ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബിഹാര്‍ സ്വദേശി അസഫാക് ആലത്തിനെ കോടതി റിമാന്‍ഡ് ചെയ്തു. ആലുവ മജിസ്ട്രേറ്റിന്റെ വീട്ടിലാണ് പ്രതിയെ ഹാജരാക്കിയത്. അസഫാക്കിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ആലുവ സബ്ജയിലില്‍ അടച്ചു. പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പോലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം. പോക്സോ കോടതി അപേക്ഷ പരിഗണിക്കും. കൊലപാതകം, പോക്സോ, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നിവ അടക്കം ഒമ്പത് വകുപ്പുകളാണ് അസഫാക്കിനെതിരെ എഫ്ഐആറില്‍ ചുമത്തിയിട്ടുള്ളത്. പ്രാഥമിക ചോദ്യചെയ്യലില്‍ ഒറ്റയ്ക്കാണ് കുറ്റകൃത്യം ചെയ്തിരിക്കുന്നതെന്നാണ് അസഫാക്ക് പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്. ഇയാള്‍ക്ക് വീട് എടുത്തു നല്കിയ മൂന്നു പേരെ പോലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നീട് ഇവരെ വിട്ടയച്ചു. കുറ്റകൃത്യം നടത്തിയതിന് പ്രതിക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കം പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. അസഫാക്കിന്റെ പൂര്‍വകാല…
Read MoreCategory: Top News
പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ചു കൊല്ലാന്‍ ഉപയോഗിച്ചത് കുട്ടിയുടെ വസ്ത്രം ! ശരീരമാസകലം മുറിവുകള്‍
ആലുവയില്‍ അന്യസംസ്ഥാന തൊഴിലാളി സ്വദേശി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചു വയസുകാരി ലൈംഗിക പീഡനത്തിനിരയായതായി വിവരം. തട്ടിക്കൊണ്ടുപോയ കുട്ടിയെ ബിഹാര്‍ സ്വദേശിയായ പ്രതി അസ്ഫാക് ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് സ്ഥിരീകരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു ശേഷമാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോര്‍ട്ടം. പീഡിപ്പിച്ചശേഷം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചായിരുന്നു കൊലയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കുട്ടിയുടെ തന്നെ വസ്ത്രം ഉപയോഗിച്ചാണ് കഴുത്ത് ഞെരിച്ചത്. കുട്ടിയുടെ രഹസ്യഭാഗങ്ങളിലടക്കം മുറിവുകളുള്ളതായാണ് ഇന്‍ക്വസ്റ്റ് പരിശോധനയില്‍ കണ്ടെത്തിയത്. കല്ലുകൊണ്ട് കുട്ടിയുടെ തലയ്ക്ക് അടിച്ചതായും തെളിഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ആലുവാ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ സംസ്കാരം ഞായറാഴ്ച കീഴ്മാട് ശ്മശാനത്തില്‍ നടക്കും. പ്രതിക്കെതിരേ പോക്സോ ചുമത്തി. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം ഈ സംഭവത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചില്ലെന്ന് ഡിജിപി പ്രതികരിച്ചു. കുട്ടിയെ ജീവനോടെ…
Read More15കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ! ഭാര്യ വീഡിയോ പോണ്‍സൈറ്റുകളില്‍ അപ് ലോഡ് ചെയ്തു; ദമ്പതികള്‍ പിടിയില്‍
