പത്തനംതിട്ട: മലയാലപ്പുഴയിലെ മന്ത്രവാദിനി ശോഭന എന്ന വാസന്തി വീണ്ടും ഒളിവില്‍. വാസസ്ഥലമായ വാസന്തിമഠം വീണ്ടും പൂട്ടി.ആഭിചാരക്രിയകള്ക്കുവേണ്ടി എട്ടുവയസുകാരിയെ അടക്കം പൂട്ടിയിട്ടിരിക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയില്‍ ഇന്നലെ പോലീസ് ഇടപെടല്‍ വീണ്ടും ഉണ്ടായതിനേ തുടര്‍ന്നാണ് വാസന്തിമഠം പൂട്ടിയത്. ഇന്നലെ സിപിഎം പ്രവര്‍ത്തകര്‍ സംഘടിക്കുന്ന വിവരമറിഞ്ഞ് നടത്തിപ്പുകാരായ ശോഭനയും ഉണ്ണികൃഷ്ണനും മുങ്ങിയിരുന്നു.കഴിഞ്ഞ ഒക്ടോബറില്‍ കൊച്ചുകുട്ടിക്കുനേരെ മന്ത്രവാദത്തിന്റെ പേരില്‍ ശാരീരികമായി ഉപദ്രവിക്കുന്ന വീഡിയോ പ്രചരിച്ചതിനേ തുടര്‍ന്ന് നാട്ടുകാര്‍ വാസന്തിമഠം അടിച്ചുതകര്‍ത്തിരുന്നു. പോലീസ് പിടിയിലായശേഷം ശോഭന ജാമ്യത്തിലിറങ്ങി വീണ്ടും ആഭിചാരം ആരംഭിക്കുകയായിരുന്നുവെന്ന് പറയുന്നു. 2016ലാണ് ശോഭന, വാസന്തിയമ്മ എന്ന പേര് സ്വീകരിച്ച് മഠം തുടങ്ങിയത്. ഇടക്കാലത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ സമരത്തെ തുടര്‍ന്ന് മഠം പൂട്ടിയിരുന്നു. 2017ല്‍ തന്നെ ഇവര്‍ക്കെതിരേ പരാതികള്‍ ഉയര്‍ന്നിരുന്നു. കുമ്പഴ സ്വദേശിനിയായ ഇവര്‍ മുന്‍പ് കോന്നി എലിയറയ്ക്കലിലും മല്ലശേരിയിലും മഠങ്ങള്‍ നടത്തിയിരുന്നു. പണം പലിശയ് ക്ക് കൊടുത്തിരുന്ന ശോഭന അങ്ങനെ പണം…
Read MoreCategory: Top News
ഐടി വകുപ്പ് അഴിമതിയുടെ അക്ഷയഖനി; എല്ലാ ഇടപാടുകളിലും അന്വേഷണം വേണം; പിണറായിയുടെ മൗനം കുറ്റസമ്മതമെന്ന് ചെന്നിത്തല
കൊച്ചി: ഐടി വകുപ്പ് അഴിമതിയുടെ അക്ഷയഖനിയായെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഐടി സെക്രട്ടറിയായി എം. ശിവശങ്കര്‍ വന്ന ശേഷം അഴിമതിയുടെ കേന്ദ്രമായി ഡിജിറ്റല്‍ വകുപ്പിനെ മാറ്റി. ഐടി, വ്യവസായ വകുപ്പുകളില്‍ 2018നു ശേഷം നടന്ന എല്ലാ ഇടപാടുകളിലും സമഗ്ര അന്വേഷണം വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. എന്ത് അഴിമതി നടത്താനും വൈഭവമുള്ള സര്‍ക്കാരാണിതെന്ന് ചെന്നിത്തല വിമര്‍ശിച്ചു. എഐ കാമറാ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിക്കാനോ പ്രതിരോധിക്കാനോ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. അഴിമതികള്‍ക്ക് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട്. കടലാസ് കമ്പനികള്‍ക്ക് കൊള്ളയടിക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. കെ ഫോണ്‍ കരാറിലും പ്രസാഡിയോ കമ്പനിക്കാണ് ഉപകരാര്‍ കിട്ടിയത്. പ്രസാഡിയോ മുഖ്യമന്ത്രിയുമായി ബന്ധമുള്ള കമ്പനിയാണെന്ന് വ്യക്തമായിട്ടും പിണറായി മൗനം തുടരുന്നത് കുറ്റസമ്മതമായാണ് കാണുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
Read Moreമുഖ്യമന്ത്രിയുടെ വിദേശയാത്ര; യുഎഇ യാത്ര തടഞ്ഞപ്പോൾ യുഎസിലേക്ക്; ഒപ്പം ഭാര്യയും; കേന്ദ്രം തടയിട്ടാൽ അതും മുടങ്ങും
തിരുവനന്തപുരം: യുഎഇയിലെ നിക്ഷേപസംഗമത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിക്ക് കേന്ദ്രം അനുമതി നിഷേധിച്ചതോടെ പരിപാടിയിലേക്ക് ഉദ്യോഗസ്ഥരെ അയയ്ക്കാൻ നീക്കം. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി. രാജീവ് എന്നിവർ ഉൾപ്പെട്ട സംഘത്തിനുള്ള യാത്രാനുമതിയാണ് വിദേശകാര്യ വകുപ്പ് നിഷേധിച്ചത്. പകരം ചീഫ് സെക്രട്ടറി വി.പി. ജോയി, ഡൽഹിയിലെ ഓഫീസർ ഓണ്‍ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, നോർക്ക സെക്രട്ടറി, ടൂറിസം സെക്രട്ടറി എന്നിവരെയാണ് യുഎഇയിലേക്ക് അയയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. മേയ് ഏഴിന് അബുദാബിയിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിക്ക് പ്രവാസി സംഘടനകൾ വിപുലമായ സ്വീകരണ പരിപാടികളാണ് ഒരുക്കിയിരുന്നത്. യാത്ര റദ്ദാക്കിയതിനെത്തുടർന്ന് സ്വീകരണ പരിപാടികളും ഒഴിവാക്കി. അതേസമയം അടുത്തമാസം എട്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോകും. എട്ടാം തീയതി മുതൽ പതിമൂന്നാം തീയതി വരെയാണ് അദ്ദേഹത്തിന്റെ അമേരിക്കൻ സന്ദർശനം. വാഷിംഗ്ടണിൽ നടക്കുന്ന ലോകകേരളസഭയുടെ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം അമേരിക്കയിലേക്ക് പോകുന്നത്. നിയമസഭാ…
Read Moreലഹരിക്കേസില്‍ യുവാക്കള്‍ ജയിലില്‍ കിടന്നത് മൂന്നുമാസം ! ഒരാളെ ഭാര്യ ഉപേക്ഷിച്ചു; ഫലം വന്നപ്പോള്‍ സംഗതി എംഡിഎംഎ അല്ല
