കോട്ടയം: 2023ലെ കലണ്ടറിൽ മലയാള മാസം കന്നി തുടങ്ങുന്നതു സംബന്ധിച്ചു വ്യാപക ആശയക്കുഴപ്പം. 2023ലെ കലണ്ടർ പുറത്തിറങ്ങുന്ന സമയം മുതൽ തുടങ്ങിയ ആശയക്കുഴപ്പമാണ് കന്നി മാസം എത്തിയതോടെ കൂടുതൽ ചർച്ചയാകുന്നത്. സർക്കാരിന്റെയും ദീപികയടക്കം പല പത്രങ്ങളുടെയും കലണ്ടറുകളിൽ 1199 ചിങ്ങമാസം 32 ദിവസം ഉണ്ട്. കന്നി ഒന്ന് തുടങ്ങുന്നത് സെപ്റ്റംബർ 18 തിങ്കളാഴ്ചയും ആയിരുന്നു. എന്നാൽ, മറ്റു ചില പത്രസ്ഥാപനങ്ങളുടെ കലണ്ടറുകളിൽ ചിങ്ങമാസം 31 വരെയേയുള്ളൂ. കന്നി മാസം സെപ്റ്റംബർ 17ന് തുടങ്ങുകയും ചെയ്തു. ഇതിനുസരിച്ചു പത്രങ്ങളിൽ വ്യത്യസ്ത തീയതി വന്നതോടെയാണ് ആശയക്കുഴപ്പം രൂക്ഷമായത്. എന്നാൽ, ഉദയാസ്തമയത്തിന്റെ സമയം കണക്കാക്കുന്നതു സംബന്ധിച്ചു പഞ്ചാംഗം തയാറാക്കുന്നവർ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഇത്തരമൊരു ആശയക്കുഴപ്പം സൃഷ്ടിക്കുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലെ ഉദയാസ്തമയ സമയം വ്യത്യസ്തമാണ്. ഈ വ്യത്യസ്ത സമയം ആധാരമാക്കി പഞ്ചാംഗം തയാറാക്കുന്നതുകൊണ്ടാണ് തീയതിയിലും മാറ്റം വരുന്നത്.…
Read MoreCategory: Top News
ഇന്ത്യയോളം അര്‍ഥം വരില്ല ഭാരത്; പ്രധാനമന്ത്രി മാധ്യമപ്രവര്‍ത്തകരില്‍നിന്ന് ഒളിച്ചോടുന്നത് ജനങ്ങളില്‍നിന്നുള്ള ഒളിച്ചോട്ടമെന്ന് പി.ഡി.ടി. ആചാരി
കോട്ടയം: ഇന്ത്യയുടെ നാമം ഭാരത് എന്ന പേരിലേക്കു മാറ്റുന്നത് ചരിത്രത്തിനും സംസ്കൃതിക്കും ഭൂഷണമാകില്ലെന്ന് മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരി. വൈവിധ്യങ്ങള്‍ നിറഞ്ഞ ഇന്ത്യന്‍ സംസ്കൃതിയില്‍ ഭാരത് എന്നതിനേക്കാള്‍ അര്‍ഥവും ആഴവുമുള്ളത് ഇന്ത്യ എന്ന ദേശനാമത്തിനാണ്. ആഗോളതലത്തിലും ഇന്ത്യ എന്ന പേരിലാണ് അംഗീകാരമുള്ളതെന്ന് കോട്ടയം പ്രസ് ക്ലബ്ബില്‍ നടത്തിയ പ്രഭാഷണത്തില്‍ ആചാരി അഭിപ്രായപ്പെട്ടു. പാര്‍ലമെന്റിലും മാധ്യമപ്രതിനിധികള്‍ക്കു മുന്നിലും ഇപ്പോഴത്തെ പ്രധാനമന്ത്രി കടന്നുവരില്ലെന്ന നിലപാട് ഇന്ത്യന്‍ ജനാധിപത്യത്തിന് ഭൂഷണമല്ല. മന് കി ബാത് പോലുള്ള ദേശീയ പ്രക്ഷേപണത്തെ ജനകീയ ജനാധിപത്യ സമ്പര്‍ക്കമായി കണക്കാക്കാനാകില്ല. ഇന്ത്യന്‍ ജനാധിപത്യത്തിനു കരുത്തും കരുതലും പകര്‍ന്ന ശക്തനായ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു. ദേശീയ സാക്ഷരത 20 ശതമാനം മാത്രമുണ്ടായിരുന്ന 1947ല്‍ ഇന്ത്യയെന്ന പരമദരിദ്രരാജ്യത്തെ ഇത്ര ശക്തമായ ജനാധിപത്യത്തിലും സോഷ്യലിസത്തിലും ഭദ്രമാക്കിയെന്നു പറയുന്നത് ചെറിയ കാര്യമില്ല. കൂട്ടിച്ചേര്‍ക്കപ്പെട്ട ഓരോ നാട്ടുരാജ്യത്തിന്റെയും അവിടത്തെ ജനങ്ങളുടെയും വികാരം…