കുഴത്തൂപ്പുഴയില്‍ 15കാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി പോണ്‍സൈറ്റുകളില്‍ അപ് ലോഡ് ചെയ്യുകയും ചെയ്ത ദമ്പതികള്‍ പിടിയില്‍. പ്രതികളെ കുളത്തൂപ്പുഴ പൊലീസാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരോട്ട് കുന്നുംപുറത്ത് വിഷ്ണു, ഇയാളുടെ ഭാര്യ സ്വീറ്റി എന്നിവരാണു പെണ്‍കുട്ടിയുടെ പരാതിയില്‍ പിടിയിലായത്. പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രതി, കുട്ടിയെ ഇയാള്‍ താമസിച്ചിരുന്ന വാടക വീട്ടിലെത്തിച്ചു പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. പീഡന സമയത്തു തന്നെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ഇയാള്‍ പിന്നീട് ഭാര്യയുടെ സഹായത്തോടെ വീഡിയോ പോണ് സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. കുളത്തൂപ്പുഴ പോലീസ് ഇന്‍സ്പെക്ടര്‍ ബി. അനീഷിന്റെ നേതൃത്വത്തില്‍ എസ്ഐ ബാലസുബ്രമണ്യന്, എസ്ഐ ഷാജഹാന്, എഎസ്ഐ വിനോദ്കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സുജിത്ത്, സിവില്‍ പോലീസ് ഓഫിസര്‍മാരായ രതീഷ്, അജിന എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Read Moreപരസ്പരം അറിയാതെ ഒന്നരവര്‍ഷം;നൗഷാദ് മരിച്ചെന്നു കരുതി അഫ്സാന, അഫ്സാന മരിച്ചിരിക്കാമെന്നു നൗഷാദും; മക്കളെ വിട്ടുനല്‍കാന്‍ ആവശ്യപ്പെടും
പത്തനംതിട്ട: ആ ഒരു അടിയില്‍ ബോധംകെട്ട് താഴെ വീണ നൗഷാദ് മരിച്ചു കാണുമെന്നു കരുതി നാടുവിട്ടതാണ് അഫ്സാന. താന്‍ ചത്തു കാണുമെന്നു കരുതി അഫ്സാന ജീവനൊടുക്കിയിട്ടുണ്ടാകുമെന്ന് കരുതി നൗഷാദും. പരസ്പരം ഇരുവരും ‘കൊന്ന്’ കഴിഞ്ഞത് ഒന്നരവര്‍ഷമാണ്. കൂടലില്നിന്നു കാണാതായി തിരികെ വന്ന നൗഷാദിന്റെ ജീവിതം ആകെപ്പാടെ ദുരൂഹത നിറഞ്ഞതാണ്. അതിലപ്പുറമാണ് അഫ്സാനയുടേത്. ഏതായാലും പോലീസിനെ വട്ടംചുറ്റിച്ച ഇരുവരെയും വെറുതെ അങ്ങു വിടാനില്ലെന്നാണ് കൂടല്‍ പോലീസ് പറയുന്നത്. കലഞ്ഞൂര്‍ പാടം വണ്ടണി പടിഞ്ഞാറ്റേതില്‍ നൗഷാദി (34) നെ ഇന്നലെ തൊടുപുഴയില്‍ കണ്ടെത്തുകയും വൈകുന്നേരത്തോടെ പത്തനംതിട്ട കോടതിയിലും പിന്നീട് കൂടല്‍ പോലീസ് സ്റ്റേഷനിലെത്തിച്ചശേഷം മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞയയ്ക്കുകയുമുണ്ടായി. ഭര്‍ത്താവായ നൗഷാദിനെ കൊന്നു കുഴിച്ചുമൂടിയെന്ന് ഭാര്യ അഫ്സാന നല്കിയ മൊഴിയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട കേസില്‍ വഴിത്തിരിവെന്നോണമാണ് ഇന്നലെ നൗഷാദിന്റെ രംഗപ്രവേശം ഉണ്ടായത്. നൗഷാദിന്റെ മൃതദേഹം തേടി വ്യാഴാഴ്ച കൂടല്‍ പോലീസ് ഇവര്‍ താമസിച്ചിരുന്ന…
Read Moreകണ്ണൂരിലെ കൊലവിളി, പ്രകോപനപ്രസംഗം; യുവമോർച്ചയ്ക്ക് പരാതി ഉണ്ട്, കേസില്ല; സിപിഎമ്മിനു പരാതിയേയില്ല; പി. ജയരാജന്റെയും ഷംസീറിന്റെയും സുരക്ഷ കൂട്ടി
കണ്ണൂർ: കണ്ണൂരിൽ കൊലവിളി മുദ്രാവാക്യം മുഴക്കുകയും പ്രകോപനപ്രസംഗം നടത്തുകയും ചെയ്ത യുവമോർച്ച, സിപിഎം നേതാക്കൾക്കും പ്രവർത്തകർക്കുമെതിരേ കേസെടുക്കാതെ പോലീസ്. സ്പീക്കർ എ.