മേലാറ്റൂരില്‍ എംഡിഎംഎയുമായി നാലു യുവാക്കളെ പിടികൂടിയ വന്‍ ട്വിസ്റ്റ്. പ്രസ്തുത കേസില്‍ യുവാക്കള്‍ 88 ദിവസം ജയിലില്‍ കിടന്നതിനു ശേഷം കെമിക്കല്‍ ലാബ് ഫലം വന്നപ്പോള്‍ പിടിച്ചത് എംഡിഎംഎ അല്ലെന്നാണ് റിപ്പോര്‍ട്ട്. രണ്ടു ലാബുകളിലും ഫലം നെഗറ്റീവായതിനെത്തുടര്‍ന്ന് ഇനി മൂന്നാമതൊരു ലാബില്‍ക്കൂടി പരിശോധന നടത്താനാണ് പോലീസിന്റെ നീക്കം. മലപ്പുറം മേലാറ്റൂര്‍ പോലീസെടുത്ത കേസിന് എതിരെ കുറുവ കരിഞ്ചാപ്പാടി സ്വദേശികളായ യുവാക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. വിപണിയില്‍ രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന മാരക മയക്കുമരുന്നുമായി ഇവരെ പിടികൂടിയെന്നായിരുന്നു പോലീസിന്റെ വാദം. മണിയാണിരിക്കടവ് പാലത്തിനു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. മലപ്പുറം കരിഞ്ചാപാടി സ്വദേശികളായ കരുവള്ളി ഷഫീഖ്, കരുവള്ളി മുബഷിര്‍, ഒളകര റിഷാദ്, മച്ചിങ്ങല്‍ ഉബൈദുള്ള എന്നിവരാണ് പിടിയിലായത്. പിന്നീട് പരിശോധനയ്ക്കായി എംഡിഎംഎ അയച്ച കോഴിക്കോട് കെമിക്കല്‍ ലാബിലെ ഫലമാണ് ആദ്യം നെഗറ്റീവായത്. പിന്നാലെ തിരുവനന്തപുരം…
Read Moreഓരോ ഫയലിലും ജീവിതമുണ്ട്; വാതില്‍പ്പടി സേവനത്തിന് അനുമതിയെത്തിയപ്പോൾ അപേക്ഷകന്റെ ഒന്നാം ചരമവാര്‍ഷികം കഴിഞ്ഞു; സംഭവം ഉഴവൂരിൽ
കുറവിലങ്ങാട്: അപേക്ഷകന്റെ ഒന്നാംചരമവാര്‍ഷികം പിന്നിട്ടപ്പോള്‍ ഗുണഭോക്താവായി തെരഞ്ഞെടുത്തതായി പഞ്ചായത്ത് സെക്രട്ടറിയുടെ കത്ത്. ഉഴവൂര്‍ പഞ്ചായത്തിലാണ് പരേതന് പ്രത്യേക പരിഗണന നല്കിയ കത്ത്. കഴിഞ്ഞ മാസം 29നാണ് സെക്രട്ടറിയുടെ കത്ത് അപേക്ഷകന് നല്‍കിയത്. അപേക്ഷകനായിരുന്ന അരീക്കര കട്ടയ്ക്കമറ്റത്തില് കെ.എ. സിറിയക്കിന്റെ മേല്‍വിലാസത്തിലാണ് കത്ത് ലഭിച്ചത്. സിറിയക്കിന്റെ ഒന്നാം ചരമവാര്‍ഷികം കഴിഞ്ഞമാസം 25ന് ആചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രത്യേക ആരോഗ്യപരിചരണം ഉറപ്പാക്കുന്ന കത്ത് കൈമാറിയത്. സംസ്ഥാന സര്‍ക്കാരിന്റെ വാതില്‍പ്പടി സേവനത്തില്‍ ആരോഗ്യവകുപ്പിന്റെ പാലിയേറ്റീവ് പരിചരണ ഹോംകെയര്‍ രോഗിയായ തന്നെയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടായിരുന്നു 2022 ജനുവരിയില്‍ സിറിയക് കത്ത് സമര്‍പ്പിച്ചത്. ഈ സൗകര്യത്തിന്റെ പരിമിതികള്‍ ചൂണ്ടിക്കാട്ടി സിറിയക്കിന് കത്തും ലഭിച്ചിരുന്നു. പിന്നാലെ നടന്ന കത്തിടപാടുകള്ക്കിടയില് 2022 ഏപ്രില്‍ 25ന് സിറിയക് മരണമടയുകയും ചെയ്തു. സിറിയക്കിനുള്ള മരുന്ന് ലഭ്യമാക്കി സൂക്ഷിക്കാനുള്ള നിര്‍ദ്ദേശം ആരോഗ്യവകുപ്പ് നല്‍കിയതോടെ സിറിയക് മരണപ്പെട്ടതായി കാണിച്ച് മകന് ബെയ്ലോണ്‍ ഏബ്രാഹം ആരോഗ്യവകുപ്പിന്…
