ബംഗളൂരുവിനെ ഭീതിയിലാഴ്ത്തി സീരിയല്‍ കില്ലര്‍. എസ്എംവിടി റെയില്‍വേ സ്റ്റേഷനില്‍ വീപ്പയ്ക്കുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് ഭീതിപരന്നത്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ എസി റെയില്‍വേ സ്റ്റേഷനായ ബെംഗളൂരുവിലെ എസ്എംവിടി റെയില്‍വേ സ്റ്റേഷനിലാണ് ഇത്തവണ മൃതദേഹം കണ്ടെത്തിയത്. തുണി കൊണ്ടു മൂടിയ നിലയിലായിരുന്നു മൃതദേഹം. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഏകദേശം 30നും 35നും ഇടയില്‍ പ്രായം തോന്നിക്കുമെന്നും പോലീസ് വ്യക്തമാക്കി. തിങ്കളാഴ്ച മൂന്നുപേര്‍ ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ റെയില്‍വേ സ്റ്റേഷന് കവാടത്തിന് സമീപം വീപ്പ കൊണ്ടിറക്കുന്ന ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. ട്രെയിനിലാണ് മൃതദേഹം എത്തിച്ചതെന്ന് ജില്ലാ പോലീസ് മേധാവി ഡോ.സൗമ്യലത അറിയിച്ചു. കഴിഞ്ഞ മൂന്നു മാസത്തിനിടെ സമാനരീതിയില്‍ കണ്ടെത്തുന്ന മൂന്നാമത്തെ സ്ത്രീയുടെ മൃതദേഹമാണ് ഇത്. ഡിസംബറില്‍ ബൈപ്പനഹള്ളിയിലും ജനുവരിയില്‍ യശ്വന്ത്പുരയിലും സ്ത്രീയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതാണ് സീരിയല്‍ കില്ലര്‍ എന്ന സംശയത്തിനു കാരണമാകുന്നത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ ആറിനാണ് ബൈപ്പനഹള്ളി…
Read MoreCategory: Top News
പുറകേ നടന്നും വീട്ടിലെത്തിയും പ്രണയാഭ്യർഥന നടത്തി; തനിക്ക് ഇഷ്ടമല്ലെന്ന് തുറന്നടിച്ച പെൺകുട്ടിയെ കുത്തിക്കൊന്നു; ഇരുപത്തിയാറുകാരന് വധശിക്ഷ
അഹമ്മദാബാദ്: ഗുജറാത്തില്‍ 2021ൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ. ജയേഷ് സര്‍വയ്യ(26) എന്ന യുവാവിനെയാണ് ഗുജറാത്തിലെ രാജ്കോട്ടിലുള്ള കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. പ്ലസ് വൺ വിദ്യാർഥിനിയായ കുട്ടിയെ ഇയാൾ മർദിക്കുകയും 34 പ്രാവശ്യം കുത്തുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ കുട്ടി മരണത്തിന് കീഴടങ്ങി. ആക്രമണത്തിനിടെ പ്രതിയെ തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ സഹോദരനും പരിക്കേറ്റിരുന്നു. നിർഭയ കേസിൽ സുപ്രീം കോടതി നൽകിയ നിർവചനം അനുസരിച്ച് അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് കോടതി വിലയിരുത്തിയതായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജനക് പട്ടേൽ പറഞ്ഞു. ജെറ്റ്പൂരിലെ ജെതൽസർ ഗ്രാമത്തിലെ താമസക്കാരായിരുന്നു പ്രതിയും പെൺകുട്ടിയും. പ്രതി പ്രണയാഭ്യർത്ഥനയുമായി പെൺകുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. 2021 മാർച്ച് 16 ന് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തി പ്രണയാഭ്യർത്ഥന നടത്തി. എന്നാൽ പെൺകുട്ടി നിരസിച്ചതിൽ പ്രകോപിതനായ പ്രതി, പെൺകുട്ടിയെ മർദിക്കുകയും നിരവധി തവണ കുത്തുകയുമായിരുന്നു. സംഭവത്തിൽ പ്രകോപിതരായ പ്രദേശവാസികൾ…
