നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേ പുതിയ ആരോപണവുമായി യുവനടി. വിജയ്ക്കെതിരേ പീഡനപരാതി നല്കിയ നടി തന്നെയാണ് പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ വിജയ്ബാബുവിനെ പിന്തുണച്ചുവെന്ന ഒരാള്‍ നല്കിയ കമന്റിനു മറുപടിയായാണ് അതിജീവിതയുടെ ആരോപണം. സിനിമയില്‍ വേഷം നല്‍കണമെന്നു പറഞ്ഞ് അയാളുടെ അടുത്ത് കെഞ്ചിയിട്ടില്ലെന്നും തന്റെ ഒരു വെബ് സീരീസിലെ പ്രകടനം കണ്ട് അയാള്‍ തന്നെ ഇങ്ങോട്ടു ബന്ധപ്പെട്ടതാണെന്നും നടി പറഞ്ഞു. ഓഡീഷനിലൂടെയാണു തന്നെ സെലക്ട് ചെയ്തത്. സ്വപ്നം കണ്ട ഇടത്തിലേക്ക് എത്തിച്ചേരാന്‍ ഇന്നുവരെ കഠിനാധ്വാനം ചെയ്ത ആളാണു താനെന്നും വിജയ് ബാബു ഇപ്പോഴും തന്റെ കരിയര്‍ നശിപ്പിക്കുകയാണെന്നും അവര്‍ ആരോപിച്ചു. ഇങ്ങനെയാണു നമ്മുടെ സമൂഹത്തില്‍ കാര്യങ്ങള്‍ നടക്കുന്നത്. വൃത്തികെട്ട പുരുഷാധിപത്യ സമൂഹം. പുരുഷന് കൊല്ലും, ബലാല്‍സംഗം ചെയ്യും, ഏതു പെണ്ണിനോടും അവനെന്തു വൃത്തികേടും ചെയ്യാം, പക്ഷെ പിന്തുണ കിട്ടും. ഇത് ഇതിനെല്ലാം ഒരു അവസാനമായിരിക്കുമെന്നു താനുറപ്പാക്കും. തന്നെ…
Read MoreCategory: Top News
വിദ്യാര്‍ഥിനിക്ക് അശ്ലീലസന്ദേശം അയച്ച് സ്കൂൾ പ്രിൻസിപ്പൽ ; ശല്യം സഹിക്കാൻപറ്റാതെ അധ്യാപികയോട് കാര്യങ്ങൾ പറഞ്ഞ് വിദ്യാർഥിനി; ഒടുവിൽ….
വടകര : വിദ്യാർഥിനിക്ക് അശ്ലീല സന്ദേശം അയച്ച സ്കൂൾ പ്രിൻസിപ്പൽ പോക്സോ കേസിൽ അറസ്റ്റിൽ. മടപ്പള്ളി ഗവ.വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്കൂൾ പ്രിൻസിപ്പൽ ഓർക്കാട്ടേരി കണ്ടോത്ത്താഴെകുനി ബാലകൃഷ്ണനെ (53) യാണ് ചോമ്പാല എസ്ഐ രഞ്ജിത്ത് അറസ്റ്റ് ചെയ്തത്. പ്ലസ്ടു വിദ്യാര്‍ഥിനിക്ക് നിരന്തരം മാനഹാനിയുണ്ടാക്കുന്ന അശ്ലീല വാട്സാപ്പ് സന്ദേശമയച്ചതിനെ തുടർന്ന് വിദ്യാര്‍ഥിനി പരാതിയുമായി തിങ്കളാഴ്ച്ച സ്കൂളിലെത്തുകയായിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് വിദ്യാര്ഥിനികളുൾപെടെയുള്ളവർ സ്കൂളിലും പുറത്തും സംഘടിച്ചത് സംഘർഷത്തിനിടയാക്കുകയും ചോമ്പാല പോലീസ് സ്കൂളിലെത്തി പ്രിൻസിപ്പലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിദ്യാര്‍ഥിനി അധ്യാപികയോടൊപ്പം നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. അധ്യാപകനെതിരേ വകുപ്പുതല നടപടിയുണ്ടാകും.
