ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ഇന്നറിയാം. ശിക്ഷ സംബന്ധിച്ച് പ്രോസിക്യൂഷന്റെ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. കൊലപാതകത്തിന്റെ സാഹചര്യങ്ങൾ പരിഗണിച്ച് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ പ്രഖ്യാപിക്കുക. കേസിലെ ഒന്നു മുതൽ എട്ടു വരെയുള്ള പ്രതികൾക്കെതിരേ കോടതി കൊലക്കുറ്റം ചുമത്തിയിരുന്നു. 2021 ഡിസംബർ 19ന് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തി എന്നാണു കേസ്. ആലപ്പുഴ കോമളപുരം അമ്പനാകുളങ്ങര മാച്ചനാട് കോളനിയിൽ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം അജ്മൽ, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടയ്ക്കൽ അനൂപ്, ആര്യാട് തെക്ക് അവലൂക്കുന്ന് ഇരക്കാട്ട് മുഹമ്മദ് അസ്ലാം, മണ്ണഞ്ചേരി ഞാറവേലിൽ അബ്ദുൽ കലാം എന്ന സലാം, അടിവാരം ദാറുസബീൻ വീട്ടിൽ അബ്ദുൽ കലാം,…
Read MoreCategory: Top News
പൂർത്തിയാവാത്ത രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം പോലെ; കടുത്ത പരിഹാസവുമായി എം.വി. ഗോവിന്ദൻ
മലപ്പുറം: എൽഡിഎഫ് സർക്കാർ രണ്ടാമതും അധികാരത്തിൽ എത്തിയപ്പോൾ ചിലയിടങ്ങളിൽ തെറ്റായ പ്രവണതകൾ കാണുന്നുണ്ട്. ഇതിനെതിരേ കര്‍ശന നടപടി ഉണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. തെറ്റായ പ്രവണതകൾ ഉണ്ടാകരുത്, പാർട്ടി പ്രവർത്തകരും നേതാക്കളും തെറ്റ് തിരുത്തി മുന്നോട്ട് പോകണമെന്നും, പാർട്ടിയെ പടുത്ത ഭൂതകാലം പ്രവര്‍ത്തകരും നേതാക്കളും ഓര്‍ക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഞായറാഴ്ച നടന്ന പി.എ. മുഹമ്മദിന്റെ അനുസ്മരണ ചടങ്ങിലാണ് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. എത്ര പേര് ജീവൻ കൊടുത്ത പാർട്ടിയാണ് നമ്മുടേത്. ബിജെപി സർക്കാരിന് നേരെയും എം.വി. ഗോവിന്ദൻ ആഞ്ഞടിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചെയ്തത് പോലെയാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങെന്നും അദ്ദേഹം പരിഹസിച്ചു. 2025 ൽ മാത്രമേ ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാവൂ. വിശ്വാസത്തെ രാഷ്ട്രീയ ആയുധമായി ബിജെപി ഉപയോഗിക്കുകയാണ്. ഇതാണ് വർഗീയതയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ…
Read Moreദുരിതത്തിലായ മണിപ്പുര്‍ സന്ദര്‍ശിക്കാന്‍ സമയമില്ല: പ്രധാനമന്ത്രിയുടെ ആശംസ കാപട്യമാണ്; മോദിയുടെ ആശംസയെ പരിഹസിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: സംസ്ഥാന രൂപീകരണ ദിനത്തില്‍ മണിപ്പൂരിന് ആശംസ അറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സമൂഹമാധ്യമത്തിലൂടെയുള്ള പ്രധാനമന്ത്രിയുടെ ആശംസ കാപട്യമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് വിമര്‍ശിച്ചു. ദുരിതത്തിലായ മണിപ്പുര്‍ സന്ദര്‍ശിക്കാന്‍ മോദിക്ക് സമയമില്ല. കഴിഞ്ഞ വര്‍ഷം മെയ് 3 മുതല്‍ ഏറെ ദുരിതവും വേദനയും അനുഭവിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനത്തെ ജനങ്ങളെ സന്ദര്‍ശിക്കേണ്ടത് ആവശ്യമാണെന്ന് മോദി കരുതുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് അക്രമം തുടരുകയാണ്. സാമൂഹിക സൗഹാര്‍ദം തകര്ക്കപ്പെട്ടുകൊണ്ടിരിക്കുകയണ്. എന്നാല്‍ പ്രധാനമന്ത്രി മൗനം തുടരുകയാണ്. സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളെ കാണാന്‍ മോദി ഇപ്പോഴും തയാറാകുന്നില്ലെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. സംസ്ഥാനത്തെ ജനങ്ങൾക്ക് ആശംസകൾ. ഇന്ത്യയുടെ പുരോഗതിക്ക് മണിപ്പുർ ശക്തമായ സംഭാവന നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സംസ്കാരത്തിലും പാരമ്പര്യത്തിലും അഭിമാനിക്കുന്നു. മണിപ്പൂരിന്റെ സുസ്ഥിര വികസനത്തിനായി പ്രാർഥിക്കുന്നു’ എന്നാണ് മോദി എക്സിൽ കുറിച്ചത്.
