ഉഡുപ്പി: മാല്‍പെ പോലീസ് സ്റ്റേഷന് പരിധിയിലെ നെജ്ജറില്‍ പട്ടാപ്പകല്‍ അമ്മയെയും മൂന്നു മക്കളെയും വെട്ടിക്കൊന്നതിനു പിന്നില്‍ പ്രണയപ്പകയെന്ന് തെളിഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടി എയര്‍ഹോസ്റ്റസായി ജോലിചെയ്തിരുന്ന മംഗളൂരു വിമാനത്താവളത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പ്രണയപ്പകയില്‍ നാലു പേരെ അരുംകൊല ചെയ്തത്. സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന നെജ്ജാര്‍ തൃപ്തിനഗറിലെ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കളായ അഫ്നാന് (23), ഐനാസ് (21), അസീം (12) എന്നിവരാണ് ഞായറാഴ്ച രാവിലെ ഒമ്പതോ വീട്ടിലെത്തിയ യുവാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മംഗളൂരു വിമാനത്താവളത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ പ്രവീണ്‍ അരുണ്‍ ചോഗ്ലെ (35)യെ ഇന്നലെ കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയിലെ ബെലഗാവിയില്വച്ച് പോലീസ് പിടികൂടി. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് സഹപ്രവര്‍ത്തകര്‍ പ്രവീണിനെ തിരിച്ചറിഞ്ഞത്. പഠനം പൂര്‍ത്തിയാക്കി മംഗളൂരു വിമാനത്താവളത്തില്‍ എയര്‍ഹോസ്റ്റസ് ട്രെയിനിയായി ജോലിചെയ്തിരുന്ന ഐനാസുമായി അടുപ്പംകൂടാന്‍ പ്രവീണ്‍…
Read MoreCategory: Top News
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ്; എറണാകുളത്ത് പ്രസിഡന്റായി മൂന്നാമൻ? ഒന്നും രണ്ടും സ്ഥാനത്തെത്തിയവർക്കെതിരേ ക്രിമിനൽ കേസ്
തോമസ് വർഗീസ്തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന, ജില്ലാ പ്രസിഡന്റുമാരുടെ പ്രഖ്യാപനം നടത്തിയപ്പോൾ ഒഴിച്ചിട്ടിരിക്കുന്ന എറണാകുളം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേയക്ക് മൂന്നാമനെത്തുമോ? നിലവിൽ എറണാകുളം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള ഫലം വരണാധികാരി തടഞ്ഞുവച്ചിരിക്കയാണ്. എ, ഐ ഗ്രൂപ്പുകളുടെ സ്ഥാനാർഥിമാർക്കെതിരേ സാന്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള കേസുകൾ ഉണ്ടെന്നു കാട്ടി ഇരുപക്ഷവും യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും റിട്ടേണിംഗ് ഓഫീസർക്കും പരാതി നല്കിയ പശ്ചാത്തലത്തിലാണ് എറണാകുളത്തെ ഫലപ്രഖ്യാപനം നടത്താത്തത്. നിലവിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ പി.എച്ച് അനൂപിന്റെയും സിജോ ജോസഫിന്റെയും ഫലങ്ങളാണ് തടഞ്ഞുവച്ചിട്ടുള്ളത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേയക്ക് ഒ.എസ്. സൽമാൻ, അഡ്വ. കെ.പി. ശ്യാം അമൃത എം പൈ എന്നിവർ വിജയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ സിജോ, അനൂപ് എന്നിവർക്കെതിരേ രാഷ്ട്രീയേതര ക്രിമിനൽ കേസുകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇപ്പോൾ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടവരിൽ ആരെയെങ്കിലും പ്രസിഡന്റ് സ്ഥാനത്തേയക്ക് പരിഗണിക്കപ്പെടുമോ എന്ന ചോദ്യവും…
Read More2000 രൂപയുടെ ലോണിന് തിരിച്ചടച്ചത് ഒരുലക്ഷം രൂപ; വീട്ടമ്മയുടെ നഗ്നചിത്രം കാട്ടി ഓൺലൈൻ വായ്പക്കാരുടെ ഭീഷണി; മാനഹാനിഭയന്ന് ജീവനൊടുക്കാൻ ശ്രമിച്ച് യുവതി
കോഴിക്കോട്: വായ്പാ ആപ്പുകാരുടെ ഭീഷണിയെത്തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കാൻ ശ്രമിച്ചു. കുറ്റ്യാടി സ്വദേശിയായ 25 കാരിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടായിരം രൂപ വായ്പയെടുത്ത യുവതി ഒരു ലക്ഷം തിരിച്ചടച്ചിട്ടും വായ്പ ആപ്പുകാര്‍ ഭീഷണിപ്പെടുത്തൽ തുടർന്നുവെന്നും ഇതിൽ മനംനൊന്താണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നുമാണ് പറയുന്നത്. സ്വര്‍ണം പണയം വച്ചാണ് താന്‍ പണം തിരിച്ചടച്ചതെന്ന് യുവതി പറയുന്നു. ലോണ്‍ ആപ്പുകാര്‍ ആവശ്യപ്പെട്ട പണം തിരികെ നല്‍കിയെങ്കിലും വീണ്ടും പണം വേണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് നൽകാൻ പണമില്ലെന്ന് യുവതി പറഞ്ഞതോടെ യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ ഫോണിലേക്ക് അയച്ചു. തുടർന്ന് ഇതേ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയയ്ക്കുമെന്നും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയതോടെയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നും യുവതി പോലീസിന് മൊഴി നൽകി. രണ്ടു കുട്ടികളുടെ അമ്മയാണ് ഇവർ.
