ചെങ്ങന്നൂര്‍: എസ്ഐ അടക്കമുള്ള പോലീസ് സംഘത്തെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ചെങ്ങന്നൂര്‍ മുളക്കുഴ മണ്ണത്തുംചേരില്‍ സദന്റെ മകന് ശരത്താ (32)ണ് അറസ്റ്റിലായത്. ശരത്തിനെതിരേ അയല്‍വാസി നല്കിയ പരാതി അന്വേഷിക്കാനാണ് ചെങ്ങന്നൂര്‍ എസ്ഐ എം.സി. അഭിലാഷ്, പോലീസുകാരായ ശ്യാം, അനീഷ് എന്നിവര്‍ ഇയാളുടെ വീട്ടിൽ എത്തിയത്. വീടിനു മുന്‍വശത്തെത്തിയ ഇവര്‍ക്കെതിരേ ഭീഷണി മുഴക്കുകയും കൂട്ടില്‍ കിടന്ന പട്ടിയെ തുറന്നുവിട്ട് കടിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. നായയെ തുറന്നു വിട്ടതിനെത്തുടര്‍ന്ന് പോലീസ് ബഹളം കൂട്ടി നായയെ കൂട്ടില്‍ കയറ്റുകയും തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Read MoreCategory: Top News
ആറ് വയസുകാരനെ വെട്ടിക്കൊന്നു; സ്വത്തും പണവും എന്തെന്നറിയാത്ത പ്രായത്തിൽ കുട്ടിയെ അമ്മാവൻ കൊന്നത് സ്വത്ത് തർക്കത്തിന്റെ പേരിൽ
തൃശൂർ: വരന്തരപ്പിള്ളി മുപ്ലിയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ വെട്ടേറ്റ് ആറ് വയസുകാരൻ മരിച്ചു. അമ്മയ്ക്കും മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റു. ആസാം സ്വദേശി നജിറുൾ ഇസ്ലാമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അമ്മ നജിമ കാട്ടൂനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിക്രമം നടത്തിയ അമ്മാവൻ ജമാലുവിനെ മറ്റു തൊഴിലാളികൾ കെട്ടിയിട്ട് വരന്തരപ്പിള്ളി പോലീസിന് കൈമാറി. സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
Read Moreഞങ്ങൾക്ക് ഇവിടെ ജീവിക്കണം; അരിക്കൊമ്പനെ പിടിച്ചു കെട്ടണം; ഇടുക്കിയിലെ എട്ടു പഞ്ചായത്തുകളിൽ ഇന്നു ഹർത്താൽ; ദേശീയപാത ഉപരോധിക്കും
രാജകുമാരി: അരിക്കൊന്പനെ മയക്കുവെടിവച്ചു പിടികൂടി സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റാനുള്ള വനംവകുപ്പ് നടപടിയുടെ സ്റ്റേ ഹൈക്കോടതി നീക്കാത്തതിൽ ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ എട്ട് പഞ്ചായത്തുകളിൽ ആഹ്വാനം ചെയ്ത ജനകീയ ഹർത്താൽ തുടങ്ങി. വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ. വിദ്യാര്‍ഥികളുടെ പരീക്ഷ പരിഗണിച്ച് രാജാക്കാട്, സേനാപതി, ബൈസണ്‍വാലി എന്നീ പഞ്ചായത്തുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. മൂന്ന് ദിവസത്തിനകം കോടതി നിർദേശിച്ച വിദഗ്ധസമിതി റിപ്പോർട്ട് തയാറാക്കും. ഏപ്രിൽ അഞ്ചിന് കോടതി കേസ് പരിഗണിക്കുന്നതുവരെ ദൗത്യസംഘവും കുങ്കിയാനകളും ഇടുക്കിയിൽ തുടരും. അരിക്കൊന്പൻ ദൗത്യം പൂർത്തീകരിക്കാതെ കുങ്കിയാനകളെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
Read More1000 വാട്ട്സ് ശേഷിയും 40 കിലോമീറ്റര്‍ വേഗതയും! ഇലക്ട്രിക് സ്കൂട്ടറില്‍ ‘മോട്ടര്‍’തട്ടിപ്പ്; വാഹനങ്ങൾ തിരിച്ചു വിളിച്ചേക്കും