Read Moreനടി ഷക്കീലയ്ക്ക് വളർത്തു മകളുടെ മർദനം: ഒത്തുതീർപ്പിനായി എത്തിയ അഭിഭാഷകയ്ക്കും പരിക്കേറ്റു
ചെന്നൈ: വാക്കുതർക്കത്തെ തുടർന്നു നടി ഷക്കീലയെ വളര്‍ത്തുമകളായ ശീതള്‍ മര്‍ദിച്ചു. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയ്ക്കും മർദ്ദനമേറ്റു. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മർദ്ദനമേറ്റ സൗന്ദര്യ ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സ തേടി. സൗന്ദര്യയുടെ പരാതിയിൽ കോയന്പേട് പോലീസ് കേസെടുത്തു. ഷക്കീലയെ മര്‍ദിച്ച ശേഷം ശീതള്‍ കോടമ്പാക്കത്തുള്ള ബന്ധുക്കളുടെ വീട്ടിലേക്ക് പോയി. ഷക്കീലയ്ക്കെതിരേ ശീതളിന്റെ ബന്ധുക്കളും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ചെന്നൈയിലെ കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലാണ് നടി ഷക്കീല താമസിക്കുന്നത്. ഇവിടെവച്ചായിരുന്നു മർദനമേറ്റത്. ശീതളും മാതാവും സഹോദരിയും തന്നെ മര്‍ദിച്ചതായാണ് ഷക്കീലയുടെ പരാതി. കുടുംബ പ്രശ്നവും സാമ്പത്തിക തര്‍ക്കവുമാണ് മര്‍ദനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read Moreസെപ്റ്റിക് ടാങ്കിൽ യുവതിയുടെ അർദ്ധനഗ്ന മൃതദേഹം; പീഡനശേഷം കൊന്നതെന്ന് പോലീസ്
ലക്നൗ: നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സെപ്റ്റിക് ടാങ്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഫത്തേപൂരിലാണ് സംഭവം. അര്‍ദ്ധനഗ്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ലൈംഗികാതിക്രമത്തിന് പിന്നാലെ നടന്ന കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. മരിച്ച യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കുറ്റകൃത്യം നടന്ന സ്ഥലത്ത് വിശദമായ പരിശോധന നടത്തുകയാണെന്നും പോലീസ് വ്യക്തമാക്കി. ലാലൗലി പൊലീസ് സ്റ്റേഷന് പരിധിയിലെ കെട്ടിടത്തിന്റെ സെപ്റ്റിക് ടാങ്കില്‍ ശനിയാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് കളിക്കുകയായിരുന്നു കുട്ടികളാണ് മൃതദേഹം ആദ്യം കണ്ടത്. കുട്ടികള്‍ വിവരം മാതാപിതാക്കളെ അറിയിച്ചതോടെ അവര്‍ പോലീസിനെ ബന്ധപ്പെടുകയായിരുന്നു. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഭിത്തിയില്‍ കണ്ടെത്തിയ രക്തക്കറ ആരുടേതാണെന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് പാതി കഴിച്ച സമൂസയും ചട്ണിയും യുവതിയുടേതെന്ന് കരുതപ്പെടുന്ന വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 22നും 23നും ഇടയില്‍ പ്രായമുള്ള യുവതിയാണ് കൊലപ്പെട്ടതെന്നാണ് പ്രാഥമിക…
