പാലക്കാട്: പിരായിരി കല്ലേക്കാട് ക്ഷേത്രോത്സവത്തിനിടെ ആന വിരണ്ടോടിയതിനെതുടര്ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റയാള്‍ ഹൃദയാഘാതം മൂലം മരിച്ചു. വള്ളിക്കോട് സ്വദേശിയായ ബാലസുബ്രഹ്മണ്യന്(63) ആണ് മരിച്ചത്. തിരക്കില്‍ പെട്ട് 15 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 10നാണ് സംഭവം. എഴുന്നള്ളത്തിന് ക്ഷേത്രത്തിലെത്തിച്ച പുത്തൂര്‍ ഗണേശന് എന്ന ആന വിരണ്ടോടുകയായിരുന്നു. ആനപുറത്തുണ്ടായിരുന്നവര് മുന്നിലുണ്ടായിരുന്ന മരത്തില്‍ തൂങ്ങിയാണ് രക്ഷപെട്ടത്. ഉടനെ ആനയെ തളച്ചതുകൊണ്ട് വലിയ അപകടം ഒഴിവായി.
Read MoreCategory: Top News
ഗോവിന്ദൻ നൽകിയ കേസിൽ മാപ്പു പറയില്ല; ചില്ലിക്കാശ് പോലും നഷ്ടപരിഹാരം നൽകില്ല; വെളിപ്പെടുത്തിയതിനെക്കുറിച്ച് സ്വപ്നയുടെ വിശദീകരണം ഇങ്ങനെ…
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ദൂതനാണ് വിജയ് പിള്ളയെന്ന താൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും വിജയ് അവകാശപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും സ്വപ്ന സുരേഷ്. തനിക്കെതിരെ ഗോവിന്ദൻ നൽകിയ കേസിൽ മാപ്പു പറയില്ലെന്നും ചില്ലിക്കാശ് പോലും നഷ്ടപരിഹാരം നൽകില്ലെന്നും സ്വപ്ന വ്യക്തമാക്കി. സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ ദൂതനെ അയച്ചുവെന്ന സ്വപ്നയുടെ ആരോപണത്തിനെതിരെ ഗോവിന്ദൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. ഈ കേസിൽ ഗോവിന്ദൻ നൽകിയ വക്കീൽ നോട്ടിസിന് മറുപടി നൽകവേയാണ് സ്വപ്ന ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് ഏതു നിയമ നടപടികളും നേരിടാൻ തയാറാണെന്നും ഫേസ്ബുക്ക് ലൈവിൽ എല്ലാ വിവരങ്ങളും വളരെ വ്യക്തമായി പറയുന്നുണ്ടെന്നും സ്വപ്ന അറിയിച്ചു. വിജയ് പിള്ള പറഞ്ഞ കാര്യങ്ങൾ മാത്രമാണ് വെളിപ്പെടുത്തിയത്. ഗോവിന്ദനാണ് വിജയ് പിള്ളയെ അയച്ചതെന്ന് ഒരിടത്തും പറയുന്നില്ല; വിജയ് പിള്ള വഴി ഗോവിന്ദൻ ബന്ധപ്പെട്ടുവെന്നും പറയുന്നില്ല. വാഗ്ദാനങ്ങൾ നിരസിച്ചാൽ…
Read Moreപ്രതിവര്‍ഷം മതംമാറ്റുന്നത് 1000 പെണ്‍കുട്ടികളെ ! നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ പാകിസ്ഥാനിലെ ഹിന്ദു സമൂഹത്തിന്റെ പ്രതിഷേധം…