Read Moreഇന്ന് ക്ലാസിൽ പോകണം, പഠിക്കണം..! കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ ഇഡി മുൻപാകെ ഹാജരാകില്ലെന്ന് എ.സി. മൊയ്തീൻ
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇഡിക്ക് മുൻപാകെ ഇന്ന് ഹാജരാകില്ലെന്ന് അറിയിച്ച് സിപിഎം സംസ്ഥാന കമ്മറ്റിയംഗം എ.സി. മൊയ്തീൻ. ഇ മെയിൽ വഴിയാണ് ഇക്കാര്യം അറിയിച്ചത്. നിയമസഭാ സാമാജികർക്കുള്ള ക്ലാസിൽ പങ്കെടുക്കണമെന്നാണ് വിശദീക രണം. ഇഡി പുതിയ നോട്ടീസ് നൽകുമെന്നാണ് സൂചന.തിങ്കളാഴ്ച ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയയ്ച്ചതിന് പിന്നാലെയാണ് ഇന്നും ചോദ്യം ചെയ്യുമെന്ന് ഇഡി അറിയിച്ചത്. ശേഷം ഹാജരാകാന്‍ സമന്‍സ് നല്കി. മാത്രമല്ല മൊയ്തീന്റെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും നിര്‍ദേശമുണ്ടായിരുന്നു. രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് മുന്‍പായി മൊയ്തീനെതിരെ ഇഡി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചി ട്ടുണ്ട്. കേസില്‍ മുഖ്യസാക്ഷിയായ കെ.എ ജിജോര്‍, തൃശൂര്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി.ആര് അരവിന്ദാക്ഷന് എന്നിവരുടെ മൊഴികള്‍ മൊയ്തീന് എതിരാണ്. കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് തൃശൂരും…
Read Moreഹൈടെക് പെണ്‍വാണിഭം; മണിക്കൂറിന് 4000 രൂപ മുതൽ; ഡോർ ടു ഡോർ ക്രോസ് മസാജ് വിത്ത് ഹാപ്പി എന്‍ഡിംഗും; കൊച്ചിയിൽ കൂണുപോലെ മുളച്ച് സ്പാകളിലും മസാജ് സെന്ററുകളും
സീമ മോഹന്‍ലാല്‍കൊച്ചി: കൊച്ചി നഗരത്തില്‍ കൂണ്പോലെ മുളച്ചുപൊന്തുന്ന സ്പാകളിലും മസാജ് സെന്ററുകളിലും പിടിമുറുക്കി കൊച്ചി സിറ്റി പോലീസ്. കഴിഞ്ഞ നാലു ദിവസങ്ങളിലായി 400 ലധികം കേന്ദ്രങ്ങളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. ഇതില്‍ ഡോക്ടറുടെ സേവനം ലഭ്യമാണെന്ന് വ്യാജപ്രചാരണം നടത്തിയതിന് പനമ്പിള്ളി നഗറിലെ അനാബെല്‍ എന്ന മസാജ് പാര്‍ലര്‍ ഉടമയ്ക്കെതിരെ കേസെടുത്തു. അനാശാസ്യ പ്രവര്‍ത്തനത്തിന് വജ്ര ബ്യൂട്ടി പാര്‍ലര്‍ ആന്‍ഡ് സ്പായ്ക്കെതിരെയും രാസലഹരി കൈവശം വച്ചതിന് പാലാരിവട്ടം എസന്‍ഷ്യല്‍ ബോഡി കെയര്‍ ആന്‍ഡ് ബ്യൂട്ടി സ്പാ നടത്തിപ്പുകാരനെതിരെയും പോലീസ് കേസെടുത്തിരുന്നു. ലൈസന്‍സ് ഇല്ലാത്ത പല സ്പാകളും അടപ്പിച്ചു. നഗരത്തിലെ പ്രധാന ഇടങ്ങളിലെല്ലാം തന്നെ മസാജിംഗ്, ക്രോസ് മസാജിംഗ് ബോര്‍ഡുകളുണ്ട്. ഇത്തരത്തിലുളള ചില കേന്ദ്രങ്ങള്‍ക്കു പിന്നില്‍ നടക്കുന്നത് ഹൈടെക് പെണ്‍വാണിഭം തന്നെയാണ്. ചെറിയൊരു കെട്ടിടം വാടകയ്ക്കെടുത്ത് അതില്‍ ചെറിയ മുറികളൊരുക്കി മസാജിംഗ് സെന്ററുകള്‍ എന്ന ബോര്‍ഡും തൂക്കി കൊയ്ത്തു നടത്തുന്ന…