കൊച്ചി: മോട്ടര്‍ ശേഷിയിലടക്കം കൃത്രിമം കാട്ടി ഇലക്ട്രിക് സ്കൂട്ടര്‍ വില്പനയില് വൻ തട്ടിപ്പ്. രജിസ്ട്രേഷനും ലൈസന്‍സും ആവശ്യമില്ലാത്ത ഇലക്ട്രിക് വാഹനങ്ങള്‍ 40 കിലോമീറ്ററിലധികം വേഗതയില്‍ നഗരത്തില്‍ ചീറിപ്പായുന്നത് കണ്ട് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വെളിച്ചത്തായത്. തുടർന്ന് ആരംഭിച്ച പരിശോധനയില്‍ കൃത്രിമം കാട്ടി വാഹന വില്പന നടത്തിയ വൈറ്റിലയിലെ ഒരു ഷോറൂം മോട്ടോര്‍ വാഹന വകുപ്പ് പൂട്ടിച്ചു. നിലവില്‍ കൊച്ചിയിലെ നാലോളം വില്പന കേന്ദ്രങ്ങളിലാണ് മോട്ടോര്‍ വാഹന വകുപ്പ് ഇതിനോടകം പരിശോധന നടത്തിയത്. വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ജില്ലയില്‍ പരിശോധന വ്യാപിപ്പിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നീക്കം. നിയമലംഘനങ്ങള്‍ ചൂട്ടിക്കാട്ടി മോട്ടോര്‍ വാഹന വകുപ്പ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. 1000 വാട്ട്സ് ശേഷിയും 40 കിലോമീറ്റര്‍ വേഗതയും രജിസ്ട്രേഷന് ആവശ്യമില്ലാത്ത ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് 250 വാട്ട്സ് മോട്ടര്‍ ശേഷിയും 25 കിലോമീറ്റര്‍…
Read Moreവാത്സല്യപൂർവം അരികത്ത് വിളിച്ചു; എന്നിട്ട്..! ആറാം വയസ്സിൽ രണ്ടുപേരിൽനിന്ന് ദുരനുഭവം തുറന്നുപറഞ്ഞ് ദിവ്യ എസ്.അയ്യർ
പത്തനംതിട്ട:ആറാം വയസ്സില്‍ രണ്ടുപേരില്‍നിന്ന് തനിക്കും ദുരനുഭവം ഉണ്ടായതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍. ലൈംഗിക അതിക്രമത്തിനിരയാകുന്ന കുട്ടികളെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവബോധം നല്‍കുന്നതിനായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നടത്തിയ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് കളക്ടര്‍ മോശം അനുഭവത്തെപ്പറ്റി പറഞ്ഞത്. രണ്ട് വ്യക്തികള്‍ വാത്സല്യപൂര്‍വം അരികത്ത് വിളിച്ച് ദേഹത്ത് സ്പര്‍ശിക്കുകയും വസ്ത്രങ്ങള്‍ അഴിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അരുതാത്തതെന്തോ ആണ് സംഭവിക്കുന്നതെന്ന് മനസ്സിലായതോടെ താന്‍ കുതറിയോടി രക്ഷപ്പെട്ടെന്നും കളക്ടര്‍ വെളിപ്പെടുത്തി. എന്നാല്‍ ഇരുവരുടെയും മുഖം ഇപ്പോള്‍ ഓര്‍മ്മ ഇല്ലെന്നും അവര്‍ പറഞ്ഞു. അന്ന് അങ്ങനെ ചെയ്യാന്‍തോന്നി. എന്നാല്‍, എല്ലാ ബാല്യങ്ങള്‍ക്കും അതിന് കഴിയുന്നില്ല. നിഷ്കളങ്ക ബാല്യങ്ങള്‍ക്ക് ഏല്‍ക്കേണ്ടി വരുന്ന ഇത്തരത്തിലുളള ആഘാതങ്ങള്‍ അവരുടെ ജീവിതകാലം മുഴുവന്‍ വേട്ടയാടും. ഗുഡ് ടച്ച്, ബാഡ് ടച്ച് എന്താണെന്ന്…
Read Moreപണ്ടേ ദുര്‍ബല ! സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അധികാരം വെട്ടിക്കുറയ്ക്കാന്‍ പാകിസ്ഥാന് പാര്‍ലമെന്റില്‍ ബില്‍…
സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വിവേചനാധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലുമായി പാകിസ്ഥാന് സര്‍ക്കാര്‍. ചൊവ്വാഴ്ച രാത്രി പാക് പാര്‍ലമെന്റില്‍ നിയമമന്ത്രി അസം നസീര്‍ തരാര്‍ ബില്‍ അവതരിപ്പിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ സ്വമേധയാ കേസെടുക്കാനുള്ള അധികാരത്തെ രണ്ട് ജഡ്ജിമാര്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ്, അധികാര പരിധി വെട്ടിക്കുറയ്ക്കുന്ന നിയമവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. ബില്‍ ക്യാബിനറ്റ് ചര്‍ച്ച ചെയ്തതിന് ശേഷമാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. സുപ്രീംകോടതിക്ക് മുന്നിലുള്ള എല്ലാ കേസുകളിലും അപ്പീലുകളിലും ചീഫ് ജസ്റ്റിസും മുതിര്‍ന്ന രണ്ട് ജഡ്ജിമാരും അടങ്ങിയ ഒരു ബെഞ്ച് പരിഗണിക്കുകയും തീര്‍പ്പാക്കുകയും ചെയ്യും. സുപ്രീംകോടതി സ്വമേധയ കേസെടുത്ത് വിധി പറഞ്ഞ സംഭവങ്ങളില്‍ 30 ദിവസത്തിനുള്ളില്‍ പുനഃപരിശോധന ഹര്‍ജി നല്‍കാനുള്ള അവസരം ഒരുക്കുമെന്നും ബില്ലില്‍ പറയുന്നു.
