ഭുവനേശ്വര്‍: ചോറുവച്ചില്ല ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നു. പുഷ്പ ധാരുവ(35) എന്ന യുവതിയാണ് ഭര്‍ത്താവ് സനാതന്‍ ധരുവ(40)യുടെ അടിയേറ്റ് മരിച്ചത്. ഒഡീഷയിലെ സംബല്‍പൂര്‍ ജില്ലയിലെ ജമന്‍കിര പോലീസ് സ്റ്റേഷന് പരിധിയിലെ നുവാധി ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം. സംഭവം ദിവസം സനാതന്‍ വീട്ടിലെത്തിയപ്പോള്‍ പുഷ്പ ചോറ് പാകം ചെയ്യാതെ കറി മാത്രം പാകം ചെയ്തതായി കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഇരുവരും വാക്കേറ്റമുണ്ടാവുകയും ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തുകയുമായിരുന്നു. സനാതനും പുഷ്പയ്ക്കും ഒരു മകളും മകനുമുണ്ട്. സംഭവസമയത്ത് മക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. മകന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സനാതനെ കസ്റ്റഡിയിലെടുത്തു.
Read MoreCategory: Top News
കാമുകി കുഞ്ഞുമായും കാമുകൻ മക്കളെ ഉപേക്ഷിച്ചും ഒളിച്ചോടി; ജോലിക്കാരനായെത്തിയ യുവാവ് വളച്ചത് മുതലാളിയുടെ ഭാര്യയെ തന്നെ; ഒടുവിൽ ഇരുവർക്കും സംഭവിച്ചത്…
തൊടുപുഴ: നാലുവയസുള്ള കുഞ്ഞുമായി യുവതി രണ്ടു കുട്ടികളുള്ള കാമുകനൊപ്പം പോയി. സംഭവത്തിൽ യുവതിയെയും യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. 28 കാരിയായ തങ്കമണി സ്വദേശിനിയെയും കാമുകനായ 30 കാരനെയുമാണ് സിഐ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഏഴും ഒൻപതും വയസുള്ള മക്കളെ ഉപേക്ഷിച്ചാണ് യുവാവ് യുവതിയുമായി മുങ്ങിയത്. തൊടുപുഴയിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന യുവതി ഭർത്താവിന്റെ കൂടെ പെയിന്റിംഗ് ജോലിക്കെത്തിയ യുവാവിനൊപ്പം പോകുകയായിരുന്നു. ഭാര്യയെ കാണാനില്ലെന്നു കാട്ടി ഭർത്താവ് പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ കുടുംബത്തിന്റെ സംരക്ഷണയിൽനിന്നു മാറ്റിയതിന്റെ പേരിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇരുവർക്കുമെതിരേ കേസെടുത്ത് കോടതിയിൽ ഹാജരാക്കി. യുവതി കാക്കനാട് ജയിലിലും യുവാവ് മുട്ടം ജയിലിലുമാണ്.
Read Moreകേട്ടറിവിനേക്കാൾ വലുതാണ്..! സിനിമാസെറ്റിലെ ലഹരി ഉപയോഗം; ആർക്കും പ്രത്യേക ഇളവൊന്നുമില്ലെന്ന് മന്ത്രി എം.ബി.രാജേഷ്
തിരുവനന്തപുരം: ലഹരി ഉപയോഗത്തില്‍ സിനിമാക്കാര്‍ക്ക് പ്രത്യേക ഇളവൊന്നുമില്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. സിനിമാസെറ്റിലെ ലഹരി ഉപയോഗത്തില്‍ വിശ്വസനീയമായ വിവരങ്ങള്‍ ലഭിച്ചാല്‍ തുടര്‍നടപടിയെടുക്കും. കേട്ടറിവിന്റെ അടിസ്ഥാനത്തില്‍ പരിശോധന സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാഴ്ച മുമ്പ് നിര്‍മാതാവായ എം.രഞ്ജിത്ത് സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മാതാവായ സിയാദ് കോക്കറും ഈ വിഷയത്തില്‍ തുറന്നുപറച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ആഘോഷ പാര്‍ട്ടികളിലും ഹോട്ടലുകളിലും വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുന്ന പോലീസും എക്സൈസും സിനിമാ മേഖലയിലെ ലഹരി പരിശോധനയില്‍ മെല്ലെപ്പോക്ക് നയം തുടരുന്നതായി പലകോണില്‍ നിന്നും വിമര്‍ശനമുയരുന്നുണ്ട്.