Read Moreഇരിങ്ങാലക്കുടയിലെ വീഥിയിലൂടെയുള്ള ഇന്നച്ചന്റെ അവസാനയാത്ര കണ്ണീർമഴയത്ത്; പ്രിയതാരത്തെ അവസാനമായി കാണാൻ റോഡിനിരുവശത്തും കണ്ണീർപൊഴിച്ച് കാത്തുനിന്നത് പതിനായിരങ്ങൾ…
സ്വന്തം ലേഖകൻഇരിങ്ങാലക്കുട: എത്രയോ തവണ സഞ്ചരിച്ചിട്ടുള്ള ഇരിങ്ങാലക്കുടയുടെ വഴികളിലൂടെ അവസാനമായി ഇന്നസെന്റ് യാത്രയാകുമ്പോൾ വഴിയുടെ ഇരുവശത്തും തിങ്ങിനിറഞ്ഞവർ പ്രിയതാരത്തിന് കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിച്ചു. കണ്ണീർക്കുട ചൂടിയാണ് ഇരിങ്ങാലക്കുട തങ്ങളുടെ പ്രിയപ്പെട്ട ഇന്നച്ചനെ യാത്രയാക്കിയത്. ഇന്നസെന്റിന്റെ വീട്ടിൽനിന്നു പള്ളിയിലേക്കുള്ള വിലാപയാത്രയിൽ ആയിരക്കണക്കിന് ആരാധകരും കലാസാംസംകാരിക രാഷ്ട്രീയ പ്രമുഖരും നാട്ടുകാരുമടക്കം പങ്കാളികളായി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം ചടങ്ങുകൾ. ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ സംസ്കാര ചടങ്ങുകൾക്കു മുഖ്യകാർമികത്വം വഹിച്ചു. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, ഫാ. പയസ് ചിറപ്പണത്ത് തുടങ്ങിയവർ സഹകാർമികരായി. രാവിലെ ഇന്നസെന്റിന്റെ വീടായ പാർപ്പിടത്തിൽ പ്രാർഥനാ ചടങ്ങുകൾക്കു ശേഷം മൃതദേഹം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിലേക്ക് അലങ്കരിച്ച വാഹനത്തിൽ വിലാപയാത്രയാണ് കൊണ്ടുവന്നത്. പാർപ്പിടത്തിൽനിന്നു മൃതദേഹം പള്ളിയിലേക്ക് എടുക്കുമ്പോൾ വികാരനിർഭരമായ കാഴ്ചകൾക്കാണ് ഇരിങ്ങാലക്കുട സാക്ഷ്യം വഹിച്ചത്. വാവിട്ടു കരഞ്ഞ ഭാര്യ…
Read Moreഹണിമൂൺ ആഘോഷം തീരുമുമ്പ് വൃഷ്ണം തകർത്തു, വായിൽ മണ്ണ് നിറച്ച് മർദിച്ചു; തമിഴ്നാട്ടിലെ യുവ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണവുമായി യുവാക്കൾ
ചെന്നൈ: തമിഴ്നാട്ടില്‍ യുവ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണവുമായി ഒരുസംഘമാളുകള്‍ രംഗത്ത്. വൃഷ്ണം തകര്‍ത്തുവെന്നും വായില്‍ ചരല് മണ്ണ് നിറച്ചതിന് ശേഷം മുഖത്ത് മര്‍ദിച്ചുവെന്നും ആരോപിച്ച് ആറ് യുവാക്കളാണ് രംഗത്തെത്തിയത്. തിരുനെല്‍വേലി ജില്ലയിലെ അംബാസമുദ്രം പോലീസ് സ്റ്റേഷനില്‍ നടന്ന സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എഎസ്പി ബല്‍വീര്‍ സിംഗിനെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നത്. അടുത്തിടെ വിവാഹിതനായ ഒരു യുവാവിന്റെ വൃഷ്ണമാണ് ബല്‍വീര്‍ സിംഗ് തകര്‍ത്തത്. അഞ്ച് പേര് തങ്ങളുടെ പല്ല് തകര്‍ന്നുവെന്ന് ആരോപിക്കുന്നു. വായില്‍ ചരല് മണ്ണ് നിറച്ചതിന് ശേഷം കവിളില്‍ ശക്തിയായി ഇടിച്ചതാണ് പല്ലിന് കേടുപാട് വരാന്‍ കാരണമായത്. ബല്‍വീര്‍ സിംഗിന്റെ മര്‍ദനമേറ്റ മാരിയപ്പന് എന്നയാള്‍ കിടപ്പിലാണ്. മറ്റൊരാളുടെ ശരീരത്തില്‍ നിറയെ മുറിവുകളുമുണ്ട്. തനിക്ക് ആദ്യം പരാതി ലഭിച്ചത് ജില്ലാ പോലീസ് സൂപ്രണ്ടിൽ നിന്നാണെന്നും മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും തിരുനെൽവേലി കളക്ടർ കെ.പി. കാർത്തികേയൻ…