Read Moreവിദ്യാർഥിനികളോട് മോശമായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ; രാഷ്ട്രീയ സമ്മർദം അവളെ സ്വാധീനിച്ചില്ല; ഉറച്ച നിലപാടിൽ അധ്യാപകന്റെ കൈയിൽ വിലങ്ങുവീണു
അമ്പലപ്പുഴ: വിദ്യാർഥിനികളോട് അപമര്യാദയായും ലൈംഗികച്ചുവയോടും കൂടി സംസാരിച്ച അധ്യാപകനെ വിദ്യാർഥിനിയുടെ പരാതിയെത്തുടർന്ന് അറസ്റ്റു ചെയ്തു. കാക്കാഴം എസ്എൻവി ടിടിഐയിലെ അധ്യാപകനും ചെട്ടികുളങ്ങര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ചെട്ടികുളങ്ങര കൈതവടക്ക് ശ്രീഭവനിൽ ശ്രീജിത്തി(43)നെയാണ് പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തത്. തങ്ങളോട് ലൈംഗികച്ചുവയോടെയും അപമര്യാദയായും പെരുമാറിയെന്നു കാട്ടി നാലു വിദ്യാർഥിനികൾ ഏതാനും ദിവസം മുൻപ് പ്രഥമാധ്യാപികയ്ക്ക് പരാതി നൽകിയിരുന്നു. പരാതിയെത്തുടർന്ന് അമ്പലപ്പുഴ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ഈ വിദ്യാർഥിനികൾ സമ്മർദത്തെത്തുടർന്ന് പരാതി പിൻവലിച്ചതോടെ അധ്യാപകന് കോടതി ജാമ്യമനുവദിച്ചിരുന്നു. അതിനിടെ മറ്റൊരു വിദ്യാർഥിനി സമാനമായ പരാതി അമ്പലപ്പുഴ പോലീസിൽ നൽകിയിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി കേസന്വേഷണത്തിനായി രൂപീകരിച്ച പുന്നപ്ര സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. ഇന്നലെ കോടതിയിൽ ഹാജരാക്കിയ അധ്യാപകനെ റിമാൻഡ് ചെയ്തു.