Read Moreവിവാഹവാഗ്ദാനം നല്കി പതിനാറുകാരിയെ കാമുകൻ പീഡിപ്പിച്ചു; പിന്നെ കാമുകന്റെ സുഹൃത്തുക്കളും; അമ്മയുടെ പരാതിയിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ
പുല്ലാട്: വിവാഹവാഗ്ദാനം നല്കി പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ കോയിപ്രം പോലീസ് അറസ്റ്റു ചെയ്തു ഇതേ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ ഇയാളുടെ രണ്ട് സുഹൃത്തുക്കളും പിന്നീട് പിടിയിലായി. മൂന്ന് കേസുകളിലായാണ് അറസ്റ്റ്.പെണ്‍കുട്ടിയെ വീട്ടില്‍ നിന്നു വിളിച്ചിറക്കി മോട്ടോര്‍ സൈക്കിളില്‍ കയറ്റി തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിലെത്തിച്ചു ലൈംഗികമായി പീഡിപ്പിച്ചതിന്, തിരുവനന്തപുരം സ്വദേശിയും തൊട്ടപ്പുഴശേരി ചിറയിറമ്പ് പനച്ചേരിമുക്ക് വള്ളിക്കാട്ടു വീട്ടില്‍ താമസിക്കുന്നയാളുമായ ജിഫിന് ജോര്‍ജിനെ (27) യാണ് അറസ്റ്റ് ചെയ്തത്. വിവാഹം കഴിക്കാമെന്ന് വാക്കുനല്കിയാണ് കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ അമ്മയുടെ മൊഴിപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയുമായി ഇയാള്‍ മലപ്പുറം, തിരുവനന്തപുരം, മംഗലാപുരം എന്നിവിടങ്ങളിലെത്തിയിരുന്നു. അമ്മയുടെ മൊഴിപ്രകാരമെടുത്ത കേസിന്റെ അന്വേഷണത്തില്‍ മംഗലാപുരത്തു നിന്നുമാണ് ഇരുവരെയും പോലീസ് കണ്ടെത്തിയത്. കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പീഡനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച രണ്ടുപേര്‍ കൂടി…
Read Moreമദ്യപാനികളെ നിയന്ത്രിക്കാന്‍ ചിപ്പ്; വെറും അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ശസ്ത്രക്രിയ മാത്രംമതി; പരീക്ഷണം നടത്തിയത് പ്രഭാതഭക്ഷണം കഴിക്കുന്നതിന് മുമ്പ് കുടിച്ചിരുന്നയാളെ…
മദ്യാസക്തി കുറയ്ക്കാൻ പുതിയ മാർഗവുമായി ചൈന. മനുഷ്യരിൽ ചിപ്പ് ഘടിപ്പിച്ചുള്ള ചികിത്സ ആരംഭിച്ചിരിക്കുകയാണ് രാജ്യത്ത് ഇപ്പോൾ. വെറും അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ശസ്ത്രക്രിയയിലൂടെ മദ്യപാനിയായ 36 കാരനിലാണ് ആദ്യ ചിപ്പ് ഘടിപ്പിച്ചത്. ഏപ്രിൽ 12നാണ് മധ്യ ചൈനയിലെ ഹുനാൻ ബ്രെയിൻ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. അഞ്ചുമാസം വരെ വ്യക്തികളിലെ മദ്യാസക്തി നിയന്ത്രിക്കാൻ ഈ ചിപ്പ് സഹായിക്കുമെന്ന് പരീക്ഷണത്തിന് നേതൃത്വം നൽകിയ മുൻ യുഎൻ ഇന്റർനാഷണൽ നാർകോട്ടിക്സ് കൺട്രോൾ ബോർഡ് വൈസ് പ്രസിഡന്റ് ഹാവോ വെയ് പറഞ്ഞു. ഒരു തവണ ശരീരത്തിൽ ഘടിപ്പിച്ചാൽ മദ്യാസക്തി കുറയ്ക്കുന്ന നാൽട്രക്സോൺ ഈ ചിപ്പ് പുറത്തുവിടും. അമിത മദ്യാസക്തി ഉള്ളവരെ ചികിത്സിക്കാൻ നാൽട്രക്സോൺ സഹായിക്കും. 