Read Moreമാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവം; 354 എ വകുപ്പ് ചുമത്തിയകേസിൽ സുരേഷ് ഗോപി ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍
കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ ബിജെപി നേതാവ് സുരേഷ് ഗോപി ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരാകും. കോഴിക്കോട് നടക്കാവ് പോലീസിന് മുന്‍പാകെയാണ് ഹാജരാകുന്നത്. 18-ന് മുമ്പ് സ്റ്റേഷനില്‍ ഹാജരാകണമെന്നു കാണിച്ച് പോലീസ് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചിരുന്നു. അപമര്യാദയായി പെരുമാറിയെന്ന മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ 354 എ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഒക്ടോബര്‍ 27ന് കോഴിക്കോട് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ അനുവാദമില്ലാതെ കൈ വയ്ക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തക അപ്പോള്‍ തന്നെ കൈ തട്ടിമാറ്റി. എന്നാല്‍ സുരേഷ് ഗോപി വീണ്ടും തോളില്‍ കൈ വയ്ക്കാന്‍ ശ്രമിച്ചു. ഈ സമയത്തും മാധ്യമപ്രവര്‍ത്തക കൈ തട്ടിമാറ്റി. പിന്നാലെ പോലീസില്‍ പരാതിയും നല്കി.
Read Moreആരോഗ്യമുള്ള നാട്, ഓരോ വീടും വൃത്തിയാവട്ടെ, നാട് നന്നാവട്ടെ; ഫൈഹ മോള് ശിശുദിനത്തിൽ പറയാനിരുന്ന പ്രസംഗം
അമിതവേഗത്തിൽ വന്ന ബൈക്കിടിച്ച് ആലപ്പുഴയിൽ നാലുവയസുകാരി ഫൈഹ മോൾ മരണമടഞ്ഞ ദു:ഖം ഇതുവരെയും നാടിനെയും നാട്ടാരെയും വിട്ടകന്നിട്ടില്ല. കഴിഞ്ഞ ദിവസം വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം. കുട്ടിയെ ഇടിച്ച ബൈക്ക് നിര്‍ത്താതെ പോയി.യഥാസമയം ചികിത്സ ലഭിക്കാതിരുന്നത് കുട്ടിയുടെ മരണത്തിന് കാരണമായിട്ടുണ്ടെന്ന് കുടുംബം പരാതിപ്പെട്ടു. ഇപ്പോഴിതാ ഫൈഫ മോൾ സ്കൂളിലെ ശിശുദിനത്തിനായി പഠിച്ച പ്രസംഗത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വെെറലാകുന്നത്. ശുചിത്വത്തെ കുറിച്ചാണ് ഫെെഹ മോളുടെ പ്രസംഗം. ”ആരോഗ്യത്തിന് ശുചിത്വം ആവശ്യമാണ്.അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വ്യക്തി ശുചിത്വം. ദിവസവും രാവിലെ എണിയിക്കുക. രണ്ടുനേരം പല്ലുതേക്കുക. ഇതെല്ലം നമുക്ക് പതിവാക്കാം. ശുചിത്വമുള്ള നാട് ആരോഗ്യമുള്ള നാട്. ഓരോ വീടും വൃത്തിയാവട്ടെ നാട് നന്നാവട്ടെ. ഇതാണ് നമ്മുടെ മുദ്രാവാക്യം. ഇതിനായി കൈകൾ കോർക്കാം” എന്നാണ് ഫൈഹ മോൾ പ്രസംഗിച്ചത്.