Read Moreമരിച്ചയാളെ ഫ്രീസറിൽ സൂക്ഷിച്ചുവച്ചു; രണ്ടുവർഷത്തോളം അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഷോപിംഗ്; സുഹൃത്തിന്റെ കുറ്റസമ്മതം ഞെട്ടിക്കുന്നത്…
ലണ്ടന്‍: മരിച്ച സുഹൃത്തിന്റെ ബോഡി രണ്ട് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിക്കുകയും അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് ഷോപിംഗിനായി ഉപയോഗിക്കുകയും ചെയ്തയാള്‍ ഒടുവില്‍ കുറ്റസമ്മതം നടത്തി. ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമിലാണ് സംഭവം. ഡെര്‍ബിയിലെ സ്റ്റോക്ക്ബ്രൂക്ക് ഏരിയയില്‍ നിന്നുള്ള ഡാമിയോണ്‍ ജോണ്സണ്(52) ആണ് കുറ്റസമ്മതം നടത്തിയത്. ജോണ്‍ വെയ്ന്‍ റെെറ്റ് (71) എന്നയാള്‍ 2018 സെപ്റ്റംബറില്‍ മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം 2020 ഓഗസ്റ്റ് 22വരെ ഡാമിയോണ്‍ ജോണ്സണ് ഫ്രീസറില്‍ സൂക്ഷിച്ചുവച്ചു. ഇരുവരും ബര്‍മിംഗ്ഹാം സിറ്റി സെന്ററിലെ ഹോളിവെൽ ഹെഡിലെ ക്ലീവ്ലാന്‍ഡ് ടവറിലെ ഒരു ഫ്ളാറ്റിൽ ഒരുമിച്ചുതാമസിച്ചുവരികയായിരുന്നു. ഇക്കാലയളവില്‍ പണം നല്‍കാനും പണം പിന്‍വലിക്കാനും സ്വന്തം അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാനും ഡാമിയോണ്‍ വെയ്ന്‍ റെെറ്റിന്റെ ബാങ്ക് കാര്‍ഡാണ് ഉപയോഗിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡാമിയോണ്‍ ജോണ്സണ് കോടതിയില്‍ കുറ്റസമ്മതം നടത്തിയത്. എന്നാല്‍ വെയ്ന്‍ റെെറ്റിന്റെ പണം തനിക്കും കൂടി അര്‍ഹതപ്പെട്ടതാണെന്നും അത് ഉപയോഗിച്ചതില്‍…
Read Moreഅശ്വതിയുടെ വലയിൽ എന്നും കുരുങ്ങുന്നത് പോലീസുകാർ;ചാറ്റിംഗ് സുന്ദരി അശ്വതി അച്ചുവിന്റെ വല ഇത്തവണ പൊട്ടിച്ചത് വയോധികൻ…
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ പിടിയിലായ അശ്വതി അച്ചു(അശ്വതി എ.ആര്.) പോലീസ് ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് കബളിപ്പിച്ചെന്ന് അന്വേഷണസംഘം. പൂവാർ സ്വദേശിയായ 68-കാരന്റെ പരാതിയിന്മേൽ അറസ്റ്റ് ചെയ്യപ്പെട്ട അശ്വതി നിരവധി പൊലീസുകാരെ ഹണിട്രാപ്പില്‍ കുടുക്കിയ വ്യക്തിയാണ്. 