എൻ. ഷംസീറിന്റെ തലശേരിയിലെ എംഎൽഎ ക്യാന്പ് ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗണേഷിന്റേതായിരുന്നു ആദ്യ പ്രകോപനം. “ഹിന്ദുസമൂഹത്തെ അപഹസിക്കുന്നത് ഷംസീർ അവസാനിപ്പിക്കണം, ജോസഫ് മാഷിന്റെ കൈ പോയപോലെ പോകില്ലെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടാവാം. പക്ഷേ, എല്ലാക്കാലത്തും ഹിന്ദുസമൂഹം അങ്ങനെതന്നെനിന്നു കൊള്ളണമെന്നില്ല’ എന്നിങ്ങനെയായിരുന്നു ഗണേശിന്റെ പ്രസംഗം. ഇതിനു സിപിഎം നേതാവ് പി. ജയരാജന്റെ മറുപടി അതിലും പ്രകോപനപരമായിരുന്നു. “ഷംസീറിനുനേരേ കൈയോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന് നിങ്ങൾ മനസിലാക്കണമെന്ന് തലശേരിയിൽ എൽഡിഎഫ് മണിപ്പുർ ഐക്യദാർഢ്യ കൂട്ടായ്മയിൽ ജയരാജൻ പറഞ്ഞു. പി. ജയരാജന്റെ പരാമർശത്തിനെതിരേ കണ്ണൂർ കാൾടെക്സിലും, മാഹി പള്ളൂരിലും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി ബിജെപി-യുവമോർച്ച പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. യുവമോർച്ച പ്രവർത്തകരുടെ…
Read Moreകുടുംബത്തിന്റെ അവസാന പ്രതീക്ഷയും വിഫലമായി; ചാന്ദിനിയുടെ മൃതദേഹം ആലുവാ മാർക്കറ്റിലെ മാലിന്യ കൂമ്പാരത്തിൽ; കുട്ടിയെ ഒടിച്ച് ചാക്കിൽ കെട്ടിയ നിലയിൽ
കൊച്ചി: ആലുവയിൽ കാണാതായ അഞ്ചുവയസുകാരി ചാന്ദിനിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാർക്കറ്റിലെ മാലി ന്യക്കൂമ്പാരത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. മൃതദേഹം ഒടിച്ച് ചാക്കിൽ കെട്ടിയ നിലയിലാണ് ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. കേരളം കഴിഞ്ഞ 20 മണിക്കൂറി ലേറെയായി പെൺകുട്ടിക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് ആലുവയിൽ നിന്ന് ബിഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരി മകളെ കാണാ തായത്. സംഭവത്തിൽ പ്രതിയെ രാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന് പോലീസ് കസ്റ്റഡിയിലുള്ള ആസാം സ്വദേശി അസ്ഫാക്ക് ആലം മൊഴി നൽകി. സുഹൃത്ത് വഴി സക്കീര്‍ എന്നയാള്‍ക്ക് കുട്ടിയെ കൈമാറിയെന്നാണ് മൊഴി. അമിത ലഹരിയിലായിരുന്നതിനാല്‍ ഇയാളെ ആദ്യ ഘട്ടത്തില്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇയാള്‍ കുഞ്ഞുമായി പോയെന്ന് പറയുന്ന ആലുവ ഫ്ലൈ ഓവറിലെത്തിച്ച് പോലീസ് പരിശോധന നടത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്ന്…
Read Moreചാറ്റിലൂടെ ഇഷ്ടംപറഞ്ഞ് വശത്താക്കി; ദുരിതം പറഞ്ഞ് ഭിന്നശേഷിക്കാരിൽ നിന്ന് തട്ടിയെടുത്തത് നാലുപവനും പണവും; കണ്ണൂരിലെ റിസ്വാന് പണികൊടുത്ത് യുവതി
കണ്ണൂർ: ഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി സ്വർണവും പണവും അപഹരിച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ തലശേരി സ്വദേശിയായ മുഹമ്മദ് റിസ്വാൻ (26) എന്നയാളാണ് പിടിയിലായത്. ഏലൂർ സ്വദേശിനിയായ ഭിന്നശേഷി യുവതിയെ സോഷ്യൽ മീഡിയ വഴിയാണ് പ്രതി പരിചയപ്പെടുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെന്നും സഹായിക്കണമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് പെൺകുട്ടിയുടെ കൈയ്യിൽ നിന്നും പലതവണകളായി നാലു പവൻ സ്വർണവും പണവും കൈപ്പറ്റി തുടർന്നു വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഏലൂർ പോലീസ് ഇൻസ്പെക്ടർ കെ.ബാലന്റെ നേതൃത്വത്തിൽ എസ്ഐമാരായ അമൽ, ഷെജിൽ കുമാർ സിവിൽ പോലീസ് ഓഫീസർമാരായ ജിജോ, ബിജു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി സമാന കുറ്റകൃത്യങ്ങൾ മുൻപ് ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.
