നവകേരള സദസിൽ ആദ്യ ദിവസം തന്നെ 2000 ലേറെ പരാതികൾ. തങ്ങളുടെ പ്രശ്നങ്ങളും പരാതികളും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അറിയിക്കാൻ നിരവധിപേരാണ് സദസിലേക്ക് എത്തുന്നത്. പരാതി നൽകാൻ പെൻഷൻ മുടങ്ങിയവരും എൻഡോസൾഫാൻ ദുരിത ബാധിതരും അടക്കം വേദിയിലെത്തി രണ്ടാം ദിവസം പരാതി നൽകി. എന്നാൽ കാസർകോട് ജില്ലയിലെ മണ്ഡലങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് പരിയടനം പൂർത്തിയാക്കുന്നതാണ്. എല്ലാ പരാതികൾക്കും പരിഹാരമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി രാവിലെ ജില്ലയിലെ പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് മാധ്യമങ്ങളെയും കണ്ടിരുന്നു.
Read MoreCategory: Top News
റോബിൻ ബസിന് തമിഴ് നാട്ടിലും പിടിവീണു; സർവീസ് അനുമതിയില്ലാതെ നടത്തിയതിന് പിഴ ചുമത്തി തമിഴ്നാട്
കേരളത്തിന് പിന്നാലെ തമിഴ് നാട്ടിലും റോബിൻ ബസിന് പിഴ. സർവീസ് പുനരാരംഭിച്ചതിന് പിന്നാലെയാണ് തമിഴ് നാട്ടിൽ നിന്നും ബസിന് പിഴ ചുമത്തിയത്. 70410 രൂപയാണ് കോയമ്പത്തൂർ ചാവടി ചെക് പോസ്റ്റിൽ വച്ച് ബസിന് ചുമത്തിയ പിഴ. സർവീസ് അനുമതിയില്ലാതെ നടത്തിയതാണ് കാരണം. വാഹന ഉടമ തുടർന്ന് ഒരാഴ്ചത്തെ ടാക്സും പിഴയും അടച്ചു. തുക അടച്ചതിനാൽ നവംബർ 24വരെ തമിഴ്നാട്ടിലേക്ക് സർവീസ് നടത്താവുന്നതാണ്. 30000 രൂപയാണ് കേരളത്തിൽ തന്നെ നാലിടങ്ങളിലായ് ബസിന് ചുമത്തിയ പിഴ. പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിന്നും സർവീസ് ആരംഭിച്ച് മിനിറ്റുകൾക്കുള്ളിലാണ് ബസിന് ഉദ്യോഗസ്ഥർ പിഴ ചുമത്തിയത്. 7500 രൂപ പെർമിറ്റ് ലംഘനത്തിനെതിരെ രാവിലെ പിഴ ചുമത്തി. തുടർന്ന് യാത്ര തുടർന്ന ബസ് പാലായിലും അങ്കമാലിയിലും തടഞ്ഞ് പരിശോധിച്ചിരുന്നു. എന്നാൽ സംഭവത്തിൽ മോർട്ടോർ വാഹന വകുപ്പ്, കോൺട്രാക്ട് ഗ്യാരേജ് പെർമിറ്റുള്ള ബസ് സ്റ്റേജ് ഗ്യാരേജ് ആക്കി…
Read Moreനവകേരള ബസ് പാവമാണ്, കൊലക്കേസ് പ്രതിയല്ല; ആന്റണി രാജു
നവകേരള ബസ് ആഡംബരമല്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. ഒരു പാവം ബസാണെന്നും ബസിന്റെ കാര്യത്തിൽ ഒരു സസ്പെൻസുമില്ലെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു. ബസിനെ കൊലക്കേസിലെ പ്രതിയെപ്പോലെ ബസിനെ കാണരുതെന്നും അധികമായുള്ളത് ഒരു ശുചിമുറി ആണെന്നും മന്ത്രി പറഞ്ഞു. നവകേരള സദസ് ആരംഭിക്കുന്നതിന് മുമ്പ് ആന്റണി രാജു ജില്ലാ പോലീസ് ആസ്ഥാന വളപ്പിൽ നിർത്തിയിട്ടിരുന്ന ബസ് പരിശോധിച്ചിരുന്നു. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ബസിന്റെ ശുചിമുറിയുടെ ഉദ്ഘാടനം ചെയ്തു. ബസിൽ ഹൈഡ്രോളിക് ലിഫ്റ്റ് സംവിധാനവുമുണ്ട്. യാത്രക്കാരെ ബട്ടൺ അമർത്തിയാൽ ബസിൽ നിന്ന് താഴെ എത്തിക്കാനും, മുകളിലേക്ക് കയറാനും ഇത് വഴി സാധിക്കും. എന്നാൽ ഒരാൾക്ക് മാത്രമേ ഒരു സമയം ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിക്കാൻ കഴിയൂ. റിവോൾവിങ് ചെയർ ബസിനുള്ളിൽ ഉണ്ടെന്നും ഇത് ആഡംബരമാകുന്നത് എങ്ങനെയെന്നും ആന്റണി രാജു ചോദിച്ചു. മുഖ്യമന്ത്രിയ്ക്കായ് ഒരുക്കിയ ഈ സീറ്റ്…
Read Moreകരുതല്‍ വേണം; മൊബൈല്‍ ഫോണ്‍ സേവനദാതാക്കളുടെ പേരില്‍ തട്ടിപ്പ് വ്യാപകം
കൊച്ചി: സംസ്ഥാനത്ത് മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമായതോടെ ജാഗ്രതാ നിര്‍ദേശവുമായി പോലീസ്. മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളുടെ കസ്റ്റമര്‍ കെയറില്‍ നിന്നാണെന്നു പറഞ്ഞായിരിക്കും ഇവര്‍ പലപ്പോഴും ബന്ധപ്പെടുന്നത്. നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ ഫോണ്‍ നമ്പറിലേയ്ക്കുള്ള സേവനങ്ങള്‍ ചില സാങ്കേതികപ്രശ്നങ്ങള്‍ മൂലം നിര്‍ത്തേണ്ടിവരുന്നു എന്നാണ് ഇത്തരം വ്യാജ കസ്റ്റമര്‍ കെയറില്‍നിന്ന് ലഭിക്കുന്ന സന്ദേശം. ബാങ്കിംഗ് സേവനങ്ങള്‍ മുടങ്ങാന്‍ ഇടയാകും എന്നും ഇവര്‍ അറിയിക്കും. തുടര്‍ന്ന് ഇതൊഴിവാക്കാന്‍ ഒരു “അസിസ്റ്റ് ആപ്പ്’ ഡൗണ്‍ലോഡ് ചെയ്ത് മൊബൈല്‍ നമ്പര്‍ റീചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെടും. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാനെന്ന വ്യാജേന തട്ടിപ്പുകാര്‍ നിങ്ങളുടെ സ്വകാര്യ, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തുകയും പണം തട്ടുകയും ചെയ്യുന്നതാണ് സംഘത്തിന്റെ രീതി. ഇത്തരത്തില്‍ സംസ്ഥാനത്തെ പല സ്ഥലങ്ങളില്‍ നിന്നും പണം നഷ്ടമായവര്‍…
Read Moreനവകേരള സദസിന് ഇന്ന് തുടക്കം ; മുഖ്യമന്ത്രിയും മന്ത്രിമാരും കാസര്‍ഗോട്ട്; സഞ്ചരിക്കാൻ ആഡംബര ബസ്; ജനങ്ങൾക്ക് പരാതി നൽകാൻ ഏഴ് കൗണ്ടറുകൾ
കാസര്‍ഗോഡ്: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ 20 മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന് കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ ഇന്നു തുടക്കമാവും. ഉച്ചകഴിഞ്ഞ് 3.30ന് പൈവളിഗെ ജിഎച്ച്എസ്എസില്‍ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. റവന്യുമന്ത്രി കെ. രാജന് അധ്യക്ഷത വഹിക്കും. പരിപാടി യുഡിഎഫ് ബഹിഷ്കരിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് സഞ്ചരിക്കാനുള്ള പ്രത്യേകം രൂപകല്‍പ്പന ചെയ്ത ആഡംബര ബസ് കര്‍ണാടക മാണ്ഡ്യയില്നിന്ന് ഇന്നു പുലര്‍ച്ചെ 4.30ഓടെ കാസര്‍ഗോട്ട് എത്തി. കാസര്‍ഗോഡ് എആര്‍ ക്യാമ്പിലാണ് ബസുള്ളത്. ഉച്ചയ്ക്കു രണ്ടോടെ ബസ് കാസര്‍ഗോഡ് ഗസ്റ്റ് ഹൗസിലത്തിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരുമായി പരിപാടി നടക്കുന്ന 30 കിലോമീറ്റര്‍ അകലെയുള്ള പൈവെളിഗെയിലേക്ക് പുറപ്പെടും. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇന്നലെയും ഇന്നു പുലര്‍ച്ചെയുമായി കാസര്‍ഗോട്ട് എത്തിക്കഴിഞ്ഞു. ഇവര്‍ക്ക് കാസര്‍ഗോട്ടെ ഗസ്റ്റ് ഹൗസുകളിലും നാലു ഹോട്ടലുകളിലുമായി താമസസൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി ഉച്ചയ്ക്ക് മുമ്പായി എത്തിച്ചേരും. പരിപാടിയുടെ സുരക്ഷക്കായി 600ലേറെ…
Read Moreജെസ്ന തിരോധാനം: സിബിഐയും ഫയല്‍ മടക്കി; ജീവിച്ചിരിപ്പുണ്ടോയെന്ന വ്യക്തമായ ഉത്തരം നൽകാതെ മടക്കം
എരുമേലി: ജെസ്നയുടെ തിരോധാനത്തിന് അഞ്ചു വര്‍ഷം അടുക്കുമ്പോഴും യുവതി ജീവിച്ചിരിപ്പുണ്ടോ എന്നതില്‍പോലും വ്യക്തമായ ഉത്തരമില്ല. എട്ടു മാസത്തെ അന്വേഷണത്തിനുശേഷം സിബിഐയും ഓഫീസ് പൂട്ടി മടങ്ങി. മുക്കൂട്ടുതറ സന്തോഷ്കവല കുന്നത്ത് ജെയിംസിന്റെ മകളും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ബികോം വിദ്യാര്‍ഥിനിയുമായിരുന്ന ജെസ്ന മരിയ ജെയിംസിനെ ഇരുപതാം വയസില്‍ 2018 മാര്‍ച്ച് 22ന് രാവിലെയാണു കാണാതായത്. മുണ്ടക്കയം പുഞ്ചവയലില്‍ പിതൃസഹോദരിയുടെ വീട്ടിലേക്കു പോകുന്നതായി പറഞ്ഞിറങ്ങിയ ജെസ്ന എരുമേലിയിലും തുടര്‍ന്നു മുണ്ടക്കയത്തും എത്തിയതായാണ് സൂചനകള്‍. പിന്നീട് ജെസ്നയെ കണ്ടവരില്ല. കാണാതായ അന്നു രാത്രി തന്നെ ജെയിംസ് വെച്ചൂച്ചിറ പോലീസില്‍ പരാതി നല്കി. പഠിക്കാനുള്ള ഏതാനും പുസ്തകങ്ങളല്ലാതെ മറ്റൊന്നും ജെസ്ന കൈയില്‍ കരുതിയിട്ടില്ലായിരുന്നു. വീട്ടില്‍നിന്ന് ഓട്ടോറിക്ഷയില്‍ മൂന്നര കിലോമീറ്റര്‍ അകലെ മുക്കൂട്ടുതറയിലെത്തുകയും അവിടെനിന്ന് എരുമേലി വഴി മുണ്ടക്കയത്തേക്കുള്ള ബസില്‍ കയറിയെന്നുമാണു പോലീസ് സൂചനകളുടെ അടിസ്ഥാനത്തില്‍ കരുതുന്നത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട്…
Read Moreസ്വിച്ചിട്ടാൽ കറുങ്ങുന്ന കസേരവേണം..! നവകേരള സദസിനുള്ള ആഢംബര ബസിൽ മുഖ്യമന്ത്രിക്ക് ഇരിക്കാൻ കസേര ചൈനയില്‍ നിന്ന്
തിരുവനന്തപുരം: നവകേരള സദസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്ര ചെയ്യാനുള്ള ആഢംബര ബസിന് പ്രത്യേക ഇളവുകളുമായി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയതിന് പിന്നാലെ ബസിനെ പറ്റിയുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ഭാരത് ബെന്‍സ് നിര്‍മിച്ച ബസില്‍ മുഖ്യമന്ത്രിയ്ക്ക് ഇരിക്കുന്നതിനായി വച്ച കസേര ചൈനയില്‍ നിന്നും