തിരുവനന്തപുരം: അഞ്ചുതെങ്ങ് മാന്പള്ളിയിൽ നവജാതശിശുവിന്റെ മൃതദേഹം കടൽതീരത്തു കണ്ടെ ത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുഞ്ഞിന്റെ അമ്മയെ അഞ്ചുതെങ്ങ് പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുതെങ്ങ് മാന്പള്ളി കൊച്ചുകിണറ്റിൻമൂട് വീട്ടിൽ ജൂലി (40)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരണപ്പെട്ട ജൂലി ഏതാനും വർഷങ്ങളായി അഞ്ചുതെങ്ങ് സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു. ഇയാൾക്ക് വേറെ ഭാര്യയും കുട്ടികളുമുണ്ടായിരുന്നതിനാൽ രഹസ്യമായി പ്രണയബന്ധം സൂക്ഷിക്കുകയായിരുന്നു. രണ്ട് തവണ ഗർഭിണിയായപ്പോൾ അബോർഷൻ നടത്തിയിരുന്നു. ഈ അടുത്തകാലത്ത് ജൂലി വീണ്ടും ഗർഭിണിയായി. ഈ വിവരം കാമുകനെ അറിയിച്ചിരുന്നില്ല. വീട്ടുകാരോടും പറഞ്ഞിരുന്നില്ല. ഇക്കഴിഞ്ഞ പതിനാലാം തീയതി വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബാത്ത് റൂമിൽ വച്ച് പെണ്‍കുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം വീടിന് സമീപം കുഴിച്ചിടുകയായിരുന്നു. നാല് ദിവസം കഴിഞ്ഞപ്പോഴാണ് കുഴിമാടം നായകൾ തോണ്ടി കുഞ്ഞിന്റെ മൃതദേഹം കടിച്ചെടുത്ത് കൊണ്ടു പോയി കടൽതീരത്തിട്ടത്. ഇക്കഴിഞ്ഞ…
Read MoreCategory: Top News
ഇവൻ ആള് കൊല്ലമല്ലോ..! ‘കൂടെയുള്ള കൂട്ടുപ്രതിയുടെ അഡ്രസ് അറിയില്ല , പടം വരച്ചു തരാമെന്ന് കള്ളൻ; കട്ടപ്പന സ്റ്റേഷനിലെ കൗതുക സംഭവം ഇങ്ങനെ…
കട്ടപ്പന: രണ്ടുപേരൊന്നിച്ച് മോഷണത്തിനിറങ്ങി ഒരാൾ മാത്രം പോലീസ് പിടിയിലായാൽ ഓടിപ്പോയ കൂട്ടുപ്രതി ആരെന്ന് ചോദിച്ചാൽ അയാളെന്തു ചെയ്യും. അഡ്രസും അറിയില്ല, കാണിച്ച് കൊടുക്കാൻ ഫോട്ടോയുമില്ല. പക്ഷെ പിടിയിലായ പ്രതിയൊരു ചിത്രകാരൻ ആണെങ്കിലോ. ഇതോടെ കഥയിൽ ട്വിസ്റ്റായി ” അഡ്രസും അറിയില്ല, കാണിച്ചു തരാൻ ഫോട്ടോയുമില്ല സാറേ, വേണമെങ്കിൽ ഞാനൊരു രേഖാചിത്രം വരച്ച് തരാം, കാരണം ഞാനൊരു ചിത്രകാരനാണ്. ഇതോടെ പെൻസിലും പേപ്പറുമെത്തി, പോലീസ് സ്റ്റേഷനിലെ ബെഞ്ചിലിരുന്ന് അയാൾ മിനുട്ടുകൾക്കുള്ളിൽ കൂട്ടുപ്രതിയുടെ ചിത്രവും വരച്ച് നൽകി. ഇന്നലെ ഉച്ചയ്ക്ക് കട്ടപ്പന പോലീസ് സ്റ്റേഷനിലാണ് ഈ കൗതുക സംഭവങ്ങൾ അറങ്ങേറിയത്.