Read Moreഒരു കുട്ടിയുള്ള യുവതിയെ വിവാഹ വാഗ്ദാനം നൽകി ബസ് ഡ്രൈവർ കരവലയത്തിലാക്കി; ചാറ്റിംഗ് സൗഹൃദം പിന്നീട് ലോഡ്ജിലേക്ക്; ഒടുവിൽ പീഡന പരാതിയുമായി യുവതി
പയ്യന്നൂര്‍: വിവാഹ വാഗ്ദാനം നല്കി യുവതിയെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. പയ്യന്നൂര്‍ എടാട്ട് സ്വദേശി മാത്രാടന്‍ പുതിരക്കല് നിശാന്തി(36)നെയാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പരാതിക്കാസ്പദമായ സംഭവം. ആലക്കോട് ഉദയഗിരിയിലെ ഭര്‍തൃമതിയായ ഇരുപത്താറുകാരിയാണ് ഇയാള്‍ക്കെതിരെ ആലക്കോട് പോലീസില്‍ പരാതി നല്‍കിയത്. സംഭവം നടന്നത് പയ്യന്നൂരിലായതിനാല് ആലക്കോട് പോലീസ് പയ്യന്നൂര്‍ പോലിസിന് കേസ് കൈമാറുകയായിരുന്നു.സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഒരുകുട്ടിയുടെ അമ്മകൂടിയായ യുവതിയെ പ്രലോഭിപ്പിച്ച് വിവാഹ വാഗ്ദാനം നല്കി പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് റോഡിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. യുവതിയുടെ പരാതിയിൽ കേസെടുത്ത് പയ്യന്നൂര്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ മഹേഷ് കെ.നായരുടെ നിര്‍ദേശ പ്രകാരം എസ്ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പെരുമ്പയില്നിന്നുമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read Moreജനകീയ പ്രതിരോധ യാത്രയ്ക്ക് ആളെക്കൂട്ടാൻ പാടത്തെ പണിനിർത്തിച്ച് തൊഴിലാളി പാർട്ടിയുടെ നേതാക്കൾ; ഗോവിന്ദന്റെ യാത്ര എടത്വായിലെ കർഷകർക്ക് കൊടുത്ത പണിയിങ്ങനെ…
എടത്വ: ജനകീയ പ്രതിരോധ യാത്ര വരുന്നെന്ന പേരിൽ എടത്വായിൽ പാടത്തെ കൊയ്ത്ത് സിപിഎം പ്രാദേശിക നേതാക്കൾ നിർത്തിവയ്പിച്ചതായി പരാതി. എടത്വ കൃഷിഭവൻ പരിധിയിൽപ്പെട്ട ചങ്ങങ്കരി കണിയാംകടവ് പാടത്തെ കൊയ്ത്താണ് നിർത്തിവയ്പിച്ചത്. ഇന്നലെ രാവിലെ ഒൻപതിനു കൊയ്ത്ത് ആരംഭിച്ചെങ്കിലും ഉച്ചയ്ക്ക് പന്ത്രണ്ടോടെ നിർത്തിവയ്ക്കാൻ നേതാക്കൾ ആവശ്യപ്പെടുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയ്ക്ക് ഇന്നലെ കുട്ടനാട്ടിൽ സ്വീകരണം വച്ചിരുന്നു. യാത്രയ്ക്കു ജനപങ്കാളിത്തം ഉറപ്പാക്കാൻ പ്രാദേശിക നേതാക്കൾ ഇടപെട്ടു നിർബന്ധിത തൊഴിൽ തടസം ഉണ്ടാക്കിയെന്നാണ് പരാതി. ഏഴ് യന്ത്രം ഇറക്കി കൊയ്ത്ത് തുടങ്ങിയ കണിയാംകടവ് പാടത്തു ചില കർഷകരുടെ കൊയ്ത്ത് പകുതി എത്തിയപ്പോഴാണ് നിർത്തി വയ്ക്കാൻ നേതാക്കൾ ആവശ്യപ്പെട്ടത്. ചില പാടങ്ങളിൽ നെല്ലെടുപ്പും മുടങ്ങി.