Read Moreമോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ്; വിചാരണ നടപടികള്‍ ആറ് മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു
മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി ആറു മാസത്തേക്ക് സ്റ്റേ ചെയ്തു.അടുത്തമാസം കോടതിയില്‍ വിചാരണയ്ക്കായി നേരിട്ടു ഹാജരാകണമെന്ന് മോഹന്‍ലാലിനോട് നിര്‍ദേശിച്ചിരുന്നു. നംബര് മൂന്നിന് നേരിട്ട് ഹാജരാകണമെന്നായിരുന്നു കഴിഞ്ഞമാസം പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചത്. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷയും കോടതി തള്ളിയിരുന്നു. ആവശ്യം പൊതുതാല്പര്യത്തിന് വിരുദ്ധമാണെന്നായിരുന്നു അന്ന് കോടതി വിലയിരുത്തിയത്. മോഹന്‍ലാലിന്റെ എറണാകുളം തേവരയിലെ വീട്ടില്‍ നിന്ന് അനധികൃതമായി നാല് ആനക്കൊമ്പ് സൂക്ഷിച്ചത് സംബന്ധിച്ച് 2011ല്‍ ആദായനികതി വകുപ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് പിന്നീട് വനം വകുപ്പിനു കൈമാറി. ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ ഒന്നാം പ്രതിയാണെന്ന് വ്യക്തമാക്കി കഴിഞ്ഞവര്‍ഷം പെരുമ്പാവൂര്‍ കോടതിയില്‍ വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
Read Moreമകന്റെ ബൈക്ക് കത്തിക്കാൻ അമ്മയുടെ ക്വട്ടേഷൻ; പിന്നാലെ അതേ സംഘം അമ്മയെ തിരിച്ചടിച്ചു; കാരണം ഇങ്ങനെ
മലപ്പുറം: മകന്റെ ബൈക്ക് കത്തിക്കാൻ മാസങ്ങൾക്കു മുൻപ് ക്വട്ടേഷൻ നൽകിയ വീട്ടമ്മയെ അതേ സംഘം ആക്രമിച്ചതായി പരാതി. മലപ്പുറം മേലാറ്റൂരിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മൂന്നു പേരെ മേലാറ്റൂർ പോലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ കോടതി പ്രതികളെ റിമാൻഡ് ചെയ്തു. മുള്ള്യാകുർശി തച്ചാംകുന്നേൽ നഫീസയ്ക്കു നേരേയാണ് മൂന്നംഗ സംഘം ആക്രമണം നടത്തിയത്. തമിഴ്നാട് ഉക്കടം സ്വദേശി കാജാ ഹുസൈൻ (39), പന്തലം ചേരി നാസർ (32), മുള്ള്യാകുർശി കീഴു വീട്ടിൽ മെഹബൂബ് (58) എന്നിവരാണ് അറസ്റ്റിലായത്. മേലാറ്റൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ആർ. രഞ്ജിത്തും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. നേരത്തേ വീട്ടമ്മ നൽകിയ ക്വട്ടേഷൻ ഏറ്റെടുത്ത് ഇവരുടെ മകന്റെ ബൈക്ക് കത്തിച്ച കേസിൽ പിടിയിലായ പ്രതികളാണ് ഇവർ. ഈ കേസിൽ റിമാൻഡിലായിരുന്ന പ്രതികൾ അടുത്തിടെ ജാമ്യത്തിലിറങ്ങിയതായിരുന്നു. മകനുമായുള്ള പ്രശ്നത്തിന്റെ പേരിലാണ് ഏതാനും മാസങ്ങൾക്കു മുൻപ് ബൈക്ക്…
Read Moreസുഹൃത്തുക്കൾ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു; ബില്ല് ആര് അടയ്ക്കുമെന്ന തർക്കം കൊലപാതകത്തിലേക്ക്; മകനെ അന്വേഷിച്ചെത്തിയ ബന്ധുക്കൾ കണ്ടകാഴ്ച ഞെട്ടിക്കുന്നത്