രാജ്യത്തെ ഹിന്ദു പെണ്‍കുട്ടികളെയും സ്ത്രീകളെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിവാഹത്തിനും ഇരയാക്കുന്നതിനെതിരേ കറാച്ചിയില്‍ പ്രതിഷേധമാര്‍ച്ച്. ന്യൂനപക്ഷ ഹിന്ദു സമുദായത്തിലെ നിരവധി അംഗങ്ങള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. പാക്കിസ്ഥാന് ദാരാവര്‍ ഇത്തിഹാദ് (പിഡിഐ) എന്ന ഹിന്ദു സംഘടനയാണ് കറാച്ചി പ്രസ് ക്ലബ്ബിന് പുറത്തും സിന്ധ് അസംബ്ലി മന്ദിരത്തിന്റെ കവാടത്തിലും പ്രതിഷേധിച്ചത്. ”സിന്ധിലെ ഹിന്ദുക്കള്‍ നേരിടുന്ന ഈ വലിയ പ്രശ്നം ഉയര്‍ത്തിക്കാട്ടാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു, പ്രത്യേകിച്ച് നമ്മുടെ 12 ഉം 13 ഉം വയസുള്ള പെണ്‍കുട്ടികളെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയി ഇസ്ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കുകയും തുടര്‍ന്ന് പ്രായമായ മുസ്ലീം പുരുഷന്മാരെകൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്യുന്നു. ”പിഡിഐയിലെ ഒരു അംഗം പറഞ്ഞു. വ്യാഴാഴ്ച നടന്ന പ്രതിഷേധം ശ്രദ്ധിക്കപ്പെട്ടുവെന്നും പലരും ഈ കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞിട്ടുപോലും ഉണ്ടായിരുന്നില്ലെന്നും ഇക്കാര്യത്തില്‍ വലിമാറ്റം സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. വന്‍ പൊലീസ് സംഘത്തിന്റെ അകമ്പടിയോടെ നടന്ന പ്രതിഷേധം സമാധാനപരമായിരുന്നു. ഹിന്ദു…
Read Moreനാളെ മുതൽ ചെലവേറും; ഇന്ധന സെസിൽ രണ്ടു രൂപ വർധന, ഭൂമിയുടെ ന്യായവില 20 ശതമാനം കൂടും; മദ്യവില വർധനയും നാളെ മുതൽ
തിരുവനന്തപുരം : ബജറ്റിൽ നിർദേശിച്ച ഇന്ധനസെസ് വർധന നാളെ മുതൽ പ്രാബല്യത്തിൽ. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വര്‍ധനയും മദ്യത്തിന്റെവിലയും നാളെ മുതൽ കൂടും. ഇതോടെ ജീവിതച്ചെലവുകളിൽ വൻവർധനയാണ് ഉണ്ടാകാൻ പോകുന്നത്. നിലവിൽ ഒരു ലിറ്റര്‍ ഇന്ധനം വാങ്ങുമ്പോള്‍ കിഫ്ബിയിലേയ്ക്ക് ഒരുരൂപ നിലവില്‍ ഈടാക്കുന്നു. ഒപ്പം 25 പൈസ സെസുമുണ്ട്. ഇതു കൂടാതെയാണ് രണ്ടു രൂപ സെസ് കൂടി ഏർപ്പെടുത്തുന്നത്. ഇന്ധനസെസ് വർധന ഓട്ടോ-ബസ് മേഖലയെ പ്രതിസന്ധിയിലാക്കും. ക്ഷേമ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനായി ബജറ്റിൽ പ്രഖ്യാപിച്ച് രണ്ട് രൂപ സെസാണ് നിലവിൽ വരുന്നത്. മദ്യവിലയിൽ പത്ത് രൂപയുടെ വരെ വ്യത്യാസവും ഉണ്ടാകും. 500 രൂപ മുതൽ 999 രൂപ വരെ വിലയുള്ള ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ ഒരു കുപ്പിക്ക് 20 രൂപയും 1000 രൂപയിലേറെ വിലയുള്ള മദ്യത്തിന് 40 രൂപയും ആണ് സാമൂഹിക സുരക്ഷാ സെസ്…