Read Moreതീച്ചൂളയിൽ കോട്ടയം; താപനില 40 ഡിഗ്രിയിലേക്ക്; രാജ്യത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയത് കോട്ടയത്ത്; ചുട്ടുപൊള്ളുന്ന വെയിലിൽ വാടിത്തളർന്ന് തൊഴിലാളികൾ
കോട്ടയം: ചൂട് കൂടുന്നു, കോട്ടയം പൊള്ളുന്നു. രാജ്യത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തുന്നത് ഇപ്പോൾ കോട്ടയത്താണ്. കഴിഞ്ഞ ഒന്‍പതിന് 38.7 ഡിഗ്രി സെൽഷസ് രേഖപ്പെടുത്തിയ കോട്ടയത്തെ ചൂടാണ് രാജ്യത്തെ ഏറ്റവും അധികം ചൂട്. സംസ്ഥാനത്തും ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കോട്ടയത്തായിരുന്നു. പൂഞ്ഞാറിലും വടവാതൂരിലും 39.4 ഡിഗ്രി സെൽഷസാണ് രേഖപ്പെടുത്തിയത്. ഉച്ചകഴിഞ്ഞ് 1.30 സമയത്താണ് ഈ ചൂട് രേഖപ്പെടുത്തിയതെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗം പറയുന്നത്. കുമരകത്ത് 35.8, വൈക്കത്ത് 38.2 എന്നിങ്ങനെയും ചൂട് രേഖപ്പെടുത്തി.അതേ സമയം ഇന്നലെ ചൂടിന് അൽപം ശമനമുണ്ടായി. 36 ഡിഗ്രിസെൽഷസായിരുന്നു ഇന്നലത്തെ ചൂട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ തന്നെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ 39 ഡിഗ്രിക്കു മുകളിലാണ് ജില്ലയിലെ താപനില, 39.4 ഡിഗ്രി ചൂട് രേഖപ്പെടുത്തിയ വടവാതൂരിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത്. 2011 മാർച്ച് മാസത്തിൽ 36 ഡിഗ്രി സെൽഷസായിരുന്നു ജില്ലയിൽ…
Read Moreതൃശൂര്‍ അല്ലെങ്കില്‍ ഗോവിന്ദാ കണ്ണൂര്‍..! ജയമല്ല പ്രധാനം, അടിത്തറയിളക്കണം; ഇരട്ടചങ്കുകളായത് ചില ഓട്ട ചങ്കുകളാണെന്ന് സുരേഷ് ഗോപി
തൃശൂർ: ഏത് ഗോവിന്ദൻ വന്നാലും തൃശൂർ താൻ എടുക്കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് മത്സരിക്കാനും തയാറാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ ബിജെപിയുടെ പൊതുയോഗത്തിനിടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. കണ്ണൂരിൽ മത്സരിക്കാൻ അവസരം നൽകണമെന്ന് അദ്ദേഹം കേന്ദ്രമന്ത്രി അമിത് ഷായോട് അഭ്യർഥിച്ചു. താൻ മത്സരിക്കുന്ന കാര്യത്തിൽ രണ്ടു നേതാക്കന്മാർ മാത്രമാണ് തീരുമാനമെടുക്കേണ്ടത്. മറ്റാർക്കും അതിൽ അവകാശമില്ല. അങ്ങനെ മത്സരിക്കുകയാണെങ്കിൽ തൃശൂർ അല്ലെങ്കിൽ കണ്ണൂർ നൽകണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. ‘തൃശൂര്‍ എനിക്ക് വേണം. ഏത് ഗോവിന്ദൻ വന്നാലും. തൃശൂർ ഞാൻ ഹൃദയം കൊണ്ട് ആവശ്യപ്പെടുന്നു. തൃശൂർക്കാരെ നിങ്ങളെനിക്ക് തരണം. തൃശൂർ എടുത്തിരിക്കും. തൃശൂര്‍ മാത്രമല്ല കണ്ണൂരും വേണമെങ്കിൽ മത്സരിക്കും. ഇരട്ട ചങ്കുണ്ടായത് ‘ലേല’ത്തിലാണ്. അതിനുശേഷം വന്ന ചില ഓട്ട ചങ്കുകളാണ് ഇരട്ടചങ്കുകളായത്. ഗോവിന്ദനും അദ്ദേഹത്തിന്റെ രാഷ്ട്രീയ മുതലാളിയും മനസിലാക്കിക്കോ.…