എത്തിച്ചതാണെന്ന് റിപ്പോര്‍ട്ട്. ഇത് വരാന്‍ ഒന്നരമാസം സമയമെടുത്തെന്നും അതിനാലാണ് ബസിറക്കാന്‍ വൈകിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. ബസിനുള്ളിലേക്ക് ആളെ എത്തിക്കുന്ന ഓട്ടോമാറ്റിക്ക് ലിഫ്റ്റും സജ്ജീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബസിലേക്ക് തന്നെ മടക്കിവെക്കുന്ന വിധത്തിലുള്ള ചെറുലിഫ്റ്റാണിതെന്നാണ് സൂചന. യാത്രക്കാര്‍ക്ക് പടികയറി ബുദ്ധിമുട്ടേണ്ടതില്ലെന്ന് ചുരുക്കം. കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ക്കായുള്ള നിയമത്തില്‍ ഭേദഗതി വരുത്തികൊണ്ടാണ് സര്‍ക്കാര്‍ ബസിനായി പ്രത്യേക ഉത്തരവിറക്കിയത്. നവകേരള സദസിനുള്ള ആഡംബര ബസിന്റെ മുന്‍നിരയിലെ സീറ്റിന് 180 ഡിഗ്രി കറങ്ങാനുള്ള അനുമതിയും വിജ്ഞാപനത്തില്‍ നല്‍കിയിരുന്നു. ഈ ബസിനുവേണ്ടി മാത്രമായി കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന കളര്‍ കോഡിനും ഇളവ് വരുത്തിയെന്ന്…
Read Moreസുന്ദരിയായ സ്ത്രീ കൂടെയുള്ളപ്പോൾ എല്ലാം സുരക്ഷിതം; കൊച്ചിയിൽ എംഡിഎംഎയുമായി മൃദുലയും സുഹൃത്തുക്കളും പിടിയിൽ; വലയിൽ കുരുക്കുന്നത് സമ്പന്നരെ…
കൊച്ചി: കടവന്ത്രയില്‍ മയക്കുമരുന്ന് തൂക്കി വില്‍ക്കുന്ന മൂന്നംഗ സംഘം പിടിയിൽ. മണിക്കൂറുകള്‍ക്കകം ഇവരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വലിയ സാമ്പത്തിക ശേഷിയുള്ളവരെ ലക്ഷ്യമിട്ടാണ് ഇവര്‍ ഇടപാട് നടത്തിയിരുന്നതെന്നും ഒന്നിച്ച് വാങ്ങുന്ന മയക്കുമരുന്ന് ഓരോ ഇടപാടുകാര്‍ക്കും അപ്പപ്പോള്‍ തൂക്കി നല്‍കുന്നതായിരുന്നു ഇവരുടെ രീതി. പ്രതികളില്‍ നിന്ന് മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട 19.82 ഗ്രാം എം.ഡി.എം.എയും 4.5 ഗ്രാം ഹാഷ് ഓയിലുമാണ് പോലീസ് പിടിച്ചെടുത്തത്. ഇത് തൂക്കി നോക്കാന്‍ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് വെയിംഗ് മെഷീനും ഇവരില്‍ നിന്നും പിടിച്ചെടുത്തിരുന്നു. കൊല്ലം ഓച്ചിറ സ്വദേശി റിജോ, കോട്ടയം കുറവിലങ്ങാട് സ്വദേശി ഡിനോ ബാബു, തലശ്ശേരി ധര്‍മ്മടം സ്വദേശിനി മൃദുല എന്നിവരാണ് വെള്ളിയാഴ്ച കൊച്ചി സൗത്ത് പോലീസിന്റെ പിടിയിലായത്. സ്ത്രീ ഒപ്പമുണ്ടെങ്കില്‍ പോലീസ് സംശയിക്കില്ലെന്ന കണക്ക് കൂട്ടലിലാണ് ഇരുവരും തലശേരി സ്വദേശിനിയായ മൃദുലയെ ഒപ്പം കൂട്ടിയത്. ഒന്നാം പ്രതി റിജുവും രണ്ടാം പ്രതി…
Read Moreലോട്ടറി വില്പനയുടെ മറവില്‍ അനാശാസ്യം; തമിഴ്നാട്, ഉത്തരേന്ത്യന്‍ സ്വദേശിനികളെ നാട്ടിലേക്ക് അയയ്ക്കാനുള്ള നടപടിയുമായി പോലീസ്
