തിരുവല്ല: സുഹൃത്തിന്റെ വിവാഹ വാര്‍ഷിക ആഘോഷം കഴിഞ്ഞ് മടങ്ങിയ മൂന്നംഗ സംഘം സഞ്ചരിച്ചിരുന്ന ബുള്ളറ്റ് തിരുവല്ല കച്ചേരിപ്പടിയില്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. തിരുവല്ല മഞ്ഞാടി കമലാലയത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന് (25 ), തിരുവല്ല പുഷ്പഗിരി ആശുപത്രിക്ക് സമീപം കിഴക്കേ പറമ്പില്‍ ആസിഫ് അര്‍ഷാദ് (24) എന്നിവരാണ് മരിച്ചത്. മഞ്ഞാടി പുതുപ്പറമ്പില്‍ അരുണിനാണ് ( 25 ) പരിക്കേറ്റത്. കച്ചേരിപ്പടി ജംഗ്ഷന് സമീപം ഇന്ന് പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം. താലൂക്ക് ആശുപത്രി ഭാഗത്തു നിന്നെത്തിയ ബുള്ളറ്റ് നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചു കയറിയശേഷം മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ വിഷ്ണുവും ആസിഫും തല്‍ക്ഷണം മരിച്ചു. രിക്കേറ്റ അരുണിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച ഇരുവരുടെയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. ആമല്ലൂരില് സുഹൃത്തിന്റെ വിവാഹ വാര്‍ഷിക ആഘോഷം…
Read MoreCategory: Top News
ചാണ്ടിയുടെ വിജയത്തിന് കാരണം പ്രതിപക്ഷ ത്തിന്റെ പ്രവർത്തനങ്ങളല്ല, ജനങ്ങൾക്ക് സർക്കാരിൽ നിന്നുണ്ടായ ദുരനുഭവമെന്ന് കെ മുരളീധരൻ
തിരുവനന്തപുരം: പുതുപ്പള്ളിയില്‍ താരപ്രചാരകരുടെ പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്താതിരുന്നത് മനപൂര്‍വം. കെപി സിസി നേതൃത്വത്തെ വിമര്‍ശിച്ച് കെ. മുരളീധരന്. ചാണ്ടിയുടെ വന്‍ വിജയത്തിന് കാരണം പ്രതിപക്ഷത്തിന്റെ പ്രവര്ത്ത നത്തെക്കാളുപരി ജനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്നും ദുരനുഭവങ്ങളെന്ന് മുരളീധരൻ സര്‍വീസ് ബ്രേക്ക് പറഞ്ഞാണ് പ്രവര്‍ത്തക സമിതിയില്‍ നിന്നും തന്നെ ചിലര്‍ വെട്ടിയതെന്നും പ്രവര്‍ത്തക സമിതി യിലുള്ളത് തന്റെ ബ്രേക്കിനോളം സര്‍വീസ് ഇല്ലാത്തവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇനി നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചാലും ഞാൻ മന്ത്രിയാകില്ല. അപ്പോഴും തന്നെ തഴയാന്‍ ന്യായീകരണങ്ങളു ണ്ടാകും. ചെന്നിത്തല പറഞ്ഞത് പോലെ സമുദായം ചൂണ്ടിക്കാട്ടി തന്നെ മന്ത്രി സ്ഥാനത്ത് നിന്ന് വെട്ടിമാറ്റും. മനപ്പൂര്‍വമാണ് പുതുപ്പള്ളിയില്‍ താരപ്രചാരകരുടെ പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്താതിരുന്നത്. വന്‍ വിജയത്തിന് കാരണം പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനത്തെക്കാളുപരി ജനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്നും ദുരനുഭവങ്ങളുണ്ടായത് മൂലമാണ്. പടവെട്ടാനുളള്ള സാഹചര്യമല്ലാത്തതു കൊണ്ടാണ് പല കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറി…