Read Moreനാട്ടു നാട്ടുവിന് ഓസ്കർ! തിളങ്ങി ഇന്ത്യ; അഭിമാനം;നേരത്തെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയിരുന്നു
ലോസ് ആഞ്ചലസ്: എസ്.എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഓസ്കാർ. മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് ഓസ്കാർ. എം.എം കീരവാണിയാണ് ‘നാട്ടു നാട്ടു’ ഗാനത്തിനു സംഗീതം നല്‍കിയത്. കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നു ഗാനം ആലപിച്ചു. ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് രാജമൗലി അവതരിപ്പിച്ചത്. രാമരാജുവായി രാംചരണ്‍ തേജയും ഭീം ആയി ജൂനിയര്‍ എന്‍.ടി.ആറുമാണ് എത്തിയത്. നേരത്തെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടി നാട്ടു നാട്ടു ഇന്ത്യയ്ക്ക് അഭിമാനമായി മാറിയിരുന്നു.
Read Moreഭാരതീയ കുടുംബസങ്കല്പ്പങ്ങള്ക്ക് വിരുദ്ധം ! സ്വവര്‍ഗവിവാഹത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍…
സ്വവര്‍ഗരതിയും ഒരേലിംഗത്തില്പ്പെടുന്നവര് ഒരുമിച്ചു താമസിക്കുന്നതും ഭാരതീയ കുടുംബസങ്കല്പ്പങ്ങള്ക്ക് വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് സ്വവര്‍ഗവിവാഹം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്താണ് കേന്ദ്രം സത്യവാങ്മൂലം നല്‍കിയത്. പുരുഷന് ഭര്‍ത്താവായും സ്ത്രീ ഭാര്യയായുമുള്ള ഭാരതീയ കുടുംബ സങ്കല്‍പ്പത്തില്‍ ഇവര്‍ക്കുണ്ടാകുന്ന കുഞ്ഞിന് പുരുഷന് അച്ഛനും സ്ത്രീ അമ്മയുമാണ്. സ്വവര്‍ഗവിവാഹത്തെ ഇതുമായി താരതമ്യപ്പെടുത്താനാവില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. എതിര് ലിംഗത്തില്‍പെടുന്നവര്‍ തമ്മിലുള്ള വിവാഹം എന്നതാണ് നിലവിലുള്ള വ്യവസ്ഥിതി. ഇതിനെ നിയമപരമായ ഇടപെടല്‍ കൊണ്ട് അസ്വസ്ഥമാക്കരുതെന്നു കേന്ദ്രം ആവശ്യപ്പെട്ടു. ഒരേ ലിംഗത്തില്‍പെടുന്നവര്‍ തമ്മിലുള്ള വിവാഹത്തിനു സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം സാധുത നല്‍കണമെന്ന് ആവശ്യപ്പെട്ടു. സ്വവര്‍ഗാനുരാഗികളായ രണ്ടു ദമ്പതികള്‍ നല്കിയ ഹര്‍ജികളില്‍ നിലപാട് അറിയിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. ദത്തെടുക്കല്‍, വാടക ഗര്‍ഭധാരണം തുടങ്ങി ഒന്നിച്ചു ബാങ്ക് അക്കൗണ്ട്…
Read Moreജിമ്മിലെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച് ട്രെയിനര്‍ ! അതിക്രമം യുവതി വ്യായാമം കഴിഞ്ഞ് സ്റ്റീംബാത്ത് ചെയ്യുന്നതിനിടെ…
