ഹരിപ്പാട്: മധ്യവയസ്കയെ ബന്ധു മദ്യം നൽകി പീഡിപ്പിച്ചതായി പരാതി. പ്രതിയെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. ആറാട്ടുപുഴ പഞ്ചായത്തിലെ വലിയഴിക്കൽ തറയിൽ കടവിൽ മീനത്ത് പ്രസന്നൻ (52) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ ക്ഷേത്രത്തിൽ പോകാൻ എന്ന വ്യാജേന മധ്യവയസ്കയെ സ്വന്തം ഓട്ടോറിക്ഷയിൽ കയറ്റി വീട്ടിൽ എത്തിച്ച് മദ്യം കുടിപ്പിച്ച ശേഷം പീഡിപ്പിച്ചെന്നാണ് പരാതി. ഉച്ചയോടെ ഇവരെ ഓട്ടോറിക്ഷയിൽ തന്നെ തിരികെ വീടിനു സമീപത്ത് എത്തിക്കുകയും ചെയ്തു. തുടർന്ന് ഇവർ വീട്ടുകാരെ വിവരം അറിയിക്കുകയും തൃക്കുന്നപ്പുഴ പോലീസിൽ പരാതി നൽകുകയുമായിരുന്നു. സംഭവത്തിനുശേഷം ഓച്ചിറയിലേക്കു പോയ പ്രതിയെ അവിടെയെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എസ്എച്ച്ഒ പി.എസ്. സുബ്രഹ്മണ്യന്റെ നിർദേശാനുസരണം എസ്ഐമാരായ രതീഷ് ബാബു, വർഗീസ് മാത്യു, സിപിഒമാരായ രാഹുൽ ആർ. കുറുപ്പ്, ജഗന്നാഥൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Read MoreCategory: Top News
കനത്ത മഴയിലും അയ്യപ്പ ഭക്തരുടെ തിരക്ക്; ഇന്നലെ മാത്രം എത്തിയത് അരലക്ഷത്തോളം ഭക്തർ
വൃശ്ചിക മാസത്തിൽ പൊന്നു പമ്പയിൽ കുളിച്ചു തൊഴുത് മല കയറി അയ്യനെ കാണാൻ അയ്യപ്പ ഭക്തരുടെ തിരക്ക്. കനത്ത മഴയിലും അയ്യപ്പന്മാരുടെ തിരക്ക് ശമിക്കുന്നില്ല. ഇന്നലെ മാത്രം 38,000 ഭക്തർ ദർശനം നടത്തി. അര ലക്ഷത്തോളം ഭക്തർ ഇന്നും ദർശനത്തിനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1,61,789 ഭക്തരായിരുന്നു ആദ്യ മൂന്ന് ദിവസത്തിനിടെ ദർശനത്തിനെത്തി മടങ്ങിയത്. 37,848 -ഓളം ഭക്തരാണ് വെർച്വൽ ക്യൂ മുഖേന ബുക്കിംഗിലൂടെ എത്തിയത്. ഇനിയുള്ള ദിവസങ്ങളിൽ സന്നിധാനത്തേക്കുള്ള ഭക്തരുടെ എണ്ണത്തിൽ വർദ്ധനമുണ്ടാകുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. മല കേറാൻ എത്തുന്നവർക്ക് വനംവകുപ്പ് സുരക്ഷ ഉറപ്പു വരുത്തുന്നുണ്ട്. അയ്യപ്പൻമാരുടെ സുരക്ഷക്കായി കാനനപാതയിൽ 50 ൽ പരം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.
Read More200 വിദ്യാർഥികളെ നവകേരള സദസിൽ എത്തിക്കണം; കർശന നിർദേശം നൽകി വിദ്യാഭ്യാസ വകുപ്പ്
സ്കൂളുകളിൽ നിന്ന് വിദ്യാർഥികളെ നവകേരള സദസിൽ പങ്കെടുപ്പിക്കാൻ കർശന നിർദേശം നൽകി വിദ്യാഭ്യാസ വകുപ്പ്. കുറഞ്ഞത് 200 കുട്ടികളെ ഒരു സ്കൂളിൽ നിന്നും എത്തിക്കണമെന്നാണ് നിർദേശം. സ്കൂളുകൾക്ക് അവധി നൽകാനും നിർദേശമുണ്ട്. മലപ്പുറം തിരൂരങ്ങാടി ഡി.ഇ.ഒ വിളിച്ച പ്രധാനധ്യാപകരുടെ യോഗത്തിലാണ് നിർദേശം നൽകിയത്. കണ്ണൂർ ജില്ലയിലെ മണ്ഡലങ്ങളിൽ നവകേരള സദസ്സിന്റെ നാലാം ദിനമായ ഇന്ന് പര്യടനം തുടരും. തലശേരിയിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിലാണ് പരിപാടികൾ ആരംഭിക്കുക. ഇന്നത്തെ ആദ്യ പരിപാടി രാവിലെ കൂത്തുപറമ്പ് മണ്ഡലത്തിലാണ്. തുടർന്ന് മട്ടന്നൂർ, പേരാവൂർ മണ്ഡലങ്ങളിൽ പര്യടനം നടത്തിയ ശേഷം നവകേരള സദസ് കണ്ണൂർ ജില്ലയിൽ നിന്നും വയനാട് ജില്ലയിലേക്ക് പ്രവേശിക്കും.