Read Moreഅച്ഛന് അവസാന സല്യൂട്ട്; സൈനിക വേഷത്തില്‍ പിതാവിന് അന്ത്യോപചാരം അർപ്പിച്ച് ആറുവയസുകാരൻ: മകന് സല്യൂട്ട് അടിച്ച് രാജ്യം
ന്യൂഡല്‍ഹി: ജമ്മു കാഷ്മീരില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കേണല്‍ മന്‍പ്രീത് സിംഗിന് സൈനിക വേഷത്തില്‍ അന്ത്യോപചാരം അര്‍പ്പിച്ച് ആറുവയസുള്ള മകന്. വന്‍ ജനാവലിയാണ് ധീരയോദ്ധാവിനെ അവസാനമായി ഒരുനോക്കു കാണാന്‍ ഭവനത്തിലെത്തിയത്. സൈനികവേഷത്തില്‍ തന്റെ പിതാവിന് അവസാന സല്യൂട്ട് അര്‍പ്പിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. മന്‍പ്രീത് സിംഗിന്റെ മൃതദേഹം കഴിഞ്ഞ ദിവസം പഞ്ചാബിലെ മുല്ലാന്‍പൂരിലെ വസതിയിലെത്തിച്ചപ്പോഴാണ് രണ്ടര വയസുള്ള സഹോദരിക്കൊപ്പം മകൻ പിതാവിന് ആദരമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസം ജമ്മു കാഷ്മീരിലെ അനന്തനാഗില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ കേണല്‍ മന്‍പ്രീത് സിംഗിനൊപ്പം മേജര്‍ ആശിഷ് ധോന്‍ചക്ക്, ജമ്മു കാഷ്മീർ പോലീസിലെ ഡിഎസ്പി ഹുമയൂണ്‍ ഭട്ട് എന്നിവരും വീരമൃത്യു വരിച്ചിരുന്നു. 19 രാഷ്ട്രീയ റൈഫിള്‍സിലെ കമാന്‍ഡിംഗ് ഓഫീസറായിരുന്ന കേണല്‍ മന്‍പ്രീത് സിംഗ്(41) വിശിഷ്ട സേവനത്തിനുള്ള സേനാ മെഡല്‍ നേടിയ വ്യക്തിയാണ്. ബുധനാഴ്ച രാത്രിയില്‍ സൈന്യവും പോലീസും…
Read Moreപ്രതിമ കാണുമ്പോൾ പോലും പ്രലോഭനം ഉണ്ടാകുന്നത് മാനസികരോഗം; സ്ത്രീ രൂപമുള്ള പ്രതിമയോട് വിരോധമുണ്ടെങ്കിൽ അവാർഡ് വാങ്ങരുത്; പൊട്ടിത്തെറിച്ച് ഹരിഷ് പേരടിയും ഭാഗ്യലക്ഷ്മിയും
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് വേദിയിൽ സ്പെഷൽ ജൂറി പുരസ്കാരം സ്വീകരിച്ചുകൊണ്ട് നടൻ അലൻസിയർ നടത്തിയ പരാമർശം വിവാദമാകുന്നു. സോഷ്യൽ മീഡിയയിലെങ്ങും അലൻസിയർക്കെതിരെയുള്ള ട്രോളുകളുടെ പെരുമഴയാണ്. ചലച്ചിത്ര പ്രവർത്തകരടക്കം അലൻസിയറുടെ പരാമർശത്തിനെതിരേ പ്രതിഷേധവും അമർഷവും രേഖപ്പെടുത്തി സോഷ്യൽ മീഡിയയിൽ കുറിപ്പുകളിട്ടു. കടുത്ത വിമർശനമാണ് നടൻ ഹരീഷ് പേരടി ഉയർത്തിയിയിരിക്കുന്നത്. ഒരു പെൺ പുരസ്ക്കാര പ്രതിമ കാണുമ്പോൾ പോലും പ്രലോഭനം ഉണ്ടാകുന്നത് മാനസികരോഗം മൂർച്ചിച്ചതിന്റെ ലക്ഷണമാണെന്നും അതിന് ചികിത്സിക്കുകയാണ് വേണ്ടതെന്നും ഹരീഷ് പേരടി പറയുന്നു. രാഷ്ടീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ആൺകരുത്ത് ഇതല്ല .അത് സമരങ്ങളുടെയും പോരാട്ടങ്ങളുടെതുമാണ്.ഈ സ്ത്രി വിരുദ്ധ പരാമർശത്തിന്റെ പേരിൽ അലൻസിയറുടെ അവാർഡ് സർക്കാർ പിൻവലിക്കേണ്ടതാണെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. സ്ത്രീകളുടെ സിനിമാ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാറാണ് ഇവിടെയുള്ളത്. എന്നിട്ടും ഇത്ര നിരുത്തരവാദപരവും നികൃഷ്ടവുമായി ഇങ്ങിനെയൊരു വേദിയിൽ നിന്നുകൊണ്ട്…