Read Moreഡിസൈനും തൂക്കവും കിറുകൃത്യം; ഉറങ്ങിക്കിടന്ന അമ്മൂമ്മയുടെ സ്വർണമാല കവർന്നു; പകരം മുക്കുപണ്ടം ഇട്ടു; ചെറുമകന്റെ കള്ളത്തരത്തിന് കൂട്ടുന്നത്…
ഹരിപ്പാട്: ഉറങ്ങിക്കിടന്ന അമ്മൂമ്മയുടെ കഴുത്തിൽനിന്നു സ്വർണമാല കവർന്നശേഷം പകരം മുക്കുപണ്ടം ഇട്ട സംഭവത്തിൽ ചെറുമകൻ അറസ്റ്റിൽ. പള്ളിപ്പാട് തെക്കേക്കര കിഴക്കതിൽ ശ്രുതിഭവനത്തിൽ സുധീഷിനെ (26)യാ ണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ജനുവരി 26ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുധീഷും ഭാര്യയും അമ്മൂമ്മ പൊന്നമ്മയുടെ അയലത്താണ് താമസം. സുധീഷിന് രാത്രിയിൽ പണിയുണ്ടെന്നും പറഞ്ഞു ഭാര്യയെ അമ്മൂമ്മയുടെ വീട്ടിൽ ആക്കിയ ശേഷം വീടിനു വെളിയിൽ നിന്നു. രാത്രിയിൽ അമ്മൂമ്മ ഉറങ്ങിയെന്ന് മനസിലാക്കിയ ഭാര്യ ഒരു മണിയായപ്പോൾ സുധീഷിന് കതക് തുറന്നുകൊടുത്തു. വീട്ടിലെ ഹാളിൽ തറയിൽ കിടന്നിരുന്ന അമ്മൂമ്മയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല ഊരി പകരം മുക്കുപണ്ടം ഇടുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ ഹരിപ്പാട് പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരവെയാണ് കള്ളൻ കപ്പലിൽ തന്നെയുണ്ടെന്ന് വ്യക്തമായത്. ഹരിപ്പാട് സ്റ്റേഷനിൽ നിരവധി കേസുകളിലെ പ്രതിയാണ് സുധീഷ്. ഹരിപ്പാട്…
Read Moreമാതാപിതാക്കളെ വെട്ടിക്കൊന്ന് പ്രായപൂർത്തിയാകാത്ത മകൾ; മയക്കത്തിൽ ഇരുവരേയും കോടാലിക്ക് വെട്ടിക്കൊല്ലാനുണ്ടായ കാരണം ചെറുതല്ല; മകളുടെ തുറന്ന് പറച്ചിൽ ഞെട്ടിക്കുന്നത്
ലക്നോ: മാതാപിതാക്കളെ കോടാലി കൊണ്ട് കൊലപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ . ബുലന്ദ്ഷഹറിലാണ് സംഭവം. 16കാരിയെ പിടികൂടി പോലീസ് മാർച്ച് 15 നാണ് ഷബീർ (45), ഭാര്യ റിഹാന (42) എന്നിവരെ ഫാറൂഖി നഗർ ലാൽ ദർവാസ മൊഹല്ലയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിനിടെ മകളെ പോലീസ് പിടികൂടുകയും ചെയ്തു. ചോദ്യം ചെയ്യലിനിടെ, താൻ ആൺകുട്ടികളുമായി സംസാരിക്കുന്നയാളാണെന്നും ഇത് മാതാപിതാക്കൾക്ക് ഇഷ്ടമില്ലെന്നും താൻ ഏതെങ്കിലും ആൺകുട്ടിയോട് സംസാരിക്കുന്നത് കണ്ടാൽ അവർ തന്നെ ക്രൂരമായി മർദിച്ചിരുന്നുവെന്നും കുട്ടി പോലീസിന് മൊഴി നൽകി. ക്രൂരമായി മർദനമേറ്റതിനെ തുടർന്ന് മാതാപിതാക്കളെ കൊലപ്പെടുത്താൻ തീരുമാനിച്ച പെൺകുട്ടി, ഒരു യുവാവിൽ നിന്ന് 20 ലഹരി ഗുളികകൾ വാങ്ങി മാതാപിതാക്കൾക്ക് ഭക്ഷണത്തിൽ കലർത്തി നൽകി. അബോധാവസ്ഥയിലായ ഇവരെ കോടാലികൊണ്ട് വെട്ടിക്കൊല്ലുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. കുറ്റകൃത്യം…
Read Moreനീയില്ലാതെ ഞാനുമില്ല; കാമുകന് മരിച്ചതിന്റെ മനോവിഷമത്തില്‍ യുവതി ആത്മഹത്യ ചെയ്തു; വിശ്വസിക്കാനാവാതെ നാട്ടുകാർ
ഗുരുഗ്രാം: കാമുകന് മരിച്ചതിന്റെ മനോവിഷമത്തില്‍ യുവതി തീകൊളുത്തി ജീവനൊടുക്കി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഏറെ ദാരുണമായ സംഭവം നടന്നത്. ബിഹാര്‍ സ്വദേശിനിയായ മഞ്ജു(30) ആണ് മരിച്ചത്. ഗുരുതമായി പൊള്ളലേറ്റ യുവതിയെ സിവില്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ആരോഗ്യാവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഗുരുഗ്രാമിലെ ഒരു സ്വകാര്യ കമ്പിനയിലാണ് മഞ്ജു ജോലി ചെയ്തിരുന്നത്. ബാബുലാല്‍ എന്നയാളുമായി മഞ്ജു പ്രണയത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ബാബുലാല്‍ സ്വയം വെടിവച്ച് ജീവനൊടുക്കി. ഇതേക്കുറിച്ച് അറിഞ്ഞ മഞ്ജു പെട്രോള്‍ ശരീരത്തിലൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
Read More