15 വർഷമായി മദ്യത്തിനടിമയായിരുന്നു ശസ്ത്രക്രിയയ്ക്ക് വിധേയനായ 36കാരൻ. പ്രഭാത ഭക്ഷണത്തിന് മുൻപ് ദിനം പ്രതി ഒരു കുപ്പി മദ്യം അകത്താക്കുക പതിവായിരുന്നു. ബോധം നഷ്ടമാകുന്നതുവരെ മദ്യപിക്കുന്നതിന് പിന്നാലെ…
Read Moreപാർട്ടി ഫണ്ടിലേക്ക് ഒരുലക്ഷം വേണം; വിസമ്മതിച്ച ഉടമയ്ക്ക് സിപിഎം നേതാക്കളുടെ വധഭീഷണി; ഉടുമ്പന്‍ചോലയിലെ ഏലത്തോട്ടം അടച്ചുപൂട്ടി വിദേശ വ്യവസായി മലയാളി
നെടുങ്കണ്ടം: സിപിഎം നേതാക്കളുടെ ഭീഷണിയെത്തുടര്‍ന്ന് ഉടുമ്പന്‍ചോലയില്‍ ഏലത്തോട്ടം അടച്ചുപൂട്ടി. ഉടമകളെ വധിക്കുമെന്നും ജെസി പ്ലാന്റേഷന് ഇനി ഉടുമ്പന്‍ചോലയില്‍ കാണില്ലെന്നും സിപിഎം നേതാക്കളുടെ ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് തോട്ടം അടച്ചുപൂട്ടാന്‍ ഉടമകള്‍ തീരുമാനിച്ചത്. സിപിഎം ശാന്തന്‍പാറ ഏരിയാ സെക്രട്ടറി എന്‍.പി. സുനില്‍കുമാര്‍, സിപിഎം നേതാക്കളായ അനീഷ്, നൈനാച്ചന്‍, നിസാം, പെരുമാള്‍ എന്നിവരില്‍നിന്നു സംരക്ഷണം തേടി ജെസി പ്ലാന്റേഷന് ഉടമ ജേക്കബ്, മാനേജര്‍ സി.എസ്. ഇന്ദിരാകുമാരി എന്നിവര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനുശേഷം നേതാക്കളില്‍ ചിലര്‍ വൈരാഗ്യബുദ്ധിയോടെ തോട്ടം ഉടമകളെ വേട്ടയാടിത്തുടങ്ങിയ സാഹചര്യത്തിലാണ് ഏലത്തോട്ടം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നു ഉടമ പറയുന്നു. വിഷയത്തില്‍ ഏതാനും നേതാക്കള്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന പരാതിയും സിപിഎമ്മിലെ ഒരു വിഭാഗത്തിനുണ്ട്. ഏലത്തോട്ടം വാങ്ങി കൃഷി ആരംഭിച്ച വിദേശമലയാളിയോട് ഒരുലക്ഷം രൂപ പാര്‍ട്ടി ഫണ്ടിലേക്ക് സിപിഎം ശാന്തന്‍പാറ ഏരിയ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ പിരിവിനെതിരേ ഉടമ…
Read Moreഇനി വെള്ളത്തിലിറക്കിയാല്‍ ബോട്ട് കത്തിക്കുമെന്ന് നാട്ടുകാര്‍ ! സര്‍വീസ് നടത്തിയിരുന്നത് ലൈസന്‍സ് ഇല്ലാതെ…