Read Moreജുവനൈൽ ഹോമിൽ കുട്ടികൾക്ക് ക്രൂര മർദനം: പെൺകുട്ടിയുടെ മുഖത്ത് ചെരിപ്പുകൊണ്ട് അടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, ജീവനക്കാർക്ക് സസ്പെൻഷൻ
ജുവനൈൽ ഹോമിൽ പെൺകുട്ടിയെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ആഗ്രയിലാണ് സംഭവം.ജുവനൈൽ ഹോമിലെ കുട്ടികളിൽ ഒരാൾ ദിവസങ്ങൾക്ക് മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. സംഭവത്തെ തുടർന്ന് ഹോം സൂപ്രണ്ട് പൂനം പാലിനെ സസ്പെൻഡ് ചെയ്യുകയും ഇവർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രയാഗ്രാജിലെ ജുവനൈൽ ഹോമിലും സമാനമായ സംഭവങ്ങളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന്. തിങ്കളാഴ്ച പുറത്തുവന്ന ആദ്യ വീഡിയോയിൽ ഒരു മുറിയിൽ ഒരു പെൺകുട്ടി കട്ടിലിൽ കിടക്കുന്നതും മറ്റ് ആറ് പെൺകുട്ടികൾ മൂന്ന് കട്ടിലുകളിൽ വിശ്രമിക്കുന്നതും കാണിക്കുന്നു. പാൽ മുറിയിലേക്ക് കയറി പെൺകുട്ടിയെ മർദിക്കുന്നതും മറ്റ് കുട്ടികളെ ശകാരിക്കുന്നതും അവരിൽ ഒരാളെ തല്ലുന്നതും കാണാം. സംഭവങ്ങളിൽ ഉൾപ്പെട്ട ഹോം സൂപ്രണ്ട്, പൂനം പാലിനെയും മറ്റ് സ്റ്റാഫ് അംഗങ്ങളെയും സസ്പെൻഡ് ചെയ്തിട്ടുണ്ടെന്ന് ആഗ്ര ഡിവിഷൻ കമ്മീഷണർ റിതു മഹേശ്വരി പറഞ്ഞു. ജില്ലാ മജിസ്ട്രേറ്റിനോട് കർശന നടപടിയെടുക്കാൻ ഉത്തരവിടുകയും എഫ്ഐആർ ഫയൽ ചെയ്യുകയും ചെയ്തു. ആഗ്ര…
Read Moreകോഴിക്കോട്ട് ഒരാള്‍ക്ക് കൂടി നിപ; രോഗം സ്ഥിരീകരിച്ചത് സമ്പർക്കപ്പട്ടികയിൽ ഉള്ള യുവാവിന്; 9 വയസുകാരന്റെ നില ഗുരുതരം
കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ സ്ഥിരീകരിച്ചത്. ഇതോടെ ആക്ടീവ് കേസുകളുടെ എണ്ണം നാലായി. നിപ ബാധിച്ച് മരിച്ച രണ്ട് പേര് നേരത്തേ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയപ്പോള്‍ ഇവരുമായി സമ്പര്‍ക്കമുണ്ടായ ആള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നിരീക്ഷണത്തിലായിരുന്ന ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചപ്പോള്‍ ഫലം പോസീറ്റീവ് ആവുകയായിരുന്നു.ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇതോടെ നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നാലായി. ഇതില്‍ ആദ്യം രോഗം ബാധിച്ച് മരിച്ചയാളുടെ മകനായ ഒന്‍പത് വയസുകാരന്റെ നില ഗുരുതരമായി തുടരുകയാണ്. മറ്റുള്ളവര്‍ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങ ളില്ലെന്നാണ് വിവരം.
