തിരുവനന്തപുരം : എം.എ. യൂസഫലിയെ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നതു ദുഃഖകരമെന്ന് ടി.എൻ.പ്രതാപൻ എംപി. യൂസഫലി മലയാളികളുടെ അഭിമാനമാണ് എന്നും രാജ്യത്തിന്റെ പുരോഗതിയും തൊഴിൽ സംരംഭങ്ങളുടെ സാധ്യതകളും മുൻനിർത്തി വിവേചനങ്ങളില്ലാതെ ചേർന്നു പ്രവർത്തിക്കുന്ന ഒരാളാണ് അദ്ദേഹമെന്നും ടി.എൻ. പ്രതാപൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് യൂസഫലിയുടെ പേരു പരാമർശിച്ചത്. തുടർന്ന് സോഷ്യൽ മീഡിയയിലും മറ്റും അദ്ദേഹത്തിനെതിരേ വരുന്ന പോസ്റ്റുകളോടുള്ള വിയോജിപ്പാണ് എംപി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ‘രാഷ്ട്രീയമോ മറ്റേതെങ്കിലും വ്യത്യസങ്ങളോ പരിഗണിക്കാതെ ഭരണാധികാരികളെയും ജനപ്രതിനിധികളെയും പൊതുപ്രവർത്തകരെയും സൗഹൃദപൂർവം കാണുകയും ഊഷ്മളമായ വ്യക്തിബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന യൂസഫലിയുടെ സൗഹൃദ വലയത്തിൽ പ്രധാനമന്ത്രി മുതൽ രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാരടക്കം അനേകം ആളുകളുണ്ട്. എല്ലാവരോടും രാജ്യത്തിന്റെ പുരോഗതിയും തൊഴിൽ സംരംഭങ്ങളുടെ സാധ്യതകളും മുൻനിർത്തി വിവേചനങ്ങളില്ലാതെ ചേർന്നു പ്രവർത്തിക്കുന്ന ഒരാളാണ് അദ്ദേഹം. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന വിവാദങ്ങളിലേക്ക് അദ്ദേഹത്തെ പോലെ ഒരാളെ…
Read MoreCategory: Top News
വിദ്യാർഥിനിയുടെ ശരീരത്തിൽ കടന്നു പിടിച്ച് യുവാവ്; ഭയന്ന് നിൽക്കാതെ കാര്യം വീട്ടിലറിയിച്ചു; നിമിഷങ്ങൾക്കുള്ളിൽ പ്രതിയെ പൊക്കി പോലീസ്
മാന്നാർ: വിദ്യാർഥിനിയെ നടുറോഡിൽ അപമാനിച്ച യുവാവ് അറസ്റ്റിൽ. മാന്നാർ സ്റ്റോർ ജംഗ്ഷനിൽനിന്ന് ബസ് സ്റ്റാൻഡിലേക്ക് നടന്നു പോയ വിദ്യാർഥിനിയെയാണ് അപമാനിക്കാൻ ശ്രമിച്ചത്. തിരുവനന്തപുരം ഉളിയങ്കോട് നാലു സെന്റ് കോളനിയിൽ അജി ഗോപാലി (39)നെയാണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം മാന്നാർ സ്റ്റോർ ജംഗ്ഷനിൽനിന്ന് സമീപത്തുള്ള ബസ് സ്റ്റാൻഡിലേക്ക് നടന്നു പോയ വഴിയിൽ വിദ്യാർഥിനിയെ പ്രതി കടന്നുപിടിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി പിതാവിനെ ഫോണിൽ വിളിച്ചു വിവരം അറിയിക്കുകയും പിതാവ് മാന്നാർ പോലീസിലും വിവരം അറിയിച്ചു. ഇതേതുടർന്ന് മാന്നാർ പോലീസ് ഇൻസ്പെക്ടർ എസ്എച്ച്ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അഭിരാം, ജോസി, സിവിൽ പോലീസ് ഓഫീസർമാരായ പ്രദീപ്, സിദ്ധിക്ക് ഉൽ അക്ബർ എന്നിവരടങ്ങിയ പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 2015 ൽ ഭാര്യ തീ കൊളുത്തി മരിച്ചതുമായി ബന്ധപ്പെട്ട് ഇയാളുടെ പേരിൽ കേസ് നിലവിൽ…