താനൂരിനുസമീപം തൂവല്‍തീരത്ത് വിനോദസഞ്ചാരബോട്ട് മറിഞ്ഞ് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 22 പേരുടെ ജീവനെടുത്ത ബോട്ടിന് ലൈസന്‍സില്ലായിരുന്നുവെന്ന് വിവരം. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ബോട്ട് വിനോദസഞ്ചാരത്തിനുപയോഗിച്ചത്. പുഴയുടെ കെട്ടുങ്ങല്‍ തീരത്തുനിന്ന് സര്‍വീസ് തുടങ്ങിയ അറ്റ്ലാന്റിക് ബോട്ടില്‍ വിനോദ സഞ്ചാരികളെ കുത്തിനിറച്ചായിരുന്നു യാത്ര. എന്നാല്‍ മതിയായ സുരക്ഷാ സംവിധാനങ്ങളൊന്നും തന്നെ ബോട്ടില്‍ ഉണ്ടായിരുന്നില്ല. താനൂര്‍ സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. യാത്രക്കാരായി ബോട്ടില്‍ ഉണ്ടായിരുന്നതിലേറെയും മത്സ്യബന്ധനവുമായി ബന്ധപ്പെട്ടവരായതു കൊണ്ടും തീരത്തോട് ചേര്ന്നുള്ളവരായതു കൊണ്ടു തന്നെ മിക്കവര്‍ക്കും നീന്തലറിയാമായിരുന്നു. എന്നാല്‍ ബോട്ട് തലകീഴായി മറിഞ്ഞതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. മതിയായ ലൈഫ് ജാക്കറ്റുകളില്ലാതെയായിരുന്നു സഞ്ചാരികളെ കുത്തിനിറച്ചിരുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇനിയെങ്ങാനും ബോട്ട് വെള്ളത്തിലിറക്കുകയാണെങ്കില്‍ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുമെന്നാണ് അപകടത്തില്‍പെട്ടവരുടെ ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ഒരു കുടുംബത്തിലെ സഹോദരങ്ങളുടെ ഭാര്യമാരും കുട്ടികളും അടക്കം ഒരു കുടുംബത്തിലെ പതിനൊന്നു പേരാണ് ദുരന്തത്തില്‍ പെട്ടത്. മരിച്ചവരില്‍ ഏറെയും…
Read Moreഅഭിനയിച്ച് തകർക്കാൻ കാക്കിക്കുള്ളിലെ കലാകാരന്മാർ..! സിനിമാസെറ്റുകളിൽ ഇനി ഷാഡോ പോലീസ്; താരങ്ങളുടെ തുറന്നു പറച്ചിൽ സ്വാഗതം ചെയ്ത് പോലീസ്
കൊച്ചി: സിനിമാസെറ്റുകളിൽ ലഹരി ഉപയോഗം വർധിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ കർശന നടപടിയുമായി പോലീസ്. ഷൂട്ടിംഗ് സെറ്റുകളിൽ ഇനിമുതൽ ഷാഡോ പോലീസിനെ വിന്യസിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് അടിയന്തര യോഗം ചേർന്നിരുന്നു. ലഹരി ഉപയോഗം സംബന്ധിച്ച് വിവരം ലഭിച്ചാൽ പോലീസ് റെയ്ഡ് നടത്തുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരേ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഹരി ഉപയോഗം സംബന്ധിച്ച് ആരിൽനിന്നും ഇതുവരെ പരാതി ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയവരുടെ മൊഴി എക്സൈസ് രേഖപ്പെടുത്തുന്നുണ്ട്. പരാതി ലഭിച്ചുകഴിഞ്ഞാൽ പോലീസും അവരുടെ മൊഴിയെടുക്കും. നേരത്തെ കേസിൽപെട്ടവരെ പോലീസ് നിരീക്ഷിക്കുന്നുണ്ട്. സെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച വിവരങ്ങൾ സിനിമാപ്രവർത്തകർ തന്നെ തുറന്നുപറയാൻ തുടങ്ങിയത് സ്വാഗതാർഹമാ ണെന്നും കെ. സേതുരാമൻ പറഞ്ഞു.