Read Moreമക്കളെ കാണുന്നതിനെ ചൊല്ലി തര്‍ക്കം; യുവതിയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു; സാരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ
പാലക്കാട്: മണ്ണാര്‍ക്കാട് കരിമ്പുഴയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ കരിമ്പുഴ ചീരകുഴി സ്വദേശിനി ഹന്നത്തിന് സാരമായി പരിക്കേറ്റു.സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് ഷബീറലിയെ ശ്രീകൃഷ്ണപുരം പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ 7.20ന് ആയിരുന്നു സംഭവം. മക്കളെ കാണുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തിനിടയാക്കിയതെന്ന് പോലീസ് പറയുന്നു. കുടുംബപ്രശ്നത്തെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. യുവതിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Read Moreഅയ്യപ്പനെ കാണാൻ കൃഷ്ണനെത്തി;ശബരിമലയിൽ താരമായി കന്നി അയ്യപ്പൻ
മണ്ഡലകാലത്തിനു പൊന്നമ്പലമേടൊരുങ്ങി. അയ്യപ്പനെ കാണാൻ ലോകമെമ്പാടുമുള്ള ഭക്തരുടെ ഒഴുക്കാണ് ശബരിമലയിൽ. പൊന്നു പമ്പയിൽ കുളിച്ചു കയറി അയ്യപ്പ ദർശനം നടത്താൻ കന്നി അയ്യപ്പന്മാരും ഭക്തിയോടെ തൊഴുതു മല കയറാൻ വരുന്നു. ഇപ്പോഴിതാ അച്ഛൻ ഭീമാ ശേഖറിനും നാല് വയസുകാരി ചേച്ചി കൃഷ്ണവേണിക്കും ഒപ്പം മല കയറാൻ വന്ന കന്നി അയ്യപ്പനാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്. ഭീമാ ശേഖറിനും ഭാര്യ മഹേശ്വരിക്കും ആദ്യത്തെ രണ്ടും പെൺകുട്ടികൾ ആയതിനാൽ തങ്ങൾക്ക് ഒരു ആൺകുട്ടി പിറന്നാൽ അതിനെ പതിനെട്ടാം പടി ചവിട്ടിക്കാം എന്ന് നേർച്ച നേർന്നു. അതിന്റെ ഫലമായാണ് മൂന്നാമത് ആൺകുഞ്ഞ് ജനിച്ചത്. അതുകൊണ്ടു തന്നെ തങ്ങൾ നേർന്ന നേർച്ച നിറവേറ്റാൻ പതിനൊന്നു മാസമായ കുഞ്ഞിനെ ഇത്തവണ മണ്ഡലകാലത്ത് ശബരിമലയിൽ എത്തിച്ചിരിക്കുകയാണ് ഭീമാ ശേഖർ. കൃഷ്ണ എന്നാണ് കുഞ്ഞിന്റെ പേര്. ബംഗളൂരുവിൽ നിന്ന് കാറിലാണ് ഭീമാ ശേഖർ ശബരിമലയിലെത്തിയത്. മൂത്ത മകൾ…
Read Moreമുന്നണിമാറ്റം; അടുപ്പത്ത് വെള്ളം വച്ചവർ അത് കളഞ്ഞേക്ക്’; ലീഗ് നിലപാട് പറഞ്ഞ് സാദിഖലി തങ്ങള്‍
കൽപ്പറ്റ: മുസ്ലിം ലീഗ് യുഡിഎഫ് വിട്ടേക്കുമെന്ന പ്രചരണങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കി അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ലീഗ് ഒരിഞ്ചുപോലും മാറി നടക്കില്ല. മുന്നണിയെ ശക്തിപ്പെടുത്തും. മുന്നണി മാറാൻ ഏതെങ്കിലും ബാങ്ക് വഴി പോകേണ്ടതില്ല. മുന്നണി മാറുമെന്ന പ്രതീക്ഷയിൽ ആരെങ്കിലും അടുപ്പത്ത് വെള്ളം വച്ചിട്ടുണ്ടെങ്കിൽ അത് കളഞ്ഞേക്കുക. മുസ്ലിം ലീഗ് വയനാട് ജില്ലാ കൗൺസിൽ സംഘടിപ്പിച്ച തളിര് പഠന ക്യാമ്പിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളെ വേദിയിലിരുത്തിയായിരുന്നു തങ്ങളുടെ പ്രസ്താവന. മുന്നണിയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന മുസ്ലിം ലീഗ് വിശ്വാസതയുടെ കാര്യത്തിൽ വഞ്ചന കാണിക്കില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർട്ടികൾക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം. അത് മുന്നണി ബന്ധത്തെ ബാധിക്കില്ല. വർഷങ്ങളായി തുടരുന്ന കോൺഗ്രസ്-ലീഗ് ബന്ധം കൂടുതൽ കെട്ടുറപ്പോടെ സ്വാദിഖലി തങ്ങളുടെ നേതൃത്വത്തിൽ മുന്നോട്ടു കൊണ്ടുപോകും. യുഡിഎഫിന്റെ നെടുംതൂണായി മുന്നിൽ തന്നെ ലീഗുണ്ടാകും. മോശം പെർഫോമെൻസുള്ള…
Read Moreതിരുമ്പി വന്തിട്ടേന്ന് സൊല്ല്; റോബിൻ ബസ് പുറത്തിറങ്ങി; ഇന്ന് വെെകിട്ട് മുതൽ സർവീസ് പുനരാരംഭിക്കും
കോയമ്പത്തൂർ: തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് വിട്ടുനൽകി. പെർമിറ്റ് ലംഘനത്തിന് പിഴ അടച്ച ശേഷമാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് ബസ് വിട്ടു നൽകിയത്. 10,000 രൂപ പിഴ നൽകിയ ശേഷമാണ് ബസ് ഉടമ ഗിരീഷിന് ബസ് വിട്ട് കൊടുക്കാൻ അധികൃതർ തയാറായത്. രണ്ടാം ദിവസം കോയമ്പത്തൂരിലേക്ക് സർവീസ് നടത്തിയപ്പോഴാണ് ബസ് കസ്റ്റഡിയിലെടുത്തത്. ബസിലുണ്ടായിരുന്ന യാത്രക്കാരെ അന്ന് രാത്രി തന്നെ നാട്ടിലേക്ക് തിരിച്ചെത്തിച്ചു. വാളയാർ അതിർത്തി കടന്നപ്പോൾ പെർമിറ്റ് ലംഘനത്തിന് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് റോബിൻ ബസിനെ കസ്റ്റഡിയിലെടുത്തത്. കൂടാതെ പിഴ ഈടാക്കുകയും ചെയ്തു. കോയമ്പത്തൂർ സെൻട്രൽ ആർടിഒയുടെതാണ് നടപടി. ഇന്ന് വൈകുന്നേരം അഞ്ച് മുതൽ കോയമ്പത്തൂരിൽ നിന്ന് പത്തനംതിട്ടയിലേക്ക് സർവീസ് പുനരാരഭിക്കുമെന്ന് ബസ് ഉടമ ഗിരീഷ് അറിയിച്ചു.
Read Moreതൃശൂർ വിവേകോദയം സ്കൂളിൽ വെടിവയ്പ്; അധ്യാപകർ തന്റെ ഭാവി നശിപ്പിച്ചതിനുള്ള പകപോക്കലെന്ന് പ്രതി
തൃശൂർ: വിവേകോദയം സ്കൂളിൽ വെടിവെപ്പ് നടത്തി ഭീകരാവസ്ഥ സൃഷ്ടിച്ച പൂർവ വിദ്യാർഥി പിടിയിൽ. അധ്യാപകരോടുള്ള പകപോക്കലാണ് ഇത്തരം ഒരു പ്രവർത്തി തന്നെ കൊണ്ട് ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് ഇയാൾ പറഞ്ഞു. അധ്യാപകർ തന്റെ ഭാവി നശിപ്പിച്ചെന്ന് പറഞ്ഞാണ് തൃശൂർ വിവേകോദയം സ്കൂളിലെ പൂർവ വിദ്യാർഥിയും മുളയം സ്വദേശിയുമായ ജഗൻ സ്കൂളിലേക്കെത്തിയത്. ശേഷം സ്റ്റാഫ് റൂമിൽ കയറി തോക്കു കാണിച്ച് അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ക്ലാസ് റൂമുകളിലേക്ക് ഓടി പോവുകയുമായിരുന്നു. ക്ലാസ് റൂമിലെത്തി ഇയാൾ മേൽക്കൂരയിലേക്ക് മൂന്ന് തവണ വെടി ഉതിർത്തു. അതിനുശേഷം രക്ഷപെടുന്നതിനു വേണ്ടിി സ്കൂളിനു മുകളിൽ നിന്നും എടുത്തു ചാടാൻ ശ്രമിച്ചു. എന്നാൽ നാട്ടുകാർ ചേർന്നു ഇയാളെ പിടി കൂടി പോലീസിൽ ഏൽപ്പിച്ചു. പ്രതിയുടെ മാതാപിതാക്കലള സ്കൂളിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. അതേ സമയം ഇയാൾ പഠനം പാതി വഴിയിൽ നിർത്തിയ ആളാണെന്ന് സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു.