Read Moreദേശാഭിമാനിക്ക് തെറ്റിദ്ധാരണ സംഭവിച്ചു; പിച്ചച്ചട്ടിയെടുത്ത മറിയക്കുട്ടിയെക്കുറിച്ച് എഴുതിയത് തെറ്റായ വാർത്ത; ഖേദം പ്രകടിപ്പിച്ച് സിപിഎം മുഖപത്രം
ഇടുക്കി: പെന്ഷന് കിട്ടാത്തതിനെത്തുടര്‍ന്ന് പിച്ചച്ചട്ടിയെടുത്തത് അടിമാലി ടൗണില്‍ പ്രതിഷേധിച്ച മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന വാര്‍ത്ത തിരുത്തി സിപിഎം മുഖപത്രമായ ദേശാഭിമാനി. മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമിയുണ്ടെന്നും ഇവരുടെ മകള്‍ വിദേശത്താണെന്നും വാര്ത്തവരാനിടയായതില് ദേശാഭിമാനി ഖേദം പ്രകടിപ്പിച്ചു. മറിയക്കുട്ടിയുടെ സഹോദരി റെയ്ച്ചല്‍ വര്‍ഷങ്ങളായി അമേരിക്കയിലാണെന്നും ഇതാണ് തെറ്റിധാരണ ഉണ്ടാക്കിയതെന്നുമാണ് പത്രം വിശദീകരിക്കുന്നത്. നേരത്തെ, പെന്ഷന് മുടങ്ങിയതിനെത്തുടര്‍ന്ന് അടിമാലി ടൗണില്‍ ഭിക്ഷ യാചിച്ചു സമരംനടത്തിയ ഇവര്‍ക്കെതിരേ സോഷ്യല്‍മീഡിയയിലും സൈബറിടങ്ങളിലും വ്യാപക ആക്രമണം ഉയര്‍ന്നിരുന്നു. വാര്‍ത്തയ്ക്ക് പിന്നാലെ തന്റെ പേരിലുണ്ടെന്ന് പറയുന്ന ഭൂമി കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ട് മറിയക്കുട്ടി വില്ലേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് സ്വന്തമായി ഭൂമി ഇല്ലെന്ന് വില്ലേജ് ഓഫീസര്‍ കത്തു നല്കി. ഇതോടെ തനിക്ക് ഭൂമിയും വീടുമുണ്ടെന്ന വ്യാജ പ്രചരണം നടത്തിയതിനെതിരേ മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. ഇതിനുപിന്നാലെയാണ് പാര്‍ട്ടി മുഖപത്രം ഖേദപ്രകടനവുമായി എത്തിയത്. എന്നാല്‍ താന്‍…
Read Moreതടവറയ്ക്കുള്ളിലെ ഗുണ്ടകളെ പൂട്ടും; വിയ്യൂർ സെൻട്രൽ ജയിലിൽ ആന്റി ഗുണ്ട സ്ക്വാഡിനെ നിയോഗിക്കാൻ നീക്കം
സ്വന്തം ലേഖകൻതൃശൂർ: വിയ്യൂർ ജയിലിലെ ഗുണ്ടാവിളയാട്ടം നിർത്താൻ ജയിലിൽ ആന്റി ഗുണ്ട സ്ക്വാഡിനെ നിയോഗിക്കാൻ നീക്കം. കേരളത്തിലെ ഒരു ജയിലിലും ഇത്തരത്തിൽ ആന്റി ഗുണ്ട സ്ക്വാഡിനെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടില്ലെങ്കിലും ഗുണ്ടകളും ക്വട്ടേഷൻ സംഘങ്ങളും അഴിഞ്ഞാടുന്ന വിയ്യൂരിലെ സെൻട്രൽ ജയിലിലും അതിസുരക്ഷ ജയിലിലും ഗുണ്ടകളെ അടിച്ചമർത്താൻ ജയിൽ ജീവനക്കാർ പാടുപെടുന്ന സാഹചര്യത്തിലാണ് പരീക്ഷണമെന്ന നിലയിൽ ആന്റി ഗുണ്ട സ്ക്വാഡിനെ വിയ്യൂർ ജയിലിൽ നിയോഗിക്കാൻ ആലോചന നടക്കുന്നത്. ഇതിന് ആഭ്യന്തരവകുപ്പിന്റെയും ജയിൽ വകുപ്പിന്റെയും