Read Moreമൂന്ന് വെടിപൊട്ടി, കാഞ്ഞിരപ്പള്ളിയെ വിറപ്പിച്ച കാട്ടുപോത്ത് വീണു..! കണ്ണ് മൂടിക്കെട്ടി കാലുകള്‍ കയറിട്ടു കെട്ടി പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്ക്; ആശ്വാസത്തോടെ നാട്ടുകാർ…
കാഞ്ഞിരപ്പള്ളി: രണ്ടാഴ്ചയായി ഇടക്കുന്നത്തെ വിറപ്പിച്ച കാട്ടുപോത്തിനെ ഒടുവിൽ കീഴടക്കി. ഇന്നലെ വൈകുന്നേരം നാലോടെയാണ് കട്ടൂപ്പാറ പേഴക്കല്ല് ഭാഗത്തു വച്ച് കാട്ടുപോത്തിനെ മയക്കുവെടി വച്ചത്. മൂന്നു ഡോസ് മരുന്നു പ്രയോഗിച്ചതോടെയാണ് പോത്ത് മയങ്ങി വീണത്. തുടര്‍ന്ന് തുണികൊണ്ട് കണ്ണ് മൂടിക്കെട്ടി കാലുകള്‍ കയറിട്ടു കെട്ടി. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ മണ്ണുമാന്തി യന്ത്രത്തില്‍ കയറ്റി തോടിനക്കരെയിട്ടിരുന്ന ലോറിയില്‍ കയറ്റുകയായിരുന്നു. തുടർന്ന് 6.45 ഓടെയാണ് കാട്ടുപോത്തിനെ പ്രദേശത്തുനിന്നു കൊണ്ടുപോയത്. പെരിയാര്‍ ടൈഗര്‍ റിസര്വിലെത്തിച്ചു കാട്ടുപോത്തിന്റെ ആരോഗ്യനില പരിശോധിച്ച ശേഷം കാട്ടിലേക്ക് അയ്ക്കാനുള്ള നടപടി സ്വീകരിക്കുമെന്നു വനം ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഫെബ്രുവരി 28ന് കാട്ടുപോത്തെത്തിഇടക്കുന്നം സിഎസ്ഐ ഭാഗത്ത് കൊച്ചുവീട്ടില്‍ പരേതനായ ഷിബുവിന്റെ ഭാര്യ നിര്‍മല ജേക്കബിന്റെ കിണറ്റിലാണ് 28ന് രാത്രി 8.30 ഓടെ കാട്ടുപോത്തിനെ വീണ നിലയിൽ കണ്ടെത്തിയത്. മാർച്ച് ഒന്നിന് രാവിലെ 8.30 ഓടെ വനം വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ മണ്ണുമാന്തി…
Read Moreനമ്മുടെ സംസ്കാരം ഇങ്ങനല്ല; വിവാഹം ലൈംഗിക താൽപര്യം മാത്രം കണക്കിലെടുത്ത് നടക്കുന്ന ഒന്നല്ല; സ്വവർഗ വിവാഹത്തിനെതിരെ ആർഎസ്എസ്
ന്യൂഡൽഹി: സ്വവർഗ വിവാഹത്തിനെതിരെ ആർഎസ്എസും രംഗത്ത്. സ്വവർഗ വിവാഹം ഹിന്ദു സംസ്കാരത്തിന് നിരക്കുന്നതല്ലെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസ്ബളെ പറഞ്ഞു. ഹരിയാനയിലെ സമൽഖയിൽ ആർഎസ്എസ് അഖില ഭാരതീയ പ്രതിനിധി സഭാ യോഗത്തിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ നിലപാടിനെ പിന്തുണച്ച ഹൊസ്ബളെ, വിവാഹം നടക്കേണ്ടത് എതിർലിംഗത്തിൽപ്പെട്ടവർ തമ്മിലാണെന്നും അഭിപ്രായപ്പെട്ടു. നമ്മുടെ സംസ്കാരത്തിൽ വിവാഹം ലൈംഗിക താൽപര്യം മാത്രം കണക്കിലെടുത്ത് നടക്കുന്ന ഒന്നല്ല. ഇതൊരു സ്ഥാപനമാണ്. ഇത് കേവലം രണ്ട് പേരുടെ കൂടിച്ചേരലല്ല. കുടുംബത്തിനും സമൂഹത്തിനും പ്രയോജനകരമായ ഒന്നാണ്. ശാരീരികവും ലൈംഗികവുമായ ആസ്വാദനത്തിനുള്ളതല്ല. അതാണ് ഹിന്ദു സംസ്കാരം ഹൊസ്ബളെ പറഞ്ഞു.