കൊച്ചി: കൊച്ചി നഗരത്തില്‍ ലോട്ടറി വില്പനയുടെ മറവില്‍ അനാശാസ്യം നടക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ലോട്ടറി വില്‍പനക്കാരികളായ തമിഴ്നാട്, ഉത്തരേന്ത്യന്‍ സ്വദേശിനികളെ നാട്ടിലേക്ക് അയയ്ക്കാനുള്ള നടപടിക്കൊരുങ്ങി കൊച്ചി സിറ്റി പോലീസ്. എറണാകുളം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് ലോട്ടറി വില്പനയ്ക്കെന്നു പറഞ്ഞ് എത്തുന്ന അന്യസംസ്ഥാനക്കാരായ സ്ത്രീകള്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ആലുവയില്‍ അഞ്ചു വയസുകാരിയുടെ കൊലപാതകത്തെ തുടര്‍ന്ന് പോലീസ് പരിശോധന കര്‍ശനമാക്കിയതിനാല്‍ അവിടെയുള്ള ഉത്തരേന്ത്യക്കാരായ ചില സ്ത്രീകളാണ് ലോട്ടറി വില്പനയുടെ മറവില്‍ നഗരത്തില്‍ അനാശാസ്യം നടത്തുന്നത്. ബീഹാര്‍, വെസ്റ്റ് ബംഗാള്‍, ഝാര്‍ഖണ്ട്, ഉത്തര്‍പ്രദേശ് സ്വദേശിനികളായ 22 മുതല്‍ 50 വയസുവരെയുള്ള സ്ത്രീകളാണ് ഇക്കൂട്ടത്തിലുള്ളത്. തമിഴ്നാട് സ്വദേശിനികള്‍ മുപ്പതു വയസിനു മുകളിലുള്ളവരാണ്. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറു വരെയുള്ള സമയത്ത് സൗത്ത് റെയില്‍വേ സ്റ്റേഷന് പരിസരം, കാരയ്ക്കാമുറി, കച്ചേരിപ്പടി, കടവന്ത്ര, പാലാരിവട്ടം, കലൂര്‍ ഭാഗങ്ങളിലാണ് ഇക്കൂട്ടര്‍ തമ്പടിച്ചിരിക്കുന്നത്. ആലുവയില്‍ നിന്ന് മെട്രോ…
Read Moreമുസ് ലിം ലീഗിനു വീണ്ടും സിപിഎമ്മിന്റെ ‘സ്നേഹക്കുരുക്ക്’; കേരള ബാങ്ക് ഡയറക്ടർ ബോർഡിൽ സ്ഥാനം; ലീഗ് എംഎൽഎ യൂദാസാക്കി പോസ്റ്റർ
കോഴിക്കോട്: മുസ് ലിം ലീഗിനെ വീണ്ടും ‘സ്നേഹക്കുരുക്കി’ലാക്കിയിരിക്കുകയാണ് സിപിഎം. കേരള ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് മുസ് ലിം ലീഗിന്റെ പി. അബ്ദുൽ ഹമീദ് എംഎൽഎയെ നാമനിർദേശം ചെയ്തതാണ് സിപിഎമ്മിന്റെ പുതിയ നീക്കം. സ്ഥാനം ഏറ്റെടുത്തതിനെതിരേ ലീഗിലും യുഡിഎഫിലും അസ്വാരസ്യം പുകയുകയാണ്. എംഎല്‍എയെ യൂദാസിനോട് ഉപമിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ മലപ്പുറത്ത് വിവിധ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ലീഗിനെ സിപിഎം ക്ഷണിച്ചത് നേരത്തെ വിവാദമായിരുന്നു. എൽഡിഎഫിലേക്കും ലീഗിനെ സിപിഎം ക്ഷണിച്ചിരുന്നു. ഇതു രണ്ടും ലീഗ് നേതൃത്വം തള്ളിയിരുന്നു. അതിനു പിന്നാലെയാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കേരള ബാങ്ക് ഡയറക്ടർ ബോർഡിൽ ലീഗ് പ്രതിനിധിയെ ഉൾപ്പെടുത്തിയത്. ബോർഡ് അംഗത്വം ലീഗ് സ്വീകരിക്കുകയും ചെയ്തു. ഇത്രയുംകാലം കേരള ബാങ്ക് രൂപവത്കരണത്തെ ശക്തമായി എതിര്‍ത്തുകൊണ്ടിരുന്ന പാര്‍ട്ടിയുടെ ജില്ലാസെക്രട്ടറിയാണ് പി. അബ്ദുള്‍ഹമീദ് എംഎല്‍എ. അതേ ബാങ്കില്‍ ഡയറക്ടര്‍സ്ഥാനം സ്വീകരിച്ചതില്‍ ലീഗ് അണികളില്‍ കടുത്ത എതിര്‍പ്പാണുള്ളത്. കോണ്‍ഗ്രസും വിയോജിപ്പ്…
Read More