കൊച്ചി: മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരെയും മറ്റു രാഷ്ട്രീയ നേതാക്കളെയും കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ തടിയന്റവിട നസീറടക്കം ആറു പേരെ കൊച്ചി സിബിഐ പ്രത്യേക കോടതി വെറുതെ വിട്ടു. പ്രതികള്‍ക്കെതിരേ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണു സിബിഐ പ്രത്യേക ജഡ്ജി കെ.കമനീസ് പ്രതികളെ വെറുതെ വിട്ടത്. 1999ല്‍ പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നായനാരെ കൊലപ്പെടുത്താന്‍ പ്രതികള്‍ പള്ളിക്കുന്നിലെ ഒരു വീട്ടില്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രോസിക്യൂഷന് കേസ്. കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസുകളില്‍ വിചാരണ തടവുകാരനായിരിക്കെ, മദനിയെ കസ്റ്റഡിയില്‍നിന്നു മോചിപ്പിക്കാനും പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂഷന് ആരോപിച്ചിരുന്നു. കള്ളനോട്ട് കേസില്‍ അറസ്റ്റിലായ ഇസ്മയില്‍ എന്നയാള്‍ ഗൂഢാലോചന നടത്തിയായി സമ്മതിച്ചതായും പ്രോസിക്യൂഷന് വാദിച്ചിരുന്നു. കള്ളപ്പണക്കേസില്‍ ഇസ്മയില്‍ പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടു. കുറ്റാരോപിതര്‍ നിയമവിരുദ്ധമായ പ്രവൃത്തി നടത്തിയതായി പ്രോസിക്യൂഷന് തെളിയിച്ചിട്ടില്ലെന്നും അതിനാല്‍ പ്രതികളെ…
Read MoreCategory: Top News
നടൻ വിനോദ് തോമസിന്റെ മരണം; കാറിൽ വിഷവാതകം വരേണ്ട കാരണം കാണാനാകാതെ ഫോറൻസിക്; വിശദമായ അന്വേഷണത്തിന് പോലീസ്
കോട്ടയം: നടന് വിനോദ് തോമസിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പോലീസ്. വിനോദിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കാറില്‍,ഫോറന്‍സിക് വിഭാഗവും മോട്ടോര്‍വാഹന വകുപ്പും നടത്തിയ പരിശോധനയില്‍ തകരാറൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.പിന്നെ എങ്ങനെ വിഷവാതകം കാറിൽ വന്നുവെന്ന വിശദമായ അന്വേഷണത്തിനാണ് പോലീസ് ഒരുങ്ങുന്നത്. വിദഗ്ധരായ മെക്കാനിക്കല്‍ എഞ്ചിനീയര്‍മാരെ എത്തിച്ച് കാര്‍ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം പാമ്പാടിയിലെ ബാറിനു സമീപമുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് മീനടം കുറിയന്നൂര്‍ സ്വദേശിയായ നടന് വിനോദ് തോമസിനെ(47) കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാര്‍ബണ്‍ മോണോക്സൈഡ് ഉള്ളില്‍ ചെന്നാണ് മരണമെന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.ഫോറന്‍സിക് പരിശോധനയില്‍ കാറിനുള്ളില്‍ കാര്‍ബണ്‍ മോണോക്സൈഡ് രൂപപ്പെട്ടത് എങ്ങനെയെന്ന് തിരിച്ചറിയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. വിനോദിന്റെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മുട്ടമ്പലം വൈദ്യുത ശ്മശാനത്തില്‍ നടക്കും.