Read Moreആയാള്‍ സ്വകാര്യ ബസിലെ ഡ്രൈവറാണ്..! വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വഞ്ചിച്ചു; പരാതിയുമായി വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതി
കണ്ണൂർ: പയ്യന്നൂരിൽ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡനത്തിന് വധേയയാക്കിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. സമുഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവ് തന്നോട് പ്രണയം നടിച്ച് ലോഡ്ജിൽ എത്തിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും തുടർന്ന് പ്രതി അകലാൻ ശ്രമിച്ചെന്നും കാട്ടി യുവതി നൽകിയ പരാതിയിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു. പയ്യന്നൂർ എടാട്ട് സ്വദേശി മാത്രാടൻ പുതിരക്കൽ നിശാന്ത്(36) ആണ് അറസ്റ്റിലായത്. സ്വകാര്യ ബസിലെ ഡ്രൈവറായ പ്രതി ഫേസ്ബുക്ക് വഴിയായിരുന്നു യുവതിയെ പരിചയപ്പെട്ടത്. ആലക്കോട് ഉദയഗിരി സ്വദേശിനിയായ യുവതിയാണ് പ്രതിക്കെതിരെ തന്നെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനായ്പദമായ സംഭവമെന്നാണ് പോലീസ് പറയുന്നത്. ഭർതൃമതിയായ ഇരുപത്താറുകാരി ബസ് ഡ്രൈവറായ നിശാന്തുമായി പരിചയപ്പെടുന്നത് ഫേസ്ബുക്ക് വഴിയാണ്. പരിചയം വളർന്ന് പ്രണയമായി മാറുകയായിരുന്നു.…
Read Moreമൃതദേഹങ്ങൾക്ക് വാങ്ങുന്ന മുണ്ടും ഷർട്ടും ചീപ്പും വരെ അടിച്ചു മാറ്റി വിൽക്കും! കേരളത്തിലെ ഒരു മോർച്ചറിയിൽ നടക്കുന്ന തോന്ന്യാസങ്ങൾ…
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ്, ജില്ലാ ജനറൽ ആശുപത്രി മോർച്ചറികളിൽ ആംബുലൻസ് ജീവനക്കാരുടെയും, ഫോട്ടോ ഗ്രാഫർമാരുടെയും പിടിച്ചുപറി. ദുരൂഹ മരണമെങ്കിൽ കഴുത്തറപ്പൻ തുകയാണ് ഇവർ വാങ്ങുന്നത്. വിഹിതം ലഭിക്കുമെന്നതിനാൽ ബന്ധപ്പെട്ടവരും കണ്ണടയ്ക്കുകയാണ്. പോസ്റ്റുമോർട്ടം കഴിഞ്ഞ് എത്രയും പെട്ടെന്ന് മൃതദേഹം കൊണ്ടുപോയി സംസ്കരിക്കുന്നതിന് കാത്തിരിക്കുന്ന ബന്ധുക്കൾ ആവശ്യപ്പെടുന്ന പണം കൊടുക്കുമെന്നതാണ് ഇവർക്ക് വളമാകുന്നത്. പോസ്റ്റുമോർട്ടത്തിന് മൃതദേഹം എടുക്കുമ്പോൾ പുതിയ മുണ്ട്, ഷർട്ട്, തലയണ, പൗഡർ, സ് പ്രേ തുടങ്ങിയവ ബന്ധുക്കളെക്കൊണ്ട് ജീവനക്കാർ വാങ്ങിപ്പിക്കും. ദിവസം ഒരു ഡസൻ പോസ്റ്റുമോർട്ടം വരെ മെഡിക്കൽ കോളേജാശുപത്രിയിൽ നടക്കാറുണ്ട്. ഒന്നോ രണ്ടോപേർക്കായി വാങ്ങുന്ന സാധനങ്ങളാണ് മറ്റ് പോസ്റ്റുമോർട്ടങ്ങൾക്കും ഉപയോഗിക്കുന്നതെന്നാണ് ആക്ഷേപം. ബാക്കി സ്ഥിരം കടയിൽ വിറ്റ് ജീവനക്കാർ പണം വീതിച്ചെടുക്കും. ചില സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർ അമിത വണ്ടിക്കൂലിയ്ക്ക് പുറമെ മൃതദേഹം മോർച്ചറിയിൽ നിന്ന് പുറത്തെത്തിക്കാൻ ഒപ്പം കൂടി 500 രൂപ വരെ…
Read Moreനാലാം നിലയില്‍നിന്ന് വീണ് എയര്‍ഹോസ്റ്റസ് മരിച്ചു! മലയാളിയായ കാമുകന് അറസ്റ്റില്‍; ഇരുവരും ഡേറ്റിംഗ് സൈറ്റിലൂടെ…
ബംഗളുരു: എയര്‍ഹോസ്റ്റസ് റസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ നാലാം നിലയിലെ ബാല്‍ക്കണിയില്‍നിന്നു വീണുമരിച്ചു. കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലക്കുറ്റത്തിന് കേസെടുത്തു. അപകടത്തിന് നാല് ദിവസം മുമ്പാണ് അര്‍ച്ചന ധിമാന് ദുബായില്‍നിന്ന് ബെംഗളൂരുവിലെത്തിയത്. കോറമംഗലയിലെ രേണുക റസിഡന്‍സി സൊസൈറ്റിയിലെ അപ്പാര്‍ട്ട്മെന്റില്‍ കാമുകനായ ആദേശിനൊപ്പമാണ് ഇരുപത്തിയെട്ടുകാരി താമസിച്ചിരുന്നത്. നഗരത്തിലെ സോഫ്റ്റ്വെയര് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ടെക്കിയായ ആദേശും അര്‍ച്ചനയും ഡേറ്റിംഗ് സൈറ്റിലൂടെയാണ് പരിചയപ്പെട്ടത്. മലയാളിയാണ് ആദര്‍ശ്. ഇരുവരും ആറ് മാസമായി പ്രണയത്തിലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവര്‍ തമ്മില്‍ വഴക്കിടാറുണ്ടായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. അപകടദിവസം രാത്രി ഇരുവരും മദ്യപിച്ചിരുന്നുവെന്നും ആദേശ് പറഞ്ഞു. അര്‍ച്ചന ബാല്‍ക്കണിയില്‍നിന്ന് തെന്നി വീണെന്നും ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചെന്നാണ് അറിയിച്ചതെന്നും ആദേശ് പോലീസിനോട് പറഞ്ഞു. എന്നാല്‍, യുവതിയുടെ മരണത്തില്‍ ആദേശിനു പങ്കുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. തുടര്‍നടപടികള്‍ക്കായി അര്‍ച്ചനയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നു…
Read Moreഅലബാമയിലെ തീ ഇതുവരെ അണയ്ക്കാനായില്ല ! ബ്രഹ്മപുരത്തെ തീ അണയ്ക്കാന്‍ കഴിഞ്ഞത് അഭിമാനകരമായ നേട്ടമെന്ന് പി രാജീവ്