Read Moreപുറപ്പെടുന്നതിന് മുമ്പേ ബോട്ട് ചെരിഞ്ഞു; സുരക്ഷയില്ലെന്ന് കണ്ട് അഞ്ചുപേർ പിൻമാറി;മുന്നറിയിപ്പ് അവഗണിച്ചുള്ള യാത്ര ഒടുവില്‍ 22 പേരുടെ ജീവൻ കവർന്നു
മലപ്പുറം: ബോട്ടില്‍ അനുവദനീയമായതിലും കൂടുതല്‍ ആളുകളെ കയറ്റിയതാണ് ദുരന്തത്തിന് വഴിവച്ചതെന്ന് റിപ്പോര്‍ട്ട്. താനൂരില്‍ അപകടത്തില്‍പെട്ട ബോട്ട് യാത്ര തുടങ്ങുന്നതിന് മുമ്പേ ചെരിഞ്ഞിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. എന്നാല്‍ നാട്ടുകാരില്‍ ചിലരുടെ മുന്നറിയിപ്പ് അവഗണിച്ചും ബോട്ട് മുന്നോട്ട് നീങ്ങുകയായിരുന്നു. ടിക്കറ്റെടുത്തെങ്കിലും സുരക്ഷ സംബന്ധിച്ച ആശങ്ക മൂലം അഞ്ച് പേര് ബോട്ടില്‍ കയറാതെ അവസാന നിമിഷം പിന്‍വാങ്ങി. അപകടത്തില്‍ ബോട്ടുടമ താനൂര്‍ സ്വദേശി നാസറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വിനോദസഞ്ചാര ബോട്ടിന് വേണ്ട ഫിറ്റ്നസും അപകടത്തില്‍പെട്ട ബോട്ടിന് ഉണ്ടായിരുന്നില്ല. മത്സ്യബന്ധനബോട്ട് രൂപമാറ്റം വരുത്തി വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുകയായിരുന്നു. യാത്രയ്ക്ക് ജീവന്‍രക്ഷാ ഉപകരണങ്ങളടക്കമുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നില്ല.
Read Moreമേഘമലയെ വിഹാരഭൂമിയാക്കി അരിക്കൊമ്പന് ! കേരളം വിവരങ്ങള്‍ നല്‍കുന്നില്ലെന്ന പരാതിയുമായി തമിഴ്നാട്; വിനോദ സഞ്ചാരികള്‍ക്ക് വിലക്ക്
ചിന്നക്കനാലില്‍ നിന്ന് മയക്കി കാടുകടത്തിയ അരിക്കൊമ്പന് തമിഴ്നാട്ടിലെ മേഘമലയില്‍ എത്തിയതോടെ ആധി തമിഴ്നാടിന്. ഇതോടെ മേഘമലയില്‍ വിനോദസഞ്ചാരികള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് അരിക്കൊമ്പന് ജനവാസമേഖലയിലേക്കെത്തിയത്. മേഘമലയിലെ അരിക്കൊമ്പന്റെ സാന്നിധ്യത്തെ തുടര്‍ന്ന് ഇവിടെ താമസിച്ചിരുന്ന വിനോദസഞ്ചാരികളെ വനംവകുപ്പ് മടക്കിയയച്ചു. അരിക്കൊമ്പന്റെ നീക്കം സംബന്ധിച്ച് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നല്‍ വിവരങ്ങള്‍ കേരളം വിവരം കൈമാറുന്നില്ലെന്ന് തമിഴ്നാട് വനംവകുപ്പ് പറയുന്നു. അതേസമയം നിരോധനാജ്ഞ പ്രഖ്യാപിച്ചെന്ന പ്രചാരണം തമിഴ്നാട് വനംവകുപ്പ് നിഷേധിച്ചു. റേഡിയോ കോളര്‍ കണ്ടതോടെയാണ് അരിക്കൊമ്പനാണെന്ന് തിരിച്ചറിഞ്ഞത്. അരിക്കൊമ്പന്റെ റേഡിയോ കോളര്‍ സിഗ്നല്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് ആനയുടെ നീക്കം നിരീക്ഷിക്കാന്‍ ബുദ്ധമുട്ടുന്നതായി ചിന്നമന്നൂര്‍ റേഞ്ച് ഒഫീസര്‍ പറയുന്നു. നിലവില്‍ ജനവാസമേഖലയില്‍ നിന്ന് ആനയെ ഓടിച്ച് കാട്ടിലേക്ക് ഓടിച്ചിട്ടുണ്ട്. 120 പേരടങ്ങുന്ന സംഘത്തെ തമിഴ്നാട് വനംവകുപ്പും അരിക്കൊമ്പനെ തുരത്താനായി നിയോഗിച്ചിട്ടുണ്ട്. മേഘമലയിലും പരിസര പ്രദേശങ്ങളിലും…
Read More