Read Moreതെരഞ്ഞെടുപ്പിന് ഒരുങ്ങിക്കോ… യൂത്ത്-മഹിളാ കോണ്‍ഗ്രസുകാർക്ക് എഐസിസി നിർദേശം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് ഒരുങ്ങാൻ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ഘടകങ്ങൾക്ക് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയുടെ നിർദേശം. ഇന്നലെ കേരളത്തിലെത്തിയ ദീപാദാസ് മുൻഷി യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, കെഎസ്യു നേതാക്കളുമായി ഇന്നലെ പ്രത്യേകം പ്രത്യേകം നടത്തിയ കൂടിക്കാഴ്ചയിലാണു നിർദേശം നൽകിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർലമെന്റ് നിയോജക മണ്ഡലം തലങ്ങളിലും ബ്ലോക്ക് മണ്ഡലം, ബൂത്തു തലങ്ങളിലും പ്രത്യേക വനിത സ്ക്വാഡുകളെ ഇറക്കി പ്രവർത്തനം ശക്തിപ്പെടുത്തുമെന്നു മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ അറിയിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി മഹിള കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഞങ്ങൾ തയാർ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം കെപിസിസി ഓഫീസിൽ ദീപദാസ് മുൻഷി നിർവഹിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ മഹിളാ കോണ്‍ഗ്രസിന് വലിയ പങ്കാണെന്ന് ദീപ ദാസ് മുൻഷി പറഞ്ഞു.…
Read Moreഭാര്യയുടേയും മകളുടേയും മുന്നിലിട്ട് തലങ്ങും വിലങ്ങും വെട്ടി: ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകം; 15 പ്രതികളും കുറ്റക്കാരെന്ന് കോടതി
ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി. ജി. ശ്രീദേവിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇതിൽ ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികളായ നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുൾ കലാം, സഫറുദീന്‍, മുന്‍ഷാദ് എന്നിവര്‍ക്കെതിരെയുള്ള കൊലക്കുറ്റവും തെളിഞ്ഞു. കേസിലെ ഒന്നുമുതല്‍ 12 വരെയുള്ള പ്രതികള്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. 13 മുതല്‍ 15 വരെയുള്ള പ്രതികള്‍ ഇവര്‍ക്ക് സഹായം നല്‍കിയെന്നാണ് കണ്ടെത്തൽ. പ്രതികളെല്ലാം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. ശിക്ഷ തിങ്കളാഴ്ച വിധിക്കും. കേസിൽ 31 പ്രതികൾ ആണ് ഉണ്ടായിരുന്നത്. ഇതിൽ 15 പ്രതികളുടെ വിചാരണയാണ് പൂർത്തിയായത്. 2021 ഡിസംബർ 19നായിരുന്നു കൊലപാതകം നടന്നത്. പ്രഭാതസവാരിക്കു പതിവായി ഇറങ്ങുന്ന സമയം നോക്കിയെത്തിയ…
Read Moreരജത ജൂബിലി ആഘോഷത്തിനിടെ വിസ്റ്റെക്സിനെ തേടി വന്ന അപ്രതീക്ഷിത ദുരന്തം: ഇരുമ്പ് കൂട്ടിൽ സ്റ്റേജിലേക്ക് ഇറങ്ങിയ സിഇഒ ചങ്ങല പൊട്ടിവീണ് മരിച്ചു; വിഡിയോ കാണാം
ഹൈദരാബാദ്: രാമോജി ഫിലിം സിറ്റിയിൽ യുഎസ് സോഫ്റ്റ്വെയര് കമ്പനിയുടെ രജത ജൂബിലി ആഘോഷത്തിനിടെയുണ്ടായ അപകടത്തിൽ ഇന്ത്യക്കാരനായ സിഇഒയ്ക്ക് ദാരുണാന്ത്യം. യുഎസ് ആസ്ഥാനമായുള്ള സോഫ്റ്റ്വെയർ സ്ഥാപനമായ വിസ്റ്റെക്സിന്റെ സിഇഒ സഞ്ജയ് ഷാ ആണ് മരിച്ചത്. അപകടത്തിൽ കമ്പനിയുടെ പ്രസിഡന്റ് വിശ്വനാഥ രാജു ദാറ്റ്ലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ഇരുവരും സ്റ്റേജിലേക്ക് വരുന്പോഴാണ് അപകടം ഉണ്ടായത്. സ്റ്റേജിനു മുകളിൽ നിന്ന് താഴേക്ക് ഒരു ഇരുന്പ് കൂട് വഴി ഇറങ്ങുന്നതിനിടയിലാണ് അപകടം. ഇരുവരും