ചൈനയില്‍ ദാരിദ്ര്യം നിലനില്‍ക്കുന്നുവെന്ന് തരത്തില്‍ പ്രചരിക്കുന്ന വീഡിയോകള്‍ക്കെതിരേ നീക്കം ശക്തമാക്കി ചൈനീസ് അധികൃതര്‍. വീഡിയോകള്‍ നീക്കംചെയ്യുകയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്. പെന്‍ഷനായി ലഭിക്കുന്ന 100 യുവാന്‍ (1182 ഇന്ത്യന്‍ രൂപ) കൊടുത്താല്‍ പലചരക്ക് സാധനങ്ങള്‍ എത്രത്തോളം വാങ്ങാന്‍ കഴിയുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഒരു പ്രായംചെന്ന വനിത പോസ്റ്റുചെയ്ത വീഡിയോ വൈറലായതിന് പിന്നാലെ അത് ഇന്റര്‍നെറ്റില്‍നിന്ന് നീക്കംചെയ്യപ്പെട്ടു. ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. തന്റെ ഏക വരുമാനമാണ് 100 യുവാനെന്ന് സ്ത്രീ അവകാശപ്പെട്ടിരുന്നു. ചൈനീസ് അധികൃതര്‍ രാജ്യത്ത് ലഭ്യമായ പ്ലാറ്റ്ഫോമുകളില്‍നിന്ന് വീഡിയോ നീക്കംചെയ്തുവെങ്കിലും യുട്യൂബിലടക്കം ലഭ്യമാണ്. ചൈനയിലെ ദാരിദ്ര്യത്തെക്കുറിച്ചുള്ള പാട്ടിന്റെ പേരില്‍ ഒരു ഗായകന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു. ‘ഞാന്‍ എല്ലാ ദിവസവും മുഖം കഴുകാറുണ്ട്. എന്നാല്‍ എന്റെ മുഖത്തെക്കാള്‍ വൃത്തി എന്റെ പോക്കറ്റിനാണ്’ എന്ന തരത്തിലുള്ള പാട്ടാണ് അധികൃതരെ ചൊടിപ്പിച്ചത്. പാട്ട്…
Read MoreCategory: Top News
പെട്ടെന്നൊരു ബ്രേക്ക് ചവിട്ടേണ്ട വന്നിരുന്നങ്കിൽ; ദേശീയപാതയിൽ കാറിന്റെ സണ്‍റൂഫില്‍ കുട്ടികളെ ഇരുത്തി സാഹസികയാത്ര; നടപടിയെന്ന് മോട്ടോർ വാഹനവകുപ്പ്
കോഴിക്കോട്: ഓപ്പൺ വിൻഡോയിലൂടെ കാറിനു മുകളിൽ മൂന്നു കുട്ടികളെ ഇരുത്തി അപകടകരമായ ഡ്രൈംവിംഗ്. ദേശീയപാതയിൽ കുന്ദമംഗലത്തിനു സമീപമാണ് സംഭവം. കൊടുവള്ളി സ്വദേശിയുടെതാണു വാഹനം. കെഎൽ 57 എക്സ് 7012 എന്ന വാഹനത്തിലാണു സാഹസിക യാത്ര. പിന്നാലെ വന്ന യാത്രക്കാർ പകർത്തിയ ദ്യശ്യങ്ങളാണ് നിലവിൽ പുറത്തു വന്നിരിക്കുന്നത്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു. പല സമയങ്ങളിലും ഈ വാഹനത്തെ മറികടന്നുകൊണ്ട് അപകടമുന്നറിയിപ്പു നൽകാൻ വേണ്ടി മറ്റു യാത്രക്കാർ ശ്രമിച്ചിരുന്നു. എന്നാൽ അമിതവേഗത മൂലം ഈ വാഹനത്തെ എത്തിപ്പിടിക്കാൻ സാധിച്ചില്ലെന്നാണു മറ്റു വാഹനയാത്രക്കാർ പറയുന്നത്.നിരവധി വളവും തിരിവും ഉണ്ടായിരുന്ന പാതയിലൂടെയായിരുന്നു കുട്ടികളെ സൺറൂഫിൽ ഇരുത്തിയുള്ള യാത്ര. പെട്ടെന്നൊരു ബ്രേക്ക് ചവിട്ടേണ്ട സാഹചര്യം വന്നാൽ പോലും ഈ കുട്ടികൾ താഴെ വീഴാനുള്ള ഒരു സാധ്യതയുണ്ടായിരുന്നുവെന്നു കാഴചക്കാർ പറയുന്നു. മോട്ടോർ വാഹന വകുപ്പ് സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.…