Read Moreകടുപ്പിച്ചിട്ടും അടങ്ങുന്നില്ല; പട്ടാപ്പകൽ തോക്ക് വീശി ഗുണ്ടകളുടെ കാറോട്ടം; സംസ്ഥാനത്ത് ക്രമസമാധാന നില മോശമായ നിലയിലെന്ന് വിമർശനം
ഗാസിയാബാദ്: ഉത്തർപ്രദേശിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കുറ്റവാളികൾക്കു പരിക്കേൽക്കുന്നതും കൊല്ലപ്പെടുന്നതുമായ സംഭവങ്ങൾ വർധിച്ചുവരുമ്പോഴും ക്രിമിനലുകളുടെ വിളയാട്ടത്തിനു കുറവൊന്നുമില്ലെന്നാണ് അവിടെ അരങ്ങേറുന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ഗാസിയാബാദിലെ സിദ്ധാർഥ് വിഹാറിൽ ഹൈവേയിലൂടെ അമിത വേഗതയിൽ പായുന്ന കാറിലിരുന്ന് ഗുണ്ടകൾ തോക്ക് വീശുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്ന യാത്രക്കാരൻ വിൻഡോയിലൂടെ പിസ്റ്റൾ വീശുന്നതാണ് വീഡിയോയിലുള്ളത്. കാറിനെ പിന്തുടർന്ന വാഹനമാണ് ദൃശ്യങ്ങൾ പകർത്തിയത്. കഴിഞ്ഞ ദിവസം പട്ടാപ്പകലായിരുന്നു യാത്രക്കാരെ പരിഭ്രാന്തരാക്കിയ സംഭവം. ഉത്തർപ്രദേശിലെ മോശമായ ക്രമസമാധാനനിലയാണ് വീഡിയോ എടുത്തുകാണിക്കുന്നതെന്ന വിമർശനം വ്യാപകമായി ഉയർന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് നാലു പേരെ അറസ്റ്റ് ചെയ്തു. കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിനിനെ ശനിയാഴ്ച രാത്രി യുപിയിൽ ഗോഹത്യക്കേസിലെ പ്രതിയെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു. രാംപുർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ സാജിദ് (23) എന്നയാളാണു കൊല്ലപ്പെട്ടത്. ഇയാളുടെ…
Read Moreകടക്ക് പുറത്ത്… കണ്ണൂരിലെ നവകേരള സദസിലെ ഫ്ലക്സിൽ നിന്ന് ഘടകകക്ഷി മന്ത്രിമാർ പുറത്ത്
കണ്ണൂർ; നവകേരള സദസിന് കണ്ണൂർ ജില്ലയിൽ തുടക്കമായി. നവകേരള സദസിന്റെ വരവറിയിച്ച് കണ്ണൂർ മണ്ഡലത്തിൽ സ്ഥാപിച്ച ഫ്ലക്സിൽ നിന്ന് ഘടകകക്ഷി മന്ത്രിമാരെ ഒഴിവാക്കി. കടന്നപ്പള്ളി രാമചന്ദ്രന്റെ മണ്ഡലത്തിൽ നടക്കുന്ന നവകേരള സദസിന്റെ പരിപാടിയുടെ ഭാഗമായി സ്ഥാപിച്ച ഫ്ലക്സിൽനിന്നാണ് മന്ത്രിമാരായ ആന്റണി രാജു, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർ കോവിൽ എന്നിവരുടെ ചിത്രങ്ങൾ ഒഴിവാക്കിയിരിക്കുന്നത്. നാളെ ഉച്ചയ്ക്ക് രണ്ടിന് കണ്ണൂർ കളക്ടറേറ്റ് മൈതാനിയിലാണ് കണ്ണൂർ മണ്ഡലത്തിലെ നവകേരള സദസ്. മറ്റെന്നാളോട് കൂടി കണ്ണൂർ ജില്ലയിലെ നവകേരള സദസ് സമാപിക്കും.