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തെ അമേരിക്കയിലെ അലബാമയിലെ മാലിന്യമലയ്ക്ക് തീപ്പിടിച്ചതുമായി താരതമ്യപ്പെടുത്തി വ്യവസായ മന്ത്രി പി. രാജീവിന്റെ താത്വിക അവലോകനം. അലബാമയിലെ തീപ്പിടിത്തം ഇപ്പോഴും അണയ്ക്കാന്‍ സാധിച്ചിട്ടില്ലെന്നും എന്നാല്‍, ബ്രഹ്മപുരത്തെ തീയണയ്ക്കാന്‍ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണെന്നും മന്ത്രി അവകാശപ്പെട്ടു. ‘തീ അണഞ്ഞത് പ്രതിപക്ഷത്തെ അലോസരപ്പെടുത്തുകയോ ദുഃഖിപ്പിക്കുകയോ ചെയ്യുന്നു. എല്ലാ വിഭാഗങ്ങളും ചേര്‍ന്ന് തീ അണക്കാന്‍ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്. അമേരിക്കയിലെ അലബാമയില്‍ നവംബറില്‍ 13 ഏക്കറിലെ മാലിന്യമലയ്ക്ക് തീപ്പിടിച്ചിട്ട് വീണ്ടും അവിടെ ഇപ്പോഴും തീ വരുന്നതിനെക്കുറിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.’, പി. രാജീവ് പറഞ്ഞു. തീ പടര്‍ന്ന് അത് അണച്ചുകഴിഞ്ഞ സന്ദര്‍ഭത്തില്‍, അതില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളേയും അഭിനന്ദിക്കുന്ന നിലപാടായിരുന്നു പ്രതിപക്ഷം സ്വീകരിക്കേണ്ടിയിരുന്നത്. അതിന് പകരം പ്രതിഷേധിച്ച് ഇറങ്ങിപ്പോയത് തെറ്റാണ്. അടിയന്തരപ്രമേയ നോട്ടീസ് വായിച്ചാല്‍ തന്നെ അതിലെ പൊള്ളത്തരം മനസ്സിലാകും. അങ്ങേയറ്റം ലജ്ജാകരമാണ് പ്രതിപക്ഷത്തിന്റെ സമീപനം. മറുപടിക്ക്…
Read Moreമഴയെ പേടിച്ച് കൊച്ചി; ഹോര്‍മോണ്‍ വ്യതിയാനമുണ്ടാക്കും, പ്രത്യുല്പാദന ശേഷി ഇല്ലാതാക്കും; തീപിടിത്തത്തിനുശേഷമുളള ആദ്യ മഴ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്
കൊച്ചി: ബ്രഹ്മപുരത്തെ തീയും പുകയും അണഞ്ഞെങ്കിലും കൊച്ചിക്കാര് ഏറെക്കാലം സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ബ്രഹ്മപുരത്തെ തീയടങ്ങിയശേഷമുളള ആദ്യ മഴ സൂക്ഷിക്കണമെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ പി.