ജിമ്മില്‍ വ്യായാമത്തിനെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ട്രെയിനര്‍ അറസ്റ്റില്‍. പാലക്കല്‍ സ്വദേശിയായ അജ്മലിനെയാണ് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് കഴിഞ്ഞ ദിവസം പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളുടെ ഉടമസ്ഥതയിലുള്ള വടൂക്കര ഫോര്‍മല്‍ ഫിറ്റ്നസ് സെന്ററില്‍ കഴിഞ്ഞ മാസം 22നാണ് യുവതിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമം ഉണ്ടായത്. ജിമ്മില്‍ വ്യായാമം കഴിഞ്ഞ് സ്റ്റീം ബാത്ത് ചെയ്യുന്നതിനിടയിലാണ് പ്രതി യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യുവതി ബഹളം വെച്ച് പ്രതിരോധിച്ചതോടെ അജ്മല്‍ പിന്മാറി. ഇതിന് പിന്നാലെ യുവതി പോലീസ് സ്റ്റേഷനിലെത്തി അജ്മലിനെതിരേ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതി ഒളിവില്‍ പോകുകയായിരുന്നു. അന്വേഷണം നടന്നുവരുതന്നതിനിടെയാണ് കഴിഞ്ഞ ദിവസം അജ്മല്‍ പിടിയിലായത്. എസ്ഐ അനുദാസ്, സിപിഒമാരായ പ്രിയന്, ശ്രീജിത്ത്, ജോവിന്‍സ് എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് ഇയാളെ…
Read Moreസോനു ആതിരയോട് ചെയ്തത് കൊടുംചതി..! വരൻ വിവാഹത്തിൽ നിന്നും പിന്മാറി; യുവതി ജീവനൊടുക്കി
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹത്തിൽ നിന്നും വരൻ പിന്മാറിയതിന്റെ മനോവിഷമത്തിൽ യുവതി ജീവനൊടുക്കി. നെടുമങ്ങാട് വലിയമല കുര്യാത്തി ശ്രീകൃഷ്ണവിലാസത്തിൽ ശ്രീകുമാറിന്റെ മകൾ ആതിരാ ശ്രീകുമാറി(23)നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉഴമലയ്ക്കൽ ലക്ഷംവീട് കോളനിയിലെ അമ്മയുടെ സഹോദരിയുടെ വീട്ടിലെ മുറിക്കുള്ളിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ മാസം ആറാം തീയതിയായിരുന്നു സംഭവം. ആതിരയും പനയമുട്ടം സ്വാതിഭവനിൽ സോനുവും തമ്മിലുള്ള വിവാഹ നിശ്ചയം 2022 നവംബർ 13ന് നടന്നിരുന്നു. 2023 ഏപ്രിൽ 30നാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. സ്ത്രീധനം വേണ്ടെന്ന് പറഞ്ഞാണ് വിവാഹമുറപ്പിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആണ് ആതിര ജോലി നോക്കിയിരുന്നത്. വട്ടിയൂർക്കാവിൽ പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ഉണ്ടായിരുന്നു എന്നായിരുന്നു സോനു ആതിരയോടും കുടുംബത്തോടും പറഞ്ഞിരുന്നത്. എന്നാൽ വിവിധ ആവശ്യങ്ങൾ പറഞ്ഞ് യുവതിയുടെ പക്കൽ നിന്ന് ലക്ഷങ്ങൾ കൈക്കലാക്കിയ യുവാവ് ആതിരയുടെ സഹോദരന്റെ പക്കൽ നിന്നും…
Read More