Read Moreഓണം ഇങ്ങ് എത്താറായി; പൂട്ടിക്കിടന്ന ഔട്ട് ലെറ്റുകള്‍ ഉടൻ തുറക്കണം; മാവേലി വന്നുപോകുമ്പോൾ ഖജനാവ് നിറയ്ക്കാൻ തയാറെടുത്ത് സർക്കാർ
സ്വന്തം ലേഖകന്‍കോഴിക്കോട്: ലഹരിവിമുക്തിയാണു സര്‍ക്കാര്‍ ലക്ഷ്യമെന്നു പറയുമ്പോഴും മദ്യനയത്തില്‍ നിഴലിക്കുന്നത് മദ്യം നിര്‍ലോഭം ഒഴുക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍. വിമുക്തി പദ്ധതി നന്നായി നടപ്പിലാക്കുന്ന പഞ്ചായത്തുകളെ മാതൃകാ പഞ്ചായത്തുകളായി പ്രഖ്യാപിക്കുമെന്നതൊഴിച്ചാല് ലഹരിവ്യാപനം കുറയ്ക്കാനുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ തലത്തില്‍ ഇല്ല. അതിനിടെയാണ് പൂട്ടിക്കിടക്കുന്ന 250ഓളം വിദേശമദ്യശാലകൾ തുറക്കാനുള്ള തീരുമാനം.ടൂറിസം സീസണിൽ വിദേശ വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലെ റസ്റ്ററന്റുകള്‍ക്ക് ബിയറും വൈനും കള്ളും വിൽപന നടത്താൻ പ്രത്യേക ലൈസൻസ് നൽകാനും തീരുമാനിച്ചിട്ടുണ്ട്. ടൂറിസത്തിന്റെ മറവില്‍ നിര്‍ലോഭം മദ്യമൊഴുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. പൂട്ടിക്കിടന്ന ഔട്ട് ലെറ്റുകള്‍ ഓണത്തിന് മുന്‍പ് തുറക്കുന്നതിനാണ് ഉദേശിക്കുന്നത്. ഇതുവഴി ഓണക്കാലത്ത് വന്‍ വരുമാനം ഖജനാവിലെത്തുമെന്ന പ്രതീക്ഷയാണ് സര്‍ക്കാരിനുള്ളത്. സംസ്ഥാനത്ത് മദ്യവില്പനയില് 2.4 ശതമാനത്തിന്റെ വര്‍ധനയാണ് നിലവിലുള്ളത്. 340 കോടിയുടെ അധികവരുമാനം ജൂലൈ 24 വരെയുള്ള കണക്കുപ്രകാരം സര്‍ക്കാരിന് ലഭിച്ചു. ഇത്…
Read Moreബസ് സ്റ്റോപ്പിൽ കാത്തിരുന്ന് പ്രണയാഭ്യർഥന; ഇഷ്ടമല്ലെന്ന് പറഞ്ഞ പെൺകുട്ടിയെ കടന്നുപിടിച്ചു; പിന്നാലെ നടന്ന് വീട്ടിലെത്തിയപ്പോൾ പീഡിപ്പിക്കാൻ ശ്രമം
തലശേരി: പ്രണയാഭ്യർഥന നിരസിച്ച പതിനേഴുകാരിയായ വിദ്യാർഥിനിയെ നഗരമധ്യത്തിൽവച്ച് കടന്നുപിടിക്കുകയും പിന്തുടർന്ന് വീടിനുള്ളിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ 19 കാരൻ അറസ്റ്റിൽ. മാനന്തേരി വലിയപറമ്പത്ത് പി. അഭിനന്ദിനെയാണ് കതിരൂർ സിഐ മഹേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചക്ക് 1.15ന് തലശേരി ഓവർ ബ്രിഡ്ജിനു സമീപത്താണ് സംഭവങ്ങളുടെ തുടക്കം. ബസ് കാത്തു നിൽക്കുകയായിരുന്ന പെൺകുട്ടിയ സമീപിച്ച അഭിനന്ദ് പ്രണയാഭ്യർഥന നടത്തുകയും നിരസിച്ചപ്പോൾ കടന്നു പിടിക്കുകയുമായിരുന്നു. പിന്നീട് പെൺകുട്ടിയെ പിന്തുടർന്ന് വീട്ടിലെത്തി അതിക്രമിച്ച് കടന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. സംഭവ സ്ഥലത്തുവച്ച് പ്രദേശവാസികൾ യുവാവിനെ പിടികൂടി പോലീസിൽ ഏൽപിക്കുകയായിരുന്നു.