Read Moreപ്രധാനമന്ത്രിയുടെ ചിത്രം കീറിയ കോൺഗ്രസ് എംഎൽഎയ്ക്ക് 99 രൂപ പിഴ; തുക അടച്ചില്ലെങ്കിൽ തടവ് ശിക്ഷ അനുഭവിക്കണം
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം കീറിയതിന് ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎക്ക് 99 രൂപ പിഴ. 2017ൽ നടന്ന സംഭവത്തിലാണ് ഗുജറാത്തിലെ നവസാരിയിലെ കോടതി ശിക്ഷവിധിച്ചത്. കാർഷിക സർവകലാശാലയിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനിടെ വൈസ് ചാൻസലറുടെ ചേമ്പറിൽ കയറുകയും പ്രധാനമന്ത്രിയുടെ ചിത്രം കീറുകയും ചെയ്തുവെന്നുമായിരുന്നു എംഎൽഎ അനന്ത് പട്ടേലിനെതിരെയുണ്ടായിരുന്ന പരാതി. വൻസ്ഡ (പട്ടികജാതി) നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അനന്ത് പട്ടേൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 447 പ്രകാരം കുറ്റക്കാരനാണെന്ന് അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് വി.എ. ധാദൽ കണ്ടെത്തി. പട്ടേലിനും യൂത്ത് കോൺഗ്രസ് അംഗങ്ങൾ ഉൾപ്പെടെ ആറ് പേർക്കുമെതിരെ വിവിധ വകുപ്പുകൾ പ്രകാരം ജലാൽപുർ പോലീസാണ് 2017ൽ കേസെടുത്തത്. പിഴ തുകയായ 99 രൂപ അടച്ചില്ലെങ്കിൽ ഏഴ് ദിവസത്തെ തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി പറഞ്ഞു.
Read Moreസോഫിയയെന്ന സുന്ദരിക്രിമിനല്‍! ജയിലില്‍ സോഫിയയുടെ അവസ്ഥ ദയനീയം; കാമുകനും തള്ളിപ്പറഞ്ഞു!!
മലയാളികളെ ഏവരെയും നടുക്കിയ സംഭവമായിരുന്നു ഓസ്ട്രേലിയയിലെ മെല്‍ബണില്‍ മലയാളി യുവാവിന്റെ മരണവും പിന്നീട് ഭാര്യ കൊലപ്പെടുത്തിയതാണെന്ന വെളിപ്പെടുത്തലുകളും. സാം എബ്രഹാം കൊല്ലപ്പെട്ട കേസില്‍ ഭാര്യ സോഫിയക്കും കാമുകന് അരുണ്‍ കമലാസനസും ആണ് പിടിക്കപ്പെട്ടത്. പതിവ്രതയായ ഭാര്യയായി അഭിനയിച്ച് കാമുകനൊപ്പം ജീവിക്കാന്‍ സ്വന്തം ഭര്‍ത്താവിനെ ഇല്ലാതാക്കിയ സോഫിയയെന്ന സുന്ദരിക്രിമിനല്‍ ഇപ്പോള്‍ തടവറയിലാണ്. സോഫിയ 22 വര്‍ഷത്തെയും കരുണ്‍ 27 വര്‍ഷത്തെയും തടവ് അനുഭവിക്കണം. വിക്ടോറിയന്‍ സുപ്രീം കോടതിയാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. 2015 ഒക്ടോബറിലാണ് മെല്‍ബണിലെ യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനായ സാം ഏബ്രഹാമിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിലുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചശേഷം ഭാര്യ സോഫിയ മെല്‍ബണിലേക്കു മടങ്ങി. എന്നാല്‍ സയനൈഡ് ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ മാസങ്ങള്‍ നീണ്ട രഹസ്യാന്വേഷണത്തിലൂടെ സോഫിയയുടെയും അരുണിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്.…