കയറി നിന്ന കൂടിനെ താങ്ങിനിർത്തുന്ന ഇരുമ്പ് ചങ്ങലയുടെ ഒരു വശം പൊട്ടി പോയതിനെത്തുടർന്ന് ഇരുമ്പ് കൂട് ചരിഞ്ഞു. ഇതോടെ 15 അടി ഉയരത്തില്‍നിന്ന് ഇരുവരും കോണ്‍ക്രീറ്റ് തറയിലേക്ക് വീഴുകയായിരുന്നു. രണ്ട് ദിവസത്തെ പരിപാടിയായിരുന്നു വിസ്റ്റെക്സ് കമ്പനി ആസൂത്രണം ചെയ്തത്. ഇതിനായി രാമോജി ഫിലിം സിറ്റിയിൽ ജീവനക്കാർക്ക് താമസസൗകര്യം ഒരുക്കുകയും ചെയ്തു. ആഘോഷങ്ങൾ തകൃധിയായി…
Read Moreപോലീസിന് കോടാലിയായില്ല! കുഴൽപ്പണ സംഘങ്ങളുടെ പേടി സ്വപ്നം; പിടികിട്ടാപ്പുള്ളി കോടാലി ശ്രീധരൻ അറസ്റ്റിൽ
തൃശൂര്‍: കുപ്രസിദ്ധ കുഴല്‍പ്പണ കവര്‍ച്ചാ സംഘത്തലവന് കോടാലി ശ്രീധരനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ കൊരട്ടിയില്‍ നിന്നാണ് പ്രതി പോലീസ് കസ്റ്റഡിയിലാവുന്നത്. അഞ്ചു സംസ്ഥാനങ്ങളിലായി 36ഓളം കേസുകളിലെ പ്രതിയാണ് ഇയാൾ. വെള്ളിയാഴ്ചയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. പ്രതി സഞ്ചരിക്കുന്ന വാഹനത്തിനെ കുറിച്ച് പോലീസിന് ലഭിച്ച സൂചന കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാവുന്നത്. പിടികൂടാനെത്തിയ പോലീസിന് നേരെ ഇയാൾ തോക്ക് ചൂണ്ടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ബലമായി കീഴടക്കുകയായിരുന്നു കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, ഗോവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിരവധി കുഴല്‍പ്പണ കവര്‍ച്ചാ കേസുകളിലെ പ്രതിയാണ് ശ്രീധരൻ. കര്‍ണാടക പോലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Read Moreയുവതി ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ സംഭവം: ഭർതൃപിതാവ് അറസ്റ്റിൽ; ഗാർഹിക പീഡനമെന്ന് ആരോപണം
മഞ്ചേരി: മലപ്പുറം പന്തല്ലൂരിൽ യുവതിയെ ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ. വെള്ളില സ്വദേശിനി തഹ്ദില(ചിഞ്ചു–25)യുടെ മരണത്തിൽ ഭർതൃപിതാവ് മദാരി അബൂബക്കർ ആണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. അബൂബക്കർ തഹ്ദിലയെ ഉപദ്രവിച്ചിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. വ്യാഴാഴ്ച രാത്രി ഒൻപതരയോടെയാണ് തഹ്ദിലയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് തഹ്ദിലയുടെ ബന്ധുക്കളെ ഭർത്താവിന്റെ വീട്ടുകാർ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ആശുപത്രിയിൽ ഉടൻ എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഭർതൃവീട്ടുകാർ തയാറായില്ലെന്ന് തഹ്ദിലയുടെ ബന്ധുക്കൾ ആരോപിച്ചു. ഭർതൃപിതാവിനും മാതാവിനുമെതിരെ തഹ്ദിലയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പാണ്ടിക്കാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് വിദേശത്തുള്ള ഭർത്താവ് നിസാർ നാട്ടിലെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കബറടക്കി. മക്കൾ: അസ്മൽ, അൻഫാൽ, എസിൻ ഫാറൂഖ്, ഫെല്ല മെഹ്റിൻ.
Read More