Read Moreഏട്ടന്റെ ശബ്ദം എന്ത് സൂപ്പറാ… സ്ത്രീയെന്ന വ്യാജേന ചാറ്റിംഗ്; യുവാവിന്റെ അസ്ലീല വീഡിയോ കൈക്കലാക്കി തട്ടിയത് ലക്ഷങ്ങൾ; ജംഷീദെന്ന നസീറ ചില്ലറക്കാരിയല്ല…
വടകര: ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയെന്ന പരാതിയിൽ യുവാവിനെ ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തു. ചൊക്ലി ഒളവിലം പള്ളിക്കുനി വരയാലിൽ ജംഷീദിനെയാണ് (28) ചോമ്പാല എസ്ഐ രഞ്ജിത്ത് അറസ്റ്റ് ചെയ്തത്. കണ്ണൂർ കാവുമ്പടി തില്ലങ്കേരി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. നസീറ എന്ന പേരിൽ വാട്സ്ആപ് സന്ദേശമയച്ച് അശ്ലീല ചിത്രങ്ങൾ കൈക്കലാക്കിയായിരുന്നു തട്ടിപ്പ്. ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി മാഹി റെയിൽവേ സ്റ്റേഷനിലെത്തിച്ച യുവാവിനെ ബൈക്കിൽ കയറ്റി പള്ളൂരിലെ എടിഎമ്മിൽ കൊണ്ടുവന്ന് അരലക്ഷം കൈക്കലാക്കിയെന്നാണു പരാതി. പിന്നീട് ഫോൺപേ വഴി 11,000 രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തു. സമാനമായ രീതിയില്‍ ജംഷീദ് മറ്റാരെയെങ്കിലും പറ്റിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നു. മുമ്പ് ലഹരിമരുന്നു കേസില്‍ പ്രതിയായിട്ടുണ്ടെന്ന് ജംഷീദ് പോലീസിനോട് സമ്മതിച്ചു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreകൈ പ്ലേയല്ല, അത് ഓട്ടോ പ്ലേ..! നിയമസഭയിൽ ഇരുന്ന് അസ്ലീല വീഡിയോ കണ്ടതല്ല, കോൾ വന്നപ്പോൾ പ്ലേ ആയതാണ്; വിശദീകരണവുമായി ബിജെപി എംഎൽഎ
ഗോഹട്ടി: നിയമസഭാ സമ്മേളനത്തിനിടെ മൊബൈൽ ഫോണിൽ അശ്ലീല വിഡിയോ കണ്ട സംഭവത്തിൽ വിശദീകരണവുമായി ബിജെപി എംഎൽഎ ജാദവ് ലാൽ നാഥ്. അശ്ലീല ചിത്രം ബോധപൂർവം കണ്ടതല്ലെന്നും കോൾ വന്നപ്പോൾ പെട്ടെന്ന് വിഡിയോ പ്ലേ ആയതാണെന്നും എംഎൽഎ ജാദവ് ലാല്‍ നാഥ് പറഞ്ഞു. ത്രിപുരയിൽ ബാഗബാസ മണ്ഡലം എംഎൽഎയാണ് ജാദവ് ലാൽ. ബജറ്റുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നതിനിടെയായിരുന്നു എംഎൽഎ അശ്ലീല വിഡിയോ കണ്ടത്. പിന്നിലിരുന്ന ആളാണ് ജാദവ് ലാലിന്റെ ചെയ്തി പകർത്തിയത്. ഫോണിൽ വീഡിയോ ക്ലിപ്പുകൾ സ്ക്രോൾ ചെയ്യുകയും ഒരു അശ്ലീല ക്ലിപ്പിലെത്തി അത് പ്ലേ ചെയ്തു കാണുകയും ചെയ്യുന്നതാണ് പിന്നിലിരുന്നയാൾ പകർത്തിയത്. സംഭവം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ബിജെപിക്ക് നാണക്കേടായി. ഇതാദ്യമായല്ല ഒരു എംഎൽഎ നിയമസഭയ്ക്ക് അകത്തിരുന്ന് അശ്ലീല വിഡിയോ കാണുന്നത്. 2012ൽ കർണാടക നിയമസഭയിൽ ലക്ഷ്മൺ സാവദി, സി.സി. പാട്ടിൽ എന്നീ മന്ത്രിമാർ മൊബൈലിൽ…