സർക്കാരിന്റെയും അനുമതി ആവശ്യമാണ്. ചട്ടങ്ങളിലും ഭേദഗതികൾ വേണ്ടിവരുമെന്നാണ് സൂചന. വിയ്യൂരിലേക്ക് വിവിധ ജില്ലകളിൽ നിന്നെത്തുന്ന ഗുണ്ടാസംഘങ്ങൾ ജയിലിനകത്ത് പരസ്പരം ഏറ്റുമുട്ടുന്നതും കണക്കുകൾ കാരാഗൃഹത്തിനകത്ത് തീർക്കുന്നതും പതിവായിരിക്കുകയാണ്. അടുത്തിടെ ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതി കൊടി സുനിയും മറ്റൊരു സംഘവും ഏറ്റുമുട്ടിയതും ഒടുവിൽ കൊടി സുനിയെ ജയിൽ മാറ്റിയതും കാപ്പനിയമം ചുമത്തി വിയ്യൂർ സെൻ്ട്രൽ ജയിലിൽ കഴിയുന്ന…
Read Moreപിച്ചച്ചട്ടിയെടുത്ത മറിയക്കുട്ടി ഹൈക്കോടതിയിലേക്ക്; ഒന്നര ഏക്കർ എനിക്കില്ല, ഇരുനൂറേക്കർ എന്ന സ്ഥലത്താണ് താമസിക്കുന്നത്
ഇടുക്കി: പിച്ചച്ചട്ടിയുമായി അടിമാലി ടൗണിൽ പ്രതിഷേധിച്ച മറിയക്കുട്ടി ഹൈക്കോടതിയിലേക്ക്. സമൂഹമാധ്യമങ്ങളില്‍ ഭൂമിയും വീടുമുണ്ടെന്ന വ്യാജ പ്രചരണം നടത്തിയതിനെതിരെയാണ് മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കുന്നത്. ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപത്രം നല്‍കിയതോടെയാണ് തീരുമാനം. കോടതി ഇടപെട്ട് ഇത്തരം പ്രചരണങ്ങള്‍ തടയണമെന്നും കൃത്യമായി പെന്ഷന് നല്കാന് നടപടിയുണ്ടാകണമെന്നുമാണ് മറിയക്കുട്ടിയുടെ ആവശ്യം. ഹര്‍ജി ബുധനാഴ്ച ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യും. പെൻഷൻ മുടങ്ങിയതിനെത്തുടർന്ന് അടിമാലി ടൗണിൽ ഭിക്ഷ യാചിച്ചു സമരംനടത്തിയ ഇവർക്കെതിരേ സോഷ്യൽമിഡിയയിലും സൈബറിടങ്ങളിലും വ്യാപക ആരോപണം ഉയർന്നിരുന്നു. ഇവർക്കു സ്വത്തുണ്ടെന്നും രണ്ട് വീടുണ്ടെന്നും വാർത്തകൾവരെ സൃഷ്ടിക്കപ്പെട്ടിരുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാനാണ് ഇവർ പഞ്ചായത്ത് അംഗത്തിന്റെ സഹായത്തോടെ അപേക്ഷ സമർപ്പിച്ചത്. അന്വേഷണത്തിൽ ഇവർ പെൻഷൻ യോഗ്യതയുള്ളവരാണെന്നും സ്വത്തില്ലെന്നും സാക്ഷ്യപത്രം നൽകിക്കഴിഞ്ഞു. തന്റെ പേരില്‍ ഉണ്ടെന്നു പറയുന്ന ഒന്നരയേക്കര്‍ കണ്ടെത്തിത്തരണമെന്ന ആവശ്യവുമായിട്ടാണ് മറിയക്കുട്ടി ഓഫീസിലെത്തിയത്. ആകെയുള്ള അഞ്ച് സെന്റ് സ്ഥലവും വീടും സുഖമില്ലാത്ത തന്റെ ഇളയമകള്‍ക്ക്…
Read Moreആലുവ കൊലപാതക കേസിലെ വിധി പോക്സോ നിയമം നിലവിൽ വന്ന ദിവസം; ശിക്ഷ വിധിച്ചത് എറണാകുളം പോക്സോ കോടതി; കേസിന്റെ നാള് വഴികളിലൂടെ…