Read Moreഒരുകുപ്പിയടിച്ചൽ കിക്കോട് കിക്ക്..! സ്പിരിറ്റിൽ പേസ്റ്റും ചില രാസവസ്തുക്കളും ചേർത്താൽ വ്യാജ കള്ള് തയാർ; എല്ലാകൂട്ടും ശരിയായാൽ സാധനം ഷാപ്പുകളിലേക്ക്…
ആലുവ: ആലുവയിൽ വ്യാജക്കള്ള് നിർമാണ കേന്ദ്രത്തിൽ എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തിയ സംഭവത്തിൽ കള്ള് നിർമിച്ചിരുന്നത് സ്പിരിറ്റ് പേസ്റ്റും മറ്റ് രാസപദാർഥങ്ങളും കലർത്തി. ശിവരാത്രി മണപ്പുറത്തിനു പിന്നിലായി ജിസിഡിഎ റോഡിലെ കേദാരം എന്നു പേരുള്ള വാടകവീട്ടിൽ ഇന്നലെ രാവിലെയോടെ നടത്തിയ റെയ്ഡിലാണ് 35 ലിറ്ററിന്റെ 42 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 1,470 ലിറ്റർ വ്യാജക്കള്ള് പിടികൂടിയത്. ഇവിടെനിന്ന് പറവൂർ തുരുത്തിപ്പുറം വലിയപറമ്പിൽ ജിതിൻ(40), കുറുമ്പത്തുരുത്ത് കാച്ചപ്പിള്ളി വിൻസെന്റ് (63) കല്ലറയ്ക്കൽ ജോസ്(44), കൊടുങ്ങല്ലൂർ മാള വടക്കൻവീട്ടിൽ ഷാജി(42 എന്നിവരെ എക്സൈസ് സംഘം പിടികൂടി. നിർമാണത്തിനായി സൂക്ഷിച്ചിരുന്ന 2.5 കിലോഗ്രാം പേസ്റ്റും കണ്ടെടുത്തു. പാലക്കാടുനിന്ന് യഥാർഥ കള്ള് എത്തിച്ച ശേഷം പ്രത്യേക ടാങ്കിൽ വ്യാജക്കള്ള് കൂട്ടിച്ചേർക്കുകയാണ് ഇവിടെ ചെയ്തിരുന്നതെന്ന് റെയ്ഡിനു നേതൃത്വം നല്കിയ അസി. എക്സൈസ് കമ്മീഷണർ ടി. അനികുമാർ പറഞ്ഞു. ഇതിൽ മറ്റു രാസമിശ്രിതങ്ങൾ ചേർക്കുന്നതായും പ്രതികൾ…
Read Moreബസിൽ വിദ്യാർഥിനിയോട് റിട്ടയേർഡ് അധ്യാപകന്റെ കൈപ്രയോഗം; പൊട്ടിക്കരഞ്ഞ് വിദ്യാർഥിനി; വൃദ്ധനെ തടഞ്ഞ് വച്ച് പോലീസിൽ ഏൽപ്പിച്ച് യാത്രക്കാർ
മാതമംഗലം: ബസിൽ വിദ്യാർഥിനിയെ കടന്നു പിടിച്ച റിട്ട. അധ്യാപകൻ അറസ്റ്റിൽ. മാതമംഗലം സ്വദേശിയായ ഇബ്രാഹിംകുട്ടിയെയാണ് പോക്സോ കേസിൽ പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂർ-മാതമംഗലം റൂട്ടിലോടുന്ന സ്വകാര്യ ബസിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.പയ്യന്നൂർ മുതൽ പെൺകുട്ടി ഇരുന്ന സീറ്റിന് അടുത്തായാണ് ഇയാൾ ഇരുന്നത്. ശല്യം അസഹനീയമായതോടെ ബസ് കണ്ടോന്താറിൽ എത്തിയപ്പോൾ പെൺകുട്ടി പൊട്ടിക്കരയുകയായിരുന്നു. ഇതോടെ ഇയാൾ തൊട്ടടുത്ത ബസ് സ്റ്റോപ്പിൽ ഇറങ്ങാൻ ശ്രമിച്ചെങ്കിലും സഹയാത്രികരും ബസ് ജീവനക്കാരും ചേർന്നു തടഞ്ഞുവച്ചു. മാതമംഗലത്ത് എത്തിയശേഷം നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പെരിങ്ങോം പോലീസിൽ ഏൽപ്പിച്ചു.
