളം പേർ

അ​യോ​ധ്യ: നൂ​റ്റാ​ണ്ടു​ക​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​നു​ശേ​ഷം കോ​ടി​ക്ക​ണ​ക്കി​നു ഹൈ​ന്ദ​വ​ർ​ക്കു സ്വ​പ്ന​സാ​ഫ​ല്യം. മ​ന്ത്ര​ധ്വ​നി​ക​ളും പ്രാ​ർ​ത്ഥ​ന​ക​ളും ജ​യ് ശ്രീ​റാം വി​ളി​ക​ളും മു​ഴ​ങ്ങ​വെ അ​യോ​ധ്യ ശ്രീ​രാ​മ​ക്ഷേ​ത്ര​ത്തി​ൽ പ്രാ​ണ​പ്ര​തി​ഷ്ഠ ന​ട​ന്നു. ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.20നാ​ണ് പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. പ്ര​ധാ​ന പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ൾ 12.29:08 മു​ത​ൽ 12.30:32 വ​രെ 84 സെ​ക്ക​ൻ​ഡ് നേ​ര​ത്തേ​ക്കാ​യി​രു​ന്നു. ഭാ​ര​തീ​യ പാ​ര​ന്പ​ര്യ​ത്തി​ലെ 125 ശാ​ഖ​ക​ളി​ൽ​നി​ന്നു​ള്ള സ​ന്യാ​സി​മാ​രും ഏ​ഴാ​യി​ര​ത്തോ​ളം പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളും ച​ട​ങ്ങി​നു സാ​ക്ഷി​ക​ളാ​കാ​നെ​ത്തി​യി​രു​ന്നു. ശ്രീ​രാ​മ​ജ​ന്മ​ഭൂ​മി തീ​ർ​ഥ​ക്ഷേ​ത്രം ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് മ​ഹ​ന്ത് നി​ർ​ത്യ​ഗോ​പാ​ൽ ദാ​സ് മ​ഹാ​രാ​ജ്, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ആ​ർ​എ​സ്എ​സ് സ​ർ​സം​ഘ​ചാ​ല​ക് മോ​ഹ​ൻ ഭ​ഗ​വ​ത്, ഉ​ത്ത​ർ​പ്ര​ദേ​ശ് ഗ​വ​ർ​ണ​ർ ആ​ന​ന്ദി ബെ​ൻ പ​ട്ടേ​ൽ, മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്, ച​ല​ച്ചി​ത്ര, കാ​യി​ക ലോ​ക​ത്തെ പ്ര​മു​ഖ​ർ, വ്യ​വ​സാ​യ പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ സു​വ​ർ​ണ​നി​മി​ഷ​ങ്ങ​ൾ​ക്കു സാ​ക്ഷി​യാ​യി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്രാ​ണ​പ്ര​തി​ഷ്ഠാ ച​ട​ങ്ങി​നാ​യി രാ​വി​ലെ 10.30ന് ​അ​യോ​ധ്യ​യി​ൽ എ​ത്തി. പ്ര​തി​ഷ്ഠാ​ച​ട​ങ്ങി​നു​ശേ​ഷം ഉ​ച്ച​യ്ക്ക് 1.15 ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര…

Read More

മക്കളുപേക്ഷിച്ച അ​ന്ന​ക്കു​ട്ടി​ക്ക് നാ​ട് വി​ട ന​ൽ​കി; കാ​ഴ്ച​ക്കാ​ര​നാ​യി മ​ക​ൻ എ​ത്തി; ച​ട​ങ്ങു​ക​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ച്ച് കുമളി പോലീസ്