Read Moreശൈശവ വിവാഹം; 15ഖാസിമാർ അറസ്റ്റിൽ, വിവാഹം കഴിച്ച പുരുഷന്മാർക്കെതിരെ പോക്സോ കേസ്
ശൈശവ വിവാഹം നടത്തിയ 15 ഖാസിമാരെ പോലീസ് അറസ്റ്റ് ചെയ്തു. അസമിലാണ് സംഭവം. സംസ്ഥാനത്തെ ഹൈലകണ്ടി ജില്ലയിൽ നിന്നാണ് ബുധനാഴ്ച ഇവരെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ പക്കൽ നിന്ന് 10 വിവാഹ സർട്ടിഫിക്കറ്റുകളും പോലീസ് പിടിച്ചെടുത്തു. ശൈശവവിവാഹത്തിന്റെ പേരിൽ മൂവായിരത്തോളം പേരെ അറസ്റ്റ് ചെയ്യുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രഖ്യാപിച്ചു. 14 വയസ്സിന് താഴെയുള്ള പെൺകുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷൻമാർ പോക്സോ അല്ലെങ്കിൽ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം എന്നിവ പ്രകാരം കുറ്റം ചുമത്തുമെന്നും ഒമ്പത് വയസ്സുള്ള പെൺകുട്ടിയെ നിർബന്ധിച്ച് പ്രസവിപ്പിച്ച സംഭവത്തെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. നിയമപരമായ വിവാഹപ്രായം സ്ത്രീകൾക്ക് 18 വയസ്സും പുരുഷന്മാർക്ക് 21 വയസ്സുമാണ്. എന്നിരുന്നാലും, ശൈശവ വിവാഹ കേസുകളിൽ പോക്സോ പ്രയോഗിക്കാൻ കഴിയുമോ എന്ന് നിയമവിദഗ്ധർ ചോദ്യം ചെയ്തിട്ടുണ്ട്.
Read Moreആൺകരുത്തുള്ള പ്രതിമ വേണം എന്ന് പറഞ്ഞത് തന്റേടത്തോടെ; പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കുന്നു എന്ന തന്റെ പ്രസംഗത്തിൽ തെറ്റില്ല; പ്രസ്താവനയിൽ ഉറച്ച് അലൻസിയർ
വിവാദ പരാമർശത്തിന് വിശദീകരണവുമായി നടൻ അലൻസിയർ. താൻ പറഞ്ഞതിൽ സ്ത്രീവിരുദ്ധതയില്ല. ഒരു പുരുഷൻ എന്ന നിലയിൽ അഭിമാനിക്കുന്നു. ഒരു ലജ്ജയും ഇല്ല. കിട്ടിയ പുരസ്കാരം നടി പൗളി ചേച്ചിയ്ക്കാണ് ആദ്യം നൽകിയത്. പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നും ആൺകരുത്തുള്ള പ്രതിമ നൽകണമെന്നുമായിരുന്നു അലൻസിയർ വ്യാഴാഴ്ച ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം പറഞ്ഞത്. എന്നാൽ ഈ പരാമർശം വിവാദമായതിന് പിന്നാലെയാണ് താരം പ്രതികരണവുമായി എത്തിയത്. ഞാനൊരു സ്ത്രീവിരുദ്ധൻ ഒന്നുമല്ല. അതൊക്കെ മനസിലാക്കാനുള്ള വിവേകം പെൺകൂട്ടായ്മക്ക് ഉണ്ടാകണം. ആൺകരുത്തുള്ള പ്രതിമ വേണം എന്ന് പറഞ്ഞത് തന്റേടത്തോടെയാണ്. പുരുഷ ശരീരത്തിന് വേണ്ടി സംസാരിച്ചത് അമ്മയ്ക്കു വേണ്ടിയാണ്. എന്തിനാണ് എല്ലാവർഷവും ഒരേ ശില്പം തന്നെ നൽകുന്നത് എന്നാണ് ചോദിച്ചതെന്നുമാണ് അലൻസിയറിന്റെ വിശദീകരണം. 2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം അലന്‍സിയറിന് ലഭിച്ചിരുന്നു. പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷമാണ് അലൻസിയർ…
Read Moreകാമുകിയും കുടുംബവും ബ്ലാക്മെയില്‍ ചെയ്ചതു; വിവാഹിതനായ യുവാവ് ഫേസ്ബുക്ക് ലൈവിനിടെ പുഴയിൽ ചാടി ജീവനൊടുക്കി; തനിച്ചയായി ഭാര്യയും മക്കളും