2021 സെപ്റ്റംബറില്‍ ഒരു പോലീസ് ഓഫീസറുടെ പരാതിയിൽ ഇവര്‍ക്കെതിരെ സമാനമായ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഒട്ടേറെ പോലീസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കിയെന്ന ആരോപണം അശ്വതിക്ക് നേരെ അന്ന് ഉയർന്നിരുന്നു. പോലീസുകാരെ തെരഞ്ഞ് പിടിച്ച് സൗഹൃത്തിലാക്കിയ ശേഷം അശ്ലീല ചാറ്റിംഗിലടക്കം ഏര്‍പ്പെടുകയും പിന്നീട് അതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്നതുമാണ് പ്രതിയുടെ രീതി. ഇന്ന് വൈകിട്ടാണ് പൂവാർ സ്വദേശിയായ വയോധികന്റെ പരാതിയിൽ അശ്വതിയെ അറസ്റ്റ് ചെയ്തത്. ഭാര്യ മരിച്ചതിനെത്തുടർന്ന് പരാതിക്കാരന് കുട്ടികളെ നോക്കാനും മറ്റും ബുദ്ധിമുട്ട് വന്നിരുന്നു. ഇതിനിടെയാണ് ഒരു ഇടനിലക്കാരന് മുഖേന അശ്വതിയുടെ വിവാഹാലോചന വന്നത്. കുട്ടികളെ നോക്കാമെന്നും ഇപ്പോഴുള്ള…
Read Moreതൃശൂര്‍പൂരവും ബംഗളൂരു നഗരവും കാണുക എന്ന ആഗ്രഹം; ഒമ്പതു ദിവസം മുമ്പു കാണാതായ കമിതാക്കളെ കണ്ടെത്തി; മൊബൈൽ വിറ്റെങ്കിലും…
തൊടുപുഴ: പുറപ്പുഴയില്‍നിന്ന് ഒന്‍പതു ദിവസം മുമ്പു കാണാതായ 17കാരായ കമിതാക്കളെ ഇന്നലെ രാത്രി തൃശൂര്‍ സിറ്റിയില്‍നിന്ന് പോലീസ് കണ്ടെത്തി. തൃശൂര്‍പൂരവും ബംഗളൂരു നഗരവും കാണുക എന്ന ആഗ്രഹത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത കമിതാക്കള്‍ വീടുവിട്ടിറങ്ങിയത്. കല്ലൂര്‍ക്കാട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ ഇരയായ പെണ്‍കുട്ടിയാണ് കൗമാരക്കാരനൊപ്പം കഴിഞ്ഞ കഴിഞ്ഞ ദിവസം നാടുവിട്ടത്. ഒന്‍പതു ദിവസം ട്രെയിനുകളില്‍ വിവിധയിടങ്ങളില്‍ സഞ്ചരിച്ചെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.മൊബൈല്‍ ഫോണ്‍ വിറ്റുകിട്ടിയ 1,800 രൂപയുമായാണ് ഇരുവരും നാടുവിട്ടത്. ലോഡ്ജില്‍ മുറി എടുക്കാനുള്ള പണം ഇല്ലാതിരുന്നതിനാല്‍ എറണാകുളം മുതല്‍ കൊല്ലം വരെയും തിരികെയും മൂന്നു തവണ ട്രെയിനില്‍ സഞ്ചരിച്ചു. പോലീസ് കണ്ടെത്തിയ കമിതാക്കളില്‍ ആണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. പെണ്‍കുട്ടിയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. തുടര്‍ന്ന് മൈലക്കൊമ്പിലെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റും.