കൊച്ചി: ആലുവ കൊലപാതക കേസില്‍ കോടതി വിധി വന്ന ദിവസത്തിനും പ്രധാന്യമുണ്ട്. കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയാന്‍ 2012ല്‍ പാര്‍ലമെന്റ് പാസാക്കിയ പോക്സോ ആക്ട് അഥവാ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍സ് ഫ്രെം സെക്ഷ്വല്‍ ഒഫന്‍സസ് നിലവില്‍ വന്നത് ഇതേ ദിവസമാണ്. 2019ലെ നിയമത്തില്‍ ഭേദഗതിയിലൂടെ പരമാവധി ശിക്ഷ ജീവര്യന്തം എന്നതിന് പകരം വധ ശിക്ഷയാക്കി ഉയര്‍ത്തി. പോക്സോ നിയമത്തില്‍ ജാമ്യം ലഭിക്കുന്ന ഒരു വകുപ്പ് മാത്രമേ ഉള്ളൂ. അത് കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ച് വെച്ചു എന്നത് മാത്രമാണ്. ആറ് മാസം തടവ് ലഭിക്കാവുന്ന ഈ കുറ്റം ഒഴികെ മറ്റ് 23 വകുപ്പുകള്‍ക്കും പോലീസിന് ജാമ്യം നല്‍കാനാകില്ല. ഇന്ത്യന്‍ ശിക്ഷാ നിയമം, ബലാത്സംഗം കുറ്റത്തിന് ഏറ്റവും കുറഞ്ഞത് 10 വര്‍ഷം തടവാണ് നിഷ്കര്‍ഷിക്കുന്നത്. പക്ഷേ പോക്സോ ആക്ടില്‍ അത് 20 വര്‍ഷമാണ്. കേസിന്റെ നാള് വഴികള്‍ 2023 ജൂലൈ…
Read More250 വർഷം പഴക്കമുള്ള ചന്ദനക്കുടം മോഷണം പോയി; പരാതിയായപ്പോൾ കുടം തിരികെയെത്തി; തനിയെവന്ന അത്ഭുതസിദ്ധിയിൽ അന്വേഷണം വേണമെന്ന് പൈതൃക സമിതി
ചെങ്ങന്നൂർ: കൊല്ലകടവ് മുസ്ലിം ജമാഅത്തിന്റെ പൈതൃക സ്വത്തായ ചന്ദനക്കുടം കളവുപോയ കേസിലെ പ്രതികളെ പിടികൂടണമെന്ന് പൈതൃക സംരക്ഷണസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. 250 വർഷത്തിനു മുകളിൽ പഴക്കമുള്ളതും പഞ്ചലോഹ നിർമിതവുമായ അമൂല്യമായ ചന്ദനക്കുടം നഷ്ടപ്പെട്ട വിവരം ഇക്കഴിഞ്ഞ ജനുവരി ആറിനാണ് പള്ളി സെക്രട്ടറി വിശ്വാസികളെ അറിയിച്ചിരുന്നത്. അതേത്തുടർന്ന് ജനുവരി 12 നു പള്ളിയിൽനിന്നു വെൺമണി പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, അന്വേഷണം മന്ദഗതിയിലായിരുന്നു. പൈതൃക സംരക്ഷണസമിതി അന്വേഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പോലീസ് ചീഫ് എന്നിവരെ സമീപിച്ചതിനെത്തുടർന്ന് ജൂലൈ അഞ്ചിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സെപ്റ്റംബർ 23 നു പള്ളി പരിസരത്തെ കാടുവെട്ടിത്തെളിച്ചപ്പോൾ ചന്ദനക്കുടം കണ്ടെത്തി. ഇതിൽ ദുരൂഹതകളുണ്ടെന്നു പൈതൃക സമിതി ആരോപിച്ചു. നല്ല മഴക്കാലമായിരുന്നിട്ടു കൂടി കുടത്തിൽ ഒരു തരി മണ്ണുപോലും പറ്റിപ്പിടിച്ചിരുന്നില്ല. തുടരന്വേഷണത്തിൽ പോലീസ് ഉൽസാഹം കാണിക്കുന്നില്ലെന്നു പൈതൃക സമിതി ആരോപിച്ചു.കുറ്റക്കാരെ കണ്ടെത്തുവാൻ പോലീസിനു…
Read More