Read Moreതട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ യുവതിയെ അസ്ലീല ചിത്രം കാട്ടി ശല്യം ചെയ്യൽ; ചോദ്യം ചെയ്ത ഭർത്താവിനെ ക്രൂരമായി മർദിച്ച് അഞ്ചംഗ സംഘം; കൂവപ്പള്ളിയിൽ വീണ്ടും യുവാക്കളുടെ അഴിഞ്ഞാട്ടം…
കാഞ്ഞിരപ്പള്ളി: തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ച കേസിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം പാലമൂട്ടിൽ ഡോണ മാത്യു (30), ഇടക്കുന്നം വെപ്പാട്ടുശേരിൽ ജയ്സൺ മാത്യു (25), ഇടക്കുന്നം പാലമൂട്ടിൽ ക്രിസ് ജെയിംസ് (20), ഇടക്കുന്നം കാരമുള്ളുങ്കൽ ജസ്റ്റിൻ തോമസ് (22), പട്ടിമറ്റം കരിപ്ലാക്കൽ മിഥുൻ സാബു (22) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് ഇന്നലെ രാത്രി 11ഓടുകൂടി കാഞ്ഞിരപ്പള്ളി പട്ടിമറ്റം ഭാഗത്തുള്ള ഫാസ്റ്റ് ഫുഡ്കടയിൽനിന്നു ഭക്ഷണം കഴിച്ചിറങ്ങിയ കൂവപ്പള്ളി സ്വദേശികളായ ദമ്പതികളെ ആക്രമിച്ചെന്നാണ് പരാതി. ദമ്പതികൾ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ടേബിളിന് സമീപം യുവാക്കൾ വന്നിരിക്കുകയും തുടർന്ന് ഭർത്താവ് മാറിയ സമയം യുവാക്കളിലൊരാൾ തന്റെ കൈയിലിരുന്ന മൊബൈൽ ഫോണിൽ ഉണ്ടായിരുന്ന അശ്ലീല ചിത്രം വീട്ടമ്മയെ കാണിക്കുകയും ചെയ്തു. ഇത് വീട്ടമ്മ ഭര്‍ത്താവിനോട് പറഞ്ഞതോടെ ഭർത്താവ് ഇവരെ ചോദ്യം ചെയ്യുകയും ചെയ്തു.…
Read Moreഗർഭം അലസിപ്പിക്കാൻ എത്തിയ പെൺകുട്ടിയെ കണ്ടപ്പോഴേ ഡോക്ടർക്ക് കാര്യം പിടികിട്ടി; വിവാഹ വാഗ്ദാനത്തിൽ വീഴ്ത്തി പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചത്; ഞെട്ടിക്കുന്ന സംഭവം ആലപ്പുഴയിൽ
ആലപ്പുഴ: പതിനാറുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് പിടിയിൽ.ചന്തിരൂർ വെളുത്തുള്ളി ബണ്ടിൽ ആദർശി(24)നെയാണ് അരൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്. ഗർഭിണിയായതിനെത്തുടർന്ന് ഗർഭം അലസിപ്പിക്കുന്നതിനായി ഇവർ ആശുപത്രിയിൽ എത്തി. സംശയം തോന്നിയ ഡോക്ടർ അറിയിച്ചതിനെത്തുടർന്നാണ് പോലീസ് അനേഷണം നടത്തിയത്. ഒരു വർഷമായി യുവാവ് പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. പ്രതിയെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചേർത്തല ഡിവൈഎസ്പി കെ.വി. ബെന്നിയുടെ നിർദേശപ്രകാരം സിഐ സുബ്രഹ്മണ്യൻ, എസ്ഐ അനീഷ് കെ.ദാസ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
Read Moreപണത്തോടുള്ള ആർത്തി അപ്പോഴും തീർന്നില്ല; ആതിരയെ കൊലപ്പെടുത്തിയ ശേഷം അഖിൽ ഒന്നരപവന്റെ മാല പൊട്ടിച്ചെടുത്തു; കുറ്റസമ്മതം നടത്തി യുവാവ്