Read Moreകണ്ണൂരിൽ ആസാമി സ്ത്രീകളെ കൊണ്ടുവന്ന് അനാശാസ്യം; മണിക്കൂറിന് 1000 രൂപ; സംഘത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളും; നാട്ടുകാരും പോലീസും തമ്മിൽ വാക്കേറ്റം
കണ്ണൂർ: വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിലെ പാപ്പിനിശേരി അരോളിയിൽ ഒരു വീട് കേന്ദ്രീകരിച്ച് പെൺവാണിഭം നടക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയിൽ സംഭവസ്ഥലത്തെത്തിയ വനിതാ പോലീസിനോട് അപമര്യാദയായി പെരുമാറിയ ഒരാൾ അറസ്റ്റിൽ. അരോളി കാട്യം സ്വദേശിയായ ഉമേഷ് പട്ടേരി (35)യെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രിയാണ് സംഭവം. കുറച്ചുനാളായി അരോളി കാട്യത്തെ ഒരു വീടു കേന്ദ്രീകരിച്ച് 15 ആസാമി സ്ത്രീകളെ കൊണ്ടുവന്ന് ഒരു സംഘം അനാശാസ്യം നടത്തുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. 13, 15 വയസുള്ള പെൺകുട്ടികളാണ് ഇതിൽ ഏറെയും. ഒരു മണിക്കൂറിന് 1000 രൂപയെന്ന രീതിയിലാണ് ഇവിടെ അനാശാസ്യം നടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ രണ്ട് യുവാക്കൾ ഈ വീടിന്റെ മുന്നിലൂടെ നടക്കുമ്പോൾ രണ്ട് പേർ അകത്തേക്ക് കയറി പോകുന്നത് കണ്ടു. നാട്ടുകാരെ വിവരം അറിയിക്കുകയും ഇവരെ കൈയോടെ പിടികൂടുകയുമായിരുന്നു. തുടർന്ന്, വളപട്ടണം പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.സംഭവമറിഞ്ഞ്…
Read Moreആക്രിപെറുക്കി പെറുക്കി അർജുൻ കവർന്നത് അമ്പലവും; ഹരിപ്പാട്ടെ ക്ഷേത്രക്കള്ളനെ കാട്ടിക്കൊടുത്ത് സിസിടിവി; മോഷണ വസ്തുക്കളുമായി പൊക്കി പോലീസ്
ഹരിപ്പാട്: ക്ഷേത്രത്തിൽ മോഷണം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ഉത്തർപ്രദേശ് ഗൗതം ബുദ്ധാനഗർ സ്വദേശി അർജുൻ (27) ആണ് ഹരിപ്പാട് പോലീസിന്റെ പിടിയിലായത്. മാർച്ച് ഒന്നിനാണ് കോട്ടയ്ക്കകം നരിഞ്ചിയിൽ കുടുംബഷേത്രത്തിന്റെ ശ്രീകോവിൽ കുത്തിതുറന്നു തൂക്കുവിളക്കുകളും പൂജാ പത്രങ്ങൾ, നിലവിളക്കുകൾ, ചെറുവിളക്കുകൾ, ഉരുളി, ഗ്യാസ് സ്റ്റൗ, കാണിക്കവഞ്ചിയിലെ പൈസ എന്നിവ മോഷണം പോയത്. പ്രതിയെ മുട്ടം ഭാഗത്തു നിന്നാണ് പോലീസ് പിടികൂടിയത്. പ്രതി ആക്രി സാധനങ്ങൾ പെറുക്കുന്ന സംഘത്തിലുള്ള ആളാണ്. ആക്രി പെറുക്കുന്നതിനിടയിൽ താമസമില്ലാത്ത സ്ഥലങ്ങൾ നോക്കിവച്ച് അവിടെ രാത്രിയിൽ കയറി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കായംകുളം ഡിവൈഎസ്പിയുടെ നിർദേശാനുസരണം എസ്എച്ച്ഒ വി.എസ്. ശ്യാകുമാർ, എസ്ഐമാരായ ശ്രീകുമാർ, ഷൈജ സിപിഒമാരായ അരുൺകുമാർ, എ. നിഷാദ്, ഇയാസ്, മനു പ്രസന്നൻ, സുധീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Read Moreഇങ്ങനെ ഇടിച്ചാൽ ഈ ബോട്ട് ആടിയുലയും സാർ..! ജലഗതാഗത വകുപ്പിന്റെ ബോട്ടിലേക്ക് ഇടിച്ചു കയറി സ്പീഡ് ബോട്ട്; വാട്ടർ ലെവലിനു മുകളിലായതിനാൽ ഒഴിവായത് വൻ ദുരന്തം
ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾക്കും ടൂറിസ്റ്റുകളുമായി നാടുചുറ്റിക്കാണാനിറങ്ങുന്ന സ്വകാര്യ ബോട്ടുകൾക്കും പുരവഞ്ചികൾക്കും ഭീഷണിയായി സ്പീഡ് ബോട്ടുകളുടെ പരക്കം പാച്ചിൽ. കായലിൽ ആങ്കർ ചെയ്യുന്ന പുരവഞ്ചികളിലെ വിനോദസഞ്ചാരികളെ കയറ്റി കായലിൽക്കൂടി സാഹസ ഓട്ടം നടത്തി തിരികെ എത്തിക്കുന്ന പരിപാടിയാണ് സ്പീഡ് ബോട്ടുകളിലേറെയും ചെയ്യുന്നത്. പുരവഞ്ചികളുടെയും യാത്രാ ബോട്ടുകളുടെയും തിരക്കുപിടിച്ച യാത്രയുടെ ഇടയിൽകൂടി നിയന്ത്രണമില്ലാതെ സാഹസികയോട്ടം നടത്തുന്നുവെന്നാണ് പരാതി. രാത്രിയിൽ കൂട്ടിയിടികഴിഞ്ഞ ദിവസം നിറയെ യാത്രക്കാരുമായി ആലപ്പുഴയിൽനിന്നു കാവാലം-കൃഷ്ണപുരത്തിനു പോയ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടിന്റെ മുൻഭാഗം അതിവേഗത്തിലെത്തിയ സ്പീഡ് ബോട്ട് ഇടിച്ചു തകർത്തു. ഇടിയുടെ ആഘാതത്തിൽ യാത്രാബോട്ടിന്റെ മുൻവശത്തെ മൂന്നു പലക തകർന്നു. ബോട്ടിടിച്ചു തകർന്ന പലക വാട്ടർ ലെവലിനു മുകളിലായിരുന്നതിനാലാണ് വെള്ളം അകത്തു കയറാതിരുന്നത്. ഇടിയുടെ ആഘാതത്തിൽ ബോട്ട് ആടിയുലഞ്ഞെങ്കിലും ജീവനക്കാർ ജെട്ടിയിൽ അടുപ്പിച്ചു യാത്രക്കാരെ സുരക്ഷിതരായി കരയിൽ ഇറക്കി. ഈ ബോട്ടിൽ യാത്രക്കാരുമായി യാത്ര…
Read Moreഇലക്ട്രീഷന്റെ ഷോക്കിംഗ് പ്രവർത്തനത്തെ തടഞ്ഞ് ആയുർവേദം ..! ഡോക്ടറെ മുറിയില്‍ പൂട്ടിയിട്ട ശേഷം ആയുർവേദ നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമം; ഞെട്ടിക്കുന്ന സംഭവം കൊച്ചിൽ
കൊച്ചി: ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറെ പൂട്ടിയിട്ട ശേഷം നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ഇതേ ആശുപത്രിയില്‍ ഇലക്ട്രീഷനായി ജോലി ചെയ്യുന്ന ശ്രീജിത്ത്(38) ആണ് പിടിയിലായത്. തൃപ്പൂണിത്തറയിലെ എസ്എന്‍ ജംഗ്ഷനിലെ ആയുര്‍വേദ ആശുപത്രിയില്‍ വ്യാഴാഴ്ച വൈകിട്ട് 11 ഓടെയാണ് സംഭവം. ഡോക്ടറുടെ മുറി പുറത്തുനിന്ന് പൂട്ടിയ ശേഷം നഴ്സിംഗ് റൂമില്‍ എത്തിയ ഇയാള്‍ നഴ്സിനെ വലിച്ചിഴച്ച് മറ്റൊരു മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കുതറി ഓടിയതിനാല്‍ നഴ്സ് രക്ഷപ്പെട്ടു.ഇതോടെ പ്രതിയും ആശുപത്രി വിട്ടു. എന്നാല്‍ വെള്ളിയാഴ്ച വീണ്ടും ആശുപത്രിയിലെത്തിയ ഇയാള്‍ നഴ്സിനെ ഭീഷണിപ്പെടുത്തി. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. മൊബൈല്‍ ഫോണില്‍ തോക്കിന്റെയും വാളിന്റെയും ചിത്രങ്ങള്‍ കാണിച്ചശേഷം ഇതെല്ലാം കാറില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഇയാള്‍ നഴ്സിനോട് പറഞ്ഞു. ഇതോടെ നഴ്സ് ഇക്കാര്യം ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു. ഭര്‍ത്താവ് പോലീസില്‍ പരാതിപ്പെട്ടതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read More