Read Moreജോലി ‘ഗർഭിണിയാക്കൽ’, കൂലി 25 ലക്ഷം; മാഹിയിൽ യുവാവിനു നഷ്ടപ്പെട്ടത് അരലക്ഷം; ഓൺലൈൻ തട്ടിപ്പിന്റെ പുത്തൻരീതി ഞെട്ടിക്കുന്നത്…
മാഹി: കുട്ടികളില്ലാത്ത യുവതികളെ ഗർഭിണികളാക്കുന്നതിനുള്ള തൊഴിൽ വാഗ്ദാനം ചെയ്തുള്ള ഓൺലൈൻ തട്ടിപ്പിൽ ഇതരസംസ്ഥാനക്കാരന്റെ അരലക്ഷം രൂപ നഷ്ടമായി. ഗർഭധാരണം നടക്കാത്ത സ്ത്രീകളെ ചികിത്സിക്കുന്ന ക്ലിനിക്കിന്റെ പേരിലാണ് ഓൺലൈനിൽ ഗർഭം ധരിപ്പിക്കൽ തൊഴിൽ വാഗ്ദാനവുമായി തട്ടിപ്പുസംഘം പ്രവർത്തിച്ചത്. കുട്ടികളില്ലാത്തവരായ യുവതികളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട് അവരെ ഗർഭിണിയാക്കുകയാണ് ജോലി എന്നായിരുന്നു വാഗ്ദാനം. മാഹി ദേശീയപാതയ്ക്ക് സമീപത്തെ ലോഡ്ജിൽ താമസിച്ച് ജോലി ചെയ്തുവരുന്ന ഇതര സംസ്ഥാന തൊഴിലാളി സാജൻ ബട്ടാരി (34) ക്കാണ് 49,500 രൂപ നഷ്ടപ്പെട്ടത്. “ഗർഭം ധരിപ്പിക്കൽ ജോലി’ ലഭിച്ചെന്നവകാശപ്പെട്ട ഒരാൾ ഓൺലൈനായി സംസാരിക്കുന്നതിന്റെ വീഡിയോ അയച്ചു കൊടുത്താണ് സാജൻ ബട്ടാരിയെ കുടുക്കിയത്. ഒരു യുവതിയെ ഗർഭിണിയാക്കിയതിന് കന്പനിക്ക് ലഭിച്ച 25 ലക്ഷത്തിൽനിന്ന് അഞ്ചു ലക്ഷം തന്റെ അക്കൗണ്ടിലേക്ക് അയച്ചുതന്നതായും വീഡിയോയിലുള്ളയാൾ പറഞ്ഞു. കൂടാതെ ഇയാൾക്കു പണം ട്രാൻസ്ഫർ ചെയ്തതിന്റെ സ്ക്രീൻ ഷോട്ടും ബട്ടാരിക്ക് അയച്ചുകൊടുത്തു. തൊഴിൽ വിവരങ്ങൾ…
Read Moreഅന്തിക്ക് രണ്ടെണ്ണം..! ബാര്‍ ഹോട്ടലുകള്‍ക്ക് കള്ള് ചെത്തി വിൽക്കാൻ അനുമതി നല്‍കുന്നത് നിയമവിരുദ്ധം; സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ എഐടിയുസി
തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ പ്രത്യക്ഷസമരത്തിനൊരുങ്ങി സിപിഐ അനുകൂല സംഘടനയായ എഐടിയുസി. പുതിയ മദ്യനയം കള്ള് വ്യവസായത്തെ തകര്‍ക്കുമെന്നാണ് വിമര്‍ശനം. ഇതിനെതിരേ വെള്ളിയാഴ്ച പ്രാദേശികതലത്തില്‍ സമരം നടത്തും. അടുത്തമാസം 11ന് സംസ്ഥാന കണ്വെന്ഷന് വിളിച്ച് ചേര്‍ക്കാനും തീരുമാനമായി. പരമ്പരാഗതമായി പിന്തുടര്‍ന്നുപോരുന്ന രീതികളെ തകിടം മറിക്കുന്നതാണ് പുതിയ മദ്യനയമെന്നാണ് എഐടിയുസിയുടെ വിമര്‍ശനം. അംഗീകൃതമായ ചെത്ത് തൊഴിലാളികള്‍ക്ക് മാത്രമാണ് കള്ള് ചെത്താന്‍ അവകാശമുള്ളത്. ബാര്‍ ഹോട്ടലുകള്‍ക്ക് കള്ള് ചെത്തി വിൽക്കാൻ അനുമതി നല്‍കുന്നത് നിയമവിരുദ്ധമാണെന്നും വിമര്‍ശനമുണ്ട്. 2500ഓളം കള്ള് ഷാപ്പുകള്‍ കഴിഞ്ഞ കുറച്ച് കാലത്തിനിടെ പൂട്ടിപ്പോയിട്ടുണ്ട്. ഇത് തുറന്ന് പ്രവര്‍ത്തിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്നും പരാതിയുണ്ട്.ടോഡി ബോര്‍ഡിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ചില്ലെന്നും വിമര്‍ശനമുണ്ട്.