അങ്കമാലി: അതിരപ്പിള്ളി തുമ്പൂര്‍മൂഴിയില്‍ കൊല്ലപ്പെട്ട ആതിരയുടെ ശരീരത്തില്‍ നിന്നും പ്രതി അഖില്‍ മാല മോഷ്ടിച്ചുവെന്ന് പോലീസ്. അങ്കമാലി പാറക്കടവ് സ്വദേശിനിയായ ആതിരയുടെ മൃതദേഹത്തിൽ നിന്നുമാണ് ഒന്നര പവന്റെ മാല ഇടുക്കി വെള്ളത്തൂവല്‍ സ്വദേശിയായ അഖില്‍ പി. ബാലചന്ദ്രന് മോഷ്ടിച്ചത്. ഈ മാല അങ്കമാലിയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥാപനത്തില്‍ പണയം വച്ചുവെന്ന് അഖില്‍ പോലീസിന് മൊഴി നല്കി. നിലവില്‍ അഖില്‍ റിമാന്‍ഡിലാണ്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് ഉടന്‍തന്നെ അപേക്ഷ നല്‍കും. പ്രതി പണയം വച്ച സ്വര്‍ണം വീണ്ടെടുക്കുവാനും തുടര്നടപടികള്ക്കുമായുമാണ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങുന്നത്. വീട്ടമ്മയെ കൊന്ന് മൃതദേഹം വനത്തിൽ ഒളിപ്പിച്ച സുഹൃത്ത് അറസ്റ്റിൽ;വിവാഹിതനായ കാമുകൻ ആതിരയെ കൊലപ്പെടുത്തിയത് മറ്റൊരു വിവാഹം കഴിക്കാൻ; കൊലയ്ക്കുള്ള മറ്റൊരു കാരണം ഇങ്ങനെ…
Read Moreവീട്ടമ്മയെ കൊന്ന് മൃതദേഹം വനത്തിൽ ഒളിപ്പിച്ച സുഹൃത്ത് അറസ്റ്റിൽ;വിവാഹിതനായ കാമുകൻ ആതിരയെ കൊലപ്പെടുത്തിയത് മറ്റൊരു വിവാഹം കഴിക്കാൻ; കൊലയ്ക്കുള്ള മറ്റൊരു കാരണം ഇങ്ങനെ…
തൃശൂർ, കാലടി: ഇരട്ടക്കുട്ടികളുടെ അമ്മയായ യുവതിയെ കൊന്ന് മൃതദേഹം വനത്തിൽ ഒളിപ്പിച്ച യുവാവ് അറസ്റ്റിൽ. കാലടി കാഞ്ഞൂർ ചെങ്ങൽ പരുത്തിച്ചുവട് പാറക്കടവ് സനലിന്റെ ഭാര്യ ആതിര (26) ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ആതിരയുടെ സുഹൃത്ത് ഇടുക്കി ആനക്കട്ടി സ്വദേശി അഖിലിനെ (32) പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ 29 മുതൽ ആതിരയെ കാണാതായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിനിടയിൽ അഖിൽ കുറ്റം സമ്മതിക്കുകയായിരുന്നു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് അതിരപ്പിള്ളി തുമ്പൂർമുഴി വനമേഖലയിലെ പത്ത് എന്ന ഭാഗത്ത് മുളങ്കാടുകൾക്കിടയിലെ പാറക്കൂട്ടത്തിൽ കരിയിലകൊണ്ടു മൂടിയനിലയിൽ ആതിരയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയെ തുമ്പൂർമുഴി വനത്തിലെത്തിച്ച അഖിൽ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ആതിരയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ കാലടി പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തുകയായിരുന്നു. ആതിരയെ കണ്ടെത്താൻ ഫോട്ടോ പതിപ്പിച്ച പോസ്റ്ററുകളും പ്രചരിപ്പിച്ചിരുന്നു. ഇതിനിടയിൽ…
Read Moreസൗഹൃദസമയത്തെടുക്കുന്ന ഫോട്ടോകള്‍; തേപ്പ് കിട്ടുമ്പോൾ അതുഉപയോഗിച്ച് പിന്നീട് പ്രതികാരം; സൈബര്‍ കേസുകളുടെ എണ്ണത്തില്‍ വര്‍ധന