Read Moreതൃശൂർ സ്കൂളിൽ തോക്കുമായെത്തി വെടിവെയ്പ്; പൂർവ വിദ്യാർഥി പിടിയിൽ
തൃശൂർ: സ്കൂളിൽ തോക്കുമായെത്തി വെടി ഉതിർത്ത് ഭീകരാവസ്ഥ സൃഷ്ടിച്ച പൂർവ വിദ്യാർഥി പിടിയിൽ. മൂന്ന് തവണ നിറ ഒഴിച്ചതായാണ് പ്രഥമിക വിവരം. തൃശ്ശൂർ വിവേകോദയം സ്കൂളിലാണ് സംഭവം നടന്നത്. ഈ സ്കൂളിലെ തന്നെ പൂർവ വിദ്യാർത്ഥി മുളയം സ്വദേശി ജഗനാണ് തോക്കുമായെത്തി സ്കൂളിൽ ഭീകരാവസ്ഥ ഉണ്ടാക്കിയത്. സ്കൂളിലേക്കെത്തിയ ഇയാൾ സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ക്ലാസ് റൂമിൽ കയറി മുകളിലേക്ക് വെടി ഉതിർക്കുകയുമായിരുന്നു. മൂന്ന് തവണയാണ് ഇയാൾ വെടി വെച്ചത്. സംഭവത്തിൽ ആളപായമില്ല. വെടിവെച്ച ശേഷം ഇവിടെ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ ഇയാളെ പിടികൂടി പൊലീസില്‍ ഏൽപ്പിക്കുകയായിരുന്നു. തൃശൂർ ഈസ്റ്റ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ലഹരിക്കടിമയാണ് യുവാവെന്ന് പൊലീസ് പറഞ്ഞു. മറ്റ് മാനസിക കുഴപ്പങ്ങൾ എന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. പ്രതിക്ക് തോക്ക് എവിടെ നിന്നാണ് ലഭിച്ചത്, ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്യാൻ…
Read Moreവിദ്യാർഥികളും കാണട്ടെ..! സ്കൂളുകൾക്കു മുന്നിലും വേണം നവകേരള സദസിന്റെ പരസ്യബോർഡ്; പണം അധ്യാപകർ കണ്ടെത്തണം
കൊച്ചി: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള നവകേരള സദസിന്റെ പ്രചാരണ ബോർഡ് വിദ്യാലയങ്ങൾക്കു മുന്നിൽ സ്ഥാപിക്കാൻ നിർദേശം. അതത് മണ്ഡലങ്ങളിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ വഴിയാണ് ഇതുസംബന്ധിച്ച് പ്രധാനാധ്യാപകർക്കു രഹസ്യനിർദേശം നൽകിയിട്ടുള്ളത്. എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കു മുന്നിലും പ്രചാരണബോർഡുകൾ സ്ഥാപിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വിദ്യാർഥികളും പൊതുജനങ്ങളും കാണുന്ന രീതിയിലാകണം ബോർഡുകൾ വയ്ക്കേണ്ടത്. പരസ്യബോർഡുകളുടെ അളവും മാതൃകയും വാട്സ് ആപ് വഴി പ്രധാനാധ്യാപകർക്കു നൽകും. ഇതിനു ചെലവാകുന്ന തുക പ്രധാനാധ്യാപകരോ അധ്യാപകർ ചേർന്നോ കണ്ടെത്തണം. മണ്ഡലം തലങ്ങളിൽ പ്രധാനാധ്യാപകരുടെയും പ്രിൻസിപ്പൽമാരുടെയും സ്കൂൾ മാനേജർമാരുടെയും യോഗങ്ങൾ വിളിച്ചുകൂട്ടാൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കു നിർദേശം നൽകിയിട്ടുണ്ട്. യോഗങ്ങളുടെ സ്ഥലവും തീയതിയും സമയവും രേഖാമൂലം അറിയിക്കേണ്ടതില്ല. വിദ്യാഭ്യാസ ഓഫീസർമാരും പ്രധാനാധ്യാപകരും ഉൾപ്പെട്ട വാട്സ് ആപ് ഗ്രൂപ്പുകൾ വഴിയാണ് യോഗങ്ങളുടെ അറിയിപ്പുകൾ കൈമാറുന്നത്. നവകേരള സദസ് വിജയിപ്പിക്കുന്നതിന് എന്ന ആമുഖത്തോടെയുള്ള അറിയിപ്പിനു താഴെ, യോഗം…
Read More