നാഗ്പുര്‍: കാമുകിയും കുടുംബവും ബ്ലാക്മെയില്‍ ചെയ്തെന്നാരോപിച്ച് വിവാഹിതനായ യുവാവ് ഫേസ് ബുക്ക് ലൈവിനിടെ പുഴയിൽ ചാടി ജീവനൊടുക്കി. നാഗ്പുരിലാണ് സംഭവം. 38കാരനായ മനീഷ് ആണ് മരിച്ചത്. തന്റെ കാമുകിയായിരുന്ന 19കാരിയും കുടുംബവും തനിക്കെതിരേ ബലാത്സംഗക്കുറ്റം ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി എന്നാണ് മനീഷിന്റെ ആരോപണം. യുവതിയും കുടുംബാംഗങ്ങളും അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പണം നൽകിയില്ലെങ്കിൽ തനിക്കെതിരേ പോലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മനീഷ് പറഞ്ഞു. സെപ്റ്റംബർ ആറിന് യുവതിയെ വീട്ടിൽനിന്ന് കാണാതായിരുന്നു. യുവതി മനീഷിനൊപ്പം ഒളിച്ചോടിയതാണെന്ന് കുടുംബം ആരോപിച്ചു. വീട്ടില്‍ തിരിച്ചെത്തിയശേഷം, മനീഷ് ബലാത്സംഗം ചെയ്തെന്ന ആരോപണം യുവതി ഉന്നയിച്ചു. എന്നാല്‍ യുവതിയുമായി ശാരീരിക ബന്ധമുണ്ടായിട്ടില്ലെന്നും പണം ആവശ്യപ്പെട്ട് യുവതിയും കുടുംബവും തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മനീഷിന്റെ ആരോപണം. യുവതിയും യുവതിയുടെ കുടുംബവും ഒരു ഫോട്ടോ സ്റ്റുഡിയോ ഓപ്പറേറ്ററുമാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്ന് മനീഷ് ഫേസ് ബുക്ക് ലൈവില്‍ പറഞ്ഞു.…
Read Moreഭരണഘടനശില്പിയെന്ന് അംബേദ്കറെ വിളിക്കുന്നവർക്ക് വട്ട്, ചെയ്തത് ഒരു ടൈപ്പിസ്റ്റിന്റെ ജോലി മാത്രം; ഭരണഘടനാ ശിൽപ്പി അംബേദ്കറിനെ അധിക്ഷേപിച്ച ആർഎസ്എസ് ചിന്തകൻ അറസ്റ്റിൽ
ചെന്നൈ: ഭരണഘടനാ ശിൽപ്പി ബി.ആർ. അംബേദ്കറിനെതിരായ അധിക്ഷേപ പരാമർശത്തിൽ ആർഎസ്എസ് ചിന്തകൻ ആർ.ബി.വി.എസ്. മണിയനെ ചെന്നൈ പോലീസ് അറസ്റ്റ്ചെയ്തു. അംബേദ്കർ ഒരു പട്ടികജാതിക്കാരൻ മാത്രമാണെന്നും ഭരണഘടനശില്പിയെന്ന് അംബേദ്കറെ വിളിക്കുന്നവർക്ക് വട്ടാണെന്നുമായിരുന്നു മണിയന്റെ പരാമർശം. വിഎച്ച്പി മുൻ തമിഴ്നാട് വൈസ് പ്രസിഡന്റായ മണിയന്റെ അംബേദ്ക്കർ വിരുദ്ധ അധിക്ഷേപ പ്രഭാഷണം കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കപ്പെട്ടത്. ഭരണഘടനയ്ക്ക് വേണ്ടി സംഭാവന ചെയ്ത വ്യക്തിയായി അംബേദ്കറിനെ കാണരുതെന്നും ഒരു ടൈപ്പിസ്റ്റ് ചെയ്യേണ്ട ജോലി മാത്രമാണ് അംബേദ്കർ ചെയ്തതെന്നും പ്രഭാഷണത്തിലുണ്ടായിരുന്നു. പലരും നടത്തിയ പ്രസംഗങ്ങൾ പകർത്തിയെഴുതുമ്പോൾ തെറ്റുവരാതെ നോക്കുക എന്നതായിരുന്നു അംബേദ്കറുടെ ജോലി. തമിഴ്ജനത ആരാധിക്കുന്ന തിരുവള്ളുവർ ജീവിച്ചിരുന്നിട്ടേയില്ലെന്നും ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവായ മണിയൻ പറയുന്നുണ്ട്. സനാതനധർമം പിന്തുടരുന്നവരാണ് തങ്ങളെന്നും ഇന്ത്യയെ രക്ഷിക്കാൻ നരേന്ദ്രമോദിക്കും ബിജെപിക്കും മാത്രമേ കഴിയുകയുള്ളൂവെന്നും മണിയൻ അവകാശപ്പെടുന്നു. പ്രഭാഷണം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെയാണ് നടപടി. അംബേദ്കറിനെതിരായ…
Read More