Read Moreവൈറലാകാൻ എന്തും ചെയ്യും… റെയില്‍വേ ട്രാക്കില്‍ റീല്‍സ് ഷൂട്ടിംഗ്; അമ്മയ്ക്കും മകള്‍ക്കും എട്ടിന്റെ പണികൊടുത്ത് പോലീസ്
ന്യൂഡൽഹി: സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ എന്തും കാണിക്കാന്‍ മടിയില്ലാത്ത ചിലരുണ്ട്. പലപ്പോഴും സാഹസങ്ങള്‍ ജീവന് വരെ അപഹരിക്കാറുണ്ട്. കര്‍ണാടകയില്‍ വെള്ളച്ചാട്ടത്തിനരികില്‍ വീഡിയോ ഷൂട്ട് ചെയ്യവെ യുവാവ് ഒഴുക്കില്‍പ്പെട്ടു മരിച്ചതു കഴിഞ്ഞദിവസമാണ്. സംഭവത്തിന്റെ വീഡിയോ ആളുകള്‍ക്കിടയില്‍ വലിയ ഞെട്ടലുണ്ടാക്കുകയും ചെയ്തു. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ വാര്‍ത്തയാകാറുണ്ട്. കഴിഞ്ഞദിവസം റെയില്‍വേ ട്രാക്കില്‍ റീല്‍സ് ഷൂട്ട് ചെയ്ത അമ്മയ്ക്കും മകള്‍ക്കും കിട്ടിയത് പോലീസിന്റെ വക എട്ടിന്റെ പണിയാണ്. ആഗ്ര ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. അബ് തേരേ ബിന്‍ ഹം ഭീ ജീ ലെംഗേ… എന്ന ഗാനം ആലപിച്ച് പാളത്തിലൂടെ യുവതി നടന്നുനീങ്ങുന്നതാണ് വീഡിയോയിലുള്ളത്. ട്രാക്കിലൂടെ പതിയെ നടന്നു മുട്ടുകുത്തുന്നതും വീഡിയോയില്‍ കാണാം. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ വൈറലായതിനു പിന്നാലെ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുട്യൂബര്‍ മീന സിംഗ് എന്ന യുവതിയുടെതാണ് വീഡിയോ. യുട്യൂബില്‍ അമ്പതിനായിരത്തിനടുത്ത് സബ്സ്ക്രൈബേഴ്സ് ഇവര്‍ക്കുണ്ട്.…
Read Moreപുതുപ്പള്ളിയില്‍ ‘തൃക്കാക്കര മോഡല്‍’പ്രചാരണത്തിനു കോൺഗ്രസ്; തിരുവഞ്ചൂരിനും കെ.സി. ജോസഫിനും ചുമതല
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ തൃക്കാക്കര മോഡലിലുള്ള തീവ്ര പ്രചാരണത്തിനും പ്രവര്‍ത്തനത്തിനും കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി ജില്ലയിെ പ്രമുഖ നേതാക്കളായ കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയ്ക്കും കെപിസിസി രാഷ്ട്രീയ കാര്യ സമിതിയംഗം കെ.സി. ജോസഫിനും മണ്ഡലത്തിന്റെ പൂര്‍ണ ചുമതല കോണ്‍ഗ്രസ് നേതൃത്വം നല്കി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച അനുസമരണ യോഗത്തിനുശേഷം ഇന്ദിരാഭവനില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന നേതാക്കളുടെ യോഗത്തിലാണ് ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് തീരുമാനമെടുത്തത്. തൃക്കാക്കര മോഡല്‍ പ്രവര്‍ത്തനവും പ്രചാരണവും ഉടന്‍ മണ്ഡലത്തില്‍ തുടങ്ങണമെന്നാണ് നിര്‍ദേശം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല, എം.എം. ഹസന് തുടങ്ങിയ പ്രമുഖ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടിയിരുന്നു. പുതുപ്പള്ളി, അയര്‍ക്കുന്നം എന്നീ രണ്ടു ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റികളാണ് മണ്ഡലത്തിലുള്ളത്. പുതുപ്പള്ളി…
Read More