Read Moreപോരാട്ടം കടുപ്പിച്ചു പ്രതിപക്ഷം; മൗനം മറയാക്കി സർക്കാർ; കൂടുതൽ രേഖകൾ പുറത്ത് വിടുന്നതിനനുസരിച്ച് മാത്രം പ്രതികരിച്ചാൽ മതിയെന്ന് സിപിഎം
എം. സുരേഷ്ബാബു തിരുവനന്തപുരം: എഐ കാമറ സ്ഥാപിച്ചതിലെ അഴിമതിയാരോപണത്തിൽ പ്രതിപക്ഷ ആരോപണങ്ങൾക്ക് ചെവികൊടുക്കേണ്ടതില്ലെന്ന് സർക്കാർ നിലപാട്. വിവാദങ്ങൾക്ക് മറുപടി പറയാതെ സർക്കാരിന്റെ രണ്ടാം വാർഷികാഘോഷപരിപാടികളുമായി മുന്നോട്ട് പോകാനാണ് സർക്കാരും പാർട്ടിയും തത്വത്തിലെടുത്തിരിക്കുന്ന നിലപാട്. മുഖ്യമന്ത്രിക്കെതിരേ കടുത്ത ആരോപണങ്ങൾ പ്രതിപക്ഷം ഉന്നയിക്കുകയാണെങ്കിൽ യുഡിഎഫിന്റെ കാലത്ത് വാങ്ങിയ കാമറ ഇടപാടുകളുടെ വിവരങ്ങൾ പുറത്തുവിട്ട് പ്രതിരോധം തീർക്കാനും പാർട്ടിയിൽ ചർച്ച തുടങ്ങിയിട്ടുണ്ട്. മൂന്നു വർഷം മുൻപ് ആരംഭിച്ച ഇടപാടുകളിൽ വീഴ്ചയുണ്ടായെങ്കിൽ കെൽട്രോണിന്റെയും മോട്ടോർവാഹനവകുപ്പിലെ ഉദ്യോഗസ്ഥരുടെയും ജാഗ്രത കുറവ് മൂലം സംഭവിച്ചതാണെന്ന നിലപാട് സ്വീകരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. പ്രതിപക്ഷം കൂടുതൽ രേഖകൾ പുറത്ത് വിടുന്നതിനനുസരിച്ച് മാത്രം വിഷയത്തിൽ പ്രതികരിച്ചാൽ മതിയെന്നാണ് പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ നിലപാട്. കോണ്‍ഗ്രസും ബിജെപിയും എഐ കാമറ ഇടപാടിൽ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ്. ജുഡീഷൽ അന്വേഷണം നടത്തണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആവശ്യത്തോട് സർക്കാർ ഇതുവരെയും…
Read Moreകുന്നംകുളത്ത് ആംബുലൻസ് മരത്തിലിടിച്ചു മറിഞ്ഞു ദമ്പതികളടക്കം 3പേർ മരിച്ചു; മരിച്ചവരിൽ ആംബുലൻ സിലുണ്ടായിരുന്ന രോഗിയും; മൂന്ന് പേർക്ക് ഗുരുതര പരിക്ക്
കുന്നംകുളം: പന്തല്ലൂരിൽ രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് മരത്തിലിടിച്ചു മറിഞ്ഞ് ദമ്പതികളടക്കം മൂന്ന് പേർ പേർ മരിച്ചു, മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു. മാട്ടുമ്മൽ ഇളയടുത്ത് പുത്തൻവീട്ടിൽ ആബിദ് (35), ഭാര്യ ഫെമിന (30), മരത്തംകോട് സ്വദേശി കൈക്കുളങ്ങര ഷാജിയുടെ ഭാര്യ റഹ്മത്ത് (48) എന്നിവരാണ് മരിച്ചത്. ഇന്നു പുലർച്ചെ ഒന്നോടെയായിരുന്നു അപകടം. ആംബുലൻസ് ഡ്രൈവർ അടക്കം ആറുപേരായിരുന്നു വാനിൽ ഉണ്ടായിരുന്നത്.റഹ്മത്തിന്റെ മകൻ ഫാരിസ്, ആംബുലൻസ് ഡ്രൈവർ ഷുഹൈബ്, സുഹൃത്ത് സാദിഖ് എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. ന്യൂമോണിയ ബാധിച്ച് കടുത്ത ശ്വാസതടസം നേരിട്ട ഫെമിനയെ കുന്നംകുളത്തെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന അൽ അമീൻ എന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. വിവരമറിഞ്ഞ് രക്ഷാപ്രവർത്തനത്തിനായി അപകട സ്ഥലത്തേക്ക് പോയ മറ്റൊരു ആംബുലൻസ് കുന്നംകുളത്ത് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ റംഷാദിനും പരിക്കേറ്റു. റഹ്മത്തിന്റെ ബന്ധുവാണ് ഫെമിന. പരിക്കേറ്റ ഷുഹൈബിനെ തൃശൂരിലെ ആശുപത്രിയിലും…
Read More