Read Moreതമിഴ്നാട്ടില്‍ പിടിച്ചെടുത്ത റോബിന് ബസ് തിരിച്ചുകിട്ടാൻ കത്ത് നൽകും; സർവീസ് തുടരാൻ പോരാട്ടം തുടരുമെന്നു ബസ് ഉടമ
പത്തനംതിട്ട: തമിഴ്നാട്ടില്‍ പിടിച്ചെടുത്ത റോബിന് ബസ് തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് ബസ് ഉടമ ഗിരീഷ് ഇന്നു കത്തു നല്‍കും. ഗാന്ധിപുരം ആര്‍ടി ഓഫീസിലെത്തിയാണ് കത്തു നല്‍കുക. ബസ് സർവീസ് തുടർന്നു നടത്താൻ പോരാട്ടം തുടരുമെന്നു റോബിൻ ബസ് ഉടമ ഗിരീഷ് പറഞ്ഞു. പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തിയ റോബിന് ബസ് ഇന്നലെ ഗാന്ധിപുരം സെന്‍ട്രല്‍ ആർടിഒ കസ്റ്റഡിയിലെടുത്തിരുന്നു. പത്തനംതിട്ടയിൽനിന്നു കോയന്പത്തൂരിലേക്കുള്ള സർവീസിനിടെ ഇടയ്ക്ക് യാത്രക്കാരെ കയറ്റാനും ഇറക്കാനുമുള്ള പെര്‍മിറ്റ് ഇല്ലാതിരുന്നിട്ടും അതിനു വിരുദ്ധമായി പ്രവർത്തിച്ചെന്നാണ് ആരോപണം. ശനിയാഴ്ച സര്‍വീസ് നടത്തിയ ബസിന് 70,410 രൂപ തമിഴ്നാട് പിഴ അടപ്പിച്ചിരുന്നു. നികുതി അടക്കമുള്ള തുകയാണ് ഈടാക്കിയത്. 24 വരെ തമിഴ്നാട്ടില്‍ ഓടാനുള്ള അനുമതി ഇതോടെ ലഭിച്ചതായും വ്യക്തമാക്കപ്പെട്ടിരുന്നതാണ്. പിന്നാലെയാണ് ഇന്നലെ പെര്‍മിറ്റ് ലംഘനത്തിന് ബസ് പിടിച്ചെടുത്തത്. അതേസമയം, ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ഉപയോഗിച്ച് സ്റ്റേജ് കാര്യേജിനു സമാനമായി സര്‍വീസ് നടത്താമെന്ന…
Read Moreരാത്രിയിൽ റോഡരുകിൽ നിർത്തിയിട്ട കാർ; പോലീസ് കണ്ടത് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കുന്ന യുവാവ്; ഞെട്ടിക്കുന്ന സംഭവം കുറ്റിപ്പുറത്ത്
കുറ്റിപ്പുറം: 17കാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 48കാരന് പിടിയില്‍. തിരൂര്‍ പുറത്തൂര്‍ സ്വദേശി മണല്‍ പറമ്പില്‍ റഷീദ് ആണ് അറസ്റ്റിലായത്. പട്രോളിങ്ങിനിറങ്ങിയ പോലീസുകാരാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടത്. കുറ്റിപ്പുറത്തിനടുത്ത് മറവഞ്ചേരിയില് ശനിയാഴ്ച രാത്രിയാണ് സംഭവം. അസാധാരണ സാഹചര്യത്തില്‍ കുറ്റിക്കാടിനരികില്‍ കാര്‍ നിര്‍ത്തിയിട്ടത് കണ്ട് ചെന്ന് പരിശോധിച്ചപ്പോഴാണ് റഷീദ് പതിനേഴുവയസുകാരനെ പീഡിപ്പിക്കുന്നത് പോലീസ് കണ്ടത്. ഉദ്യോഗസ്ഥര്‍ വരുന്നത് കണ്ടയുടന്‍ തന്നെ റഷീദ് ഓടി രക്ഷപെട്ടു. കുട്ടിയെ സ്റ്റേഷനില്‍ ബന്ധുക്കള്‍ക്കൊപ്പം എത്തിച്ച് മൊഴിയെടുത്ത ശേഷം നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പുറത്തൂരിലെ വീടിന് സമീപത്ത് നിന്നും പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. പ്രതി ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയാണെന്നും പോലീസ് അറിയിച്ചു. പോലീസ് തന്നെ സാക്ഷികളായ സംഭവത്തില്‍ റഷീദിനെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കും.