ലക്നോ: ഉത്തർപ്രദേശിൽ ഭക്ഷണം കഴിച്ചതിന്റെ ബില്ലിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 15കാരനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി. മഹാരാജ്ഗ്ഞ്ച് ജില്ലയിലെ ഘുഗുലി ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ട ചന്ദനും മൂന്ന് സുഹൃത്തുക്കളും ഒരു കടയിൽ ഭക്ഷണം കഴിച്ചു. തുടർന്ന് ഭക്ഷണത്തിന്റെ ബില്ല് അടയ്ക്കുന്നതിനെ ചൊല്ലി ചന്ദനുമായി സുഹൃത്തുക്കൾ തർക്കമുണ്ടായി. കുറച്ച് സമയത്തിന് ശേഷം മൂവരും ചേർന്ന് ചന്ദനെ അഹിരൗലി ഗ്രാമത്തിലേക്ക് കൊണ്ടുപോവുകയും അവിടെവച്ച് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ചന്ദൻ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തുകയും ശനിയാഴ്ച ഉച്ചയോടെ പോലീസിൽ അറിയിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ ഘുഗുലി പോലീസ് ചന്ദന്റെ മൃതദേഹം കണ്ടെത്തി. ഇതിനു പിന്നാലെ നടത്തിയെ അന്വേഷണത്തിലാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Read Moreമന്ത്രി കെ. രാധാകൃഷ്ണന് അയിത്തം കല്‍പ്പിക്കുന്ന നിങ്ങള്‍, താന്‍ തരുന്ന പണത്തിന് അയിത്തം കല്‍പ്പിക്കാറില്ലല്ലോ; പൊതുപരിപാടിക്കിടെ ജാതിവിവേചനം നേരിട്ട അനുഭവം പങ്കുവച്ച് മന്ത്രി
കോട്ടയം: ക്ഷേത്രപരിപാടിക്കെത്തിയ തനിക്ക് ജാതിവിവേചനം നേരിട്ടുവെന്ന് വെളിപ്പെടുത്തി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്. ഭാരതീയ വേലന്‍ സൊസൈറ്റി(ബിവിഎസ്) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്തിടെ ക്ഷേത്രത്തില്‍ പരിപാടിക്ക് പോയപ്പോഴാണ് അവഹേളനം നേരിട്ടതെന്ന് മന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് നിലവിളക്ക് കത്തിക്കാന്‍ കൊണ്ടുവന്ന തിരി നിലത്തുവച്ച ശേഷം എടുത്ത് കത്തിക്കാന്‍ ആവശ്യപ്പെട്ടതായാണ് മന്ത്രി പറഞ്ഞത്. ക്ഷേത്രത്തിലെ പ്രധാന പൂജാരി നിലവിളക്ക് കത്തിച്ച ശേഷം സഹപൂജാരിക്ക് തിരി നല്കി. എന്നാല്‍ ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ച തനിക്ക് തിരി കൈമാറാന്‍ കൂട്ടാക്കാതെ നിലത്തുവയ്ക്കുകയായിരുന്നു. ഇത് നിലത്തുനിന്ന് എടുത്ത് കത്തിക്കാന്‍ താന്‍ തയാറായില്ല. തനിക്ക് അയിത്തം കല്‍പ്പിക്കുന്ന നിങ്ങള്‍, താന്‍ തരുന്ന പണത്തിന് അയിത്തം കല്പ്പിക്കാറില്ലല്ലോയെന്ന് പ്രസംഗമധ്യേ ചോദിച്ചതായും മന്ത്രി പറഞ്ഞു. കേരളത്തില്‍ അയിത്താചരണം ഇല്ലെങ്കിലും ചിലരുടെയെങ്കിലും മനസില്‍ അവ നിലനില്ക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍…
Read Moreആശുപത്രിയിൽ യുവതിയുടെ മരണം; മൃതദേഹവുമായി കുടുംബത്തിന്റെ പ്രതിഷേധം
യുവതിയുടെ മൃതദേഹവുമായി ആശുപത്രിയ്ക്ക് മുന്നിൽ കുടുംബത്തിന്റെ പ്രതിഷേധം. ആശുപത്രിക്ക് പുറത്ത് മൃതദേഹം സൂക്ഷിച്ച് യുവതിയുടെ മരണത്തിന് ഉത്തരവാദികൾ ഡോക്ടർമാരാണെന്ന് ആരോപിച്ചാണ് പ്രതിഷേധം. വയറുവേദനയെ തുടർന്നാണ് ദിവ്യയെ വീട്ടുകാർ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയ്ക്ക് ശേഷം പിത്തസഞ്ചിയിലെ കല്ലുകൾ നീക്കം ചെയ്യാനുള്ള ഓപ്പറേഷൻ നടത്താൻ ഡോക്ടർ നിർദ്ദേശിച്ചെന്നാണ് ആരോപണം. സെപ്തംബർ 14 ന്, ഓപ്പറേഷന് മുമ്പ് യുവതി കോമയിലേക്ക് പോയി. ദിവ്യയുടെ മരണത്തിൽ ഡോക്ടർമാരുടെ അനാസ്ഥയിൽ മനം നൊന്ത ഭർത്താവ് അനൂജ് ശുക്ലയ്ക്ക് ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം ഉണ്ടായി. ശനിയാഴ്ച പുലർച്ചെ 4 മണിയോടെ ദിവ്യ മരിച്ചു. തുടർന്ന് ആശുപത്രി ഡോക്ടർമാർക്കെതിരെ പരാതി നൽകിയതായി ശുക്ല പറഞ്ഞു. ആശുപത്രിക്കെതിരെ നടപടിയെടുക്കണമെന്നും കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം നൽകണമെന്നുമാണ് സമരക്കാരുടെ ആവശ്യം. ഓപ്പറേഷന് മുമ്പ് നൽകിയ അനസ്തേഷ്യയോട് ദിവ്യയ്ക്ക് പ്രതികരണമുണ്ടായതായി ആശുപത്രി ജനറൽ മാനേജർ അവധേഷ് ശർമ്മ…
Read Moreഭയാ”ലയം”..! നഗരത്തിന്റെ ഓരത്ത് ദുരന്തം പ്രതീക്ഷിച്ച് എട്ടോളം കുടുംബങ്ങള്‍; ഓരോ കുടുംബങ്ങൾക്കും പറയാനുള്ളത് സങ്കടങ്ങളുടെ കഥകൾ…
കോട്ടയം: ഇതു ലയമല്ല, ഭയാലയമാണ്. ഒടിഞ്ഞ് തൂങ്ങിയ ജീര്‍ണിച്ച മേല്‍ക്കൂര, തള്ളിയാല്‍ മറിഞ്ഞുവീണേക്കാവുന്ന ഭിത്തികള്‍, ഇളകിയ ജനലുകളും വാതിലുകളും ജീര്‍ണിച്ച് ഏതുനിമിഷവും താഴേയ്ക്കു വീഴാം. കോട്ടയം നഗരത്തിന്റെ ഓരത്ത് ഏതുനിമിഷവും ഇടിഞ്ഞുവീണേക്കാവുന്ന ലയത്തില്‍ എട്ടോളം കുടുംബങ്ങള്‍ അധികൃതരുടെ ദയയ്ക്കു കാത്ത് കഴിയുകയാണ്. വടവാതൂര്‍ മാലിന്യകേന്ദ്രത്തിനു പിന്നിലായി മുനിസിപ്പാലിറ്റിയുടെ ലയത്തിലാണ് വയോധികരും കുട്ടികളും ഉള്‍പ്പെടെ 27 ഓളം പേര് വലിയ ദുരന്തത്തെ പ്രതീക്ഷിച്ച് ഭീതിയോടെ കഴിയുന്നത്. 40 വര്‍ഷത്തോളമായി ഇവര്‍ ഇവിടെ കഴിയുന്നു. 1970 കളില്‍ മുനിസിപ്പാലിറ്റി ശുചീകരണ തൊഴിലാളികള്‍ക്കായി നിര്‍മിച്ച ലയമാണിത്. പിന്നീട് 1982 ല്‍ ഒരു സന്നദ്ധ സംഘടന ഈ ലയം ലീസിനെടുത്ത് അനാഥരായവരെ പുനഃരധിവസിപ്പിക്കുകയായിരുന്നു. രണ്ട് മുറിയും ഒരു അടുക്കളയും ചേര്‍ന്ന പരിമിത സൗകര്യം മാത്രമാണ് ലയത്തിലുള്ളത്. മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമായതിനാല്‍ താമസക്കാര്‍ക്ക് അറ്റകൂറ്റപ്പണി നടത്താന്‍ തടസമുണ്ട്. മറ്റാര്‍ക്കെങ്കിലും കൈമാറാനും കഴിയില്ല. അമ്പതിലേറെ വര്‍ഷം…
Read More