Read Moreകോൺഗ്രസിന്റെ വൈക്കം സത്യഗ്രഹവേദിയിൽ അയിത്തം..! ശതാബ്ദി വേദിയില്‍ തന്നെ മനഃപൂര്‍വം അവഗണിച്ചെന്ന് കെ.മുരളീധരന്
തിരുവനന്തപുരം: വൈക്കം സത്യഗ്രഹ ശതാബ്ദി വേദിയില്‍ തന്നെ മനഃപൂര്‍വം അവഗണിച്ചെന്ന് കെ.മുരളീധരന് എംപി. പാര്‍ട്ടിക്ക് തന്റെ സേവനം വേണ്ടെങ്കില്‍ അറിയിച്ചാല്‍ മതി. ഒരാള്‍ ഒഴിവായാല്‍ അത്രയും നല്ലതെന്നാണ് അവരുടെയൊക്കെ മനോഭാവമെന്നും അദ്ദേഹം വിമര്‍ശിച്ചു. വേദിയില്‍ ഉണ്ടായിരുന്നത് മൂന്ന് മുന്‍ കെപിസിസി പ്രസിഡന്റുമാരാണ്. രമേശ് ചെന്നിത്തലയ്ക്കും, എം.എം.ഹസനും സംസാരിക്കാന്‍ അവസരം നല്കി, തനിക്ക് മാത്രമാണ് അവസരം നല്‍കാതിരുന്നതെന്ന് മുരളീധരന് തുറന്നടിച്ചു. പരിപാടി സംബന്ധിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം പുറത്തിറക്കിയ സപ്ലിമെന്റിലും തന്റെ പേര് വച്ചില്ല. അവഗണനയുടെ കാരണം എന്താണെന്ന് തനിക്കറിയില്ല. സ്വരം നന്നായിരിക്കുമ്പോള്‍ തന്നെ പാട്ട് നിര്‍ത്താന്‍ താന്‍ തയാറാണ്. പാര്‍ട്ടിക്ക് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ അറിയിച്ചാല്‍ മതി താന്‍ മാറി നിന്നോളാമെന്ന് കെ.സി.വേണുഗോപാലിനെയും, കെ.സുധാകരനെയും അറിയിച്ചെന്നും മുരളീധരന് കൂട്ടിചേര്‍ത്തു.
Read Moreവിലക്കയറ്റത്തിന്റെ ഏപ്രിൽ മാസം ; ഒന്ന് മുതൽ ഇന്ധന വില കൂടും; വർധനവിലൂടെ സർക്കാർ പ്രതീക്ഷിക്കുന്നത് 750 കോടി; സാധാരണക്കാരന്റെ കുടുംബ ബജറ്റ് തകരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ ഒന്ന് മുതൽ പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതം വർധിക്കും. സാമൂഹ്യസുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതത്തിനായി സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസാണ് നിലവിൽ വരുന്നത്. വില വർധനവിലൂടെ 750 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ സർക്കാരിന് 1,000 കോടി രൂപയിലധികം വരുമാനം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ധന വില വർധിക്കുന്നതോടെ അവശ്യ വസ്തുക്കൾക്കും വിലക്കയറ്റമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇത് സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുമെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു.