Read Moreയുഡിഎഫ് നേതാക്കളെയല്ല അണികളെയാണ് പ്രതീക്ഷിക്കുന്നത്; നവകേരള സദസ് തിരുവനന്തപുരത്തെത്തുമ്പോൾ എല്ലാം മനസിലാകുമെന്ന് എം.വി. ഗോവിന്ദൻ
കണ്ണൂർ: നേതാക്കളെയല്ല അണികളെയാണ് പ്രതീക്ഷഇക്കുന്നത്. നവകേരള സദസ് വേദിയിൽ യുഡിഎഫ് നേതാക്കൾ ഇനിയുമെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വരാൻ ആഗ്രഹിക്കുന്ന നേതാക്കന്മാർ വരട്ടെ, അത് യുഡിഎഫിന്റെ മാത്രമല്ല ഏത് ഭാഗത്തുനിന്നായാലും. ഇത് തുടക്കം മാത്രമാണ്, ഇനിയും ജനങ്ങൾ വരും, തിരുവനന്തപുരത്തെത്തുമ്പോഴേക്കും എല്ലാവർക്കും മനസിലാകുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഞായറാഴ്ച നവകേരള സദസില്‍ മുസ്ലീം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍.എ. അബൂബക്കര്‍ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടത് വിവാദമായിരുന്നു. നവകേരള സദസില്‍ യുഡിഎഫ് നേതാക്കള്‍ പങ്കെടുക്കില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച നടന്ന പ്രഭാതയോഗത്തിലാണ്, വ്യവസായികൂടിയായ ലീഗ് നേതാവ് അപ്രതീക്ഷിതമായി എത്തിയത്. വേദിയിലെത്തി മുഖ്യമന്ത്രിയുടെ തൊട്ടടുത്തുതന്നെ ഇരിക്കുകയും ചെയ്തു. അതേസമയം, നവകേരള സദസ് ഇന്ന് കണ്ണൂര്‍ ജില്ലയിലാണ്. നാല് മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്. പയ്യന്നൂര്‍ മണ്ഡലത്തിലാണ് ആദ്യ സദസ്. കേരളത്തിലെ 140 മണ്ഡലങ്ങളിലും…
Read Moreസർക്കാർ ജോലി ലഭിക്കാൻ പിതാവിനെ വധിക്കാൻ ക്വട്ടേഷൻ; കുത്തിയിരുന്ന് പഠിക്കുന്നതിലും നല്ലത് ജോലിയുള്ള അച്ഛനെ കൊല്ലുന്നതല്ലേ; ആശുപത്രിയിൽ മരണത്തോട് മല്ലടിച്ച് പിതാവ്
റാഞ്ചി: സർക്കാർ ജോലി ലഭിക്കാൻ പിതാവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ട മകൻ അറസ്റ്റിൽ. അമിത് മുണ്ട(25) ആണ് അറസ്റ്റിലായത്. സെൻട്രൽ കോൾഫീൽഡ് ലിമിറ്റഡിലെ (സിസിഎൽ) ജീവനക്കാരനായ പിതാവ് റാംജി മുണ്ടയെ വധിക്കാനാണ് അമിത് പദ്ധതി ആസൂത്രണം ചെയ്തത്. ഇതിനായി കൊലയാളികൾക്ക് അമിത് ക്വട്ടേഷൻ നൽകുകയും ചെയ്തു. നവംബർ 16ന് രാംഗഢ് ജില്ലയിലെ മത്കാമ ചൗക്കിൽ വച്ച് ബൈക്കിലെത്തിയ അജ്ഞാതർ റാംജി മുണ്ടയ്ക്ക് നേരെ വെടിവച്ചു. ഗുരുതര പരിക്കുകളോടെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണത്തിനിടെ മകന്റെ പങ്ക് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാളുടെ അറസ്റ്റും രേഖപ്പെടുത്തി. പിതാവ് മരിച്ചു കഴിഞ്ഞാൽ അദ്ദേഹത്തിന്റെ ജോലി തനിക്ക് ലഭിക്കുമെന്ന