Read Moreഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ആർക്കും പരിക്കില്ല; ബസ് പൂർണമായും കത്തി നശിച്ചു
തിരുവനന്തപുരം: ചെമ്പകമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ബസിലുണ്ടായിരുന്ന എല്ലാവരെയും അതിവേഗം പുറത്തിറക്കിയതിനാല്‍ വലിയ അപകടം ഒഴിവായി. ഫയര്‍ഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.നിറയെ യാത്രക്കാരുമായി ആറ്റിങ്ങലില്‍നിന്ന് തിരുവനന്തപുരത്തേയ്ക്ക് വന്ന ബസിലാണ് തീ പടര്‍ന്നത്. ബസിന്റെ മുന്‍ഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടയുടനെ ഡ്രൈവര്‍ ബസ് നിര്‍ത്തിയശേഷം യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. എന്നാല്‍ ബസ് പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്.
Read Moreപത്തൊമ്പതുമണിക്കൂർ പിന്നിട്ടൂ… ജ്യൂസ് വാങ്ങി നൽകി അഞ്ചുവയുസാരിയെ തട്ടിക്കൊണ്ടുപോയി ആസാം സ്വദേശി; പ്രതി കുറ്റം സമ്മതിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല
ആലുവ: അതിഥി തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയെന്ന് സമ്മതിച്ച് പോലീസ് കസ്റ്റഡിയിലുള്ള ആസാം സ്വദേശി അഫ്സാക് ആലം. കുട്ടിക്ക് ജ്യൂസ് വാങ്ങി നല്‍കിയെന്നും എന്നാല്‍ ഇതിന് ശേഷം കുട്ടിയെ കണ്ടില്ലെന്നുമാണ് ഇയാള്‍ മൊഴി മൊഴി നല്‍കിയത്. എന്നാല്‍ ഇയാളുടെ മൊഴി പോലീസ് പൂര്‍ണമായും മുഖവിലയ്ക്കെടുത്തിട്ടില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്ന് മുതല്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇന്ന് രാവിലെ വരെ ഇയാള്‍ക്ക് സുബോധം ഉണ്ടായിരുന്നില്ല. ഇയാള്‍ കുട്ടിയുമായി ബസില്‍ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. അതേസമയം കാണാതായി 18 മണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനായിട്ടില്ല. ബിഹാര്‍ സ്വദേശികളുടെ അഞ്ച് വയസുള്ള മകളെയാണ് കാണാതായത്.
Read Moreസിരിയൽ നടിയുടെ തേൻകെണി; സമ്പന്നനായ എഴുപത്തിയഞ്ചുകാരന് പറ്റിയത് മറ്റാർക്കെങ്കിലും സംഭവിച്ചിട്ടുണ്ടോ; പോലീസ് അന്വേഷണം ആരംഭിച്ചു
ചാത്തന്നൂർ: വയോധികനായ മുൻ സർവകലാശാല ജീവനക്കാരനെ ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടിയെടുത്തെന്ന കേസിൽ സീരിയൽ നടിയെയും ആൺ സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിൽ വാങ്ങും. സമാന സ്വഭാവത്തിലുള്ള സംഭവങ്ങൾ ഇവർ നടത്തിയിട്ടുണ്ടോ എന്നന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു. വയോധികനുമായി ബന്ധപ്പെട്ട സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. വിമുക്തഭടനും മുൻ കേരള സർവകലാശാല ജീവനക്കാരനുമായ പരവൂർ സ്വദേശിയായ 75 കാരനിൽനിന്ന് സീരിയൽ നടിയും സുഹൃത്തും ചേർന്ന് 11 ലക്ഷം തട്ടിയെടുത്തു എന്നാണ് കേസ്. സീരിയൽ നടി പത്തനംതിട്ട മലയാലപ്പുഴ അമൃതയിൽ നിത്യ (32) , പരവൂർ കലയ്ക്കോട് ശിവനന്ദനത്തിൽ ബിനു (48) എന്നിവരാണ് റിമാൻഡിലുള്ളത്. നിത്യ നിയമ ബിരുദധാരിയും വിവാഹ ബന്ധം വേർപ്പെടുത്തിയ വ്യക്തിയുമാണ്. ബിനു വയോധികന്റെ അടുത്ത ബന്ധുവുമാണ്.ഇരയായ 75 കാരന്റെ പട്ടത്തെ വീട് വാടകയ്ക്ക് ആവശ്യപ്പെട്ടാണ് നിത്യ ഇയാളുമായി ഫോണിൽ ബന്ധപ്പെടുന്നത്. ഫോൺ ബന്ധം നിരന്തരം…
Read More