കോട്ടയം: സൈബര്‍ ആക്രമണത്തിനിരയായ കടുത്തുരുത്തി സ്വദേശിനിയായ യുവതിക്കു പിന്നാലെ ആക്രമണം നടത്തിയ യുവാവും ജീവനൊടുക്കിയ സൈബര്‍ കേസുകളുടെ എണ്ണത്തില്‍ വര്‍ധന. ഏറ്റുമാനൂര്‍ സ്വദേശിനിയായ യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കൊണ്ടോട്ടി സ്വദേശി അശ്ലീലകമന്റ് പോസ്റ്റ് ചെയ്ത സംഭവത്തിനു പിന്നാലെ യുവതി കൊണ്ടോട്ടിയിലെത്തി പ്രതികരിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത്തരത്തില്‍ പ്രതികരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും സൗഹൃദസമയത്തെടുക്കുന്ന ഫോട്ടോകള്‍ ഉപയോഗിച്ച് പിന്നീട് പ്രതികാരം തീര്‍ക്കുന്ന കേസുകളാണു കൂടുതല്‍ രജിസ്റ്റര്‍ ചെയ്യുന്നത്. സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപവും ചൂഷണവും വര്‍ധിക്കുമ്പോള്‍ ജീവനൊടുക്കുന്നവരുടെ എണ്ണത്തിലും കേസുകളിലും വലിയ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. മുന്‍പരിചയവും സൗഹൃദവും മുതലാക്കി പണംതട്ടല്വരെയുള്ള പരാതികള്‍ക്കും കുറവില്ല. സൈബര്‍ ആക്രണത്തിന്റെ പേരിലുള്ള പരാതികളില്‍ മിക്കതിനും നടപടിയാവാത്തതാണ് പ്രധാന പ്രശ്നം. ഭൂരിഭാഗം കേസുകളും കെട്ടിക്കിടക്കുകയാണ്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വ്യാജ പ്രൊഫൈലുകളുണ്ടാക്കി സ്ത്രീകളെ അപമാനിക്കുന്നതും പ്രണയം നടിച്ച് നഗ്ന വീഡിയോ വാങ്ങി ഭീഷണിപ്പെടുത്തുന്നത് സംബന്ധിച്ച കേസുകളും അടുത്ത…
Read Moreചെരുപ്പ് ഊരി കൈയിൽ പിടിച്ച് ക്ഷേത്രത്തിലേക്ക് കയറി; ഇളങ്ങുളം ശാസ്താക്ഷേത്രത്തിൽ മോഷണത്തിനു കയറിയ പദ്മനാഭന് കൈയബദ്ധം; അമ്പലം വളഞ്ഞ് നാട്ടുകാർ; പിന്നെ സംഭവിച്ചത്…
പൊൻകുന്നം: ഇളങ്ങുളം ധർമശാസ്താ ക്ഷേത്രത്തിൽ മോഷണശ്രമത്തിനിടെ മോഷ്ടാവിനെ പരിസരവാസികൾ പിടികൂടി പൊൻകുന്നം പോലീസിന് കൈമാറി. ഇടുക്കി അടിമാലി ചക്കിയാങ്കൽ വീട്ടിൽ വിജയൻ എന്നു വിളിക്കുന്ന പത്മനാഭനെ (63) യാണ് നാട്ടുകാർ കൈയോടെ പിടികൂടിയത്. ഇന്നലെ പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. ദേവസ്വം ഓഫീസ് കെട്ടിടത്തിലെ വഴിപാട് കൗണ്ടറിനോട് ചേർന്നുള്ള സ്റ്റോർ റൂമിന്റെ ഗ്രില്ലിന്റെ താഴാണ് തകർത്തത്. ഗ്രില്ലിന്റെ പൂട്ടുപൊളിക്കുന്ന ശബ്ദം കേട്ട് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വീട്ടുകാർ ഉണർന്നു. ഇവർ ആളെക്കൂട്ടി എത്തിയപ്പോഴാണ് മോഷണശ്രമം കണ്ടത്. മോഷ്ടാവ് സമീപത്തെ വീടിന്റെ മതിലിനു മുകളിലൂടെ ചാടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആൾക്കാർ ഓടിക്കൂടി പിടികൂടുകയായിരുന്നു. ഉപദേവാലയത്തിലെ ചെറിയ കാണിക്കവഞ്ചി തകർത്തിട്ടുണ്ട്. രണ്ടുദിവസം മുന്‍പ് ദേവസ്വം അധികൃതർ കാണിക്കവഞ്ചിയിൽ നിന്ന് പണം ശേഖരിച്ചിരുന്നതിനാൽ കാര്യമായ തുക ഉണ്ടായിരുന്നില്ല. ആളുകൾ കൂടി,മോഷ്ടാവ് കുടുങ്ങിആദ്യം ക്ഷേത്രത്തിലെത്തിയ പരിസരവാസികൾ ക്ഷേത്രത്തിലെ മണിമുഴക്കിയും ഫോണിലൂടെ സമീപവാസികളെ അറിയിച്ചും കൂടുതൽ…