Read Moreഒരു കാരണവശാലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കരുത് ! വിവാദ സര്‍ക്കുലറിനെക്കുറിച്ച് അറിയില്ലെന്ന് പ്രിന്‍സിപ്പല്‍
വിദ്യാര്‍ഥികളുടെ വിനോദയാത്രയുമായി ചേര്‍ത്ത് കൊല്ലം എസ്എന്‍ കോളജിന്റെ പേരില്‍ പ്രചരിക്കുന്ന സര്‍ക്കുലറുമായി ബന്ധമില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ നിഷ തറയില്‍. വിനോദയാത്രയ്ക്കു പോകുമ്പോള്‍ കോളജിലെ വിദ്യാര്‍ഥികള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്ന പേരിലാണ് സര്‍ക്കുലര്‍ പ്രചരിച്ചത്. ഇത് വലിയ വിവാദമാകുകയും ചെയ്തു. ഇതിനിടെയാണ്, ഈ സര്‍ക്കുലറുമായി ബന്ധപ്പെട്ട് കോളജ് മാനേജ്മെന്റിനോ പ്രിന്‍സിപ്പലിനോ യാതൊരു ഉത്തരവാദിത്തവുമില്ല എന്ന് പ്രിന്‍സിപ്പല്‍ വിശദീകരിച്ചത്. പ്രിന്‍സിപ്പലിന്റെ വാക്കുകള്‍ ഇങ്ങനെ…എസ്എന്‍ കോളജില്‍നിന്ന് സര്‍ക്കുലര്‍ ഇറക്കണമെങ്കില്‍ അതിന്റെ പ്രിന്‍സിപ്പലായ ഞാനാണ് ചെയ്യേണ്ടത്. ഞാന്‍ ഒരു സര്‍ക്കുലര്‍ ഇറക്കുമ്പോള്‍ അത് എന്റെ ലെറ്റര്‍ പാഡിലായിരിക്കും. അതില്‍ എന്റെ ഒപ്പു കാണും. സീലും കാണും. ഇങ്ങനെയൊന്നും കാണാത്ത ഒരു സര്‍ക്കലുറാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. എന്തായാലും ഞാന്‍ അറിഞ്ഞുകൊണ്ട് അങ്ങനെയൊരു സര്‍ക്കുലര്‍ ഇറക്കിയിട്ടില്ല. ഇവിടെനിന്ന് കുട്ടികള്‍ വിനോദയാത്രയ്ക്കു പോയിട്ടുണ്ട് എന്നതു ശരിയാണ്. അതില്‍ ലാസ്റ്റ് ബാച്ച് ഇന്ന് തിരിച്ചെത്തി. അവരും ഇതുവരെ യാതൊരുവിധ…
Read Moreസാർ ധൻബാദിൽ നിന്ന് ആലപ്പുഴയ്ക്ക് സാധനം കയറിയിട്ടുണ്ട്; രഹസ്യ വിവരം പാഴായില്ല; ട്രെയിനിലെ ആളില്ലാത്ത ബാഗിൽ നിന്ന് കിട്ടിയത് ലക്ഷങ്ങൾ വിലവരുന്ന കഞ്ചാവ്
ആലപ്പുഴ: എക്സൈസ് ഇന്റലിജൻസും സർക്കിൾ പാർട്ടിയും റെയിൽവേ പോലീസുമായി ചേർന്നു നടത്തിയ സംയുക്ത പരിശോധനയിൽ ധൻബാദ് ആലപ്പുഴ എക്സ്പ്രസിൽനിന്നു നാ ലു കിലോ കഞ്ചാവ് പിടിച്ചെടുത്തു. ധൻബാദ് എക്സ്പ്രസിൽ ആലപ്പുഴയിൽ കഞ്ചാവ് വരുന്നു എന്ന രഹസ്യവിവരത്തിലാണ് പരിശോധന നടത്തിയത്.പ്രതികളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെക്കുറിച്ച് സിസിടിവിയുടെയും രജിസ്ട്രഷൻ ചാർട്ടിന്റെയും അടിസ്ഥാനത്തിൽ എക്സൈസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.റീട്ടെയിൽ മാർക്കറ്റിൽ നാലു ലക്ഷം രൂപ വരുന്ന കഞ്ചാവാണ് സംയുക്ത പരിശോധനയിൽ പിടികൂടിയത്. ആലപ്പുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വൈ. പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആആർപിഎഫ് ഉദ്യോഗസ്ഥൻമാരായ അസി. സബ് ഇൻസ്പെക്ടർ എ. അജിമോൻ, ഹെഡ് കോൺസ്റ്റിബൾ സി. മധു, കോൺസ്റ്റബിൾ സി.എസ്. സഞ്ചി, എക് സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രീവന്റീവ് ഓഫീസർമാരായ റോയി ജേക്കബ്, ജി. അലക്സാണ്ടർ, പ്രിവന്റീവ് ഓഫീസർ വി.കെ. മനോജ് കുമാർ, എം.സി. ബിനു തുടങ്ങിയവർ ഉണ്ടായിരുന്നു.
Read More