കു​മ​ളി: മ​ക്ക​ൾ ഉ​പേ​ക്ഷി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വി​ത​ത്തി​ൽ​നി​ന്നു വി​ട​പ​റ​ഞ്ഞ കു​മ​ളി സ്വ​ദേ​ശി​നി അ​ന്ന​ക്കു​ട്ടി(76)​ക്ക് നാ​ട് ക​ണ്ണീ​രോ​ടെ യാ​ത്രൊ​മൊ​ഴി​ ചൊ​ല്ലി. ച​ട​ങ്ങി​നെ​ത്തി​യ മ​ക​ൻ കാ​ഴ്ച​ക്കാ​ര​നാ​യി അ​ന്ത്യാ​ഞ്ജലി ന​ട​ത്തി മ​ട​ങ്ങി. അ​ന്ന​ക്കു​ട്ടി​യു​ടെ സം​സ്കാ​രം ഇ​ന്ന​ലെ വൈ​കു​ന്നേ​രം കു​മ​ളി സെ​ന്‍റ് തോ​മ​സ് ഫെ​റോ​ന പ​ള്ളി​യി​ലാ​ണ് ന​ട​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബാ ജോ​ർ​ജ് , സ​ബ് ക​ള​ക്ട​ർ അ​രു​ണ്‍.​എ​സ്. നാ​യ​ർ എ​ന്നി​വ​ർ സം​സ്കാ​ര​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് പു​ഷ്പ​ച​ക്ര​വും ആ​ദ​രാ​ഞ്ജലി​യും അ​ർ​പ്പി​ച്ചു. കു​മ​ളി പോ​ലീ​സാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം കു​മ​ളി ബ​സ് സ്റ്റാ​ൻ​ഡി​ൽ ഭൗ​തി​ക​ശ​രീ​രം പൊ​തു ദ​ർ​ശ​ന​ത്തി​നു​വ​ച്ചു. പോ​ലീ​സി​ന്‍റെ​യും പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം.​ സി​ദ്ധി​ക്, വാ​ർ​ഡ് മെം​ബ​ർ ജ​യ​മോ​ൾ , പൊ​തു​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പൊ​തുദ​ർ​ശ​നം ക്ര​മീ​ക​രി​ച്ച​ത്. പ​ള്ളി​യി​ലെ സം​സ്കാ​രച്ച​ട​ങ്ങു​ക​ൾ​ക്ക് ഫാ. ​ജോ​ർ​ജ് ക​ള​പ്പു​ര​ക്ക​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വി​കാ​രി റ​വ.​ഡോ. തോ​മ​സ് പൂ​വ​ത്താ​നി​ക്കു​ന്നേ​ൽ,…

Read More

‘ക്ഷ’ ​വ​ര‍​പ്പിക്കും..! എ​ച്ച് അ​ത്ര​പോ​രാ​ഞ്ഞി​ട്ടോ; സം​സ്ഥാ​ന​ത്ത് ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ളി​ൽ അ​ടി​മു​ടി മാ​റ്റം വ​രു​ത്തു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ഗ​ണേ​ഷ് കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഡ്രൈ​വി​ഗ് ടെ​സ്റ്റു​ക​ളി​ൽ അ​ടി​മു​ടി മാ​റ്റം വ​രു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. ടെ​സ്റ്റു​ക​ൾ കാ​ഠി​ന്യ​മേ​റി​യ​താ​ക്കാ​നാ​ണ് തീ​രു​മാ​നം. പ​രി​ഷ്കാ​രം സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശ​ങ്ങ​ൾ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നാ​യി ഗ​താ​ഗ​ത വ​കു​പ്പ് പ​ത്തം​ഗ ക​മ്മീ​ഷ​നെ നി​യ​മി​ച്ച​താ​യി മ​ന്ത്രി പ​റ​ഞ്ഞു. ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ളി​ൽ പോ​രാ​യ്മ​ക​ളു​ണ്ട്. അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തി​ന് ഒ​രു കാ​ര​ണം ഇ​താ​ണ്. ഗ​താ​ഗ​ത വ​കു​പ്പി​ൽ വ​രു​ത്തേ​ണ്ട സ​മ​ഗ്ര മാ​റ്റ​ത്തെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ സ​മി​തി​യെ നി​യോ​ഗി​ച്ചു. സീ​നി​യ​ർ ഡെ​പ്യൂ​ട്ടി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റാ​ണ് സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​ൻ. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ് സ​മി​തി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ല​ട്രോ​ണി​ക് ബ​സു​ക​ളി​ലെ ടി​ക്ക​റ്റ് നി​ര​ക്കി​ൽ വ​ർ​ധ​ന​യും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ലാ​ഭ​ക​ര​മ​ല്ലാ​ത്ത റൂ​ട്ടു​ക​ൾ ക​ണ്ടെ​ത്താ​ൻ എ​ല്ലാ ബ​സു​ക​ളു​ടെ​യും കോ​സ്റ്റ് ഓ​ഡി​റ്റിം​ഗ് ന​ട​പ്പാ​ക്കു​മെ​ന്നും ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

Read More