Read Moreട്രാന്സ്മാന് പ്രവീണ്‍നാഥിന്റെ മരണം; ഭാര്യ റിഷാന ഐഷു ജീവനൊടുക്കാന്‍ ശ്രമിച്ചു; പ്രണയദിനത്തിൽ വിവാഹിതരായ ഇരുവർക്കും ഇടയിൽ സംഭവിച്ചത്…
തൃശൂര്‍: ട്രാന്സ്മാന് പ്രവീണ്‍നാഥിന്റെ മരണത്തിന് പിന്നാലെ ഭാര്യ റിഷാന ഐഷു ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രവീണ്‍നാഥ് വ്യാഴാഴ്ച വൈകിട്ടോടെയാണ് മരിച്ചത്. തൃശൂര്‍ പൂങ്കുന്നത്തെ വീട്ടില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ പ്രവീണ്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മിസ്റ്റര്‍ കേരള ട്രാന്സ്മാന് എന്ന നിലയിലാണ് പ്രവീണ്‍ ജനശ്രദ്ധ നേടിയത്. കേരളത്തിലെ ആദ്യ ട്രാന്‍സ് ബോഡി ബില്‍ഡര്‍ കൂടിയാണ് പ്രവീണ്‍. പ്രവീണ്‍നാഥും ട്രാന്‍സ് വുമൺ റിഷാന ഐഷുവും കഴിഞ്ഞ പ്രണയദിനത്തിലാണ് വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. ദിവസങ്ങള്‍ക്ക് മുന്‍പ് ഇരുവരും പിരിയുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. പ്രവീണ്‍ തന്നെ ഈ വാര്‍ത്തകള്‍ നിഷേധിച്ച് ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. ഇനി മുമ്പോട്ടു പോകാന്‍ കഴിയില്ല ! തങ്ങള്‍ വേര്‍പിരിയുകയാണെന്നും ആരും മാനസികമായി വേദനിപ്പിക്കരുതെന്നും പ്രവീണും ഐഷുവും…
Read Moreഅവിഹിതം ചോദ്യം ചെയ്ത ഭാര്യയ്ക്ക് നേതാവിന്റെ വക ക്രൂരമർദനം; എല്ലാം സഹിച്ച് മടുത്ത യുവതി പാർട്ടിക്ക് പരാതിനൽകിയെങ്കിലും…
ആലപ്പുഴ: അവിഹിതബന്ധം ചോദ്യം ചെയ്തതിനെ തുടർന്ന് ഭാര്യയെ തല്ലിയ സംഭവത്തിൽ സിപിഎം നേതാവിന് സസ്പെൻഷൻ. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി. ബാബുവിനെതിരെയാണ് നടപടി. ആറ് മാസത്തേയ്ക്കാണ് സസ്പെൻഷൻ. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിർദ്ദേശ പ്രകാരം സിപിഎം കായംകുളം ഏരിയ കമ്മിറ്റി യോഗം ചേർന്നാണ് ബിപിനെതിരെ നടപടിയെടുത്തത്. മൂന്ന് മാസം മുൻപ് ബിപിന്റെ ഭാര്യ മിനിസ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് സംഭവത്തിൽ പരാതി നൽകിയിരുന്നു. ഗാർഹിക പീഡനമടക്കം ആരോപണമുള്ളതായിരുന്നു പരാതി. എന്നാൽ സിപിഎം ജില്ലാ നേതൃത്വം ഇത് പൂഴ്ത്തിവെക്കുകയായിരുന്നു. ഞായറാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ വിഷയം ചർച്ചയായി. ഇതിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി .ഗോവിന്ദനും പങ്കെടുത്തിരുന്നു. ഗാർഹിക പീഡനം നടന്നതായി തെളിഞ്ഞതിനാൽ നടപടി വേണമെന്നു ഗോവിന്ദൻ ആവശ്യപ്പെട്ടു. ഇതോടെയാണ് ഏരിയാ കമ്മിറ്റി യോഗം ചേർന്ന് ബിപിനെ സസ്പെന്റ് ചെയ്തത്.
Read More