കെ ബാബുരാജന് പറയുന്നത്. വിഷവാതകങ്ങളുടെ അളവ് കഴിഞ്ഞയാഴ്ച വളരെക്കൂടുതലായിരുന്നു. ഡയോക്സിന്‍ പോലുളള വിഷ വസ്തുക്കള്‍ അന്തരീക്ഷത്തില്‍ കൂടുതലാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. തീപിടിത്തത്തിനുശേഷമുളള ആദ്യ മഴയില്‍ അന്തരീക്ഷത്തിലുളള ഡയോക്സിന്‍ അടക്കമുളളവ മഴവെളളത്തിനൊപ്പം കുടിവെളള ശ്രോതസുകളില്‍ എത്താന്‍ സാധ്യത ഏറെയാണ്. ഡയോക്സിന്‍ പോലുളളവ നശിക്കില്ല. വെളളത്തിലും മണ്ണിലും അന്തരീക്ഷത്തിലും ശേഷിക്കും. ഇത് മനുഷ്യ ശരീരത്തെ ബാധിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇവ ഹോര്‍മോണ്‍ വ്യതിയാനമുണ്ടാക്കും. പ്രത്യുല്പാദന ശേഷി ഇല്ലാതാക്കും. കൊച്ചിയുടെ അന്തരീക്ഷത്തില്‍ ഡയോക്സിന്‍ കൂടിയ അളവിലാണെന്ന് രണ്ടുവര്‍ഷം മുന്‍പ് തന്നെ കണ്ടെത്തിയിരുന്നുവെന്നും ബാബുരാജന് പറഞ്ഞു. വൈറ്റില, മരട്, ഇരുമ്പനം, തൃപ്പൂണിത്തുറ മേഖലകളിലുളളവരാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ബ്രഹ്മപുരം പദ്ധതിക്ക് മലിനീകരണ…
Read Moreഅമ്മയാനയ്ക്കൊപ്പം സന്തോഷത്തോടെ തുള്ളിച്ചാടി കുട്ടിയാന..! തുമ്പിക്കൈയില്ലാത്ത ആനക്കുട്ടി ഇപ്പോഴും കാടു ചുറ്റുന്നുവെന്ന് സഞ്ചാരികള്‍; കണ്ടില്ലെന്ന് വനംവകുപ്പും
തൃശൂര്‍: കണ്ടെത്താന്‍ വനപാലകര്‍ ഏറെ ശ്രമിച്ചിട്ടും കഴിയാതെ പോയ തുമ്പിക്കൈയില്ലാത്ത ആനക്കുട്ടി അമ്മയാനയ്ക്കൊപ്പം കാടു ചുറ്റുന്നുവെന്ന് സഞ്ചാരികള്‍. അതിരപ്പള്ളി തുമ്പൂര്‍മുഴി വനമേഖലയിലാണ് കുട്ടിയാനയും അമ്മയാനയും കറങ്ങിത്തിരിയുന്നതെന്നാണ് പല സഞ്ചാരികളും സാക്ഷ്യപ്പെടുത്തുന്നത്. പലരും ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യുന്നുണ്ട്. ചാലക്കുടി, വാഴച്ചാല്‍ വനം ഡിവിഷനുകളിലാണ് ഇവര്‍ സഞ്ചരിക്കുന്നതെന്നാണ് വിനോദ സഞ്ചാരികളും പ്രദേശവാസികളും പറയുന്നത്. കുറച്ചു ദിവസം മുന്‍പ് തുമ്പൂര്‍മുഴിയില്‍ ആനമല റോഡ് മുറിച്ചു കടക്കുന്ന ആനക്കൂട്ടത്തില്‍ ഈ ആനക്കുട്ടിയെ ബസ് യാത്രക്കാര്‍ കണ്ടിരുന്നു. ഞായറാഴ്ച വൈകീട്ട് മൂന്നോടെ തുമ്പൂര്‍മുഴിക്ക് മുകളില്‍ വച്ചാണ് ചാലക്കുടി പുഴ മുറിച്ചു കടക്കുകയായിരുന്ന ആനക്കുട്ടിയും അമ്മയെയും സഞ്ചാരികള്‍ കണ്ടെത്തിയത്. വനമേഖലയില്‍നിന്നു പുഴ മുറിച്ചു കടന്നു പ്ലാറ്റേഷന്‍ എണ്ണപ്പന തോട്ടത്തിലേക്ക് പോകുകയായിരുന്നു അമ്മയും ആന കുട്ടിയും. നിരവധി വിനോദ സഞ്ചരികള്‍ക്ക് മുന്നിലൂടെയാണ് ഇവര്‍ കടന്നു പോയത്. മാസങ്ങള്‍ക്കു മുന്‍പ് ഏഴാറ്റുമുഖം മേഖലയില്‍ ഇറങ്ങിയ ആനക്കൂട്ടത്തിലാണ്…
Read More