ആഗ്രഹത്താലാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. റാംജി മുണ്ടയെ വെടിവച്ച കൊലയാളികൾ നിലവിൽ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമം നിലവിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Read Moreഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിൽ നോട്ടമിട്ട് സ്വകാര്യ ബസ്സുകൾ
ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് നോട്ടമിട്ട് സ്വകാര്യ ബസ്സുകൾ. റോബിൻ ബസിന് പിന്നാലെ 129 ബസ്സുകളാണ് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് നേടാൻ നിൽക്കുന്നത് . 40 കിലോമീറ്റർ കൂടുതൽ ദൂരമുള്ള പെർമിറ്റ് സർക്കാർ പുതുക്കി കൊടുത്തിരുന്നില്ല. അതുകൊണ്ട് മൂന്നുമാസത്തിൽ കൂടുതലായി സർവീസ് നടത്താൻ സാധിക്കാതിരുന്ന 129 ബസ്സുകളാണ് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉപയോഗപ്പെടുത്തി സർവീസ് നടത്തുന്നതിനു നീക്കം നടത്തുന്നത്. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിന് എതിർത്ത് നിലപാടെടുക്കേണ്ടതില്ലെന്ന് ധാരണയിലാണ് ബസ് ഉടമകളുടെ സംഘടനകൾ. റോബിൻ ബസ് സർവീസ് വിജയമായാൽ അതേ പെർമിറ്റ് ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് സർവീസ് നടത്താനാണ് മറ്റ് സ്വകാര്യ ബസുകളുടെ നീക്കം.
Read Moreആർടിഒയ്ക്കും മകനും ഭക്ഷ്യവിഷബാധയേറ്റ സംഭവം; ഹോട്ടൽ പൂട്ടിച്ച് നഗരസഭ
കൊച്ചി; എറണാകുളം ആർടിഒയും മകനും ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയതിന് പിന്നാലെ ഇവർ ഭക്ഷണം കഴിച്ച ഹോട്ടൽ പൂട്ടിച്ചു. സംഭവത്തിൽ തൃക്കാക്കര ആര്യാസ് ഹോട്ടലാണ് നഗരസഭ പൂട്ടിച്ചത്. ഹോട്ടലിന് 50000 രൂപ പിഴയും ഈടാക്കി. ആർ.ടി.ഒ ജി. അനന്തകൃഷ്ണൻ, മകൻ അശ്വിൻ എന്നിവരാണ് എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സ തേടിയിരിക്കുന്നത്. കാക്കനാട് ടി വി സെന്ററിന് സമീപത്തുള്ള ആര്യാസ് ഹോട്ടലിൽ നിന്നാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച അനന്തകൃഷ്ണനും മകനും ഭക്ഷണം കഴിച്ചത്. മസാലദോശയാണ് ഇവർ കഴിച്ചത്. മസാലദോശ കഴിച്ചതിന് പിന്നാലെ ഇവർക്ക് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടു. നിർത്താതെയുള്ള ഛർദിയും വയറിളക്കവും മൂലമാണ് ഇവർ ആശുപത്രിയിൽ എത്തിയത്. ആരോഗ്യസ്ഥിതി ഗുരുതരമായതിനാൽ ആർടിഒയെ ആശുപത്രിയിൽ കിടത്തി ചികിത്സയിലായിരുന്നു. പ്രാഥമിക ചികിത്സ നൽകി മകനെ വിട്ടയയ്ക്കുകയും ചെയ്തു.
Read More